ചൊവ്വാഴ്ച, ജനുവരി 25, 2011

ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍

പുതുമയുള്ള ചിന്താഗതിക്കാരായ ചിലആമ്പിറന്ന സംവിധാനപ്പുലികളും
കേരളക്കരയില്‍ ഉണ്ടെന്ന്‌ നമുക്ക്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
നാലും കൂടിയ മലയാള സിനിമാക്കവലയില്‍ ഇടവരും മുന്‍പേ തന്നെ
അവര്‍ക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടുമുണ്ട്, അവര്‍കൊടി കെട്ടി പറന്നിട്ടുമുണ്ട്.
ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ ലേഖിച്ചിരിന്നല്ലോ, ( ആശിച്ചിരുന്നു എന്ന്‌ വ്യംഗ്യം! )
തമിഴില്‍ വ്യത്യസ്തതയുടെ പുതിയ സിനിമകള്‍
ധാരാളമായി ഇറങ്ങുന്നു എന്നും, മലയാളിസംവിധായകര്‍ അതു കണ്ടു പഠിച്ചിരുന്നെന്കില്‍ നന്നായിരുന്നേനെ എന്നും. അതു പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
അതിന്‌ മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.

വെറും പന്ത്രണ്ടു പതിമൂന്നു മണിക്കൂര്‍ കോണ്ട് നടക്കുന്ന കുറേ സംഭവങ്ങളാണ്‌ ട്രാഫിക് എന്ന ചിത്രത്തിന്റെ ഇതിവൃത്തംപല പല വ്യക്തികള്‍ ഈ സംഭവങ്ങളില്‍ ഭാഗഭാക്കാവുന്നു. വ്യത്യസ്തമായ, പലയിടങ്ങളില്‍ ഉള്ള പലരെയുംബന്ധിപ്പിക്കുന്ന പൊതുവായ ഒരു സംഭവം ആണ്‌ പടത്തിന്റെ ത്രെഡ്. .
ബോബി-സഞ്ജയ് എഴുതിയ തിരക്കഥ തകര്‍പ്പന്‍.
ഈ ചിത്രത്തിലൂടെ മനുഷ്യന്റെ വികാരങ്ങള്‍ തകര്‍പ്പനായി കാണിച്ചിരിക്കുന്നു രാജേഷ് പിള്ള .
കയ്ക്കൂലിക്കാരനായ യുണിയന്‍ നേതാവിന്റെ കള്ള നോട്ടം പോലും എത്ര മനോഹരമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്!
ഒരേ പാറ്റേണില്‍ പടം പടച്ചു ശീലിച്ച നമ്മുടെ സിനിമാക്കാര്‍, ചിന്തിക്കാത്ത തരത്തിലുള്ള ഒരു പരീക്ഷണം തന്നെയാണ്
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രത്തില്‍ ഹീറോയില്ല. ഹീറോ എന്നുപറയുന്നത്‌ ഇതിന്‍റെ തിരക്കഥയും ഡയറക്ഷനും തന്നെ.
ആദ്യാവസാനം ത്രില്‍ നിലനിര്‍ത്തുകയും, മാനുഷിക മൂല്യങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നു ഈ ചെറിയ ചിത്രം.
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്‍റെ പ്ലസ്പോയിന്‍റ്. (അത്തരം കഥ പറച്ചില്‍ ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)

എന്തായാ‍ലും രാജേഷ് പിള്ള പിള്ളേരു കളിയല്ലാത്ത ഒരു പടാര്‍ പടം നമുക്കു നല്‍കിയിരിക്കുന്നു.
സൂപ്പര്‍ തോരന്‍മ്മാരോ,മാംസളസുന്ദര ബെള്‍ബെളാ ഐറ്റം നടിമാരോ ഇല്ലാതെ തന്നെ നല്ല സിനിമ പിടിക്കാനാവും
എന്നും കാട്ടിത്തരുന്നു.മലയാളത്തിലെ പടച്ചു വിടീല്‍ തമ്പുരാക്കന്‍മ്മാര്‍ക്ക് ഇതൊരു ടെക്സ്റ്റ്ബുക്ക് ആകട്ടെ എന്ന് ആശിച്ചുകോണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.


Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...

ഞായറാഴ്‌ച, ജനുവരി 23, 2011

രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍...

120 കോടി ജനങ്ങളെ വിഡ്ഡികള്‍ ആക്കി ചതിച്ച 2G സ്പെക്ട്രo അഴിമതി എന്ന സസ്പെന്‍സ് ത്രില്ലര്‍ ഇന്ത്യന്‍ദേശീയതക്കുമേല്‍ സൂപ്പര്‍ഹിറ്റ്ആയി ഓടിക്കൊണ്ടിരിക്കുകയാണ്‌. ഗാന്ധിസത്തിനു സംഭവിക്കുന്നമൂല്യച്യുതി അതേ ഗാന്ധിയുടെ അനുയായികള്‍ഭരിക്കുമ്പോള്‍ ആണെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം മന്ത്രിയായിയുടെ ആണ്ടിമുത്തു രാജ എന്ന A. രാജയെവാഴിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്ന നീരാ റാഡിയ എന്ന സ്ത്രീയുംപ്രശസ്തരും അപ്രശസ്തരുമായ മറ്റു ചിലരും ചേര്‍ന്നു നടത്തിയ അണിയറ നീക്കങ്ങളുടെ ടെലഫോണ്‍സംഭാഷണങ്ങള്‍ പുറത്തായതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ഇരുട്ടിലേക്ക് ടോര്‍ച്ച്തെളിഞ്ഞത്.

D.M.K കഴിഞ്ഞ, U.P.A സര്‍ക്കാരിന്റെകാലത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നു, തമിഴ്‌നാട്‌ മുഖ്യമന്ത്രികരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ സ്വന്തം ആളായ A. രാജ. ആ കാലത്ത് രണ്ടാം തലമുറ ( 2G ) മൊബൈല്‍ഫോണ്‍ ലൈസന്‍സ്, മേഖല അടിസ്ഥാനത്തില്‍ തിരിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഇടപാടാണ് 2G സ്പെക്ട്രo ഇടപാട്. മല്‍സരിച്ച്‌ ലേലം വിളിച്ച്‌ നല്‍കേണ്ട ഈ ഇടപാട്, രാജ വന്‍‌കിട കമ്പനികള്‍ക്ക് അവരുടെതാല്‍പര്യപ്രകാരം ഉള്ള തുകയ്ക്ക് നല്‍കുകയായിരുന്നു. അതിലൂടെ ഖജനാവിന് രാജ വരുത്തി വെച്ച നഷ്ടംകോടിരൂപയായിരുന്നു ! രാജ സംരക്ഷിച്ചതാവട്ടെ, തന്റെയും - തന്റെ താല്‍പര്യക്കാരും, കോര്‍പ്പറേറ്റ്കളും ഉള്‍പ്പടെയുള്ളവരുടെ വലിയ കീശകളും! പക്ഷേ ഈ വലിയ അഴിമതി അന്നുതന്നെകണ്ടെത്തപ്പെട്ടു. പഴനിയര്‍ പത്രത്തിന്റെ ലേഖകനും മലയാളിയുമായ J.ഗോപി കൃഷണന്‍ ഈ അഴിമതിയുടെറിപോര്‍ട്ട് പുറത്തു വിട്ടു. പഴനിയര്‍ പത്രത്തില്‍ തുടര്‍ച്ചയായി വന്ന കണ്ടെത്തലുകള്‍ മറ്റു പത്രങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒന്നാം U.P.A സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും, വീണ്ടുംതിരഞ്ഞെടുപ്പ് വരുകയും ചെയ്തു. തുടര്‍ന്നും അതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തുടര്‍ന്നാണ്‌ നീരാ റാഡിയസംഭാഷണങ്ങളുടെ ഉല്‍ഭവo.

1,60,000 അഴിമതിയുടെ കാവലാളും സംശയംങ്ങളുടെ മുന ചൂണ്ടപ്പെട്ടയാളുമായ A. രാജയെ ടെലികോം മന്ത്രിയാക്കാന്‍, ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി അവരുടെ ഇടനിലക്കാരി നീരാ റാഡിയ അണിയറയില്‍ലോബിയിംഗ് നടത്തിയതാണ് ഇന്നു നാം ദിവസേന കേള്‍ക്കുന്ന വാര്‍ത്തകളുടെ രത്നച്ചുരുക്കം.
രാജയെ അധികാരത്തില്‍ എത്തിക്കാനായി ഭരണ ഉദയോഗസ്ഥ വൃന്ദങ്ങളെ വഴിക്ക് കൊണ്ടു വരാന്‍ വേണ്ടി ചരടുവലികള്‍ നടത്തുവാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ NDTV യിലെ ബര്‍ഖ ദത്ത, കോളമിസ്റ്റ് വീര്‍ സാംഗവീഎന്നിവരുമായും, കനിമൊഴി, രത്തന്‍ ടാറ്റ, രഞ്ജന്‍ ഫട്ടചാര്യ എന്നിവരുമായും നീരാ റാഡിയ നടത്തുന്നഓളം ടെലഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്ത മൂടി വയ്ക്കുകയായിരുന്നു. അപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ - സീരിയസ് മന്‍ എന്ന നോവലിലൂടെ പ്രശസ്തനായ - , മനു ജോസഫ് എന്ന മലയാളി, ഓപ്പണ്‍ മാഗസിനിലൂടെ, ഈടേപ്പുകള്‍ ഒന്നൊന്നായി പുറത്തു വിട്ടു!.തുടര്‍ന്നാണ്‌ വാര്‍ത്ത വന്‍ വിവാദം ആകുന്നതും, മറ്റ്‌ മാധ്യമങ്ങള്‍ ഇത്എഴുതുന്നതും!

5000- അതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. അവസാനം രാജയ്ക്ക് രാജി വെക്കേണ്ടിയും വന്നു. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും പിന്നാലെ ഇപ്പോള്‍, അന്വേഷണ ഏജന്‍സികളും പുറപ്പെട്ടിരിക്കുന്നു. കൂടുതല്‍വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ...!
എന്നിരിക്കിലും ഗുരുതരമായ ഒരു ചോദ്യം നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു... പൊതുജനങ്ങള്‍ക്ക് എന്നുംപ്രതീക്ഷകളുടെ തിരിനാളം ആയിരുന്നു മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും. ഉന്നതരും, പ്രശസ്തരുമായപലരെയും അവരുടെ തെറ്റുകളുടെ പേരില്‍ വെളിച്ചത്തുകൊണ്ടുവരാനും, നിയമത്തിനു മുന്നില്‍ നിര്‍ത്താനുംനമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ മാധ്യമങ്ങള്‍ തന്നെ നമ്മെ ചതിക്കാന്‍ കൂട്ടു നില്‍ക്കുമ്പോള്‍നാമിനി ആരെ വിശ്വാസിക്കണം എന്നത് ഭീമമായ ഒരു ചോദ്യം .



Related Articles
രാജയുടെ കട പൂട്ടി.
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്

ആസാന്‍ജ് ഒരു പുപ്പുലി !

അധിനിവേശത്തിനു എതിരെയുള്ള
പോരാട്ടത്തിലാണ് ജൂലിയന്‍ ആസാന്‍ജും വിക്കി ലീക്ക്സും.
വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ ആസാന്‍ജിനെ കുടുക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോക പോലീസ്. ഇത്രയും വലിയ പ്രസ്ഥാനത്തെ ഇത്രയും ചെറിയ മനുഷ്യന്‍ വിഭ്രാന്തിയില്‍
ആഴ്ത്തിയിരിക്കുകയാണ്.

ഇതെല്ലാം കണ്ട്, നമുക്ക് കോമഡി! അമേരിക്കക്ക് ട്രാജഡി! ആസാന്‍ജിന് ബോറടി!

കോണ്ടം ലീക്ക്സ് എന്ന കേസിന് ആധാരം സ്വീഡനില്‍ വച്ചു നടന്ന ഒരു ബന്ധപ്പെടല്‍ സംഭവമാണ്‌.
സ്വീഡന്‍കാരായ ( പ്രായപൂര്‍ത്തിയായ ) രണ്ടു യുവതികളുമായി ആസാന്‍ജിനു ബന്ധമുണ്ടായിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരം അവരുമായി ബന്ധപ്പെട്ട ആസാന്‍ജ് പിന്നീട് കോണ്ടം ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ കോണ്ടം ലീക്ക് ചെയ്യുന്നു എന്നു മനസിലാക്കിയ യുവതികള്‍
പെട്ടന്നൊരു നാള്‍ ബന്ധപ്പെടലിനിടയില്‍ തങ്ങളുടെ സമ്മതം പിന്‍വലിക്കുകയായിരുന്നു. സ്വീഡനിലെ നിയമമനുസരിച്ച് ഉഭയകക്ഷി സമ്മതത്തോടെ യാണെങ്കില്‍ പോലും,
ബന്ധപ്പെടലിന് ശേഷംസ്ത്രീ സമ്മതം പിന്‍വലിച്ചാല്‍ അതു ബലാല്‍‌സംഗം ആക്കി പമകാളിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാം. നാളുകള്‍ക്കു മുന്‍പായിരുന്നു സ്വീഡനില്‍ കേസ് ഉണ്ടായത്.പിന്നീട് അതു തേഞ്ഞു മാഞ്ഞു പോവുകയും ചെയ്തു. അങ്ങനെ അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അടഞ്ഞുപോയ ഒരു പഴയ കേസ് പൊടി തട്ടി എടുത്ത്
ആസാന്‍ജിന് എതിരെ പ്രയോഗിച്ചിരിക്കുകയാണ്.


പക്ഷേ ആസാന്‍ജ് കടുവയെ പിടിച്ച കിടുവയാണ്‌.
അമേരിക്കയുടെ അമ്മയെ വിറ്റു കാശ് അദ്ധേഹത്തിന്റെ
കയ്യിലുണ്ട്‌. ഒന്നും കാണാതെ ആസാന്‍ജ് ചുമ്മാ ഒരു കളിയങ്ങ്
കളിക്കുമെന്ന് തോന്നുന്നില്ല.


ജൂലിയന്‍ ആസാന്‍ജ് ഫാന്‍സ് അസോസിയേഷന്‍ വക ലോകവ്യാപകമായി ഹാക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
ആസാന്‍ജിന് എന്തു തന്നെ സംഭവിച്ചാലും അമേരിക്കയുടെ നട്ടെല്ലിന് കിട്ടിയ ഗംഭീരന്‍ അടിയായിരുന്നു വിക്കി ലീക്ക്സ് വഴി ചോര്‍ന്ന അവരുടെ പ്രസ്റ്റിജ് രഹസ്യങ്ങള്‍


ആസാന്‍ജിന് എന്തെന്കിലും സംഭവിച്ചാല്‍ അന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ ഹര്‍ത്താലും, ബന്തുo നടത്തും. ( സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ലോകത്ത് ഹര്‍ത്താല്‍ നടത്തിയ
ഒരേയൊരു സ്ഥലം കേരളം ആയിരുന്നു.) ആസാന്‍ജിന് നല്ലതു മാത്രം വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഒപ്പം വിക്കി ലീക്ക്സിനും...

ഓര്‍ക്കുക പലപ്പോഴും അമേരിക്കയെ വിറപ്പിക്കുന്നത് ദക്ഷിണ കൊറിയ, ഇറാന്‍ , പാലസ്തീന്‍ തുടങ്ങിയ ചിന്ന രാജ്യങ്ങളാണ്. ചെഗുവേര, വിയറ്റ്‌നാം, ഫിദല്‍ കാസ്ട്രോ, ക്യൂബാ തുടങ്ങിയവരുടെ ചരിത്രവും നമുക്കറിയാം.അവരുടെ ധീരമായ ആ ചെറിയ പട്ടികയിലേക്ക് ഇതാ ജൂലിയന്‍ ആസാന്‍ജ് എന്ന അമാനുഷികനും...


Related Articles
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വാക്കാ വാക്കാ
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍