ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ഇരട്ടപ്പേരിലെ എം.ബി.ബി.എസ്.


ഇരട്ടപ്പേരുകള്‍ ഉണ്ടാകുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയുമാണ്.

നാട്ടിലൊരു പാവത്താനുണ്ടായിരുന്നു. പുള്ളീ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ആരുമായും കൂട്ടില്ല,  കലുങ്കിലിരിപ്പില്ല, ബീഡി വലിയില്ല, കള്ളു കുടിയില്ല. സ്വന്തം വീടും വീട്ടുകാരും മാത്രമുള്ള ലോകത്ത് അയാള്‍ സല്‍സ്വഭാവിയായി ജീവിച്ചു.

അങ്ങനെയിരിക്കെ അയാളുടെ കല്യാണം വന്നു. കല്യാണം കൂടാന്‍ വേണ്ടി പോയ "നമ്മുടെ" പ്രായത്തിലുള്ള പയ്യന്‍സ് അയാളെ കണ്ട് അന്തം വിട്ടു. വള്ളിച്ചെരുപ്പും ലുങ്കിയും (പാന്റും ഇടാറൊക്കെയുണ്ടായിരുന്നു..) ഇട്ട് നടന്നിരുന്ന അയാള്‍ അതാ കോട്ടും, സ്യൂട്ടും, ടയ്യും, ഷൂവും ഒക്കെയണിഞ്ഞ് ഫേഷ്യലു ചെയ്ത് കുട്ടപ്പനായി നില്‍ക്കുന്നു...
അയാളുടെ ലുക്ക് കണ്ട്, ഒരു കോമാളിയെക്കണ്ടത് പോലെ ഞങ്ങള്‍ നിന്ന് കുടുകുടാ ചിരിച്ചു.

അന്ന് ആ സ്പോട്ടില്‍ വെച്ച് അയാള്‍ക്കൊരു പേരു വീണു.

"വസൂല്‍രാജാ എം.ബി.ബി.എസ്."

(ഇന്ന് പുള്ളി അറിയപ്പെടുന്നത് ആ ഒരൊറ്റപ്പേരില്‍ മാത്രമാണ്)

**********************************************************************************

ചാനലുകളിലെ പ്രോഗ്രാമിനിടയ്ക്ക് സക്കന്റിന്റെ നൂറിലൊന്ന് സമയം കൊണ്ട്, ആ പരിപാടിയുടെ മുഴുവന്‍ സ്പോണ്‍സര്‍മാരുടേയും പേരുകള്‍ ശ്വാസം വിടാതെ പറഞ്ഞ് ഓടിപ്പോകുന്ന ആ അജ്ഞാതന്‍ എന്റെയൊരു ഹരമാണ്. ഒറ്റ ശ്വാസത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്തത്ര സ്പീഡില്‍ ആ വിരുതന്‍ , എല്ലാ പ്രായോജകരുടേയും പേരു പറഞ്ഞ് ജീവനും കൊണ്ട് ഓടിപ്പോകുന്നു. എന്തൊരു അക്രമമാണത്?!

(ആസ്ത്മാ രോഗികളെയൊക്കെ ചികില്‍സിപ്പിക്കേണ്ടത് ആ പുള്ളിക്കാരനേക്കൊണ്ടാണ്.)


അത്തരമൊരു സാമ്പിള്‍ നിങ്ങള്‍ക്ക് ഇട്ട് തരുന്നു. ധൈര്യമുണ്ടെങ്കില്‍ ഒറ്റ ശ്വാസത്തിലൊന്ന് പറഞ്ഞ് നോക്ക്!

"ഈ പരിപാടിയുടെ പ്രായോജകര്‍ (ദിസ് പാര്‍ട്ട് ഓഫ് ദ സ്പോണ്‍സേഡ് ബൈ)

കാഡ്ബറീസ് ഒണക്കമീന്‍ , കോമ്പ്ലാന്‍ കോഴിത്തീറ്റ, ഗോദ്റേജ് മൊബൈല്‍ മോര്‍ച്ചറി, മിസ്റ്റര്‍ ബട്ട്ലര്‍ ചട്ടീം കലോം, മരുത്വാ പഞ്ചജീരക കാടിവെള്ളം, പീറ്റര്‍ ഇംഗ്ലണ്ട് ചട്ടേം മുണ്ടും, ജോയ് ആലുക്കാസ് ഉഡായിപ്പ് സെന്റര്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ പഴംകഞ്ഞി, പെണ്‍വാണിഭപ്പുരയ്ക്കല്‍ ജൂവലേഴ്സ്, എച്ച്.ഡി.എഫ്.സി. വീടു മുടിയുന്ന ലോണ്‍, മണപ്പുറം ഗോള്‍ഡ് മോഷണം സ്കീം, കാഞ്ചീപുരം ബോഡീസ് ആന്റ് കോണകംസ്, ഗ്രാന്റ് കേരളാ ശവപ്പെട്ടി ഫെസ്റ്റിവല്‍, വാജീ തൈലം ഒരു മൂഞ്ചിയ തൈലം, വാസന്‍ അബോര്‍ഷന്‍ കെയര്‍സെന്റര്‍ ആന്റ് ഹീറോഹോണ്ടാ കാളവണ്ടികള്‍..............

**********************************************************************************

സന്തോഷ് പണ്ടിറ്റിന്റെ കൃഷ്ണനും രാധയും സിനിമ റിലീസായി. അതിലെ പാട്ടുകളൊക്കെ യൂ ട്യൂബിലൂടെ ഹിറ്റായി മാറിയ ചരിത്രമാണുള്ളത്. സിനിമ അതിലും വലിയ ഹിറ്റായി മാറി എന്ന് ലോകമാകെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വെളിവായിട്ടുണ്ട്.

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സല്മാന്‍ ഖാന്റെ ബോഡീഗാര്‍ഡിന്റെ റെക്കോഡ് കളക്ഷന്‍, കൃഷ്ണനും രാധയും ബ്രേക്ക് ചെയ്തെന്ന് സി.എന്‍ .എന്‍ . ഐ.ബി. എന്‍ . ന്യൂസില്‍ പറഞ്ഞു. സന്തോഷ് പണ്ടിറ്റില്‍ നിന്നും ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് സാക്ഷാല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്ഗ് "പാണ്ട്യാനാ ജോണ്‍സ്" എന്ന ഒരു 3D പടം പിടിയ്ക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജ്ജേര്‍ണല്‍ എഴുതിയിരിക്കുന്നു.

സന്തോഷ് പണ്ടിറ്റിന്റെ സിനിമ കണ്ട് ബ്രൂണയ് സുല്‍ത്താന് പ്രാന്ത് പിടിച്ചോ എന്നും, സൗദി ഷെയ്ക്ക് ഷാര്‍ജാ ഷെയ്ക്ക് കുടിച്ച് വീലായോ എന്നും മാത്രമേ ഇനി അറിയാനുള്ളൂ.ടമാര്‍ പടാര്‍:
സന്തോഷ് പണ്ടിറ്റിനെ ആരെന്തു പറഞ്ഞാലും, അദ്ധേഹത്തെ ഒരു ധീരനായി കാണുകയാണ് വേണ്ടതെന്ന് തോന്നുന്നു. ഇത്രയേറെ പരിഹാസങ്ങളുണ്ടായിട്ടും, വിമര്‍ശനങ്ങളുണ്ടായിട്ടും, അത്രയൊന്നും സൗന്ദര്യമില്ലാത്ത, ആ മെലിഞ്ഞ മനുഷ്യന്‍ നിവര്‍ന്ന് നിന്ന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി കഠിനമായി ശ്രമിയ്ക്കുന്നത് (ശ്രമിച്ചത്) സമീപ കാല കേരളത്തിലെ ഏറ്റവും ഷാര്‍പ്പായ ഒരു കാഴ്ച്ചയായിരുന്നു. ആരെന്ത് പറഞ്ഞാലും "പോ പുല്ല്" എന്ന് തന്റേടത്തോടെ മനസ്സിലെഴുതിയ സന്തോഷ് പണ്ടിറ്റിന് പടാര്‍ ബ്ലോഗിന്റെ പടാര്‍ ക്ലാപ്സ്...!


18 അഭിപ്രായങ്ങൾ:

 1. വള്ളിച്ചെരുപ്പും ലുങ്കിയും ഇട്ട് നടന്നിരുന്ന അയാള്‍ അതാ കോട്ടും, സ്യൂട്ടും, ടയ്യും, ഷൂവും ഒക്കെയണിഞ്ഞ് ഫേഷ്യലു ചെയ്ത് കുട്ടപ്പനായി നില്‍ക്കുന്നു...
  അന്ന് ആ സ്പോട്ടില്‍ വെച്ച് അയാള്‍ക്കൊരു പേരു വീണു.
  "വസൂല്‍രാജാ എം.ബി.ബി.എസ്."

  മറുപടിഇല്ലാതാക്കൂ
 2. മോനേ പടം ഹിറ്റാണ്, ഒരു ലെഡു പൊട്ടിമോനേ...........

  മറുപടിഇല്ലാതാക്കൂ
 3. പടം സൂപ്പര്‍ പണ്ടിട്ടും പാവം നെറ്റ് ലോകത്തെ വിഡ്ഢികള്‍ എന്തേ അതെന്നെ?

  മറുപടിഇല്ലാതാക്കൂ
 4. സന്തോഷ് പണ്ടിറ്റിനെ ആരെന്തു പറഞ്ഞാലും, അദ്ധേഹത്തെ ഒരു ധീരനായി കാണുകയാണ് വേണ്ടതെന്ന് തോന്നുന്നു. ഇത്രയേറെ പരിഹാസങ്ങളുണ്ടായിട്ടും, വിമര്‍ശനങ്ങളുണ്ടായിട്ടും, അത്രയൊന്നും സൗന്ദര്യമില്ലാത്ത, ആ മെലിഞ്ഞ മനുഷ്യന്‍ നിവര്‍ന്ന് നിന്ന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി കഠിനമായി ശ്രമിയ്ക്കുന്നത് (ശ്രമിച്ചത്) സമീപ കാല കേരളത്തിലെ ഏറ്റവും ഷാര്‍പ്പായ ഒരു കാഴ്ച്ചയായിരുന്നു.  ഇതാണ് സത്യത്തില്‍ സത്യം...

  മറുപടിഇല്ലാതാക്കൂ
 5. അവസാനത്തെ പടാര്‍ ടമാര്‍ കലക്കി. ഒന്നാലോചിച്ചാല്‍ ശരിയല്ലേ

  മറുപടിഇല്ലാതാക്കൂ
 6. അത് കാണാൻ പോയോരാർന്നു മുഖം മറച്ച് ചാനലിനെ ഫേയ്സ് ചെയ്തത്... ഹിഹി..

  മറുപടിഇല്ലാതാക്കൂ
 7. ഇതൊരു ഹിറ്റ്‌ ആവണെ എന്ന് ആതാമാര്തമായി പ്രാര്‍ഥിക്കുന്നു..

  കാരണം ഇത്രേം ഒക്കെ ഒറ്റയ്ക്ക് ചെയ്യാന്‍ തന്നെ എന്തെങ്കിലും ഒരു കഴിവ് വേണം..പിന്നെ സിനിമാ നടന്‍ എന്നാല്‍ ഇങ്ങനെ ആവണം എന്ന മുന്‍വിധി അല്ലെ അങ്ങൊരു തകര്‍ക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 8. സിനിമ സ്വപനം കണ്ട ഹതഭാഗ്യരുടെ രക്ഷകന്‍ ആണ് അല്ലെങ്കില്‍ റോള്‍ മോഡല്‍ ആണ് സന്തോഷ്‌ പണ്ഡിത്. അദ്ധേഹത്തെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. എത്തേണ്ടിടത്ത് തന്നെ ഒരു പാരമ്പര്യവും അവകാശപ്പെടാതെ സ്വയം തെളിച്ച പാതയിലൂടെ അദ്ദേഹം തടസ്സങ്ങളെ, തെറിഭൂതങ്ങളെ ചിരിയോടെ ഇല്ലാതാക്കി അവരെ അവരുടെ പാട്ടിനു വിട്ടുകൊണ്ട് എത്തിചേര്‍ന്നു.

  മറുപടിഇല്ലാതാക്കൂ
 9. പടം സൂപര്‍ ഹിറ്റ്‌ ആണ്.... കേരളം തോറ്റു പണ്ഡിറ്റ്‌ ജയിച്ചു....

  മറുപടിഇല്ലാതാക്കൂ
 10. രായപ്പന് ഗോമ്പെറ്റിഷന്‍ ആകുമോ ?
  പടംസിന്റെ ടൊറന്റ് ഇറങ്ങിയോ ആവോ !!!

  മറുപടിഇല്ലാതാക്കൂ
 11. പത്രക്കാരാ...
  ഞാനും അയ്നും മാണ്ടി കാത്തിരിക്കാ...

  മറുപടിഇല്ലാതാക്കൂ
 12. santhos പണ്ടിറ്റില്‍ മലയാളിക്ക് മഹത്തയ ഒരു പാഠം ഉണ്ട്
  വിമര്‍ശനങ്ങളെ യും എതിര്‍പ്പുകളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുക്ക അതാണ്‌ ജീവിത ത്തിന്‍ വിജയം ini ningal parayoo

  മറുപടിഇല്ലാതാക്കൂ
 13. വളരെ നന്നായിട്ടുണ്ട്‌...ഞാന്‍ താങ്കളോട്‌ യോജിക്കുന്നു...കുറച്ചു വാക്കുകള്‍ എടുത്ത്‌ ഷെയര്‍ ചെയുന്നത്‌ കൊണ്ട്‌ വിരൊധമില്ലല്ലൊ

  മറുപടിഇല്ലാതാക്കൂ
 14. വളരെ നന്നായിട്ടുണ്ട്‌...ഞാന്‍ താങ്കളോട്‌ യോജിക്കുന്നു...കുറച്ചു വാക്കുകള്‍ എടുത്ത്‌ ഷെയര്‍ ചെയുന്നത്‌ കൊണ്ട്‌ വിരൊധമില്ലല്ലൊ

  മറുപടിഇല്ലാതാക്കൂ
 15. പണ്ഡിതിന്റെ തൊലിക്കട്ടി അപാരം .... നമ്മള്‍ സഹിക്കുക അത്രതന്നെ ....

  മറുപടിഇല്ലാതാക്കൂ
 16. അജ്ഞാതന്‍2012, മേയ് 10 11:06 AM

  SANTHOSH LAVEN MIDUKKANANATTO....................NAMMAKKONNUM ENGANEA CHAYYAN PATTILLALO,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,VETTUKKARUM NATTU NKARUM THALLIKOLLUM.................NAMMALLEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEE

  മറുപടിഇല്ലാതാക്കൂ