വ്യാഴാഴ്‌ച, ഡിസംബർ 29, 2011

കുര്‍ളയിലെ ബിര്‍ളയുടെ കദന കഥ

കോലാപ്പൂരി ചെരിപ്പും കാലഹരണപ്പെട്ട കമന്റടികളുമായി കുര്‍ള എക്സ്പ്രസ്സില്‍ കയറി  ഞാന്‍ കോട്ടയം കഴക്കൂട്ടം വഴി പാഞ്ഞു നടന്ന കാലം.

സെന്റ് ജോര്‍ജ്ജ് കോളേജിലെ, ജോര്‍ജ്ജ് ക്ലാര്‍ക്കിന്റെ ഇളയ മോള് റീഷ്മാ ജോര്‍ജ്ജ്  എന്റെ ശ്രദ്ധയാകര്‍ഷിച്ചത്, ഞാന്‍ ഒരിയ്‌ക്കല്‍ കോട്ടയം സ്റ്റേഷനിലെ റെസ്റ്റോരന്റില്‍ നൂല്‍പ്പുട്ടും (ഇടിയപ്പം, ഇടിയപ്പം) ഗോപീ മഞ്ചൂരിയും കൂടി കഴിച്ചോണ്ടിരിയ്ക്കുമ്പോഴായിരുന്നു.

അപ്പോഴാണവളെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത് ഉള്ളതു പറയാമല്ലോ, അവളൊരു ഒന്നൊന്നര പീസായിരുന്നു. അവളുടെ സ്ലീവ്ലസ്സിട്ട   കൈ വണ്ണ ബി.ടി. വഴുതന പോലെ കൊഴുത്തിരുന്നു. കൈ വിരലുകള്‍ മുരിങ്ങയ്ക്കാ പോലെ നീണ്ടിരുന്നു.കവിള് പാഷന്‍ ഫ്രൂട്ട് പോലെയും, മൂക്ക് തക്കാളി പോലെയും, കണ്‍ പിരികം ആടലോടകത്തിന്റെ വേരു പോലെ ചെമ്പിച്ചും കാണപ്പെട്ടു. കഴുത്ത് ചെത്തിയ ചേന പോലെന്നോ, ചുണ്ട് മെറൂണ്‍ മുന്തിരി പോലെന്നോ വര്‍ണിയ്ക്കുമ്പോ നിങ്ങള്‍ക്ക് എന്തു തോന്നുമെന്ന് എനിയ്ക്ക് ഭയാശങ്കയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അവള്, പള്ളീല്‍ ഹൈറേഞ്ച് തോമാച്ചായന്‍ ലേലത്തിന് കൊണ്ടുവരുന്ന കള്‍ട്ടാപുള്‍ട്ടാ കപ്പക്കിഴങ്ങ് പോലൊരു ഒന്നൊന്നര സാധനമായിരുന്നു.

പച്ചയും, സില്വറും ഇടകലര്‍ന്ന ചുരിദാറണിഞ്ഞ പെങ്കൊച്ചിനെ കണ്ട് എന്റെ  കണ്ണങ്ങ് തെള്ളി. സപ്ലയര്‍ കരുതി വെള്ളം കുടിക്കാഞ്ഞിട്ടായിരിക്കുമെന്ന്. അയാളോടി വന്ന് എന്റെ വാ തുറന്ന് വായിലേക്ക് വെള്ളം ധാര കോരി. ഞാന്‍ ഗ്ലപ്പ് ഗ്ലപ്പ് എന്ന് വിഴുങ്ങിക്കൊണ്ട് അലറി. "രാജാവേ വെള്ളം ഒഴിയ്ക്കുന്നത് നിര്‍ത്തോ" എന്ന്.

ഇന്‍ഡ്യന്‍ കോഫീ ഹൗസ് കഴിഞ്ഞാല്‍ പിന്നെ സപ്ലൈ ചെയ്യുന്ന ഉന്നത കുല ജാതരായ രാജാക്കന്‍മ്മാരെ കണ്ടിട്ടുള്ളത് ആ റസ്റ്റോറന്റിലാണ്. എന്റെ അലര്‍ച്ചയിലെ ഭീക്ഷണി മനസ്സിലായ രാജാവ് അങ്ങേരെടെ ജീവനും കൊണ്ട് കൗണ്ടറിലേക്ക് ഓടി.

അവളെ നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാനിരുന്നു. ഇടിയപ്പം പെട്ടന്ന് കഴിയ്ക്കണം, അവളും കുര്‍ള എക്സ്പ്രസ്സില്‍ പോകാനുള്ളവളാണെന്ന് തോന്നുന്നു. കുര്‍ളയില്‍ കയറിയാല്‍ ഞാനൊരു ബിര്‍ളയാണെന്ന് എനിയ്ക്ക് തന്നെ തോന്നിയിട്ടുള്ളതു കൊണ്ട്, ഇവളെ എങ്ങനെ വേണേലും വളയ്ക്കാമെന്ന് ഞാനുദ്ധേശിച്ചു.

അപ്പുറത്തെ ടേബിളിലിരിയ്ക്കുന്ന ചേച്ചീടെ തല കാരണം റീഷ്മ അങ്ങോട്ട് വ്യക്തമാവുന്നില്ല. അവളെ വ്യക്തമാകാനായി സീറ്റില്‍ നിന്നും, മൂന്നിഞ്ച് ഉയരത്തില്‍, ഞാന്‍ ചന്തിയുറപ്പിയ്ക്കാതെ ഇരുന്നു. ഞാന്‍ ചന്തിയുറപ്പിക്കാതെ പൊങ്ങിയിരുന്നതു കൊണ്ട് അവളുടെ ചന്തി കാണാമെന്ന് നിങ്ങളു കരുതരുത്. വാതില്‍ക്കല്‍ നില്‍ക്കുന്ന പാറാവുകാരന്‍ രാജാവിന്റെ ഓഞ്ഞ ചന്തി മാത്രമേ കാണാനാവുമായിരുന്നുള്ളൂ. നൂല്‍പ്പുട്ടാണങ്കില്‍ ഇറങ്ങുന്നുമില്ല. മൂന്നെണ്ണം പിന്നേം കിടക്കുകയാണ്. ഈ നൂല്‍പ്പുട്ടൊരു നൂലാമാലയായിപ്പോയല്ലോ എന്ന് ചിന്തിയ്ക്കാതെയിരുന്നില്ല.

പെട്ടന്നാണത് സംഭവിച്ചത്, ഒരുത്തനൊണ്ട് ഒരൊറ്റ വരവാണ്. റീഷ്മാ ജോര്‍ജ്ജതാ, സണ്ണീ ലിയോണ്‍, സില്വസ്റ്റര്‍ സ്റ്റാലന്റെ ആയ കാലത്തെ രൂപം കണ്ട പോലെ മിഴിച്ചു നില്‍ക്കുന്നു. പിന്നൊരൊറ്റ കെട്ടിപ്പിടുത്തമാണ് വന്നവനനും  ഇവളും... അവടെത്തന്നെ നിന്ന് ഒരഞ്ചാറുമ്മേം, തഴുകലും, പരവേശൊം, ആക്രാന്തോം....  എന്റെ ചങ്കു തകര്‍ന്നു പോയെന്നു പറഞ്ഞാ മതിയല്ലോ..

ഞാന്‍ ഞെട്ടി. പ്ലാറ്റ് ഫോമിലെ മൊത്തം യാത്രക്കാരും പോണ്‍ രംഗങ്ങള്‍ കണ്ടതു പോലെ അന്തിച്ച് നില്‍ക്കുകയാണ്. എന്റെ പ്രതീക്ഷകളുടെ ഗ്യാസ് അരുവിപ്പുരം തെളിനീരു പോലെ ഒഴുകിപ്പോയി... അവളെ വാരിയെടുത്തു കൊണ്ട് ആഗതനായ കഴുവേറി എന്റെ കണ്‍ വെട്ടത്തൂന്ന്  ഫ്ലാറ്റ് ഫോമിന്റെ ഒരറ്റത്തേയ്ക്ക് നടന്നു.

ഞാന്‍ സീറ്റിലേക്ക് എന്റെ ചന്തി അമര്‍ത്തി ഇരുന്നു. നൂല്‍പ്പുട്ടിലേക്ക് നോക്കിയപ്പോള്‍ അത് വഴിയില്‍ ചത്തു കിടന്ന പട്ടിയുടെ ദേഹത്ത് വിരയും പുഴുക്കളും കിടക്കുന്നതു പോലെയാണ് എനിയ്ക്ക് തോന്നിയത്. അകത്തു നിന്നും ഒരു കൊടുവാള്‍ എന്റെ വയറ്റിലൂടെ പുറത്തേക്ക് എക്കിളിയിട്ടപ്പോള്‍ ഞാന്‍ ചാടി വാഷ്ബേസിനരികിലേക്ക് ഓടി. അപ്പോള്‍ കുര്‍ള എക്സ്പ്രസ്സിന്റെ വരവറിയിച്ചു കൊണ്ട്  സ്റ്റേഷനില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.


വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ഗ്രീറ്റിംഗ്‌സ്....

എല്ലാ പ്രീയ വായനക്കാര്‍ക്കും ശുഭകരവും ഘടോല്‍ക്കിടിലവും മൃണാളീകരണവുമായ ഒരു ക്രിസ്തുമസ്സ് ആശംസിക്കുന്നു. വീണ്ടും കാണും വരെ ഒരു ചെറിയ ഇടവേള.........



ശനിയാഴ്‌ച, ഡിസംബർ 17, 2011

ഡാമാനിക്ക്. (ഒരു ദുരന്ത പ്രണയ കഥ)

അടുത്ത വാരം, ഉങ്കള്‍ മുല്ലപ്പെരിയാര്‍ ടീ വിയില്‍ ഇന്തിയ തൊലൈകാഴ്ച്ചികളില്‍  മുതല്‍ മുറയാകെ, അതിരടി ബ്രഹ്മാണ്ട ആക്ഷന്‍ ലവ്സ്റ്റോറി പുത്തന്‍ പുതിയ ഹോളീവുഡ് തിരൈപ്പടം.
"ഡാമാനിക്ക്....."
-Advt. -


ഇത് കൊല്ല വര്‍ഷം 1113 നും ആശാരി വര്‍ഷം 1114 നും ഇടയില്‍ മുല്ലപ്പെരിയാര്‍ എന്ന ഭ്രംശ മേഖലയില്‍ നടക്കുന്ന പ്രണയ കഥയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ, അക്കരെയിക്കരെ സര്‍വീസ് നടത്തുന്ന ബോട്ടില്‍ വെച്ച് നടക്കുന്ന കഥയാണീ സിനിമയുടെ മൂല പ്രമേയം.  ഇതിലെ കഥാപാത്രങ്ങള്‍ക്ക്,  ജീവിച്ചിരിക്കുന്നവരോ,    ചആരെങ്കിലും തല്ലിക്കൊന്നവരോ, ജനങ്ങളുടെ കയ്യാല്‍ ഇനി  തല്ലിക്കൊല്ലപ്പെടാന്‍ പോകുന്നവരോ ആയ ഒരൊറ്റ രാഷ്ട്രീയ നേതാവുമായും ബന്ധമില്ല.


ഉമ്മന്‍ ജാക്കും,  ജയ റോസുമാണ് ഇതിലെ നായികാ നായകന്മാര്‍. വെള്ളത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ ഒരു ദുരന്ത പ്രണയ കഥ ഉരുത്തിരിയുകയാണിവിടെ. ഉമ്മന്‍ ജാക്ക്  എന്ന പാവം മലയാളിയും, ജയാ റോസ് എന്ന  സെംതമിഴ് നാട്ട് തമിഴത്തിയും തമ്മിലുള്ള അന്യായ പ്രണയ കഥ.
(ജയാ റോസ് തമിഴ് രാജ കുടുമ്പത്തിലെ അഴിഞ്ഞാട്ടക്കാരുടെ തലൈവിയായിരുന്നു.)
എല്ലാ  പോക്രിത്തരത്തിനും പശ്ചാത്തലമായി ഒരു ഡാമും. അതാണ് ഡാമാനിക്!!!

സിനിമ തുടങ്ങുന്നു.


മല നാടെന്നും, പാണ്ടി നാടെന്നും പേരുള്ള  രണ്ട് ലോക രാജ്യങ്ങളുടെ ഇടയിലായുള്ള മുല്ലപ്പെരിയായാറെന്ന പ്രദേശത്തായിരുന്നു ഡാം സ്‌ഥിതി ചെയ്തിരുന്നത്. ഡാമിന്റെ ഇങ്ങേക്കരയില്‍ നിന്നും അങ്ങേക്കരയിലേക്ക് അക്കാലത്ത് ഒരു ബോട്ട് സര്‍വീസ് നടത്തുന്നുണ്ടായിരുന്നു.  ഡാം കടന്ന് പോകുന്നവരെല്ലാം ഈ രണ്ടു രാജ്യങ്ങളിലേയും സാധാ പീപ്പിള്‍സായിരുന്നു.

അങ്ങനെയിരിക്കെ ഉമ്മന്‍ ജാക്ക് എന്നു പേരുള്ള നമ്മുടെ ഊമനായ നായകന്‍  ഈ ബോട്ടില്‍ കയറി അക്കരെയിക്കരെ ഒന്നു സവാരി നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിനായി കട്ടും മോട്ടിച്ചും കൈക്കൂലി മേടിച്ചും ഉണ്ടാക്കിയ പതിനാലു രൂപാ അമ്പതു പൈസ കൊണ്ട് ഈ ബോട്ടില്‍ കയറാനായി ആള്‍ക്കൂട്ടത്തിലൊരാളായി എത്തുകയാണ്. പക്ഷേ രൂപയുടെ മൂല്യം ഇടിഞ്ഞതു കൊണ്ടും പെട്രോളിന് ലിറ്ററിന് അമ്പതു പൈസ കൂട്ടിയതു കൊണ്ടും കയ്യിലുള്ള കാശു കൊണ്ട് ഒന്നും നടക്കുകേലെന്ന് പാവം ഉമ്മന്‍ ജാക്ക്  മനസ്സിലാക്കുന്നു. ബോട്ടില്‍ കയറി ഏതെങ്കിലും പെണ്ണുങ്ങളെ നല്ല വൃത്തിയായി ജാക്കി വെയ്ക്കാമെന്നുള്ള മോഹം പണ്ടാരടങ്ങിയോ എന്ന് ആലോചിച്ച് വിഷണ്ണനായ ഉമ്മന്‍ ജാക്ക് പെട്ടന്നൊരു വഴി കണ്ടെത്തുകയും, ബോട്ടിന്റെ ഫുഡ്ബോഡില്‍ തൂങ്ങി ബോട്ട് സവാരി നടത്താന്‍ പ്ലാനിടുകയും ചെയ്യുന്നു.

അങ്ങനെ 'ഡാമാനിക്ക്" എന്ന ബോട്ട് മുല്ലപ്പെരിയാറില്‍ നിന്നും യാത്ര തുടങ്ങുന്നു. അതിന്റെ ഫുഡ്ബോഡില്‍ തൂങ്ങി നായകനായ ഉമ്മന്‍ ജാക്കും.....

ജാക്കിന് ജാക്കി വെക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ജാക്ക് ഭാവിയില്‍ ജാക്കി വെക്കാന്‍ പാകത്തിലൊരു "ജരക്കിനെ"  ബോട്ടില്‍ കണ്ടു പിടിയ്ക്കുന്നു. ആയുസ്സില്‍ കുളിച്ചിട്ടില്ലാത്ത, പല്ലു തേച്ചിട്ടില്ലാത്ത,  തടിച്ചുരുണ്ട് ചീമപ്പന്നി പോലിരിക്കുന്ന അതി സുന്ദരിയായ ജയാ റോസ്  എന്ന തമിഴ് നാട്ടുകാരിയെ....

അവളുടെ പന്നിയിറച്ചി പോലെ തുടുത്ത ശരീരവും ഒടുക്കത്തെ വായ് നാറ്റവും, മുടിഞ്ഞ അഴിഞ്ഞാട്ടവും, കറ തീര്‍ന്ന ധിക്കാരവും,  വെള്ളത്തോടുള്ള ആക്രാന്തവും, കുളിയ്ക്കുന്നതിനോടുള്ള അലര്‍ജ്ജിയും  എല്ലാമെല്ലാം ഉമ്മന്‍ ജാക്കിന്  പിടിച്ചു പോയി. ഉമ്മന്‍ ജാക്ക് ഒറ്റ വീഴ്ച്ചയായിരുന്നു.  ഫുഡ്ബോഡില്‍ നിന്ന്  വെള്ളത്തിലേക്കല്ല, പ്രണയത്തിലേക്ക്.........

ഉമ്മന്‍ ജാക്ക് തുടര്‍ന്ന് ഫുഡ്ബോഡില്‍ തൂങ്ങി നിന്ന് ഒരു സര്‍ക്കസ് അഭ്യാസിയേപ്പോലെ അതി വിദഗ്ദ്ധമായി കത്തെഴുതുകയാണ്, തന്റെ പ്രീയ പ്രണയിനിക്ക്.  റോക്കറ്റ് രൂപത്തില്‍ ജയാ റോസിനരികിലേക്ക് പറത്തി വിടുകയാണ് നമ്മുടെ നായകന്‍.  പക്ഷേ കത്തുകളെല്ലാം ജയാ റോസ് നിരസിക്കുന്നു. റോക്കറ്റ് വലിച്ചു കീറി കപ്പലാക്കി ആ പെണ്ണൂമ്പിള്ള പെരിയാറ്റിലൊഴുക്കുന്നു. എന്നാലുണ്ടോ  ഉമ്മന്‍ ജാക്ക് കുലുങ്ങുന്നു. അദ്ധേഹം ക്ഷമയുടെ നെല്ലിപ്പലക കണ്ട് സംയമന പൂര്‍വ്വം വീണ്ടും തലൈവി
ജയാ റോസിന് പ്രണയ ലേഖനങ്ങളെഴുതിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ സഹതാപം തോന്നിയിട്ടോ, അല്ലെങ്കില്‍  ഇവനിട്ടൊരു പണി കൊടുക്കാമെന്നു കണ്ടിട്ടോ എന്തോ,  ജയാ റോസ് ഉമ്മന്‍ ജാക്കിന് ഒരു സ്മൈലി നല്‍കുന്നതോടെ ഉദാത്തമായൊരു പ്രണയം ആരംഭിക്കയാണ്.

ഉടനേ പാട്ട് എത്തി.
"എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ്
ഐ സീ യൂ, ഐ ഫീല്‍ യൂ, ഐ ഫക്ക് യൂ ....."

പാട്ട് കഴിയുമ്പോഴേക്കും, ഉമ്മന്‍ ജാക്ക് ഫുഡ്ബോഡില്‍ നിന്നും, ജയാ റോസ് സ്ത്രീകളുടെ സീറ്റിലിരുന്നും      ലിപ് ലോക് കിസ്സ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്.

അന്നേരമാണ് പ്രകൃതി പോലും ആ പ്രണയത്തിന് എതിരാണെന്ന മട്ടില്‍  ഭ്രംശ മേഖലയില്‍
അപ ഭ്രംശമായി ഒരു ഭൂകമ്പമുണ്ടാകുന്നത്. ഭൂകമ്പത്തില്‍ വനത്തിനുള്ളിലെ മരങ്ങള്‍ കുലുങ്ങി,
മുല്ലപ്പെരിയാറ്റില്‍ ചുഴികള്‍  രൂപപ്പെട്ടു, ബോട്ട് ഉലഞ്ഞു, ആളുകളില്‍ ചിലരൊക്കെ വെള്ളത്തിന്റെ
ആഴങ്ങളിലേക്ക്  അല്‍ഗൊല്‍ത്തായി വീണ....

പൊടുന്നനെ ആകാശം മുട്ടെ പണ്ടേതോ തെണ്ടി പണിതു വച്ച മുല്ലപ്പെരിയാര്‍ ഡാം ആകമാനം
ഒന്നുലയുകയാണ്.  വലിയ ഭീകര ശബ്ദം മുഴങ്ങി. കാറ്റിന്റെ മൂളക്കം അവിടെ ഇരമ്പി...


പിന്നൊട്ടും വൈകിയില്ല  മലപോലെ പൊങ്ങി നിന്ന  സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ പണിത ഡാം ഒന്നുലഞ്ഞു. തുടര്‍ന്ന് വികാരം അടക്കി വെച്ച ഗള്‍ഫ്കാരന്റെ  ഭാര്യയേപ്പോലെ  ഡാം ഒറ്റപ്പൊട്ടലായിരുന്നു....!!!

(സാഡ് വയലിന്‍ സോളോ:  "നിന്നോടെന്‍ ദൈവമേ  ഞാന്‍ ചേരട്ടെ" എന്ന ട്യൂണില്‍... )

വെള്ളം കുത്തിയൊലിച്ചു പാഞ്ഞെത്തി.  അവിടെ വെള്ളപ്പൊക്കമുണ്ടായി
എല്ലാം ചള കൊളമായി. ബോട്ട് മുങ്ങി. എല്ലാരും മുങ്ങി.

ജയാ റോസ് അലറി.
"ലൈഫ് ജാക്കറ്റ് കുടുങ്കോ.. ലഫ് ജാക്കറ്റ് കുടുങ്കോ"

ലൈഫ് ജാക്കറ്റ് കുടുങ്ങിയോ? എവിടെ? ഞാനത് അഴിച്ച് തരാം
ഉമ്മന്‍ ജാക്ക് വേവലാതിയോടെ മറുപടി പറഞ്ഞു..

അട പോടാ പൈത്യക്കാരാ
ജയാറോസ് ഉമ്മന്‍ ജാക്കിനെ തെറി പറഞ്ഞു.

 ലൈഫ് ജാക്കറ്റ് പോയിട്ട് ലൈഫ് ബോയ് സോപ്പ് പോലും ബോട്ടിലില്ലായിരുന്നു.

പെട്ടന്നാണ് ദൂരെ നിന്നും ഒരു  യമഹ ബോട്ട്  ഇരച്ച് വരുന്ന്നത് അവര്‍ കാണുന്നത്.. അതു  കണ്ട ഉമ്മന്‍ ജാക്ക്  "ലൈഫ് ബോയ് യമഹ തന്തുറുസ്തി യമഹ ലൈഫ്ബോയ്" എന്ന്  പ്രത്യാശയോടെ ഉറക്കെ പാടി

ഉമ്മന്‍ ജാക്കും, ജയാ റോസും വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ച് ആ ബോട്ടിനരികിലേക്ക് നീന്തി..  അവരെ തിന്നാനായി, ഡാമിനുള്ളില്‍  നിന്നും ആക്രാന്തത്തോടെ വന്ന ചീങ്കണ്ണികള്‍ കയ്യോടെ തന്നെ തിരിച്ചു പോയി.  ഈ വക പൊളിറ്റിക്കല്‍ നാറികളുടെ ഇറച്ചി ചീങ്കണ്ണികള്‍ ഭക്ഷിയ്ക്കില്ലായിരുന്നത്രേ....

ബോട്ടിലുണ്ടായിരുന്ന സകല പാണ്ടികളും, മലയാളികളും മുങ്ങിച്ചത്തു.
ഉമ്മന്‍ ജാക്കും തലൈവി റോസും മാത്രം മുങ്ങിയില്ല.അവരിരുവരും അല്‍പ്പ പ്രാണികളായി യമഹാ ബോട്ട്
ലക്ഷ്യമാക്കി ആഞ്ഞു നീന്തുകയാണ്.

അപ്പോഴേക്കും യമഹാ ബോട്ട് ഇങ്ങ് അടുത്തെത്തിയിരുന്നു.

വളരെ വിഷമത്തോടെ ഉമ്മന്‍ ജാക്ക് തന്റെ പ്രീയ പ്രണയിനിയെ കഷ്ട്ടപ്പെട്ട്  യമഹാ ബോട്ടിലേക്ക് കയറ്റിയിരുത്തി."ഈ മുടിഞ്ഞവള്‍ക്ക് എന്നാ ഒരു വെയ്റ്റാ എന്റപ്പോ"  എന്ന് ഉമ്മന്‍ ജാക്ക് മനസ്സില്‍ പറയുകയും ചെയ്തു.

യമഹ ബൊട്ട് ഓടിച്ച് വന്നത് സുന്ദരനും, സുമുഖനും, ജന്മനാ ഊമനും മൂങ്ങനും ബധിരനുമായ  സാക്ഷാല്‍ സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങ് ആയിരുന്നു. അദ്ധേഹം കഞ്ചാവടിയ്ക്കാത്ത പഞ്ചാബിയായിരുന്നു അദ്ധേഹത്തിന്റെ ടര്‍ബനും, വായും ആയുസ്സിലിന്നേവരെ തുറന്നിട്ടില്ലായിരുന്നു.

പരസ്പരം കണ്ട മാത്രയില്‍ തന്നെ ടര്‍ബന്‍ഹന്‍ സിങ്ങും, ജയാ റോസും പ്രണയ ബദ്ധരായി.

അന്നേരം ഉമ്മന്‍ ജാക്ക് വിവശതയോടെ, ബോട്ടിലിരിയ്ക്കുന്ന തലൈവി ജയാറോസിന് നേര്‍ക്ക് തന്റെ
കുഴഞ്ഞ കൈ നീട്ടി...
 പക്ഷേ ആ മുടിഞ്ഞവള്‍ അത് കണ്ട ഭാവം നടിയ്ക്കാതെ തന്റെ  തല വെട്ടിച്ച് കളഞ്ഞു.
 പൂ.................... മാനമേ എന്ന പാട്ട് ഉമ്മന്‍ ജാക്കിനെ നോക്കി ടര്‍ബന്‍ഹന്‍ സിങ്ങ് മനസ്സില്‍ പാടി.

താന്‍ ചതിയ്ക്കപ്പെട്ടു എന്ന് ഉമ്മന്‍ ജാക്കിന് മനസ്സിലായി. എന്നിട്ടും അദ്ധേഹം സംയമനം വിട്ടില്ല.


അപ്പോള്‍  ടര്‍ബന്‍ഹന്‍ സിങ്ങ് ഒരു സാധൂ ബീഡി കത്തിച്ച് വലിച്ചു കൊണ്ട് തന്റെ യമഹാ ബൊട്ട് സ്റ്റാര്‍ട്ട് ചെയ്തു.


അന്നേരം എന്നേക്കൂടെ ബോട്ടേല്‍ കയറ്റോ എന്ന് ഉമ്മന്‍ ജാക്ക് അലറി.
ഉമ്മന്‍ ജാക്ക് വെള്ളത്തില്‍ കിടന്ന് കയ്യും കാലുമിട്ടടിച്ചു.

പക്ഷേ ജയാ റോസും ടര്‍ബന്‍ഹന്‍ സിങ്ങും അനങ്ങിയില്ല. 
അല്ലെങ്കിലും ജയാറോസ് മനസാക്ഷിയുടെ തരിമ്പും കാണിക്കുന്നവളല്ലായിരുന്നു.
അവള്‍ക്ക് മുടി ചീകാത്ത ഉമ്മന്‍ ജാക്കിനേക്കാളും ഇഷ്ട്ടപ്പെട്ടത് തൊപ്പി വെച്ച സര്‍ദാരിനെയായിരുന്നു.

താന്‍ പോയി ഊ...........ഞ്ഞാലാട് എന്ന് പറഞ്ഞ് ടര്‍ബന്‍ഹന്‍ സിങ്ങും ജയാ റോസും ബോട്ട് റിവേഴ്സ് അടിച്ചു.

തങ്ങളുടെ യമഹാ ബോട്ട് ലക്ഷ്യമാക്കി, പ്രാണ രക്ഷാര്‍ത്ഥം നീന്തി വരുന്ന  ഉമ്മന്‍ ജാക്കിനെ നോക്കി, തലൈവി ജയാ റോസ് പെട്ടന്ന് തന്നെ "തമ്പാക്ക് തമ്പാക്ക്" എന്ന് പറയുകയും, ഒപ്പം തന്നെ ഉമ്മന്‍ ജാക്കിന്റെ വായിലേക്ക് കുറച്ച് തമ്പാക്കിട്ടു കൊടുക്കുകയും ചെയ്തു.

അതോടെ തമ്പാക്ക് നെറുകയില്‍ പോയ ഉമ്മന്‍ ജാക്ക് ചുമച്ചും, വെള്ളം കുടിച്ചും അവിടെത്തന്നെ മുങ്ങി താഴുന്നു...

അതു കണ്ടു കൊണ്ട് "ഹോജാ രംഗീല" എന്ന മൂളീ പാട്ടും പാടി സര്‍ദാര്‍  ടര്‍ബന്‍ഹന്‍ സിങ്ങും,  തലൈവി ജയാറോസും യമഹാ ബോട്ട് ഡ്രൈവ് ചെയ്ത് ദൂരെ ദൂരേക്ക് പോകുകയാണ്...

അപ്പോള്‍ സാധുവായ നായകനും, നായകന്റെ രാജ്യവും മുങ്ങി പണ്ടാരടങ്ങുകയാണ്.
പിന്നീടുള്ള കാലം ജയാ റോസും, സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങും പാണ്ടിനാട്ടിലെ പച്ചക്കറി തോട്ടങ്ങളില്‍ പോയി രാ പാര്‍ക്കുകയും, കുളിയ്ക്കാതെയും നനയ്ക്കാതെയും  ആയുഷ്ക്കാലം ജീവിയ്ക്കുകയും ചെയ്യും.
 ആ പച്ചക്കറി തോട്ടങ്ങളില്‍ വെച്ച്  "എന്‍ വീട്ട് തോട്ടത്തില്‍, പൂവെല്ലാം കേട്ടുപ്പാര്‍" എന്ന പാട്ട്
 ജയാ റോസും, സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങും ഡ്യുയറ്റ് പാടുന്നതോടെ ഈ ഉദാത്ത പ്രണയ കഥ മുടിയും.

വണക്കം.


വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഇന്‍സ്പെക്ടര്‍ ഗരുഡും, സീക്രട്ട് ഏജന്റ് വിക്രവും


കുട്ടിക്കാലത്തേക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ സചിത്ര കഥകളും, അവയിലൂടെ മനസ്സിനെ സ്വാധീനിച്ച ഘടാ ഘടിയന്‍ കഥാപാത്രങ്ങളും സെവന്റി എം.എം. റീലു പോലെ മനസ്സിലൂടെ ഓടുകയാണ്.

കുട്ടിക്കാലം വായനയുടെ വസന്തമായിരുന്നു. ബാലരമയും, പൂമ്പാറ്റയും, ബോബനും മോളിയും, ലോലനും, ഉണ്ണിക്കുട്ടനും, റീഗല്‍ കോമിക്സുകളും കുഞ്ഞു മനസ്സിനെ ഹരം പിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ രാത്രിയിലെ സ്വപ്നങ്ങളിലെ കൂട്ടുകാര്‍  ചിത്ര കഥകളിലെ കഥാപാത്രങ്ങളായിരുന്നു.

അന്ന് , ദ്വൈ വാരികകളായ ബാലരമയും പൂമ്പാറ്റയും ഇല്ലെങ്കില്‍ ജീവിതമില്ല എന്ന അവസ്ഥയായിരുന്നു. ബാലരമയും പൂമ്പാറ്റയും എന്തു വന്നാലും സംഘടിപ്പിച്ചിരിയ്ക്കും.ബാലരമയിലെ കപീഷ്, പൂമ്പാറ്റയിലെ കിഷ്കു, ബാലരമയിലെ മ്രിഗാധിപത്യം വന്നാല്‍, പൂമ്പാറ്റയിലെ പപ്പൂസ് തുടങ്ങി കാലിയയും, വിക്കിയും, ശിക്കാരി ശംഭുവും, തന്ത്ര ശാലിയായ മന്ത്രിയുമെല്ലാം അന്ന് ലഹരിയായിരുന്നു.

എങ്കിലും അന്ന് മനുഷ്യ രൂപമുള്ള വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. അത്തരം ആരാധന തോന്നിയ രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. വിക്രത്തെ ഓര്‍മയുണ്ടോ.  റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങിലെ (റോ) സമര്‍ത്ഥനായ ചാരന്‍ .അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍  ഗരുഡ്. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ സന്തത സഹചാരിയായിരുന്നു ഹവില്‍ദാര്‍ ബല്‍ബീര്‍. ഇന്ന് ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള ആരും വിക്രത്തേയും ഗരുഡിനേയും, ബല്‍ബീറിനേയും മറക്കാൻ വഴിയില്ല.

ഇവരിരുവരുടേയും കുറ്റാന്വേഷണ കഥകള്‍ വായിച്ച് ആകാംഷയോടെയും ത്രില്ലോടെയും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിട്ടുണ്ട്. അന്ന് അവരേപ്പോലെയൊക്കെ ആകാന്‍ അദമ്യമായി ആഗ്രഹിച്ചു. അമ്പസാറ്റും, അക്കു കളിയും മാറ്റി വെച്ച് വിക്രം കളിയും ഇന്‍സ്പെക്ടര്‍ ഗരുഡ് കളിയും  ഞങ്ങളായി തുടങ്ങി വെച്ചിരുന്നു.

പിന്നീട് എന്നോ ഒരിയ്ക്കല്‍  ഇവരിരുവരും ബാലരമയില്‍ നിന്നും, പൂമ്പാറ്റയില്‍ നിന്നും അപ്രത്യക്ഷമാരായി. ഉറ്റ സുഹ്രുത്തുക്കളായ പ്രീയ കഥാപാത്രങ്ങളുടെ ആക്സ്മികമായ വേര്‍പാട് ആകമാനം ഉലച്ചിരുന്നു അന്ന്. പിന്നെ, പതിയെ പതിയെ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പിന്‍ വലിഞ്ഞു തുടങ്ങി. 'നമ്മള്‍" കൗമാരത്തിലേക്കും യവ്വനത്തിലേക്കും സഞ്ചരിച്ചു തുടങ്ങി.

വര്‍ഷങ്ങളെത്ര കഴിഞ്ഞു. ഈയിടെ ഞാനൊരു  ഗവേഷണം നടത്തുകയുണ്ടായി. വിക്രം, ഗരുഡ് തുടങ്ങിയവര്‍ എവിടെ എന്ന്. കുറ്റവാളികളെ കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന രണ്ട് കധാപാത്രങ്ങളെ തേടി ഞാന്‍ പലയിടത്തും ഒരുപാടലഞ്ഞു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോള്‍  അത്യാവശ്യം ചില വിവരങ്ങളൊക്കെ ലഭിച്ചെന്ന് വേണം പറയാന്‍. പ്രധാനമായും ഞാന്‍ ഗവേഷിച്ചത് ആരാണ് വിക്രം, ഗരുഡ് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രിഷ്ട്ടാവ്  ആരാണ് എന്നാണ്.

വിക്രം സചിത്ര കഥകള്‍ എഴുതിയത് ജഗ്ജിത് ഉപ്പാലാണ്.   അദ്ധേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി വിടെ ക്ലിക്കുക.
 പ്രദീപ് സാതെ എന്ന അതുല്യനായ് പ്രതിഭയാണ് വിക്രം കഥകള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അനന്ത പയ്യുടെ കാലിയ ഉള്‍പ്പെടെയുള്ള ചിത്ര കഥകള്‍ക്ക് പ്രദീപ് സാതെ ആണ് വരച്ചിരുന്നത്.
അദ്ധേഹത്തെക്കുറിച്ച് ഇവിടെ ക്ലിക്കിയാല്‍ അറിയാന്‍ കഴിയും

താഴെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലുള്ളവരാണ് ജഗ്ജിത് ഉപ്പാലും, പ്രദീപ് സാതെയും...


ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇപ്പോഴും യാത്രയിലാണ്. ഗരുഡ് ഇന്നും അജ്ഞാതനായി തന്നെ ഇരിയ്ക്കുന്നു. ഉടനേ അദ്ധേഹത്തിന്റെ ബാക്ഗ്രൗണ്ടും കണ്ടു പിടിയ്ക്കാമെന്ന് പ്രതീക്ഷയുണ്ട്.
:)

അക്കാലത്തെ  സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍,  ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ  സമര്‍പ്പിക്കുന്നു.......








ഇത്തരം കോമിക്സുകള്‍ ഓണ്‍ ലൈനായി സ്വന്തമാക്കണമെന്നുള്ളവര്‍  ഇവിടെ ക്ലിക്കുക.

അല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.....




Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?


വെള്ളിയാഴ്‌ച, നവംബർ 25, 2011

ഡി 12 പരശുറാം എക്സ്പ്രസ്സ്

ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു.
കോട്ടയത്തു നിന്നും അവളോടൊപ്പം  എ.സി. കോച്ചിനു തൊട്ടരികിലുള്ള കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ കയറുമ്പോള്‍ ഒരു കള്ളന്റെ ഭാവമായിരുന്നു എനിക്ക്.

ബാത്ത് റൂമുകള്‍ക്കിടയിലെ ഇടനാഴിയില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍, അവള്‍ കര്‍ച്ചീപ് കൊണ്ട് മുഖത്തെ വിയര്‍പ്പ് ഒപ്പുന്നുണ്ടായിരുന്നു.

രണ്ട് തവണ ഞാനത് ചോദിക്കാനാഞ്ഞതാണ്. പക്ഷേ അവളുടെ അലസ ഭാവം എന്നെ അതില്‍ നിന്ന് തടഞ്ഞു....

ഞാനിന്ന് പതിവിലും നേരത്തേ കോട്ടയത്തെ ഒന്നാം ഫ്ലാറ്റ്ഫോമില്‍ ഇടം പിടിച്ചെങ്കിലും അവളിപ്പോഴാണ് ഓടിക്കിതച്ച് വന്നത്. അപ്പോഴേക്കും ട്രെയിനും  കടന്നു വന്നിരുന്നു. സംസാരിക്കാനോ ചിരിയ്ക്കാനോ പോലും കഴിയും മുന്‍പ് ട്രെയിനിലേക്ക് കയറുകയായിരുന്നു.

രണ്ട് കൊളേജുകളില്‍ പഠിക്കുന്ന ഞാനും അവളും, മൂന്നു മാസങള്‍ക്ക് മുന്‍പ് യാദൃശ്ചികമായാണ് പരിചയപ്പെടുന്നത്. പിന്നെ സൗഹൃദമായി, സൗഹൃദം വളര്‍ന്നു, ട്രെയിനിലെ പോക്കു വരവുകള്‍ ഒരുമിച്ചായി... രാവിലേ അവള്‍ തിരുവല്ലയില്‍ നിന്ന് കയറും, വൈകിട്ട് തിരുവല്ലയിലിറങ്ങും, എനിക്ക് പിന്നേയും യാത്രയുണ്ട്...  

ഞാനവളുടെ മുഖത്തേക്ക് നൊക്കി നിന്നു.
രണ്ട് കമ്പാര്‍ട്ട്മെന്റുകളെ തമ്മില്‍ യോജിപ്പിക്കുന്ന ആ ഇടനാഴിയില്‍ ഇരുട്ടും ചൂടും ആഴ്ന്നു കിടന്നു. എല്ലായിടത്തും തിരക്കായതിനാല്‍ ഇനിയിപ്പോ ഇവിടുന്ന് മാറാനും പറ്റില്ല.

- എന്നിട്ടെന്തായി.
ഞാനവളോട് ചോദിച്ചു
- എന്ത്
- അല്ല, ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം....?!

മിഠായി ചവയ്ക്കുമ്പോള്‍ ഇടം കവിളില്‍ നിന്ന് വലം കവിളിലേക്ക് അത് മാറ്റിയിടുമ്പോഴെന്നതു പോലെ അവളുടെ കവിളും ചുണ്ടും ഒന്ന് തുടുത്തു. ട്രെയിനിന്റെ "ക്ടക്ക് ക്ടക്ക്" ശബ്ദം, ഞങ്ങള്‍ നിന്ന ഇടനാഴിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറുപടിയ്ക്കു വേണ്ടി ഞാന്‍ കാതോര്‍ത്തത് മിച്ചം.

- എന്തേലും ഒന്ന് പറയൂ. അത് എന്തായാലും കുഴപ്പമില്ലെന്ന് ഞാനിന്നലേ പറഞ്ഞായിരുന്നല്ലോ...

വീണ്ടും മൗനം. ഞാന്‍ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തും ഇപ്പുറത്തും ആളുകളൊക്കെ നില്‍പ്പുണ്ട്. ചില തെണ്ടികള്‍, ഞങ്ങള്‍ വല്ല ഉഡായിപ്പുമാണോ എന്ന മട്ടില്‍ ഇടം കണ്ണ് കൊണ്ട് ജാഗ്രതയോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. ഞാന്‍ പെട്ടന്ന് അവളുടെ അടുത്തേക്ക്, മുഖത്തിനടുത്തേക്ക് ചേര്‍ന്ന് നിന്നു. അവളൊന്ന് ഞെട്ടി.

- പറ ഇഷ്ട്ടമാണെങ്കില്‍ ആണെന്ന് പറ. ഇല്ലെങ്കില്‍  ഇല്ല. എനിക്ക് വയ്യ ഇങ്ങനെ ടെന്‍ഷനടിക്കാന്‍. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. നിനക്കറിയാമോ?  ടെന്‍ഷന്‍ കാരണം ഇന്ന് വലിച്ച സിഗരറ്റിന് കണക്കുമില്ല. അല്ലെങ്കില്‍, ഒന്നും മിണ്ടാതെ നിക്കുന്നതിലും ഭേദം എന്നെ ഇതീന്ന് പിടിച്ചങ്ങ് പുറത്തേക്ക് തള്ള്. നാശം! ഇതിലും ഭേദം അതാ...

- കര്‍ത്താവേ
അവളൊന്ന് നിശ്വസിച്ചു. "ചായ് ചായ്" വിളികളുമായി ചായക്കാരന്‍ പയ്യന്‍ ഞങ്ങളെ കടന്ന് പോയി...

- പറഞ്ഞേ, എന്നെ ഇഷ്ട്ടമാണോ... ഇല്ലെങ്കില്‍, ഇനി ഞാന്‍ പുറകേ നടക്കാനൊന്നും വരില്ല. ഇന്നത്തോടെല്ലാം തീര്‍ന്നു. ഇനി എന്റെ നോട്ടം പോലും നിന്നെ ശല്യപ്പെടുത്തുമെന്ന് പേടിക്കണ്ട. പക്ഷേ മറുപടി കിട്ടിയേ തീരൂ.

അന്നേരം അവളെന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യമാണ്.
- ഇഷ്ട്ടമായാ എന്നെ കെട്ടുവോ..?

- അപ്പോ എന്നെ ഇഷ്ട്ടമാണോ?

- എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഇഷ്ട്ടമായാല്‍  കെട്ടുമോന്നല്ലേ ചോദിച്ചുള്ളൂ.

ഞാന്‍  ആവേശം കൊണ്ടു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു...
- കെട്ടാതെ പിന്നെ. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ്. അതിപ്പോ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിയില്ല. നിന്നെ കെട്ടുമെന്നല്ല, എപ്പഴും നിന്നെയിങ്ങനെ കെട്ടിപ്പിടിച്ചിരിയ്ക്കും. ഞാനിനി പഠിക്കാനൊന്നും പോകുന്നില്ല...

- അയ്യോ...
അവളുടെ ചിരി.
എന്റെ നെഞ്ച് പെരുമ്പറ കൊട്ടി.

- ഒന്ന് പറ....
എന്റെ ശബ്ദം ആര്‍ദ്രമായി. എനിക്ക് വിറയ്ക്കുന്നത് പോലെ തോന്നി.
പനി പിടിച്ചോ? ഞാന്‍ സംശയിച്ചു. ഞാന്‍ എന്റെ നെറ്റിയ്ക്കു മീതേയും, കഴുത്തിലും എന്റെ കൈത്തലം വെച്ച് നോക്കി. ചുട്ട് പൊള്ളുന്നുണ്ട്.

- എന്താ? പനിയാണോ?
അവളുടെ ചോദ്യം.

- എനിക്ക് പനിയായാല്‍ ആര്‍ക്കാ ഇത്ര വിഷമം?

- എനിക്ക് വിഷമമുണ്ട്.

ഒരു കൈത്തലം എന്റെ നെറ്റിയ്ക്ക് മീതേ നീണ്ടു വന്ന് അമര്‍ന്നു.
- ചൂടുണ്ടല്ലോ....
 എന്റെ ശ്വാസമിടിപ്പ് കൂടി. അതോ ശ്വാസം നിലച്ചോ. ഞാന്‍,ഒരു നിമിഷം കൊണ്ട് ആ മനോഹരമായ കൈത്തലം കവര്‍ന്നെടുത്ത് അവളോട് ചേര്‍ന്നു നിന്നു. അവള്‍ ചുറ്റുപാടും നോക്കിയിട്ട് കൈ വലിച്ചെടുത്തു.

- അപ്പോ നിനക്കെന്നെ ഇഷ്ട്ടമാണ്..?!

(മറുപടിയില്ല)

- പ്രാന്ത് പിടിപ്പിക്കാതെ പറ. പ്ലീസ്...

കുഞ്ഞൊരു മൗനത്തിന് ശേഷം ആ മറുപടി വന്നു.
- ഉം. ആണ്.....

എന്റെ നെഞ്ചാംകൂട്ടില്‍ പൂത്തിരി കത്തി... 
- ശരിയ്ക്കും..? കര്‍ത്താവേ..?
ഞാന്‍  വീണ്ടും ചോദിച്ചു...

- ഉം. ശരിയ്ക്കും..!
അവളുടെ പതിഞ്ഞ ശബ്ദം.

- ചുമ്മാ..?

- എന്നാ ചുമ്മാതാ...

- ഇഷ്ട്ടമാണെന്ന് കാര്യമായിട്ടാണോ പറഞ്ഞത്?

- കാര്യമായിട്ടല്ലേ എന്നോട് ചോദിച്ചത്. അപ്പോ കാര്യമായിട്ട് തന്നെയാ പറഞ്ഞതും.
വാക്കുകളില്‍ കുസൃതി

ദൈവമേ.....
ഞാന്‍ നെഞ്ചത്ത് കൈവെച്ചു.

എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഞാന്‍ അവളുടെ വലത്ത് വശത്ത് അവളോട് ചേര്‍ന്നു നിന്നു. അവളുടെ കൈ വിരലുകള്‍ക്കിടയില്‍ എന്റെ കൈവിരലുകള്‍ കോര്‍ക്കപ്പെട്ടു. എന്റെ മുഖം അവളുടെ ചെവിയിലേക്കടുത്തു. മന്ത്രിക്കുന്നതുപോലെ ഞാന്‍ അവളോട് ചോദിച്ചു.

- എനിക്ക് ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല. മറ്റു വല്ലയിടത്തുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ വാരിയെടുത്ത് ഡാന്‍സ് ചെയ്തേനെ. പക്ഷേ ഇവിടെ അത് പറ്റില്ലല്ലോ....

അവളുടെ ചിരി കേട്ടു.

ഞാന്‍ വീണ്ടും മന്ത്രിച്ചു.
- ഒരുമ്മ തരട്ടെ....  കവിളത്ത്....
പെട്ടന്നവള്‍ കണ്ണ് മുഴപ്പിച്ചു.
- യേശുഅപ്പാ.. ഇത് ട്രെയിനാ...

ഞാന്‍ ട്രെയിനിന്റെ മേല്‍ഭാഗത്തേക്ക് നോക്കി ചാരി നിന്നു. എന്റെ സന്തോഷം കാരണം എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്നുപോലും ഒരുവേള തോന്നിപ്പോയി. ജീവിതത്തിലേക്ക് പുതിയ വസന്തം വാതില്‍ തുറന്നു. മലയടിവാരത്തിലെ തണുത്ത കാറ്റിലെ ഈറന്‍  ഞങ്ങള്‍ നിന്നിടത്തെപ്പോലും കുളിരണിയിച്ചു.

ഞാന്‍  ചരിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നിന്നു.

അപ്പോഴും  പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച് പായുകയായിരുന്നു...

വെള്ളിയാഴ്‌ച, നവംബർ 18, 2011

ക്യൂരിയസ് കേസുകെട്ട് ഓഫ് ബെഞ്ചമിന്‍ എസ്.ഐ.

ബെഞ്ചമിന്‍ എസ്. ഐ. അലറി.
ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.................

എസ്. ഐ.യുടെ അലര്‍ച്ച കേട്ട് ലോക്കപ്പില്‍ കിടന്ന ആംബ്രോസ് അറുമുഖം നടുങ്ങി വിറച്ചു.

- പേടിക്കണ്ട,
ബെഞ്ചമിന്‍ എസ്. ഐ. ലോക്കപ്പിലേക്ക് നോക്കി സൗമ്യമായി പറഞ്ഞു.

- ഇന്ന് ട്വിറ്ററില്‍ ഇടേണ്ടുന്ന ഗര്‍ജ്ജനമായിരുന്നു ഇത്. ഇടയ്ക്ക് നെറ്റ് കട്ടായത് കൊണ്ട് ഞാനങ്ങ് ലൈവ് അപ്ഡേഷന്‍ കൊടുത്തെന്നേയുള്ളൂ...

- ഹൊ! ഞാനങ്ങ് പേടിച്ച് പോയി...
ആംബ്രോസ് നെഞ്ചത്ത് കൈ വെച്ചു

ബെഞ്ചമിന്‍ എസ്. ഐ. തുടര്‍ന്നു.
- എന്നെ നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നതെന്ന് അറിയില്ല. പേടിക്കണ്ട അനിയാ.  ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. ഇവിടുത്തെ ചോദ്യം ചെയ്യലും, തെറി പറയലും, ഇടിയും, ഉലക്കയ്ക്കുരുട്ടലുമെല്ലാം ട്വിറ്റര്‍  അപ്ഡേഷന്‍സ് വഴിയാണ്. ഇതൊരു ഹൈ ടെക് പോലീസ് സ്റ്റേഷനാണ്. ഇവിടുത്തെ പോലീസും പ്രതിയുമെല്ലാം
ഇന്റര്‍നെറ്റ് ഉപഭോക്താക്കളാവണം.  അതിനാണ് ലോക്കപ്പിനുള്ളിലും ലാപ് ടോപ് വെച്ചിട്ട്
നിങ്ങള്‍ക്കെല്ലാം  ഇ-മെയിലും പാസ് വേഡും എടുത്ത് തരുന്നതും, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍
പഠിപ്പിക്കുന്നതും.   നിങ്ങളെയൊക്കെ ഞാന്‍ ട്വിറ്ററുപയോഗിക്കാന്‍ പടിപ്പിച്ചതു പോലും അതിനാണ്.  ചോദ്യവും ഉത്തരവും ആവശ്യവും അനാവശ്യവും എല്ലാം ഇനി ട്വിറ്ററിലൂടെ മതി. ഓകെ?! അപ്പോ ചോദ്യോത്തരം തുടങ്ങാം. ആംബ്രോസ് ട്വിറ്റര്‍ ലോഗിന്‍ ചെയ്തല്ലോ..?

ആംബ്രോസ്
- ചെയ്തു സാര്‍...!

ബ്ബെഞ്ചമിന്‍ എസ്. ഐ. ട്വിറ്ററില്‍ ടൈപ്പി.

Benjamin S.I.:
aaradaa pattee mariyede mula moshttichath?

ambros arumukham:
ങേ? അയ്യേ, സത്യമായും ഞങ്ങള്‍  അത് മോഷ്ട്ടിച്ചിട്ടില്ല സാറേ.. ചെ

Benjamin S.I.:
സോറി. ഒരക്ഷരം മാറിപ്പോയതാ. ഇതാ ഞാന്‍ മംഗ്ലീഷില്‍ ടൈപ്പാത്തത്. മുലയല്ല മാല... ആരാടാ പട്ടീ മറിയേടെ മാല മോഷ്ട്ടിച്ചത്?

ambros arumukham:
i dont no saaar. mariyaas maalaa ees njaan mottichittilla

Benjamin S.I.:
well ഗുഡ് ഇംഗ്ലീഷ്. you keep it up.

ambros arumukham:
well saaar well...

Benjamin S.I.:
നിനക്ക് വില്‍സ് വേണോ?

ambros arumukham:
no saaar. Well saaar Well ennaa paranjath.

Benjamin S.I.:
യെസ്. പറയൂ. മറിയേടെ മാല എവിടാണൊളിപ്പിച്ചത്?

ambros arumukham:
മോട്ടിച്ചാ അന്നേരം തന്നെ ഞാന്‍  വില്‍ക്കും. അതാ എന്റെ സ്റ്റൈല്‍. ഒളിപ്പിക്കാറില്ല

Benjamin S.I.:
പറഞ്ഞില്ലെങ്കില്‍  തെണ്ടീ നിന്നെ ഞാന്‍ ചവിട്ടും. മാല ഞാന്‍ പൊക്കും

ambros arumukham:
പിന്നേ. സാര്‍ ഊ...........ട്ടീപ്പോയാലും കിട്ടുകേല.

Benjamin S.I.:
what?

ambros arumukham:
not..!

Benjamin S.I.:
എന്നെ നിനക്ക് ശരിക്കറിഞ്ഞു കൂട. പറയെടാ ചെറ്റേ. മാലയെവിടെ?

ambros arumukham:
njaan eduththillennu ethra praavasyam paranju?

Benjamin S.I.:
pinne ninte thanthayaanodaa atheduththath?

ambros arumukham:
തന്ത മാല മോഷണം ചെയ്തിട്ടില്ല. കിണറ്റു കരേലെ മോട്ടറു മോഷ്ട്ടിച്ച് മറിച്ച് വില്‍ക്കലാരുന്നു തന്തേടെ പണി

Benjamin S.I.:
athu shari.

ambros arumukham:
:)

Benjamin S.I.:
do you want coffee?

ambros arumukham:
എന്താ?

Benjamin S.I.:
കാപ്പി വേണോന്ന്?

ambros arumukham:
വേണ്ട സാര്‍. ഒരു ഓ.സി.ആറു വാങ്ങിത്തന്നാ ഉപകാരമായിരുന്നു.

Benjamin S.I.:
ജവാന്‍ മതിയോടാ?

ambros arumukham:
ജവാനടിച്ചാ മിക്സ് ചെയ്യാന്‍ സെവനപ്പ് വേണം സാറേ. ഇല്ലേ എറങ്ങുകേല. ഒരു പാക്കറ്റ് ഫില്‍ട്ടറും മസ്റ്റാ.

Benjamin S.I.:
എങ്കി ലിക്കര്‍ വാങ്ങാന്‍ ഞാനാളെ വിടാം. പക്ഷേ, നീ പറ മറിയേടെ പത്ത് പവന്റെ മാല എവിടെ?

ambros arumukham:
ഓ, സാറിന്റെയൊരു കൊറിയേം, കൊറിയേടെ മാപ്പും.... എനിക്ക് മടുത്തു..

Benjamin S.I.:
ha ha ha.. nice comady. i like you

ambros arumukham:
:)

Benjamin S.I.:
ഓകെ പറ. മാല...?

ambros arumukham:
സാറിന്റെ പറച്ചിലു കേട്ടാത്തോന്നും സാറിന്റെ ഭാര്യേടെ മാലയാ ഞാനടിച്ച് മാറ്റിയതെന്ന്.

Benjamin S.I.:
എന്റെ ഭാര്യേടെ മാലയല്ല, എന്റെ ഭാര്യേത്തന്നെ അടിച്ച് മാറ്റിയാ  എനിക്കിത്ര വിഷമമില്ല ഡാഷ് മോനെ. അത് ഔട്ട് ഓഫ് കവറേജാ.

ambros arumukham:
:(

Benjamin S.I.:
ഈ മാല എനിക്ക് കണ്ടെത്തിയേ പറ്റൂ. പന്ന... പൊലയാടി മോനേ

ambros arumukham:
............................ :(

Benjamin S.I.:
പറയെടാ താ......ന്തോന്നീ ആ മാല എവിടാ വെച്ചേക്കുന്നെ.?

ambros arumukham:
എനിക്ക് അറിയില്ല സാറേ... സത്യമായിട്ടും എനിക്കറിയില്ല.

Benjamin S.I.:
നിന്നെ ഞാനിന്ന് ഉലക്കയ്ക്കുരുട്ടും കഴുവേറീക്കടെ മോനെ. പറയെടാ പന്ന പൂ......ന്തേനരുവീ.....

ambros arumukham:
അയ്യോ എന്നെ ഇടിക്കല്ലേ

Benjamin S.I.:
ട്വിറ്ററു വഴി നിന്നെ ഇടിച്ചുരുട്ടീട്ടേയുള്ളു ബാക്കി കാര്യം

ambros arumukham:
ayyo

Benjamin S.I.:
ഡിഷും... ആ.. ബിഷും.. ടിഷ്യൂം... ആ... ഡപക്കാ.. ഡുംകാ.. ഡിഷ്ക്കാ... പിഷ്ക്കാ...

ambros arumukham:
ayyo. kollalle.... :(

Benjamin S.I.:
ninne njaaninn ulakkaykkuruttum. maiguneshaaa...

ambros arumukham:
ഇനിയെന്നെ ട്വിറ്ററു വഴി തല്ലല്ലേ സാറേ... ഞാനാ വഴിക്ക് പോയിട്ട് പോലുമില്ല. കഴിഞ്ഞ ബുധനാഴ്ച്ച ഞാനവസാനമായ് മോട്ടിച്ചത് മൂന്നുകുല തേങ്ങയാ...

Benjamin S.I.:
നിന്റെ മൂന്നു കുല പൊട്ടറ്റോ ഞാനിന്ന് പൊട്ടിക്കും ചെറ്റേ.

ambros arumukham:
സാറിനെന്താ മറിയേടെ മാലയോട് ഇത്ര ഇത്. ഈ കേസ് തെളിയിച്ചാ പ്രമോഷന്‍ കിട്ടുമോ?

Benjamin S.I.:
പ്രമോഷനല്ലടാ പുല്ലേ. മാല കിട്ടിയില്ലേ ഒരു ഡൈവോഴ്സ് നടക്കും...! :(

ambros arumukham:
ഡൈവോഴ്സോ? എന്തിന്

Benjamin S.I.:
ശ്ശെ. നിന്നോട് ഞാനതെങ്ങനെ പറയും... പറയാതിരുന്നാലും ശരിയാവില്ല... :(

ambros arumukham:
tell me saaar...   :)

Benjamin S.I.:
nee english okke padichu poyallo. good!

ambros arumukham:
:) താങ്ക്സ്. പറയൂ സാറേ... എന്താ മാലേം സാറും തമ്മിലുള്ള ബന്ധം?

Benjamin S.I.:
എടാ ആംബ്രോസേ, ഈ മറിയേമായിട്ട് എനിക്കൊരു ചെറിയ സെറ്റപ്പുണ്ടായിരുന്നു. ഒരവിഹിത ബന്ധം!

ambros arumukham:
my dog?!

Benjamin S.I.:
നാലു ദിവസം മുന്‍പ് എന്റെ പെംബ്രന്നോത്തി കരിസ്മാറ്റിക്ക് ധ്യാനം കൂടാന്‍  ചാലക്കുടിക്ക് പോയി. അന്നേരം...

ambros arumukham:
അന്നേരം?

Benjamin S.I.:
അന്നേരം അവളൂരി ഷെല്‍ഫേ വെച്ചിട്ട് പോയ പത്ത് പവന്റെ മാല, ഞാനെടുത്ത് മറിയേടെ കഴുത്തിലിട്ടു.

ambros arumukham:
saaaro?  enthinu?

Benjamin S.I.:
മറിയക്കെങ്ങാണ്ടും കല്യാണത്തിന് പോകാനാണെന്നും പറഞ്ഞ്.
രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചു തരാനിരുന്നതാ മറിയ.

ambros arumukham:
ennitt?

Benjamin S.I.:
എടാ അവളത് തിരിച്ച് തരാനിരുന്നതിന്റെ തലേന്ന് അത് മോഷണം പോയി. അവളുടെ വീട്ടീന്ന്.. :(

ambros arumukham:
അമ്മേ... :(

Benjamin S.I.:
നീയാണിവിടുത്തെ വല്യ മോഷ്ട്ടാവ്. അതാ നിന്നോട് ചോദിക്കുന്നെ..
മാല എവിടാന്ന് പറയെടാ കഴുവേറീ?

ambros arumukham:
ഞാനെടുത്തിട്ടില്ല സാറേ. അമ്മയാണെ സത്യം.

Benjamin S.I.:
che!!! pinnaaraa ath cheythath??? ഇനിയിപ്പോ എന്തു ചെയ്യും? :(  

ambros arumukham:
എന്നാപ്പിന്നെ, അത് സ്വന്തം വീട്ടീന്ന് മോഷണം പോയെന്ന് ഭാര്യയോട് പറഞ്ഞാപ്പോരേ...

Benjamin S.I.:
അത് പറ്റില്ല. വീട്ടിലെപ്പോഴും കാവലിന് ആളുള്ളതല്ലേ. ആരും കേറില്ല. തന്നേമല്ല...

ambros arumukham:
...?

Benjamin S.I.:
തന്നേമല്ല.., ആ മാല സേഫായിട്ട് അവളു വെച്ചതാ. അത് അവിടുന്ന് പോകാനൊരു ചാന്‍സുമില്ല. എനിക്കും അവള്‍ക്കുമേ അറിയൂ അത് വെച്ചിരുന്ന ഇടം.

ambros arumukham:
അതുശരി! ഇനിയിപ്പോ എന്തു ചെയ്യും. ഞാനെന്തായാലും മറിയേടെ മാല മോഷ്ട്ടിച്ചിട്ടില്ല. അതെനിക്കുറപ്പാ.

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

Benjamin S.I.:
....?

ambros arumukham:
....?

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

ambros arumukham:
ഇതാരാ ഇടയ്ക്കു കേറി വന്നേക്കുന്നെ

KOVALAM KOCHAPPI:
ഞാന്‍ കോവളം കൊച്ചാപ്പി. :D

Benjamin S.I.:
കോവളം കൊച്ചാപ്പിയോ? തനിക്കെന്താ ഇവിടെ കാര്യം. ഇവിടെ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. ഞാന്‍ പോലീസാണ്...

KOVALAM KOCHAPPI:
അത് അറിഞ്ഞോണ്ട് തന്നാ വന്നത്. നിങ്ങള് ആ പാവത്തിനെ തല്ലണ്ട കാര്യമില്ല..!

Benjamin S.I.:
അതു പറയാന്‍ നീയാരാടാ ചെറ്റേ. പോലീസുകാരെ പഠിപ്പിക്കുന്നോ? കള്ള റാസ്ക്കല്‍.

KOVALAM KOCHAPPI:
ഞാനൊന്ന് പറയട്ടെ സാറേ. ചൂടാവാതെ... നിങ്ങളുദ്ധേശിക്കുന്ന മാല എന്റെ കയ്യിലുണ്ട്. മറിയേടെ കഴുത്തിക്കിടന്ന പത്തു പവന്റെ മാല. ha ha..

Benjamin S.I.:
ദൈവമേ.. നിന്റെ കയ്യിലോ. നീയാരാ? നീയേതാ? അതിങ്ങ് താടാ റാസ്ക്കല്‍!!!

KOVALAM KOCHAPPI:
അത് തരില്ല സാറേ. അത് ഞാനടിച്ച് മാറ്റിയതൊന്നുമല്ല. മറിയ എനിക്ക് ഗിഫ്റ്റ് തന്നതാ.

ambros arumukham:
എന്റെ സാറേ ചതിച്ചോ

Benjamin S.I.:
ഗിഫ്റ്റ് തന്നതോ? മറിയയോ? ഡാഷത്തരം പറയരുത് തെണ്ടീ.....

KOVALAM KOCHAPPI:
ha ha. saaru choodaavaathe.  ath enikk mariya thannathaanu saare.

Benjamin S.I.:
എന്തിന്? എന്തിന് നിനക്കത് മറിയ തരണം? ഞാനിത് വിശ്വസിക്കില്ല.

KOVALAM KOCHAPPI:
നിങ്ങളും മറിയയും തമ്മില്‍ അറിയുന്നതിനു മുന്‍പ് തൊട്ടേ ഞാനും മറിയേമായിട്ട് ഇച്ചിരെ... സംതിങ്ങ് സംതിങ്ങ് ഒക്കെയുള്ളതാ.. :D

Benjamin S.I.:
pokriththaram parayaruth..!

KOVALAM KOCHAPPI:
പോക്രിത്തരമോ? ഹഹ. സാറു മറിയക്കൊരു ഉപഹാരം ചെയ്തു. മറിയ എനിക്കൊരു പലഹാരം തന്നു. അത്രേയുള്ളൂ ഹഹ്ഹ്
:D

Benjamin S.I.:
എടാ പുല്ലേ സൈബര്‍ സെല്ലുപയോഗിച്ച് നിന്നേം, നീ പൊക്കിയ മാലേം ഞാന്‍ കണ്ടു പിടിക്കും. നിന്റെ അണ്ഡം കീറും..!!!

KOVALAM KOCHAPPI:
ഉവ്വ ഉവ്വ. എങ്കില്‍ ഞാനീ ചാറ്റിന്റെ പ്രിന്റ് സ്ക്രീനെടുത്ത് സാറിന്റെ വൈഫിന് അയച്ചു കൊടുക്കും. അന്നു തീരും സാറിന്റെ കുടുംബ ഭദ്രത. ഹ്ഹ്ഹ്

Benjamin S.I.:
ദൈവമേ. നീയെന്തൊക്കെയാ  പറയുന്നത്. എനിക്ക് വല്ലാതെ വരുന്നു...

ambros arumukham:
saaare, ivan pani paalum vellaththil tharuvaannu thonnunnu

Benjamin S.I.:
ഇനിയിപ്പോ എന്തു ചയ്യും. ഞാനെന്ത് തരണം നിനക്ക്?

KOVALAM KOCHAPPI:
എനിക്കൊന്നും തരണ്ട. ഞാനീ മാലയും തിരിച്ച് തരില്ല! സാറിന് ഇഷ്ട്ടം പോലെ കാശൊണ്ടല്ലോ, വേറൊരെണ്ണം വാങ്ങി ഭാര്യയ്ക്ക് കൊട്..

Benjamin S.I.:
അയ്യോ?! :(

KOVALAM KOCHAPPI:
അപ്പോ ഞാന്‍ പോകുന്നു. ഗുഡ് ബൈ!  ഹാ ഹാ...
:D

Benjamin S.I.:
ഡാ..

Benjamin S.I.:
ഏയ്... എടോ...

Benjamin S.I.:
എടാ കൊച്ചാപ്പീ... പോയോ...

Benjamin S.I.:
ചെ! ആ മൈ___ ന്‍  പോയി  :(

ambros arumukham:
ഇനിയിപ്പൊ എന്ത് ചെയ്യും സാറേ?

Benjamin S.I.:
എടാ ആ മറിയ ഒരു കേസുകെട്ടാരുന്നെങ്കിലും ഇത്ര വല്യൊരു കേസുകെട്ട് എനിക്കിട്ട് പണിയുമെന്ന് സ്വപ്നത്തില്‍ പോലും ഞാനോര്‍ത്തില്ല

ambros arumukham:
അപ്പോ എനിക്കിനി പോകാമല്ലോ സാറേ... :)

Benjamin S.I.:
നീ പോകുന്നതല്ലല്ലോ വിഷയം. അവളറിഞ്ഞാല്‍ എന്റെ കാര്യം പോക്കാ. എന്തൊരു കേസുകെട്ടാണിത്. കര്‍ത്താവേ....

Benjamin S.I.:
ഹെഡ് കോണ്‍സ്റ്റബിള്‍, എനിക്കൊരു ഉപ്പു സോഡാ വാങ്ങിച്ചോണ്ട് വാടോ...