വ്യാഴാഴ്‌ച, മാർച്ച് 31, 2011

ലോകകപ്പ്‌: ഇന്‍ഡ്യ = വിന്‍ഡ്യ ! പാക്കിസ്ഥാന്‍ = പോക്കിസ്ഥാന്‍ !

ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരേ വീണ്ടുമൊരു അവിസ്മരണീയ ലോകകപ്പ്‌ വിജയം. മൊഹാലിയില്‍ നടന്ന സെമി ഫൈനലില്‍ ഇന്ത്യ, ബദ്ധ വൈരികളായ പാകിസ്ഥാനെ ഒരിക്കല്‍ കൂടി, നിലം തൊടീക്കാതെ പറപ്പിച്ചു ഫൈനലിലേക്ക് കടന്നു. ശനിയാഴ്ച മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ 260/9 പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 231 ഓള്‍ ഔട്ട്. എല്ലാ ഇന്ത്യക്കാരും അര്‍മാദിയ്ക്കൂ...

മൊഹാലിയില്‍ തീ പാറുന്ന മല്‍സരം നടക്കുമ്പോള്‍ ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളില്‍ മല്‍സരത്തെപ്പറ്റി ചൂടുപിടിച്ച തല്‍സമയ ചര്‍ച്ചകളും നടക്കുകയായിരുന്നു. അത്തരം ചര്‍ച്ചകളില്‍ പോസ്റ്റ് ചെയ്യപ്പെട്ട രസകരങ്ങളായ ചില കമന്റുകള്‍ ഇതോടൊപ്പം കൊടുക്കുകയാണ്. ചിരിയും ചിന്തയും ഇട കലര്‍ന്ന ഈ കമന്റുകള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം...


- ഇന്ത്യ മൂവുന്നു. മൂവൂ ഇന്ത്യാ മൂവൂ... മൂവി മൂവി ജയിക്കൂ.. മൂവ് ഇന്ത്യ മൂവ്. - റിജോ ജോര്‍ജ്ജ്

- ജയിക്കും നമ്മള്‍... ജയിക്കും നമ്മള്‍ ... ജയിച്ചു കൊണ്ടേയിരിക്കും നമ്മള്‍ ... - റിജോ ജോര്‍ജ്ജ്

ഇന്ത്യ മല്‍സരം വിജയിച്ചതായി മല്‍സരം കഴിയുന്നതിനു ഒരു മണികൂര്‍ മുന്‍പ് തന്നെ കിഷോര്‍ കുമാര്‍ ഇവിടെ പ്രഖ്യാപിക്കുന്നു. - കിഷോര്‍ കുമാര്‍ -

- ഇന്ത്യ എങ്ങനെ ജയിച്ചാലും ആര് റണ്‍സ് അടിച്ചാലും ,എത്ര വികെറ്റ് എടുത്താലും ഓര്‍ക്കുക ..നമ്മുടെ പാവം ശ്രീശാന്ത് കൊണ്ട് കൊടുത്ത വെള്ളം കുടിച്ചാണ് ഇവനൊക്കെ കളിക്കുന്നത് !! - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

- ചെടിയുടെ മറവില്‍ ആരാണ്ടാ ? ഞാനാണമ്മേ അഫ്രീദി - കിഷോര്‍ കുമാര്‍ -

- ഹാ.. ഹാ.. പാകിസ്താനില്‍ ചെന്നാല്‍ അഫ്രീടിയ്ക്ക് " ഓഫര്‍ ഇടി " - ഓഫ്രീടി - - റിജോ ജോര്‍ജ്ജ് -

- മുത്തമിട്ടേ മനം മുത്തമിട്ടേ ആനന്തകന്നീരില്‍ മുത്തമിട്ടേ!!!!! - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

- രാത്രി ശിവ രാത്രി ഇന്നെനിക് നവ രാത്രി - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

- പാക്കിസ്ഥാന് ഒടുക്കത്തെ രാത്രിയാ.... - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- ചക്ദേ ഇന്ത്യാ.....ചത്തേ പാകിസ്താന്‍ - ഉദയ്‍ലാല്‍ -

- രാത്രി ശുഭരാത്രി ഇന്ന് ശിവരാത്രി - കിഷോര്‍ കുമാര്‍ -

- എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ന് സില്‍സില - റിജോ ജോര്‍ജ്ജ് -

- ആസ്വദിക്കുക ജീവിതം ആസ്വദിക്കുക സില്‍ സിലാ - കിഷോര്‍ കുമാര്‍ -

- ഞാനും മാത്തുക്കുട്ടിച്ചായനും ഇന്ന് അര്‍മാദിക്കും ഹൂ...... - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- ആനന്ദിക്കുക സില്‍സില അര്‍മാധിക്കുക സില്‍സില - ഉദയ്‍ലാല്‍ -

- എനിക്കും മാത്തുക്കുട്ടിച്ചായനും ഇന്ന് സില്‍സില... - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- സില്‍സില ഹെ സില്‍സില - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

- സില്‍ സിലാ ഹേ സില്‍ സിലാ ഗ്രേസി മോളെ സില്‍ സിലാ - കിഷോര്‍ കുമാര്‍ -

- മുത്തമിട്ടേ ഗ്രെയ്സി മുത്തമിട്ടെ മാത്തുട്ടിച്ചായനെ മുത്തമിട്ടേ - ഉദയ്‍ലാല്‍ -

- മാത്തുക്കുട്ടിച്ചായന്‍ അപ്പോഴേ എന്നോട് പറഞ്ഞിരുന്നു ഇന്ത്യ ജയിക്കുമെന്ന്. ആട്ടെ എത്ര
ഗോള്‍ അടിച്ചു? ബൂട്ടിയ സെന്ചുറി അടിച്ചോ? - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- അല്ല മോളെ ഡോണ്‍ ബ്രാഡ്മാന്‍ രണ്ടു സെറ്റിനു മല്‍സരം ജയിച്ചു - കിഷോര്‍ കുമാര്‍ -

- ഗെയ്സിമോള്‍ പേടിക്കണ്ട ആരും അടിച്ചില്ലെങ്കിലും മാത്തുട്ടിച്ചായന്‍ ഇന്നൊരു ഗോള്‍ അടിച്ചോളും - ഉദയ്‍ലാല്‍ -

- ഐ റ്റൂ ലവ്വ് യു ഡോണ്‍ അച്ചായാ... - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- താങ്ക്യു ഗ്രേസീ നമുക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

- തേനീച്ചയും ഉറുമ്പുമൊക്കെ വരാതെ നോക്കിക്കോ - ഉദയ്‍ലാല്‍ -

- മുന്തിരി തോപ്പുകളില്‍ പോകുമ്പോള്‍ അവിടെ വച്ച് എന്‍റെ പ്രേമം ഞാന്‍ നിങ്ങള്‍ക്ക് (ഉദയനും,ജിക്കുവിനും, കിഷോര്‍ കുമാറിനും, കീലേരി അച്ചുവിനും) തരും... - ഗ്രെയ്സ്മേരി മാത്തുക്കുട്ടി -

- അതൊക്കെ സമയം പോലെ എനിക്ക് മാത്രം തന്നാല്‍ പോരെ.. പോയീനെടാ പിള്ളാരെ നീ ഒക്കെ... - ജിക്കുമോന്‍ റോണി തട്ടുകട ബ്ലോഗ്-

ഞാന്‍ സൈക്കിള്‍ ആഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിച്ചു. അതാ ഇന്ത്യ ജയിച്ചത്.
- കിഷോര്‍ കുമാര്‍ -

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്.
- റിജോ ജോര്‍ജ്ജ് -

- ഇനി ഇന്‍ഡ്യന്‍ കടുവകളും, ലങ്കന്‍ സിംഹങ്ങളും ലോകകപ്പ്‌ ഫൈനലില്‍ ഏറ്റുമുട്ടും... - റിജോ ജോര്‍ജ്ജ് -


Related Articles

ചൊവ്വാഴ്ച, മാർച്ച് 29, 2011

പി. ജകടരാജന്‍

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ പി. ജയരാജന്‍ കീഴടങ്ങി.
ചുമ്മാ അങ്ങ്
മര്‍ദ്ദിക്കുക, പിന്നെ പോലീസിനു കീഴടങ്ങുക... എല്ലാം ഒരു നേരംപോക്ക്.
ഇന്ന് പകല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ്, സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറിയായ പി. ജയരാജന്‍ കീഴടങ്ങിയത്. പിന്നീട് ജയരാജനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇന്നലെയാണ് മര്‍ദനം അരങ്ങേറിയത്.

കണ്ണൂരും കരിവെള്ളൂരും കയ്യൂക്കുള്ള ഒരു തരം നാടാണ്. അത് ആരുടെയും കുഴപ്പമല്ല. പണ്ടേ അങ്ങനെയൊക്കെ അങ്ങ് ആയിപ്പോയി. ഇ പി ജയരാജന്‍, വെറും
പി ജയരാജന്‍ തുടങ്ങിയവരൊക്കെ അര്‍മാദിച്ചു നടക്കുന്ന ഒരുതരം പ്രത്യേക ഭൂപ്രദേശമാണത്‌. അവിടുത്തെ ആഭ്യന്തര കാര്യങ്ങളൊക്കെ കണ്ണൂരിലെ സഖാക്കള്‍ തന്നെ ഡീല്‍ ചെയ്യുക എന്നതാണ് അവിടുത്തെ മാനിഫെസ്റ്റോ. പാലായില്‍ മാണിഫെസ്റ്റോ എന്നതു പോലെ. പുറത്തുള്ള വല്ലവനും അവിടേക്ക് കയറി കളിയെടുത്താല്‍ അന്നേരമറിയും വിവരം. ഇതൊക്കെ അറിഞ്ഞുകൂടാ എന്നൊരു അബദ്ധം മാത്രമേ ഏഷ്യാനെറ്റ് അവതാരകന്‍ ഷാജഹാന് പറ്റിയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ 'പോര്‍ക്കളം' എന്ന തിരഞ്ഞെടുപ്പ്‌
പരിപാടിയുമായി ബന്ധപ്പെട്ടാണു ഷാജഹാന്‍ കണ്ണൂര്‍ സഖാക്കളെ ഇന്റെര്‍വ്യൂ ചെയ്തത്. ഇന്റെര്‍വ്യൂ മൂത്തു കാട്‌ കേറിയപ്പോള്‍ പി ശശി വിഷയം പി ജയരാജന്‍ സഖാവിന്‌ കേറിയങ്ങ് കൊണ്ടു. കൊണ്ടാല്‍ പിന്നെ കൊടുക്കണമല്ലോ. കൊടുക്കല്‍ വിഷയം സഖാവിന്റെ പ്രവര്‍ത്തകരുടെ വകയായി തുടങ്ങി. എന്നു വെച്ചാല്‍, ആക്രോശിച്ചു കൊണ്ട് ഓടിയെത്തിയ അണികള്‍ ഷാജഹാനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. സഖാക്കളുടെ ചവിട്ടും, ഇടിയും കൊണ്ട് വേദിയില്‍ നേതാക്കന്മാരുടെ അടുത്തേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയ ഷാജഹാനെ, പി ജയരാജന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു നിര്‍ത്തുകയും നെഞ്ചത്ത് ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് വല്ല വിധേനയും പോലീസുകാരും, ചാനല്‍ പ്രവര്‍ത്തകരും ഇടപെട്ട് ഷാജഹാനെ ജീപ്പില്‍ കയറ്റി രക്ഷപെടുത്തി. പിന്നീട് ഹോട്ടല്‍ മുറിയില്‍ എത്തിയ ഷാജഹാനെ, പി ജയരാജന്‍ ഫോണില്‍ വിളിച്ച് തെറി പറയുകയും , കണ്ണൂര് വന്നു കളിക്കാന്‍ മാത്രമായോടാ എന്ന് ചോദിച്ച് ഭീക്ഷണി മുഴക്കുകയും ചെയ്തത്രേ. ഇങ്ങനത്തെ കുറേ ടീമുകള്‍ മാത്രം മതി തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഭംഗിയായി തോല്‍ക്കാന്‍. ഇനിയും ഈ വക സാധനങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംഷയുണ്ട്.

ഒപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ കൂടി പറഞ്ഞു തരാം.
കണ്ണൂര് പോകുന്നവര്‍ എങ്ങെനെ പെരുമാറണം,
എങ്ങെനെ പെരുമാറരുത്, എന്ത് ചോദിക്കണം, എന്ത് ചോദിക്കരുത്, എന്ത് കഴിക്കണം, എന്ത് കഴിക്കരുത്, എങ്ങെനെ നടക്കണം, എങ്ങെനെ നടക്കരുത് തുടങ്ങി അക്കമിട്ട് നിര്‍ത്തിയ പെരുമാറ്റ സംഹിതകള്‍ എ കെ ജി സെന്ററില്‍ വാങ്ങാന്‍ കിട്ടും. അഞ്ജു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ മാത്രം കൊടുത്താല്‍ മതി. ഒപ്പം ചാനല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി പോകുന്ന റിപ്പോര്‍ട്ടര്‍മാര്‍ പരിച, പടച്ചട്ട തുടങ്ങിയവ പ്രത്യേകാല്‍ അണിയുക. കൂടാതെ സഖാക്കളെ ഇന്റെര്‍വ്യൂ ചെയ്യുമ്പോള്‍ പ്രോഗ്രാമിന്റെ പേര്‌ പോര്‍ക്കളം എന്നും, ബലാല്‍‌സംഗം എന്നും മറ്റും ഇടാതിരിക്കുക. കാരണം സ്പിരിറ്റ് കയറിയാല്‍ അവര്‍ പേരിനെ അന്‍വര്‍ത്ഥമാക്കിക്കളയും.

വാല്.
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ പാക്കിസ്ഥാന്‍
മാച്ച് കണ്ണൂര് വെക്കാഞ്ഞത് ഇത്‌ കൊണ്ടായിരുന്നത്രേ. നീയൊക്കെ കണ്ണൂര് വന്നു കളിക്കാന്‍ മാത്രമായോടാ എന്ന് ചോദിച്ച് പാക്കിസ്ഥാന്‍കാരോട് സഖാക്കള്‍ അലറിയാലോ..?


Related Articles

ഞായറാഴ്‌ച, മാർച്ച് 27, 2011

മാത്തുക്കുട്ടിയുടെ പ്രണയ പരാക്രമങ്ങള്‍!!!


ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശന പത്രികയുമായി മാത്തുക്കുട്ടി കോളേജിന്റെ വരാന്തയില്‍ ഒട്ടൊരു ആക്രാന്തത്തോടെയും, ഒരല്‍പ്പം പരവേശത്തോടെയും കാത്തു നിന്നു. ഗ്രെയ്സ് മേരിയോടുള്ള തന്റെ പ്രേമം, താന്‍ ഇന്നവളെ ആദ്യമായി നേരില്‍ അറിയിക്കാന്‍പോവുകയാണ്. ഒരിയ്‌ക്കല്‍ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.പക്ഷേ അതു ചീറ്റിപ്പോയി. എന്നാല്‍പ്പിന്നെ ഇനി നേരില്‍ പറഞ്ഞേക്കാംഎന്നങ്ങു കരുതി. തന്റെ ജീവിതത്തിലെ പുതിയൊരു ചരിത്രമാണ്‌, ഇന്ന് പിറക്കാന്‍ പോകുന്നത്. ഗ്രെയ്സ് മേരി വരാനുള്ള സമയമായി. ഇനിഏതാനും നിമിഷങ്ങള്‍ മാത്രം...
ടക്... ടക്.. ടക്... അവന്റെ ഹൃദയം ഇടിച്ചു.

മാത്തുക്കുട്ടി ആകെ വിവശനായി കോളേജ്‌ ഗെയ്റ്റിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അവന്റെ നെടുവീര്‍പ്പൂകളെ അപ്രസക്തമാക്കി ഒരു ചുവന്ന സാരിയുമുടുത്തു കൊണ്ട് ഗ്രെയ്സ് മേരി ഗെയ്റ്റിങ്കല്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട മാത്രയില്‍ തന്നെ അവന്റെ നെഞ്ചത്ത് ഗ്യാസിന്റെ സോഡാ സര്‍ബത്ത്‌ പൊട്ടി. അതോടെ നല്ലൊരു ഏമ്പക്കം വലിയ വായില്‍ പുറത്തേക്ക് പറന്നു. ഗ്രെയ്സ് മേരി പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. അവളുടെയൊപ്പം അവളുടെ കൂട്ടുകാരികളായ ജീനാ മേരി പൌലോസ്, ലിറ്റു പോള്‍, സെലീന ടോമിച്ചന്‍ തുടങ്ങിയ അല്‍ഗുല്‍ത്ത് അര്‍മാദികളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടതോടെ മാത്തുക്കുട്ടിയുടെ സകല കോണ്‍ഫിഡന്‍സും, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൊണ്ടുപോയി. യൂക്കാലിപ്റ്റസ് മരം കാറ്റത്ത് ആടുന്നത് പോലെ അവന്‍ നിന്ന് ആടാന്‍തുടങ്ങി. അന്നേരം മാത്തുക്കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നി. പക്ഷേ ഇതിനു രണ്ടിനും പറ്റാത്ത ഒരു മുടിഞ്ഞ സാഹചര്യമായിപ്പോയതു
കൊണ്ടു മാത്രം അവന്‍ അതിന് മിനക്കെട്ടില്ല.

ഗ്രെയ്സ് മേരിയും സംഖവും നടന്നു വരികയാണ്. ഗ്രെയ്സ് മേരി ദൂരെ നിന്ന് തന്നെ മാത്തുക്കുട്ടിയെ കണ്ടു. അതോടെ അവളുടെ മുഖത്ത്‌ ഒരുതരം പുച്ഛം വിടര്‍ന്നു. മാത്തുക്കുട്ടി രണ്ടും കല്‍പ്പിച്ച് അവര്‍ക്കെതിരെ നടന്നുതുടങ്ങി. അന്നേരം അവന്‍ അവന്റെ ഡയറക്ടറിയിലുള്ള സകല പുണ്യാളന്‍മ്മാരേയും പേരു പേരായി വിളിച്ചു. ഗ്രെയ്സ് മേരി തന്നെ ഈര്‍ഷ്യയോടെ തുറിച്ചു
നോക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു. സത്യത്തില്‍ ഗ്രെയ്സ്മേരിയെക്കാള്‍ അവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് ജീനാ മേരി പൌലോസിന്റെ കൂര്‍ത്ത മുലകളായിരുന്നു... സത്യം പറഞ്ഞാല്‍ രാത്രിയുറക്കങ്ങളില്‍ അവന്റെ ടെമ്പറേച്ചര്‍ കൂട്ടുന്നത് ജീനാ മേരി പൌലോസായിരുന്നു. അവന്റെ പാതിരാക്കിനാവുകളില്‍ എന്നും, ചുരിദാറിന്റെ ഇറുകിയ ടോപ്പോ, അതിലും ഇറുകിയ പെറ്റിക്കോട്ടോ മാത്രം ഇട്ടുകൊണ്ട് അവള്‍ അവനെ സ്വര്‍ഗ്ഗലോകത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മറ്റു പല ആണുങ്ങളെയും പോലെ, മാത്തുക്കുട്ടിയ്ക്കും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രേമം ഒരുത്തിയോട്, കാമo വേറൊരുത്തിയോട്... പക്ഷേ അവന് ഗ്രെയ്സ്മേരിയോടുള്ളത് നൂറു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ പരിശുദ്ധമായ് 916 ഹാള്‍മാര്‍ക് പ്രേമം തന്നെയായിരുന്നു.

ഏകദേശം അവര്‍ അടുത്തെത്തിയതും മാത്തുക്കുട്ടി ഒറ്റ നില്‍പ്പങ്ങു നിന്നു. എവിടുന്നോ കിട്ടിയ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ധൈര്യത്തില്‍ അവന്‍ ഒറ്റച്ചോദ്യമാണ്.
- ഗ്രെയ്സ് മേരി ഒന്നു നില്‍ക്കുമോ?
അവള്‍ നില്‍ക്കാതെയങ്ങ് പൊയ്ക്കളയും എന്നായിരുന്നു അവന്‍ കരുതിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അവളങ്ങ് നിന്നു കളഞ്ഞു. അവളുടെ കൂട്ടുകക്ഷികളും അവിടെത്തന്നെ നിന്നു. അതോടെ മാത്തുക്കുട്ടിയുടെ ഉള്ള ധൈര്യം ആവിയായിപ്പോയി.
- ഉം എന്തു വേണം?
ഗ്രെയ്സ് മേരി അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
- ഒന്ന് സംസാരിക്കാന്‍ വേണ്ടിയാണ്...
- സംസാരിച്ചോ...
- അല്ല ഗ്രെയ്സ് മേരിയോട് ഒറ്റയ്ക്കായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
- ഇവരും കൂടെ കേള്‍ക്കുന്നതാണെന്കില്‍ സംസാരിച്ചാല്‍ മതി. അല്ലെന്കില്‍ സംസാരിക്കണോന്നില്ല

സത്യത്തി
ല്‍ മാത്തുക്കുട്ടി അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. കര്‍ത്താവേ എന്തു ചെയ്യും? വന്നു പോയി. നിന്നു പോയി. ഇനിയിപ്പം സംസാരിച്ചേ പറ്റൂ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവനതങ്ങ് പറഞ്ഞു.
- എനിക്ക് ഗ്രെയ്സ് മേരിയെ ഇഷ്ട്ടമാണ്. അതാണ് പറയാനുള്ളത്.
ഒരു നിമിഷം അവിടൊരു നിശബ്ദത പരന്നു. നിശബ്ദതയ്ക്കു മേലേകൂടി അവന്റെ നെഞ്ച് കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന മെഷീന്റെതുപോലെ പടപടായെന്നു ഇടിക്കാന്‍ തുടങ്ങി. നെഞ്ച്ടിപ്പ് കൂടിക്കൂടി ഒരു മാതിരി ആസ്ത്മ രോഗിയെപ്പോലെയായി ചളകൊളമായി തീരുമോ എന്ന് അവന്‍ വേവലാതിപ്പെട്ടു.
അന്നേരം ഗ്രെയ്സ് മേരി അവനോടു ചോദിച്ചു.
- മാത്തുക്കുട്ടി പൊട്ടനൊന്നുമല്ലല്ലോ
മാത്തുക്കുട്ടി ഒട്ടൊന്നു അമ്പരന്നു.
- ങേ? അതെന്താ ഗ്രെയ്സ് മേരി അങ്ങനെ ചോദിച്ചത്?
- മാത്തുക്കുട്ടിയ്ക്ക് ചെവിക്കു വല്ല കേള്‍വിക്കുറവും ഉണ്ടോ?
- ഇല്ല ഗ്രെയ്സ് മേരി. സത്യമായിട്ടും ഇല്ല. ഇന്നലേം കൂടി ഞാന്‍ ഹെഡ്ഫോണ്‍ വെച്ച് പാട്ടു കേട്ടതാ.
- ഓഹോ, എന്കില്‍ നിങ്ങളോടല്ലേ ഇക്കഴിഞ്ഞ വാലന്‍ന്റെയിന്‍സ് ഡേയ്ക്ക് ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ലെന്ന്. എന്നിട്ടും വീണ്ടും വന്നിങ്ങനെ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ മിസ്റ്റര്‍ മാത്തുക്കുട്ടീ..?
അതോടെ മാത്തുക്കുട്ടി പരുങ്ങലിലായി. എന്കിലും ഒരല്പം തന്റേടത്തോടെ അവന്‍ പറഞ്ഞു.
- ഇഷ്ട്ടം മനസിലിരുന്ന് വിങ്ങുന്നതുകൊണ്ടാണ് ഗ്രെയ്സ് മേരീ വീണ്ടും ഞാന്‍ വന്നത്.
- അയ്യോ പാവം. വിങ്ങലു മാറ്റാന്‍ ഇവള്‍ടെ കയ്യില്‍ മരുന്നൊന്നുമില്ലല്ലോ മാത്തുക്കുട്ടീ...
അത് പറഞ്ഞത് സെലീന ടോമിച്ചനായിരുന്നു. ഇവളെന്തിനാ ഇതിനിടയില്‍ കയറിയത്?! മാത്തുക്കുട്ടി വീണ്ടും പ്രതിരോധത്തിലായി.
- മാത്തുക്കുട്ടിയോട് ഗ്രെയ്സ് മേരി അന്നേ പറഞ്ഞതല്യോ, മാത്തുക്കുട്ടിയെ ഇഷ്ട്ടമല്ലെന്ന്. പിന്നേം ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയാണോ?
‍ഈ ഡയലോഗ് ജീനാ മേരി പൌലോസ് വകയായിരുന്നു. മാത്തുക്കുട്ടി അവളെയൊന്നു
നോക്കി. എടി ജീനാ മേരി പൌലോസേ.., മുഴുത്ത മദാലസേ.. നിന്നെ ഞാനുണ്ടല്ലോ.. ഹും... അവനു കലിപ്പ്ഉം, ചമ്മലും ഒരുമിച്ച് വന്നു.
- മാത്തുക്കുട്ടി ഇങ്ങനെ വീണ്ടും വരികയാണെങ്കില്‍ ഞങ്ങള്‍ ഇത്‌ പ്രിന്‍സിപ്പാളിനോട്
കംപ്ലയിന്റു ചെയ്യും.
ഇത്തവണത്തെ ഊഴം ലിറ്റു പോളിന്റെതായിരുന്നു. കഴുതപുലികളുടെ ഇടയില്‍ പെട്ട മാന്‍പേടയെപ്പോലെ നിന്നു മാത്തുക്കുട്ടി വിയര്‍ത്തു. അന്നേരം മാത്തുക്കുട്ടിയുടെ പൊട്ടത്തലയില്‍ അപായമണി മുഴങ്ങി. ഇവറ്റകള്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ്. നീ പെട്ടു പോയി മാത്തുക്കുട്ടീ.
പെട്ടു പോയി. എത്രയും പെട്ടെന്ന് എസ്കേപ്പ് ആയിക്കോ, ഇല്ലെന്കില്‍ ഇവളുമ്മാര്‍ നിന്റെ ചീട്ടു കീറും.
പെട്ടന്ന് തന്നെ മാത്തുക്കുട്ടി ഗ്രെയ്സ്
മേരിയോയോടായി പറഞ്ഞു.
- ഗ്രെയ്സ് മേരിയോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഒറ്റയ്ക്കാണ് എനിക്ക് സംസാരിയ്ക്കേണ്ടതെന്നു. ഇനിയിപ്പോ നമുക്ക് നാളെ സംസാരിക്കാം.
- നാളെയോ എന്തിന്? എനിക്ക് നിങ്ങളോട് സംസാരിക്കുകയേ വേണ്ട.
അവള്‍ അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാത്തുക്കുട്ടി ഒറ്റ നടപ്പങ്ങ് നടന്നു കഴിഞ്ഞിരുന്നു. അവന് വല്ല വിധേനയും കാന്റീനില്‍ പോയി സ്വല്പം വെള്ളം
കുടിച്ചാല്‍ മതിയെന്നായിരുന്നു.
തന്‍റെ പിന്നില്‍ അടക്കിപ്പിടിച്ച കൂട്ടച്ചിരി അവന്‍ കേട്ടു. പക്ഷേ ഒന്നും ഗൌനിക്കാതെ അവന്‍ സ്പീഡില്‍ തന്നെ നടന്നു. പക്ഷേ പെട്ടന്ന് ഉച്ചത്തില്‍ ഒരു പിന്‍വിളി കേട്ടു.
- മാത്തുക്കുട്ടീ.., ഒന്നു നിന്നേ...
കര്‍ത്താവേ, അതു ഗ്രെയ്സ് മേരിയാണ്‌. അവള്‍ എന്തിനാവും തന്നെ വിളിച്ചത്? ഒരു നിമിഷം മാത്തുക്കുട്ടി നിശ്ചലം നിന്നു പോയി. ഒരു പക്ഷേ തന്നെ ഇഷ്ട്ടമാണെന്നു പറയാന്‍ വേണ്ടിയാവുമോ? എന്റെ ലൈനോളജി പുണ്യാളാ...
ഐശ്വര്യ റായുടെ വിളി കേട്ട് അഭിഷേക് ബച്ചന്‍ തിരിയുന്നതു പോലെ മാത്തുക്കുട്ടി സ്ലോമോഷനില്‍ പതുക്കെ തിരിഞ്ഞു നിന്നു. അപ്പൊള്‍ ഗ്രെയ്സ് മേരി അതിലും സ്ലോമോഷനില്‍ അവനരികിലേക്ക് നടന്നടുത്തു. അവളുടെ മുഖത്ത്‌ അന്നേരം വിസ്പ്പറിന്റെ പരസ്യത്തിലെ മോഡലിന്റെതുപോലെ ഒരു ആത്മവിശ്വാസം മിനുങ്ങുന്നുണ്ടായിരുന്നു. അടുത്തെത്തിയതും അവള്‍ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ പതുക്കെപറഞ്ഞു.
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ല.
- ങേ?
മാത്തുക്കുട്ടി ഭീകരമായി ഒന്നു ഞെട്ടി
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ലെന്ന്.
ഈശ്വരാ... മാത്തുക്കുട്ടിയുടെ തലയില്‍ സോഡാക്കുപ്പി പൊട്ടി. അവനു തല കറങ്ങി.ചാരിത്ത്റയം
സംരക്ഷിക്കാന്‍ വിഫല ശ്രമം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് അവന്‍ പാന്റിന്റെ മുന്‍വശം മറച്ചു പിടിച്ചു.
ഗ്രെയ്സ് മേരി തികച്ചും പുച്ഛത്തോടെ അവനോടു പറഞ്ഞു
- ആദ്യം സിബ്‌ ഇടാനും, മാന്യമായി ഒരു പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കാനും നിങ്ങള്‍ പഠിച്ചെടുക്കൂ. അതിനു ശേഷം വേണം പ്രേമിക്കാന്‍ നടക്കാന്‍ കേട്ടോ. സ്വന്തം വസ്ത്രത്തിന്റെ കാര്യം പോലും മര്യാദയ്ക്ക് ഗൌനിക്കാത്ത നിങ്ങളെ പ്രേമിച്ചാല്‍, പ്രേമിക്കുന്നവര്‍ ചുറ്റിപ്പോയതു തന്നെ.
അത്രയും പറഞ്ഞിട്ട് ഒറ്റ വെട്ടിത്തിരിയലോടെ ഗ്രെയ്സ് മേരി, തന്റെ ഗ്യാങ്ങിനരികിലേക്ക് പോയി.

മാത്തുക്കുട്ടി
ചമ്മി .അവന്റെ ചോര വാര്‍ന്ന മുഖം ഡോബര്‍മാന്റെതുപോലെ പമ്മി.
ഒരു സുനാമി അടിച്ചിരുന്നെന്കിലെന്ന് അവന്‍ അപ്പോള്‍ ആത്മാര്‍ത്ഥമായും ആശിച്ചുപോയി. പക്ഷേ ആവശ്യമുള്ളപ്പോള്‍ സുനാമിയും അടിക്കുകേല, ഒരു കോപ്പും അടിക്കുകേല. ജാള്യതയോടെ തന്റെ പാന്റിന്റെ സിബ് വലിച്ചിടുമ്പോള്‍ അവന്‍ ആത്മഗതം പോലെ പറഞ്ഞു.
" ഈശ്വരാ... വീണ്ടും എന്റെ പ്രേമം മൂങ്ങാ കടിച്ച പേരയ്ക്കാ പോലെയായല്ലോ..."


Related Articles

വ്യാഴാഴ്‌ച, മാർച്ച് 24, 2011

മൊണാലിസയുടെ സെക്സ്

എന്നാലും ഇതൊരു മാതിരി വരച്ച്‌ പറ്റിക്കുന്ന ഏര്‍പ്പാടായിപ്പോയി. എന്തൊക്കെ സങ്കല്‍പ്പ വികാരവിചാര കാമനകളായിരുന്നു മനസില്‍ കൊണ്ടു നടന്നിരുന്നത്. അതൊക്കെ ഒരു കാലം. ഒരു നിമിഷം

കൊണ്ട് എല്ലാം ടമാര്‍ പടാര്‍!
മൊണാലിസ ഇപ്പോ ആണോ പെണ്ണോ എന്ന് യാതൊരു ഉറപ്പുമില്ലാതെ അവരെ ആരാധിക്കുക എന്ന ഗതികേടിലായിരിക്കുന്നു പാവം നമ്മള്‍.

നിഗൂഡമായ ഒരു മന്ദഹാസത്തോടെ കാണികളുടെ ഹ്രിദയത്തിനു നേര്‍ക്ക് ഒരു ചോദ്യച്ചിന്നം
എറിഞ്ഞു നിന്നിരുന്ന നമ്മുടെ മൊണാലിസ ചേച്ചി ഒരു സ്ത്രീയല്ല പുരുഷന്‍ആയിരുന്നത്രേ.
മൊണാലിസയെ തുണിയുരിഞ്ഞും അടിവസ്ത്രങ്ങള്‍ അണിയിച്ചും മനസില്‍ ചിന്തിച്ച്, രസിച്ചു നടന്നിരുന്ന
നമ്മളൊക്കെ ഇപ്പോ ആരായി?!
ഇതാണ് പണ്ടുള്ളവര്‍ പറഞ്ഞത്, പെണ്ണിനെ വിശ്വസിക്കാന്‍ കൊള്ളുകേല എന്ന്.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ മൊണാലിസ ചിത്രത്തിലെ മോഡല്‍, ഡാവിഞ്ചിയ്ക്ക് ഒപ്പം
ഇരുപതു വര്‍ഷക്കാലം ഒന്നിച്ചു താമസിച്ചിരുന്ന ഗ്യാന്‍ ഗ്യാകൊമോ കാപ്റോട്ടി
(ഒരുമാതിരി വായില്‍ കൊള്ളാത്ത വ്രിത്തികെട്ട പേരും കാര്യങ്ങളും...)
എന്ന ആളാണെന്നാണ് ഇറ്റാലിയന്‍ കലാചരിത്ര ഗവേഷകനും ദേശീയ
സാംസ്കാരിക പൈതൃക സമിതി അധ്യക്ഷനുമായ സില്വിനോ വിന്‍സറ്റിയുടെ
പുതിയ കണ്ടെത്തല്‍. കാപ്റോട്ടി മച്ചാന്റെ മുഖവും മൂക്കും മൊണാലിസയുമായി 100 ശതമാനം സാദൃശ്യമുണ്ട്ത്രേ. ഒപ്പം ഡാവിഞ്ചിയും, കാപ്റോട്ടിയും സ്വവര്‍ഗ്ഗ പ്രണയികള്‍ ആയിരിക്കാമെന്നും അദ്ധേഹംപറയുന്നു.

ഇനിയിപ്പോ മൊണാലിസയുടെ മോഡല്‍ ഒരു ഹിജഡയാണെന്നു വരുമോ?
ആരു കണ്ടു? വന്നു വന്നു ഡാവിഞ്ചി വരെ ഉഡായിപ്പ് ആയിപ്പോയി.
പക്ഷേ മൊണാലിസ ചേച്ചിയുടെ പളുങ്കു പോലത്തെ ആ ചിരി കാണുമ്പോള്‍ ഇതൊന്നും അങ്ങോട്ട് വിശ്വസിക്കാനും പറ്റുന്നില്ല. നമ്മളെ സംബന്ധിച്ചിടത്തോളം മൊണാലിസ ചേച്ചി
എല്ലാം തികഞ്ഞ ഒരു പഞ്ചാരപ്പെണ്ണു തന്നെയാണ്‌.
ആരെന്തൊക്കെപ്പറഞ്ഞാലും ഞാന്‍ ഈ ക്രൂര സത്യമൊന്നും വിശ്വാസിക്കാന്‍ പോകുന്നില്ല.
എന്റെ മൊണാലിസ സുന്ദരിയായ ഒരു 'സംബവം' തന്നെയാണ്.
ഞാന്‍ അങ്ങനെ മാത്രേ വിശ്വസിക്കൂ! നിങ്ങളോ?
അല്ല, വിശ്വസം അതല്ലേ എല്ലാം...


Related Articles

ഐഷ ബീവിയുടെ മൂക്ക്, അഫ്ഗാനിസ്ഥാന്റെ ജോക്ക്

ഐഷ ബീവി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ദുരന്ത മുഖത്തിന്‍റെ രണ്ട്‌ അവസ്ഥകള്‍ ആണ്‌‌ ഇത്.
ഭര്‍തൃ പീഡനം സഹിക്ക വയ്യാതെ സ്വന്തം വീട്ടിലേക്ക് ഓടിയൊളിച്ചു എന്നൊരു തെറ്റേ ഇവള്‍ ചെയ്തുള്ളൂ.
പക്ഷേ അതിനവള്‍ക്ക് നേരിടേണ്ടി വന്ന ശിക്ഷ ഭീകരമായിരുന്നു.
ഐഷ ബീവിയുടെ മൂക്ക്, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അറുത്തു മാറ്റിക്കളഞ്ഞു..!

ആധുനിക കാലത്തു നിന്നും ...പുരാതന കാലത്തേക്കുള്ള കിരാതമായ ഈ മടങ്ങിപ്പോകലിന്‍റെ ഭീകര ദ്രിശ്യം ലോകത്തിന് കാട്ടിക്കൊടുത്തത് ജോഡി ബീബര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ്‌.
ടൈം മാഗസിന്റെ 2010 ലെ ഒരു ലക്കത്തിന്റെ കവര്‍പേജില്‍ ചിത്രം അച്ചടിച്ചു വന്നതോടെയാണ് ഈ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയത്. അതോടെ ഐഷ ബീവിയുടെ സഹായത്തിനായി ഒട്ടനവധിപേര്‍ രംഗത്തെത്തി. അതിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഐഷ ബീവിയെ അമേരിക്കയിലേക്ക്‌ കൊണ്ടുപോവുകയും, അവിടെ വെച്ച് അവരുടെ മൂക്ക് പ്ലാസ്റ്റിക്സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ഇന്ന് അവര്‍ അമേരിക്കയില്‍ കഴിയുന്നു.

ഈ ചിത്രത്തിന്, ഫോട്ടോഗ്രാഫര്‍ ജോഡി ബീബര്‍ക്ക് വേള്‍ഡ്‌ പ്രെസ്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിക്കുക്കുകയുണ്ടായി...Related Articles

ബുധനാഴ്‌ച, മാർച്ച് 23, 2011

എന്‍റെ ക്ലാസ്സിക് പെയിന്റിംഗുകള്‍

മഹത്തായ കുറേ പെയിന്റിങ്ങുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ലോകോത്തര നിലവാരമുള്ള ക്ലാസ്സിക് പെയിന്റിങ്ങുകളാണിവ.
ഇതൊക്കെ നിങ്ങള്‍ക്ക് കാണാന്‍ ഒരു യോഗമുണ്ടായല്ലോ എന്നോര്‍ത്ത് നിങ്ങളൊക്കെ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. എനിക്കറിയാം. അഭിമാനിച്ചോളൂ, അഭിമാനിച്ചോളൂ. ആവോളം അഭിമാനിച്ചോളൂ. ഇതൊക്കെ എന്റെ സ്വന്തം സൃഷ്ടികള്‍ ആണെന്നറിയുമ്പോള്‍ വീണ്ടും
നിങ്ങള്‍ അല്‍ഭുത0 കൂറുകയും, ഇങ്ങനെയൊരു മഹദ് വ്യക്തിയുടെ ബ്ലോഗാണല്ലോ താന്‍ വായിക്കുന്നത് എന്നോര്‍ത്ത് സ്വയം ഒരു മതിപ്പ് തോന്നുകയും ചെയ്തേക്കാം.

ഐശ്വര്യ റായ് യുടെ മുഖം വെച്ച് വരച്ച ചില അത്യുത്തരാധുനിക മോര്‍ഫിംങ്ങ് പെയിന്റിങ്ങുകള്‍ ആണിവ. (
ഐശ്വര്യ റായ് ഇപ്പോള്‍ എന്‍റെ വലിയൊരു ഫാന്‍ ആണ്. എന്‍റെ ചിത്രങ്ങള്‍ അവരുടെ സ്വീകരണ മുറി അലങ്കരിക്കുന്നു. പുള്ളിക്കാരി ഇപ്പോള്‍ എന്നും നമ്മളെ വിളിക്കാറുമുണ്ട്.) എന്‍സൈക്ലോപീഡിയയിലോ, വിക്കിപീഡിയയിലോ പോലും ഈ പെയിന്റിങ്ങുകള്‍ കാണാന്‍ കിട്ടില്ല. പോട്ടെ, ഇവയെക്കുറിച്ചു ഉള്ള വിവരങ്ങള്‍ പോലും കിട്ടില്ല. പക്ഷേ പടാര്‍ ബ്ലോഗില്‍ കിട്ടും. അതാണ് പടാര്‍ ബ്ലോഗിന്റെ സവിശേഷത.

ഇനി നിങ്ങള്‍, എന്‍റെ
ക്ലാസ്സിക് പെയിന്റിങ്ങുകള്‍ കാണൂ, ആസ്വദിക്കൂ, കമന്റൂ....
Related Articles

ചൊവ്വാഴ്ച, മാർച്ച് 22, 2011

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

മാമ്പള്ളിയിലെ വയലില്‍ വൈകുന്നേരങ്ങളില്‍ പന്ത് തട്ടിക്കളിക്കുന്ന കുട്ടികളുടെ
കൂട്ടത്തിലെ 13 വയസുകാരനായ ചിക്കുവിനെ നോക്കി മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു
ലവന്‍ ആള് പുലിയാണല്ലോ എന്നു. ചിക്കു വല്ലപ്പോഴും മാത്രം ഗോളടിക്കും.
അവനേക്കാള്‍ സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ അവനേക്കാള്‍ കൂടുതല്‍ ഗോളടിക്കുകയും, അയ്യo പറഞ്ഞ്‌ വിജയാഹ്ലാദം മുഴക്കുകയും ചെയ്തിരുന്നു. എന്കിലും വല്ലപ്പോഴും മാത്രം ഗോളടിക്കുന്ന ചിക്കു എല്ലാവരെയുംകാള്‍ ശ്രദ്ധിക്കപ്പെട്ടത് പന്ത് കാലില്‍ കൊരുത്തു
നടത്തിയ കുഞ്ഞു കുഞ്ഞു ട്രിബ്ളിoങ് കസര്‍ത്തുകള്‍ കൊണ്ടായിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാതെ പരസ്പരം പന്ത് തട്ടുന്നവര്‍ക്കിടയില്‍ ചിക്കു ഒരു കാഴ്ച തന്നെയായിരുന്നു. ആത്യന്തികമായി അവന്‍ തികഞ്ഞ ഒരു പരാജയം ആയിരുന്നെങ്കിലും..! അന്ന് അവന് വീണ പേരാണ് ചിക്കുഡോണ..

അതേ കാലഘട്ടത്തില്‍ അങ്ങകലെ മെക്സിക്കോയില്‍ ചിക്കുവിന്റെ
ഇരട്ട പേരിന്റെ യഥാര്‍ത്ഥ ഉടമയായ സാക്ഷാല്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ
" ട്ട " വട്ടമുള്ള ഒരു പന്തു കോണ്ട് ലോകത്തെയാകെ
ഉന്മാദത്തിന്റെ ഉത്തുംഗ ശ്രിംഖത്തില്‍ ആറാടിക്കുകയായിരുന്നു. സമുദ്രത്തിന്റെവെള്ളയില്‍ ആകാശത്തിന്റെ നീലിമയുള്ള ഉടുപ്പുകള്‍ അണിഞ്ഞ അര്‍ജന്റീന പോരാളികളെ ജനഹൃദയങ്ങളില്‍ ചാര്‍ത്തുന്ന വലിയൊരു ദവുത്യത്തില്‍
ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിഖ്യാതമായ ആ പത്താം നംബര്‍ ജേര്‍സിക്കാരന്‍ . അര്‍ജന്റീനയിലെ ബോക്കാ ജൂനിയേഴ്സിലൂടെ വളര്‍ന്ന്‌ ഇറ്റാലിയിലെ നാപ്പോളി
യെ ഉന്നതങ്ങളിലെക്കെത്തിച്ച്, അര്‍ജന്റീനയെ 2 വട്ടം ലോകകപ്പിന്റെ ഫൈനലില്‍ എത്തിക്കുകയും ഒരു തവണ കപ്പ് നേടുകയും ചെയ്ത ഒരേയൊരു ഡിയാഗോ! ഡിയാഗോ അര്‍മാന്‍ഡോ മറഡോണ!
അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌ എഴുത്തിലൂടെയും, എണസ്റ്റോ ചെഗുവേര വിപ്ലവത്തിലൂടെയും ലോകത്തിനു മുന്‍പില്‍ തീര്‍ത്ത ഐന്ദ്രികമായ നഭസ്സിനൊപ്പം ഡിയാഗോ എന്ന കുറിയ മനുഷ്യനും ഒരു മഹാകാവ്യ രചയിതാവായി മാറി.

ചിലപ്പോഴൊക്കെ ദൈവം ദൈവപുത്രനായി നമ്മുടെ കണ്മുന്‍പില്‍ അവതരിച് കളയും നമ്മെ സന്തോഷിപ്പിക്കാന്‍ വേണ്ടി. അവര്‍ നമ്മെ ആനന്ദിപ്പിക്കുന്നതിനൊപ്പം തന്നെ സ്വയം രക്തസാക്ഷിയായി തീരുകയും ചെയ്യും. ദൈവപുത്രന്‍ ആനന്ദവും കണ്ണീരും തരുന്നവനാണ്.മറഡോണ ദൈവപുത്രനായിരുന്നു. അതു കൊണ്ടാണല്ലോ അദ്ധേഹം വലിയൊരു ഫൌള്‍ ചെയ്തതിനെപ്പോലും ദൈവത്തിന്റെതെന്നും പറഞ്ഞു ന്യായീകരിച്ചത്.
അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം എതിരെയുള്ള ടീമുകള്‍ മാത്രമേ മാറുന്നുണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങള്‍ എന്നും ഒരേപോലെ തന്നെ. അതു ബൊക്കയ്ക്കു വേണ്ടിയാണെങ്കിലും, നാപ്പോളിയ്ക്കു

വേണ്ടിയാണെങ്കിലും, അര്‍ജന്റീനക്ക് കളിക്കുമ്പോള്‍ ആയാലും
ഡിയാഗോ എന്നും ഏകനായിരുന്നു.


മറഡോണ, പെലെയെക്കാള്‍ വലിയവന്‍
ആകുന്നത് അല്ലെന്കില്‍ ആക്കുന്നത് അസംഖ്യമായ സ്കോറിoങ്ങു നോക്കിയല്ല. ശരാശരിക്കു മീതെയുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി എവറെസ്റ്റ്ലേക്ക് ഓടിക്കയറി എന്നതായിരുന്നു മറഡോണയുടെ മഹത്വം.
പെലെക്കൊപ്പം കളിക്കാന്‍ ഗരിഞ്ച, ദിദി, വാവ തുടങ്ങിയ പ്രതിഭാധനരുടെ
ഒരു നിര തന്നെയുണ്ടായിരുന്നതായിക്കാണാം. പെലെയുടെ പ്രകടനങ്ങള്‍ക്ക് ഇവ
രുടെയെല്ലാം പ്രതിഭാ സ്പര്‍ശത്തിന്‍റെ പിന്തുണയുണ്ടായിരുന്നു.പക്ഷേ വലിയ
ചുമതലകള്‍ക്കു മുന്‍പില്‍ മറഡോണ തികച്ചും ഏകനായി പൊരുതി.


86 മെക്സിക്കോ ലോകകപ്പ് ഫുട്ബോളില്‍ ബദ്ധ വൈരികളായ ഇംഗ്ലണ്ട്മായുള്ള ക്ലാസ്സിക്ക് മാച്ചില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളും,
എക്കാലത്തെയും വിവാദമായ ഗോളും മറഡോണ നേടിയതിനു പിന്നില്‍ കോളനിവല്‍ക്കരണത്തിനെതിരെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ അതിജീവനത്തിന് വേണ്ടിയുള്ള ശ്രമം ആണു കാണുവാന്‍ കഴിയുന്നത്. ഫോക്‍ലാന്‍‌ഡ് ദ്വീപിന്റെ അവകാശ സ്ഥാപനത്തിന് വേണ്ടി ഇംഗ്ലണ്ട്മായി നടന്ന യുദ്ധത്തിന്റെ മുറിവുണങ്ങും മുന്‍പ്‌ ആയിരുന്നു ആ പോരാട്ടം. അര്‍ജന്റീനിയന്‍ ദേശീയതയുടെ ഞരമ്പുകളില്‍ ഉന്മാദത്തിന്റെ തീപ്പൊരി തീര്‍ത്തു ആ പോരാട്ടം. വിഖ്യാതനായ പീറ്റര്‍ ഷില്‍ട്ടന്‍ എന്ന ഇംഗ്ലീഷ് ഗോള്‍കീപ്പറെ സാക്ഷിയാക്കിക്കൊണ്ട് മറഡോണ നേടിയ രണ്ട് വിസ്മയ ഗോളുകള്‍ നാളിതുവരെയുള്ള കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ഏട് ആകുന്നു! ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മെക്സിക്കോയിലെ ആസ്ടെക സ്റ്റേഡിയ

ത്തില്‍ പതിനായിരങ്ങള്‍
സാക്ഷിയാക്കപ്പെട്ട കാല്‍പനികമായ ആ കളി ഒരു ദേശീയത മറ്റൊരു ദേശീയതയ്ക്ക് മേല്‍ നേടുന്ന വലിയ മേധാവിത്വത്തിന്‍റെ ചുവരെഴുത്ത് ആയിരുന്നു (മറ്റെല്ലായിടത്തും താഴെയാണെങ്കില്‍ പോലും..).

പില്‍ക്കാലത്തെ അദ്ധേഹത്തിന്റെ ദുര്‍നടപ്പ് ഉന്നതങ്ങളില്‍ നിന്നും ചിറകറ്റ്‌ വീണ മാലാഖയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഒന്നാ
കുന്നു. ദുര്‍മേദസ്സ് ബാധിച്ച ശാരീരവും, മരണത്തെ
മുഖാമുഖം കണ്ടുള്ള ആ നില്‍പ്പ്ഉം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

ഒടുവില്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്..., അവിടെ നിന്നും അര്‍ജന്റീന കോച്ചായി പുതുജീവിതം...
ലോകകപ്പിലെ അര്‍ജന്റീനയുടെ പരാജയം...
കഥകള്‍ അവസാനിക്കുന്നില്ല!
ചിരിക്കും കരച്ചിലിനും ഇടയില്‍ എവിടെയോ ഒരു ഡിയാഗോ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നു.


Related Articles

വെള്ളിയാഴ്‌ച, മാർച്ച് 18, 2011

ലാല്‍സലാം സഖാവേ.

വാക്ക് പറഞ്ഞാല്‍ പിന്നെ അതു മാറ്റാന്‍ പടാര്‍ ബ്ലോഗിന് പറ്റില്ല. പക്ഷേ അതിവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അറിയില്ലല്ലോ. അതുകൊണ്ട് ഇന്നലെ വി­എ­സ് സഖാവിന്റെ പേരില്‍ സഹതാപവും, വിമര്‍ശനവും ചൊരിഞ്ഞ ഒരു പോസ്റ്റിന് ശേഷം ഇന്ന് അത് മാറ്റി വേറൊരു പോസ്റ്റ് ഇവിടെ പോസ്റ്റേണ്ടി വന്നു.
ഒരു ബ്ലോഗര്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചാലാണ് മര്യാദയ്ക്ക് ഒന്ന് എഴുതി, ജീവിച്ചു പോകുക...


വി­എ­സ് അച്ചുതാനന്ദന്‍
വീണ്ടും മല്‍സരിക്കും എന്നതാണ് ഇന്നത്തെ ചൂടുള്ള വാര്‍ത്ത. അതും മലമ്പുഴയില്‍ തന്നെ. അനാ­രോ­ഗ്യം മൂ­ലം സ്ഥാ­നാര്‍­ത്ഥി­യാ­കാ­നി­ല്ലെ­ന്ന് വി എസ് പറ­ഞ്ഞ­താ­യി അറി­യി­ച്ചു­കൊ­ണ്ട് വി­എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­ തയ്യാറാക്കിയ സം­സ്ഥാ­ന­നേ­തൃ­ത്വം വീണ്ടുമൊരിക്കല്‍ കൂടി തീരുമാനം മാറ്റിക്കൊണ്ട് വി എസ് അനുകൂലികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്.
­
ഇന്നലെ
സം­സ്ഥാ­ന­ കമ്മറ്റി കൂടിയതിനു ശേഷം വി എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­യാ­ണ് സം­സ്ഥാ­ന­നേ­തൃ­ത്വം പ്രഖ്യാപിച്ചത്. ഇ­തെ­ത്തു­ടര്‍­ന്ന് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പല­യി­ട­ത്തും പ്ര­ക­ട­ന­ങ്ങള്‍ നട­ന്നി­രു­ന്നു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വീണ്ടുമൊരു വീണ്ടുവിചാരം പാര്‍ട്ടിക്ക് ഉണ്ടാവുകയായിരുന്നു. അങ്ങനെ, ഇന്നു­രാ­വി­ലെ ചേര്‍­ന്ന അവ­യി­ല­ബ്ള്‍ പി­ബി­യാ­ണ് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്ന നിര്‍­ദേ­ശം മു­ന്നോ­ട്ടു­വ­ച്ച­ത്. പാര്‍ട്ടിയിലെ കറ തീര്‍ന്ന അവസാനത്തെ കമ്യൂണിസ്റ്റ് ആയ വി­എ­സ് ഇല്ലാതെ, വരുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൈ പൊള്ളും എന്ന് വ്യക്തമായി അറിയാവുന്ന പ്ര­കാ­ശ് കാ­രാ­ട്ട്, വി­എ­സി­നെ ഫോ­ണില്‍ ബന്ധ­പ്പെ­ട്ട് സ്ഥാ­നാര്‍­ത്ഥി­യാ­ക­ണ­മെ­ന്നും നിര്‍­ദേ­ശി­ച്ചിരുന്നു.
ഇക്കാ­ര്യം വി­എ­സ് അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്ത­തോ­ടെ സന്ദേ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­യി­. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­നു­പ­ക­രം വി­.എ­സ് തന്നെ മു­ന്ന­ണി­യെ നയി­ച്ചേക്കാനുള്ള സാധ്യതയും വന്നു ചേര്‍ന്നിരിക്കുകയാണ്.
ലാല്‍സലാം സഖാവേ.Related Articles
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
കുമ്പറാസിപ്പിട്ടോ

രാത്രി സുവരാത്രി, പണ്ഡിറ്റിന് സിവരാത്രി


കൃഷ്ണനും രാധയും , അംഗന്‍വാടി റ്റീച്ചര്‍...
യൂട്യൂബ് വഴി കേരളത്തിലിപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്
കൃഷ്ണനും രാധയും എന്ന തക്കിട തരികിട ആല്ബം. ഇതിന്റെ സൂത്രധാരനായ
സന്തോഷ് പണ്ഡിറ്റ്‌ എന്നൊരു വിദ്വാനും ഹിറ്റ്, അങ്ങേരുടെ ആല്‍ബവും ഹിറ്റ്.
പണ്ഡിറ്റിന്റെ കൂടെയാടാന്‍ ഒരു വല്‍സല.
കണ്ടിരിക്കുന്നവര്‍ക്ക് എല്ലാം ഒരു സില്‍സില. ആഹാ...

പത്തു പുത്തനുണ്ടെങ്കില്‍ ആര്‍ക്കും ഒരു ആല്ബമൊക്കെപ്പിടിക്കാം എന്നായിട്ടുണ്ട്
കാര്യങ്ങള്‍. ഇത്രയും പ്രായമുള്ള ഒരു നായകന്‍ തന്റെ കൊച്ചുമകളാകാന്‍ മാത്രം പോന്ന
ഒരു നായികയുമായി നടത്തുന്ന പ്രണയ രംഗങ്ങള്‍ സത്യത്തില്‍ ഒരക്രമം തന്നെ.
(അല്ല, നമ്മുടെ സിനിമാലോകത്ത് നടക്കുന്നതും ഇതൊക്കെ തന്നെയാണല്ലോ. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു ചാവടിയന്തിരത്തിനു കോപ്പ് കൂട്ടുന്ന നായകന്, മില്‍ക്കിബാറ് പോലുള്ള മധുരക്കിഴങ്ങ് നായിക...) എന്തായാലും നിങ്ങളൊന്ന് കണ്ടു നോക്കിക്കേ ഈ തക്കിട തരികിട ആല്ബം.
ആല്ബത്തേക്കാള്‍ ഹിറ്റ്, ഈ വീഡിയോ കണ്ടിട്ട് അതിനു താഴെ ചില തല്‍പ്പര കക്ഷികള്‍
പോസ്റ്റിയ കമന്റുകളാണ്. ഫേസ്ബുക്കില്‍ ഈ വീഡിയോയെക്കുറിച്ചുള്ള
ചില ചര്‍ച്ചകളില്‍ വായിച്ച കമന്റുകളും അന്യായം തന്നപ്പോ...
അതൊക്കെ ഇവിടെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ പറയുന്നില്ല. എന്തെന്നാല്‍ അത്‌ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതും അടല്‍ട്ട്സ് ഒണ്‍ലിയുമാണ്‌.
(ഈ ബ്ലോഗ്‌ എഴുതി കോടതി കേറണമെന്നും, ആ വകയില്‍ പടാര്‍ ബ്ലോഗ്‌ ഹിറ്റാക്കി
ചുളുവില്‍ ഒരു സെലിബ്രിറ്റിപ്പട്ടം അടിച്ചെടുക്കണമെന്നും യാതൊരു ഉദ്ദേശവും നമുക്കില്ലേ...)
(അംഗന്‍വാടി റ്റീച്ചറെ കണ്ടിട്ട് അവര്‍ ഏതോ മാനേജ്മെന്റ് റ്റ്യൂട്ടറെപ്പോലുണ്ട്. നായകന്റെ നാട്ടിലെ
അംഗന്‍വാടി റ്റീച്ചര്‍മ്മാരൊക്കെ ഇതുപോലുള്ള ആള്‍ക്കാരായിരിക്കും.)
മൊത്തത്തില്‍ ഇതൊരു വല്യ അക്രമം ആയിപ്പോയി.

ഇത് കണ്ട് വട്ട് പിടിച്ച നിങ്ങള്‍ക്ക്
ഇപ്പോള്‍ തോന്നുന്നില്ലേ ഒരു ആല്ബം പിടിച്ചാല്‍ കൊള്ളാമെന്ന്.
സത്യം പറഞ്ഞാല്‍ എനിക്കുമിപ്പോ അങ്ങനെ തോന്നുന്നുണ്ടോ എന്നൊരു സംശയം...
Related Articles

സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്
ആസാന്‍ജ് ഒരു പുപ്പുലി !

ബുധനാഴ്‌ച, മാർച്ച് 16, 2011

സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്

മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സഖാവിനു ഇത്തവണ കൂടി മല്‍സരിക്കാന്‍ സി പി എം
സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഒരു ചാന്‍സ് കൊടുത്തില്ല എന്നു കേട്ട് ഞാന്‍ ഞെട്ടി. നിങ്ങളോ? ജപ്പാനിലെ സുനാമിയുടെ ഞെട്ടല്‍ മാറും മുന്‍പേ തന്നെ പുതിയൊരു ഞെട്ടലും നമുക്ക് കിട്ടിയിരിക്കുന്നു.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയ സന്തോഷങ്ങളുടെ ഫ്ലാഷ് ബാക്ക് കാണിക്കാറുള്ള
ചില മലയാള സിനിമകളെപ്പോലെ ഞാനും ചില ഫ്ലാഷ് ബാക്ക് സീനുകളിലേക്ക് പോവുകയാണ്...

സഖാവേ, സഖാവിന്‌ ഓര്‍മയുണ്ടോ അഞ്ജു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇതുപോലൊരു
തിരഞ്ഞെടുപ്പ്‌ കാലം? അന്ന് എന്തൊക്കെയായിരുന്നു ഇവിടെ?

പ്രതിപക്ഷ നേതാവായിരുന്ന സഖാവ്‌, സഖാവിന്‌ തിരഞ്ഞെടുപ്പില്‍ സീറ്റില്ല, അതിന്റെ പേരില്‍ പ്രകടനങ്ങള്‍, മാധ്യമ സിന്‍ഡിക്കേറ്റിന്റെ തകര്‍പ്പന്‍ ഇടപെടലുകള്‍, ഒടുവില്‍ സഖാവിന്‌ മല്‍സരിക്കാന്‍ സീറ്റ്, അമ്പും വില്ലും, മലപ്പുറം കത്തി, മെഷീന്‍ ഗണ്‍... എന്നുവേണ്ട അവസാനം പവനായി ശവമായി എന്നു പറഞ്ഞതുപോലെ സഖാവിന്‌എതിരായിരുന്ന എല്ലാ ഔദ്യോഗികപക്ഷന്മാരെയും ശവമാക്കിക്കൊണ്ട് സഖാവ്‌ കേറിയങ്ങ് മല്‍സരിക്കുകയും ഇമ്പട്ട്‌‌ നന്നായിത്തന്നെ ജയിക്കുകയും ചെയ്തു.
അതു കണ്ട് സകല മലയാളികളും ഒരുമിച്ച് നിന്ന് കയ്യടിച്ചു. ചിലര്‍ വിസില്‍ അടിച്ചു.
ഇത് രണ്ടും വശമില്ലാത്തവന്മാര്‍ ബാറില്‍ കയറി രണ്ട് ലാര്‍ജ് അടിച്ചു. എന്നിട്ട് അതിന്റെ ഹാങ്ങോവറില്‍ നാട്ടുകാരെ കയറി അടിച്ചു.അതോടെ നാട്ടുകാര്‍ക്ക് ടെന്‍ഷന്‍ അടിച്ചു, ഇങ്ങനെ ഒരു വിധം അടികളെല്ലാം കഴിഞ്ഞപ്പോഴേക്കും
സഖാവിന്‌ മുഖ്യമന്ത്രിക്കസേര എന്ന ലോട്ടറിയും അടിച്ചു.മൊത്തത്തിലുള്ള
അവലോകനത്തില്‍ കാണുന്നത് എല്ലാം കൂടി ഒരു അടിച്ചുപൊളി ആയിരുന്നു എന്നാണ്.

അധികാരം കിട്ടിയ സഖാവ്‌ പീഡനക്കാരെ കയ്യാമം വെച്ചു നടത്തിക്കുന്നതും,
അഴിമതിക്കാരെ കാലാമം വെച്ച് ഓടിക്കുന്നതും എല്ലാം സ്വപ്നം കണ്ട പാര്‍ട്ടി
ഔദ്യോഗികപക്ഷന്മാര്‍ അതോടെ സഖാവിന്‌ കയ്യാമം ഇടുകയും സഖാവിനെതിരെ
"ചെക്ക്" പറയുകയും ചെയ്തു. പ്രജകള്‍ക്ക് അതൊരു വലിയ "കിക്ക്" ആയിപ്പോയി.
സഖാവാകട്ടെ എള്ളിന് വിട്ടു കൊടുക്കാത്ത പ്രകൃതവും. അതോടെ തുടര്‍ന്നുള്ള അഞ്ജു
വര്‍ഷങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മത്തന്‍ കുത്തുമ്പോള്‍ കുമ്പളം മുളയ്ക്കാന്‍ തുടങ്ങി. അരിയെത്ര
എന്നു ചോദിക്കുമ്പോള്‍ പറയഞ്ഞാഴി എന്നു സഖാവും, പറയെത്ര എന്നു ചോദിക്കുമ്പോള്‍ അരിയഞ്ഞാഴി എന്നു പാര്‍ട്ടിയും പറയാന്‍ തുടങ്ങിയതോടെ
പാര്‍ട്ടിയില്‍ ആകെപ്പാടെ പുലിവാലായി. പലവട്ടം സഖാവിന്‌ നേര്‍ക്ക് കാരാട്ട് റഫറി ചുവപ്പു കാര്‍ഡ് എടുത്തു. പക്ഷേ സഖാവിനുണ്ടോ വല്ല കുലുക്കവും. പ്രായമേറുമ്പോള്‍ പിള്ളാരേക്കാള്‍ കഷ്ട്ടമാകും എന്നു പറഞ്ഞതുപോലെ പാര്‍ട്ടി ഇങ്ങോട്ട് എന്നു പറയുമ്പോള്‍ സഖാവ്‌ അങ്ങോട്ട് പോകും.
പാര്‍ട്ടി അങ്ങോട്ട് എന്നു പറയുമ്പോള്‍ സഖാവ്‌ ഇങ്ങോട്ട് വരും. എല്ലാംകൊണ്ടും ഒരു വശപ്പിശക് നാടകം കാണുന്ന അനുഭവമായിരുന്നു
ജനങ്ങള്‍ക്ക്. ഇടയ്ക്കിടെ പത്രങ്ങളിലും, ആനുകാലികങ്ങളിലും സഖാവ്‌ പൊട്ടിക്കുന്ന ആറ്റം ബോംബുകള്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കി. അന്നേ ഞങ്ങള്‍ കരുതി സഖാവിന്‌
മിക്കാവാറും എട്ടിന്റെ പണി കിട്ടുമെന്ന്. ഒടുവില്‍ സമയവും സന്ദര്‍ഭവും ഒത്തുവന്നപ്പോള്‍ അവരെല്ലാവരും കൂടി സഖാവിന്‌ എട്ടും എട്ടും പതിനാറിന്റെ പണിയങ്ങ് തരുകയും ചെയ്തു.
സാരമില്ല സഖാവേ
സാരമില്ല. പാര്‍ട്ടിയോട് പോകാന്‍ പറ. ഇനി സഖാവ്‌ ചുമ്മാ ഇരിക്കരുത്. ഇവന്മാര്‍ക്ക്‌ എല്ലാം നല്ല തിരിച്ചടി കൊടുക്കണം. ഇത്രയും കാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന് കൊണ്ട് സഖാവ്‌ കാണിച്ച സകല അഭ്യാസങ്ങളും ഇനി വീട്ടിലെ കസേരയില്‍ ഇരുന്നുകൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ കാണിക്കണം. അതിന് സഖാവിനു കഴിയട്ടെ എന്നാശംസിക്കുന്നു.

വാല്
"മോഹന്‍ ലാലിന് പ്രായമായി അതുകൊണ്ട് ചെറുപ്പക്കാര്‍ക്കു വേണ്ടി ലാല്‍ ഒഴിഞ്ഞു കൊടുക്കണം."- സുകുമാര്‍ അഴീക്കോട്‌
"അച്ചുതാനന്ദന് പ്രായമായി അതുകൊണ്ട് ചെറുപ്പക്കാര്‍ക്കു വേണ്ടി അച്ചുതാനന്ദന്‍ ഒഴിഞ്ഞു കൊടുക്കണം."- സുകുമാര്‍ അഴീക്കോട്‌

"
അഴീക്കോടിന് പ്രായമായി അതുകൊണ്ട് ചെറുപ്പക്കാര്‍ക്കു വേണ്ടി അഴീക്കോട്‌ ഒഴിഞ്ഞു കൊടുക്കണം."- പടാര്‍ ബ്ലോഗ്‌Related Articles
രാജയുടെ കട പൂട്ടി.
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍...

ലെബനനിലെ ദേവതാരുക്കള്‍


''നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
നിന്റെ തൈലം സൌരഭ്യമായത്.
നിന്റെ നാമം പകര്‍ന്ന തൈലം പോലെയിരിക്കുന്നു''
- ഉത്തമ ഗീതം. 1:2 -

തികച്ചും ഹതാശമായ ഒരു പരാജിത പ്രണയത്തിന്റെ നെരിപ്പോടില്‍ കിടന്നു ചുട്ടു പൊള്ളുകയാണ് ഞാനിപ്പോള്‍.
കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഞാന്‍ ഒരു മെഴുകുതിരിയോളം
ഉരുകിപ്പോയിരിക്കുന്നു...
എന്റെ ഹ്രിദയത്തിന്റെ അഗാധതയിലെവിടെയോ
വലിച്ചെറിഞ്ഞ, ഞാന്‍ മനപ്പൂര്‍വ്വം മറന്നു കളഞ്ഞ ചതഞ്ഞ ഒരു പനിനീര്‍പ്പൂവ്‌ ഈ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക്
ഉറക്കം തരാതെ എന്നെ കൊന്നു കളഞ്ഞിരിക്കുന്നു...
വ്യഥ പ്രണയത്തിന്റെ പേരിലാണെങ്കില്‍ പ്രീയരേ, അതു
തേന്‍തുള്ളി പോലെ മധുരിക്കുമെന്കിലും, തേള്‍ വിഷം
പോലെ നമ്മെ നൊമ്പരപ്പെടുത്തുകകയും
ചെയ്യുന്നതാണെന്ന് വീണ്ടും ഞാന്‍ മനസിലാക്കുകയാണ്...

ഇന്നലെ എത്രാമത്തെ രാവാണ് കഴിഞ്ഞു പോയത്, എന്‍റെ
ഉറക്കത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്? അറിയില്ല.
അല്ലെന്കിലും എനിക്ക് നഷ്ട്ടമായത് ഉറക്കം മാത്രമല്ലല്ലോ. ഉണ്ടായിരുന്ന ഉണര്‍വ്, ജോലി‍
കാര്യങ്ങളിലെ ഉന്മേഷം, സര്‍വോപരി എന്‍റെ മനസ്സ്‌...
എല്ലാം ഞാന്‍ അറിയാതെ എന്നില്‍ നിന്നും ജപ്തി ചെയ്യപ്പെട്ടിരിക്കുന്നു.
ഈയിടെയായി ഞാന്‍, പരാജിതനാണല്ലോ എന്നൊരു ചിന്ത എന്നില്‍ ചൂളം വിളിയ്ക്കുന്നു.
ഞാന്‍ എന്തു ചെയ്യണം?
എന്‍റെ മനസ്സ്‌ എനിക്ക് എന്നത്തേയ്ക്കുമായി നഷ്ട്ടപ്പെടുത്തിക്കളഞ്ഞ, എന്‍റെ
എല്ലാമെല്ലാമായിരുന്ന ആ പെണ്‍കുട്ടി കൈകളില്‍ ഒരു കുടന്ന മുല്ലപ്പൂക്കളുമായി എന്‍റെ
ഉറക്കത്തെ ആട്ടിപ്പായിച്ചുകൊണ്ടു മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം?

മുല്ലപ്പൂ എന്നായിരുന്നു അവളുടെ പേര്. ജാസ്മിന് ഞാന്‍ കൊടുത്ത മലയാള വിവര്‍ത്തനം.
അവള്‍ എനിക്ക് എല്ലാമെല്ലാമായിരുന്നു. അവള്‍ എന്‍റെ തീവ്ര പ്രണയത്തിന്റെയും, ചുടു നിശ്വാസങ്ങളുടേയും, തീക്ഷ്ണ നൊമ്പരങ്ങളുടെയും ഉറവിടം ആയിരുന്നു.
ശാരോണിലെ ലില്ലിപ്പൂക്കള്‍ അവളുടെ മുഖത്തു നിന്നും
നറു മണമായി എന്നിലേക്ക്‌ പ്രസരിക്കുന്നത് എന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിന്നു.
അവള്‍ എനിക്കെന്റെ സര്‍വസ്വവും ആയിരുന്നു എന്നതിനപ്പുറം ഒരു നിര്‍വചനവും, അവള്‍ക്കോ, അവളുടെ പ്രണയത്തിനോ ഇന്നും കൊടുക്കാന്‍ എനിക്ക് കഴിയുന്നതേയില്ല.
(പ്രണയം മനോഹരമായി ചിതലരിച്ചു പോയിട്ടുകൂടി...)
അന്നാദ്യമായി പരശുറാം എക്സ്പ്രസ്സിന്റെ ഇടനാഴിയില്‍ വെച്ച് അവളെ കണ്ടതു മുതല്‍ ഇന്നേ നിമിഷം വരെ എന്‍റെ ഹൃദയം പ്രണയപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതൊരു ഭ്രാന്ത്‌ പോലെ.

അവള്‍ക്ക് പക്ഷേ നീലോല്‍പ്പന്ന മിഴികളോ, പേടമാനിന്റെ അഴകോ, അരയന്നത്തിന്റെ
നടന ചാരുതയോ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നിട്ടുമവള്‍ സുന്ദരിയായിരുന്നു.
ആ കണ്ണുകളിലെ മൌനം, പരിഭ്രമത്തോടെയെന്നവണ്ണം ചുണ്ടുകള്‍ ചേര്‍ത്തു വെയ്ക്കുന്നത്..
അവളെ വര്‍ണിക്കാനാണെന്കില്‍ ഒരു മഹാകാവ്യം എഴുതിയാലും തീരാത്തത്രയുണ്ട്.
റോസ്‌ നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞ ആ ക്രോപ്പ് മുടിക്കാരി അന്നവിടെവെച്ച് എനിക്ക്
നഷ്ട്ടപ്പെടുത്തിക്കളഞ്ഞത് എന്‍റെ ഹ്രിദയത്തിന്‍മേല്‍ എനിക്കുണ്ടായിരുന്ന എന്‍റെ
ഉടമസ്ഥാവകാശമായിരുന്നു.
"എന്‍റെ സഹോദരീ, എന്‍റെ കാന്തേ, നീയെന്റെ ഹ്രിദയത്തെ അപഹരിച്ചിരിക്കുന്നു.
ഒരു നോട്ടം കൊണ്ടും കഴുത്തിലെ മാല കൊണ്ടും നീയെന്റെ ഹ്രിദയത്തെ
അപഹരിച്ചിരിക്കുന്നു."
- ഉത്തമ ഗീതം. 4:9 -
പിന്നെപ്പിന്നെ അവള്‍ക്ക് പിന്നാലെയുള്ള ഭ്രാന്തമായ അലച്ചിലുകള്‍ ആയിരുന്നു. തിരുവല്ലയില്‍ നിന്നും കോട്ടയം വരെ, കോട്ടയത്തു നിന്നും തിരുവല്ല വരെ...
പരശുറാം എക്സ്പ്രസ്സ് എന്‍റെ പ്രണയത്തിന്റെ കൂടാരമായിരുന്നു.
ഒരു നാള്‍ ഞാന്‍ എന്‍റെ ഹൃദയം അവള്‍ക്ക് മുന്‍പില്‍ കുടഞ്ഞിട്ടു. ഫുട്പാത്ത് കച്ചവടക്കാരനെപ്പോലെ. പക്ഷേ ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും എന്നെ തിരസ്കരിച്ചു. എന്കിലും പിന്തിരിയാനുള്ള മനസില്ലായ്മ എന്നെ ധീരനും ചന്‍കുറപ്പുള്ളവനുമാക്കി തീര്‍ത്തു.
എങ്ങിനെയും അവളെ നേടണം എന്നത്, എന്നെ അങ്ങേയറ്റം കര്‍മോല്‍സുകനാക്കി.
വീണ്ടും വീണ്ടും ഞാന്‍ എന്‍റെ ഹൃദയം അവള്‍ക്ക് മുന്‍പില്‍ വച്ച് ഓപ്പണ്‍ സര്‍ജറി ചെയ്തു.
ഒടുവില്‍ ഒരു നാള്‍ അവള്‍ അവളുടെ നിര്‍മലമായ സ്നേഹം എനിക്കായി പകുത്തു തന്നു...

അന്ന് ശാരോണ്‍ താഴ്വരയിലെ പനിനീര്‍ പൂവുകള്‍ വിടരുകയും, ലെബനനിലെ ദേവതാരുക്കള്‍ സുഗന്ധം പരത്തുകയും ചെയ്തു. പരിമള പര്‍‍വത നിരകളില്‍ കാറ്റ്‌ വീശുകയും, സരള വൃക്ഷങ്ങള്‍ കാറ്റത്താടുകയും ചെയ്തു. അതു പ്രണയത്തിന്റെ കാലമായിരുന്നു.
ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമുള്ള വ്യത്യസ്തമായ ഒരു ലോകം.
ഞാന്‍ പ്രേമ പരവശനായിരിക്കുന്നതിനാല്‍ മുന്തിരിയട തന്ന് എന്നെ ശക്തികരിപ്പാനും,
മധുര നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പാനും അവള്‍ എന്നുമെന്നും എനിക്കൊപ്പം ഉണ്ടായിരുന്നു.
അന്നെല്ലാം ശ്വാസത്തില്‍പോലും പ്രണയം മാത്രമായിരുന്നു.
പ്രണയം പ്രണയം സര്‍വത്ര പ്രണയം!

പക്ഷേ അതങ്ങനെ സുന്ദരമായി ഒരുപാടുകാലം പോയില്ല.
അനിവാര്യമായ ഒരു അകന്നു പോകലിന്റെ സ്വാഭാവികമായ ഒരു ആവശ്യകത ഞങ്ങളുടെ
മൃദുവായ സ്നേഹത്തിന്റെ പഞ്ഞിനൂല്‍ക്കഷണത്തെ പൊട്ടിച്ചു കളഞ്ഞു.
അതൊരു പിരിഞ്ഞു പോകല്‍ ആയിരുന്നു. ഇനിയൊരിക്കലും ഒന്നു ചേരുവാന്‍ കഴിയാത്തവണ്ണം.
വേദനാജനകമായ കാലങ്ങളുടെ തുടക്കവുമായിരുന്നു അത്...

പിന്നീട് അവളെ തേടി ഞാന്‍ ഏകാകിയായി അലഞ്ഞു.
അവളുടെ സ്വരം കേള്‍ക്കാതിരുന്നപ്പോഴാണ്,
സ്വരം എന്‍റെ ജീവിതത്തില്‍ എന്തായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത്.
അവളുടെ മുഖം കാണാതിരുന്നപ്പോഴാണ്,
മുഖം എന്‍റെ ജീവിതത്തില്‍ എന്തായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത്.

"ശീതകാലം കഴിഞ്ഞു.
മഴയും മാറിപ്പോയല്ലോ.
പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ് വരുന്നു.
വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു.
കുറു പ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു.
അത്തിക്കായ്കള്‍ പഴുക്കുന്നു.
മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു.
എന്‍റെ പ്രീയേ എഴുനേല്‍ക്ക.
എന്‍റെ സുന്ദരി വരിക.
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ
ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ.
ഞാന്‍ നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ.
നിന്റെ സ്വരം ഇമ്പമുള്ളതും നിന്റെ മുഖം സൗന്ദര്യമുള്ളതും ആകുന്നു."
- ഉത്തമ ഗീതം. 2: 11 - 14 -
പിന്നീടിങ്ങോട്ട്‌ ഈ നിമിഷം വരെ അവളെക്കുറിച്ച് യാതൊരു അറിവുമില്ല.

ഇപ്പോള്‍ വീണ്ടും അവളെക്കുറിച്ചുള്ള ചിന്തകളാണ്.

അവള്‍ ഇന്ന് എവിടെയാവും? കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ?
ഇപ്പോള്‍ എന്നും പ്രാര്‍ത്ഥനകള്‍ ആണ്. അവളെ ഒരിക്കല്‍ കൂടി ഒന്ന് കണ്ടിരുന്നെങ്കില്‍
എന്ന്. ദൈവമേ നീ എന്നെയൊന്ന് അനുഗ്രഹിച്ചിരുന്നെങ്കില്‍ എന്ന്...
ബൈബിളിലെ സാംസണ് അവസാനമായി സാധ്യതയുടെ ഒരു വാതില്‍ തുറന്നുകൊടുത്ത
ദൈവത്തിന്, എനിക്കായി സാധ്യതയുടെ ഒരു കിളിവാതില്‍ എന്കിലും
തുറന്നു തരാനാവില്ലേ..?
എന്‍റെ ഫോണ്‍ നമ്പര്‍‍ ഇന്നും മാറിയിട്ടില്ല. ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് അവള്‍
എന്നും വിളിക്കാറുണ്ടായിരുന്ന ആ പഴയ നമ്പര്‍‍ തന്നെയാണ്.
പിരിയുമ്പോള്‍ പറഞ്ഞുവെച്ച
കാരണങ്ങള്‍ പലതും ഇന്നും നിലനില്‍ക്കുന്നുണ്ടെന്‍കില്‍പോലും, ഒരിയ്‌ക്കല്‍, ഒരേയൊരു പ്രാവശ്യത്തെയ്ക്ക് എന്നെയൊന്നു വിളിച്ചു കൂടേ അതിലേക്ക്?!
എന്തെന്നാല്‍ അത്രയേറെ തീവ്രമായി ഞാന്‍ അവളെ സ്നേഹിച്ചിരുന്നു. ഇന്നും ആ
സ്നേഹത്തിനു ഒരു കുറവും വന്നിട്ടില്ല. അകന്നപ്പോള്‍ അടുപ്പത്തിന്റെ തീവ്രത കൂടുതലായി അറിയുന്നു. ഇന്നും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍, നാം ഒന്നിച്ചു കാണാറുണ്ടായിരുന്ന
ഇടങ്ങളില്‍ നിന്റെ മുല്ലപ്പൂമണം പ്രസരിക്കുന്നുണ്ടോ എന്നു ഞാന്‍ വൃഥാ തേടുന്നു...
"എന്‍റെ സഹോദരീ, എന്‍റെ കാന്തേ, ഞാന്‍ എന്‍റെ തോട്ടത്തില്‍ വന്നിരിക്കുന്നു.
ഞാന്‍ എന്‍റെ മൂറും സുഗന്ധവര്‍ഗവും പെറുക്കി, ഞാന്‍ എന്‍റെ തേന്കട്ട, തേനോട് കൂടി
തിന്നും എന്‍റെ വീഞ്ഞ്‌ പാലോട് കൂടി കുടിച്ചുമിരിക്കുന്നു."
- ഉത്തമ ഗീതം. 5: 1 -

ഇനിയും ഒരിക്കല്‍ കൂടി നാം കണ്ടു മുട്ടിയാല്‍ പ്രീയേ, ഞാന്‍ നിനക്കായി എന്നെത്തന്നെ
തരും. ഇനി ഒരു പിരിഞ്ഞു പോകല്‍ സംഭവിക്കാതെവണ്ണം. എന്‍റെ രക്തത്തില്‍ കുതിര്‍ന്ന
ഹൃദയം നിനക്കുവേണ്ടി ഞാന്‍ പറിച്ചെടുത്തു ആ ഉള്ളം കൈയ്യില്‍ വച്ചു തരും...
കാരണം അത്രയേറെ,
അത്രയേറെ, അത്രയേറെ ഞാന്‍ നിന്നെ പ്രണയിക്കുന്നു.
പ്രീയപ്പെട്ടവളേ ഒരിക്കല്‍ക്കൂടി തമ്മില്‍ ഒന്ന് കണ്ടിരുന്നെങ്കില്‍...
"അതികാലത്ത് എഴുനേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും, മാതളനാരകം പൂക്കയും ചെയ്തുവോയെന്നു നോക്കാം. അവിടെവച്ച് ഞാന്‍
നിനക്ക് എന്‍റെ പ്രേമം തരും."

ഞായറാഴ്‌ച, മാർച്ച് 13, 2011

സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്


നേരു പറഞ്ഞാല്‍ ഫേസ്ബുക്ക് ഓണര്‍ സ്യൂക്കര്‍ ബര്‍ഗിനോട് എനിക്കൊന്നേ പറയാനുള്ളൂ.
താന്‍ ആരുവാ... തന്നെപ്പത്തു പറയണമെന്നു വിചാരിക്കാന്‍ തുടങ്ങീട്ട് കാലം കുറേയായി.
ഇങ്ങോട്ട് കൂടുതല്‍ കളിയെടുക്കരുത്. ഞാന്‍ വെറും കൂതറയാണ്‌. വേണമെങ്കില്‍
നാളെത്തന്നെ ഞാന്‍ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് അങ്ങ് ഉണ്ടാക്കും. പിന്നെ
തന്റെയീ ഫേസ്ബുക്ക് എന്നു പറയുന്ന കച്ചടയൊക്കെ നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ താഴയേ വരൂ. ഇതൊക്കെ ചെയ്യാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല.
പിന്നെ, പോട്ടേപോട്ടേന്നു വിചാരിക്കുന്നത്‌ കൊണ്ടു മാത്രമാണ്. സ്യൂക്കര്‍ ബര്‍ഗിന്റെ
കഞ്ഞികുടി ഞാനായിട്ട് മുട്ടിക്കണ്ടല്ലോ എന്നു മാത്രം സഹതാപ പൂര്‍വം ഓര്‍ത്തിട്ടാണ്.

ഉള്ളത് പറഞ്ഞാല്‍, ഞാനിപ്പൊ ഇതിനും മാത്രം എന്തു തെറ്റാ ചെയ്തത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. അഥവാ ഞാന്‍ അറിയാതെങ്ങാനും വല്ല അപരാധവും ചെയ്തു പോയിട്ടുണ്ടെങ്കില്‍
തന്നെ തന്റെയീ ഫേസ്ബുക്ക് എന്നു പറയുന്ന വ്രിത്തികെട്ടവന്മാര്‍ എന്നോട് കാണിച്ചത് ഒരുമാതിരി കടന്ന കന്നത്തരം ആയിപ്പോയി.
സത്യത്തില്‍ സംഭവം കുഞ്ഞൊരു മഞ്ചാടിക്കുരു പോലെയേയുള്ളൂ.
അല്ല, താന്‍ തന്നെയൊന്നു നോക്കിക്കേ, ഓരോരുത്തവന്മാര്‍ക്ക് ഒക്കെ ഫേസ്ബുക്കില്‍ ആയിരവും രണ്ടായിരവും ഫ്രെണ്ട്സാണ്. ഈയുള്ളവനാണെങ്കില്‍ ആകെപ്പാടെ ഒരു പത്തോ, മുപ്പതോ ഫ്രെണ്ട്സു കാണും. എന്നാല്‍ പിന്നെ നമുക്കും ഇരിക്കട്ടെ ഒരു നൂറു പേരെങ്കിലും എന്ന് കരുതി കുറച്ചു ഫ്രെണ്ട്സ് റിക്വസ്റ്റ് അയച്ചതാണ്. വളരെ പ്രതീക്ഷകളോടെ സൗഹൃദ അപേക്ഷകള്‍ അയച്ചു തുടങ്ങിയപ്പോഴാണ് താനൊക്കെ വല്യ ചതിയന്മാര്‍ ആണെന്ന് മനസിലായത്. സംഭവം എന്താണെന്നു വെച്ചാല്‍, ഒരു മൂന്നോ നാലോ റിക്വസ്റ്റ് അങ്ങോട്ട് അയക്കുമ്പോഴേക്കും
തന്റെയീ ക്ണാപ്പിലെ ഫേസ്ബുക്ക് എന്‍റെ റിക്വസ്റ്റ് സെന്റിങ്ങ് അങ്ങു ബ്ലോക്ക് ചെയ്യുകയാണ്. ആദ്യം ആറു ദിവസത്തെയ്ക്ക് ആയിരുന്നു. ആറു ദിവസം കഴിഞ്ഞു "ങ്ങാ ബ്ലോക്ക് മാറിയല്ലോ " എന്നു സന്തോഷിച്ചു കൊണ്ട് വീണ്ടും കുറച്ചു പേര്‍ക്ക് ഫ്രെണ്ട്സ് റിക്വസ്റ്റ് അയക്കാന്‍ തുടങ്ങി. ഉള്ളതു പറയാമല്ലോ, കൂടി വന്നാല്‍ ഒരു അഞ്ജു പേര്‍ക്ക് അയച്ചു കാണും. ദാ, വീണ്ടും എന്‍റെ റിക്വസ്റ്റേഷന്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇത്തവണ മുപ്പതു ദിവസത്തേക്ക്.
എനിക്കൊന്നും
മനസ്സിലായില്ല സ്യൂക്കര്‍ ബര്‍ഗേ. എനിക്കൊന്നും മനസ്സിലായില്ല!
താനും തന്റെ ഫേസ്ബുക്കും നമുക്കിട്ട് പണി തരുകയാണോ എന്നൊരു സംശയം അതോടെയാണ്‌ എന്നില്‍ ബെലപ്പെട്ടുതുടങ്ങിയത്.
എന്നാലും ഞാന്‍ വിചാരിച്ചു, എത്ര പറഞ്ഞാലും നമ്മുടെ സ്യൂക്കര്‍ ബര്‍ല്ലേ, നമ്മുടെ ഫേസ്ബുക്കല്ലേയെന്ന്. അതെന്റെ മനസിന്റെ വലിപ്പത്തെയാണ്‌ സൂചിപ്പിക്കുന്നത്.

എന്തായാലും തന്റെയൊക്കെ മുപ്പതു ദിവസത്തെ
റിക്വസ്റ്റ് സെന്റിങ്ങ് ബ്ലോക്ക് കഴിഞ്ഞതോടെ വീണ്ടും ഞാന്‍ ഒന്നുഷാറായി. പിന്നേം തുടങ്ങി റിക്വസ്റ്റ് അയക്കാന്‍ . അമ്മച്ചിയാണെ സെലിബ്രിറ്റികള്‍ക്ക് ഒന്നും ഞാന്‍ അയച്ചതേയില്ല. അല്ലെന്കിലും ഇത്രയും വലിയ സെലിബ്രിറ്റിയായ ഞാന്‍ എന്തിന് കണ്ട കൂതറ സെലിബ്രിറ്റികള്‍ക്കൊക്കെ ഫ്രെണ്ട്സ് റിക്വസ്റ്റ് അയക്കണം?

പക്ഷേ എന്നിട്ടും എന്താണ്‌ സംഭവിച്ചതെന്ന് തനിക്ക് കേള്‍ക്കണോ?.
അമ്മച്ചീ, ദേ വരുന്നു ഒരു വാണിങ്ങ്. "നിങ്ങളുടെ സൗഹൃദ അപേക്ഷ അയയ്ക്കല്‍ വീണ്ടും മുപ്പതു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നു" എന്ന്. ഒപ്പം ഇത്‌ ലാസ്റ്റ വാണിങ്ങ് ആണ് പോലും.
സന്തോഷമായി ഫേസ്ബുക്കേ, സന്തോഷമായി!
എന്നു വെച്ചാല്‍ ഫ്രെണ്ട്സ് റിക്വസ്റ്റ് അയക്കല്‍ ഇനീം തുടര്‍ന്നാല്‍ നിങ്ങള്‍ എന്‍റെ അക്കൌണ്ട് അങ്ങ് ഡിലീറ്റ് ചെയ്യുമെന്ന്.കൊള്ളാം..!

സത്യത്തില്‍, അന്നേരമാണ്‌ എനിക്ക് സംഗതിയുടെ ഗൌരവം പിടികിട്ടിയത്. താനൊക്കെ എന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
(ഞാനും സ്യൂക്കര്‍ ബര്‍ഗുമായി പണ്ട് പച്ചാളം മാര്‍ക്കറ്റില്‍ വെച്ച് ചെറിയ ഒരു ഉരസല്‍
ഉണ്ടായിട്ടുണ്ട്. അതിന്റെ പക തീര്‍ക്കലാണിത്. ങ്ങാ ഹാ..! അങ്ങനെ വരട്ടെ!)
എന്തായാലും ഇപ്പൊ നമ്മള്‍ സമാസമം ആയി. ഇനി നിങ്ങള്‍ ഇത്‌ ആവര്‍ത്തിക്കില്ല എന്നു കരുതുന്നു. അതുകൊണ്ട് നിങ്ങളും, നിങ്ങളുടെ ഫേസ്ബുക്കും കാണിച്ച പോക്രിത്തരം
തല്‍ക്കാലം ഞാനുമങ്ങ് ക്ഷമിച്ചിരിക്കുന്നു.

എന്നു കരുതി ഇനീം ‍ഈ മാതിരി കളിയെടുത്താല്‍...

എടുത്താല്‍ അപ്പോക്കാണാം..!Related Articles