ശനിയാഴ്‌ച, ഏപ്രിൽ 30, 2011

മസാല ദോശ ആന്റിമാര്‍ക്ക് എന്തോന്ന് ഡ്രെസ്സ് കോഡ്


സ്‌ത്രീകളെ ഒന്ന് നോക്കുന്നതുപോലും കടുത്തകുറ്റകരമായി കാണുന്ന പുതിയൊരു പ്രവണത ഇന്ന് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ലൈംഗീകത ഉണര്‍ത്തുന്ന വിധത്തിലുള്ള വസ്ത്രധാരണത്തോട്കൂടിയും, കാമോദ്ദീപകങ്ങളായ ചേഷ്ടകളോട് കൂടിയും, പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഇവിടുത്തെ സ്ത്രീകളും, സെലിബ്രിറ്റികളുംതങ്ങളെ ആവോളം ആസ്വദിക്കൂ എന്നും, ആസ്വദിച്ചു ഹാലിളകുമ്പോള്‍ തങ്ങളെ ഓര്‍ത്തു മറ്റേതെങ്കിലും സാധു പെണ്‍കുട്ടികളെ പീഡിപ്പിക്കൂ എന്ന് നിരന്തരം ആഹ്വാനംചെയ്തു കൊണ്ടും ഇരിക്കുന്നു. ശരീരം എങ്ങെനെ മറയ്ക്കാം എന്നതിനേക്കാള്‍ ശരീരം എങ്ങെനെ ഒരു കാഴ്ച ബംഗ്ലാവ് ആക്കാം എന്ന നവലിബറല്‍ ചിന്താഗതിയുടെ നൂതന ദ്രിശ്യങ്ങള്‍ കണ്മുന്‍പില്‍ നിറയുകയാണ്‌.

എന്നെയൊന്നു നൊക്കൂ, നോക്കി നോക്കി കൊതിക്കൂ എന്നു ചിന്തിച്ചിരുന്ന സ്‌ത്രീകളെ അപേക്ഷിച്ച്, എന്നെയൊന്നു കൊതിക്കൂ, കൊതിച്ചു കൊതിച്ചു കയറി പിടിക്കൂ എന്നു വിളംബരം ചെയ്യുന്ന ശരീര ഭാഷ ആവിഷ്കരിക്കുന്ന തരത്തിലേക്ക് സ്ത്രീകള്‍ പരിഷ്കരിക്കപ്പെട്ടത് ചാനലുകളുടെ അതിപ്രസരത്തോടെയാണ്‌. ചാനല്‍ വിപ്ലവം ഇവിടെ നടത്തിയ സമൂല പരിവര്‍ത്തനങ്ങളില്‍ നമ്മുടെ സംസ്കാരവും, കീഴ്വഴക്കങ്ങളും, കാഴ്ച്ചപ്പാടുകളും അംബേ തകിടം മറിഞ്ഞു. വാര്‍ത്തവായിക്കുന്നവര്‍, വാര്‍ത്ത എങ്ങനെ വായിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം, വാര്‍ത്ത വായിക്കുമ്പോള്‍ അവര്‍ ഏത് തരം വസ്ത്രം, എങ്ങനെ ധരിക്കുന്നു എന്നതിനായി. അതോടൊപ്പം പരസ്യങ്ങളുടെ ശൈലി, ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ പ്രഖ്യാപനത്തെക്കാള്‍, മോഡലുകളുടെ നഗ്നതാ പ്രദര്‍ശനമായി മാറുകയും ചെയ്തു. സ്ത്രീ ശരീരം വിപണി മൂല്യമുള്ള പ്രദര്‍ശന വസ്തുവാണെന്ന കണ്ടു പിടുത്തം ചാനലുകളും പരസ്യങ്ങളും ചേര്‍ന്ന് സമര്‍ത്ഥമായി നടപ്പാക്കിയപ്പോള്‍ പൊതുജനങ്ങള്‍ പതിയെ പതിയെ അതിനോട് സമരസപ്പെടുകയും ചെയ്തു. നാടൊട്ടുക്ക് പൊന്തി നില്‍ക്കുന്ന വലിയപരസ്യ ഹോര്‍ഡിങ്ങുകള്‍ പൊതുജനത്തോട് പ്രഖ്യാപനം ചെയ്യുന്നതും ഏറെക്കുറേ പുതിയൊരു വസ്ത്ര സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന തത്ത്വതാണ്. ജ്വല്ലറിയുടെ പരസ്യമായാലും, സാരിയുടെ പരസ്യമായാലും, കറി പൌഡറിന്റെ പരസ്യമായാലും, അവയിലെല്ലാം വിപണിവല്‍ക്കരിക്കപ്പെട്ട അല്‍പ്പ വസ്ത്രധാരിണികളുടെ ഇമേജുകള്‍, ലംബവും തിരശ്ചീനവുമായി നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു. സിനിമകളും, ചാനലുകളും, പരസ്യങ്ങളും ചേര്‍ന്ന് നടപ്പാക്കിയപുതിയ വസ്ത്രധാരണ സമ്പ്രദായങ്ങള്‍ യാതൊരു മടിയും കൂടാതെ ഇവിടുത്തെ മധ്യവര്‍ഗ ഉപരിവര്‍ഗ സ്ത്രീകള്‍ അണിഞ്ഞു നടക്കുവാന്‍ തുടങ്ങി. സത്യത്തില്‍ സിനിമകളും, സീരിയലുകളും, പരസ്യങ്ങളും മാത്രം ജീവിതത്തെ നയിക്കുന്ന രീതിയിലേക്ക് നമ്മുടെ ജീവിതം മാറിപ്പോയിരിക്കുന്നു.

ഈയടുത്ത കാലം വരെ, സിനിമകള്‍ക്ക് പ്രേക്ഷകനെ സ്വാധീനിക്കുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. എന്തെന്നാല്‍ അത് സിനിമ ആയതുകൊണ്ട് തന്നെ. സിനിമ മറ്റൊരു ലോകമാണെന്നും , അത് അയഥാര്‍ത്ഥ്യങ്ങളുടെ മിശ്രണമാണെന്നും ജനങ്ങള്‍ക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു.എന്നാല്‍ ചാനലുകളും, പരസ്യങ്ങളും സിനിമയോട് ബന്ധപ്പെട്ടിരിക്കുമ്പോള്‍ തന്നെ, അവ കുറേക്കൂടി പ്രേക്ഷകരോട് ഇഴുകി സംവേദിക്കപ്പെടുകയും ചെയ്തു. അതോടെ സിനിമ, ചാനല്‍, പരസ്യം തുടങ്ങിയവ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ സംസ്കാരത്തെ പുനര്‍നിര്‍വചിക്കുന്ന പൊതുവായ ഒരു മാധ്യമം ആണെന്ന ചിന്ത വരുകയും, അവയിലൂടെ കാണുന്നതാണ് ജീവിതമെന്ന് മനസില്‍ ഉറപ്പിക്കുകയും ചെയ്തു. അതിന്റെ അനന്തരഫലമായി ഇവിടെ പുതിയ ഒരു ശരീര സംസ്ക്കാരം ഉടലെടുത്തു. ലാവണ തൈലങ്ങളും, ഹെയര്‍ഓയിലുകളും, ഫേഷ്യല്‍ ക്രീമുകളും ഇത്രയധികം മുളച്ചു പൊന്തിയത് ഈ ശരീര പ്രദര്‍ശന മനശാസ്ത്രത്തെ ചുറ്റിപ്പറ്റിയാണ്‌.

സീരിയല്‍, സിനിമാ ആന്റിമാര്‍ കൊഴുപ്പ്‌ മുറ്റിയ തങ്ങളുടെ മാദക മേനികളെ സുതാര്യവും, അല്‍പ്പവുമായ വസ്ത്രങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചു പതിനാറു തികഞ്ഞ കവ്‌മാരക്കാരന്‍ മുതല്‍ പതിനാറടിയന്തിരത്തിലേക്ക് കാത്തുകിടക്കുന്ന പാല്‍ക്കാരന്‍ പത്രോസ്‌ വരെയുള്ളവരെ വിജറുംഭിതരാക്കുന്നു. പൊതുവേ യങ്ങ് എന്നു പറയുന്ന നടിമാരെ അപേക്ഷിച്ച്, മദ്യ വയസു പിന്നിട്ട അമ്മ, അമ്മായി, അമ്മായിയമ്മ നടിമാരാണ് തങ്ങളുടെ മുഴുത്ത ജമ്പറും, ബമ്പറും കണ്ടു നിങ്ങള്‍ ടെമ്പര്‍ അടിച്ചോളൂ എന്ന് ദ്യോതിപ്പിക്കുന്നത്. മാധ്യമ സെലിബ്രിറ്റികളെ അനുകരിച്ച് പൊതു ഇടങ്ങളില്‍ ചുരിദാറിന്റെ ഷാള്‍, മാറു മറയ്ക്കാനാണ് എന്ന സങ്കല്‍പ്പം കാറ്റില്‍ പറത്തി, അത് കഴുത്തില്‍ ചുറ്റി ഡിങ്കനെപ്പോലെ നടക്കുന്ന പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്. ഇനി ജട്ടി എടുത്തു ചുരിദാര്‍ ബോട്ടത്തിന്റെ മേലെ ഇടുന്നത് എന്നാണാവോ? അതിലും ഉപരിയായി നില്‍ക്കുന്നത് അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ലൈംഗീകത വെളിവാക്കുന്ന ശരീര ഭാഷയാണ്‌. മാധ്യമങ്ങളിലെ സെന്‍സേഷന്‍ പ്രോഗ്രാമുകളില്‍ അവതാരികമാരും, ഗസ്റ്റ് സെലിബ്രിറ്റികളും അണിയുന്ന ഡ്രെസ്സ്കളും അവര്‍ പ്രകടിപ്പിക്കുന്ന ശരീര ചലനങ്ങളും സഭ്യതയുടെ അതിരുകള്‍ കടക്കുന്നു എന്ന് നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാവാം. ഇതിന് ഒരു അറുതി സ്വപ്നത്തില്‍ പോലും ഞാനോ നിങ്ങളോ പ്രതീക്ഷിക്കുന്നില്ല. എന്തെന്നാല്‍ നമ്മള്‍ ഇക്കാണുന്നതെല്ലാം പുരോഗമനത്തിന്റെയും, കാലഘട്ടത്തിന്റെയും അനിവാര്യമായ മാറ്റങ്ങള്‍ ആണ്. പക്ഷേ ഈ മസാല ദോശ ആന്റിമാര്‍ക്ക് ഒരല്‍പ്പം മയമൊക്കെ ആകാമല്ലോ. അതെങ്കിലും പരിഗണിക്കുക. എന്തെന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് നിങ്ങള്‍ ഒരു കുളിരാണ്. അത് അവിടം കൊണ്ടുകഴിഞ്ഞു. പക്ഷേ ഇത്തരം കാഴ്ച്ചകള്‍ മനസിലിട്ട് താലോലിക്കുകയും, നിങ്ങള്‍ 'സെലിബ്രിറ്റി ആന്റിബയോട്ടിക്കുകളെ' ഓര്‍ത്ത് കൈപ്പരുവത്തില്‍ ഒത്തുവരുന്ന ഏതെങ്കിലും 'പാരസിറ്റാ മോള്‍'മാരെ കേറി ഡിംഗോള്‍ഫിക്കാ സുഡാനിക്കാ ചെയ്യാന്‍ ശ്രമിക്കുന്ന മനോരോഗികളും നൂറിനു ഒന്നെന്ന കണക്കില്‍ ഇവിടുണ്ട്. അത്തരക്കാര്‍ക്ക് നിങ്ങള്‍ ഒരു കാമമോഹിതം ആണ്.

വാല്:-
"മലയാള ഭാഷയ്ക്ക് മുതല്‍ കൂട്ടാണ് റിജോയുടെ രചനകള്‍ , എല്ലാം വളരെ വത്യസ്തമാര്ന്നവയാണ് .... എല്ലാംവായിക്കാന്‍ കഴിഞ്ഞിട്ടില്ല, എങ്കിലും വായിച്ചിടത്തോളം വളരെ നന്നയിരിക്കുന്നു ... തുടര്‍ന്നും ഇത് പോലുള്ള സൃഷ്ടികള്‍പ്രതീക്ഷിക്കുന്നു ....."

പടാര്‍ ബ്ലോഗിനെക്കുറിച്ച് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഫഹദ് എ. കെ. എഴുതിയ ചെറിയ ഒരു പോസ്റ്റ് ആണിത്. ഇതെഴുതിയ ഫഹദിനെ എനിക്കൊരു മുന്‍പരിചയവും ഇല്ല. (ഫേസ്ബുക്കിലെ എന്‍റെ കേരളം , എന്‍റെ മലയാളം എന്നഗ്രൂപ്പിന്റെ അഡ്മിനാണ് ഫഹദ് എ. കെ.). എന്തായാലും ഈ വാക്കുകള്‍ ഈ ബ്ലോഗിനെക്കുറിച്ചുള്ള ആദ്യക്രിട്ടിസിസമായി പടാര്‍ ബ്ലോഗ്‌ കണക്കാക്കുന്നു.
(നമ്മളെ ആരെങ്കിലും പുകഴ്ത്തുമ്പോള്‍ എന്തൊരു സന്തോഷമാണ്. ഹൊ! )


Related Articles

15 അഭിപ്രായങ്ങൾ:

 1. ഹാവൂ ഇവിടെ കമന്റ്‌ ഇടുന്നത് ശരിയാക്കിയോ !!!
  ഇതിനു മുന്‍പ് മൂന്നു പോസ്റ്റുകള്‍ക്ക് കമന്റ് ഇടാന്‍ നോക്കി
  പറ്റാതെ ഞാന്‍ കുറെ പ്രാവശ്യം മെയില്‍ അയച്ചു നോക്കി
  അതും റിപ്ല്യ കിട്ടാതായപ്പോ അതൊന്നും അവിടെ
  എത്തിയില്ലാന്നു മനസിലായി. റിജോ ഒന്ന് മെയില്‍ ID തരണേ... ഞാന്‍ ഇതു വരെ അയച്ചിരുന്ന ID തെറ്റാണെന്ന് തോന്നുന്നു....
  പിന്നെ ഈ പോസ്റ്റില്‍ റിജോ പറഞ്ഞത് ശരിയാണെന്നാണ് എന്റെയും അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 2. വാര്‍ത്ത കാണുന്നത് പോലും വാര്‍ത്ത വായിക്കുന്ന പെണ്ണിനെ കാണാന്‍ ആണ് എന്ന് ഏതോ ഒരു പഠനത്തില്‍ തെളിഞ്ഞ സ്ഥിടിതിക്ക് ബാക്കി പരിപാടികള്‍ ഒക്കെ ഒരു വ്യതസ്ത വേണ്ടേ.

  കാണട്ടെ, ഇനിയം എന്തൊക്കെ കാണാന്‍ കിടക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. മലയാള ഭാഷക്കും തെറിപ്പാട്ട് പ്രസ്ഥാനത്തിനും താങ്കള്‍ ഒരൊന്നൊന്നര മുതല്‍ കൂട്ടാണ്..
  നല്ല വിഷയം, നന്നായി അവതരിപ്പിച്ചു. ആവേശവും ആക്രാന്തവും നിയന്ത്രിച്ചു എഴുതുമല്ലോ ?

  മറുപടിഇല്ലാതാക്കൂ
 4. ചെറിയ ലിപികള്‍:
  ഒരാഴ്ച ഇവിടെ ചില പണികള്‍ നടക്കുകയായിരുന്നു.പടാര്‍ ബ്ലോഗിനെ ഒന്ന് കൂടുതല്‍ ഭംഗിയാക്കാന്‍ വേണ്ടി.അതു കാരണമാണ്‌ കമന്റുകള്‍ നിരോധിച്ചത്.പിന്നെ ഇത് എന്റെ മെയില്‍ ഐ ഡിയാണ്‌. torijogeorge@gmail.com ഇതിലേക്ക് അയച്ചോളൂ... ഒപ്പം ഫേസ്ബുക്കില്‍ എന്റെ ഐ ഡി ഇതാണ്. rijoblessongeorge@gmail.com (എന്റെ ബ്ലോഗ്‌ ഐ ഡി"rijoblessongeorge@gmail.com" തന്നെയാണ്, ഫേസ്ബുക്ക്'ലും കൊടുത്തിരിക്കുന്നത്. ഫേസ്ബുക്ക്ല്‍ ഞാന്‍ കുറേ ഗ്രൂപ്പുകളില്‍ മെമ്പര്‍ ആയതു കാരണം ഗ്രൂപ്പുകളില്‍ അപ്ഡേറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും മെയിലില്‍ വരും. ഓരോ ദിവസവും 200-ഓളം അപ്ഡേഷന്‍സ്.. അതുകൊണ്ട് ആരെങ്കിലും മെയില്‍ അയച്ചാല്‍ പോലും അതു നോക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ആദ്യം തന്ന ഐ ഡിയിലേക്ക് അയച്ചോളൂ, കേട്ടോ..)


  മൊട്ട മനോജ്:
  നല്ല പേരുതന്നെ കൂട്ടുകാരാ. ഇവിടെ എത്തിയതിനും കമന്റ് ഇട്ടതിനും നന്ദി. കൂട്ടുകാരന്‍ പറഞ്ഞതു പോലെ "ഇനിയം എന്തൊക്കെ കാണാന്‍ കിടക്കുന്നു." കാണട്ടെ അല്ലേ. സ്നേഹിതനെ തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 5. പത്രക്കാരന്‍:
  താങ്കള്‍ക്ക് എന്തു മറുപടി എഴുതണം എന്ന് ഒരല്‍പ്പം ആശയക്കുഴപ്പത്തിലായിപ്പോയി.എന്‍റെ എഴുത്തിനെ തെറിപ്പാട്ട് പ്രസ്ഥാനത്തോട് ഉപമിച്ചത് താങ്കള്‍ പള്ളീലച്ചനോ, സന്യാസിയോ, സൂഫിയോ ആയതു കൊണ്ടാവാം.ഒന്ന് ചോദിക്കട്ടെ.. തെറിപ്പാട്ട് പ്രസ്ഥാനം എന്നൊന്ന് ഉണ്ടോ? ഉണ്ടെന്കില്‍ അതിലൊക്കെ വ്യാപരിക്കുന്ന ആളായതുകൊണ്ടാവാം താങ്കള്‍ എന്നെയും അതില്‍ കണ്ണി ചേര്‍ത്തത്. കൊള്ളാം. പക്ഷേ എനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല കേട്ടോ.ഞാന്‍ കരുതിയത് ക്രൈം വാരിക, ഫയര്‍, മുത്ത്‌, മുത്തുച്ചിപ്പി ഇതൊക്കെയാണ് തെറി സാഹിത്യവും, തെറിപ്പാട്ടുമെന്നു. ആ ധാരണ താങ്കള്‍ തിരുത്തി. (അതൊക്കെ നേഴ്സറി സ്ക്കൂളില്‍ പഠിപ്പിക്കാന്‍ പറ്റിയവ ആയിരിക്കും അല്ലേ?) ഈ ബ്ലോഗിലെ തെറി എന്നു നിങ്ങള്‍ ഉദ്ദേശിച്ചത് എന്താണ്‌? ഈ പോസ്റ്റിന്റെ തീമോ? അതോ ലൈംഗീകത,മാദക മേനി, കാമോദ്ദീപകം തുടങ്ങിയ പദങ്ങളെയോ? സ്നേഹിതാ, നിങ്ങളെപ്പോലുള്ള കപട സദാചാരികള്‍ ആണ് സത്യത്തില്‍ ഈ നാടിന്റെ പ്രശ്നം. സെക്സിന് തെറിയുടെ വില കൊടുക്കുന്ന 'യുവാവ്' ആണല്ലോ താങ്കള്‍ എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

  പിന്നെ എന്റെ "ആവേശവും ആക്രാന്തവും നിയന്ത്രിച്ചു" എഴുതണം എന്ന ഉപദേശവും ഉണ്ട്. നല്ലത്. ഏതെങ്കിലും ഒരു സ്ത്രീ ബ്ലോഗറുടെ ബ്ലൊഗില്‍ കമന്റ് ഇടാന്‍ മല്‍സരിക്കുന്ന നിങ്ങളെപ്പോലെയുള്ളവര്‍ തന്നെ,എന്റെ ആക്രാന്തത്തെക്കുറിച്ച് എന്നെ ബോധവല്ക്കരിക്കണം...കോമഡി തന്നെ. സ്നേഹിതാ ഞാന്‍ അല്പം ആവേശം കയറി എഴുതിയാലും ഇവിടുത്തെ പെണ്ണുങ്ങള്‍ അവരുടെ "ഇപ്പോഴത്തെ" വസ്ത്രധാരണ രീതി മാറ്റാനൊന്നും പോകുന്നില്ല. താങ്കള്‍ പേടിക്കേണ്ട. അവര്‍ ചുരിദാര്‍ ഷാള്‍ ഇടാതെ തന്നെ നാളെയും നടക്കും. താങ്കള്‍ക്ക് അതൊക്കെ ആസ്വദിക്കാന്‍ ഈ ബ്ലോഗ്‌ ഒരു തടസ്സവും അല്ല. എന്തായാലും ഒരു യുവാവ് ആയ താങ്കള്‍ (യുവാവ്, യുവാവ് എന്നു പറയുന്നത് കൊണ്ട് ഒന്നും കരുതരുത്. എന്തെന്നാല്‍ താങ്കളുടെ ഫോടോ കണ്ടിട്ട് ഒരു കവ്‌മാരക്കാരന്റെ ഛായയാണ്‌.)എണ്‍പതു തികഞ്ഞ കിഴവനെപ്പോലെ സംസാരിക്കരുത്, കേട്ടോ...

  ഏറ്റവും അവസാനം എഴുതിയിരിക്കുന്ന അഭിപ്രായം"നല്ല വിഷയം, നന്നായി അവതരിപ്പിച്ചു" എന്നത് ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ അതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...

  വീണ്ടും കാണാം...

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2011, മേയ് 3 7:34 PM

  You have it, Flaunt it! Evil lie in the Eyes of the Beholder! Venemenkil kandal mathi!!! Ethra kalamayi 'REALITY' showsnde peril janangalum kochu makkalum kashtapedan thudangiyittu!! ippol Madhya vayaskar allenkil vayassanmar aanu inganeyulla showsnde audience... rating & audience koodan inganeyulla masala kaanikkendi varum... oru Global MNC Media Conglomerate aanu ee prasthutha channelinde Owners!!! We are Addicts of the so called Idiot Box & its Contents!!!

  മറുപടിഇല്ലാതാക്കൂ
 7. ഞാന്‍ ചാനല്‍ ഷോകളെക്കുറിച്ച് സാന്ദര്‍ഭികമായി പറഞ്ഞു എന്നേയുള്ളു.പോസ്റ്റിന്റെ ആശയം സമൂഹത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ്...

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2011, മേയ് 6 11:02 AM

  1.ഒരു കാഴ്ചയുടെ ഭംഗിയും,വൃത്തികേടുമൊക്കെയിരിക്കുന്നത് കാണുന്നവന്റെ കണ്ണിലാണ്.വ്യക്തമായിപ്പറഞ്ഞാല്‍ വൃത്തികേട് നിങ്ങളുടെ മനസ്സിലാണ്.
  2.വസ്ത്രധാരണം വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.
  (അണ്ടര്‍വെയര്‍ പ്രദര്‍ശിപ്പിക്കാനുള്ളതാണെന്ന് ആദ്യം കണ്ടെത്തിയത് നിങ്ങള്‍ ആണ്‍കുട്ടികളല്ലേ?നിങ്ങള്‍ക്കെന്തുമാവാം ഞങ്ങള്‍ പര്‍ദയിട്ട് നടന്നോളണമെന്ന്.)
  പിന്നെ ശരീരം പോലും വൃത്തികേടായിക്കാണുന്ന നിങ്ങള്‍ക്കാണ് കപടസദാചാരവാദി
  എന്ന പ്രയോഗം നന്നായി ഇണങ്ങുന്നത്.

  മറുപടിഇല്ലാതാക്കൂ
 9. ആന്റി മാര്‍ക്കും പിടിച്ച നിക്കണ്ടേ അണ്ണാ..........

  മറുപടിഇല്ലാതാക്കൂ
 10. onnum vyakthamayi kaanunila ithinte youtube link undo vyakthamayi kaanan aanu

  മറുപടിഇല്ലാതാക്കൂ
 11. ഈ മസാല്‍ദസക്ക് എന്നതാ വില എന്നൊന്ന് അറിയിച്ചിരുന്നെങ്കില്‍ ലോണ്‍ എടുതിട്ടയാലും ഒരെണ്ണം കഴിക്കാമായിരുന്നു.....

  മറുപടിഇല്ലാതാക്കൂ
 12. aana kuthan vannalum 'nenjum' virichirikkunna team alle ithokke......

  മറുപടിഇല്ലാതാക്കൂ
 13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 14. Reply to Anjathan : ശടി കാണിച്ചു കൊണ്ട് നടക്കണ ആണുങ്ങളെ ഇന്നേ വരെ പീഡിപ്പിച്ചതായി കേട്ടിട്ടില്ല. പോന്നു അജ്ഞാത സ്ത്രീ , നിങ്ങള്‍ നന്നായി നടന്നാല്‍ നിങ്ങള്ക്ക് കൊള്ളം അല്ലേല്‍ നാളെ പത്രത്തില്‍ ഫോട്ടോ സഹിതം വരും...കേട്ടോ അജ്ഞാത പുരുഷാ ......

  മറുപടിഇല്ലാതാക്കൂ
 15. ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
  നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
  നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
  നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
  നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
  നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
  ഇമെയിൽ: hanusiinfo1@gmail.com
  നമ്പര്: 447035991103

  മറുപടിഇല്ലാതാക്കൂ