
എത്ര വല്യ ഹോളിവുഡ് ചിത്രവും തമിഴ്‌നാട്ടില്‍ ഓടുന്നത് തമിഴ് മൊഴിമാറ്റം നടത്തിയാണല്ലോ. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രം വന്നാലുംതമിഴ് മക്കള്‍ക്ക് അത് ഭാരതിരാജ പടം മാതിരി.
ഇതാ അത്തരം ചില മൊഴിമാറ്റ ചിത്രങ്ങളുടെ പേരുകള്‍. സിനിമകളുടെ പേരു മാത്രമല്ല, കൊടി കെട്ടിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളുടെ പേരുകളും, അവയുടെ തമിഴ് മൊഴിമാറ്റവും ഈ ലിസ്റ്റിലുണ്ട്. ആദ്യത്തേത് ഒറിജിനല്‍ ഇംഗ്ലീഷ് പേര്, ഒപ്പം കൊടുത്തിരിക്കുന്നത് മൊഴിമാറ്റം ചെയ്ത തമിഴ് പേര്.
(നോട്ട്:- വിക്കിപീഡിയ മുക്കി വെച്ചിരുന്ന അതീവ രഹസ്യങ്ങളായ ഈ വിവരങ്ങള്‍ മുക്കിപീഡിയയില്‍ നിന്നും ഞാന്‍ പൊക്കിയതാണ്. അതു കൊണ്ട് ഈപോസ്റ്റിനെ നിങ്ങള്‍ പൊക്കിപീഡിയ എന്നുവിളിച്ചോളൂ... )
വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ്: വാള്‍ട്ടര്‍ ദാക്ഷായണിപടങ്കള്‍
വാര്‍ണര്‍ ബ്രതേര്‍സ്: വാരാണസി സഹോദരര്‍ഗള്‍
കൊളംബിയ പിക്ചേഴ്സ്: കോളാമ്പിയില്‍ പിച്ചയ്
റോങ്ങ് ടേണ്‍: തപ്പാന തിരുമ്പല്അമേരിക്കന് ബ്യൂട്ടി: അമേരിക്കാവൈ പൂട്ടി
ഗോസ്റ്റ് റൈഡേര്‍: പേയ്ക്കളിന്‍ റെയ്ഡ്
ജുറാസിക് പാര്‍ക്ക്: ഭീകരപ്പല്ലി വേഡിക്കൈ ഇടം
ഗോഡ്സില്ല: കടവുള്‍ ഇല്ലൈ
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍: വാഴ്ക്കൈ പൂട്ടിയ പുള്ളൈ
ഓവര്‍ ദ ടോപ്പ്: അവര്‍ താന്‍ തപ്പ്
ചാര്‍ലീസ് എന്‍ജല്‍സ്: ഹോര്‍ലിക്സ് ദേവതൈ
ഈവിള്‍ ഡെഡ്: ഇവള്‍ താന്‍ ലഡു
ഹോളോ മാന്‍ : ഓട്ടയാന മനിതന്‍
ഐസ് എയ്ജ്: കുളിരാന വയസ്സ്
അപ്പൊ കാലിപ്റ്റൊ: അപ്പനുക്ക് കാല്‍ പൊട്ടല്‍
ഷാര്‍ക്ക് അറ്റാക്ക്: സരക്ക് അത്തയ്ക്ക്
ഡീപ്പ് ബ്ലൂ സീ: ഡപ്പിയില്‍ ബ്ലൂ സീഡി
ലോസ്റ്റ് വേള്‍ഡ്: ലൂസാന ഉലകം
കൂടുതല്‍ ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ വിക്കിപീഡിയയില്‍ (മുക്കിപീഡിയയില്‍ )ലഭ്യമായിട്ടില്ല.
ലഭ്യമാകുമ്പോള്‍ വീണ്ടും ഇതുപോലെയൊരു പോസ്റ്റോ, അല്ലെന്കില്‍ ഒന്നിലധികംപോസ്റ്റോ വായനക്കാര്‍ക്ക്
പ്രതീക്ഷിക്കാവുന്നതാണ്.
Related Articles
ഇത് കുറെ ഉണ്ടല്ലോ!!!
മറുപടിഇല്ലാതാക്കൂഇതിലില്ലാത്ത ചിലത് ഞാന്‍ കേട്ടിട്ടുണ്ട് ... :)
തമിഴ്‌നാട്ടില്‍ അങ്ങനെയൊക്കെ ആയിപ്പോയി.
മറുപടിഇല്ലാതാക്കൂഹി ഹി :)