ബുധനാഴ്‌ച, ജൂലൈ 13, 2011

സദാചാരത്തരങ്ങള്‍

1) കോര്‍പ്പറേറ്റ് സ്വാമി നിരാഹാരം ചെയ്യുമ്പോള്‍ അവന്റമ്മേടെ യോഗ ചെയ്യുന്നോ, ഭോഗം ചെയ്യുന്നോ എന്നൊക്കെ തിരഞ്ഞുപിടിച്ച് വാര്‍ത്തയാക്കാന്‍ ശ്രമിയ്ക്കുന്ന ഇവിടുത്തെ മാധ്യമങളും , സ്വാമി ചുരിദാറണിഞ് ജീവനും കൊണ്ട് ഓടുമ്ബോള്‍ അതിന്റെയുള്ളില്‍ അടിപ്പാവാട ഇട്ടിട്ടുണ്ടോ എന്നു ബൈനോക്കുലര്‍ വെച്ച് കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഇവിടുത്തെ സോഷ്യല്‍ മീഡിയകളും, സാമി സ്ത്രീകള്ക്കിടയില്‍ കയറിയപ്പോള്‍ അങേര്‍ സ്ത്രീകളെ ടച്ചുന്നുണ്ടോ എന്നു നോക്കിയിരുന്ന എന്നേപ്പോലുള്ള അലവലാതികളും സ്വാമിയുടെ കയ്യിലുള്ള കോടികളുടെ കണക്കല്ലാതെ, അങ്ങേര്‍ക്ക് വല്ല ഉത്തരേന്‍ഡ്യന്‍ സിനിമാ നടിമാരുമായും ബന്ധമുണ്ടോ എന്നന്വേഷിച്ച് നടക്കുന്ന കൊച്ച് പുസ്തക ക്രൈം മാഗസിനുകളും നിര്‍വചിക്കുന്നത് മാധ്യമങ്ങളില്ലാതെ എന്താഘോഷമെന്നാണ്‌.

2) തസ്നീ ബാനു സംഭവത്തില്‍ പടാര്‍ ബ്ലോഗ് മന:പ്പൂര്‍വ്വം പ്രതികരിക്കാതിരുന്നതാണ്‌. (അല്ലെങ്കിലും പടാര്‍ ബ്ലോഗ് പ്രതികരിച്ചാലുടനേ ഇവിടേതാണ്ടൊക്കെയങ്ങ് നടക്കും...) പ്രസ്തുത സംഭവത്തില്‍ ഉന്നയിക്കപ്പെടാതിരുന്ന ചില വസ്തുതകളുണ്ട്. ഒരു സ്ത്രീ - അവര്‍ പരിചിതയോ അപരിചിതയോ ആയിരിക്കട്ടെ - പാതിരാ വെട്ടത്തില്‍ പര പുരുഷനൊപ്പം ഒരു പ്രദേശത്തെത്തുംബോള്‍ "ഈ രാത്രിയില്‍ നിങ്ങളിവിടെ എന്തു ചെയ്യുന്നു" എന്നു ചോദിക്കുന്ന നാട്ടുകാരന്റെ സാമാന്യ അവകാശത്തേപ്പോലും ക്രൂരമായി തകര്‍ത്ത് കളയുന്ന പുരോഗമന വാദത്തിന്റെ പണിപ്പുരയിലാണു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. നിങ്ങളുടെ നാട്ടിലെ, നിങ്ങളുടെ വീടിന്റെ മുന്‍പിലെ ഇട വഴിയില്‍ ഇനിയൊരു രാത്രി അപരിചിതരായ രണ്ട് പേര്‍ ലൈംഗീകബന്ധം പുലര്‍ത്തുന്നത് കണ്ടാല്‍ പോലും നിങ്ങള്‍ ദയവ് ചെയ്ത് പ്രതികരിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിനു അകത്താകാന്‍ ചാന്‍സുണ്ട്. ഇക്കണ്ട നാട്ടിലെ പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും നിങ്ങളെ വില്ലനാക്കി ചിത്രീകരിച്ച് കൊണ്ടും, പുരോഗമന കാലഘട്ടത്തിലെ അധോഗമന വാദിയായും വിലയിരുത്തിക്കൊണ്ടും ഇവിടെ ന്യൂസുകളും ഫീച്ചറുകളും കാര്‍ട്ടൂണുകളും ആഘോഷിക്കപ്പെടും.

തസ്നീ ബാനുവിനെ ഹീറോയിനിയാക്കാന്‍ മത്സരിച്ച പരട്ട പീറ മാധ്യമങള്‍ പിന്നീടെന്തു കൊണ്ടാണു പൊടുന്നനവേ നിശ്ചലമായത്. സത്യാവസ്ഥ മനസിലായപ്പോള്‍ ചമ്മലായിക്കാണണം. പക്ഷേ ക്രൂശിക്കപ്പെട്ട ആ നാട്ടുകാരുടെ അവസ്ഥ ഇനി എന്താവും? പാതിരാത്രിയില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ടാല്പ്പോലും അതിനോട് പ്രതികരിക്കാന്‍ അതെന്താണെന്നന്വേഷിക്കാന്‍ ഇനിയാരെങ്കിലും ധൈര്യപ്പെടുമോ? സൌമ്യമാര്‍ അക്രമിക്കപ്പെടുംബോഴും അപായച്ചങ്ങല വലിച്ച് കാര്യമെന്താണെന്നന്‍വേഷിക്കാന്‍ ആണുങ്ങള്‍ മടിക്കുന്നത് ഇതൊക്കെക്കൊണ്ട് കൂടിയാണ്‌.

3) മുൻപൊക്കെ കൗമാരക്കാരുടെ ചെറിയൊരു ദൗര്‍ബല്യമായിരുന്നു കൊച്ച് പുസ്തകങ്ങള്‍. അന്ന് അതു വായിച്ച് മനസില്‍ നെയ്യുന്ന രതി നിര്‍വേദങ്ങള്‍ മാത്രമായിരുന്നു ഒരോ കൗമാര കില്ലാഡികള്‍ക്കും ആശ്വാസമായിരുന്നത്. കാലം മാറി. ഇന്റര്‍നെറ്റ് അഭൂതപൂര്‍വമായി സ്വീകാര്യമായി. മൊബൈല്‍ ഫോണുകള്‍ ഇവിടെ വിപ്ളവം ശ്രിഷ്ട്ടിച്ചു. കാലില്‍ ചെരുപ്പില്ലാത്തത് അപമാനകരമോ അസ്വസ്തതയോ എന്നതു പോലെ തന്നെ മൊബൈലില്ലാത്തത് അന്തസ്സ് കേടാണെന്ന് വിചാരിക്കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്ക് മലയാളി അധപ്പതിച്ച് പോയിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. യു. കെ. ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് അവളുടെ മുങ്ങി മരണത്തിനിടയാക്കുകയും ചെയ്തതിന്റെ പേരില്‍ ഒരു എട്ട് വയസുകാരന്‍ ജുവൈനല്‍ ഹോമിലായിരിക്കുന്നു. മറ്റൊരു പീഡനക്കേസില്‍ എട്ടാം ക്ലാസു കാരിയെ പീഡിപ്പിച്ചിരുന്നത് അതേ ക്ലാസിലെ അവളുടെ സഹപാഠികളായ വിദ്യാര്‍ഥികള്‍. കുറച്ച് നാള്‍ മുന്‍പ് ഒരു മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥി അയല്‍ വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് മരപ്പോത്തിലോളിപ്പിച്ച് വച്ചു.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന അന്വേഷണം നമ്മളെ കൊണ്ടെത്തിക്കുന്നത് പത്രങ്ങള്‍, ചാനലുകള്‍, ഇന്റെര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ മാധ്യമങ്ങളാണ്‌ പ്രതിയെന്ന സത്യത്തിലേക്കാണ്‌. കൊച്ച് പുസ്തകത്തില്‍ വായിച്ച് മാത്രമറിയാന്‍ കഴിഞ്ഞ അനുഭവങ്ങളുടെ നേരിയ സാധ്യതയില്‍ നിന്നു ചാനലുകളിലും പത്രമാസികകളിലും പരസ്യങ്ങളിലും എഴുന്നു നില്‍ക്കുന്ന ലൈംഗീകത മുതല്‍ ഇന്റര്‍നെറ്റിലും, കൈക്കുംബിളിലെ മൊബൈലിലും ലഭിക്കാവുന്ന ഒറിജിനല്‍ വീഡിയോ ക്ലിപ്പിങ്ങ്സുകളുടെ ചലനപരതയിലേക്കു വരെയാണ്‌ ഇന്നത്തെ തലമുറ ഗതിവേഗം ചെയ്തിരിക്കുന്നത്. കണ്മുന്‍പില്‍ അരങ്ങേറുന്ന രതി ക്ലിപ്പിങ്ങ്സുകളുടെ ഹാങ്ങോവര്‍ പലരേയും അതെല്ലാമൊന്ന് ചെയ്തുനോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നുമാണ് ഒരോ ജുവൈനല്‍ ഹോം സ്റ്റോറികളും, ഒരോ പീഡന കഥകളും തുടക്കം കുറിയ്ക്കുന്നത്...

ചര്‍ച്ച ചെയ്യേണ്ടുന്ന വലിയൊരു വിഷയമാണീത്. അതായത് മാധ്യമങ്ങളുടെ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ ഇന്നത്ത അവസ്ഥയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നത്. പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിണ്ടിക്കേറ്റ് വാസ്തവത്തില്‍ ഇതാണ്‌. നമ്മെ തകര്‍ത്തു തരിപ്പണമാക്കാന്‍, നമ്മുടെ മൂല്യങ്ങളെ കാറ്റില്‍ പറത്താന്‍ കുട്ടികളെ വഴിതെറ്റിയ്ക്കാന്‍... ഇതിനെല്ലാം ഇവിടെയൊരു മാധ്യമ സിണ്ടിക്കേറ്റ് അദ്ര്യ്ശ്യമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.Related Articles
കുരുന്നുകളുണ്ടോ, ഒന്നു പീഡിപ്പിക്കാന്‍
ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

16 അഭിപ്രായങ്ങൾ:

 1. വളരെ ശരിയായിപറഞ്ഞു. നമ്മെ തരിപ്പണമാക്കാന്‍ ഒരു മാദ്ധ്യമസിണ്ടിക്കേറ്റ് അവിരാമം വര്‍ക്ക് ചെയ്യുന്നു. ആരൊരു തടയിടും...?

  മറുപടിഇല്ലാതാക്കൂ
 2. തീര്‍ച്ചയായും ചർച്ച ചെയ്യേണ്ടുന്ന വിഷയമാണീത് ... ഒരുപാട് ചര്‍ച്ചനടന്നാലും ഒരു മൈരും നടക്കില്ല അതും ഓര്‍ക്കണം :))

  മറുപടിഇല്ലാതാക്കൂ
 3. ചര്‍ച്ച ചെയ്യേണ്ടുന്ന വലിയൊരു വിഷയമാണീത്. അതായത് മാധ്യമങ്ങളുടെ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ ഇന്നത്ത അവസ്ഥയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നത്. പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിണ്ടിക്കേറ്റ് വാസ്തവത്തില്‍ ഇതാണ്‌. നമ്മെ തകര്‍ത്തു തരിപ്പണമാക്കാന്‍, നമ്മുടെ മൂല്യങ്ങളെ കാറ്റില്‍ പറത്താന്‍ കുട്ടികളെ വഴിതെറ്റിയ്ക്കാന്‍... ഇതിനെല്ലാം ഇവിടെയൊരു മാധ്യമ സിണ്ടിക്കേറ്റ് അദ്ര്യ്ശ്യമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


  പൂച്ചക്കാര് മണികെട്ടും ഇതാണ് നമ്മുടെ പ്രശ്നം
  ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു
  കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ്‌ വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത്‌ കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ്‌ വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത്‌ വിഷയാസക്തി നിറഞ്ഞ നോട്ടമാണ്.
  സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ . ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കുന്നു അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു. ദിവസം രണ്ടു മണിക്കൂറില്‍ അതികം ഇന്റെര്നെട്ടിനെട്ടും ഒന്നരമണിക്കൂര്‍ മൊബൈലും ഉപയോഗിക്കുന്ന കുട്ടി എവിടെയെല്ലാം പോകുന്നു എന്ന ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ. പുതിയ ഒരു സര്‍വ്വേ അനുസരിച്ചു നാല്‍പ്പതു ശതമാനം കുട്ടികളും ലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണു പലര്‍ക്കും ഇതിനു പ്രേരണ മാതാപിതാക്കള്‍ കണ്ടു മറന്നു വെച്ചു പോയ ബ്ലു സീഡികള്‍ ആണെന്നും കുട്ടികള്‍ തുറന്നു പറയുന്നു ( സുഗതകുമാരി പറഞ്ഞത്) അപ്പോള്‍ പറഞ്ഞുവന്നത് യട്താര്ത്തത്തില്‍ കുറ്റവാളികള്‍ നമ്മള്‍ തന്നെയാണ് മാറ്റം വേണ്ടത് ആദ്യം നമ്മളിനാണ്

  മറുപടിഇല്ലാതാക്കൂ
 4. ഒന്നും പറയാന്‍ ഇല്ല..
  superb..അടിപൊളി...

  മറുപടിഇല്ലാതാക്കൂ
 5. കേരളം പാരീസ് പോലെ പ്രബുദ്ധമാകണം, എക്സ്പ്രസീവാകണം....പൊതുവഴിയിൽ രണ്ട്പേർ നിന്ന് ഉമ്മവച്ചാലും അത് മൈന്റ് ചെയ്യാതെ കടന്ന് പോകാൻ കഴിയണം...അങ്ങിനെ ആകണമെങ്കിൽ കേരളീയർ എല്ലാവരും ബിസിയായിരിക്കണം...ചുമ്മാ കൈയ്യാലപ്പുറത്ത് പണിയൊനുമില്ലാതെ ആൾകാർ ഇരിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളിൽ അളുകൾ കയറി ഇടപെടുന്നത്..അപ്പോളതിനു വ്യാവസായിക വിപ്ലവം വരണം...
  വ്യവസായങ്ങൾ തുടങ്ങാൻ കേരളത്തിൽ സ്ഥലമില്ലെങ്കിൽ പണ്ട് അമേരിക്ക അലാസ്ക മേടിച്ചത് പോലെ തമിഴ്നാട്ടീന്നോ കർണ്ണാടകത്തീന്നോ സ്ഥലം പണം കൊടുത്ത് വാങ്ങണം....
  എന്നിട്ടതൊക്കെ നമുക്ക് വിറ്റ് തുലയ്ക്കാം. 6 അടി പോരെ നീലകണ്ഠന് വിശാലമായിട്ട് കിടക്കാൻ..അത് പോലെ എല്ലാവരും കൈയ്യിലുള്ള ഡോളേഴ്സ് പൊട്ടിക്കുക...അവരുടെ മക്കളും ആ പാത പിന്തുടരുക...കേരളത്തിൽ ലാസ് വേഗാസ് പോലൊരു നഗരം ഉണ്ടാക്കണം...എന്തിനും ഏതിനും സ്വാതന്ത്യ്രമുള്ള ഒരു സ്ഥലം

  മറുപടിഇല്ലാതാക്കൂ
 6. തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെ

  മറുപടിഇല്ലാതാക്കൂ
 7. അജിത്ത്:
  അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണു...

  ചെകുത്താന്‍ :
  ശരിയാ ചെകുത്താനേ. ഇവിടൊന്നും നടക്കാൻ പോകുന്നില്ല

  റ്റോംസ്‌ തട്ടകം :
  :)

  ജ്യോതിഷ് ബാബു :
  :) :)

  കൊമ്പന്‍ :
  ആ പരിപാടി മാത്രുഭൂമിയ്ക്കും മാധ്യമത്തിനുമൊക്കെ നിര്‍വഹിക്കാം. അല്ലേ..?!

  മറുപടിഇല്ലാതാക്കൂ
 8. നല്ല രിയ്തിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 9. കെ.എം. റഷീദ് :
  റഷീദ് താങ്കളുടെ കമന്റ് വലിയൊരു സത്യമാണു പറഞ്ഞത്. അണുകുടുംബങ്ങളുടെ ദുരന്തങ്ങളിലൊന്നാണു ഇപ്പോ സംഭവിക്കുന്നതെല്ലാം. വഴി വക്കില്‍ കാണുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ മുതല്‍ എന്തിലും ഏതിലും അര്‍ധ നഗ്നകളായ സ്ത്രീ ശരീരങ്ങളുടെ പ്രദര്‍ശനമാണു കാണുന്നത്. ഇതെല്ലാം പ്രചോദനങ്ങളാണു. കഴിഞ്ഞാഴ്ച്ച് ഒരു പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് ഒരാള്‍ കയറിപ്പിടിച്ചത് പത്ര വാര്‍ത്തയായിരുന്നു. ആ പെണ്‍കുട്ടിയുടെ ഡ്രസ്സിങ്ങ് വളരെ ആഭാസകരമായിരുന്നത്രേ. ഇതേപ്പറ്റി പോലീസുകാര്‍ ആ പെണ്‍കുട്ടിയോട് ഉപദേശിക്കുകയും ചെയ്തെന്നു പത്രത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യം ആഘോഷിക്കുംബോള്‍ മൂല്യങ്ങള്‍ കാറ്റില്‍ പറക്കുന്നു...


  പോണീ ബോയ് :
  കേരളം ലാസ് വേഗാസും ഇവിടുത്തെ തോട്ടില്‍ കരകളും കുളിക്കടവുകളും ഹവായ് ബീച്ചും ആകും പോപ്പീ. അതിനധികം സമയമൊന്നും വേണ്ടാ. ഇന്ദ്യയിലെ മെട്രോ സിറ്റികളില്‍ മാത്രം കാണപ്പെടുന്ന ജീവിതരീതിയും വസ്ത്ര ധാരണാ രീതിയും ആണ്‍പെണ്‍ ഉടല്‍ സൗഹ്രിദങ്ങളും കേരളത്തില്‍ വില്ലേജുകളെന്നോ സിറ്റികളെന്നോ ഇല്ലാതെ ആചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണു. ഈ പോക്ക് പാശ്ചാത്യരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലേക്കുമാണു. ഇതൊക്കെ മലയാളി പടിച്ചത് മാധ്യമങ്ങളിലൂട്യുമാണു

  മറുപടിഇല്ലാതാക്കൂ
 10. തുണിയുടുക്കാതെ ആണും പെണ്ണും സര്‍വ്വസ്വതന്ത്രരായി രമിച്ചു കളിച്ചു കുടിച്ചു മദിച്ചു നടക്കുന്ന ഒരു സുന്ദരകേരളം ഞാന്‍ സ്വപ്നം കാണുന്നു....

  മറുപടിഇല്ലാതാക്കൂ
 11. ചെകുത്താന്‍ പറഞ്ഞതാ അതിന്റെ ശരി..
  ശ്ലീലം, അശ്ലീലം എന്നിവയുടെ നിര്‍വചനങ്ങള്‍ പുതുക്കെണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 12. pakshe apozhoke namuku nashtapedunnath nammude mahathaya parampryavum samsakaravumanu. ipol nadakunna charchakalil enthukondu ennu thudare kanunnu. karanam nammal kandethunnu. madyamangalude athiprasarathilekum, parentsinte thirakukalum karanagalayi kandu mutunnu. but engane namuk avaye thudachumatam, ee paithassthithiyil ninnukondu thanne? athayath, jeevitha thirakukalum, madyama swadeenavum avasanikanidayillatha shacharyathil..?

  മറുപടിഇല്ലാതാക്കൂ
 13. Jefu Jailaf :
  താങ്ക്സ്...

  ശ്രീക്കുട്ടന്‍ :
  അങ്ങനേയും സംഭവിക്കാം.. :P

  ആചാര്യന്‍ :
  നന്ദി...

  പത്രക്കാരന്‍ :
  :)

  jain :
  നിരവധി കാരണങ്ങള്‍ ഇനിയുമുണ്ടല്ലോ...

  മറുപടിഇല്ലാതാക്കൂ
 14. ഒരു ചര്‍ച്ചാ വിഷയം..നല്ല ഉദ്യമം..നന്ദി.

  മറുപടിഇല്ലാതാക്കൂ