അര്‍ജന്റീന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അര്‍ജന്റീന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

കൊല്‍ക്കൊത്തയിലിന്ന് നീല വസന്തം

ഇന്നൊരു ചരിത്രം പിറക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ നവയുഗപ്പിറവിക്ക് തുടക്കമിടുന്നത് ഒരു പക്ഷേ ഇന്നത്തെ ദിവസമായിരിക്കാം... ലോകത്തെ നംബര്‍ വണ്‍ ടീമുകളിലൊന്നായ, സാക്ഷാല്‍ അര്‍ജന്റീന ഇന്ന് കൊല്‍ക്കൊത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനീസ്വലയുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കയുടെ തനതായ കവിത തുളുമ്പുന്ന കേളീ ശൈലിയുടെ ഉപാസകരായ അര്‍ജന്റീന ഇന്ത്യന്‍ മണ്ണിലെ ഒരോ പുല്‍നാമ്പുകളേയും കോരിത്തരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോക ഫുട്ബോളര്‍ മെസ്സി നയിക്കുന്ന പുതിയൊരു അര്‍ജന്റീനയെയാണ് നമ്മളിന്ന് കാണാന്‍ പോകുന്നത്. അവര്‍ ഇന്ന് ഇന്ത്യയിലൊരു പുതിയ ഫുട്ബോള്‍ ചരിത്രം സ്രിഷ്ട്ടിക്കാന്‍ പോകുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ഒരു ലക്ഷം വരുന്ന കാണികളുടെ മുന്‍പില്‍ വിഖ്യാതരായ ആ നീലപ്പട കാല്‍പ്പന്ത് ഇന്ദ്രജാലങ്ങള്‍ കാഴ്ച്ച വെയ്ക്കും. കളി ഇ.എസ്.പി.എന്നില്‍ തത്സമയ ഉണ്ടായിരിക്കും. (കഴിഞ്ഞ ലോകക്കപ്പ് നാളുകളി വരച്ച ഒരു മെസ്സി ചിത്രം ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.)

ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാ സംഭവം തന്നെയാണ്. പല കാരണങ്ങള്‍കൊണ്ടും ഈ മത്സരത്തിന് ചില പ്രത്യേകതകളുണ്ട്. നാളിതു വരെയുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ലോകറാങ്കിങ്ങില്‍ ആദ്യ റാങ്കുകളിലുള്ള രണ്ട് ടീമുകള്‍ തമ്മില്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഫിഫ ഔദ്യൊഗികമായി ഒരിന്റര്‍നാഷണല്‍ ക്ലാസ്സ് മല്‍സരം ഇന്ത്യയില്‍ നടത്തുന്നത് നടാടെയാണ്. അര്‍ജന്റീന, വെനെസ്വല എന്നിവര്‍ ഇന്ത്യയില്‍ കളിക്കുന്നതും ആദ്യം തന്നെ. എല്ലാം കൊണ്ടും ഇന്ത്യന്‍ ഫുട്ബോളിനൊരു ഉണര്‍ത്തുപാട്ടാവുകയാണ് മത്സരം. ലയണല്‍ മെസ്സി, ഗോണ്‍സ്വാലോ ഹിഗ്വെയിന്‍,എയിഞ്ചല്‍ ഡി മരിയ തുടങ്ങി ലോകമെങ്ങും കേള്‍വി കേട്ട പ്രതിഭാധനരായ, ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ ഇന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി, ഇന്ത്യന്‍ മണ്ണില്‍ പന്ത് തട്ടും. എതിരാളികള്‍ വെനീസ്വലേയാണ്. അവരും ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ളവര്‍. ഇക്കഴിഞ്ഞ കോപ്പാ അമേരിക്കാ സെമി കളിച്ചവര്‍. ഫിഫാ റാങ്കിങ്ങില്‍ നാല്‍പ്പതാം സ്ഥാനക്കാര്‍. പോരാട്ടം കൊഴുക്കാന്‍ വേറേ കാരണങ്ങള്‍ വേണ്ട.

മാച്ച് ഒരര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ നേട്ടം കൂടിയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പ്രത്യേകം സ്ഥാനം ഫിഫ നല്‍കുന്നു എന്നതിനൊരു അടിവരയാണീ മാച്ച്. ഫിഫയേ സംബന്ധിച്ച് ഫുട്ബോള്‍ വിറ്റഴിക്കാവുന്ന ഒരു വിശാല മാര്‍ക്കറ്റാണിന്ത്യ. മാച്ചിനു ശേഷം ഇനി കൂടുതല്‍ രാജ്യാന്തര മാച്ചുകള്‍ ഇന്ത്യയില്‍ നടക്കാമെന്നതും സന്തോഷകരമാണ്. ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന കൊല്‍ക്കൊത്ത്യ്ക്ക് ശേഷം ഫുട്ബോള്‍ ആരാധകര്‍ കൂടുതലുള്ള കേരളത്തിലേക്കും, ഗോവയിലേക്കും പ്രതീക്ഷകളുടെ സ്പോട്ട് കിക്കുകള്‍ നീണ്ട് വന്നേക്കാം. ( കേരളത്തിനങ്ങനെ മോഹിക്കാന്‍ ഒരു "ദേശീയ" നിലവാരത്തിലുള്ള സ്റ്റേഡിയം പോലുമില്ല എന്നത് ഓര്‍ത്തുകൊണ്ട് തന്നെ പറയുന്നു) അങ്ങനെയങ്ങനെ ഇന്നത്തെ കിക്കോഫിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. ഇത് കേവലമൊരു സൗഹ്രിദ മത്സരമാണെങ്കിലും, അവസാന വിജയം അര്‍ജന്റീനയ്ക്കായിരിക്കണം എന്നാവും ഇന്ത്യയിലെ ഒരൊ ഫുട്ബോള്‍ പ്രേമിയും ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും അതങ്ങനെ തന്നെ ആവണമല്ലോ. അര്‍ജന്റീനയ്ക്ക് വേണ്ടി കയ്യടിക്കാന്‍ ഞാനുമുണ്ടാവും......


ചൊവ്വാഴ്ച, ജൂൺ 28, 2011

കോപ്പയില്‍ ലഹരി നുരയുമ്പോള്‍

കോപ്പയിലെ കൊടുങ്കാറ്റിന്റെ ചൂളം വിളി ഇങ്ങാരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ ഉല്‍ഘാടന വേദിയില്‍ റഫറിയുടെ കിക്കോഫ് വിസിലിനും, വിരല്‍ ചൂണ്ടലിനും ഇനി മണിക്കൂറുകള്‍ മാത്രം... ജൂലൈ രണ്ടാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6. 15 ന്‌ അര്‍ജന്റീനയും ബൊളീവിയയും തമ്മില്‍ ഏറ്റു മുട്ടുന്നതോടെ കോപ്പയില്‍ തീ പാറാന്‍ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ വെനീസ്വലേയുമായി ജൂലൈ നാലാം തീയതി അവരുടെ ആദ്യ മത്സരത്തിനിറങ്ങും.

അര്‍ജന്റീന, കൊളംബിയ, കോസ്റ്റോറിക്ക, ബൊളീവിയ എന്നിവര്‍ എ ഗ്രൂപ്പിലും, ബ്രസീല്‍, പരാഗുവെയ്, ഇക്വഡോര്‍, വെനീസ്വല എന്നിവര്‍ ബി ഗ്രൂപ്പിലും, ഉറുഗ്വയ്, ചിലി, മെക്സിക്കോ, പെറു എന്നിവര്‍ ഗ്രൂപ് സിയിലും മാറ്റുരയ്ക്കും. മൊത്തം 12 ടീമുകള്‍. അര്‍ജന്റീനയ്ക്കും ബ്രസീലിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നവരാണ്‌ മറ്റ് പത്ത് ടീമുകളും

ലോകത്തെ ഏറ്റവും സുന്ദരമായൊരു കളി. ലോകത്തെ ഏറ്റവും പഴക്കം ചെന്നൊരു ടൂര്‍ണമെന്റ്. കളിയിലെ കാല്പ്പനികന്മ്മാരെല്ലാം പരസ്പരം പോരടിക്കുന്ന ക്ലാസ്സിക്ക് മത്സരങ്ങള്‍. വിശേഷണങ്ങള്‍ക്കതീതമായ ഇത്തരം നൂറുനൂറു ലഹരി ഒരുമിച്ച് പത്ഞുയരുന്ന കോപ്പയാണു കോപ്പാ അമേരിക്ക.കോപ്പാ അമേരിക്കയ്ക്ക് നീണ്ട വർഷങളുടെ ചരിത്രമുണ്ട്. അതിന്റെ ഹരം പിടിപ്പിച്ച വേദികളില്‍ കവിതയും, കാല്പ്പനികതയും, കണിശതയും, കണ്ണീരുമെല്ലാം ഒഴുകിയിറങ്ങിയ നിരന്തരതയുണ്ട്. അവിടുത്തെ പുല്മൈതാനികളില്‍ ലോകമെങ്ങുമുള്ള ലാറ്റിനമേരിക്കന്‍ കേളീ ശൈലിയുടെ ഉപാസകരുടെ ആകാംഷയുടെ നിശ്വാസങ്ങളും, കാത്തിരിപ്പിന്റെ അസ്വസ്തതകളും, ആഘോഷത്തിന്റെ അട്ടഹാസങ്ങളുമുണ്ട്. കോപ്പയ്ക്ക് വീണ്ടും ഒരിയ്ക്കല്‍ കൂടി കേളികൊട്ടുയരുന്നു. ഇത്തവണ അര്‍ജന്റീനയാണു വേദി. ഡിസ്റ്റഫാനോയും ഡിയാഗോയും പിറന്ന മണ്ണ് കാല്പ്പന്തിന്റെ ചുടുല താളങള്‍ക്ക് വീണ്ടുമൊരിയ്ക്കല്‍ കൂടി അരങ്ങാവുകയാണു.

കോപ്പാ അമേരിക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറ്യുന്നത് അര്‍ജന്റീനയും ബ്രസീലും അവിടെ മാറ്റുരയ്ക്കുന്നു എന്നതാണ്‌. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഈ രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് പോരടിയ്ക്കുന്നു എന്നത് തന്നെയാണു കോപ്പയുടെ ഏറ്റവും വലിയ സവ്ന്ദര്യം. 1910-ല്‍ ആരംഭിച്ച കോപ്പാ അമേരിക്ക ഇന്നും ലോകത്തേറ്റവും അരാധകരെ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ രഹസ്യവും ഇതു തന്നെ. യൂറോ കപ്പിന്റെ ഗ്ലാമറോ പകിട്ടോ ഇല്ലെങ്കിലും ലാറ്റിനമേരിക്കന്‍ കളിയിലെ കാവ്യ ഭംഗി അതിനെയെല്ലാം മറി കടന്നു കൊണ്ട് ഫുട്ബോള്‍ പ്രേമികളെ എന്നും ലഹരിയുടെ വലയത്തില്‍ നിര്‍ത്തുന്നു.

കോപ്പയേപ്പറ്റിപ്പറയുംബോള്‍ അര്‍ജന്റീനയേയും ബ്രസീലിനേയും കുറിച്ച് പറയാന്‍ നൂറ്നൂറ് കാരണങ്ങളുണ്ട്. ആകാശത്തിന്റെ നീലയും, സമുദ്രത്തിന്റെ വെള്ളയും കലര്‍ന്ന നിറങ്ങളുള്ള ജേഴ്സിയില്‍ പുല്മൈതാനികളെ ത്രസിപ്പിക്കാന്‍ അര്‍ജ്ജെന്റീന ഇറങ്ങുംബോള്‍ തന്നെ ആരാധകരുടെ ഹ്രിദയത്തില്‍ ആവേശത്തിന്റെ കടലിരംബും. ഇത്തവണ അര്‍ജന്റീന ഒരുങ്ങിത്തന്നെയാവണം മൈതാനങ്ങള്‍ കീഴടക്കാനിറങ്ങുന്നത്. കാരണം വര്‍ഷങ്ങളായി വരണ്ടുണങ്ങിക്കിടക്കുകയാണ്‌ അവരുടെ നേട്ടങ്ങളുടെ താരിഫ്. 93-ല്‍ കപ്പെടുത്തതിനു ശേഷം പിന്നീട് കോപ്പ അവര്‍ക്ക് കൈ വഴങ്ങാതെയിരുന്നു. കഴിഞ്ഞ രണ്ട് ഫൈനലുകളില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ വന്നെങ്കിലും ബ്രസീലിനോട് തോല്‍ക്കാനായിരുന്നു നിയോഗം. ഇത്തവണ അങ്ങനെ ആവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടാവും. കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ഇപ്പോഴേ ര്‍ജന്റീനയ്ക്ക് കിരീടം ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. അര്‍ജന്റീനയ്ക്ക് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട്. സ്വന്തം നാട്ടില്‍ കളി നടക്കുന്നു എന്നതാണ്‌ അവയില്‍ പ്രധാനം. മെസ്സി എന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ പങ്കാളിത്തം രണ്ടാമത്തെ കാരണം. ഗോണ്‍സ്വാലോ ഹിഗ്വെയിനും, കാര്‍ലോസ് ടെവസ്സും, ഡിയാഗോ മിലിറ്റോയുമെല്ലാം അണി നിരക്കുന്ന അര്‍ജന്റീന കപ്പ് നേടിയില്ലെങ്കില്‍ പിന്നെ ആരു നേടാനാണ്‌?


മഞ്ഞപ്പട, ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത് താരതമ്യേന അപ്രശസ്തരും, താരപ്പൊലിമ കുറഞ്ഞവരും, രണ്ടാം നിരയെന്നു തോന്നിപ്പിക്കുന്നവരുമായ ടീമുമായാണ്‌. അവര്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്നാണു തോന്നുന്നത്. പക്ഷേ ബ്രസീലിന്റെ ചുണക്കുട്ടികള്‍ എന്തും നേടാന്‍ കെല്പ്പുള്ളവരാണ്‌. പ്രതിഭകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു രാജ്യമാണത്. അര്‍ജന്റീനയ്ക്കൊപ്പം അവരും ടൂര്‍ണമെന്റിലെ ഫേവറിറ്റ്കളാണെന്നുള്ള സമ്മര്‍ദ്ദം അവരുടെ യുവ താരങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്നു കണ്ടറിയണം.

കോപ്പയില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ 10 തവണ ഫൈനലില്‍ ഏറ്റുമുട്ടി. അതില്‍ എട്ട് തവണയും അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു ബ്രസീലിന്റെ വിധി. കഴിഞ്ഞ രണ്ട് തവണ മാത്രമാണവര്‍ ര്‍ജന്റീനയുടെ അധീശത്വത്തെ കീഴ്പ്പെടുത്തുന്നത്. ഈ റെക്കോര്‍ഡ്ര്‍ജന്റീനയുടെ നീലപ്പടയ്ക്ക് ക്ലാസ്സിക്ക് ഗോള്‍ രേഖകള്‍ വരയ്ക്കാനുള്ള ഊര്‍ജം കൂടിയാണ്‌.

ര്‍ജന്റീനയേപ്പോലെ ഡിയാഗോ ഫോര്‍ലാന്‍ കളിച്ചിരുന്ന ഉറുഗ്വായ്ക്കും കോപ്പയില്‍ തിളങ്ങുന്ന റെക്കോഡാണുള്ളത്. ഏറ്റവുമധികം തവണ കോപ്പാ ജേതാക്കളായവരില്‍ അവരുമുണ്ട്. അര്‍ജന്റീനയും ഉറുഗ്വായും 14 തവണ കോപ്പാ ജേതാക്കളായവരാണ്‌. ഫോര്‍ലാന്റെ പിന്തുടര്‍ച്ചക്കാര്‍ കളം ഗംഭീരമാക്കുമെന്നു തന്നെയാണ്‌ വിശ്വാസം.

സാധിച്ചാല്‍ ഒരിയ്ക്കല്‍ കൂടി ഒരു അര്‍ജന്റീന ബ്രസീല്‍ മാച്ചിനു കളം ഒരുങ്ങിയേക്കാം. ആരാധകര്‍ പ്രാര്‍ത്ഥിയ്ക്കുന്നതും അതു തന്നെയാവും. ഡിയാഗോ മറഡോണയുടെ പിന്‍ഗാമികള്‍ പെലെയുടെ പിന്‍ഗാമികളുമായി കൊംബ് കോര്‍ക്കുംബോള്‍ ലഭിയ്ക്കുന്നതിനേക്കാള്‍ വേറൊരു രസം കാല്പ്പന്ത് പ്രേമികര്‍ക്ക് ലഭിയ്ക്കാനിടയില്ലല്ലോ.


Related Articles

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

കാലിപ്സോ സംഗീതവും, കാതങ്ങള്‍ താണ്ടുന്ന ബോളും

ചൊവ്വാഴ്ച, മാർച്ച് 22, 2011

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

മാമ്പള്ളിയിലെ വയലില്‍ വൈകുന്നേരങ്ങളില്‍ പന്ത് തട്ടിക്കളിക്കുന്ന കുട്ടികളുടെ
കൂട്ടത്തിലെ 13 വയസുകാരനായ ചിക്കുവിനെ നോക്കി മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു
ലവന്‍ ആള് പുലിയാണല്ലോ എന്നു. ചിക്കു വല്ലപ്പോഴും മാത്രം ഗോളടിക്കും.
അവനേക്കാള്‍ സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ അവനേക്കാള്‍ കൂടുതല്‍ ഗോളടിക്കുകയും, അയ്യo പറഞ്ഞ്‌ വിജയാഹ്ലാദം മുഴക്കുകയും ചെയ്തിരുന്നു. എന്കിലും വല്ലപ്പോഴും മാത്രം ഗോളടിക്കുന്ന ചിക്കു എല്ലാവരെയുംകാള്‍ ശ്രദ്ധിക്കപ്പെട്ടത് പന്ത് കാലില്‍ കൊരുത്തു
നടത്തിയ കുഞ്ഞു കുഞ്ഞു ട്രിബ്ളിoങ് കസര്‍ത്തുകള്‍ കൊണ്ടായിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാതെ പരസ്പരം പന്ത് തട്ടുന്നവര്‍ക്കിടയില്‍ ചിക്കു ഒരു കാഴ്ച തന്നെയായിരുന്നു. ആത്യന്തികമായി അവന്‍ തികഞ്ഞ ഒരു പരാജയം ആയിരുന്നെങ്കിലും..! അന്ന് അവന് വീണ പേരാണ് ചിക്കുഡോണ..

അതേ കാലഘട്ടത്തില്‍ അങ്ങകലെ മെക്സിക്കോയില്‍ ചിക്കുവിന്റെ
ഇരട്ട പേരിന്റെ യഥാര്‍ത്ഥ ഉടമയായ സാക്ഷാല്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ
" ട്ട " വട്ടമുള്ള ഒരു പന്തു കോണ്ട് ലോകത്തെയാകെ
ഉന്മാദത്തിന്റെ ഉത്തുംഗ ശ്രിംഖത്തില്‍ ആറാടിക്കുകയായിരുന്നു. സമുദ്രത്തിന്റെവെള്ളയില്‍ ആകാശത്തിന്റെ നീലിമയുള്ള ഉടുപ്പുകള്‍ അണിഞ്ഞ അര്‍ജന്റീന പോരാളികളെ ജനഹൃദയങ്ങളില്‍ ചാര്‍ത്തുന്ന വലിയൊരു ദവുത്യത്തില്‍
ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിഖ്യാതമായ ആ പത്താം നംബര്‍ ജേര്‍സിക്കാരന്‍ . അര്‍ജന്റീനയിലെ ബോക്കാ ജൂനിയേഴ്സിലൂടെ വളര്‍ന്ന്‌ ഇറ്റാലിയിലെ നാപ്പോളി
യെ ഉന്നതങ്ങളിലെക്കെത്തിച്ച്, അര്‍ജന്റീനയെ 2 വട്ടം ലോകകപ്പിന്റെ ഫൈനലില്‍ എത്തിക്കുകയും ഒരു തവണ കപ്പ് നേടുകയും ചെയ്ത ഒരേയൊരു ഡിയാഗോ! ഡിയാഗോ അര്‍മാന്‍ഡോ മറഡോണ!
അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌ എഴുത്തിലൂടെയും, എണസ്റ്റോ ചെഗുവേര വിപ്ലവത്തിലൂടെയും ലോകത്തിനു മുന്‍പില്‍ തീര്‍ത്ത ഐന്ദ്രികമായ നഭസ്സിനൊപ്പം ഡിയാഗോ എന്ന കുറിയ മനുഷ്യനും ഒരു മഹാകാവ്യ രചയിതാവായി മാറി.

ചിലപ്പോഴൊക്കെ ദൈവം ദൈവപുത്രനായി നമ്മുടെ കണ്മുന്‍പില്‍ അവതരിച് കളയും നമ്മെ സന്തോഷിപ്പിക്കാന്‍ വേണ്ടി. അവര്‍ നമ്മെ ആനന്ദിപ്പിക്കുന്നതിനൊപ്പം തന്നെ സ്വയം രക്തസാക്ഷിയായി തീരുകയും ചെയ്യും. ദൈവപുത്രന്‍ ആനന്ദവും കണ്ണീരും തരുന്നവനാണ്.മറഡോണ ദൈവപുത്രനായിരുന്നു. അതു കൊണ്ടാണല്ലോ അദ്ധേഹം വലിയൊരു ഫൌള്‍ ചെയ്തതിനെപ്പോലും ദൈവത്തിന്റെതെന്നും പറഞ്ഞു ന്യായീകരിച്ചത്.
അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം എതിരെയുള്ള ടീമുകള്‍ മാത്രമേ മാറുന്നുണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങള്‍ എന്നും ഒരേപോലെ തന്നെ. അതു ബൊക്കയ്ക്കു വേണ്ടിയാണെങ്കിലും, നാപ്പോളിയ്ക്കു

വേണ്ടിയാണെങ്കിലും, അര്‍ജന്റീനക്ക് കളിക്കുമ്പോള്‍ ആയാലും
ഡിയാഗോ എന്നും ഏകനായിരുന്നു.


മറഡോണ, പെലെയെക്കാള്‍ വലിയവന്‍
ആകുന്നത് അല്ലെന്കില്‍ ആക്കുന്നത് അസംഖ്യമായ സ്കോറിoങ്ങു നോക്കിയല്ല. ശരാശരിക്കു മീതെയുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി എവറെസ്റ്റ്ലേക്ക് ഓടിക്കയറി എന്നതായിരുന്നു മറഡോണയുടെ മഹത്വം.
പെലെക്കൊപ്പം കളിക്കാന്‍ ഗരിഞ്ച, ദിദി, വാവ തുടങ്ങിയ പ്രതിഭാധനരുടെ
ഒരു നിര തന്നെയുണ്ടായിരുന്നതായിക്കാണാം. പെലെയുടെ പ്രകടനങ്ങള്‍ക്ക് ഇവ
രുടെയെല്ലാം പ്രതിഭാ സ്പര്‍ശത്തിന്‍റെ പിന്തുണയുണ്ടായിരുന്നു.പക്ഷേ വലിയ
ചുമതലകള്‍ക്കു മുന്‍പില്‍ മറഡോണ തികച്ചും ഏകനായി പൊരുതി.


86 മെക്സിക്കോ ലോകകപ്പ് ഫുട്ബോളില്‍ ബദ്ധ വൈരികളായ ഇംഗ്ലണ്ട്മായുള്ള ക്ലാസ്സിക്ക് മാച്ചില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളും,
എക്കാലത്തെയും വിവാദമായ ഗോളും മറഡോണ നേടിയതിനു പിന്നില്‍ കോളനിവല്‍ക്കരണത്തിനെതിരെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ അതിജീവനത്തിന് വേണ്ടിയുള്ള ശ്രമം ആണു കാണുവാന്‍ കഴിയുന്നത്. ഫോക്‍ലാന്‍‌ഡ് ദ്വീപിന്റെ അവകാശ സ്ഥാപനത്തിന് വേണ്ടി ഇംഗ്ലണ്ട്മായി നടന്ന യുദ്ധത്തിന്റെ മുറിവുണങ്ങും മുന്‍പ്‌ ആയിരുന്നു ആ പോരാട്ടം. അര്‍ജന്റീനിയന്‍ ദേശീയതയുടെ ഞരമ്പുകളില്‍ ഉന്മാദത്തിന്റെ തീപ്പൊരി തീര്‍ത്തു ആ പോരാട്ടം. വിഖ്യാതനായ പീറ്റര്‍ ഷില്‍ട്ടന്‍ എന്ന ഇംഗ്ലീഷ് ഗോള്‍കീപ്പറെ സാക്ഷിയാക്കിക്കൊണ്ട് മറഡോണ നേടിയ രണ്ട് വിസ്മയ ഗോളുകള്‍ നാളിതുവരെയുള്ള കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ഏട് ആകുന്നു! ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മെക്സിക്കോയിലെ ആസ്ടെക സ്റ്റേഡിയ

ത്തില്‍ പതിനായിരങ്ങള്‍
സാക്ഷിയാക്കപ്പെട്ട കാല്‍പനികമായ ആ കളി ഒരു ദേശീയത മറ്റൊരു ദേശീയതയ്ക്ക് മേല്‍ നേടുന്ന വലിയ മേധാവിത്വത്തിന്‍റെ ചുവരെഴുത്ത് ആയിരുന്നു (മറ്റെല്ലായിടത്തും താഴെയാണെങ്കില്‍ പോലും..).

പില്‍ക്കാലത്തെ അദ്ധേഹത്തിന്റെ ദുര്‍നടപ്പ് ഉന്നതങ്ങളില്‍ നിന്നും ചിറകറ്റ്‌ വീണ മാലാഖയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഒന്നാ
കുന്നു. ദുര്‍മേദസ്സ് ബാധിച്ച ശാരീരവും, മരണത്തെ
മുഖാമുഖം കണ്ടുള്ള ആ നില്‍പ്പ്ഉം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

ഒടുവില്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്..., അവിടെ നിന്നും അര്‍ജന്റീന കോച്ചായി പുതുജീവിതം...
ലോകകപ്പിലെ അര്‍ജന്റീനയുടെ പരാജയം...
കഥകള്‍ അവസാനിക്കുന്നില്ല!
ചിരിക്കും കരച്ചിലിനും ഇടയില്‍ എവിടെയോ ഒരു ഡിയാഗോ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നു.


Related Articles