ഞായറാഴ്‌ച, ജൂൺ 10, 2012

22 മെയിൽ കോട്ടയം. [ഒരു ന്യൂവേവ് സ്റ്റോറി.]

 [ന്യൂ വേവ് സിനിമ എന്ന് പറയുന്നത് പോലെ  ന്യൂ വേവ് സ്റ്റോറിയ്ക്കും, ചില ചിട്ട വട്ടങ്ങളുണ്ട്. കിസ്സ്, സെക്സ്, തുടങ്ങി  പ്രഗ്നൻസിയും ഡെലിവറി യും വരെ പച്ചയായി കാണിക്കണം. അതാണതിന്റെയൊരു സ്റ്റൈൽ. ഈ കഥ പടാർ അസോസിയേറ്റ്സിന്റെ ആദ്യത്തെ ന്യൂ വേവ് സ്റ്റോറിയാണ്. ഇത് വെന്തിട്ട് വേണം ഇത്തരം കുറേ പമ്മൻ കഥകൾ ന്യൂ വേവായി അടിച്ചിറക്കി വിടാൻ....]ബാംഗ്ലൂർ.
മിയാ സ്റ്റാൻസന്റെ ബാംഗ്ലൂർ. ഉസ്താദ് പുനീത് രാജ് കുമാർ കട്ടൗട്ടുകളായി തലയെടുപ്പോടെ നിൽക്കുന്ന ബാംഗ്ലൂർ. ചിന്ദാദ്രിപ്പേട്ട് നിന്നും ചിക് മംഗലൂർക്ക് പോകുന്ന നാഷണൽ ഹൈവേയുടെ ഓരത്ത് സാവിത്രീബീഗം അപ്പാർട്ട്മെന്റിലെ  ഒറ്റമുറിയിൽ ടെസ ഒറ്റയ്ക്ക് താമസിക്കുന്നു.

ടെസ.
ബാംഗ്ലൂര് ഡി.റ്റീ.പി സെന്ററിൽ ടൈപ്പും ഷോർട്ട് ഹാന്റും ചെയ്ത് മാസം രണ്ടായിരം രൂപാ വരെ സംബാധിക്കുന്ന പെൺകുട്ടി. ആണുങ്ങൾ അവളുടെ വീക് നെസ്സ് ആണ്. വളയാത്ത ആണുങ്ങളെ  വരെ കറക്കിയെടുത്ത് അവരുടെ കന്യകാത്വം നേടുക എന്നത് ടെസയുടെ അജണ്ട.

ടെസ്സ ആള് പുലിയാരുന്നു.
നാട്ടിൽ വെച്ച് തന്നെ  കത്രുക്കടവ് പാലത്തിന് കീഴിലും, കലൂർ ബസ് സ്റ്റാന്റിന് പുറകിലും ഒന്നരയെണയ്ക്ക് ഫ്രെഞ്ച് കിസ്സ് കൊടുത്ത് നടന്ന ഒരു പഴയ ചരിത്രമുണ്ട് ടെസ്സയ്ക്ക് ഓതാൻ. ടെസ്സ പുലിയും, ടെസയുടെ നേരേ ഇളയ ലിസ കടുവയും, അവളുടെ അനിയത്തി   നിസ ഒനാംതരം വള്ളിപ്പാക്കാനുമായിരുന്നു. ടെസയും, ലിസയും, നിസയും ചേർന്ന് എം ജി റോഡിൽ കൂടെ നടന്നു പോകുമ്പോൾ എതിരേ വരുന്ന സായിപ്പൻമ്മാരുടെ കണ്ണുകൾ വരെ അവളുമ്മാരുടെ നെഞ്ചത്താരിക്കും. ടെസ ഇവിടാണെങ്കിൽ ടെസയുടെ നെഞ്ചിന്റെ കൂർമ്പന ഇലക്ട്രോണിക് സിറ്റിയിലായിരിക്കും. അത്രയ്ക്കുണ്ട് ടെസ്സയുടെ മു....യുടെ വലിപ്പം.സിറിൾ.
വിശ്വപ്പറെഡ്ഡിയാർ നേഴ്സിങ്ങ് കോളേജിൽ A.N.M.നേഴ്സിങ്ങ് പഠിക്കുന്നു. അവന്റെ അപ്പൻ ഇന്തുപ്പ് മത്തായി കഷ്ട്ടപ്പെട്ട് ലോണെടുത്താണ് സിറിളിനെ ബാംഗ്ലൂരിലേക്ക് നേഴ്സിങ്ങ് പഠിക്കാൻ വിട്ടത്.

സിറിളിന്റെ ഒരു ആഗ്രഹമെന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ ഹോം നേഴ്സ് ആകണമെന്നാണ്. തളർവാതം പിടിച്ച് കിടക്കുന്ന ഏതെങ്കിലും കാശുളളിടത്തെ തൊണ്ണൂറ്കാരന്റെ അപ്പി കോരിയും, സ്മെല്ലടിക്കാതിരിക്കാൻ സാമ്പ്രാണിത്തിരി കത്തിച്ചും, ശിഷ്ട്ട കാലം കഴിയണം. അതാണ് സിറിളിനെ നയിച്ചിരുന്നത്....


ഒരിക്കൽ ഇവരിരുവരും കണ്ട് മുട്ടുന്നു.പല്ലെടുക്കാൻ ഹോസ്പിറ്റലിലെത്തിയതാണ് ടെസ്സ. അന്ന് ഹോസ്പിറ്റലിൽ പ്രാക്ടിക്കലുണ്ട് സിറിളിന്. അവിചാരിതമായി അവർ പരിചയപ്പെടുന്നു. പിന്നീട് വീണ്ടും വീണ്ടും അവിചാരിതമെന്നവണ്ണം സിറിളും ടെസ്സയും കണ്ടു മുട്ടുന്നു. അങ്ങനെയങ്ങനെ പരിചയം വളർന്നു. സത്യത്തിൽ  നിഷ്കളങ്കനായ സിറിൾ അറിയാതെ ടെസ്സയുടെ ട്രാപ്പിൽ വീഴുകയാണ്.

പതുക്കെ പതുക്കെ സിറിൾ ടെസ്സയുമായി പ്രണയത്തിലാണ്ടു പോകുകയാണ്.

മിസ്ഡ് കോളുകളും മെസേജുകളും പെരുകി.
സിറിളിന്റെ ഇൻ ബോക്സ്, ടെസ്സയുടെ മെസേജുകൾ കൊണ്ട് നിറഞ്ഞു. ടിന്റു മോൻ ജോക്സ് മുതൽ ഒന്നാംതരം കമ്പിത്തരങ്ങൾ വരെ മെസേജുകളായി പറന്നു.

വെളുക്കുവോളം കമ്പിളി പുതപ്പിനുളളിൽ പതുങ്ങിക്കിടന്ന് സിറിൾ ടെസ്സയ്ക്ക് വേണ്ടി സിൽക്കാരങ്ങളുതിർത്തു. ഒരിക്കൽ സിറിളിന്റെ സിൽക്കാരം കേട്ട ഹോസ്റ്റൽ വാർഡൻ നഞ്ചപ്പ ഗൗഡ, ഹോസ്റ്റലിൽ പാമ്പു കേറിയതായിരിക്കും എന്ന് സംശയിക്കുക പോലും ചെയ്തു.

ഞായറാഴ്ച്ചകളിൽ ടെസ തന്റെ ഹോണ്ടാ ആക്ടീവയിൽ പറന്ന് വന്ന് സിറിളിനെ പിക് ചെയ്ത് മഡിവാളയിൽ പോയി മാങ്ങാത്തൊലി കാണിച്ച് കൊടുക്കുമായിരുന്നു. മഡിവാളയിൽ വെച്ച് ടെസ്സയുടെ മടിയിൽ കിടന്ന് സിറിൾ ഒരിക്കൽ ഉറങ്ങിപ്പോയി. അന്ന് റോഡരുകിൽ കരിമ്പ് ജ്യൂസ് അടിക്കുന്ന പയ്യൻ വന്ന് ഒരുഗ്ലാസ് കരിമ്പ് ജ്യൂസ് സിറിളിന്റെ മുഖത്തേക്ക് ഒഴിച്ചപ്പോഴാണ് സിറിൾ ഉറക്കം വിട്ടുണർന്നത്.

അന്ന് അവിടെ വെച്ച് സിറിൾ അന്ന് ചോദിച്ചു.
ടെസ്സേ, നീയെന്നെ കെട്ടുമോ? അതോ, മെയിൽ നേഴ്സുകളെ ചതിക്കുന്ന പല മലയാളിപ്പെമ്പിളളാരേപ്പോലെ  നീയും എന്നെ ചതിക്കുമോ?

അതിന് ടെസ്സ,  "ഇല്ല. ഞാൻ നിന്നെ ചതിക്കില്ല കുട്ടാ.., അതിന് മുൻപ് നമുക്ക് കല്ലഡ ബസ്സിൽ കയറി ജെല്ലഡ കളിക്കണം. അത് കഴിഞ്ഞ് മതി കല്യാണം. അതു കൊണ്ട് കുട്ടനിപ്പോ ചെല്ലെടാ" എന്ന് പറഞ്ഞു.

അതിന് സിറിൾ "പറ്റൂലെങ്കിൽ എന്നെ കൊല്ലെടാ" എന്ന് പറഞ്ഞു

ടെസ്സ ഐ കിസ് യൂ ഡാ എന്ന് പറഞ്ഞു.

സിറിൾ ഐ മിസ്  യൂ ഡാ എന്ന് പറഞ്ഞു.

അതിലേ പോയ ഒരു ഓട്ടോറിക്ഷയ്ക്കുള്ളിലിരുന്ന് ഒരമ്മാമ്മേടെ നെഞ്ചത്തമർത്തുന്ന കിളുന്ന് പയ്യന്റെ മിന്നായ ദ്രിശ്യം കണ്ട് സിറിൾ ചോദിച്ചു.
ബംഗ്ലൂരില്‍ നടക്കുന്ന വ്രിത്തികേടുകൾ കാണുമ്പോൾ എനിക്ക് തന്നെ ഭയമാണ്. ഇപ്പോ ഇങ്ങനെ നിന്റൂടെ വന്ന് ഇരിക്കുമ്പോൾ പോലും എനിക്ക് എന്നെ വിശ്വാസമില്ല. നിന്നെ തീരേം വിശ്വാസമില്ല. കാര്യം കാണാനാണ് പലരും ബന്ധങ്ങൾ കൊണ്ട് നടക്കുന്നത്.. അതുകൊണ്ട് ടെസ്സേ ഞാനൊന്ന് പറയട്ടെ., നമുക്ക് ഫാര്യാ ഫർത്താക്കൻമ്മാരാവാം..?!

ഫാര്യാ ഫർത്താക്കന്മാരോ?
ടെസ്സ മുഖം വക്രിച്ചു

സിറിൾ കണ്ണ് മിഴിച്ചു

ടെസ്സ താത്വികയേപ്പോലെ തുടർന്നു-
ഫായല്ല ഭാ!  ഭ എന്ന് പറയൂ... നിങ്ങൾ കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കായംകുളം, തിരുവനന്തോരംകാരെല്ലാം ഈ ഫാ ഫായെന്നാണ് പറയുന്നത്. അത് തെറ്റാണ്. അതു കേട്ടാൽ തന്നെ എനിക്ക് ചൊറിഞ്ഞ് വരും. ഭ അതാണ് കറക്ട്. ഭർത്താവ്, ഭാഷ, ഭാവി, ഭാവന, രമ്യാ നംബീശൻ, ഷക്കീല, രേഷ്മ... ശോ, ഞാൻ അങ്ങ് കാട് കേറിപ്പോയി. പറയൂ ഭ എന്ന് പറയൂ....
ടെസ പ്രോഹ്ത്സാഹിപ്പിച്ചു.

സിറിൾ ഒറ്റ ആട്ട് ആട്ടി
ഭ്ഫാ!!!

************************************************************


അവരുടെ മുഖ്യധാരാ പ്രണയം ഒരു മൂന്നാംകിട മസാല സിനിമയിലേപ്പോലെയാണ് തുടങ്ങിയതെങ്കിലും സംഭവം പുരോഗമിച്ച് തുടങ്ങിയതോടെ അത് ന്യൂ വേവ് സിനിമകളെ വെല്ലുന്ന അവിഹിതവും സെക്സുമൊക്കെ കലർന്ന് മദാലസമായി. നിഷ്കളങ്കനായ മെയിൽ നേഴ്സ് സിറിൾ, ടെസയെ പ്രണയിച്ചത് കോന്തൻ കൊല്ലത്ത് പോയത് പോലെയാണ്. പക്ഷേ ടെസ്സ സിറിളിനെ പ്രണയിച്ചത്,  അവന്റെ കൂടെ ഒന്ന് കിടക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമായിരുന്നു.

വഴിയേ ഒരു ദിവസം അത് സംഭവിക്കുകയാണ്

ടെസ്സ സിറിളുമായി ബെൽഗാമിലെത്തുകയും ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ വെച്ച് ടെസ്സ അവന്റെ സീല് പൊട്ടിക്കുകയും ചെയ്തു.

വിയർത്ത് കുളിച്ച ടെസ്സ ഉണ്ടക്കണ്ണിയും, വിയർക്കാതെ കുളിച്ച സിറിൾ പൊടിമീശക്കാരനുമായി മാറുകയായിരുന്നു അന്ന്. അന്ന്  ആ സെക്സ് രംഗം നടക്കുമ്പോൾ ജനറേറ്റർ റൂമിൽ ഒരിറ്റ് ശ്വാസം കിട്ടാതെ സിറിളിന്റെ അപ്പൻ ഇന്തുപ്പ് മത്തായി പിടഞ്ഞു പിടഞ്ഞ് മരിച്ചു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായി സിറിളിന്റെ അവസ്ഥ. കാത്തു സൂക്ഷിച്ച  സീലും പൊട്ടി, ഉണ്ടായിരുന്ന അപ്പനും ചത്തു.
സ്വാഹ പുഹ!


അങ്ങനെയിരിക്കെയാണ് കഥ മാറുന്നത്.
ബെൽഗാമിലെ ലോഡ്ജിലെ ഒരു കുളിർന്ന സന്ധ്യയ്ക്ക് അതിക്രൂരമായ ഒരു ബലാത്സംഗം അവിടെ അരങ്ങേറുകയാണ്.
ടെസ്സയുമായുളള രതി നിർവേദം കഴിഞ്ഞ് തളർന്ന് കിടന്ന സിറിളിനെ , തന്റെ അനിയത്തിമാരായ ലിസ, നിസ എന്നിവരേക്കൊണ്ട് ടെസ്സ ബലാത്സംഗം ചെയ്യിക്കുന്നു......

ഒന്നെതിർക്കാൻ പോലുമാകാതെ, ഒന്നുറക്കെ പൊട്ടിക്കരയാൻ പോലുമാകാതെ സിറിൾ നടുങ്ങുന്നു.  സിറിളിന്റെ നഗ്ന ശരീരം അവളുമ്മാരെല്ലാവരും ചേർന്ന് പിച്ചിച്ചീന്തുന്നു.


താൻ ചതിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞ് സിറിൾ തലയ്ക്ക് സ്ഥിരതയില്ലാത്തവരേപ്പോലെ ജബ ജബ എന്ന് ഉച്ചത്തിൽ പുലമ്പുന്നുണ്ട്. ടെസ്സ കരുതി, സിറിൾ പഞ്ചാബീ ഹൗസിലെ കൊച്ചിൻ ഹനീഫയുടെ കോമഡി കാണിയ്ക്കുകയായിരിക്കുമെന്ന്. അവൾ ആർത്ത് ചിരിക്കുകയും പഞ്ചാബീ ഹൗസ് സൂപ്പർ പടമാരുന്നെന്ന് പറയുകയും ചെയ്തു.

അതി ക്രൂരമായി സിറിളിനെ ചവച്ച് തുപ്പി ടെസ്സയും, ലിസയും, നിസയും,  അടുത്ത ഇരയെ തപ്പി പാൽക്കാരൻ പയ്യന്റെ ഹോസ്റ്റലിലേക്ക് ആക്ടീവ യിൽ പറക്കുമ്പോൾ സിറിൾ എന്ന ഇരുപത്തിരണ്ട് വയസ്സുളള  പിഞ്ച് നിഷ്കളങ്ക ബാല്യം ബാത് റൂമിലെ ഭിത്തിയിൽ ചാരി പൊട്ടിപ്പൊട്ടിക്കരഞ്ഞു.

രാത്രിയ്ക്ക് ഘനം കൂടിക്കൂടി വന്നു...
ബെൽഗാം, നക്ഷത്ര വിളക്കുകൾ ചിമ്മി ഉല്ലാസത്തിമിർപ്പിലായിരുന്നു അപ്പോഴും...


*************************************************************

കാലം ഒരുപാട് കഴിഞ്ഞു.

സിറിൾ ഇന്ന് അപ്പോളോ ഹോസ്പിറ്റലിലെ ഹെഡ് മെയിൽ നേഴ്സാണ്. അവൻ പിന്നെ കല്യാണം കഴിച്ചില്ല. ജീവിതം തകർന്നു പോയെങ്കിലും അതിൽ നിന്നും, ഒരു  കൊക്ക്മുണ്ടിയേപ്പോലെ പറന്ന് കയറിയവനാണ് സിറിൾ. സിറിളിന്റെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേ ഉണ്ടായിരുന്നുളളു. ഇപ്പോ ഒളിപ്പോരാണ് സിറിളിന്റെ ഒരു  സ്റ്റൈൽ. സിറിൾ ഒളിച്ചിരുന്ന്  ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങളേക്കുറിച്ച് ബാത് റൂമിലും, ഹോസ്പിറ്റൽ ബെഡ്ഡിലും നഖം കൊണ്ട് എഴുതി വെക്കും.

സിറിൾ പക്വതയോടെയും ശാന്തതയോടെയും അപ്പോളോ ഹോസ്പിറ്റലിലെ നേഴ്സായി ജീവിച്ച് പോന്നു.

ആയിടയ്ക്കാണ് ഹോസ്പിറ്റലിലേക്ക് ,  ഗുരുതരാവസ്ഥയില്‍ ഒരു പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ട് വരുന്നത്.
അപ്പോ ഓൺ ഡ്യൂട്ടിയിൽ സിറിളാണുണ്ടായിരുന്നത്.

എന്താ എന്താ.. എന്താ സംഭവിച്ചത്???
സിറിൾ ആരാഞ്ഞു

ആക്സിഡന്റാണ്.

ആക്സിഡന്റോ? ഞാനൊന്ന് നോക്കട്ടെ...
രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീ രൂപത്തിന്റെ മുഖത്തേക്ക് സിറിൾ ഒന്ന് നോക്കി.
സിറിളിന്റെ തലയിലൂടെ ഒരു മരവിപ്പ് പാഞ്ഞു

അത് ടെസ്സയായിരുന്നു....
ടെസ്സ!!!

സിറിളിന്റെ കണ്ണിൽ,  സൂര്യനും ഭൂമിയ്ക്കും ഇടയിൽ  ശുക്രൻ വന്നത്  പോലെ ഒരു ക്റുത്ത പൊട്ട് വ്യാപിച്ചു. സിറിളിന് തല കറങ്ങി...

തന്റെ കാമുകി. താൻ ഒരിക്കൽ ഹൃദയം പണയം വെച്ചവൾ.
അവൻ ഒരാശ്രയത്തിന് വേണ്ടിയെന്നോണം ഭിത്തിയിലേക്ക് ചാരി നിന്ന് വിയർപ്പ് ഒപ്പി.

പിന്നീട് തന്നെ ചതിച്ചവൾ. തന്റെ കന്യകാത്വം, ഫാൻസിക്കടയിൽ നിന്നും വള മോഷ്ട്ടിക്കുന്ന ലാഘവത്തോടെ സംഘം ചേർന്ന് മോഷ്ട്ടിച്ചവൾ... വിടരുതിവളെ... ദൈവം തന്റെ മുൻപിൽ കൊണ്ടെത്തിച്ചതാണ്... പകരം വീട്ടാൻ... ഇനി ഒരിക്കലും ഇവൾ മറ്റൊരാണിനെ ചതിക്കാതിരിക്കാൻ.....

സിറിൾ ടെസ്സയുടെ രക്താവൃതമായ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി

അവൻ പെട്ടന്ന് പറഞ്ഞു.
ഇവരെ  ഓപ്പറേഷൻ തീയേറ്ററിലോട്ട് കയറ്റൂ......

ജീവന് വേണ്ടി പിടയുന്ന ടെസ്സയുടെ തകർന്ന ശരീരം അപ്പോളോ ഹോസ്പിറ്റലിന്റെ ഇടനാഴികളിലൂടെ ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി നീങ്ങി.

തീയേറ്ററിന്റെ അകത്തേക്ക് കയറിയ സിറിൾ കതകടച്ചു.
അവന്റെ മനസ്സിലൂടെ പലവിധ ചിന്തകൾ ഓടിപ്പോയി. അവൻ തലയ്ക്ക് കൈ കൊടുത്ത് മരപ്പട്ടി കിതയ്ക്കുന്നത് പോലെ കിതച്ച് കൊണ്ടിരുന്നു.

തലയൊന്ന് കുടഞ്ഞ്, മുഷ്ട്ടി ചുരുട്ടി അവൻ എന്തോ ചെയ്യാനെന്നവണ്ണം ചാടിയെഴുനേറ്റു.

ജീവശ്ചവമായി കിടക്കുന്ന ടെസയുടെ അരികിലേക്കെത്തിയ സിറിൾ മറ്റൊന്നുമാലോചിക്കാതെ ടെസ്സയുടെ മുറിവിലേക്ക് ഒരു ബോട്ടിൽ ഡെറ്റോളെടുത്ത് ഒഴിച്ചു.തുടർന്ന് സർജ്ജിക്കൽ ബ്ലേഡ് എടുത്തു.

അബോധാവസ്ഥയിൽ കിടക്കുന്ന ടെസ്സയുടെ  ചുരിദാർ അവൻ പതിയെ ഊരിയെടുത്തു. ഉടയാത്ത അംഗ ലാവണ്യം ഓപറേഷൻ തീയേറ്റരിലെ വെളിച്ചത്തിൽ മിനുമിനാന്ന് മിനുങ്ങി.  പല തവണ തന്റെ ശരീരത്തെ ഏറ്റു വാങ്ങിയ ടെസ്സയുടെ മാദക സൗന്ദര്യം അപ്പോഴും സിറിളിനെ വിഭ്രമിപ്പിച്ചു.

മലർന്ന് കിടക്കുമ്പോൾ ടെസ്സയുടെ ബ്രെസ്റ്റ് രണ്ട് തലയിണ മടക്കി വെയ്ക്കുന്നത്ര പൊക്കത്തിൽ ത്രസിച്ച് നിന്നു.

പിന്നെ സിറിൾ ഒന്നും ചിന്തിച്ചില്ല, ടെസയുടെ രണ്ട് മാറിടങ്ങളും അവൻ കത്തി കൊണ്ട് മുറിച്ച് മാറ്റി.  എന്നിട്ട് അവ ദൂരേക്ക് എറിഞ്ഞു കളഞ്ഞു..

എന്നിട്ട് സിറിൾ അവിടെ നിന്ന് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഇഹ്ഹ്ഹ്ഹ്ഹ്ഹ്....

*************************************************************

മൂന്നാം നാൾ ടെസ്സ ഉയർത്തെണീറ്റു.
ഐ.സി.യുവിൽ നിന്നും വെളളത്തുണികളിൽ ടെസ്സ വാർഡിലേക്ക് മാറ്റപ്പെടുമ്പോൾ സിറിൾ ഒരു പുഞ്ചിരിയോടെ ടെസ്സയുടെ മുൻപിലേക്ക് ചെന്നു.

തികച്ചും അപ്രതീക്ഷിതമായി സിറിളിനെ കണ്ട് ടെസ്സ അന്തം വിട്ടു.

സിറിളെന്താ ഇവിടെ???

ഞാനിപ്പോ ഇവിടുത്തെ നേഴ്സാ..

പിന്നെ നിശബ്ദത.
ടെസ്സ കുറച്ച് നേരം കറങ്ങുന്ന സീലിങ്ങ് ഫാനിലേക്കും നോക്കി കിടന്നു. പെട്ടന്ന്  ടെസയ്ക്ക് എന്തോ അസ്വസ്ഥത തോന്നി....
അവൾ യാന്ത്രികമായി തന്റെ നെഞ്ചത്ത് കൈ വെച്ചു....

ടെസ്സ നടുങ്ങി.
എന്റെ നെഞ്ച്.....

ദൈവമേ, എന്റെ ബ്രെസ്റ്റ് എവിടെ?
ടെസ്സ പരിഭ്രാന്തയായി

അപ്പോൾ തണുത്ത ശബ്ദത്തിൽ, സിറിൾ പറഞ്ഞു.
നിന്റെ ബ്രെസ്റ്റ് ഞാൻ മുറിച്ചെറിഞ്ഞു മോളേ...
ഇനി നീ അത് കാട്ടി ആരേം മോഹിപ്പിച്ച് ചതിയ്ക്കരുത്......

ജീസസ്...
ടെസ്സയുടെ ചുണ്ടുകൾ വിറച്ചു...


അൽപ്പ നേരം അവിടം അടൂരിന്റെ പടത്തിലെ മൂകത പൂണ്ടു നിന്നു. സിറിൾ പകയുണ്ടെങ്കിലും ഒരൽപ്പം അനുകമ്പ മുഖത്ത് പ്രകടിപ്പിച്ച് ടെസ്സയെ നോക്കി ചിരിച്ചു.

പെട്ടന്നാണ്  ടെസ്സ കൈ കൂപ്പിക്കൊണ്ട് പറയുന്നത്.
താങ്ക്സ് ജീസസ് .... താങ്ക്സ് സിറിൾ...

താങ്ക്സോ എന്നാത്തിനാ താങ്ക്സ്?
സിറിൾ അമ്പരപ്പോടെ ചോദിച്ചു

അപ്പോൾ ടെസ്സ പറഞ്ഞു
എനിക്ക് ബ്രെസ്റ്റ് ക്യാൻസറാരുന്നു...  സ്തനാർബുദം!!!
എന്റെ ബ്രെസ്റ്റ് മുറിച്ച് മാറ്റണമെന്ന് ഡോടർമ്മാർ വിധിയെഴുതിയതാ...
പക്ഷേ ഓപ്പറേഷൻ നടത്താൻ പോയിട്ട് റേഷൻ വാങ്ങാൻ പോലും കാശില്ലാരുന്നത് കൊണ്ട് അത് മാത്രം ഇതു വരെ ചെയ്യാൻ സാധിച്ചില്ല. എന്തായാലും സിറിളെങ്കിലും എന്റെ സ്തന ശസ്ത്രക്രീയയ്ക്ക് എന്നെ സഹായിച്ചല്ലോ.. താങ്ക്സ് സിറിൾ.., താങ്ക്യൂ വെരി മച്ച്..

അപ്പോൾ സിറിൾ നടുങ്ങി.

ടെസ്സ തുടർന്നു
സെക്സ് ചെയ്യാനും, ആണുങ്ങളെ വീഴ്ത്താനും പെണ്ണിന്  മാറിടം വേണമെന്ന് ആരാ പറഞ്ഞത്. എനിക്ക് ഇതിന്റെ ആവശ്യമില്ല. അഥവാ ഇനി എനിക്ക് ബ്രെസ്റ്റ് വേണമെന്ന് തോന്നിയാൽ തന്നെ പ്ലാസ്റ്റിക്  സർജ്ജറി ചെയ്ത് ഇപ്പോ ഉണ്ടായിരുന്നതിനേക്കാൾ വലുത്  രണ്ടെണ്ണം പിടിപ്പിക്കുകേം ചെയ്യാം...

സിറിളിന്റെ തലയിൽ പെരുച്ചാഴികൾ മുരണ്ടു.
അവൻ അവിടെത്തന്നെ ബോധം കെട്ട് വീണു.

6 അഭിപ്രായങ്ങൾ:

 1. ഫയങ്കരന്‍....കാര്യം ഇത്തിരി അണ്‍പാര്‍ലമെന്ററി വാക്കുകളൊക്കെയാണെങ്കിലും നര്‍മഭാവന കലക്കി കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 2. ടാമാര്‍..പടാര്‍...!  കുറച്ചു മയം കാട്ടിയിരുന്നെങ്കില്‍ "എന്നെപ്പോലുള്ള " ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ട്ടായേനെ ;)

  മറുപടിഇല്ലാതാക്കൂ
 3. @ajith :

  അജിത് ചേട്ടാ, പതിവായി വരുന്നതിന് നന്ദി. ഞാൻ ചേട്ടന്റെ ബ്ലോഗിൽ കമന്റ് ഇടാൻ നോക്കീട്ട് പറ്റുന്നില്ലല്ലോ...?


  @ Villagemaan/വില്ലേജ്മാന്‍ :

  ന്യൂ വേവ് സ്റ്റോറീന്ന് പറഞ്ഞാൽ തീരെ മയം പാടില്ലെന്നാ വാര്യത്തും ഷാരോത്തും കാർന്നോൻമ്മാര് പറയുന്നെ.
  അതു കൊണ്ടാ മയമില്ലാതെ എഴുതിയത്... ഹ്ഹ്....

  മറുപടിഇല്ലാതാക്കൂ
 4. mastectomy-ക്ക് പകരം അവള്‍ടെ തല കണ്ടിച്ചിരുന്നെങ്കില്‍ അവള്‍ പറയുമായിരുന്നു, നന്ദി, എനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നെന്നു...അവളേ, അവള്‍ ഉണ്ടല്ലോ, നല്ല കോട്ടയത്തുകാരിയാ....ഹിഹിഹി....

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2012, ജൂൺ 17 5:54 AM

  കൊള്ളാം നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 6. Rajesh Vallamkulam2012, ജൂൺ 17 2:33 PM

  he he he ...kollaam achaayyaa............

  മറുപടിഇല്ലാതാക്കൂ