കുട്ടിക്കാലത്തേക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ സചിത്ര കഥകളും, അവയിലൂടെ മനസ്സിനെ സ്വാധീനിച്ച ഘടാ ഘടിയന്‍ കഥാപാത്രങ്ങളും സെവന്റി എം.എം. റീലു പോലെ മനസ്സിലൂടെ ഓടുകയാണ്.കുട്ടിക്കാലം വായനയുടെ വസന്തമായിരുന്നു. ബാലരമയും, പൂമ്പാറ്റയും, ബോബനും മോളിയും, ലോലനും, ഉണ്ണിക്കുട്ടനും, റീഗല്‍ കോമിക്സുകളും കുഞ്ഞു മനസ്സിനെ ഹരം പിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ രാത്രിയിലെ സ്വപ്നങ്ങളിലെ കൂട്ടുകാര്‍ ചിത്ര കഥകളിലെ കഥാപാത്രങ്ങളായിരുന്നു.
അന്ന് , ദ്വൈ വാരികകളായ ബാലരമയും പൂമ്പാറ്റയും ഇല്ലെങ്കില്‍ ജീവിതമില്ല എന്ന അവസ്ഥയായിരുന്നു. ബാലരമയും പൂമ്പാറ്റയും എന്തു വന്നാലും സംഘടിപ്പിച്ചിരിയ്ക്കും.ബാലരമയിലെ കപീഷ്, പൂമ്പാറ്റയിലെ കിഷ്കു, ബാലരമയിലെ മ്രിഗാധിപത്യം വന്നാല്‍, പൂമ്പാറ്റയിലെ പപ്പൂസ് തുടങ്ങി കാലിയയും, വിക്കിയും, ശിക്കാരി ശംഭുവും, തന്ത്ര ശാലിയായ മന്ത്രിയുമെല്ലാം അന്ന് ലഹരിയായിരുന്നു.
എങ്കിലും അന്ന് മനുഷ്യ രൂപമുള്ള വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. അത്തരം ആരാധന തോന്നിയ രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. വിക്രത്തെ ഓര്‍മയുണ്ടോ. റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങിലെ (റോ) സമര്‍ത്ഥനായ ചാരന്‍ .അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍ ഗരുഡ്. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ സന്തത സഹചാരിയായിരുന്നു ഹവില്‍ദാര്‍ ബല്‍ബീര്‍. ഇന്ന് ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള ആരും വിക്രത്തേയും ഗരുഡിനേയും, ബല്‍ബീറിനേയും മറക്കാൻ വഴിയില്ല.
ഇവരിരുവരുടേയും കുറ്റാന്വേഷണ കഥകള്‍ വായിച്ച് ആകാംഷയോടെയും ത്രില്ലോടെയും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിട്ടുണ്ട്. അന്ന് അവരേപ്പോലെയൊക്കെ ആകാന്‍ അദമ്യമായി ആഗ്രഹിച്ചു. അമ്പസാറ്റും, അക്കു കളിയും മാറ്റി വെച്ച് വിക്രം കളിയും ഇന്‍സ്പെക്ടര്‍ ഗരുഡ് കളിയും ഞങ്ങളായി തുടങ്ങി വെച്ചിരുന്നു.
പിന്നീട് എന്നോ ഒരിയ്ക്കല്‍ ഇവരിരുവരും ബാലരമയില്‍ നിന്നും, പൂമ്പാറ്റയില്‍ നിന്നും അപ്രത്യക്ഷമാരായി. ഉറ്റ സുഹ്രുത്തുക്കളായ പ്രീയ കഥാപാത്രങ്ങളുടെ ആക്സ്മികമായ വേര്‍പാട് ആകമാനം ഉലച്ചിരുന്നു അന്ന്. പിന്നെ, പതിയെ പതിയെ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പിന്‍ വലിഞ്ഞു തുടങ്ങി. 'നമ്മള്‍" കൗമാരത്തിലേക്കും യവ്വനത്തിലേക്കും സഞ്ചരിച്ചു തുടങ്ങി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു. ഈയിടെ ഞാനൊരു ഗവേഷണം നടത്തുകയുണ്ടായി. വിക്രം, ഗരുഡ് തുടങ്ങിയവര്‍ എവിടെ എന്ന്. കുറ്റവാളികളെ കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന രണ്ട് കധാപാത്രങ്ങളെ തേടി ഞാന്‍ പലയിടത്തും ഒരുപാടലഞ്ഞു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോള്‍ അത്യാവശ്യം ചില വിവരങ്ങളൊക്കെ ലഭിച്ചെന്ന് വേണം പറയാന്‍. പ്രധാനമായും ഞാന്‍ ഗവേഷിച്ചത് ആരാണ് വിക്രം, ഗരുഡ് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രിഷ്ട്ടാവ് ആരാണ് എന്നാണ്.
വിക്രം സചിത്ര കഥകള്‍ എഴുതിയത് ജഗ്ജിത് ഉപ്പാലാണ്. അദ്ധേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്കുക.
പ്രദീപ് സാതെ എന്ന അതുല്യനായ് പ്രതിഭയാണ് വിക്രം കഥകള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അനന്ത പയ്യുടെ കാലിയ ഉള്‍പ്പെടെയുള്ള ചിത്ര കഥകള്‍ക്ക് പ്രദീപ് സാതെ ആണ് വരച്ചിരുന്നത്.
അദ്ധേഹത്തെക്കുറിച്ച് ഇവിടെ ക്ലിക്കിയാല്‍ അറിയാന്‍ കഴിയും
താഴെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലുള്ളവരാണ് ജഗ്ജിത് ഉപ്പാലും, പ്രദീപ് സാതെയും...
ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇപ്പോഴും യാത്രയിലാണ്. ഗരുഡ് ഇന്നും അജ്ഞാതനായി തന്നെ ഇരിയ്ക്കുന്നു. ഉടനേ അദ്ധേഹത്തിന്റെ ബാക്ഗ്രൗണ്ടും കണ്ടു പിടിയ്ക്കാമെന്ന് പ്രതീക്ഷയുണ്ട്.
:)
അക്കാലത്തെ സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍, ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ സമര്‍പ്പിക്കുന്നു.......
അക്കാലത്തെ സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍, ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ സമര്‍പ്പിക്കുന്നു.......
അല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.....
Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?






