മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി"
ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ മനൊഹരമായ ഈ കവിത കാലങ്ങള്‍ക്കു മുന്‍പൊരിയ്ക്കല്‍ ഒരു സ്കൂള്‍ ജീവിത കാലത്ത്, മഷിത്തണ്ടിന്റെയും മഞ്ചാടിക്കുരുവിന്റെയും നിറമുള്ള ബാല്യകാലത്ത്, പാഠപുസ്തകത്തില്‍ നിന്നും പഠിച്ചതാണ്. വീണ്ടുമൊരു സ്കൂള്‍ വര്‍ഷാരംഭം കണ്മുന്‍പില്‍
ഇങ്ങനെ കാണുന്നതിന്റെ മനോഹാരിതയില്‍ അറിയാതങ്ങ് ലയിച്ചു പോയപ്പോള്‍ പെട്ടന്ന്
മനസിലേക്ക് ഓടിയെത്തിയ വരികളാണ് ഇവ. പുറത്ത് മഴയിങ്ങനെ കുത്തിയലച്ച്
അന്നത്തെ ഒരായിരം ഒര്‍മകള്‍ ഇപ്പൊഴും മനസിന്റെ സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ ഇങ്ങനെ അടുക്കടുക്കായി തന്നെ ഇരിപ്പുണ്ട്. മനസിനുള്ളില്‍ ഇന്നും ചിതലരിയ്ക്കാതെ കിടക്കുന്ന അപൂര്‍വ്വമായ മനോഹാരിതകളിള്‍ ഒന്നായിരുന്നു ബാല്യകാലത്തെ സ്കൂള്‍ വിദ്യാഭ്യാസ കാലങ്ങല്‍. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ സ്കൂളിള്‍ പൊയി "പണ്ടാരമടങാന്‍" മടിയ്ക്കുകയും, എളുപ്പമങ്ങു വലുതായിരുന്നെങ്കില്‍ ജോലിയ്ക്കു പൊകാമായിരുന്നെന്നും, അതുപോലെ തന്നെ, ചില അച്ചായന്മാരെപ്പൊലെ മുണ്ടുമുടുത്ത്, ഒന്നു ചുവപ്പിച്ചു മുറുക്കി കലുങ്കില്‍ പൊയിരുന്നു വാചകം അടിക്കാമായിരുന്നെന്നും ആശിച്ചു നടന്നിരുന്ന കാലം കൂടിയായിരുന്നു സ്കൂള്‍ ജീവിത കാലം. അന്നാഗ്രഹിച്ചതു പൊലെ ഇന്നു ഞാന്‍ വളര്‍ന്നു, വലുതായി, ജോലിയൊക്കെ ലഭിച്ചു, വീട്ടിലും പള്ളിയിലുമൊക്കെ മുണ്ടുടുത്തു പൊയ്ക്കൊണ്ട് വല്യൊരു കാര്‍ന്നൊരായി സ്വയമങ്ങ് അവരോധിച്ചു. പുകയില ചേര്‍ക്കാതെ ചുവക്കാന്‍ വെണ്ടി മാത്രം മുറുക്കാന്‍ മുറുക്കുകയും, കലുങ്കില്‍ പോയിരുന്നു ഗോള്‍ഡ് ഫില്‍ട്ടര്‍ പുകച്ചു കൊണ്ട് ചെചെന്യന്‍ പ്രശ്നത്തെക്കുറിച്ചും, വ്ളാഡിമര്‍ പുടിന്റെ പട്ടികളെക്കുറിച്ചും കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തി, ലോക വിവരം ഉള്ളവന്‍ എന്ന മറ്റുള്ളവവരുടെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ ഇന്ന് അറിയുകയാണ്, അതൊരു കാലമായിരുന്നു. ഇങ്ങിനി ഒരിയ്ക്കലും മടങ്ങി വരാത്ത അതി മനോഹരമായ മാംബഴക്കാലം...
പെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍, വൈഡ് ആങ്കിള്‍ ഷോട്ടില്‍ നിന്നും കണ്ണുകളുടെ
അഭ്രപാളികള്‍ക്കപ്പുറത്തേക്ക് ലോലമായ് മായുന്ന കുഞ്ഞു യൂണീഫോമുകളെ ശ്രദ്ദിച്ചങ്ങനെ
നിന്ന് പോയപ്പോള്‍ മനസ്സ് പഴമയിലേക്ക് ഒന്ന് മുങ്ങാം കുഴിയിട്ടു. അനുഭവങ്ങളുടെ സുന്ദരമായ സ്കൂള്‍ ജീവിതത്തിലേക്ക്.
മടി പിടിച്ചും, അമ്മയോട് വഴക്കിട്ടും, കൂട്ടുകാരൊട് കലംബിയും, റോഡില്‍ നിറഞ്ഞു നിന്നിരുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക് കാലുകൊണ്ട് ചെപ്പിയും, പേനായിലെ മഷി മറ്റൊരുത്തന്റെ വെള്ള ഉടുപ്പില്‍ തേച്ചുമെല്ലാം സ്കൂളിലെയ്ക്ക് പൊയത്..
കയ്യിലുണ്ടായിരുന്ന കുട നിവര്‍ക്കാതെ മഴ നനഞ്ഞത്...
കള്ള വയറു വേദന അഭിനയിച്ച് സ്കൂളില്‍ പൊകാതെ വീട്ടിലിരുന്നത്...
അങ്ങനെയങ്ങനെ എത്രയെത്ര ഓര്‍മകളുടെ പൂക്കാലമായിരുന്നു അന്നത്തെയാ സ്കൂള്‍ പഠനകാലം.
മടി പിടിച്ചും, അമ്മയോട് വഴക്കിട്ടും, കൂട്ടുകാരൊട് കലംബിയും, റോഡില്‍ നിറഞ്ഞു നിന്നിരുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക് കാലുകൊണ്ട് ചെപ്പിയും, പേനായിലെ മഷി മറ്റൊരുത്തന്റെ വെള്ള ഉടുപ്പില്‍ തേച്ചുമെല്ലാം സ്കൂളിലെയ്ക്ക് പൊയത്..
കയ്യിലുണ്ടായിരുന്ന കുട നിവര്‍ക്കാതെ മഴ നനഞ്ഞത്...
കള്ള വയറു വേദന അഭിനയിച്ച് സ്കൂളില്‍ പൊകാതെ വീട്ടിലിരുന്നത്...
അങ്ങനെയങ്ങനെ എത്രയെത്ര ഓര്‍മകളുടെ പൂക്കാലമായിരുന്നു അന്നത്തെയാ സ്കൂള്‍ പഠനകാലം.
അന്നത്തെ ഒരായിരം ഒര്‍മകള്‍ ഇപ്പൊഴും മനസിന്റെ സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ ഇങ്ങനെ അടുക്കടുക്കായി തന്നെ ഇരിപ്പുണ്ട്. മനസിനുള്ളില്‍ ഇന്നും ചിതലരിയ്ക്കാതെ കിടക്കുന്ന അപൂര്‍വ്വമായ മനോഹാരിതകളിള്‍ ഒന്നായിരുന്നു ബാല്യകാലത്തെ സ്കൂള്‍ വിദ്യാഭ്യാസ കാലങ്ങല്‍. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ സ്കൂളിള്‍ പൊയി "പണ്ടാരമടങാന്‍" മടിയ്ക്കുകയും, എളുപ്പമങ്ങു വലുതായിരുന്നെങ്കില്‍ ജോലിയ്ക്കു പൊകാമായിരുന്നെന്നും, അതുപോലെ തന്നെ, ചില അച്ചായന്മാരെപ്പൊലെ മുണ്ടുമുടുത്ത്, ഒന്നു ചുവപ്പിച്ചു മുറുക്കി കലുങ്കില്‍ പൊയിരുന്നു വാചകം അടിക്കാമായിരുന്നെന്നും ആശിച്ചു നടന്നിരുന്ന കാലം കൂടിയായിരുന്നു സ്കൂള്‍ ജീവിത കാലം. അന്നാഗ്രഹിച്ചതു പൊലെ ഇന്നു ഞാന്‍ വളര്‍ന്നു, വലുതായി, ജോലിയൊക്കെ ലഭിച്ചു, വീട്ടിലും പള്ളിയിലുമൊക്കെ മുണ്ടുടുത്തു പൊയ്ക്കൊണ്ട് വല്യൊരു കാര്‍ന്നൊരായി സ്വയമങ്ങ് അവരോധിച്ചു. പുകയില ചേര്‍ക്കാതെ ചുവക്കാന്‍ വെണ്ടി മാത്രം മുറുക്കാന്‍ മുറുക്കുകയും, കലുങ്കില്‍ പോയിരുന്നു ഗോള്‍ഡ് ഫില്‍ട്ടര്‍ പുകച്ചു കൊണ്ട് ചെചെന്യന്‍ പ്രശ്നത്തെക്കുറിച്ചും, വ്ളാഡിമര്‍ പുടിന്റെ പട്ടികളെക്കുറിച്ചും കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തി, ലോക വിവരം ഉള്ളവന്‍ എന്ന മറ്റുള്ളവവരുടെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ ഇന്ന് അറിയുകയാണ്, അതൊരു കാലമായിരുന്നു. ഇങ്ങിനി ഒരിയ്ക്കലും മടങ്ങി വരാത്ത അതി മനോഹരമായ മാംബഴക്കാലം...
അന്നത്തെ വിദ്യാഭ്യാസ സംബ്രദായം തന്നെ മധുരോധാരമായിരുന്നു. അന്നത്തെ പാഠപ്പുസ്തകങ്ങള്‍ക്കെല്ലാം സാഹിത്യവുമായി അഭെദ്യ ബന്ധം ഉണ്ടായിരുന്നു. കഥകളും,
കവിതകളും, ലേഖനങ്ങളും നിറഞ്ഞ പാഠ പുസ്തകങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടികള്‍ കൂടിയായിരുന്നു. അന്ന് പഠിച്ച പാഠങ്ങള്‍ പലതും ഇന്നും മറന്നിട്ടില്ല.
കവിതകളും, ലേഖനങ്ങളും നിറഞ്ഞ പാഠ പുസ്തകങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടികള്‍ കൂടിയായിരുന്നു. അന്ന് പഠിച്ച പാഠങ്ങള്‍ പലതും ഇന്നും മറന്നിട്ടില്ല.
എത്രാമത്തെ ക്ലാസ്സിലാണു വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ മാതൃസ്നേഹം തുളുമ്പുന്ന മാമ്പഴം എന്ന കവിത പഠിച്ചതെന്ന് ഒര്‍മയില്ല.
"അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍"
എന്ന വരികള്‍ ഇന്നും കണ്ണുകള്‍ നനയിക്കുന്നു. അന്നതൊരു മധുരമായിരുന്നു. ഒരിയ്ക്കല്‍ പദ്യ പാരായണത്തിനു മാമ്പഴം ഈണത്തില്‍ ചൊല്ലിയത് ഇപ്പൊഴും ഒര്‍മയിലുണ്ട്. അന്നത്തെ പദ്യങ്ങള്‍ക്കെല്ലാം ഒരേ ഈണവും ആയിരുന്നു. എതു പദ്യം, ആരു ചൊല്ലിയാലും ഒരേ ഈണം തന്നെ.
കുഞ്ചന്‍ നംബ്യാരുടെ തുള്ളല്‍ പാട്ടുകള്‍ക്കു മാത്രമെ വ്യത്യസ്തമായ ഈണം ഉണ്ടായിരുന്നുള്ളൂ.
"നോക്കെടാ നമ്മുടെ മാര്‍ഗ്ഗെ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിട ശഠാ.." എന്ന വരികള്‍ കൂട്ടുകാരെ കളിയാക്കാന്‍ വേണ്ടി ഞങ്ങളന്നു പതിവായി പാടുമായിരുന്നു.
മറ്റൊരു പദ്യം പഠിച്ചത് ഇരയിമ്മന്‍ തംബിയുടെ-
"ഒമനത്തിങ്കള്‍ ക്കിടാവോ നല്ല
കോമള താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവൊ,
പരി പൂര്‍ണെന്ധു തന്റെ നിലാവോ
-എന്ന താരാട്ടു പാട്ടായിരുന്നു. അതേപോലെ തന്നെ
"ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍"
-എന്ന കവിതയും അക്കാലത്തെ കാണാപ്പാഠം ആയിരുന്നു.
പിന്നെയുള്ളതു ഗദ്യങ്ങള്‍ ആയിരുന്നു. മരമണ്ടന്‍ മല്ലന്‍, മല്ലനും മാതേവനും, വിറകു വെട്ടുകാരന്‍ മാധവന്‍ തുടങ്ങിയ വ്യത്യസ്ത കഥാ പാത്രങ്ങള്‍ പാഠപ്പുസ്തകങ്ങളിലൂടെ കൂട്ടുകാരായത് ഇന്നലെയെന്ന പോലെ മനസിലുണ്ട്. മലയാളം സെക്കന്റ് പേപ്പര്‍ എന്ന പാഠപ്പുസ്തകത്തിലൂടെ ഒരുപാട് കഥകള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ അന്നു പഠിച്ചിരുന്നതായി ഒർക്കുന്നുണ്ട്. പാഠപ്പുസ്തകത്തില്‍ നിന്നും കിട്ടിയ ആദ്യ ഹീറൊ ഹനുമാന്‍ ആണെന്നു തോന്നുന്നു. കയ്യില്‍ മരിത്വാ മലയുമായി എഴു യോജന കടല്‍ ചാടിക്കടന്ന ഹനുമാന്‍ എങ്ങനെ ഹീറോ ആകാതിരിക്കും?!
അന്നൊക്കെ സ്കൂള്‍ തുറന്നാല്‍ പുതുപുത്തന്‍ യൂണിഫോമും, ബാഗും, കുടയുമെല്ലാം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരുന്നു. അഛനോ, അമ്മയോ പോയി പാഠപ്പുസ്തകങ്ങളൂം നോട്ട്ബുക്കുകളും വാങ്ങി വരും. നോട്ട്ബുക്കില്‍ തന്നെ എന്തെല്ലാം വെറൈറ്റികള്‍... വരയില്ലാത്തതു, ഒറ്റവര, ഇരട്ട വര, നാലു വര, പകര്‍ത്തെഴുത്ത്, പലവക തുടങ്ങി വിവിധയിനം ബുക്കുകള്‍.
പുതിയ പാഠപ്പുസ്തകങ്ങളൂം നോട്ട് ബുക്കുകളൂം അന്നാദ്യമായ് തുറന്നപ്പോള്‍ മൂക്കിലേക്ക് അടിച്ചു കയറിയ നറു മണം എത്ര ആസ്വാദ്യകരമായിരുന്നു?! അപ്പോഴൊക്കെ തുറന്നു വച്ച പുസ്തകത്തിനു മേലെ മുഖം പൂഴ്ത്തി വെച്ചു കൊണ്ട് അതിന്റെ മണവും ആസ്വദിച്ച് അങ്ങനെ ഇരിക്കുമായിരുന്നു. പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്പ്പിന്നെ അതൊക്കെ വ്രിത്തിയായി പൊതിയുക എന്നതാണു ആദ്യത്തെ പരിപാടി. അതും, ബ്രവ്ണ്‍ പേപ്പര്‍ ഇട്ട് തന്നെ പൊതിയണം. ഒപ്പം അതിന്റെ മേലെ നെയിംസ്ലിപ്പ് ഒട്ടിയ്ക്കണം. സ്കൂള്‍ തുറന്നാല്‍ പിന്നെ ബാല മാസികകളും, ജ്വല്ലറികളും, കുടക്കംബനികളുമെല്ലാം നെയിംസ്ലിപ്പുകള്‍ ഫ്രീ തരുന്ന പരിപാടി അന്നുണ്ടായിരുന്നു. എത്ര നെയിംസ്ലിപ്പ് കിട്ടിയാലും ആക്രാന്തം തീരുകയുമില്ല. നോട്ട്ബുക്കിലും പാഠപ്പുസ്തകങ്ങളിലും മയില്‍ പീലി മൊട്ടയിട്ടു വിരിയാന്‍ വേണ്ടി സൂക്ഷിച്ചു വെയ്ക്കുന്ന ഒരു കവ്തുകവും അന്നുണ്ടായിരുന്നു...
എന്നാല്‍ അക്കാലത്തെ വിദ്യാഭ്യാസ സംബ്രദായങ്ങള്‍ കാലഹരണപ്പെടുകയും, പകരം ഡി പി ഇ പി വരുകയും ചെയ്തതോടെ സാഹിത്യം, സംസ്കാരം തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം പാഠപ്പുസ്തകങ്ങളിള്‍ നിന്നും നഷ്ട്ടപ്പെട്ടു. കൂടുതല്‍ പ്രായൊഗികതയില്‍ ഊന്നിയ വിദ്യാഭ്യാസ സംബ്രധായമാണു ഇന്നുള്ളത്. ഇന്നത്തെ പാഠ പുസ്തകങ്ങളും ആകെ മാറിപ്പോയിരിക്കുന്നു അതിന്റെ ഗുണങ്ങള്‍ ഒരു വശത്തുള്ളപ്പോള്‍ തന്നെ അതിലേറെ ദോഷങ്ങളാണ് കാണുവാന്‍ കഴിയുന്നതും. അതിന്റെ എറ്റവും സിംബിളായ ഉദാഹരണമെന്നു പറയുന്നത്, കുട്ടികള്‍ക്ക് സാഹിത്യവുമായി യാതൊരു ബന്ധവും ഇല്ലാതാകുന്നു എന്നതാണ്.
എല്ലാമെല്ലാം നഷ്ട്ടപ്പെടുന്ന കൂട്ടത്തില്‍ നഷ്ട്ടെപ്പട്ടുകൊണ്ടിരിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ട്. സന്ധ്യകളില്‍ എല്ലാ വീടുകളിലും കേള്‍ക്കാറുണ്ടായിരുന്ന, കുട്ടികളുടെ ഉറക്കെ വായിച്ചുള്ള പഠനം, ഉറക്കെയുള്ള സ്ഫുടമായ പദ്യം ചൊല്ലാന്‍, സ്വയം ഉറക്കെ ചോദ്യം ചോദിക്കുകയും ഉറക്കെ ഉത്തരം പറയുകയും ചെയ്യുന്ന ദൃഡത, ഉത്തരം പറയുന്നതിനിടയില്‍ തെറ്റുമ്പോള്‍, മന:പ്പാഠമാക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു പറയുന്നത്...
അതൊക്കെ ഇന്ന് കേള്‍ക്കാനുണ്ടോ?
ഇല്ല, ഇപ്പോള്‍ അതൊന്നും കേള്‍ക്കാനേ ഇല്ല...
ഇല്ല, ഇപ്പോള്‍ അതൊന്നും കേള്‍ക്കാനേ ഇല്ല...
പഴയതെല്ലാം സ്മ്രിതി മണ്ടപങ്ങള്‍ക്കുള്ളിലേക്ക് പോയ് മറഞ്ഞിരിക്കുന്നു. എന്നെന്നേക്കുമായി...
എന്കിലും വെറുതേ തോന്നുകയാണ്...
ഒരു വട്ടം കൂടിയാ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....
Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?
കുമ്പറാസിപ്പിട്ടോ
എന്കിലും വെറുതേ തോന്നുകയാണ്...
ഒരു വട്ടം കൂടിയാ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....
Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?
കുമ്പറാസിപ്പിട്ടോ
ഓര്‍മകള്‍ക്ക് വയസ്സില്ലല്ലോ.ഓര്‍മകള്‍ എന്നും ചെറുപ്പമായിത്തന്നെ നിലനില്‍ക്കുന്നു...
മറുപടിഇല്ലാതാക്കൂഇതൊക്കെ സത്യമാണോഡേയ്
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്..
മറുപടിഇല്ലാതാക്കൂനമുക്ക് പോഗോയിലേക്കും ലൂണിടൂൺസിലേക്കും മടങ്ങിവരാം,,,,മഷിത്തണ്ടിനു പകരം ഇ-ബുക്ക് റീഡറിലെ ഡെലീറ്റ് ബട്ടൺ അമർത്താം...ചെളിവെള്ളത്തിൽ കാൽ തൊട്ടാൽ ഉടൻ തന്നെ ആന്റി സെപ്റ്റിക് ക്രീം പുരട്ടാം...മഷിനിറച്ച ഹീറോപ്പേനയ്ക്ക് പകരം ജെർമ്മൻ നിർമ്മിത ജെല്പേനകൾ ഉപയോഗിക്കാം..
മറുപടിഇല്ലാതാക്കൂനമുക്ക് നൊസ്റ്റാൾജിയയെ പച്ചയ്ക്ക് കത്തിക്കണം..
റിജോ... നന്നായിട്ടുണ്ട്...പുതിയ ബുക്കിന്റെ മണം ഇത് വായിച്ചപ്പോഴും അനുഭവപ്പെടുന്നു. ഒക്കെ കാലത്തിനനുസരിച്ചുള്ള മാറ്റം..
മറുപടിഇല്ലാതാക്കൂഅളിയാ നിനെകെന്തു പറ്റി....ബുക്കിന്റെ മണം...പദ്യം ചൊല്ലല്‍ ...കവിത ......നെനക്ക് ഉസ്കൂളി പോവാന്‍ തോന്നണോ....പണ്ട് ക്ലാസ്സില്‍ കേറാതെ തെണ്ടി തിരിഞ്ഞു നടന്നപ്പം ...ഓര്‍കണഡാ ..കൂവേ ......
മറുപടിഇല്ലാതാക്കൂപത്രക്കാരന്:
മറുപടിഇല്ലാതാക്കൂഅതു തന്നെയാ എന്റേം സംശയം. ഇതൊക്കെ സത്യമാണോ..?
ആകെ കണ്‍ഫ്യൂഷനായി... :D
Villagemaan:
ആണോ ചേട്ടാ? നന്ദി! ( ഇനീം വരാന്‍ കിടക്കുന്നേയുള്ളൂ :P )
Pony Boy:
പോപ്പി അളിയാ, താങ്ക്സ്.
പിന്നെ, നമുക്ക് നൊസ്റ്റാല്‍ജിയയെ പച്ചയ്ക്ക് കത്തിച്ചിട്ട് ചാക്കില്‍ കെട്ടി കെ.എസ്.ആര്‍.റ്റി.സി സൂപര്‍ ഡീലക്സ് ബസ്സില്‍ കയറ്റി ജോഹന്നാസ്ബര്‍ഗിലെ ആക്രി കച്ചവടക്കാരുടെ ഒഴിഞ്ഞ ചേരിയില്‍ കൊണ്ടുപോയി കുഴിച്ചിടാം. എന്നിട്ട് പോപ്പ്‌കോണും പീസായും കഴിച്ച് മൊബൈല്‍ ഗെയിം കളിച്ചുകൊണ്ട് ഐ.സി.എസ്.സി പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കാം. എന്നിട്ട്............. :D
ഏപ്രില്‍ ലില്ലി.
എല്ലാം പോയി പണ്ടാരടങ്ങിയെന്നു പറഞ്ഞാല്‍ മതി.. :(
ബ്ലാക്ക് മെമ്മറീസ്
ലുട്ടാപ്പി, എന്നാ ചെയ്യാനാ കൂവേ... അന്ന് പഠിച്ചിരുന്നെങ്കില്‍ ഇന്നിങ്ങനെ ബ്ലോഗ് എഴുതി വിഷമം തീര്‍ക്കേണ്ടി വരില്ലായിരുന്നു. ക്ലാസ് കട്ട് ചെയ്ത്, തീപ്പെട്ടി മരത്തിന്റെ കംബ് ഒടിച്ച് കത്തിച്ച് ആദ്യമായി ബീഡി വലിക്കാൻപഠിപ്പിച്ചത് നീയായിരുന്നല്ലൊ. അവസാനം ഹെഡ്മാസ്റ്റർ നമ്മളെ റ്റീസി തന്നു പറഞ്ഞു വിട്ടതു നീ മറന്നാലും ഞാൻ മറക്കില്ലളിയാ... :P
നമ്മള്‍ പഠിച്ച 'തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിങ്ങും..' മറന്നു പോയോ..
മറുപടിഇല്ലാതാക്കൂതാങ്ക്സ് to ദി കുറിപ്പ്..
നന്നായി..
pandu schoolil pokaan nerathu madi pidichu kure nadannittundu.. innithokke vaayichappo pinnem pokaan thonnunnu.. but chakko mashengaanum adichaalo.... atha pedi..
മറുപടിഇല്ലാതാക്കൂഡാവെ !!!അന്ന് ബീഡി വലിചിട്ടാണോ അതോ നീ 5 A ലെ കിങ്ങിണി ക്ക് ലവ് ലെറ്റര്‍ കൊടുത്തിട്ടോ ...ടി സി കിട്ടിയത്
മറുപടിഇല്ലാതാക്കൂnavodila:
മറുപടിഇല്ലാതാക്കൂ"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിങ്ങും.." സോറി മറന്നു പോയതാണു. ഇപ്പൊഴാണ് സത്യത്തില്‍ ഇത് ഓറ്മ വന്നത്. ഈ വരികള്‍ ഓര്മിപ്പിച്ചതിനു താങ്ക്സ്. വായിച്ചതിനും കമന്റ് ഇട്ടതിനും നന്ധിയുണ്ട് കേട്ടോ
അജ്ഞാതന്‍:
ചാക്കോ മാഷിന് നമുക്കൊരു ഇരട്ടപ്പേരിട്ടാലോ?
ബ്ലാക്ക് മെമ്മറീസ്:
അളിയാ ഇപ്പോ ആകെ കണ്ഫ്യൂഷനായി...
സത്യതില്‍ പുള്ളിക്കാരന്‍ എന്തിനാ നമുക്ക് റ്റീസി തന്നത്???
(പിന്നെ, 5 A ലെ കിങ്ങിണിയുടെ കല്ല്യാണമൊക്കെ കഴിഞ്ഞു കേട്ടോ..?! അവള്ക്ക് രണ്ട് പിള്ളേരുമായി.. നമ്മള്‍ ഇന്നും ബാച്ചിലേഴ്സ്... ങുഹും !)
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരികൊള്ളവേ..
മറുപടിഇല്ലാതാക്കൂകൊഞ്ചിയും പൂഞ്ചിറകിട്ടടിച്ചും.."
ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ വരികളും ഈണവും ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഇത് സ്കൂളെന്ന മായിക ലോകത്തിന്റെ പ്രത്യേകതയെല്ലാതെ മറ്റെന്താണ്?
ഈ കവിത എഴുതിയത് ആരാണെന്നറിയുമോ?
ഇല്ലാതാക്കൂഞാന് അന്നേ പറഞ്ഞതാ അവള് ചതികുമെന്നു ...അപ്പം നീ എന്താ പറഞ്ഞെ!!!! ഹും അനുഭവിച്ചോ....
മറുപടിഇല്ലാതാക്കൂmayflowers:
മറുപടിഇല്ലാതാക്കൂഅതെയതെ.. ഗ്രഹാതുരത വല്ലാത്തൊരു അനുഭവമാണ്.
ബ്ലാക്ക് മെമ്മറീസ്:
ശരിയാ അളിയാ അന്നതത്ര കാര്യമാക്കിയില്ല... :P