വ്യാഴാഴ്‌ച, ജനുവരി 05, 2012

ലിസിയുടെ ഗര്‍ഭം എന്റേതല്ല

ലിസിയെ ഞാനാദ്യമായി കാണുന്നത് കോ ഓപറേറ്റീവ് ബാങ്കിന്റെ ഇടുങ്ങിയ ഇടനാഴിയില്‍ വെച്ചായിരുന്നു. അന്നേ ഞാനവളെ ശ്രദ്ധിച്ചു. ഇടഞ്ഞ ക്ണാപ്പന്റെ വികാരത്തില്‍ തോട്ടിയിട്ടു വലിക്കുന്ന ഒരുതരം കാന്തിക ശക്തി അവളുടെ അനാട്ടമിയില്‍ എനിക്കു കാണാനായി. ഓ, ഗോഡ്. ഞാനന്നേരേ അവളുടെ മുന്നില്‍ ഫ്ലാറ്റ്. അന്നു രാത്രി മുഴുവന്‍ ലിസി മാത്രമായിരുന്നു എന്റെ ചിന്തയെ തീ പിടിപ്പിച്ചത്. അന്നത്തെ രാത്രി ഞാന്‍ പേപ്പറു കൊണ്ട് റോക്കറ്റുണ്ടാക്കി ആകാശത്തേക്ക് ലക്ഷ്യമില്ലാതെ പറത്തി.... എന്റെ വികാരങ്ങള്‍  തീപിടിച്ചു. കൂടുതല്‍ തീ പിടിച്ചാല്‍ ഫയര്‍ ഫോഴ്സുകാരു ഇയ്യോ... ഇയ്യോ എന്നു പറഞ്ഞു വരുമല്ലോ എന്നോര്‍ത്തിട്ട് മാത്രമാണ് അന്ന് ഞാന്‍ എന്നെത്തന്നെ കണ്ട്രോളു ചെയ്തത്.

ലിസിയെ ഞാന്‍  രണ്ടാമതു കാണുന്നത് കോട്ടയത്തേക്കുള്ള ട്രെയിന്‍  യാത്രയില്‍  പരശുറാമിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തിരക്കിനിടയില്‍  വെച്ചായിരുന്നു. എന്റെ മുന്‍ഭാഗത്തോട് ചേര്‍ത്ത് വച്ച നിതംബവുമായി ഒരു മസാലദോശ പെങ്കൊച്ച് തൊട്ടു മുന്‍പില്‍ നില്‍പ്പുണ്ടായിരുന്നു. തിരക്കു കാരണം അവളുടെ മുഖം ഞാന്‍ കണ്ടില്ല.. കോട്ടയം അടുക്കാറായിരുന്നു അപ്പോള്‍. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് അത് ലിസിയായിരുന്നു എന്നെനിക്ക് മനസ്സിലായത്.ഇവളെയാണോ ചിങ്ങവനം തൊട്ട് താന്‍ ജാക്കി വെച്ച് വന്നത് എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. ലിസിയാണിതെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൊല്ലം മുതലേ ജാക്കി വെക്കാമായിരുന്നല്ലോ എന്ന നഷ്ട്ട ബോധം എന്നെക്കൊണ്ട് ഒന്നല്ല അഞ്ച് സിഗരട്ടാണ് അന്നുച്ചയ്ക്ക് വലിപ്പിച്ചത്.

ലിസിയെ ഞാന്‍ മൂന്നാമത് കാണുന്നത്  വാറ്റുപുര സ്മിതയുമൊത്ത് ഓമന തീയേറ്ററില്‍  മിസ്റ്റര്‍ ബ്രഹ്മചാരി കാണാന്‍ പോയപ്പോഴാണ്. ലിസി അവളേക്കാളും പല വയസ്സിനിളപ്പം തോന്നിക്കുന്ന ഒരു പയ്യനോടൊത്ത്, തീയേറ്ററിന്റെ ബാക് റോയിലെ ഇരുട്ടിലിരുന്ന് അവന്റെ ബ്രഹ്മചര്യം തെറ്റിയ്ക്കുന്ന ഹൊറര്‍ സീനുകളാണ് ഞാനന്ന് കണ്ടത്. ലിസിയെ കണ്ടതോടെ തീയേറ്ററിനുള്ളില്‍ വെച്ച് സ്മിതയെ ചെയ്യണമെന്ന് പ്ലാന്‍ ചെയ്തു വച്ച പദ്ധതികളെല്ലാം എനിക്ക് കൈമോശം വന്നു. ലിസിയിലായി പിന്നീടെന്റെ  ശ്രദ്ധ അത്രയും. ലിസിയുടെ ഒപ്പമുള്ള പയ്യനായിട്ടങ്ങ് ജനിച്ചാ മതിയായിരുന്നു എന്നു പോലും ഒരു വേള ഞാനങ്ങ് ചിന്തിച്ച് പോയി. അന്നു മുതല്‍ ലിസി എന്റെ വികാരങ്ങളെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയിലാക്കി. ലിസിയെ കിട്ടിയില്ലെങ്കില്‍ എന്റെ മുല്ലപ്പെരിയാര്‍ എപ്പോ വേണമെങ്കിലും തകരാമെന്നും, അതു തകര്‍ന്നാല്‍ എന്റെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ മാനം അറബിക്കടലില്‍പ്പോയടിയുമെന്നും ഞാന്‍ മനസ്സിലാക്കി.

ലിസിയെ ഞാന്‍ നാലാമതു കാണുന്നത് അവളെ ഇഷ്ട്ടമാണെന്ന് പറയാനായി അവള്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ധൈര്യ സമേതം പോയപ്പോഴാണ്. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ ലിസി ഒരല്‍പ്പം വശപ്പിശകായിട്ട് ചായക്കാരന്‍ ചെക്കനോടൊട്ടി നില്‍ക്കുകയായിരുന്നു. എന്റെ പെട്ടന്നുള്ള വരവു കണ്ട് അവരിരുവരും അകന്ന് മാറി. ചായക്കാരന്‍ ചെയ്തു തീര്‍ക്കാന്‍ ഇനിയും ബാക്കിയെന്തോ ഉണ്ടെന്ന മട്ടില്‍ അസംതൃപ്തിയോടെ പുറത്തേക്കു പോയി. കാമം പൂത്തുലയുന്ന അവളുടെ കണ്ണുകളിലെ ചോദ്യച്ചിഹ്നത്തെ നേരിടാനാവാതെ ഞാന്‍ തല കുനിച്ച് കൊണ്ട് പതിയെ പറഞ്ഞു.
"എനിക്ക് ലിസിയെ ഇഷ്ട്ടമാണ്."
പറഞ്ഞിട്ട് അല്‍പ്പ സമയം അങ്ങനെ തന്നെ ഞാന്‍ തല താഴ്ത്തി പരുങ്ങി നിന്നു.
അപ്പോള്‍ അവളുടെ ശബ്ദം കാതുകളിലേക്ക് വീണു.
"എങ്കില്‍ ആ ഫോണ്‍ നമ്പര്‍ തന്നോളൂ ഞാന്‍ വിളിക്കാം....."

ലിസിയെ ഞാന്‍ അഞ്ചാമത് കാണുന്നത് കുമരകത്തെ റിസോര്‍ട്ടില്‍ വെച്ചാണ്.എ.സി. മുറിയിലെ തണുപ്പില്‍ കിടന്ന് ഞങ്ങളിരുവരും പുളഞ്ഞു. എന്റെ മുല്ലപ്പെരിയാര്‍ മൂന്നു പ്രാവശ്യം പൊട്ടി. ഡോ. പ്രകാശ് കോത്താരിയുടെ കുറിപ്പുകളില്‍ കണ്ടിട്ടുള്ള വികാരോത്തേജന കേന്ദ്രങ്ങളിലെല്ലാം ഞാനന്ന് എന്റെ കയ്യും മുഖവുമിട്ടുരുട്ടി. ഞാനെന്റെ സര്‍വ അഭ്യാസവും പുറത്തെടുത്തിട്ടും അവള്‍ക്ക് പോരാ പോരാ എന്നായിരുന്നു മട്ട്. ഇനി സാക്ഷാല്‍ പ്രകാശ് കോത്താരി തന്നെ വന്ന് ഇതൊക്കെ ചയ്താലും ഇവളിതു തന്നെ പറയുമോ എന്നോര്‍ത്ത് ഞാന്‍ അന്തം വിട്ടു. ലിസി അമിതാസക്തയാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.

ലിസിയെ ഞാന്‍  അതിനു ശേഷം രണ്ട് മാസം കഴിഞ്ഞാണ് കാണുന്നത്.
അന്ന് അവളെന്നോട് പറഞ്ഞു.
"നമുക്കുടനേ കല്യാണം കഴിക്കണം. നിങ്ങളുടെ കുട്ടി എന്റെ വയറ്റില്‍ വളരുന്നുണ്ട്. ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്...."
ഞാന്‍ ഞെട്ടി.
"അതിന് നമ്മളു തമ്മില്‍ ആകെ ഒരേയൊരു തവണയല്ലേ ബന്ധപ്പെട്ടിട്ടുള്ളൂ. അതും വെറും രണ്ടു മാസം മുന്‍പ് കുമരകത്ത് വെച്ച്. പിന്നെ നീയെങ്ങനെയാണ് അഞ്ചു മാസം ഗര്‍ഭിണിയാകുന്നത്."

അതിന് അവള് പറഞ്ഞ മറുപടിയായിരുന്നു എന്റെ നെഞ്ച് തകര്‍ത്തത്.
"ഇപ്പോ പണ്ടത്തേപ്പോലൊന്നുമല്ലല്ലോ. കാലമൊക്കെ മാറിയില്ലേ. ഉദാഹരണത്തിന്, നമ്മള്‍ ഇന്നു രാത്രി ബന്ധപ്പെട്ടിട്ട് അടുത്ത മാസം നോക്കുമ്പോള്‍ കാണുന്നത്, എനിക്ക്‌ പത്ത് മാസം ഗര്‍ഭം ഉണ്ടെന്നാണ്. ഇതിപ്പോ അഞ്ചല്ലേ ആയുള്ളു എന്നോര്‍ത്ത് സമാധാനിയ്ക്കുക.."
പലരുടെ കൂടെ അഴിഞ്ഞാടിയ ഇവളുടെ പ്ലാന്‍, ഗര്‍ഭം എന്റെ തലേലേക്ക് കെട്ടി വെയ്ക്കാനാണെന്നും, എന്റെ ഭാര്യയായി എന്റെ ജീവിതം മുഴുവനും കട്ടപ്പൊകയാക്കാനാണെന്നുമാണ്  മനസ്സിലായതോടെ ഞാന്‍ ഞെട്ടി. ലിസിയെ എങ്ങനെ ഒഴിവാക്കും എന്നായി എന്റെ അടുത്ത ചിന്ത.

അതിനു ശേഷം കുറേക്കാലം ഞാന്‍  ലിസിയെ കാണാതിരുന്നു.
ലിസിയെ എങ്ങനേയും ഇല്ലാതാക്കണമെന്ന് ഞാന്‍  മനസ്സില്‍ ഉറപ്പിച്ചു.
അതിനു വേണ്ടി ഞാന്‍ സ്പൈഡര്‍മാനേപ്പോലെ ചിലന്തിവല നെയ്തു...

ലിസിയെ ഞാന്‍ ഏഴാമത് കാണുന്നത് ഇപ്പോ വാഗമണ്ണില്‍ വെച്ചാണ്.
വാഗമണ്ണീലെ മൊട്ടക്കുന്നിലൂടെ പരല്മീനുകളേപ്പോലെ ഞാനും ലിസിയും അഴിഞ്ഞാടി നടന്നു കൊണ്ടിരിക്കുമ്പോഴും ഇവളെ എങ്ങനെ തീര്‍ക്കണം എന്ന ചിന്തയാണെന്റെ മനസ്സില്‍..  സൂയിസൈഡ് പോയിന്റില്‍ വെച്ച്,  എന്റെ ജീവിതം രക്ഷിക്കാനായി നിനക്കൊന്ന് താഴോട്ട് ചാടാമോ എന്നു ഞാന്‍ ചോദിച്ചതിന്, എന്റെ ജീവിതം രക്ഷിക്കാനായി ചേട്ടനങ്ങ് ചാടിയാ മതി എന്ന് ആ ദുഷ്ട്ട പറഞ്ഞതോടെ ഞാന്‍ എന്റെ മനസ്സിലെ ക്രിമിനല്‍ പദ്ദതി എന്നത്തേക്കുമായി ഉപേക്ഷിച്ചു.

വാഗമണ്ണിലെ സൂയിസൈഡ് പോയിന്റ് എന്റെ നിസ്സഹായതയെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു.
ഒടുവില്‍  ഞാന്‍ എന്റെ പ്ലാന്‍ മാറ്റി.
ഇനി പെരുമണ്ണിലേക്കു പോകാം. അവിടാകുമ്പോ വല്യ പുഴയൊക്കെയുണ്ട്.
പോരാത്തതിന് പണ്ടൊരു ട്രെയിന്‍ മറിഞ്ഞിട്ടുമുണ്ട്.
എനിക്കും ലിസിക്കും, സോറി ലിസിക്കല്ല എനിക്ക്  ഇനി അതു മാത്രം പ്രതീക്ഷ....


(എബിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന്)


3 അഭിപ്രായങ്ങൾ: