സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, മാർച്ച് 05, 2011

സില്‍ക്ക് സിനിമ

സില്‍ക്ക് സ്മിതയെ നിങ്ങള്‍ എങ്ങനെയാവും ഓര്‍ക്കുന്നത്? മാദക സുന്ദരിയെന്നോ അതോ ഐറ്റം ഡാന്‍സ്കാരിയെന്നോ. നിങ്ങള്‍ ഇപ്പോള്‍ എന്തു തന്നെ ഓര്‍ത്താലും സ്മിത ചേച്ചി വീണ്ടും വരികയാണ്,
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന നമ്മുടെ അതേ സില്‍ക്ക് സ്മിത തന്നെ.
സില്‍ക്കെന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ആ സിനിമയില്‍ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. കുളുകുളുപ്പാര്‍ന്ന ഒരു കുളിസീനെന്കിലും ഇല്ലാതെ സ്മിത ചേച്ചി നമ്മളെ പറഞ്ഞു വിട്ടിരുന്നതുമില്ല.
അന്തരിച്ചു 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്മിതച്ചേച്ചി നല്ല, മധുര നാരങ്ങ പോലത്തെ ഒരു ഓര്‍മയാണ്.
അല്ല എങ്ങനെ ഓര്‍ക്കാതിരിക്കും?!
സ്മിതച്ചേച്ചി നമുക്കായി സമ്മാനിച്ച എന്തെല്ലാം എന്തെല്ലാം മാദക നംബരുകള്‍..
തീയേറ്ററില്‍ എത്തുന്ന തറ ക്ലാസുകാരന്റേയും, ഹൈക്ലാസുകാരന്റേയും നെഞ്ച്ത്തേയ്ക്ക് ചാട്ടുളി പോലെ വന്ന എത്രയെത്ര കടക്കണ്ണേറുകള്‍..
പ്രേക്ഷകരുടെ ഞരമ്പുകളില്‍ രക്തയോട്ടം കൂട്ടിയ എത്രയെത്ര മാദക ചലനങ്ങള്‍...
അതൊക്കെ അന്ന് കണ്ടപ്പോള്‍ ചുമ്മാ തോന്നിയിട്ടുണ്ട്. ഇത്രയും അവയവ മുഴുപ്പുള്ള ഏതെങ്കിലും ഒരു കൊച്ചമ്മയോ, വേലക്കാരിയോ നമ്മുടെ പരിസരത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ എന്ന്.
മതിലിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്മിതച്ചേച്ചിയുടെ സിനിമാ പോസ്റ്ററുകള്‍ കന്നാലി നക്കുന്നതും, കടിച്ചുകീറുന്നതും കാണുമ്പോള്‍ അറിയാതെ ചിന്തിച്ചിട്ടുണ്ട്, ആ കന്നാലിയായിട്ടങ്ങ് ജനിച്ചാല്‍ മതിയായിരുന്നു എന്ന്.
ആ സില്‍ക്കിസമാണിപ്പോള്‍ വീണ്ടും തിരശീലയിലേക്ക് വരാന്‍ പോകുന്നത്.


ബോളിവുഡില്‍ ഒരുങ്ങുന്ന ഡര്‍ട്ടി പിക്ചര്‍ എന്ന പുതിയ ചിത്രം സില്‍ക്ക് സ്മിതയുടെ ജീവിത കഥയാണ്‌ പറയുന്നത്. വിദ്യാ ബാലനാണ് സില്‍ക്ക് സ്മിതയുടെ ജീവിതത്തിനു പുനര്‍ജന്മമേകുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വേഷത്തില്‍ നസിറുദ്ദീന്‍ ഷായും തുല്യമായ പ്രാധാന്യത്തോടെ അഭിനയിക്കുന്നുണ്ട്. വരുന്ന ഫെബ്രുവരി 15 നു ചിത്രം റിലീസ് ചെയ്യും

ആന്ധ്രാപ്രദേശിലെ എല്ലുരില്‍ നിന്നും സിനിമാലോകത്ത് ഭാഗ്യം പരീക്ഷിച്ചെത്തിയ വിജയലക്ഷ്മി എന്ന ഇരുണ്ട നിറമുള്ള പെണ്‍കുട്ടി പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാച്ചേരുവകളുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ സിനിമകളില്‍ നിറഞ്ഞു നിന്ന സ്മിത 1996 സെപ്റ്റംബര്‍ 23 നു ചെന്നൈയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.തികച്ചും സംഭവ ബഹുലവും, മാദക സുന്ദരവുമായ ഒരു ജീവിതമായിരുന്നു സ്മിതച്ചേച്ചിയുടേത്‌. നമ്മുടെയൊക്കെ കണ്ട്രോളു കളഞ്ഞ സില്‍ക്കിനെ പുനര്‍ അവതരിപ്പിക്കുന്ന വിദ്യാ ബാലന്‍
ഇനി, നമ്മുടെ എന്തൊക്കെ കളയും എന്നു മാത്രമെ അറിയാനുള്ളൂ.


Related Articles
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍

ചൊവ്വാഴ്ച, ജനുവരി 25, 2011

ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍

പുതുമയുള്ള ചിന്താഗതിക്കാരായ ചിലആമ്പിറന്ന സംവിധാനപ്പുലികളും
കേരളക്കരയില്‍ ഉണ്ടെന്ന്‌ നമുക്ക്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
നാലും കൂടിയ മലയാള സിനിമാക്കവലയില്‍ ഇടവരും മുന്‍പേ തന്നെ
അവര്‍ക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടുമുണ്ട്, അവര്‍കൊടി കെട്ടി പറന്നിട്ടുമുണ്ട്.
ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ ലേഖിച്ചിരിന്നല്ലോ, ( ആശിച്ചിരുന്നു എന്ന്‌ വ്യംഗ്യം! )
തമിഴില്‍ വ്യത്യസ്തതയുടെ പുതിയ സിനിമകള്‍
ധാരാളമായി ഇറങ്ങുന്നു എന്നും, മലയാളിസംവിധായകര്‍ അതു കണ്ടു പഠിച്ചിരുന്നെന്കില്‍ നന്നായിരുന്നേനെ എന്നും. അതു പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
അതിന്‌ മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.

വെറും പന്ത്രണ്ടു പതിമൂന്നു മണിക്കൂര്‍ കോണ്ട് നടക്കുന്ന കുറേ സംഭവങ്ങളാണ്‌ ട്രാഫിക് എന്ന ചിത്രത്തിന്റെ ഇതിവൃത്തംപല പല വ്യക്തികള്‍ ഈ സംഭവങ്ങളില്‍ ഭാഗഭാക്കാവുന്നു. വ്യത്യസ്തമായ, പലയിടങ്ങളില്‍ ഉള്ള പലരെയുംബന്ധിപ്പിക്കുന്ന പൊതുവായ ഒരു സംഭവം ആണ്‌ പടത്തിന്റെ ത്രെഡ്. .
ബോബി-സഞ്ജയ് എഴുതിയ തിരക്കഥ തകര്‍പ്പന്‍.
ഈ ചിത്രത്തിലൂടെ മനുഷ്യന്റെ വികാരങ്ങള്‍ തകര്‍പ്പനായി കാണിച്ചിരിക്കുന്നു രാജേഷ് പിള്ള .
കയ്ക്കൂലിക്കാരനായ യുണിയന്‍ നേതാവിന്റെ കള്ള നോട്ടം പോലും എത്ര മനോഹരമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്!
ഒരേ പാറ്റേണില്‍ പടം പടച്ചു ശീലിച്ച നമ്മുടെ സിനിമാക്കാര്‍, ചിന്തിക്കാത്ത തരത്തിലുള്ള ഒരു പരീക്ഷണം തന്നെയാണ്
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രത്തില്‍ ഹീറോയില്ല. ഹീറോ എന്നുപറയുന്നത്‌ ഇതിന്‍റെ തിരക്കഥയും ഡയറക്ഷനും തന്നെ.
ആദ്യാവസാനം ത്രില്‍ നിലനിര്‍ത്തുകയും, മാനുഷിക മൂല്യങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നു ഈ ചെറിയ ചിത്രം.
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്‍റെ പ്ലസ്പോയിന്‍റ്. (അത്തരം കഥ പറച്ചില്‍ ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)

എന്തായാ‍ലും രാജേഷ് പിള്ള പിള്ളേരു കളിയല്ലാത്ത ഒരു പടാര്‍ പടം നമുക്കു നല്‍കിയിരിക്കുന്നു.
സൂപ്പര്‍ തോരന്‍മ്മാരോ,മാംസളസുന്ദര ബെള്‍ബെളാ ഐറ്റം നടിമാരോ ഇല്ലാതെ തന്നെ നല്ല സിനിമ പിടിക്കാനാവും
എന്നും കാട്ടിത്തരുന്നു.മലയാളത്തിലെ പടച്ചു വിടീല്‍ തമ്പുരാക്കന്‍മ്മാര്‍ക്ക് ഇതൊരു ടെക്സ്റ്റ്ബുക്ക് ആകട്ടെ എന്ന് ആശിച്ചുകോണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.


Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...