ചൊവ്വാഴ്ച, നവംബർ 29, 2011

വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡീ...?

നമ്മുടെ മന്ത്രിമാരോ, സാമൂഹിക നേതാക്കളോ ചേര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി  എന്തെങ്കിലും ചെയ്യും  എന്ന പ്രതീക്ഷ ഡാമിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് വണ്ടിപ്പെരിയാറിലെ ജനങ്ങള്‍ ഒടുവില്‍ അണി ചേര്‍ന്നത്. ഇത്രയും ദിവസം ഇവന്റെയൊക്കെ വായില്‍ ___ ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്നത്ര നിശബ്ദമായിരുന്ന കേന്ദ്ര കേരള മന്ത്രിമാരും പ്രതിപക്ഷവും ഒക്കെക്കൂടി മുല്ലപ്പെരിയാറിന്റെ പേരില്‍ വാ തുറന്നത് ജനക്കൂട്ടത്തിന്റെ കയ്യിലേക്ക് കളി മാറിയതോട് കൂടി മാത്രമാണ്. ലോകത്തെവിടേയും ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങിക്കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍  നടുങ്ങി വിറയ്ക്കാറുണ്ടെന്നതിന് ഏറ്റവും അടുത്ത ഉദാഹരണങ്ങളിലൊന്ന് മാത്രമാണിത്. വൈകിയാണെങ്കിലും നെറികെട്ട രാഷ്ട്രീയ നേത്രുത്വം മൗനം വെടിഞ്ഞു എന്നത് ആശ്വാസകരമാണ്.

ഉമ്മന്‍ചാണ്ടിയില്‍ നിന്ന് "ബ ബ്ബ ബ്ബ"യും, ബാലക്രിഷ്ണപിള്ളയേപ്പോലുള്ളവരെ തുറന്നു വിടുന്നതുമല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. പെട്രോളിന് വില കൂടുമ്പോഴൊക്കെ ദിവസത്തിന് ദിവസം ഹര്‍ത്താല്‍ ആചരിക്കുന്ന ഇടതു പക്ഷവും, ജന പക്ഷത്തെന്ന് തോന്നിപ്പിക്കുന്ന വി.എസ്. അച്യുതാനന്ദനുമൊന്നും എന്താണ് ഈ വിഷയത്തില്‍ ഒരു തീവ്ര നിലപാട് എടുക്കാത്തത് എന്നത് നമ്മെ ആശങ്കയിലാഴ്ത്തുന്നു. ഇവരൊക്കെ നിശബ്ദമായിരിക്കുന്നതിന്റെ യധാര്‍ത്ഥ ഉള്ളു കളികളെന്താണ് ന്നത് അന്വേഷിയ്ക്കപ്പെടേണ്ടതാണ്. താന്‍ കേരളത്തിന്റെ മാത്രം മന്ത്രിയല്ല രാജ്യത്തിന്റെ മുഴുവന്‍ മന്ത്രിയാണെന്ന് എന്തു ധൈര്യത്തിലാണ് ഒരുത്തന്‍ പറയുന്നത്. ഇവനെയൊക്കെ ജയ് വിളിയ്ക്കുകയും ജയിപ്പിച്ച് വിടുകയും ചെയ്ത ജനക്കൂട്ടത്തിന്റെ ജീവന്, ജഡത്തിന് വെയ്ക്കുന്ന റീത്തിന്റെ വില പോലും ഇവനൊന്നും നല്‍കുന്നില്ല എന്നത് ഒരു പൗരനെന്ന നിലയില്‍ എന്നെയും ഞെട്ടിയ്ക്കുന്നു.

ഇതേ പ്രശ്നം തിരിച്ച് തമിഴ്നാടിനായിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ന് നടക്കുക എന്ന് ഓര്‍ക്കാവുന്നതേയുള്ളൂ. ഇത്തരമൊരു ഭീക്ഷണിയുടെ പെന്റുലം തലയ്ക്കു മുകളില്‍ ആടും മുന്‍പേ അവരവിടെ പുതിയ ഡാം പണിത് ഉയര്‍ത്തിയേനെ. വൈക്കോയും "സൈക്കോ"കളും അഴിഞ്ഞാടുന്ന അവിടുത്തെ രാഷ്ട്രീയ നേത്രുത്വവും, തലയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ മടിക്കാത്ത പാര്‍ട്ടി അനുഭാവികളും, അതി വൈകാരികതയോടെ ഭാഷയേയും മണ്ണിനേയും പ്രാദേശികമായി ചുരുക്കുന്ന ടോട്ടല്‍ ജനതയും ചേരുന്ന തമിഴ്നാടെന്ന സ്റ്റേറ്റ് ഈ വിഷയത്തെ അവന്റെ വിജയമാക്കി മാറ്റുമായിരുന്നു. കാവേരി പ്രശ്നത്തിലും മറ്റും അവരുടെ സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവര്‍ അവിടുത്തെ പൊതു ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് സമരം   ഇരിയ്ക്കുന്നത് നമ്മള്‍  തന്നെ കണ്ടിട്ടുണ്ട്. അത്തരം ഒരു ആര്‍ജ്ജവം ഇവിടെ ആരും കാണിയ്ക്കാത്തതെന്താണെന്ന് നാം അദ്ഭുതപ്പെടുന്നു.

ഭീക്ഷണിയുടെ നിഴലിന് കീഴേ അഞ്ച് ജില്ലകളിലായി വസിയ്ക്കുന്ന ജന ലക്ഷങ്ങള്‍  ഒടുവില്‍ സ്വയം പോരാട്ടം നടത്താനായി ഇറങ്ങിയിരിക്കുന്നു. നാളെ കേരളത്തിലങ്ങോളം ഇങ്ങോളം പടരാന്‍ പോകുന്ന ഒരു പ്രക്ഷോഭത്തിന്റെ തുടക്കമാണ് വണ്ടിപ്പെരിയാറിലെ ജനത ആരംഭിച്ച് വച്ചിരിയ്ക്കുന്നത്. നമ്മുടെ പോരാട്ടം നാളേയ്ക്കെന്നോ മറ്റെന്നാളെയ്ക്കെന്നോ, അല്ലെങ്കില്‍  മാറ്റിവെക്കാനോ, അത് നീട്ടിക്കൊണ്ട് പോകാനോ നമുക്ക് സമയമില്ല. കാരണം ഡാം എപ്പോള്‍  വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയിലാണ്. ഏതു സെക്കന്റിലും......

നമുക്ക് നമ്മുടെ ജീവനു വേണ്ടി പൊരുതാനുള്ള എല്ലാ അവകാശവും ഉണ്ട്. മഴ പെയ്തുണ്ടാകുന്ന ഒരു വലിയ വെള്ളപ്പൊക്കമല്ല നമുക്കു മുന്‍പിലുള്ള ഭീക്ഷണി. വെള്ളത്തിന്റെ നിരപ്പു നോക്കിയിരുന്നാല്‍ അത് സെന്റി മീറ്ററു കണക്ക് പൊങ്ങുന്നതു കണ്ട് അപകടം വിലയിരുത്താനും, രക്ഷയില്ലെന്ന് കണ്ടാല്‍ വള്ളമോ ചങ്ങാടമോ തുഴഞ്ഞ് രക്ഷപെടാനും വെള്ളപ്പൊക്കത്തില്‍ സാധ്യതയുണ്ട്. പക്ഷേ ഇത് അങ്ങനെയല്ല. ഇരച്ചു തല്ലി സര്‍വതും നശിപ്പിച്ച് കൊണ്ട് കടലിലേക്ക് പാഞ്ഞു പോകുന്ന വെള്ളമാണ് നമ്മുടെ മുന്‍പില്‍ ഭീകര യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നത്. അതിന്റെ മാരകമായ പാച്ചിലില്‍ പെട്ട് നശിക്കാന്‍ പോകുന്നത് അഞ്ച് ജില്ലകളിലെയായി  മുക്കാല്‍ കോടി ജനങ്ങളാണ്. അവരുടെ സ്വത്താണ്, വസ്തു വകകളാണ്. ഇത്രയും ജനങ്ങളുടെ സംരക്ഷണമാണ് ഞങ്ങളൊരോരുത്തരും, ഞങ്ങള്‍ തിരഞ്ഞെടുത്ത് വിട്ട നേതാക്കന്മാരില്‍ നിന്ന് ആഗ്രഹിയ്ക്കുന്നത്.

ഇപ്പോഴും, അവിടെയുമല്ല ഇവിടെയുമല്ല എന്ന മട്ടില്‍  നില്‍ക്കുന്ന നമ്മുടെ സാംസ്കാരിക നായകന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ എവിടെ എന്നറിയാന്‍  ജനങ്ങള്‍  കാതോര്‍ക്കുന്നു. അതോ ഇവര്‍ക്കൊക്കെ കൂര്‍ തമിഴ് നാടിനോടാണോ? തമിഴന്റെ സിനിമ കണ്ടും, തമിഴന്റെ പച്ചക്കറി കഴിച്ചും നമ്മളൊക്കെ മലയാളിയാണോ തമിഴനാണോന്ന് തിരിച്ചറിയാത്ത അവസ്ഥയായിപ്പോയെന്നു വേണം കരുതാന്‍ . മുല്ലപ്പെരിയാര്‍  പ്രശ്നത്തിന്റെ ഗൗരവം അവഗണിയ്ക്കുന്ന നമ്മുടെ കേന്ദ്ര കേരള രാഷ്ട്രീയ നേതാക്കളും, ഏതോ നാലു ജില്ലക്കാരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നം എന്ന് കാണുന്ന പൊതു സമൂഹവും ഇനിയെങ്കിലും കണ്ണ് തുറക്കുക. നമ്മുടെ ആത്യന്തിക ലക്ഷ്യം എത്രയും പെട്ടന്ന് ഒരു പുതിയ ഡാം പണിതുയര്‍ത്തുക എന്നതാണ്. അതിനുള്ള ആര്‍ജ്ജവം നമ്മുടെ മന്ത്രിമാര്‍ക്കുണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.


ടമാര്‍ പടാര്‍:
നമ്മളിവിടെ തമിഴന്റെ "കൊലവെറി ഡീ" എന്ന പാട്ട് ഷെയറു ചെയ്ത് കളിക്കുമ്പോള്‍, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, - ഡാമിന്റെ കാര്യത്തില്‍ വിട്ട് വീഴ്ച്ചയില്ലാതെ - നമ്മുടെ നേർക്ക് കൊലവെറിയുമായി നില്‍ക്കുകയാണ്.

ജയാമ്മാ, നിങ്ങളോട് ഒന്നേ ചോദിക്കാനുള്ളു -
"വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡീ....................................???"


വെള്ളിയാഴ്‌ച, നവംബർ 25, 2011

ഡി 12 പരശുറാം എക്സ്പ്രസ്സ്

ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു.
കോട്ടയത്തു നിന്നും അവളോടൊപ്പം  എ.സി. കോച്ചിനു തൊട്ടരികിലുള്ള കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ കയറുമ്പോള്‍ ഒരു കള്ളന്റെ ഭാവമായിരുന്നു എനിക്ക്.

ബാത്ത് റൂമുകള്‍ക്കിടയിലെ ഇടനാഴിയില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍, അവള്‍ കര്‍ച്ചീപ് കൊണ്ട് മുഖത്തെ വിയര്‍പ്പ് ഒപ്പുന്നുണ്ടായിരുന്നു.

രണ്ട് തവണ ഞാനത് ചോദിക്കാനാഞ്ഞതാണ്. പക്ഷേ അവളുടെ അലസ ഭാവം എന്നെ അതില്‍ നിന്ന് തടഞ്ഞു....

ഞാനിന്ന് പതിവിലും നേരത്തേ കോട്ടയത്തെ ഒന്നാം ഫ്ലാറ്റ്ഫോമില്‍ ഇടം പിടിച്ചെങ്കിലും അവളിപ്പോഴാണ് ഓടിക്കിതച്ച് വന്നത്. അപ്പോഴേക്കും ട്രെയിനും  കടന്നു വന്നിരുന്നു. സംസാരിക്കാനോ ചിരിയ്ക്കാനോ പോലും കഴിയും മുന്‍പ് ട്രെയിനിലേക്ക് കയറുകയായിരുന്നു.

രണ്ട് കൊളേജുകളില്‍ പഠിക്കുന്ന ഞാനും അവളും, മൂന്നു മാസങള്‍ക്ക് മുന്‍പ് യാദൃശ്ചികമായാണ് പരിചയപ്പെടുന്നത്. പിന്നെ സൗഹൃദമായി, സൗഹൃദം വളര്‍ന്നു, ട്രെയിനിലെ പോക്കു വരവുകള്‍ ഒരുമിച്ചായി... രാവിലേ അവള്‍ തിരുവല്ലയില്‍ നിന്ന് കയറും, വൈകിട്ട് തിരുവല്ലയിലിറങ്ങും, എനിക്ക് പിന്നേയും യാത്രയുണ്ട്...  

ഞാനവളുടെ മുഖത്തേക്ക് നൊക്കി നിന്നു.
രണ്ട് കമ്പാര്‍ട്ട്മെന്റുകളെ തമ്മില്‍ യോജിപ്പിക്കുന്ന ആ ഇടനാഴിയില്‍ ഇരുട്ടും ചൂടും ആഴ്ന്നു കിടന്നു. എല്ലായിടത്തും തിരക്കായതിനാല്‍ ഇനിയിപ്പോ ഇവിടുന്ന് മാറാനും പറ്റില്ല.

- എന്നിട്ടെന്തായി.
ഞാനവളോട് ചോദിച്ചു
- എന്ത്
- അല്ല, ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം....?!

മിഠായി ചവയ്ക്കുമ്പോള്‍ ഇടം കവിളില്‍ നിന്ന് വലം കവിളിലേക്ക് അത് മാറ്റിയിടുമ്പോഴെന്നതു പോലെ അവളുടെ കവിളും ചുണ്ടും ഒന്ന് തുടുത്തു. ട്രെയിനിന്റെ "ക്ടക്ക് ക്ടക്ക്" ശബ്ദം, ഞങ്ങള്‍ നിന്ന ഇടനാഴിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറുപടിയ്ക്കു വേണ്ടി ഞാന്‍ കാതോര്‍ത്തത് മിച്ചം.

- എന്തേലും ഒന്ന് പറയൂ. അത് എന്തായാലും കുഴപ്പമില്ലെന്ന് ഞാനിന്നലേ പറഞ്ഞായിരുന്നല്ലോ...

വീണ്ടും മൗനം. ഞാന്‍ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തും ഇപ്പുറത്തും ആളുകളൊക്കെ നില്‍പ്പുണ്ട്. ചില തെണ്ടികള്‍, ഞങ്ങള്‍ വല്ല ഉഡായിപ്പുമാണോ എന്ന മട്ടില്‍ ഇടം കണ്ണ് കൊണ്ട് ജാഗ്രതയോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. ഞാന്‍ പെട്ടന്ന് അവളുടെ അടുത്തേക്ക്, മുഖത്തിനടുത്തേക്ക് ചേര്‍ന്ന് നിന്നു. അവളൊന്ന് ഞെട്ടി.

- പറ ഇഷ്ട്ടമാണെങ്കില്‍ ആണെന്ന് പറ. ഇല്ലെങ്കില്‍  ഇല്ല. എനിക്ക് വയ്യ ഇങ്ങനെ ടെന്‍ഷനടിക്കാന്‍. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. നിനക്കറിയാമോ?  ടെന്‍ഷന്‍ കാരണം ഇന്ന് വലിച്ച സിഗരറ്റിന് കണക്കുമില്ല. അല്ലെങ്കില്‍, ഒന്നും മിണ്ടാതെ നിക്കുന്നതിലും ഭേദം എന്നെ ഇതീന്ന് പിടിച്ചങ്ങ് പുറത്തേക്ക് തള്ള്. നാശം! ഇതിലും ഭേദം അതാ...

- കര്‍ത്താവേ
അവളൊന്ന് നിശ്വസിച്ചു. "ചായ് ചായ്" വിളികളുമായി ചായക്കാരന്‍ പയ്യന്‍ ഞങ്ങളെ കടന്ന് പോയി...

- പറഞ്ഞേ, എന്നെ ഇഷ്ട്ടമാണോ... ഇല്ലെങ്കില്‍, ഇനി ഞാന്‍ പുറകേ നടക്കാനൊന്നും വരില്ല. ഇന്നത്തോടെല്ലാം തീര്‍ന്നു. ഇനി എന്റെ നോട്ടം പോലും നിന്നെ ശല്യപ്പെടുത്തുമെന്ന് പേടിക്കണ്ട. പക്ഷേ മറുപടി കിട്ടിയേ തീരൂ.

അന്നേരം അവളെന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യമാണ്.
- ഇഷ്ട്ടമായാ എന്നെ കെട്ടുവോ..?

- അപ്പോ എന്നെ ഇഷ്ട്ടമാണോ?

- എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഇഷ്ട്ടമായാല്‍  കെട്ടുമോന്നല്ലേ ചോദിച്ചുള്ളൂ.

ഞാന്‍  ആവേശം കൊണ്ടു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു...
- കെട്ടാതെ പിന്നെ. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ്. അതിപ്പോ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിയില്ല. നിന്നെ കെട്ടുമെന്നല്ല, എപ്പഴും നിന്നെയിങ്ങനെ കെട്ടിപ്പിടിച്ചിരിയ്ക്കും. ഞാനിനി പഠിക്കാനൊന്നും പോകുന്നില്ല...

- അയ്യോ...
അവളുടെ ചിരി.
എന്റെ നെഞ്ച് പെരുമ്പറ കൊട്ടി.

- ഒന്ന് പറ....
എന്റെ ശബ്ദം ആര്‍ദ്രമായി. എനിക്ക് വിറയ്ക്കുന്നത് പോലെ തോന്നി.
പനി പിടിച്ചോ? ഞാന്‍ സംശയിച്ചു. ഞാന്‍ എന്റെ നെറ്റിയ്ക്കു മീതേയും, കഴുത്തിലും എന്റെ കൈത്തലം വെച്ച് നോക്കി. ചുട്ട് പൊള്ളുന്നുണ്ട്.

- എന്താ? പനിയാണോ?
അവളുടെ ചോദ്യം.

- എനിക്ക് പനിയായാല്‍ ആര്‍ക്കാ ഇത്ര വിഷമം?

- എനിക്ക് വിഷമമുണ്ട്.

ഒരു കൈത്തലം എന്റെ നെറ്റിയ്ക്ക് മീതേ നീണ്ടു വന്ന് അമര്‍ന്നു.
- ചൂടുണ്ടല്ലോ....
 എന്റെ ശ്വാസമിടിപ്പ് കൂടി. അതോ ശ്വാസം നിലച്ചോ. ഞാന്‍,ഒരു നിമിഷം കൊണ്ട് ആ മനോഹരമായ കൈത്തലം കവര്‍ന്നെടുത്ത് അവളോട് ചേര്‍ന്നു നിന്നു. അവള്‍ ചുറ്റുപാടും നോക്കിയിട്ട് കൈ വലിച്ചെടുത്തു.

- അപ്പോ നിനക്കെന്നെ ഇഷ്ട്ടമാണ്..?!

(മറുപടിയില്ല)

- പ്രാന്ത് പിടിപ്പിക്കാതെ പറ. പ്ലീസ്...

കുഞ്ഞൊരു മൗനത്തിന് ശേഷം ആ മറുപടി വന്നു.
- ഉം. ആണ്.....

എന്റെ നെഞ്ചാംകൂട്ടില്‍ പൂത്തിരി കത്തി... 
- ശരിയ്ക്കും..? കര്‍ത്താവേ..?
ഞാന്‍  വീണ്ടും ചോദിച്ചു...

- ഉം. ശരിയ്ക്കും..!
അവളുടെ പതിഞ്ഞ ശബ്ദം.

- ചുമ്മാ..?

- എന്നാ ചുമ്മാതാ...

- ഇഷ്ട്ടമാണെന്ന് കാര്യമായിട്ടാണോ പറഞ്ഞത്?

- കാര്യമായിട്ടല്ലേ എന്നോട് ചോദിച്ചത്. അപ്പോ കാര്യമായിട്ട് തന്നെയാ പറഞ്ഞതും.
വാക്കുകളില്‍ കുസൃതി

ദൈവമേ.....
ഞാന്‍ നെഞ്ചത്ത് കൈവെച്ചു.

എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഞാന്‍ അവളുടെ വലത്ത് വശത്ത് അവളോട് ചേര്‍ന്നു നിന്നു. അവളുടെ കൈ വിരലുകള്‍ക്കിടയില്‍ എന്റെ കൈവിരലുകള്‍ കോര്‍ക്കപ്പെട്ടു. എന്റെ മുഖം അവളുടെ ചെവിയിലേക്കടുത്തു. മന്ത്രിക്കുന്നതുപോലെ ഞാന്‍ അവളോട് ചോദിച്ചു.

- എനിക്ക് ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല. മറ്റു വല്ലയിടത്തുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ വാരിയെടുത്ത് ഡാന്‍സ് ചെയ്തേനെ. പക്ഷേ ഇവിടെ അത് പറ്റില്ലല്ലോ....

അവളുടെ ചിരി കേട്ടു.

ഞാന്‍ വീണ്ടും മന്ത്രിച്ചു.
- ഒരുമ്മ തരട്ടെ....  കവിളത്ത്....
പെട്ടന്നവള്‍ കണ്ണ് മുഴപ്പിച്ചു.
- യേശുഅപ്പാ.. ഇത് ട്രെയിനാ...

ഞാന്‍ ട്രെയിനിന്റെ മേല്‍ഭാഗത്തേക്ക് നോക്കി ചാരി നിന്നു. എന്റെ സന്തോഷം കാരണം എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്നുപോലും ഒരുവേള തോന്നിപ്പോയി. ജീവിതത്തിലേക്ക് പുതിയ വസന്തം വാതില്‍ തുറന്നു. മലയടിവാരത്തിലെ തണുത്ത കാറ്റിലെ ഈറന്‍  ഞങ്ങള്‍ നിന്നിടത്തെപ്പോലും കുളിരണിയിച്ചു.

ഞാന്‍  ചരിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നിന്നു.

അപ്പോഴും  പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച് പായുകയായിരുന്നു...

തിങ്കളാഴ്‌ച, നവംബർ 21, 2011

പിറവത്ത് പൊട്ടിയാലും മുല്ലപ്പെരിയാറു പൊട്ടില്ല.

കേരളത്തിലെ ജനങ്ങളറിയാന്‍ ,
കഷ്ട്ടകാലവും കുഷ്ട്ട രോഗവും ഒരേപോലെ വരും എന്നു
പറഞ്ഞ കണക്കാണ് ഞങ്ങളുടെ സര്‍ക്കാരങ്ങോട്ട്
കേറിയപ്പോ മുതല്‍. ആദ്യം ഇഞ്ചോടിഞ്ചുള്ള ജയം. പിന്നെ അഞ്ചാം മന്ത്രിയായി,  പിന്നെ വാളകമായി,
ബാലക്രിഷ്ണ പിള്ളയായി,
ഗണേഷിന്റെ പരാമര്‍ശമായി,
ചീഫ് വിപ്പിന്റെ  "ചീപ് വെപ്പ് " ആയി,
അങ്ങനെ അങ്ങനെ ആകെപ്പാടെ വാലിനു തീപിടിച്ച
മട്ടിലാണ്  കാര്യങ്ങളോടിക്കൊണ്ടിരുന്നത്.
ഇതിന്റെയെല്ലാം
 പുറത്തേക്കാണ് പുതിയൊരു പ്രശ്നം വന്ന്  ചാടിക്കേറിയത്.  മുല്ലപ്പെരിയാര്‍. അത് പണ്ടേ പ്രശ്നമാനെങ്കിലും ഈയിടെ ഉണ്ടായ ഒരു ഭൂമി കുലുക്കത്തോടെ സംഭവം കേറിയങ്ങ് ക്ലെച്ച് പിടിച്ചിരിയ്ക്കുകയാണ്. പിറവത്തെ  ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളു പൊട്ടുമോ എന്നാലോചിച്ച്  ടെന്‍ഷനടിച്ചോണ്ടിരിയ്ക്കുമ്പോഴാ  മുല്ലപ്പെരിയാറു  പൊട്ടുമോ എന്നോര്‍ത്ത് നിങ്ങളെല്ലാം കൂടെ ഞങ്ങളെ വീണ്ടും  ടെന്‍ഷനടിപ്പിക്കുന്നത്.  ഒരല്‍പ്പം മനസമാധാനം  തരൂ... പ്ലീസ്.

പ്രകൃതി ദുരന്തങ്ങളേയും, വല്ലവന്റേയും പ്രാക്കിനേയും നമുക്ക് തടുക്കാന്‍  പറ്റില്ലെന്ന് നിങ്ങളിനിയെങ്കിലും മനസ്സിലാക്കണം.ഡാം പൊട്ടും ഡാം പൊട്ടും എന്നു  പറഞ്ഞ് ടെന്‍ഷനടിപ്പിക്കാതെ ആ ഡാം 999 എന്ന സിനിമ കാണുന്നതിനേക്കുറിച്ച് നിങ്ങളാലോചിക്ക്. ജനങ്ങളുടെ ആയുസ്സാണ് യു.ഡി.എഫിന്റെ മുഖമുദ്ര എന്ന് ഇനിയെങ്കിലും  ഒരോരുത്തവരും അറിയുക. അത് അറിയാന്‍ മേലെങ്കില്‍ ചീഫ് വിപ്പിനോട് ചോദിച്ചാല്‍  മതി. പുള്ളി, വള്ളീപുള്ളി തെറ്റാതെ "പുളിച്ച" കാര്യങ്ങളു തന്നെ നിങ്ങളോട് പറഞ്ഞു തരും.

മുല്ലപ്പെരിയാര്‍ ഡാം എന്തായാലും പൊളിച്ച് പണിയാന്‍ തലൈവിയും തലൈവരുമൊന്നും സമ്മതിക്കുകേല. അല്ല,  നമുക്ക്  പച്ചക്കറിയൊക്കെ തന്നു സഹായിക്കുന്നത് അവരാണെന്ന് നിങ്ങള്‍ മറക്കരുത്..  നമ്മളൊരിയ്ക്കലും നന്ദികേട്  കാണിക്കരുത്... നമ്മളു വെല്ലോം കാണിച്ചെന്നറിഞ്ഞാല്‍  പച്ചക്കറി തന്നോണ്ടിരുന്ന  അവരു നമ്മളെ പച്ചത്തെറി  തന്നെ വിളിക്കും. അതൊക്കെ കേക്കുന്നതിലും നല്ലത്, പച്ചക്കറിയില്ലാതെ ചോറുണ്ണുന്നതിലും നല്ലത് എന്തുകൊണ്ടും നമ്മളിതൊന്നും കണ്ടില്ലെന്ന് നടിയ്ക്കുന്നത് തന്നെയാണ്.  അപ്പോ പിന്നെ  ഡാം പൊട്ടില്ല എന്ന്
ആശ്വസിക്കാനേ  നമ്മളേക്കൊണ്ടൊക്കെ പറ്റൂ.   എന്തായാലും ഡാം പൊട്ടില്ല. കാരണം അത് ഈ  സര്‍ക്കാരുണ്ടാക്കിയതല്ല.  സര്‍ക്കാരു പരിപാടികളാണെല്ലാം ചീറ്റി പൊട്ടി  പണ്ടാരടങ്ങുന്നത്.
പിറവത്തെ ഉപതിരഞ്ഞെടുപ്പില്‍ പൊട്ടാനാണ് വിധിയെങ്കില്‍, തിരുവനംതപുരത്തെ  ഏതെങ്കിലും ഡാം പൊട്ടിച്ച് സക്രട്ടറിയേറ്റ് തന്നെ മുക്കാനൊരു പ്ലാനൊക്കെ ഞങ്ങളിട്ടിട്ടുണ്ട്. അതു കൊണ്ട് നിങ്ങളുടെ അകാരണമായ ഭയം ഉപേക്ഷിക്കുക. മുല്ലപ്പെരിയാറു പൊട്ടില്ല എന്ന് , ഒരാഴ്ച്ചയായി   ബാംഗ്ലൂര്‍ ലീലാ പാലസില്‍  ഈ വിഷയത്തേക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യുന്ന  നമ്മുടെ വിദഗ്തര്‍ ഇന്നലെ വൈകിട്ട്  എന്നെ വിളിച്ച്  അറിയിച്ചിട്ടുണ്ട്. ഇനി അവര്‍ നോര്‍വേയില്‍ പോയി രണ്ട് മാസം ചര്‍ച്ച നടത്തും. അതിന് ശേഷം ബൊളീവിയ...

അഥവാ, ഇനി ഡാം പൊട്ടുകയാനെങ്കില്‍ - അതൊരു ബൈചാന്‍സാണ് - ഉണ്ടാകുന്ന ഭവിഷ്യത്തുകളേക്കുറിച്ച് പഠിക്കാന്‍ മന്ത്രി സഭയായി, ഡേ ആഫ്റ്റര്‍ ഡേ ടുമോറോ, 2012,  സുനാമി തുടങ്ങിയ ഡിസാസ്റ്റര്‍ സിനിമകളുടെ  എച്.ഡി. ക്വാളിറ്റിയുള്ള ഡി.വി.ഡികള്‍ കണ്ടു വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ, നിങ്ങള്‍ക്കെല്ലാം സുരക്ഷിതമായി രക്ഷപെടാനായി ഒരു  ഇരുപത്തഞ്ച് പെട്ടകങ്ങളുണ്ടാക്കുന്നതിനേക്കുറിച്ച് ഈ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്.  എന്നല്ല, അത് ഏകദേശം തീരുമാനമായി..  പെട്ടകം ഉണ്ടാക്കുന്നതിനായി റഷ്യന്‍ സാങ്കേതിക വിദഗ്ദ്ധരുമായി  കൈ കോര്‍ത്ത് നമ്മുടെ  വിദഗ്ദര്‍  ഒബ്രോയ് ഹോട്ടലില്‍ ഒരുമാസമായി ചര്‍ച്ചയിലാണ്. രണ്ടായിരത്തി മുപ്പതിലേക്ക് പത്ത് പെട്ടകങ്ങള്‍ നിര്‍മിച്ച്  തരാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതാകുമ്പോ ഡാം  പൊട്ടിയാലും പേടിക്കേണ്ട.

ഡാം പൊട്ടുമ്പോള്‍, "ഡാം പൊട്ടി" എന്ന് ബ്രേക്കിങ്ങ് ന്യൂസു കാണുന്നൊടനേ വിട്ടോണം,
പെട്ടകം നിര്‍ത്തിയിട്ടേക്കുന്നിടത്തേക്ക്. പെട്ടകത്തേലോട്ട് ചാടിക്കേറി ഡോറും ലോക് ചെയ്തു കഴിഞ്ഞാല്‍  പിന്നെ  നിങ്ങളൊന്നും അറിയണ്ട. സുരക്ഷയുടെ ഐ.എസ്.ഒ. അംഗീകാരങ്ങളാണ് ഒരോ പെട്ടകവും. പെട്ടകത്തിനുള്ളില്‍ നിങ്ങള്‍, റോജ സിനിമയിലെ  "തമിഴാ തമിഴാ നാളൈ നം നാളൈ" എന്ന ഗാനം  കയ്യടിച്ച് പാടിക്കൊണ്ട്  ഇരുന്നോണം. നാല്‍പ്പ്പത് ദിവസം കഴിഞ്ഞ് പെട്ടകം  കുടപ്പനക്കുന്നില്‍  ഉറയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദൂര ദര്‍ശന്റെ പഴേ ആന്റിന കാണാം.  അന്നേരം മനസിലാകും,  നിങ്ങളു തിരുവനന്തപുരത്തെത്തിയെന്ന്. ഒടുവില്‍ എല്ലാം  ശുഭമായി പര്യവസാനിയ്ക്കുന്നത് ഈ സര്‍ക്കാരിന്റേയും പെട്ടകത്തിന്റേയും  പ്രവര്‍ത്തനത്തിന്റെ ഗുണം തന്നെയായിരിക്കും. ആത്യന്തികമായി ഇവിടെ ജയിക്കാന്‍ പോകുന്നത് യു.ഡി.എഫും, രാഹുല്‍ ഗാന്ധിയും, മന്‍മോഹന്‍ജിയുമായിരിക്കും...

കാര്യങ്ങള്‍ നിങ്ങളൊക്കെ വേണ്ടവണ്ണം മനസ്സിലാക്കി എന്ന വിശ്വാസത്തോടെ, ഈ ജനസമ്പര്‍ക്ക തിരുവെഴുത്ത് ഇവിടെ നിര്‍ത്തുന്നു.  പച്ചക്കറി വാഴ്ക,   തലൈവി വാഴ്ക, തമിഴ്നാട് വാഴ്ക.........

നിങ്ങളുടെ സ്വന്തം  മുഖ്യമന്ത്രി,
തൊമ്മന്‍ ചാണ്ടി.
ഒപ്പ്.

വെള്ളിയാഴ്‌ച, നവംബർ 18, 2011

ക്യൂരിയസ് കേസുകെട്ട് ഓഫ് ബെഞ്ചമിന്‍ എസ്.ഐ.

ബെഞ്ചമിന്‍ എസ്. ഐ. അലറി.
ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.................

എസ്. ഐ.യുടെ അലര്‍ച്ച കേട്ട് ലോക്കപ്പില്‍ കിടന്ന ആംബ്രോസ് അറുമുഖം നടുങ്ങി വിറച്ചു.

- പേടിക്കണ്ട,
ബെഞ്ചമിന്‍ എസ്. ഐ. ലോക്കപ്പിലേക്ക് നോക്കി സൗമ്യമായി പറഞ്ഞു.

- ഇന്ന് ട്വിറ്ററില്‍ ഇടേണ്ടുന്ന ഗര്‍ജ്ജനമായിരുന്നു ഇത്. ഇടയ്ക്ക് നെറ്റ് കട്ടായത് കൊണ്ട് ഞാനങ്ങ് ലൈവ് അപ്ഡേഷന്‍ കൊടുത്തെന്നേയുള്ളൂ...

- ഹൊ! ഞാനങ്ങ് പേടിച്ച് പോയി...
ആംബ്രോസ് നെഞ്ചത്ത് കൈ വെച്ചു

ബെഞ്ചമിന്‍ എസ്. ഐ. തുടര്‍ന്നു.
- എന്നെ നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നതെന്ന് അറിയില്ല. പേടിക്കണ്ട അനിയാ.  ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. ഇവിടുത്തെ ചോദ്യം ചെയ്യലും, തെറി പറയലും, ഇടിയും, ഉലക്കയ്ക്കുരുട്ടലുമെല്ലാം ട്വിറ്റര്‍  അപ്ഡേഷന്‍സ് വഴിയാണ്. ഇതൊരു ഹൈ ടെക് പോലീസ് സ്റ്റേഷനാണ്. ഇവിടുത്തെ പോലീസും പ്രതിയുമെല്ലാം
ഇന്റര്‍നെറ്റ് ഉപഭോക്താക്കളാവണം.  അതിനാണ് ലോക്കപ്പിനുള്ളിലും ലാപ് ടോപ് വെച്ചിട്ട്
നിങ്ങള്‍ക്കെല്ലാം  ഇ-മെയിലും പാസ് വേഡും എടുത്ത് തരുന്നതും, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍
പഠിപ്പിക്കുന്നതും.   നിങ്ങളെയൊക്കെ ഞാന്‍ ട്വിറ്ററുപയോഗിക്കാന്‍ പടിപ്പിച്ചതു പോലും അതിനാണ്.  ചോദ്യവും ഉത്തരവും ആവശ്യവും അനാവശ്യവും എല്ലാം ഇനി ട്വിറ്ററിലൂടെ മതി. ഓകെ?! അപ്പോ ചോദ്യോത്തരം തുടങ്ങാം. ആംബ്രോസ് ട്വിറ്റര്‍ ലോഗിന്‍ ചെയ്തല്ലോ..?

ആംബ്രോസ്
- ചെയ്തു സാര്‍...!

ബ്ബെഞ്ചമിന്‍ എസ്. ഐ. ട്വിറ്ററില്‍ ടൈപ്പി.

Benjamin S.I.:
aaradaa pattee mariyede mula moshttichath?

ambros arumukham:
ങേ? അയ്യേ, സത്യമായും ഞങ്ങള്‍  അത് മോഷ്ട്ടിച്ചിട്ടില്ല സാറേ.. ചെ

Benjamin S.I.:
സോറി. ഒരക്ഷരം മാറിപ്പോയതാ. ഇതാ ഞാന്‍ മംഗ്ലീഷില്‍ ടൈപ്പാത്തത്. മുലയല്ല മാല... ആരാടാ പട്ടീ മറിയേടെ മാല മോഷ്ട്ടിച്ചത്?

ambros arumukham:
i dont no saaar. mariyaas maalaa ees njaan mottichittilla

Benjamin S.I.:
well ഗുഡ് ഇംഗ്ലീഷ്. you keep it up.

ambros arumukham:
well saaar well...

Benjamin S.I.:
നിനക്ക് വില്‍സ് വേണോ?

ambros arumukham:
no saaar. Well saaar Well ennaa paranjath.

Benjamin S.I.:
യെസ്. പറയൂ. മറിയേടെ മാല എവിടാണൊളിപ്പിച്ചത്?

ambros arumukham:
മോട്ടിച്ചാ അന്നേരം തന്നെ ഞാന്‍  വില്‍ക്കും. അതാ എന്റെ സ്റ്റൈല്‍. ഒളിപ്പിക്കാറില്ല

Benjamin S.I.:
പറഞ്ഞില്ലെങ്കില്‍  തെണ്ടീ നിന്നെ ഞാന്‍ ചവിട്ടും. മാല ഞാന്‍ പൊക്കും

ambros arumukham:
പിന്നേ. സാര്‍ ഊ...........ട്ടീപ്പോയാലും കിട്ടുകേല.

Benjamin S.I.:
what?

ambros arumukham:
not..!

Benjamin S.I.:
എന്നെ നിനക്ക് ശരിക്കറിഞ്ഞു കൂട. പറയെടാ ചെറ്റേ. മാലയെവിടെ?

ambros arumukham:
njaan eduththillennu ethra praavasyam paranju?

Benjamin S.I.:
pinne ninte thanthayaanodaa atheduththath?

ambros arumukham:
തന്ത മാല മോഷണം ചെയ്തിട്ടില്ല. കിണറ്റു കരേലെ മോട്ടറു മോഷ്ട്ടിച്ച് മറിച്ച് വില്‍ക്കലാരുന്നു തന്തേടെ പണി

Benjamin S.I.:
athu shari.

ambros arumukham:
:)

Benjamin S.I.:
do you want coffee?

ambros arumukham:
എന്താ?

Benjamin S.I.:
കാപ്പി വേണോന്ന്?

ambros arumukham:
വേണ്ട സാര്‍. ഒരു ഓ.സി.ആറു വാങ്ങിത്തന്നാ ഉപകാരമായിരുന്നു.

Benjamin S.I.:
ജവാന്‍ മതിയോടാ?

ambros arumukham:
ജവാനടിച്ചാ മിക്സ് ചെയ്യാന്‍ സെവനപ്പ് വേണം സാറേ. ഇല്ലേ എറങ്ങുകേല. ഒരു പാക്കറ്റ് ഫില്‍ട്ടറും മസ്റ്റാ.

Benjamin S.I.:
എങ്കി ലിക്കര്‍ വാങ്ങാന്‍ ഞാനാളെ വിടാം. പക്ഷേ, നീ പറ മറിയേടെ പത്ത് പവന്റെ മാല എവിടെ?

ambros arumukham:
ഓ, സാറിന്റെയൊരു കൊറിയേം, കൊറിയേടെ മാപ്പും.... എനിക്ക് മടുത്തു..

Benjamin S.I.:
ha ha ha.. nice comady. i like you

ambros arumukham:
:)

Benjamin S.I.:
ഓകെ പറ. മാല...?

ambros arumukham:
സാറിന്റെ പറച്ചിലു കേട്ടാത്തോന്നും സാറിന്റെ ഭാര്യേടെ മാലയാ ഞാനടിച്ച് മാറ്റിയതെന്ന്.

Benjamin S.I.:
എന്റെ ഭാര്യേടെ മാലയല്ല, എന്റെ ഭാര്യേത്തന്നെ അടിച്ച് മാറ്റിയാ  എനിക്കിത്ര വിഷമമില്ല ഡാഷ് മോനെ. അത് ഔട്ട് ഓഫ് കവറേജാ.

ambros arumukham:
:(

Benjamin S.I.:
ഈ മാല എനിക്ക് കണ്ടെത്തിയേ പറ്റൂ. പന്ന... പൊലയാടി മോനേ

ambros arumukham:
............................ :(

Benjamin S.I.:
പറയെടാ താ......ന്തോന്നീ ആ മാല എവിടാ വെച്ചേക്കുന്നെ.?

ambros arumukham:
എനിക്ക് അറിയില്ല സാറേ... സത്യമായിട്ടും എനിക്കറിയില്ല.

Benjamin S.I.:
നിന്നെ ഞാനിന്ന് ഉലക്കയ്ക്കുരുട്ടും കഴുവേറീക്കടെ മോനെ. പറയെടാ പന്ന പൂ......ന്തേനരുവീ.....

ambros arumukham:
അയ്യോ എന്നെ ഇടിക്കല്ലേ

Benjamin S.I.:
ട്വിറ്ററു വഴി നിന്നെ ഇടിച്ചുരുട്ടീട്ടേയുള്ളു ബാക്കി കാര്യം

ambros arumukham:
ayyo

Benjamin S.I.:
ഡിഷും... ആ.. ബിഷും.. ടിഷ്യൂം... ആ... ഡപക്കാ.. ഡുംകാ.. ഡിഷ്ക്കാ... പിഷ്ക്കാ...

ambros arumukham:
ayyo. kollalle.... :(

Benjamin S.I.:
ninne njaaninn ulakkaykkuruttum. maiguneshaaa...

ambros arumukham:
ഇനിയെന്നെ ട്വിറ്ററു വഴി തല്ലല്ലേ സാറേ... ഞാനാ വഴിക്ക് പോയിട്ട് പോലുമില്ല. കഴിഞ്ഞ ബുധനാഴ്ച്ച ഞാനവസാനമായ് മോട്ടിച്ചത് മൂന്നുകുല തേങ്ങയാ...

Benjamin S.I.:
നിന്റെ മൂന്നു കുല പൊട്ടറ്റോ ഞാനിന്ന് പൊട്ടിക്കും ചെറ്റേ.

ambros arumukham:
സാറിനെന്താ മറിയേടെ മാലയോട് ഇത്ര ഇത്. ഈ കേസ് തെളിയിച്ചാ പ്രമോഷന്‍ കിട്ടുമോ?

Benjamin S.I.:
പ്രമോഷനല്ലടാ പുല്ലേ. മാല കിട്ടിയില്ലേ ഒരു ഡൈവോഴ്സ് നടക്കും...! :(

ambros arumukham:
ഡൈവോഴ്സോ? എന്തിന്

Benjamin S.I.:
ശ്ശെ. നിന്നോട് ഞാനതെങ്ങനെ പറയും... പറയാതിരുന്നാലും ശരിയാവില്ല... :(

ambros arumukham:
tell me saaar...   :)

Benjamin S.I.:
nee english okke padichu poyallo. good!

ambros arumukham:
:) താങ്ക്സ്. പറയൂ സാറേ... എന്താ മാലേം സാറും തമ്മിലുള്ള ബന്ധം?

Benjamin S.I.:
എടാ ആംബ്രോസേ, ഈ മറിയേമായിട്ട് എനിക്കൊരു ചെറിയ സെറ്റപ്പുണ്ടായിരുന്നു. ഒരവിഹിത ബന്ധം!

ambros arumukham:
my dog?!

Benjamin S.I.:
നാലു ദിവസം മുന്‍പ് എന്റെ പെംബ്രന്നോത്തി കരിസ്മാറ്റിക്ക് ധ്യാനം കൂടാന്‍  ചാലക്കുടിക്ക് പോയി. അന്നേരം...

ambros arumukham:
അന്നേരം?

Benjamin S.I.:
അന്നേരം അവളൂരി ഷെല്‍ഫേ വെച്ചിട്ട് പോയ പത്ത് പവന്റെ മാല, ഞാനെടുത്ത് മറിയേടെ കഴുത്തിലിട്ടു.

ambros arumukham:
saaaro?  enthinu?

Benjamin S.I.:
മറിയക്കെങ്ങാണ്ടും കല്യാണത്തിന് പോകാനാണെന്നും പറഞ്ഞ്.
രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചു തരാനിരുന്നതാ മറിയ.

ambros arumukham:
ennitt?

Benjamin S.I.:
എടാ അവളത് തിരിച്ച് തരാനിരുന്നതിന്റെ തലേന്ന് അത് മോഷണം പോയി. അവളുടെ വീട്ടീന്ന്.. :(

ambros arumukham:
അമ്മേ... :(

Benjamin S.I.:
നീയാണിവിടുത്തെ വല്യ മോഷ്ട്ടാവ്. അതാ നിന്നോട് ചോദിക്കുന്നെ..
മാല എവിടാന്ന് പറയെടാ കഴുവേറീ?

ambros arumukham:
ഞാനെടുത്തിട്ടില്ല സാറേ. അമ്മയാണെ സത്യം.

Benjamin S.I.:
che!!! pinnaaraa ath cheythath??? ഇനിയിപ്പോ എന്തു ചെയ്യും? :(  

ambros arumukham:
എന്നാപ്പിന്നെ, അത് സ്വന്തം വീട്ടീന്ന് മോഷണം പോയെന്ന് ഭാര്യയോട് പറഞ്ഞാപ്പോരേ...

Benjamin S.I.:
അത് പറ്റില്ല. വീട്ടിലെപ്പോഴും കാവലിന് ആളുള്ളതല്ലേ. ആരും കേറില്ല. തന്നേമല്ല...

ambros arumukham:
...?

Benjamin S.I.:
തന്നേമല്ല.., ആ മാല സേഫായിട്ട് അവളു വെച്ചതാ. അത് അവിടുന്ന് പോകാനൊരു ചാന്‍സുമില്ല. എനിക്കും അവള്‍ക്കുമേ അറിയൂ അത് വെച്ചിരുന്ന ഇടം.

ambros arumukham:
അതുശരി! ഇനിയിപ്പോ എന്തു ചെയ്യും. ഞാനെന്തായാലും മറിയേടെ മാല മോഷ്ട്ടിച്ചിട്ടില്ല. അതെനിക്കുറപ്പാ.

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

Benjamin S.I.:
....?

ambros arumukham:
....?

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

ambros arumukham:
ഇതാരാ ഇടയ്ക്കു കേറി വന്നേക്കുന്നെ

KOVALAM KOCHAPPI:
ഞാന്‍ കോവളം കൊച്ചാപ്പി. :D

Benjamin S.I.:
കോവളം കൊച്ചാപ്പിയോ? തനിക്കെന്താ ഇവിടെ കാര്യം. ഇവിടെ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. ഞാന്‍ പോലീസാണ്...

KOVALAM KOCHAPPI:
അത് അറിഞ്ഞോണ്ട് തന്നാ വന്നത്. നിങ്ങള് ആ പാവത്തിനെ തല്ലണ്ട കാര്യമില്ല..!

Benjamin S.I.:
അതു പറയാന്‍ നീയാരാടാ ചെറ്റേ. പോലീസുകാരെ പഠിപ്പിക്കുന്നോ? കള്ള റാസ്ക്കല്‍.

KOVALAM KOCHAPPI:
ഞാനൊന്ന് പറയട്ടെ സാറേ. ചൂടാവാതെ... നിങ്ങളുദ്ധേശിക്കുന്ന മാല എന്റെ കയ്യിലുണ്ട്. മറിയേടെ കഴുത്തിക്കിടന്ന പത്തു പവന്റെ മാല. ha ha..

Benjamin S.I.:
ദൈവമേ.. നിന്റെ കയ്യിലോ. നീയാരാ? നീയേതാ? അതിങ്ങ് താടാ റാസ്ക്കല്‍!!!

KOVALAM KOCHAPPI:
അത് തരില്ല സാറേ. അത് ഞാനടിച്ച് മാറ്റിയതൊന്നുമല്ല. മറിയ എനിക്ക് ഗിഫ്റ്റ് തന്നതാ.

ambros arumukham:
എന്റെ സാറേ ചതിച്ചോ

Benjamin S.I.:
ഗിഫ്റ്റ് തന്നതോ? മറിയയോ? ഡാഷത്തരം പറയരുത് തെണ്ടീ.....

KOVALAM KOCHAPPI:
ha ha. saaru choodaavaathe.  ath enikk mariya thannathaanu saare.

Benjamin S.I.:
എന്തിന്? എന്തിന് നിനക്കത് മറിയ തരണം? ഞാനിത് വിശ്വസിക്കില്ല.

KOVALAM KOCHAPPI:
നിങ്ങളും മറിയയും തമ്മില്‍ അറിയുന്നതിനു മുന്‍പ് തൊട്ടേ ഞാനും മറിയേമായിട്ട് ഇച്ചിരെ... സംതിങ്ങ് സംതിങ്ങ് ഒക്കെയുള്ളതാ.. :D

Benjamin S.I.:
pokriththaram parayaruth..!

KOVALAM KOCHAPPI:
പോക്രിത്തരമോ? ഹഹ. സാറു മറിയക്കൊരു ഉപഹാരം ചെയ്തു. മറിയ എനിക്കൊരു പലഹാരം തന്നു. അത്രേയുള്ളൂ ഹഹ്ഹ്
:D

Benjamin S.I.:
എടാ പുല്ലേ സൈബര്‍ സെല്ലുപയോഗിച്ച് നിന്നേം, നീ പൊക്കിയ മാലേം ഞാന്‍ കണ്ടു പിടിക്കും. നിന്റെ അണ്ഡം കീറും..!!!

KOVALAM KOCHAPPI:
ഉവ്വ ഉവ്വ. എങ്കില്‍ ഞാനീ ചാറ്റിന്റെ പ്രിന്റ് സ്ക്രീനെടുത്ത് സാറിന്റെ വൈഫിന് അയച്ചു കൊടുക്കും. അന്നു തീരും സാറിന്റെ കുടുംബ ഭദ്രത. ഹ്ഹ്ഹ്

Benjamin S.I.:
ദൈവമേ. നീയെന്തൊക്കെയാ  പറയുന്നത്. എനിക്ക് വല്ലാതെ വരുന്നു...

ambros arumukham:
saaare, ivan pani paalum vellaththil tharuvaannu thonnunnu

Benjamin S.I.:
ഇനിയിപ്പോ എന്തു ചയ്യും. ഞാനെന്ത് തരണം നിനക്ക്?

KOVALAM KOCHAPPI:
എനിക്കൊന്നും തരണ്ട. ഞാനീ മാലയും തിരിച്ച് തരില്ല! സാറിന് ഇഷ്ട്ടം പോലെ കാശൊണ്ടല്ലോ, വേറൊരെണ്ണം വാങ്ങി ഭാര്യയ്ക്ക് കൊട്..

Benjamin S.I.:
അയ്യോ?! :(

KOVALAM KOCHAPPI:
അപ്പോ ഞാന്‍ പോകുന്നു. ഗുഡ് ബൈ!  ഹാ ഹാ...
:D

Benjamin S.I.:
ഡാ..

Benjamin S.I.:
ഏയ്... എടോ...

Benjamin S.I.:
എടാ കൊച്ചാപ്പീ... പോയോ...

Benjamin S.I.:
ചെ! ആ മൈ___ ന്‍  പോയി  :(

ambros arumukham:
ഇനിയിപ്പൊ എന്ത് ചെയ്യും സാറേ?

Benjamin S.I.:
എടാ ആ മറിയ ഒരു കേസുകെട്ടാരുന്നെങ്കിലും ഇത്ര വല്യൊരു കേസുകെട്ട് എനിക്കിട്ട് പണിയുമെന്ന് സ്വപ്നത്തില്‍ പോലും ഞാനോര്‍ത്തില്ല

ambros arumukham:
അപ്പോ എനിക്കിനി പോകാമല്ലോ സാറേ... :)

Benjamin S.I.:
നീ പോകുന്നതല്ലല്ലോ വിഷയം. അവളറിഞ്ഞാല്‍ എന്റെ കാര്യം പോക്കാ. എന്തൊരു കേസുകെട്ടാണിത്. കര്‍ത്താവേ....

Benjamin S.I.:
ഹെഡ് കോണ്‍സ്റ്റബിള്‍, എനിക്കൊരു ഉപ്പു സോഡാ വാങ്ങിച്ചോണ്ട് വാടോ...


ബുധനാഴ്‌ച, നവംബർ 16, 2011

മലയാളം ബ്ലോഗിലെ കമന്റെഴുത്ത് കോമാളിത്തരങ്ങള്‍

കമന്റെഴുത്തിന്റെ മനശാസ്ത്രമെന്താണ്. കുറേയേറെ ആലോചിച്ചിട്ടും കാര്യമായ പിടി കിട്ടുന്നില്ല. ബ്ലോഗ്  എന്നു പറയുന്നത് അവനവന്റെ തോന്ന്യവാസം, അവനവന്‍  കുടഞ്ഞിടുന്നതാണ്. അത് ഒരോരുത്തവരിലും ആത്മ സംതൃപ്തിയോ, രതി മൂര്‍ശ്ചയോ ഒക്കെ ഉണ്ടാക്കുന്നു. പക്ഷേ, ചോദ്യമിതാണ്. ബ്ലോഗിന്റെ ചുവട് ഭാഗം പാട്ടത്തിനെടുത്ത് , കമന്റ് കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതിനും കമന്റേറ്റേഴ്സ് കാണുന്ന മാന്ദണ്ഡം എന്താണ്?

കമന്റ് എഴുതുന്നവനാണ് ഇന്നിവിടുത്തെ വിഷയം. ആദ്യമേ പറയാം,  മലയാളം ബ്ലോഗിങ്ങിലെ ചീഞ്ഞു നാറിയ കമന്റെഴുത്ത് കരവിരുതുകളേക്കുറിച്ചുള്ള ചില കണ്ടെത്തലുകളാണിവിടെ. ഒരു മാതിരി  ഊ...ഞാലാടിയ കമന്റെഴുത്തും ചെറ്റത്തരങ്ങളും എന്ന വിഷയമാണിതിന്റെ ഉള്ളടക്കം. അതുകൊണ്ട്, വല്ല പെണ്ണുങ്ങളുടേയും ബ്ലോഗില്‍ കമന്റ് എഴുതാന്‍ വേണ്ടി മാത്രം ബ്ലോഗ് തുടങ്ങിയവരും, ബാര്‍ട്ടര്‍ സംബ്രദായം പോലെ കമന്റ് എഴുതിയിട്ട് കമന്റ് വാങ്ങുന്നവരും, ഒരുദിവസം നൂറു ബ്ലോഗുകളില്‍ വരെ കേറിയിറങ്ങി, ഒന്നും വായിക്കാതെ കോപീ പേസ്റ്റ് കമന്റൊട്ടിച്ച് നാണമില്ലാതെ നടക്കുന്ന നാറിയ ആളുകളും ഈ പോസ്റ്റ് വായിക്കരുത്. അവര്‍ക്ക് ഇവിടം കൊണ്ട്  വായന നിര്‍ത്താം. അല്ലാത്തവര്‍ക്ക് ബാക്കി വായിച്ച് പോകാം. കമന്റ് മോഡറേഷനുള്ളതു കൊണ്ടും, അനോണി കമന്റ് അനുവദനീയമല്ലാത്തതു കൊണ്ടും എന്നെ തെറി വിളിക്കാന്‍ വല്ല ഉദ്ധേശോമുണ്ടെങ്കില്‍, ആദ്യമേ  പറയട്ടെ,  അത്തരം തെറിപ്പോസ്റ്റൊരെണ്ണം സ്വന്തം ബ്ലോഗിലെഴുതി പോസ്റ്റിയാല്‍ അതു പ്രകാശം കാണും. ഇങ്ങോട്ടിട്ടാല്‍ മോഡറേറ്റ് ചെയ്യും..! എന്നാല്‍പ്പിന്നെ വിഷയത്തിലേക്ക് കടക്കാം. കമന്റ് വീഴണമെങ്കില്‍ മൂന്നു കാരണങ്ങളെ കണ്ടില്ലെന്ന് നടിക്കാതെ പറ്റില്ല

ബ്ലോഗെഴുതുന്നവര്‍ ഒരു ജാഡയ്ക്ക് വെച്ച് കാച്ചും, എനിക്ക് കമന്റൊന്നും വല്യ കാര്യമല്ല, ഞാനിതെഴുതുന്നത് ആത്മ  സംതൃപ്തി  മാത്രം ഉദ്ധേശിച്ചാണെന്ന്. ഗൊള്ളാം. പറച്ചിലൊക്കെ നന്നായെങ്കിലും, ബ്ലോഗെഴുതുന്ന ഏതൊരുത്തന്റേയും ഉള്ളിലിരുപ്പ് പത്ത് കമന്റ് കിട്ടുക എന്നുള്ളത് മാത്രമാണ്. ഈയുള്ളവനും അങ്ങനൊക്കെത്തന്നെ.  കമന്റില്ലാത്ത ബ്ലോഗ്, തിരണ്ട് കാലത്ത് സ്റ്റേഫ്രീ ഉപയോഗിക്കാത്ത പതിനാറുകാരിയേപ്പോലെ മ്ലേശ്ച്മാണെന്നേ പറയാന്‍ കഴിയൂ. (തിരണ്ട് കാലത്ത് സ്റ്റേഫ്രീ തന്നെ ഉപയോഗിക്കണമെന്നും, ആണുങ്ങളെ ആകര്‍ഷിക്കണെമ്ങ്കില്‍ ഇന്ദു ലേഖ തന്നെ പുരട്ടണമെന്നും, ആലുക്കാസിന്റെ സ്വര്‍ണ്ണം അണിഞ്ഞില്ലെങ്കില്‍ പെണ്ണുകാണാന്‍ ആരും വരില്ലെന്നുമെല്ലാം പഠിപ്പിച്ച് വെച്ചത് ഞാനല്ല, നമ്മുടെ പരസ്യക്കമ്പനിക്കാരാണ്.)

ബ്ലോഗിങ്ങും കമന്റിങ്ങുമായി ബന്ധപ്പെട്ട രസാവഹമായ ഒരു കാര്യം, ഏതു പോസ്റ്റിനും പുകഴ്ത്തിക്കൊണ്ടുള്ള നൂറു കമന്റ് കിട്ടിയാല്‍, അതാണ് ഒന്നൊന്നര ബ്ലോഗ് എന്നതാണ്. പത്തും നൂറും നൂറ്റമ്പതും കമന്റുകളുള്ള ബ്ലോഗാണിവിടുത്തെ സൂപ്പര്‍ ബ്ലോഗ്. എവിടെയെങ്കിലും നിങ്ങള്‍, കമന്റില്ലാത്ത ബ്ലോഗ് കാണുന്നുണ്ടെങ്കില്‍ അന്നേരം ഓര്‍ത്തോണം അതൊരു ഈനാമ്പേച്ചി ചപ്പടാച്ചി കൂതറ അലവലാതി ബ്ലോഗ്ഗാണെന്ന്. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത, ഒരു കമന്റ് പോലും ചിരിച്ചു കൊണ്ടിരിക്കാത്ത അത്തരം കഴുവേറിയ ബ്ലോഗിനെ നീളത്തില്‍ കാര്‍ക്കിച്ചൊന്ന് തുപ്പിയിട്ട്   പിന്നാമ്പുറം  കാണിച്ച് കൊണ്ട് തിരിഞ്ഞു നടക്കുകയേ  ചെയ്യാവൂ.  തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഇത്രയും കൂടെ മനസിലൊന്ന് പറഞ്ഞേക്കണം, "അവന്റെ ഡാഷിലെ ബ്ലോഗ്. ത്ഫൂ...  ഇവന്റെ ബ്ലോഗില്‍ കമന്റിടുന്നതിലും ഭേദം, ഏതെങ്കിലും ട്രെയിനേജു വെള്ളത്തില്‍ മുഖം കഴുകുന്നതാ."
'
അങ്ങനെ നോക്കുമ്പോള്‍ പടാര്‍ ബ്ലോഗ് - ഇതൊക്കേയുമാണ്. കമന്റ് വീഴാത്ത ഈ കോപ്പിലെ ബ്ലോഗ് ഇതൊക്കെ തന്നേയുമാണ്! തിരണ്ട് കാലത്ത് സ്റ്റേഫ്രീ ഉപയോഗിക്കാത്ത  പതിനാറുകാരിയേ അനുസ്മരിപ്പിക്കുന്ന മ്ലേശ്ച്ചമായ ബ്ലോഗ്... ഈനാമ്പേച്ചി ചപ്പടാച്ചി കൂതറ അലവലാതി ബ്ലോഗ്... ട്രെയിനേജു വെള്ളത്തേക്കാളും കഷ്ട്ടമായ ബ്ലോഗ്. എല്ലാത്തിന്റേയും ആകെമൊത്തം തുകയാണ് പടാര്‍ബ്ലോഗ്. ഇവിടെ കമന്റ് വീഴാത്തതിന് കാരണം ഈ മഹദ് സത്യങ്ങളൊക്കെത്തന്നെയായിരിക്കാം. അതുകൊണ്ട് ഈ ബ്ലോഗിന്റെ ഓണറായ റിജോയ്ക്കിട്ടൊരു കൊട്ട് ഈ ബ്ലോഗ് തന്നെ കൊടുക്കുന്നു. "എന്റെ നെഞ്ചത്ത് ഇച്ചിരെ സ്റ്റാന്‍ഡേര്‍ഡായൊക്കെ എഴുതടേ, അഞ്ചോ പത്തോ കമന്റെങ്കിലും എന്റെ കാല്‍ചുവട്ടില്‍ കിടക്കാന്‍ എനിക്കും ആഗ്രഹം ഇല്യോ. അതു കൊണ്ട്, മറ്റുള്ള എല്ലാ ബ്ലോഗുകളേയും പോലെ സ്റ്റാന്‍ഡേര്‍ഡാക്. അല്ലെങ്കില്‍ ഈ ബ്ലോഗെഴുത്തങ്ങ് നിര്‍ത്ത്. കമന്റുമില്ല ഒരു കോപ്പുമില്ല..."

1.) മാര്‍ഗ്ഗം ഒന്ന്: ഇത് കമന്റ് വീഴുന്ന വഴികളിലൂടെയുള്ള ഒരു അലച്ചിലില്‍ കിട്ടിയ
കണ്ടെത്തലുകളാണ്. കമന്റ് വീഴണമെങ്കില്‍ നിങ്ങളൊരു സ്ത്രീയായിരിക്കണം. അതാണ് പ്രധാന സംഗതി. സ്ത്രീയാണെങ്കില്‍ (അല്ലെങ്കില്‍ സ്ത്രീയാണെന്നു തോന്നിപ്പിക്കുന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാലും മതി.) എഴുതുന്ന ഏതു ചവറിനും മൂന്നക്കത്തില്‍ കുറയാത്ത കമന്റ്സ് ഗ്യാരണ്ടിയാണ്. എഴുതുന്നത് കവിതയാണെങ്കില്‍ കമന്റെഴുത്തുകാരുടെ മുന്‍ഗണന അതിന് തന്നെയാവും. കവിത എന്നു പറഞ്ഞാല്‍ എന്തു തരം കവിത എന്ന് ചോദിച്ചേക്കരുത്. കവിത എങ്ങനെയാവണമെന്ന് മലയാളം ബ്ലോഗ് രംഗത്തെ ലേഡീസ് കാട്ടിത്തന്നിട്ടുണ്ട്.

കവിത എന്നു പറഞ്ഞാല്‍ നമ്മുടെ ബ്ലോഗിണിമാരുടെയൊക്കെ ധാരണ പ്രേമമെന്നാണ്. ഞാന്‍ ബ്ലോഗിങ്ങില്‍ കണ്ട 90 ശതമാനം സ്ത്രീകളും  എഴുതുന്ന വിഷയം, പ്രേമവും കാമവുമാണ്. ഇത്രയധികം പ്രേമ, കാമ പ്രാന്തികളായ സ്ത്രീകളാണോ കേരളത്തിലെന്ന് ആരുമൊരല്‍പ്പം ഞെട്ടലോടെ ഓര്‍ത്തു പോയില്ലെങ്കിലേ അദ്ഭുതമുള്ളു.    ബ്ലോഗിണിമാരേ, ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കുക.  മൂന്നാം കിട പഞ്ചാര പ്രേമോം കാത്തിരിപ്പുമല്ല കവിത. സ്വന്തം ഭര്‍ത്താവിന് പൊതിച്ചോറും കൊടുത്ത് ജോലിക്ക് പറഞ്ഞയച്ചിട്ട്, കാമുകനേക്കുറിച്ചും ജാരനേക്കുറിച്ചും കവിതകളെഴുതുന്ന ഈ മൂന്നാംകിട കവയത്രികളേക്കുറിച്ചും, ആ കവിതയുടെ താഴെ നാണമില്ലാതെ, ഇന്‍ഡ്യന്‍ റെയില്‍വേയുടെ ട്രാക്കില്‍ 'അപ്പി" കിടക്കുന്നത് പോലെ കമന്റിടുന്ന കൂതറ പെണ്‍കോന്തന്‍ ബ്ലോഗര്‍മ്മാരേക്കുറിച്ചും യാതൊരു അഭിപ്രായവും പറയാനില്ല. "ശക്തമായ വരികള്‍" "ശക്തമായ  ഭാഷ" "ഈ കവിതയിലെ പ്രേമത്തേക്കുറിച്ചോര്‍ത്ത് എന്റേത് 90 ഡിഗ്രിയായി" തുടങ്ങിയ അലമ്പ് കമന്റുകളാണ് മിക്കവാറും കവിതകളുടെ കീഴില്‍ കാണുന്നത്. എന്താണീ "ശക്തം" എന്നുദ്ധേശിക്കുന്നതെന്ന് എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ല. വിപ്ലവ കവിതകളെയും, അനീതിയ്ക്കെതിരേയുള്ള കവിതകളേയുമൊക്കെ ശക്തമെന്ന് പറയുന്നത് മനസ്സിലാക്കാം. പ്രേമ, പഞ്ചാരക്കവിതകളെയാണ് ലവന്‍മ്മാരീ ശക്തമെന്നും ബുള്‍ഡോസറെന്നുമൊക്കെ പറയുന്നത്. ലളിതം എന്നാരും ഉപയോഗിച്ച് കാണാറുമില്ല.  

രസമെന്താണെന്ന് വെച്ചാല്‍ ഈ കമന്റിടുന്നവരെല്ലാം മാര്‍ച്ച് പാസ്റ്റായി ചെന്ന്, ഇതേ ഓര്‍ഡറില്‍ തന്നെ അടുത്ത ബ്ലോഗിണീയുടെ കൂതറ പ്രേമ കവിതയ്ക്കും ഇതേ കമന്റ്സ് ഇട്ടു വെച്ചിരിക്കുന്നത് കാണാം. വായിച്ച് നോക്കീട്ടാണോന്ന് ദൈവത്തിന് മാത്രം അറിയാം. ചിലപ്പോ കോപീ പേസ്റ്റാരിക്കും എല്ലാ കമന്റുകളും. ഈ സുഖിപ്പീരു കമന്റിടുന്ന കൂതറകളുടെ വിചാരം, ഇങ്ങനെ നാലു കമന്റ് ഇവര്‍ക്ക് ഇട്ടു കൊടുത്താല്‍ അഞ്ചാമത്തെ കമന്റിന് ഇവളുടെ ഫോണ്‍ നമ്പരും വാങ്ങി ഇവളെയങ്ങ് വളച്ചെടുക്കാമെന്നായിരിക്കും. കൊള്ളാം നല്ല വിചാരം തന്നെ.  ബ്ലോഗിണിമാര്‍ക്ക് പ്രേമ കവിതയും കാമ കവിതയും എഴുതി നിങ്ങളെയൊക്കെ ടെമ്പറടിപ്പിക്കാന്‍ മാത്രമല്ല, അടിച്ച് പല്ലു കൊഴിക്കാനും അറിയാമെന്ന് ഇനിയെങ്കിലും, ഇരയെക്കോര്‍ത്ത ചൂണ്ടക്കമന്റുമായി നടക്കുന്ന മാന്യന്‍മ്മാര്‍ ഓര്‍ത്താല്‍ നല്ലത്.എന്തായാലും സ്ത്രീകള്‍ക്കാണിവിടെ കമന്റ് മേളകൊണ്ടുള്ള അനുഗ്രഹം കിട്ടിയിരിക്കുന്നത്.

അപ്പോ പറഞ്ഞു വന്നത് കമന്റ് വീഴുന്നതിനുള്ള  ഒന്നാമത്തേയും ഏറ്റവും വിജയപ്രദവുമായ സാധ്യത ഇതാണെന്നാണ്. ഒന്നുകില്‍ ഒരു സ്ത്രീയായി വ്യാജ നാമം ധരിച്ച് ബ്ലോഗെഴുതുക. അല്ലെങ്കില്‍  ലിംഗമാറ്റ ശസ്ത്രക്രീയ ചെയ്ത് പെണ്ണായിപരിണമിച്ചതിന് ശേഷം ബ്ലോഗെഴുതുക. കമന്റിങ്ങനെ കുന്നു കണക്കിന് വന്ന് നിറയുന്നത് കാണാം.

2.) ഇനി രണ്ടാമത്തെ ഗുട്ടന്‍സ്:  അത് every action has an equal and opposite reaction എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടിരിക്കുന്ന സംഗതിയാണ്. നമ്മളൊരു ബ്ലോഗില്‍ ചെന്ന് കമന്റിട്ടാല്‍, നമ്മുടെ ബ്ലോഗില്‍ അവരുടെ ഒരു കമന്റും വീഴുന്നു എന്നതാണത്.  ഒരു പരസ്പര സഹകരണം. (പരസ്പര സഹകരണ സംഘം.) നമ്മളിങ്ങനെ തിരഞ്ഞു പിടിച്ച് ഒരു നൂറു ബ്ലോഗുകളില്‍ പോയി കമന്റിട്ടാല്‍ നമ്മുടെ, അടുത്ത പോസ്റ്റിന് നൂറു കമന്റ് ഉറപ്പ്! ഇതാണ് ആന്‍ ഐഡിയാ ക്യാന്‍ ചേഞ്ച്ച് യുവര്‍ ബ്ലോഗെന്ന ആപ്തവാക്യത്തിന് നിദാനം.

നൂറു കമന്റ് കിട്ടിയ ബ്ലോഗര്‍ക്ക്, തന്റെ ബ്ലോഗ് ഭാര്യയുടെയോ, കാമുകിയുടെയോ, കര്‍ത്താവിന്റെയോ, കൃഷ്ണന്റെയോ, അല്ലാഹുവിന്റെയോ മുന്‍പില്‍ വരെ കാണിക്കാം. "ദേ നോക്ക്, നുമ്മക്കടെ ബ്ലോഗാണ്. നുമ്മ എന്തെഴുതിയാലും നൂറു കണക്കിന് ആളുകള് വായിച്ച് അഭിപ്രായം പറയുന്നു." ബ്ലോഗെന്താണെന്നറിയാത്ത, ആ പോസ്റ്റ് വായിച്ച് നോക്കാത്ത ഭാര്യയും, കാമുകിയും, കര്‍ത്താവും, ക്രിഷ്ണനും, അല്ലാഹുവും ആ ബ്ലോഗറുടെ  മുന്‍പില്‍ ഫ്ലാറ്റ്. യെവനാളു പുലിയാണല്ലോ എന്ന് ഇവരൊക്കെ അദ്ഭുതം കൂറും.  അതാണ് നൂറു കമന്റ് വീണാലുള്ള ഗുണം. (പക്ഷേ ഇയാള്‍ എഴുതിയത്  ആ ഭാര്യയോ കാമുകിയോ  വായിച്ചാല്‍ അന്നവിടെ ഡൈവോഴ്സ് നടക്കും. ദൈവം തമ്പുരാന്‍ വായിച്ചാല്‍,  ഇവനെയൊക്കെ ഈ ഞാന്‍ തന്നെയാണല്ലോ സൃഷ്ടിച്ചത് എന്നോര്‍ത്ത് തല കുനിയ്ക്കും.) അപ്പോ കമന്റ് വീഴുന്നതിന്റെ രണ്ടാമത്തെ ഗുട്ടന്‍സ് ഇതാണ്.

അറുപതും നൂറും കമന്റ് വീഴുന്ന പല ബ്ലോഗുകളിലും കമന്റര്‍മ്മാരുടെ സ്ഥാനത്ത് ഒരേ മുഖങ്ങളൊക്കെ തന്നെയായിരിക്കും എന്നതാണിതിലെ കോമഡി.  ഈ കമന്റുകളില്‍  ഒന്നില്‍ പോലും ബ്ലോഗറുടെ എഴുത്തിനെ വിമര്‍ശിക്കുന്ന ഒന്നും തന്നെയുണ്ടാവില്ല. വാഴ്ത്തലുകളാണെങ്കില്‍  ഇഷ്ട്ടം പോലെയും. ഇവരെയൊക്കെ സമ്മതിച്ച് കൊടുക്കണം. ഇവിടെ ഒരാഴ്ച്ച ഒരു ആറു ബ്ലോഗ് വായിക്കാന്‍ തന്നെ സമയമില്ല. ഇവരൊക്കെ ദേ, രഒരാഴ്ച്ച കൊണ്ട് നൂറു ബ്ലോഗ് വായിക്കുന്നു. അത്രയും തന്നെ കമന്റിടുന്നു. ഗംഭീരം!  ഇവരുടെ വായന ഒരു ഒന്നൊന്നര വായന തന്നെ. എന്തായാലും കമന്റ് കിട്ടാനുള്ള രണ്ടാമത്തെ എളുപ്പ വഴി, എന്തു ചവറെഴുതിയാലും നൂറു ബ്ലോഗുകളില്‍ പോയങ്ങ് കമന്റിട്ടോണം എന്നതാണ്. എങ്കില്‍ നമ്മുടെ ചവറിനും നൂറു കമന്റ് ഉറപ്പ്.

3.) കമന്റ് വീഴാനുള്ള മൂന്നാമത്തേയും അവസാനത്തേയും വഴി. ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്താല്‍ നിങ്ങള്‍ക്ക് കുറേ ബ്ലോഗര്‍മ്മാരുടെ കമന്റ് ഉറപ്പിച്ചെടുക്കാം. പകരം അവര്‍ക്കും കമന്റ് ഇടണമെന്ന് മാത്രം.

ഇത്രയുമൊക്കെ പറയണമെന്ന് തോന്നി. ഇതൊക്കെ വായിച്ച നിങ്ങളുടെ മനസ്സിലെ തെറി വിളികള്‍ എനിക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളു.  ഇത്രയും പറഞ്ഞ ഞാന്‍, - എനിക്ക് - അഥവാ ഞാനുമായി ബന്ധപ്പെട്ട കമന്റെഴുത്തിനേക്കുറിച്ച് കൂടി പറഞ്ഞിട്ട് ഈ പോസ്റ്റ് എടുത്ത് വേസ്റ്റ്ബാനിലേക്ക് ഇടാന്‍ പോകുകയാണ്.

ഇവിടെ ആദ്യം മുതലേ ചില പതിവ് കമന്റുകാരൊക്കെ ഇടവിടാതെ വരാറുണ്ട്. പക്ഷേ ഒരു പതിവുകാരനും ഒരു അഞ്ചു പോസ്റ്റിനപ്പുറം ഇവിടെ കമന്റ് തുടര്‍ന്നിട്ടില്ല. അതൊരു സത്യമാണ്. (അതൊരു പക്ഷേ ഇവിടുത്തെ കൂതറ പോസ്റ്റുകളുടെ നിലവാരം കൊണ്ടാവാം.) പക്ഷേ എനിക്ക് മനസ്സിലാകുന്നത് ഇതാണ്. ഞാന്‍ നിങ്ങളുടെ ബ്ലോഗ് സദസ്സുകളില്‍ ഒരു പതിവ് കമന്റെഴുത്തുകാരനല്ല. അതാണ് ഒന്നാമത്തെ കാരണം. നിങ്ങളിവിടെ വന്ന് കമന്റിട്ടാല്‍, നിങ്ങള്‍ക്കും ഉടനേ തന്നെ ഞാന്‍ കമന്റിടണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഒരു കാര്യം പറയട്ടെ. എനിക്ക് അത്തരം മ്യൂച്വല്‍ കളികളോട് തീരെ താല്‍പ്പര്യമില്ല. അങ്ങോട്ടൊരു കമന്റിന് ഇങ്ങോട്ടൊരു കമന്റ് എന്ന "ബാര്‍ട്ടര്‍ സംബ്രദായം" താല്പര്യമില്ലാത്ത കേസുകെട്ടാണ്. അന്നേരം റിജോയൊരു അഹങ്കാരിയാണെന്ന് നിങ്ങള്‍ക്ക് തോന്നാം.

നമ്മളും പലര്‍ക്കും കമന്റിടാറുണ്ട്. കവിതാ ബ്ലോഗുകളോട് അത്ര വല്യ താല്‍പ്പര്യമില്ല. കാരണം  എനിക്ക് കവിത വായിച്ചാല്‍ മനസിലാകില്ല. മനസ്സിലാകുമ്പോഴൊക്കെ ഞാന്‍ ഫോളോ ചെയ്യുന്ന ബ്ലോഗുകളില്‍ കമന്റിടാറുമുണ്ട്.  അതു പോലെ തന്നെ ചില സാധുക്കളുണ്ട്. ഒരുപാട് കമന്റുകളുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കാത്തവര്‍. അങ്ങനെയുള്ളവരെ കണ്ടാല്‍ ഞാനവിടെ കമന്റിടാറുണ്ട്. പിന്നെ പല ബ്ലോഗുകളിലും പോസ്റ്റിനെ ഘോര ഘോരം പുകഴ്ത്തിക്കൊണ്ടുള്ള നൂറു കമന്റുകളുണ്ടാവും. അവിടെ ഈയുള്ളവന്റെ കമന്റിനെന്ത് പ്രസക്തി?

ഇവിടെ വന്ന് കമന്റ് എഴുതുന്നവര്‍ക്ക്, ഉടനേ തന്ന അവരുടെ ബ്ലോഗിലും ഞാന്‍ കമന്റ് ഇടുന്നത് കാണാന്‍ സാധിയ്ക്കാത്തതു കൊണ്ടാവണം പിന്നീട് അത്തരം സ്ഥിരം ആളുകളെ ഇവിടെ കാണാത്തത്. നമ്മള്‍ ആര്‍ക്കും കമന്റിടുന്നത് കമന്റ് പ്രതീക്ഷിച്ച് കൊണ്ടല്ല. ചിലരുടെയൊക്കെ എഴുത്തുകളോട് ആരാധന തോന്നാറുണ്ട്. അവര്‍ക്ക് കമന്റ് എഴുതും. ഇവിടെ ആരെങ്കിലും കമന്റ് ഇടുന്നുണ്ടെങ്കില്‍ അവര്‍ക്കും കമന്റെഴുതും. കമന്റ് വീഴുന്നില്ല എന്നത് അത്ര സന്തോഷകരമല്ലെങ്കിലും വല്യ വിഷമമുള്ള സംഗതിയല്ല. ഒരര്‍ത്ഥത്തില്‍ പതിവ് സുഖിപ്പീരു കമന്റെഴുത്തുകാരുടെ നീണ്ട നിര ഈ ബ്ലോഗില്‍  ഉണ്ടാകാത്തത് തന്നെയാണ് നല്ലത്. എങ്കില്‍ ആരേയും പ്രീണിപ്പിക്കാതെ, തുറന്നെഴുതണമെന്ന് തോന്നുമ്പോള്‍ തുറന്നെഴുതാനും, വിമര്‍ശിക്കണമെന്നു തോന്നുമ്പോള്‍ വിമര്‍ശിക്കാനും കഴിയുമല്ലോ. അതാണ് ഞാനിഷ്ട്ടപ്പെടുന്നതും.
ശുഭം!


*നൂറു കമന്റ് വീഴുന്ന ചവറെന്ന്  പറഞ്ഞത് ബെര്‍ളിയേയും വള്ളിക്കുന്നിനേയും അല്ലെങ്കില്‍ ആ റേഞ്ചിലൊക്കെ വരുന്ന അഞ്ചോ, പത്തോ ബ്ലോഗര്‍മ്മാരേയും ഒഴിച്ച് ബാക്കിയുള്ളവരുടെ കാര്യമാണ്. അവരെ ആരേയും ഇവിടെ പരാമര്‍ശിക്കുന്നില്ല.


*പ്രേമ കവിതകളെഴുതുന്നതല്ല കുഴപ്പം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതു മാത്രം എഴുതുന്ന ബ്ലോഗിണിമാരാണ് കുഴപ്പം. അത്തരം ചവറെഴുതുന്ന ബ്ലോഗിണിമാര്‍   ഈ ലിങ്കില്‍ ക്ലിക്കി ഈ ബ്ലോഗൊന്ന് വായിച്ച് നോക്ക്. ഭാവനാ സമ്പന്നമായ കുറേ കവിതകള്‍ കാണാം. ഈ ലിങ്കിലൂടെ നിങ്ങളെത്തുന്ന അവിവാഹിതന്‍ എന്ന ബ്ലോഗ്, എനിക്ക് അടുപ്പമുള്ള ആരുടേയും അല്ലെന്ന് ആദ്യമേ പറയട്ടെ. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ആരോ പോസ്റ്റ് ഇട്ടപ്പോഴാണ് ഞാനീ ബ്ലോഗ് കാണുന്നത്. അയാളിപ്പോ എഴുതുന്നില്ലെന്നും തോന്നുന്നു. സുന്ദരമായ വിഷയങ്ങളാണ് ഈ കവിതകളിലുള്ളത്. ഈ ലിങ്ക് ഇട്ടത് അയാള്‍ക്ക് ഒരു പരസ്യാമാണെങ്കിലും എനിക്കൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. അയാളിവിടെ കമന്റ് ഇടാനും പോകുന്നില്ല. പക്ഷേ നിങ്ങളൊക്കെ കാണേണ്ടുന്ന ചില കവിതകള്‍ അവിടുണ്ട്.ചൊവ്വാഴ്ച, നവംബർ 15, 2011

പരിശുദ്ധ റോസമ്മ പൗലോസ് വാഴ്ത്തപ്പെടുന്നു

ഒപ്രിശുമാ സഭ കണ്ട ഏറ്റവും വലിയ കന്യകയായ ഷേര്‍ളീ ചാക്കോയെ നിത്യ സഹായ പുണ്യാളത്തിയായി തിരഞ്ഞെടുത്തുകൊണ്ട് ഒപ്രിശുമാ സഭ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു. ടൗണിലൂടെ പച്ചക്കറി വാങ്ങാന്‍ പോയ മഠത്തും പടിയ്ക്കല്‍ റോസമ്മ പൗലോസിനു മുന്‍പില്‍ ഷേര്‍ളീ ചാക്കോ പ്രത്യക്ഷപ്പെട്ടതോടെയാണ് ഷേര്‍ലീ ചാക്കോയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചത്.

കഴിഞ്ഞ കന്നിമാസത്തില്‍ കന്നിമുക്ക് ജംഗ്ഷനിലെ കന്നാസ് പൊന്നന്റെ കടയുടെ കന്യാ മൂലയ്ക്ക് വെച്ചാണ് റോസമ്മാമ്മ ആ അദ്ഭുത കാഴ്ച്ച കണ്ടത്. റോസമ്മാമ്മ ഇങ്ങനെ ഭയ ഭക്തി ബഹുമാനങ്ങളോടെ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്, പുതിയ സാരി വാങ്ങാന്‍ ഭര്‍ത്താവിനെ എങ്ങനെ കമിഴ്ത്തി അടിക്കാമെന്ന് മനസ്സില്‍ പ്ലാന്‍ ചെയ്യുമ്പോഴാണ് ആ വെളിപാട് ദര്‍ശനം ഉണ്ടായത്.   പൊടുന്നനെ ഒരു ഹോണ്ടാ ആക്ടീവയില്‍ കയറി നിത്യ സഹായ പുണ്യാളത്തി ഷേര്‍ലീ ചാക്കോ അതാ പറന്നു പോകുന്നു. ഷേര്‍ലീ ചാക്കോയുടെ കഴുത്തിലെ ചുരിദാര്‍ ഷാള്‍ തന്നെ നോക്കി പറുദീസയിലേക്ക് വരുന്നോ, പറുദീസയിലേക്ക് വരുന്നോ എന്ന മട്ടില്‍ മാടി മാടി വിളിക്കുന്നു. ആകെയൊരു പ്രഭ മാത്രമാണവിടെ പിന്നീടുണ്ടയത്.

പുണ്യാളത്തിയെ കണ്ട മാത്ര റൊസമ്മാമ്മയ്ക്ക് അപസ്മാരം വരുകയും അമ്മാമ്മ മറിഞ്ഞ് വീഴുകയും, അവിടെക്കിടന്ന് പിച്ചും പേയും പറയുകയും ചെയ്തു. ഇതെല്ലാം ക്ണ്ട് നിന്ന കന്നാസ് പൊന്നനാണുറപ്പിച്ചത്, റൊസമ്മാമ്മ കണ്ടത് പുണ്യാളത്തിയെത്തന്നെ. അല്ലെന്കില്‍ ഇങ്ങനൊരിയ്ക്കലും സംഭവിക്കില്ല. പിന്നെ വാര്‍ത്ത കാട്ടു തീയായി പടരുകയായിരുന്നു.

ഒപ്രിശുമാ സഭാ മെത്രാന്‍ ബോര്‍വര്‍ഗീസ് മാര്‍ ആഡലോഡകാലോഷ്യസ് കയ്യോടെ തന്നെ തന്റെ അരമനയിലേക്ക് സഹ മെത്രാന്മാരേയും വൈദിക ശ്രേഷ്ട്ടന്മാരേയും വിളിച്ച് വരുത്തി ഒരോ തൊണ്ണൂറു വെച്ച് അടിച്ചോണ്ട് ഷേര്‍ളീ ചാക്കോയെ പുണ്യാളത്തിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഷേര്‍ളീ ചാക്കോയെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍, ഷേര്‍ളീ ചാക്കോ ഇപ്പോ ജീവിച്ചിരിപ്പില്ല എന്നതാണൊന്നാമത്തെ കാരണം. നാലു മാസം മുന്‍പ്, ഒപ്രിശുമാ സഭയുടെ ഉത്ഘാടന ചടങ്ങ് കാണാന്‍ തന്റെ ഹോണ്ടാ ആക്ടീവയില്‍ പാഞ്ഞു വന്ന ഷേര്‍ളീ ചാക്കോ ഒരു കെ.എസ്.ആര്‍.ടി.സി വണ്ടിയുടെ അടിയില്‍ പെട്ട് പറുദീസായിലേക്ക് എടുക്കപ്പെടുകയായിരുന്നു. സഭയുടെ ഇനാഗുരേഷന്‍ ദിനത്തില്‍ തന്നെ സഭാ വിശ്വാസിയ്ക്കുണ്ടായ ഈ ആപത്തിനെ മെത്രാന്‍മ്മാര്‍ ഒരു രക്ത സാക്ഷിത്വമായി മഹത്വവല്‍ക്കരിക്കുകയും ഷേര്‍ളീ ചാക്കോ ഒരു പുണ്യാളത്തിയാണോ എന്ന് സംശയിക്കുവാനും തുടങ്ങി. പിന്നീട് വിശ്വാസികളെല്ലാം രഹസ്യമായും പരസ്യമായും ഷേര്‍ളീ ചാക്കോ താമസിച്ചിരുന്ന വീട്ടിലേക്ക് എത്തുകയും, ഷേര്‍ളീ ചാക്കോ കിടന്ന കട്ടിലും, ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും, ഇട്ടിരുന്ന ഡ്രസ്സും, അണിഞ്ഞിരുന്ന മേക്കപ്പ് സാധനങ്ങളും എടുത്ത്, അതില്‍ തൊട്ട് കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നു. അങ്ങനെയൊക്കെ ഇരിക്കെയാണ് റോസമ്മാമ്മയ്ക്കുണ്ടായ ഈ അദ്ഭുത വെളിപാടോടെ സംഭവത്തിനും, ഷേര്‍ളീ ചാക്കോയുടെ പരിശുദ്ധതയ്ക്കും ഇത്രയേറെ പ്രസക്തി കൈ വന്നത്. അന്നതില്‍ പിന്നെ ഷേര്‍ളീ ചാക്കോ ഒരു ഒരു ഒബ്ജക്ഷനില്ലാത്ത വിധം പരിശുദ്ധ തന്നെ.

ഒപ്രിശുമാ സഭ ആരംഭിച്ചിട്ട് നാലു മാസമേ ആകുന്നുള്ളു. പക്ഷേ ഇതു വരെ സഭയ്ക്ക് പുണ്യാളത്തികളൊന്നുമായില്ല. അത് സഭയേ സംബന്ധിച്ച് വല്യൊരു കുറച്ചില് തന്നെ ആയ സ്തിതിയ്ക്ക് എങ്ങനെങ്കിലും ഒരു പുണ്യാളത്തിയെ കണ്ടെത്തണമെന്നും, അതിന് കഴിഞ്ഞില്ലെങ്കില്‍ ഒരു പുണ്യാളത്തിയെ എങ്കിലും  ഉണ്ടാക്കണമെന്നും, അതിന് വേണ്ടി മെത്രാന്‍മ്മാരും അച്ചന്‍മ്മാരും സേവിനിമാരും ആഞ്ഞുത്സാഹിക്കണമെന്നും ഇടയ ലേഖനം വരെ എഴുതി വായിക്കുകയും, അതിന്‍ പ്രകാരം പുണ്യാളത്തിയെയോ പുണ്യാളനെയോ സൃഷ്ടിക്കാനായി മെത്രാന്‍ മുതല്‍ താഴേത്തട്ടിലെ കപ്യാരു വരെ ഉത്സാഹിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഒരു പുണ്യാളത്തി ഇതാ ഉണ്ടായി വരുന്നത്. ഇതില്‍പ്പരം സന്തോഷം സഭയ്ക്കിനി വരാനില്ല. ആലോചിക്കാനൊന്നും ഇല്ലാതെ തന്നെ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഷേര്‍ളീ ചാക്കോ വിശുദ്ധ!!!

അന്ന് രാത്രി അരമനപ്പള്ളിയില്‍ മൂന്നു തവണ മണി മുഴങ്ങി. പരിശുദ്ധ നൊവേന ചൊല്ലി. വല്യ മെത്രാന്‍  ബോര്‍വര്‍ഗീസ് മാര്‍ ആഡലോഡകാലോഷ്യസ്  പ്രസംഗിച്ചു

- "പരിശുദ്ധ ഷേര്‍ളീ ചാക്കോ, വിശുദ്ധരില്‍ വിശുദ്ധേ. ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേനമേ. പരിശുദ്ധ ഷേര്‍ളീ ചാക്കോയ്ക്കുള്ള ഈ നൊവേന ഒന്‍പത് പ്രാവശ്യം വീതം ഒന്‍പത് ദിവസം ചൊല്ലിയാല്‍ സര്‍വ അനുഗ്രഹങ്ങളും ഭക്തര്‍ക്ക് ലഭിയ്ക്കും. പരിശുദ്ധ ഷേര്‍ളീ ചാക്കോയെ അറിയുന്നവര്‍ അരമനയിലെ പിതാവിനെ അറിയുന്നു. പിതാവിനെ അറിയുന്നവര്‍ പിതാവിന്റെ രഹസ്യത്തിലുള്ള വെള്ളമടി അറിയുന്നു. ഇതു രണ്ടും അറിയുന്നവര്‍ കപ്യാരെ അറിയുന്നു. ഇതൊന്നും പുറത്താരോടും കമാന്ന് മിണ്ടരുതെന്ന് കപ്യാരു പറയുന്നു. പരിശുദ്ധ  ഷേര്‍ളി ചാക്കോയെ അനുസരിക്കുന്നവര്‍ മരണ ശേഷം പരിശുദ്ധ ഷേര്‍ളി ചാക്കോയുടെ വലതു ഭാഗത്ത് ഇരിക്കും അല്ലാത്തവര്‍ക്ക് പാരഡൈസ് ലോസ്റ്റ്! അവര്‍ക്ക് നിത്യ നരകം. ഗ്ലോറി!

പരിശുദ്ധ ഷേര്‍ളീ ചാക്കോ ഇനി മരിക്കുന്നില്ല. പുണ്യാളത്തി ഇനി നിത്യമായും ജീവിക്കും.  അന്ത്യ കാലത്ത് കര്‍ത്താവ് അരാറാത്ത് പര്‍വതത്തില്‍ കാലു കുത്തുമ്പോള്‍  കര്‍ത്താവിനൊപ്പം പറുദീസായിലേക്ക് പോകാനുള്ള പാസും തംബോല കാര്‍ഡും പുണ്യാളത്തിയില്‍ നിന്ന് കൈപ്പറ്റണം. തമ്പോല കാര്‍ഡ് ഇവിടെ സഭയായി അടിച്ച് വെച്ചിട്ടുണ്ട്. പാസും അതു പോലെ തന്നെ. രണ്ടായിരത്തി അഞ്ഞൂറു രൂപ മാത്രം തന്നാല്‍ ഒരു കുടുംബത്തിനുള്ള പാസും തമ്പോല കാര്‍ഡും ലഭിക്കുന്നതായിരിക്കും. അന്തിക്രിസ്തുവിനെ കീഴടക്കി കുഞ്ഞാടിന് മേലേ കയറി മണവാളന്‍ വരുമ്പോള്‍ സഭ നല്‍കുന്ന ഈ പാസും, കാര്‍ഡും കര്‍ത്താവിനെ കാണിച്ചാല്‍ നിങ്ങള്‍ക്ക് അവനോടൊപ്പം പറുദീസയിലേക്കുള്ള വണ്ടി കിട്ടും. അല്ലാത്തവര്‍ക്ക് രണ്ട് കിണ്ടി കിട്ടും.

ഇനി നടക്കാന്‍ പോകുന്നത് പരിശുദ്ധ ഷേര്‍ളീ ചാക്കോ പുണ്യാളത്തിയെ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച മടത്തും പഠിക്കലെ റോസമ്മ പൗലോസ്, പുണ്യാളത്തിയെ കണ്ട അദ്ഭുത സാക്ഷ്യം നിങ്ങളോട് പങ്ക് വെയ്ക്കുന്നതായിരിക്കും. നമ്മളിവിടെ ഒരു പാട്ടു പാടുമ്പോള്‍ സഹോദരി റോസമ്മ പൗലോസ് വേദിയിലേക്ക് കടന്നു വരുന്നതായിരിക്കും.

 ഹാ മനോഹരം യാഹേ നിന്റെ ആലയം... എല്ലാരും കയ്യടിച്ചാട്ടെ. അങ്ങനെയല്ല. ഇങ്ങനെ. ശക്തമായി... ഹല്ലേലൂയ്യ... ഗ്ലോറീ..... ഹാ മനോഹരം യാഹേ..................................."

റോസമ്മ പൗലോസ് തല കുനിച്ച് പിടിച്ച് വേദിയിലേക്ക് നടന്നു വന്നു. അവര്‍  മൈക്കിന് മുന്‍പില്‍ നിന്ന് ഗദ്ഗദത്തോടെ സംസാരിച്ചു തുടങ്ങി

- "പുണ്യവാളത്തിയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ...
ഞാനൊരു കാര്യം നേരേ ചൊവ്വേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..."

റോസമ്മ പൗലോസ് ഒരു നിമിഷം നിശബ്ദമായി. എന്നിട്ട് തുടര്‍ന്നു.
- "നിങ്ങളെല്ലാരും കരുതുന്നത് പോലെ ഞാന്‍ അന്ന് കണ്ട ആ അലവലാതി, പുണ്യാളത്തീം പുണ്യാളച്ചനുമൊന്നുമല്ല..!"

മെത്രാന്‍മ്മാര്‍ ഞെട്ടി. അച്ചന്‍മ്മാര്‍ ഞെട്ടി, സഭ ഞെട്ടി, ജനങ്ങള്‍ ഞെട്ടി...  വല്യ മെത്രാന്റെ ചെവിയിലൂടെ ഒരു മൂളക്കം പാഞ്ഞു. അവിടെങ്ങും പിറുപിറുപ്പുകളുയര്‍ന്നു...

- "എന്റെ പൊന്ന് മെത്രാച്ചന്മാരേ, അച്ചന്മാരേ, വിശ്വാസികളേ ഞാനന്ന് കണ്ടത് പുണ്യാളത്തിയെയൊന്നുമല്ല. ഇടിച്ചക്ക പറമ്പിലെ ഗ്ലാഡിസിനെയാ. ആ കാലമാടിയേയാ ഞാനന്ന് കണ്ടത്. എന്റെ കയ്യിലൊരു കല്ലു കിട്ടിയാരുന്നേ ഞാനവളെ എറിഞ്ഞ് മലത്തിയേനെ!"

ജനങ്ങള്‍ സാത്താനെ കണ്ടതുപോലെ നടുങ്ങി. അവര്‍  പാപത്തില്‍ ചവിട്ടിയതു പോലെ കുരിശു വരച്ചു. മെത്രാന് രണ്ട് അറുപത് അടിച്ചാല്‍ കൊള്ളാമെന്ന് തോന്നി.

റോസമ്മ പൗലോസ് തുടര്‍ന്നു

- "എന്റെ കയ്യീന്ന് വാങ്ങിച്ച രൂപാ അമ്പതിനായിരം അവളിപ്പോഴും എനിക്ക് തന്നിട്ടില്ല. അതന്വേഷിച്ച് ചെന്നപ്പോ അവളു വീടും പറമ്പും വിറ്റിട്ട് ഇവിടുന്നങ്ങ് പൊയ്ക്കളഞ്ഞെന്നാ അറിയാന്‍ കഴിഞ്ഞത്. ഒരുപാടന്വേഷിച്ചിട്ടും അവടെ പൊടി പോലും കിട്ടിയില്ല. അങ്ങനിരിക്കുമ്പഴാ കഴിഞ്ഞാഴ്ച്ച അപ്രതീക്ഷിതമായി അവള് വണ്ടീല്‍  പോകുന്നത് ഞാന്‍ കണ്ടത്. അതിന്റെ വെപ്രാളത്തില്‍ ഞാന്‍ അവളെ തടയാന്‍ വേണ്ടി പാഞ്ഞ പോക്കിലാ, തട്ടി വീണതും അപസ്മാരമുണ്ടായതും. അല്ലാതെ നിങ്ങളുദ്ധേശിക്കുന്നത് പോലെ അത് ഷേര്‍ളീ ചാക്കോയുമല്ല പുണ്യാളത്തിയുമല്ല. ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. നന്ദി. നമസ്കാരം."

റോസമ്മാ പൗലോസ് മെത്രാനെ വണങ്ങി വേദിയില്‍ നിന്നിറങ്ങാന്‍ തുടങ്ങി. പെട്ടന്നാണ് തല കറങ്ങിയിരുന്ന വല്യ മെത്രാന്‍ ചാടി എഴുനേറ്റത്.  അദ്ധേഹം മൈക്കിനടുത്ത് വന്ന് നിശബ്ദമായിരിക്കുന്ന ജനക്കൂട്ടത്തെ നോക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.

- "വിശ്വാസികളെ, സത്യത്തില്‍ നമുക്കൊരു യധാര്‍ത്ഥ പുണ്യാളത്തിയെ ഇപ്പോഴാണ് കിട്ടിയത്. ഈ വലിയ സത്യം ഇവിടെ പങ്ക് വെച്ച റോസമ്മയാണ് ശരിക്കും പുണ്യാളത്തി. റോസമ്മയെ കര്‍ത്താവയച്ചതാണ്. അവളുടെ ഭര്‍ത്താവിന് പോലുമറിയാത്ത ആ വലിയ രഹസ്യം ഇന്നിവിടെ വെളിവാക്കപ്പെട്ടു. ഗ്ലോറി... "

ജനങ്ങള്‍ കയ്യടിച്ചു. ഹല്ലേലൂയാ പറഞ്ഞു.  മെത്രാന്‍ തുടര്‍ന്നു -

- "അതു കൊണ്ട്, സത്യം മറച്ച് വെയ്ക്കാതെ എല്ലം പറയാനുള്ള വിശാല മനസ്സ് കാട്ടിയ നിഷ്കളങ്കയും സത്യസന്ധയുമായ റോസമ്മ പൗലോസിനെ നമ്മളിന്ന് ഈ ചടങ്ങില്‍ വെച്ച് വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്നു. ഗ്ലോറി... എല്ലാരും കയ്യടിച്ച് പാടിയാട്ടെ. ഹാ മനോഹരം... യാഹേ നിന്റെ ആലയം....."

അന്നേരം റോസമ്മാ പൗലോസിന് വീണ്ടും അപസ്മാരം വന്നു.


വ്യാഴാഴ്‌ച, നവംബർ 10, 2011

രാധാമണിയെ രാധാകൃഷ്ണന്‍ വിളിയ്ക്കുമ്പോള്‍

ഹലോ......

......................

ഹലോ...  ഡീ രാധാമണിയേ.., കേക്കാവോടീ...?

ഹലോ.. ങാ.. കേക്കാം കേക്കാം...
ഇങ്ങേരവിടെക്കിടന്ന് തൊള്ള തുറക്കാതെ...

എഡീ റേഞ്ചില്ലെടീ... ഈ മുതുകിഴവന്‍ അറബീടെ കോണോത്തിലെ ബില്‍ഡിങ്ങിന്റെ മോളിലത്തെ
പണി സൈറ്റീന്ന് വിളിച്ചിട്ടും റേഞ്ചില്ല.
ഇപ്പം കേക്കാവെടീ... എന്തൊക്കെയുണ്ടെടീ വിശേഷം? ഒരാഴ്ച്ചയായില്യോ ഞാന്‍ വിളിച്ചിട്ട്?

ഒരാഴ്ച്ച കൊണ്ടൊക്കെ ഇപ്പോ അതിനുമ്മാത്രം എന്തോ വിശേഷമൊണ്ടാകാനാ. ഒരാഴ്ച്ച കൊണ്ട് ഞാന്‍ പ്രസവിച്ചിട്ടൊന്നുമില്ല.

ഓ കരളേ, നിന്റെയൊരു തമാശ. നിന്റെ തിരു വായിലെ തെറി വാര്‍ത്ത മാത്രമാ ഇവിടെ നിന്റെ
ചേട്ടനൊരാശ്വാസം.

ഓ. ഇതു വല്യ കാര്യമായിപ്പോയി.


ഹലോ.....


ഹലോ..... ങാ കേക്കുന്നൊണ്ട്. നിങ്ങള് പറ...

എടീ എനിക്ക് ലീവനുവദിച്ച്ചെടീ ലീവനുവദിച്ചു അടുത്ത മാസം അവസാനത്തോടെ ഞാനങ്ങ് വരും. ഒരു രണ്ട് മാസം ലീവ്  കാണുമെടീ. നമുക്കൊന്ന് അടിച്ച് പൊളിക്കണം...ഹ്ഹ്ഹ്...

രണ്ട് മാസമോ? വല്യ കാര്യമായിപ്പോയി. രണ്ടു മാസം കൊണ്ടിത്ര എന്തോ  അടിച്ച് പൊളിക്കാനാ? രണ്ടു മാസം ലീവിനാണെങ്കില്‍ കെട്ടി എഴുന്നെള്ളിച്ച് ഇപ്പം ഇങ്ങോട്ട് വരണ്ട.

എടീ നീ എന്തോ വര്‍ത്തമാനമാടീ ഈ പറയുന്നത്? ഞാനൊരുത്തന്‍ നിന്റെ കെട്ടിയവന്‍ ഇവിടെക്കിടന്ന് മരുഭൂമീലെ ചൂടും പൊടീം ശ്വസിച്ച്, പണ്ടാരമടങ്ങി കഷ്ട്ടപ്പെട്ട്,  ഒരല്‍പ്പം ആശ്വാസം  തേടി നാട്ടിലേക്ക് വരാന്‍ നേരത്ത് നീ പറയുന്നു വരണ്ടന്ന്. കൊള്ളാമെടീ കൊള്ളാം...

ഓ, ഞാന്‍ പറഞ്ഞതാണോ ഇപ്പോ ഇത്ര വല്യ കുറ്റം? നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ എട്ട് വര്‍ഷമായി. ഇതിനിടീയ്ക്ക് നിങ്ങളും ഞാനും ഒന്നിച്ചൊന്ന് കഴിഞ്ഞിട്ടുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങളു മാത്രമാ. അല്യോ?! എന്നിട്ടും ഇപ്പോഴും നിങ്ങക്ക് എന്റെ കൂടെ കഴിയാന്‍ ലീവില്ല. എന്നാപ്പിന്നെ എന്നെയങ്ങ് കൊണ്ടു പോകുവോ, അതുമില്ല.അതാ വരണ്ടെന്ന് പറഞ്ഞത്.

എടീ ഞാനിവിടെ ആടിനെക്കെട്ടുന്ന എരുത്തിലു പോലൊരിടത്താ കഴിയുന്നത്. കൂടെ  പത്ത് പേരൂടൊണ്ട്. നിന്നെ ഇവിടെ കൊണ്ടു വന്നു താമസിപ്പിച്ചാല്‍ പിന്നെ ഇവന്‍മ്മാരെല്ലാം കൂടെ ആടിനെ  കറക്കുന്നത് പോലെ നിന്നെ കറക്കും. അതറിയാവോ? ചുമ്മാ ഒരോന്നങ്ങ് പറഞ്ഞോണം...

അതോ, നിങ്ങക്ക് അവിടെ വല്ല സെറ്റപ്പുമുണ്ടോ. പൂത്ത റഷ്യക്കാരി മദാമ്മമാരും ഫിലിപ്പീനികളുമൊക്കെ ചെകഞ്ഞങ്ങ് നടക്കുവാന്ന് കേട്ടിട്ടുണ്ട്..!

പിന്നേ, എനിക്കതല്ലേ പണി. അല്ലെങ്കിലും ഞാന്‍ നിന്റടുത്ത് വന്നാ നീ പോലും എന്റെ കൂടെ കിടക്കാറില്ല. പിന്നല്ലേ മദാമ്മമാരു. പോ പെണ്ണേ...

അല്ല നിങ്ങളെ എനിക്ക് അത്രയ്ക്കങ്ങോട്ട് വിശ്വാസമില്ല. നമ്മുടെ കെട്ട് കഴിഞ്ഞ് മൂന്നിന്റന്ന് എന്റെ
അമ്മായിയേക്കേറി പിടിക്കാന്‍ ചെന്നതല്ലേ നിങ്ങള്. ആ നിങ്ങള് ഞാനില്ലാത്തപ്പോള്‍ എന്തും ചെയ്തു കളയും.

എടീ, നീയെന്ത് വര്‍ത്തമാനമാ ഈ പറയുന്നത്. നിന്റമ്മായിയേ ഞാനല്ല പിടിക്കാന്‍ ചെന്നത്. നിന്റാങ്ങളയാ. ആളു കൂടിയപ്പോ അവരെന്റെ പേരു വിളിച്ച് പറഞ്ഞെന്നേയുള്ളു. അല്ല, നിന്റമ്മായിയെ അന്നു കണ്ടാല്‍ ആരും കേറിയൊന്നു പിടിച്ച് കളയുമായിരുന്നു. നിന്റമ്മായിക്ക് നല്ല ഗുമ്മുണ്ടാരുന്നു.

ഭ്! തോന്യാസം പറയുന്നോ. ഫോണിക്കൂടാന്നൊന്നും ചിന്തിയ്ക്കുകേല. എന്റമ്മായീടെ ഗുമ്മൊക്കെ കണ്ട നിങ്ങളെ... ചെ.., നിങ്ങളെ .. ഞാനെന്ത് പറയണം. നിങ്ങളെക്കുറിച്ച് ഇത്രേം ഞാന്‍ വിചാരിച്ചില്ല. അവരുടെ ഗുമ്മ് പോയി നോക്കിയേക്കുന്നു... ചെ..

എടീ എന്തുവാടീ നീയീ പറയുന്നത്. ഗുമ്മെന്നു പറഞ്ഞാല്‍ നീ ഉദ്ധേശിച്ചതൊന്നുമല്ലെടീ. ഗുമ്മെന്നു പറഞ്ഞാല്‍, അതിപ്പോ എങ്ങനാ പറയുന്നെ.. ഇപ്പഴത്തെ ചെറുപ്പക്കാരു പറയുന്ന ഒരു ഭാഷയാ. അടി പൊളി എന്നൊക്കെ പറയത്തില്യോ. അതാ അതിന്റെ അര്‍ത്ഥം. എന്റെടീ നീയെന്നെ കൊന്നേനെയല്ലോ...

അങ്ങനാന്നോ. എന്നാ അതാരിക്കും നാരായണേട്ടന്റെ മോനില്ലേ, ആ മൂത്തവന്‍... അവനീയിടെ എന്നോട് പറഞ്ഞത് ചേച്ചിയെ കാണാന്‍ നല്ല ഗുമ്മാണല്ലോന്ന്. ഞാനങ്ങ്  വേറെന്തോ കരുതിപ്പോയി. അന്നു തന്നെ നമ്മുടെ ബാത്രൂമിന്റെ വെന്റിലേറ്ററങ്ങ് അടച്ചു. ഇനി അവനെങ്ങാനും അതിലേ എന്റെ  ഗുമ്മ് കാണുന്നുണ്ടോ എന്ന് പേടിച്ച്...

അതു ശരി. ഞാനില്ലാത്തതു കൊണ്ട് എന്തെല്ലാം തരത്തിലുള്ള ചൂണ്ടകളാ ഒരോരുത്തവന്‍മ്മാര്‍ നിനക്ക് വേണ്ടി ഇടുന്നത്. കരളേ ചതിച്ചേക്കല്ലേടീ..

പിന്നേ നിങ്ങളെ ചതിക്കലല്യോ എന്റെ പണി?! ഇങ്ങനൊക്കെ പറഞ്ഞാ ഞാന്‍ ഫോണ്‍ കട്ട് ചെയ്യും പറഞ്ഞേക്കാം.

എടീ നീ ക്ഷെമി. ഞാന്‍  ചുമ്മാ തമാശിച്ചതല്യോ. അതു പോട്ടെ, എന്ത്യേ നമ്മുടെ മക്കളു രണ്ടും. ഒറങ്ങിയോടീ?

നമ്മുടെ മക്കളോ? നിങ്ങളെ നേരില്‍ കണ്ടാ അതുങ്ങളെന്നോറ്ട് ചോദിക്കും നിങ്ങളാരാണെന്ന്?

എന്തോ ചെയ്യാനാടീ. ഞാനിവിടെക്കിടന്ന് കഷ്ട്ടപ്പെടുന്നതെല്ലാം നിനക്കും മക്കള്‍ക്കും വേണ്ടിയല്ലേ?

ആ പിറുങ്ങിണികള്‍ക്ക് അതിന് അതൊക്കെ മനസ്സിലാക്കാനുള്ള അറിവൊണ്ടോ? അതുങ്ങളു നോക്കുമ്പോ ഇന്നു വരെ കണ്ടിട്ടില്ലാത്തൊരാള് അച്ചനാന്നും പറഞ്ഞ് മുന്‍പില്‍ വന്ന് നില്‍ക്കുന്നു. അന്നേരം അതുങ്ങള് നിങ്ങളെ തിരിച്ചറിയുവോ? ഒന്നാലോചിച്ച് നോക്ക്.

ങാ.. പോട്ടെടീ. ഞാന്‍ നേരില്‍ വരുമ്പോ അതൊക്കെ മാറും. ഈ വരവില്‍ നമുക്ക് മൂന്നാമതൊരെണ്ണത്തേക്കൂടെ പ്രൊഡ്യൂസ് ചെയ്യണം.

എന്തുവാ?

നമ്മുടെ രണ്ട് മക്കള്‍ക്കും കൂടി ഒരു കുഞ്ഞനിയത്തിയേയോ കുഞ്ഞനിയനേയോ നിര്‍മ്മിച്ച് കൊടുക്കണമെന്ന്. ഹ ഹാ....

പിന്നേ. എന്തൊരു മുടിഞ്ഞ പൂതിയാ നിങ്ങടേത്? അതൊന്നും നടക്കുകേല.

അതെന്തോ വര്‍ത്തമാനമാ നീയീ പറയുന്നെ. ഒരു കൊച്ചൂടെ ഒണ്ടായതുകൊണ്ടെന്തുവാ ഇത്ര പ്രശ്നം?

പ്രശ്നമോ? അതിന് നിങ്ങളല്ലല്ലോ പ്രസവിക്കുന്നത്, ഞാനല്യോ.

നീയാന്നേലും അതിനു വേണ്ടി ഞാനല്യോടീ അധ്വാനിയ്ക്കുന്നത്. ഹഹ്ഹ്...

നിങ്ങളധ്വാനിച്ചിട്ടൊന്നുമല്ല നമുക്ക് രണ്ട് പിള്ളേരുണ്ടായത്. ഹയ്യട

പിന്നാരാടീ?

നമുക്ക് ആദ്യത്തെ രണ്ട് പിള്ളേരും ഒണ്ടായത് നിങ്ങളുടെ കഴിവു കൊണ്ടൊന്നുമല്ലന്നാ പറഞ്ഞത്..!

എടീ, പുല്ലേ അതാ ഞാന്‍ ചോദിച്ചത്, പിന്നാരുടെ കഴിവ് കൊണ്ടാണ് നമുക്ക് രണ്ട് പിള്ളേരൊണ്ടായതെന്ന്?

നമുക്ക് രണ്ട് പിള്ളേരും ഒണ്ടായത് ആ ആറ്റുകാല്‍ സാധാകൃഷ്ണന്റെ യന്ത്രത്തിന്റെ പ്രവര്‍ത്തനം ഒന്നു കൊണ്ട് മാത്രമാ. അല്ലാതെ നിങ്ങടെ മിടുക്കു കൊണ്ടല്ല.

ദൈവമേ, എന്തൊരു അറാം പിറന്ന വര്‍ത്തമാനമാടീ നീ പറയുന്നെ. എനിക്ക് തല കറങ്ങുന്നു...

അതു തന്നാ പറഞ്ഞത്. നമ്മുടെ രണ്ട് പിള്ളേരേം ഒണ്ടാക്കിയത് ആറ്റുകാല്‍ സാധാക്കൃഷ്ണന്റെ യന്ത്രമാ.  ആറ്റുകാല്‍ സാധാക്കൃഷ്ണന്റെ യന്ത്രമില്ലാരുന്നേ ഞാനൊരു മച്ചിപ്പശുവായി നിന്ന് പോയേനെ. അദ്ധേഹത്തിന്റെ യന്ത്രത്തെ പൂവിട്ട് പൂജിയ്ക്കണം... പക്ഷേ എന്തോ പറയാനാ,  ഇപ്പോ അദ്ധേഹത്തിന്റെ  യന്ത്രത്തിന് ആ പഴേ പ്രവര്‍ത്തന ക്ഷമതയില്ല. അതു കൊണ്ട് ഇനി നമുക്കൊരു  കൊച്ചൊണ്ടാകുമോന്ന് എനിക്ക് ഉറപ്പ് പറയാന്‍ പറ്റുകേല.

എടീ ദുഷ്ട്ടേ.... എനിക്ക് തല കറങ്ങുന്ന്... ജാനിപ്പോ വീഴും... എന്നാലും നീ എന്നെ.. എന്നെ.. ചതിച്ചല്ലോ.... അയ്യോ.... ഞാന്‍ വീണേടീ... വീ.............. അയ്യോാാാാാാാ.......

ഹലോ..  ഹലോ.. ..... നിങ്ങളെന്താ ഒന്നും മിണ്ടാത്തെ... ഹലോ.. ചേട്ടാ.. ചേട്ടോ... ചേട്ടോയ്........ അയ്യോ ചേട്ടാ... ആറ്റുകാല്‍ സാധാക്കൃഷ്ണന്റെ  യന്ത്രമെന്ന് ഞാനുദ്ധേശിച്ചത്.... ചേട്ടോ........ ചേട്ടോയ്...............
..................................................................................................................................................

ചൊവ്വാഴ്ച, നവംബർ 08, 2011

ഓ.പി ഒളശേടെ കോങ്കണ്ണ്

ഡിയര്‍  മാത്തുക്കുട്ടി,
നിങ്ങള്‍ എന്നേക്കുറിച്ചെഴുതിയ ഡോക്ക് ഞാന്‍ വായിച്ചു. കൊള്ളാം. കവിത കൊള്ളാം. ഇനി മേലിലിത് ആവര്‍ത്തിച്ചേക്കരുതെന്നേ എനിക്ക് പറയാനുള്ളു. ഇതിനുള്ള മറുപടിയും, മറ്റു കാര്യങ്ങളും ഞാനും ഒരു കവിതയായി എഴുതി ഡോക്ക് ആക്കുന്നു. എനിക്ക് കവിത എഴുതി യാതൊരു മുന്‍ പരിചയവുമില്ലെന്നു കൂടി പറഞ്ഞു കൊള്ളട്ടെ. എന്തായാലും നിങ്ങള്‍ വന്ന് ഈ ഡോക്ക് വായിച്ച് നോക്കുമല്ലോ.....
(വായിച്ചാ മതി. അഭിപ്രായം എഴുതണോന്നില്ല )

ഡോക്കിലേക്കുള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു. http://padaarblog.blogspot.com/2011/11/blog-post_07.html"മാത്തുക്കുട്ടീ,  നിന്റെ കവിത
ഞാന്‍ വായിച്ചു.
ഒരു മാതിരി കൂതറക്കവിത.
എന്തൊരു അച്ചരച്ചുടത
എന്തൊരു ചംചാര "ഫാ"ഷ.
ഇതൊക്കെ നീ എവിടുന്ന് പഠിച്ചു.
ആരു പഠിപ്പിച്ചു.
ഏത് തെണ്ടിയാ പഠിപ്പിച്ചത്?
കവിതയാണു പോലും, കവിത!

മാത്തുക്കുട്ടീ,
നിന്നെ വര്‍ണിക്കുകയാണെങ്കില്‍,
കിങ്ങ് കോങ്ങിന്റെ മുഖമാണ്.
കൊമാഡോ ഡ്രാഗന്റെ സ്വരമാണ്
നീര്‍ക്കോലി അവറാന്റെ നടപ്പാണ്
നായ്ക്കുരുണ പൊടിയുടെ മണമാണ്
നാശ കോടാലീടെ ഗുണമാണ്
ഓ.പി ഒളശേടെ കോങ്കണ്ണാണ്
ആകെ മൊത്തമൊരു ചവറാണ്!

മാത്തുക്കുട്ടീ നീയൊരു കച്ചട.
ഭൂലോക അലവലാതി.
നിന്റെ ഉണ്ടക്കണ്ണിലിന്ന് ഞാന്‍
വെണ്ടയ്ക്കാ തീയലൊഴിക്കും.
കൂടുതല് കളിയെടുത്താല്‍ നിനക്ക് ഞാന്‍
പാലും വെള്ളത്തില്‍ പണി തരും.
എട്ടിന്റെ പണി!

നീയും, നിന്റെയൊരു
ഒടുക്കത്തെ കവിതയും.
നീ കണ്ണാടിയില്‍ മുഖം
നോക്കാറില്ലേ മാത്തുക്കുട്ടീ..?
പ്രേമിക്കാന്‍ നടക്കുന്നു ഒരു ശവം.
നീ മുടിഞ്ഞ് പണ്ടാരടങ്ങും പണ്ടാരക്കാലാ!

നിന്റെ ശല്യം കാരണം, എനിക്ക്
നിന്റെ അപ്പന് പറയേണ്ടി വരും.
നിന്റെ അപ്പനോട്  പറയേണ്ടിയും വരും.
എന്റപ്പനോട് പറഞ്ഞാല്‍,
എന്റപ്പന്‍ നിന്റപ്പനെ തല്ലും
നിന്റപ്പന്റപ്പനേം തല്ലും. കട്ടായം!
എങ്കിലും ഞാനങ്ങ് ആലോചിക്കും,
എന്നാത്തിനാ നമ്മുടെ
അപ്പനേം അപ്പനേം തല്ലിക്കുന്നെ?
ഈ പ്രശ്നം അങ്ങ് അപ്നാ അപ്നാ
സോള്‍വ് ചെയ്താല്‍ പോരായോന്ന്?!
അതുകൊണ്ട് മാത്രമാണ്
നീയും നിന്റപ്പനും രക്ഷപെട്ട് നില്‍ക്കുന്നത്.
അത് മറക്കണ്ട!

ഇനി ഫേസ്ബുക്ക് ഡോക്കില്‍
എന്നേക്കുറിച്ചെഴുതിയാല്‍
നിന്റെ ഡിങ്കോള്‍ഫിക്ക സുഡാനിക്കയില്‍
എന്റെ ചെരുപ്പിന്റെ ഹീലു പതിയും.
പിന്നെ നിനക്ക് പിള്ളാരൊണ്ടാകുകേല പറഞ്ഞേക്കാം!

ഇത്രയുമൊക്കെ പറയണമെന്ന് തോന്നി.
നിന്റെ വൃത്തികെട്ട മോന്ത കാണുമ്പോള്‍,
ഇതിലും കൂടുതലൊക്കെ പറയണമെന്ന്
ഇനിയും തോന്നുന്നു.
എങ്കിലും ഞാനിപ്പോ കണ്ട്രോളു ചെയ്യുന്നു.
ഇനി ഈ പരിപാടി നീ കണ്ട്രോളു ചെയ്തില്ലെങ്കില്‍,
നിന്നെ ഞാനിവിടുന്ന് റോളോവറു ചെയ്യും!
ഇത് സത്യം! സത്യം! സത്യം!!!"

എന്ന് ,
ഗ്രേസ്മേരി.
ഒപ്പ്
ശൂ.

വെള്ളിയാഴ്‌ച, നവംബർ 04, 2011

ആലുവയില്‍ നിന്ന് നീലേശ്വരത്തേക്കൊരു ഗോസിപ്പ് ഡബിള്‍ ട്രാക്ക്

പണ്ടേ നടിയെന്ന് പറഞ്ഞാല്‍  __*ടിയെന്ന് തിരുത്തി വായിക്കുന്ന അറാം പിറന്നവന്‍മ്മാരാണ് മലയാളി ഗഡികള്‍. എനിക്കും നിനക്കും തമ്മിലെന്ത് എന്ന് പണ്ട് കര്‍ത്താവ് ചോദിച്ചത് പോലെ നടിയ്ക്കും  __*ടിയ്ക്കും തമ്മിലെന്ത് എന്ന്  പലരും ചോദിക്കുന്നുണ്ടെന്നത്  ചോര്‍ന്ന് കിട്ടിയ വിവരമാണ്.  നടിയേതാ  __*ടിയേതാന്നറിയാത്തവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.  പക്ഷേ നടിയില്‍ നിന്ന്  __*ടിയിലേക്കുള്ള ദൂരം ഒരു നൂല്‍പ്പലത്തിന്റെ അത്ര തന്നെ ഘനമുള്ളതോ, ഒരു സെന്റീമീറ്റര്‍ മില്ലി മീറ്റര്‍  അകലമുള്ളതോ ആണെന്നത് പച്ച പരമാര്‍ത്ഥമാണ്. നമ്മുടെ നടിമാരുടെയൊക്കെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും കൂട്ടിക്കുഴച്ച് കൂലങ്കഷമായി പഠിയ്ക്കുമ്പോള്‍, നടിയും  __*ടിയും തമ്മിലുള്ള ഗ്യാപ്പ് നല്ലോണം ഫീല്‍ ചെയ്യുന്നത് അറിയാന്‍  പറ്റും. കാരണം ഇതിന് രണ്ടിനും ഇടയില്‍ ഗ്യാപ്പേ ഇല്ലെന്നതാണ് ഇതിന്റെ മുട്ടന്‍  രസം.

രമ്യാ മാധവന്‍ നല്ല നടിയാണ്. അല്ലാതെ അവരൊരുമാതിരി നല്ല  __*ടിയല്ല.  നിര്‍ഭാഗ്യവശാല്‍ അവരുടെ കുടുംബ ജീവിതവും വോട്ട് ജീവിതവുമൊക്കെ ആകെപ്പാടെ താറുമാറായിപ്പോയി. മാധ്യമങ്ങളും ചാനലുകളുമൊക്കെ കൂടി  ഏറെ കൊട്ടി ഘോഷിച്ച വിവാഹ ബന്ധം, ബബിള്‍ഗം ചവച്ചിട്ട് കുമിളയാക്കി പൊട്ടിയ്ക്കുന്നത് പോലെ പൊട്ടി പാളീസായിപ്പോയി. വോട്ട് ചെയ്യാന്‍ പോയപ്പോ അതാകട്ടെ നാട്ടിലെങ്ങും പാട്ടായി.    എല്ലാത്തിനും കാരണം ആര്‍ത്തുങ്കല്‍ ഭഗവതിയ്ക്ക് അല്‍ഫന്‍ ലീബേ നേര്‍ന്നിട്ട് കൊടുക്കാഞ്ഞത് കൊണ്ടല്ലെന്നും, പകരം ദോശ രാഘവന്‍ എന്ന സിനിമയിലെ നായകനുമായുള്ള അവിഹിത ബന്ധം കൊണ്ടാണെന്നുമാണ് രാധാകൃഷ്ണ കണിയാന്‍ കവിടി നിരത്തിപ്പറഞ്ഞത്. ദോശ രാഘവവന്റെ ഒറിജിനല്‍ ഭാര്യ ഈ അവിഹിത  സംസര്‍ഗത്തില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതൊക്കെ അന്ന് വാര്‍ത്തയായിരുന്നു. അങ്ങനെയിരിക്കെ,
നടി വല്ല വിധേനയും കല്യാണം കഴിച്ച് പോയതോടെ തന്റെ ഭര്‍ത്താവിനെ തിരിച്ച് കിട്ടിയല്ലോ എന്ന് നടന്റെ ഭാര്യ സമാധാനപ്പെട്ടിരിയ്ക്കുമ്പോഴുണ്ട്, നടി വിവാഹ മോചിതയായി നാട്ടില്‍  അവതരിച്ചിരിക്കുന്നു. അതോടെ ഡൈവോഴ്സ് നടി വീണ്ടും,  നടന്റെ ചിന്ന വീടായി മാറുകയായിരുന്നു. (ചിന്ന വീടെന്ന് തമിഴില്‍ പറഞ്ഞാല്‍ അര്‍‍ഥം വെപ്പാട്ടി.)

ഇപ്പോ ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത് വേറൊന്നും കൊണ്ടല്ല. രമ്യാ മാധവന്‍ എന്ന നടിയും, ദോശ രാഘവന്‍ എന്ന നടനുമായുള്ള പ്രണയവും (?) സംസര്‍ഗ്ഗവുമൊക്കെ  ഈയിടെയായി കേറി ഒന്നൂടെ ക്ലച്ച് പിടിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്.  ഏതോ ഒരു "പ്രാവിന്റെ ഫ്രെണ്ടോ ബാക്കോ മിഡിലോ" ഒക്കെയായ, ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍, ഇതിലെ പ്രധാന കഥാപാത്രങ്ങളായ നടിയും നടനും വീണ്ടും സാറ്റ് "കളി" തുടങ്ങി എന്ന് സിനിമാവൃത്തങ്ങളില്‍ ഗോസിപ്പ് പരന്നു കൊണ്ടിരിക്കുന്നു. നടിയ്ക്ക് ഈ നടനില്ലാതെയും, നടന് ഈ നടിയില്ലാതെയും പറ്റില്ലത്രെ. അതു കാരണമാണ് നടിയ്ക്ക് ആറ്റു നോറ്റ് കിട്ടിയ ഭര്‍ത്താവിനെപ്പോലും അന്ന്,  നഷ്ട്ടപ്പെടുത്തേണ്ടി വന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് പല ചിന്തകളും മനസ്സില്‍ വന്നേക്കാം. നടി ഒരു  __*ടി ആയതാണോ കുഴപ്പം, അല്ലെങ്കില്‍ നടന്‍ നടിയെ ഒരു  __*ടിയായി കാണുന്നതാണോ കുഴപ്പം, അതുമല്ലെങ്കില്‍ ഇവരുടെ പരിശുദ്ധമായ പ്രണയം കണ്ട്  അസൂയ മൂത്ത എന്നേപ്പോലുള്ള മരമാക്രികള്‍ ഇതൊരു __*ടിവെപ്പ് കേസാണോ എന്ന് അന്വേഷിച്ച് നടക്കുന്നതാണോ കുഴപ്പം എന്ന് ഇനിയും കണ്ട്പിടിയ്ക്കപ്പെടേണ്ടിയിരിക്കുന്നു.  എന്നതൊക്കെയായാലും, സംഭവം നടന്റെ കുടുംബം തകര്‍ക്കാതിരുന്നാല്‍ മാത്രം മതി.

*ഡാഷ് ഇട്ടിടത്ത്  നിങ്ങള്‍ക്കിഷ്ട്ടമുള്ള അക്ഷരം ചേര്‍ത്ത് വായിക്കാവുന്നതാണ്.
* ഇതില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്  ഏതെങ്കിലും പ്രശസ്ത നടീ നടന്മാരെയാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല.

ബുധനാഴ്‌ച, നവംബർ 02, 2011

വളവില്‍ കൊണോരമ: അടിപൊളി എന്റര്‍ടെയ്ന്മെന്റ് ചാനല്‍

വളവില്‍ കൊണോരമ:
പ്രീയപ്പെട്ടവരെ വളവില്‍  കുടുംബത്തിന്റെ സ്വന്തം പത്രമായ കൊണോരമ നിങ്ങളെ  കൊണപ്പെടുത്താനായി, ഇതാ എന്റര്‍ടെയ്ന്മെന്റ്
ചാനലും തുടങ്ങുന്നു....
"വളവില്‍ കൊണോരമ."


വളവില്‍ കൊണോരമ.-
"നാടു മൊത്തം ചളമായി"
 ( ക്യാപ്ഷന്‍ )

"പ്രീയപ്പെട്ട മലയാളിപ്പോങ്ങന്‍മ്മാരേ; മലയാളികളുടെ വീടുകളെ കുട്ടിച്ചോറാക്കാന്‍ നാളെമുതല്‍ നിങ്ങളുടെ സ്വന്തം  ചാനല്‍ "വളവില്‍ കൊണോരമ" ഉദ്ഘാടിക്കപ്പെടുകയാണ്.  ഞങ്ങളുടെ പത്രത്തേയും "മ" വാരികകളേയും ഏറ്റെടുത്തത് പോലെ ഇതും  നിങ്ങള്‍ ഏറ്റെടുക്കുമെന്ന്, ഞാന്‍ അഹങ്കാരത്തോടെ വിശ്വസിക്കുന്നു."

എന്ന്,
പോക്രീസ് വീട്ടില്‍ ഡിക്രൂസ് അച്ചായന്‍ (എം.ഡി.).
[വളവില്‍ കൊണോരമ എന്റെര്‍ടെയ്ന്മെന്റ് ചാനല്‍]

അത്യുജ്വല പരിപാടികള്‍....

ആരംഭിക്കും മുന്‍പേ ഇന്‍ഡ്യയിലെ ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ചാനലായി  വേള്‍ഡ് ഫ്ലൂക്ക്
ഏജന്‍സിയുടെ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചാനല്‍.
വളവില്‍ കൊണോരമ. !!!

[പ്രഗത്ഭര്‍ എന്തു പറയുന്നു എന്നു നോക്കാം-]

സന്തോഷ്‌ പാണ്ടി: -
"എന്റെ കൃഷ്ണനും ബാധയും എന്ന ചിത്രം കോടികള്‍ തന്ന് ഈ ചാനല്‍ ഏറ്റെടുത്തു
എന്നു പറയുമ്പോള്‍ തന്നെ അറിയാം,  ഈ ചാനലിന്റേത് അത്യുന്നതവും കരാള കൂടോത്രവുമായ നിലവാരമാണെന്ന്.  ഈ ചാനലിനേക്കുറിച്ച് എനിക്ക് പറയാനുള്ള പഞ്ച് ഡയലോകുകള്‍  ഇതാണ് . - ചാനലു തറയാണെന്ന് കരുതി അതു കാണുന്നവര്‍ തറയാകണമെന്നില്ല.
ഷക്കീലപ്പടം കാണാമെങ്കില്‍ ഈ ചാനലു കാണുന്നതില്‍ എന്താണ് തെറ്റ്?"

ബസ് സ്റ്റാന്റ്  രമണി:-
"വൗ! വാട്ട് എ ചാനല്‍. മലയാളത്തിലെ അറിയപ്പെടുന്ന തുണ്ട് നടി എന്ന നിലയ്ക്ക് എന്റെ എല്ലാ അഴിഞ്ഞാട്ടങ്ങളും നിങ്ങള്‍ക്കീ ചാനലിലൂടെ, ഇനി എപ്പോഴും കാണാം."


ചാനലിന്റെ പ്രധാന പരിപാടികള്‍:-

പോണ്‍ മൂവീസ്- 
[ലോക പ്രശസ്ത പോണ്‍ സിനിമകള്‍ ഇനി, പ്രൈം ടൈമില്‍ നിങ്ങളുടെ  വീട്ടിലേക്ക്  വിരുന്നെത്തുന്നു.
കുടുംബ സമേതം ഒരുമിച്ചിരുന്നു കാണേണ്ടുന്ന മാദക രതിക്കാഴ്ച്ചകള്‍. സെന്‍സര്‍ ചെയ്യാത്ത നീല ലോചനം]

അഴിഞ്ഞാട്ടം ഇവിടെ വരെ -
[അഴിഞ്ഞാടി നടക്കുന്ന കേരളത്തിലെ ഇളം പ്രായക്കാരുടെ രഹസ്യ സമാഗമങ്ങള്‍,  ഒളിക്യാമറ വെച്ച് ഷൂട്ട് ചെയ്ത സ്റ്റിങ്ങ് ഓപ്പറേഷനുകള്‍ ലൈവ് ആയി അവതരിപ്പിക്കുന്നു.   ഞെട്ടിക്കുന്ന  ബുളു ബുളാ ബ്ലൂ ട്രൂത്തുകള്‍]

കല്ലുകെട്ടിലൊളിപ്പിച്ചിട്ടുണ്ട് തമ്പാക്ക് -  
[ബാധാകര്‍ ജംഗിളോദയത്തിന്റെ, "മ" വാരികയില്‍ വന്ന അതേ നോവല്‍, അതി  മനോഹരമായി അഭ്ര പാളികളില്‍.  രശ്മി എന്ന തല തെറിച്ച പെണ്ണും, അവള്‍ക്ക് കഞ്ചാവും കള്ളും കൊടുക്കുന്ന
മാടക്കട ജാനുവും നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു.എക്സൈസുകാര്‍ മാടക്കട റെയ്ഡ് ചെയ്യുമോ, റെയ്ഡ് ചെയ്താല്‍  രശ്മി എങ്ങനെ കഞ്ചാവടിയ്ക്കും... പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരായിരം ചോദ്യങ്ങളവശേഷിപ്പിക്കുന്ന ഉദ്വേഗ ജനകമായ സീരിയല്‍]

തപ്പും തുടയും - 
[പേരു കേട്ടാലേ പ്രോഗ്രാം എന്താണെന്ന് എല്ലാര്‍ക്കും പിടികിട്ടും. ഈ  പ്രോഗ്രാം എല്ലാ ദിവസവും രാത്രി പണ്ട്രണ്ട് മണിയ്ക്ക് ശേഷം നിങ്ങളുടെ വീട്ടിലേക്കെത്തുന്നു. "കിടന്ന പാ കണ്ടില്ല" എന്ന സീരിയലിന് ശേഷം കെ.കെ. നീല ലോഹിതന്‍ സംവിധാനം നിര്‍വഹിക്കുന്ന മനോഹരമായ പരമ്പര]

നോണ്‍സെന്‍സ് & നോണ്‍സെന്‍സ് പൂരപ്പാട്ട് റിയാലിറ്റി ഷോ.- 
[ഇന്നുവരെ കണ്ടിട്ടുള്ള റിയാലിറ്റി ഷോകളെ കടത്തിവെട്ടുന്ന പോക്രിത്തരം.  3000 പേരു പങ്കെടുത്ത ഒഡീഷന്‍ റൗണ്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 പേര്‍ പൂരപ്പാട്ട് കൊണ്ട് നിങ്ങളുടെ കാതുകളെ ഞെട്ടിപ്പിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകളുടെ സുന്ദരമായ ആലാപനം. കുടുംബ സമേതം ഒന്നിച്ചിരുന്ന് കാണേണ്ടുന്ന പ്രോഗ്രാം. പാകിസ്ഥാനിലെ അല്‍ഖ്വയ്ദയില്‍ നിന്നും മലയാളം തെറിപ്പാട്ട് വശമാക്കി, ഇവിടെയെത്തി മത്സരിക്കുന്ന അല്‍ഖ്വയ്ദ കമാന്റര്‍ ഈ റിയാലിറ്റി ഷോയുടെ മാത്രം സവിശേഷത.
 - ഈ ഷോയുടെ ജഡ്ജസ്സ്: -
ധാരാവിയിലെ മൂത്ത പോക്രി ആംബ്രോസ്സ് അണ്ടര്‍വേള്‍ഡ്.
റെയില്‍വേ കോളനിയിലെ ഹ്യൂജ് അലമ്പന്‍ അമ്മായി രാജേഷ്.
മീന്‍കാരി മറുതാ മറിയ.]

വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് പുല്ലാ -
[കണ്ട ആണുങ്ങളുമായി മൊബൈലില്‍ മെസേജയച്ച് കളിക്കുന്ന ഭാര്യമാര്‍...
അവരെ സംശയിക്കുന്ന ഭര്‍ത്താക്കൻമ്മാര്‍...
ഭര്‍ത്താക്കൻമ്മാരോട് ഭാര്യമാര്‍ ചങ്കൂറ്റത്തോടെ പറയുന്നു-
 "നിങ്ങളെന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് പുല്ലാ....!!!"
മാറുന്ന സ്ത്രീത്ത്വത്തിന്റെ ഐതിഹാസികമായ ഏട് പങ്ക് വെക്കുന്ന റിയാലിറ്റി ഷോ.]

കുരയ്ക്കുമ്പോള്‍ കൂടെ കുരയ്ക്കാന്‍ നിന്‍ നിഴല്‍ മാത്രം വരും -
[തെരുവു പട്ടികളെ പ്രകോപിപ്പിച്ച് കുരപ്പിക്കുകയും, വഴിയേ പോകുന്നവരെ പട്ടികളെക്കൊണ്ട് കടിപ്പിയ്ക്കുകയും ചെയ്യുന്ന സാഹസിക പ്രോഗ്രാം. അവതരണം  പേപ്പട്ടി ഹണ്ടര്‍ സ്റ്റീവ്  കണാരേട്ടന്‍ ]

അടുക്കള ചളകൊളം -
[പാചക വിഭാഗം:   നിങ്ങളുടെ അടുക്കള  കുളമാക്കാന്‍ , വ്യത്യസ്ഥ പഴം കഞ്ഞികളുമായി മിസിസ് മദാലസാ മാര്‍ഗരറ്റ് എത്തുന്നു]

ഭാര്യമാര്‍ ഒളിച്ചോടുക - 
[സ്വസ്ഥമായി കുടുംബ ജീവിതം നയിക്കുന്ന ഭാര്യമാരെ, പുതിയ ബന്ധങ്ങളുണ്ടാക്കിക്കൊടുത്ത് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്ന പ്രോഗ്രാം. കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള  ചെറുപ്പക്കാരുടെ മൊബൈല്‍ നമ്പരുകള്‍ വീട്ടമ്മമാര്‍ക്ക് ഫ്രീയായി നല്‍കുന്നു എന്നതാണീ പ്രോഗ്രാമിന്റെ
സവിശേഷത.]

വിളക്ക് - 
[ചില "പ്രത്യേക" സന്ദര്‍ഭങ്ങളില്‍  വിളക്ക് കത്തിച്ച് പിടിച്ച് കൊടുത്തിട്ടുള്ള ഗഡികളുടെ
തീവ്രമായ  അനുഭവങ്ങള്‍  പ്രമേയമാക്കിയ   പരമ്പര]

കന്നേ മടങ്ങുക, കന്നാലീ മടങ്ങുക - 
[കന്നാലിക്കച്ചവടം നടത്തി കുടുമ്പം പോറ്റാന്‍ കഷ്ട്ടപ്പെടുന്ന ഗൃഹനാഥന്റെ കഥ, വെറും എട്ട് ആഴ്ച്ച മാത്രമുള്ള പരമ്പരയായി നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. സംവിധാനം കന്നാലി എല്‍ദോ പട്ടം നേടിയ,  പത്മശ്രീ ഭരത് ഡോ. ലെഫ്റ്റനന്റ് കോണകം സര്‍: കാലി അവറാന്‍ ]

അച്ചരച്ചുടതയോടെ ചംചാരിക്കൂ -
[ട്രെയിനിന്റെ ബാത്രൂമില്‍, ബാത്രൂം സാഹിത്യം എഴുതുന്നവരെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം. അവതരിപ്പിക്കുന്നത്  ജോണ്‍ പൊട്ടാസ്]

ബിവറേജസ് നമ്മുടെ തേജസ്സ് - 
[ബിവറേജസ്സിനു മുന്‍പില്‍ മദ്യപിച്ച് അഴിഞ്ഞാടുന്ന കുപ്രസിദ്ധ  മദ്യപന്‍മ്മാരുടെ ജീവിതത്തിന്റെ
നേര്‍ക്കഴ്ച്ച. അവതരണം കുടിയന്‍ നാരായണന്‍ ]

ജെയിംസ് ബോണ്ട - 
[ജെയിംസ് , ഫ്രിഡ്ജില്‍ വെച്ച ബോണ്ട ആരാണ് തിന്ന് തീര്‍ത്തത് ?
ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്തരം തേടി ഡിറ്റക്ടീവ് ഗുഡ് ലക്ക് ഹോംസ് എത്തുന്നു....
ബോറടിച്ച് പണ്ടാരടങ്ങുന്ന കുറ്റാന്വേഷണ സീരിയല്‍. ]

ഡര്‍ട്ടീ പിക്ച്ചേഴ്സ് - 
[സില്‍ക്ക് സ്മിത, ഡിസ്കോ ശാന്തി, പര്‍വീണ്‍ ബാബി, സീനത് അമന്‍ ,  അനുരാധ, ഷക്കീല,
മറിയ, രേഷ്മ, സിന്ധു തുടങ്ങിയ ഓസ്ക്കാര്‍ നടിമാരുമായി  അവരുടെ "ഉള്ളിലേക്കിറങ്ങി നടത്തുന്ന"
ഇന്റര്‍വ്യൂകളുമായി ഞായറാഴ്ച്ചകളില്‍ എത്തുന്ന കുളുകുളുപ്പാര്‍ന്ന പ്രോഗ്രാം.
അവതരിപ്പിക്കുന്നത് 'ദേഷ്യാ നെറ്റില്‍" നിന്നും ചാടിപ്പോന്ന, ശ്രീ മണ്ടന്‍  നായര്‍]

ഇത്രയും സവിശേഷ പ്രോഗ്രാമുകള്‍  "വളവില്‍ കൊണോരമ"യില്‍ മാത്രം.
കാണൂ, ആസ്വദിയ്ക്കൂ, ആഭാസന്‍മ്മാരാകൂ...

വളവില്‍ കൊണോരമ.-
"നാടു മൊത്തം ചളമായി"

- (അഡ്വര്‍ട്ടൈസ്മെന്റ്) -