തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

കല്ലൂപ്പാറ സ്റ്റെല്ലേടെ ചിരി

[പ്രീയപ്പെട്ട ഗ്രെയ്സ്മേരീ. ഇത് ഗ്രെയ്സ്മേരിയേക്കുറിച്ച് എഴുതിയ കവിതയാണ്. വെറുതേയിരുന്ന് ബോറടിച്ചപ്പോ ബാറില്‍ പോയി നൂറടിച്ച് കൊണ്ടെഴുതിയ കവിതയാണിത്. സ്മോളടിച്ചാല്‍ എനിക്ക് കവിതയിങ്ങനെ അരുവി പോലെ ഒഴുകി വരും. ഈ ഫേസ്ബുക്ക് ഡോക്ക് വായിച്ച് കഴിയുമ്പോള്‍, മാത്തുക്കുട്ടി ഇത്ര പ്രതിഭാധനനായ ഒരു കവിയാണോ എന്ന്  ഗ്രെയ്സ്മേരി അദ്ഭുതപ്പെടും. തീര്‍ച്ച.  എന്ത് ചെയ്യാം ഗ്രേസ്മേരീ, ദൈവം എനിക്കിങ്ങനെ കഴിവ് വാരിക്കോരിത്തന്നത് എന്റെ കുറ്റമല്ലല്ലോ. ഈ കവിത വായിക്കുന്നതോടെ ഗ്രേസ്മേരി എന്റെ ആരാധികയായി തീരും എന്നുറപ്പാണ്. ഗ്രെയ്സ്മേരിയുടെ അഭിനന്ദന കമന്റുകള്‍ ഇതിന്റെ ചുവട്ടില്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ, സ്വന്തം മാത്തുക്കുട്ടി]

കവിതയുടെ  പേര്: കല്ലൂപ്പാറസ്റ്റെല്ലേടെ ചിരി

"ഗ്രേസ്മേരി ഒരു കന്യക
ഗ്രേസ്മേരി ഒരു വനിത
ഗ്രേസ്മേരി ഒരു ഗൃഹലക്ഷ്മി
ഗ്രേസ്മേരി ഒരു മഹിളാരത്നം
ഗ്രേസ്മേരി പിന്നെ ക്രൈമാണ്
കൂടാതെ ഫയറാണ്, മുത്തുച്ചിപ്പിയാണ്,

ഗ്രേസ്മേരീടെ അനാട്ടമികളോ, ദൈവമേ-
അതൊക്കെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാ
ഗ്രേസ്മേരീ നിനക്ക്,
കുടുംബശ്രീയിലെ ജാനൂന്റെ കണ്ണാണ്
പഞ്ചായത്തിലെ സാറേടെ കവിളാണ്
വില്ലേജിലെ റോസമ്മാമ്മേടെ മുടിയാണ്
മയിസ്ത്രേട്ട് മറിയേടെ ബാക്കാണ്
മീന്‍കാരി മാലതീടെ പുക്കിളാണ്
ദുബായ് ബ്രിജിത്താമ്മേടെ മണമാണ്
കല്ലൂപ്പാറ സ്റ്റെല്ലേടെ ചിരിയാണ്
ജല്ലിക്കെട്ട് ശോഭേടെ കഴുത്താണ്
പനങ്ങാട് റീനയുടെ തുടയാണ്
രേഷ്മ ടീച്ചറുടെ ലിപ്സാണ്
ചുരുക്കിപ്പറഞ്ഞാല്‍ നീ എന്റെ
ഐശ്വര്യാ റായാണ്.

അരികില്‍ നീ ഉണ്ടായിരിക്കുംപ്പോഴെല്ലാം
നിന്റെ ജമ്പറു കണ്ടെനിക്ക് ടെമ്പറടിക്കും
നിന്നെ ഒളിഞ്ഞ് നോക്കാന്‍
എന്റെ കണ്ണുകള്‍ തുടിയ്ക്കുന്നു
നിന്റെ കുളിസീന്‍,
അതൊരു ഒന്നൊന്നര കുളിസീനായിരിക്കുമല്ലോ
നിന്റെ കുളിസീനും വിദ്യാബാലന്റെ പാട്ട് സീനും
ഒരു പോലെ ഹരമാണ്

ഞാന്‍ സംശയിക്കുന്നു,
സെലീനാ ജെയ്റ്റ്ലിക്കെങ്ങാനും
സല്മാന്‍ ഖാനിലുണ്ടായതാണോ ഗ്രേസ്മേരിയെന്ന്.
പോണ്‍സ്റ്റാര്‍ രമണീടെ ഗ്ലാമറും
തമ്മനം റാംജിയുടെ തന്റേടവും
ഒത്തൊരുമിക്കുന്ന അഴകിന്റെ കോക്രോച്ചാണ് നീ

ചട്ടമ്പിയായ് ഇരുന്താലും നീയെന്‍ മോഹവല്ലി
എന്‍ ഉച്ചി മണ്ടയെല്ലാം സുറുങ്ക്ത്.
കിട്ടെ നീ വന്താലോ ഇറുങ്ക്ത്
ഉന്നൈ നാന്‍ പാക്കാമല്‍ ഡുറുങ്ക്ത്
കിറുങ്കുതേ........"ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

കാര്‍ത്തികാ റോഡ് സെവന്‍ത് ബ്ലോക്ക്

കടുത്ത പേമാരിയില്‍ ബാംഗ്ലൂര്‍ നഗരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു വേനല്‍ക്കാലമായിരുന്നു അത്. കൂറ്റാ കൂരിരുട്ട്. അന്ന് പിള്ളേരായ പിള്ളേരെയെല്ലാം എഴുത്തിനിരുത്തുന്ന
കഷ്ട്ടപൂജാഷ്ട്ടമി നാളായിരുന്നു. കോള്‍ സെന്ററിലെ വൈകിയുള്ള ഡ്യൂട്ടി കഴിഞ്ഞ്  പുലര്‍ച്ചെ നാലരയ്ക്ക് ഞാന്‍ ഇന്ദിരാ നഗറില്‍ ബസ്സിറങ്ങുമ്പോള്‍ റോഡ് വിജനം. അന്നവിടെ കന്നഡികരുടെ ദേശീയോത്സവമായ ഓണം സെലിബ്രേഷനും കൂടിയായിരുന്നു. കഷ്ട്ടകാലം വരുമ്പോള്‍ എല്ലാം കൂട്ടത്തോടെന്നും, ഓണത്തപ്പനും, ഓടനാവട്ടം ഓമനേം ഒരുമിച്ച് വരുമെന്നും പണ്ടേ ബനാനാ ടോക്കുണ്ടല്ലോ.

വഴിയോരം വിജനമായിരുന്നു. ഇന്ദിരാ നഗറില്‍ നിന്ന് ഞാന്‍ റൈറ്റ് കട്ട് ചെയ്ത്
കന്നഡിക  രക്ഷണ്‍ വേദിയുടെ ഓഫീസിനു മുന്‍പിലൂടെ കാര്‍ത്തികാ റോഡിലെക്ക് തിരിഞ്ഞു.
സ്ട്രീറ്റ് ലൈറ്റുകളെല്ലാം അണഞ്ഞു കിടന്നിരുന്നു. ദൂരെ  മജസ്റ്റിക്കിനടുത്ത് ദേവീകുളം ആകാശവാണി നിലയത്തിന്റെ ഓഫീസിനു മേലെ  അവിടുത്തെ സ്റ്റാഫിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു...  രാവിലെ ദര്‍ബാര്‍ സിങ്ങിനൊപ്പം അടിച്ച കിങ്ങ്ഫിഷറിന്റെ ഹങ്ങോവര്‍ മാറാഞ്ഞതു കൊണ്ടാവണം എന്റെ കാലുകള്‍ കുഴയുന്നുണ്ടായിരുന്നു.

ബസന്ത് നഗറിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറകില്‍ നിന്നും
ചെന്നായ്ക്കളുടെ ഉച്ചത്തിലുള്ള ഓരിയിടീല്‍ കേള്‍ക്കാമായിരുന്നു. തലയ്ക്കു മുകളിലെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും ഒരു മൂങ്ങയുടെ ക്രൗര്യമായ മൂളല്‍ കേട്ടു.  ചെരുപ്പിന്റെ നീണ്ട ഹീലു കാരണം എനിക്ക് ഇപ്പോ വീഴുമെന്ന് പോലും തോന്നിപ്പോയി.

സെവന്‍ത് ബ്ലോക്കിലേക്ക് ഞാന്‍ തിരിഞ്ഞപ്പോഴാണ് എനിക്കൊരു സംശയം ഉദിച്ചത്. ആരോ പിന്തുടരുന്നുണ്ടോ?
ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി...
ഇല്ല തോന്നലാണ്...
വീണ്ടും നടന്നു.
ബംഗ്ലൂര്‍ മേയറുടെ ഭാര്യ വീടെന്ന് മറ്റുള്ളവരില്‍ നിന്ന് അറിഞ്ഞ വലിയ  ബംഗ്ലാവിനു മുന്‍പിലൂടെ ഞാന്‍ പതിയെ നടന്നു.
പിന്നില്‍ വീണ്ടും അതേ കാലടി ശബ്ദം..?
യെസ്. എന്റെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു....
ഞാന്‍ പതിയെ തല ചരിച്ച്, ഇടംകണ്ണ് കൊണ്ട് ഒന്നു നോക്കി. ഇല്ല ആരും ഇല്ല....
എന്റെ ചെവിയുടെ പിറകിലൂടെ വിയര്‍പ്പു തുള്ളി ചാലിട്ടു... എന്റ കാലുകള്‍ക്ക് ബലം വര്‍ദ്ധിച്ചു. നടപ്പിനു വേഗത കൂടി. സീസ്റ്റന്‍ ചാപ്പലിലിരുന്ന്  മാര്‍പ്പാപ്പ പ്രാര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹീത വലയം എന്നേക്കൂടെ  ഭ്രമണം  ചെയ്യട്ടെ എന്ന് ഞാന്‍ മനസ്സുകൊണ്ടാശിച്ചു...

സെവന്‍ത് ബ്ലോക്കിലെ അവസാനത്തെ കെട്ടിടമായിരുന്നു എന്റെ അപ്പാര്‍ട്ട്മെന്റായ സൈമൺ ലില്ലി. ഞാനതിന്റെ ഗേറ്റിലെത്തി. വാച്ച്മാന്‍  ഉറക്കമാണോ?

"വാച്ച്മാന്‍ ... വാച്ച്മാന്‍ ..."
ഞാന്‍ വിളിച്ചുകൊണ്ടിരുന്നു.

വാച്ച്മാന്‍ അപ്പുറത്തിരുന്ന് ബാറ്റ്മാന്‍ കാണുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
വാച്ച്മാനെ വിളിച്ച് വിളിച്ച് എന്റെ തൊണ്ടക്കുഴിയിലെ വെള്ളം വറ്റി. പതിയെ കാര്‍ത്തികാ  റോഡിന്റെ, ബന്നാര്‍ഗട്ട ജംഗഷനിലെ എന്റിലേക്ക് നോക്കി. ഞാന്‍ നടുങ്ങിപ്പോയി... ഒരു രൂപം, ഒരു ഏഴേഴര എട്ടൊന്‍പത് അടിയുള്ള ഒരു ആജാനുബാഹുവായ രൂപം, അത് സ്ട്രീറ്റ് ലൈറ്റുകളുടെ അവ്യക്തമായ പ്രകാശത്തെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നടുക്കുന്നു...

ഈശ്വരാ, ഇങ്ങനൊരു രൂപത്തേക്കുറിച്ച് ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലില്‍ പോലും കേട്ടിട്ടില്ലല്ലോ എന്ന ചിന്ത എന്നെ തളര്‍ത്തിക്കളഞ്ഞു. അടുത്തേക്ക് വരുന്ന രൂപത്തിന് മുഖമുണ്ടായിരുന്നില്ല. കടുത്ത ബ്രൗണും, ബ്ലാക്കും ഇടകലര്‍ന്ന നിറങ്ങളുള്ള തല മറയ്ക്കുന്ന നീണ്ട രോമക്കുപ്പായമാണയാള്‍ ധരിച്ചിരുന്നത്.  പൊടുന്നനെ ഇന്‍ഡ്യന്‍  എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ തലയ്ക്കു മുകളിലൂടെ ഒരു ഇരമ്പലോടെ പാഞ്ഞു പോയി. ഹെലികോപ്ടറിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചത്തില്‍ ഞാനാ രൂപത്തെ മുഴുവനായി കണ്ടു. ആ ഭീമാകാരന് വലതു കൈ ഇല്ലായിരുന്നു. ഇടതുകൈയ്യില്‍ വലിയൊരു  പിക്കാസ് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു...
എന്റെ രക്തം ഉറഞ്ഞു തുടങ്ങി... പിക്കാസ്സാ വെബ് ആല്‍ബത്തില്‍പ്പോലും ഇത്ര വല്യൊരു പിക്കാസ് ഞാന്‍ കണ്ടിട്ടില്ല...

ഏതോ ഘാതകനാണ്. അവന്റെ ഉദ്ധേശം എന്താണ്. റേപ്പാണോ?
ഒരു റോപ്പ്  കിട്ടിയിരുന്നെങ്കില്‍ ഈ ഗേറ്റ് ചാടിക്കടന്നു പോകാമായിരുന്നു. അല്ലെങ്കില്‍ ഒരു റോക്ക്  കിട്ടിയാല്‍ അതെടുത്ത് അവന്റെ മണ്ടയ്ക്കെറിഞ്ഞിട്ട് ഓടാമായിരുന്നു. ഗേറ്റിനു മേലേ  നിന്നും ഒരു വവ്വാൽ ചിറകടിച്ച് പറന്നു പോയി. മേയറുടെ ഭാര്യ വീട്ടിലെ ചെയിഞ്ചിങ്ങ് റോസിന്റെ ചുവട്ടില്‍ വെച്ച് ഒരു കരിമ്പൂച്ച ഒരു പന്നിയെലിയെ തിന്നുകൊണ്ടിരുന്നു.

മരണം ഉറപ്പായി.. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു...
അമ്മോ അച്ചോ ഓടി വരണേ.
പക്ഷേ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
മാടമ്പള്ളിയിലെ നിലവറ മൈന മയങ്ങിപ്പോയിരുന്നു....

ഞാന്‍ ഓടി. എനിക്ക് പിന്നില്‍ സെവന്‍ത്  ബ്ലോക്കിലെ ഒരോരോ അപ്പാര്‍ട്ടുമെന്റുകളും മറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കാനയുടെ സൈഡിലെ കാനം രാജേന്ദ്രന്റെ വീടിന്റെ  മതിലിലൂടെ വലിഞ്ഞു കയറി. അവരുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ മതിലിനോട് ചേര്‍ന്ന് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് പതുങ്ങിയിരുന്നു. എത്ര നേരമങ്ങനെ കടന്നു പോയി എന്നറിയില്ല.

പെട്ടന്ന് ചെറിയ ഞരങ്ങലോടെ  ഗേറ്റ് തുറക്കപ്പെട്ടു. അതേ അയാള്‍
വരുകയാണ്... ആ ആജാനുബാഹു....
ഭഗവതീ... ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
 എന്റെ ബ്ലൂ സ്കേർട്ട് ഞാന്‍  ഇലകള്‍ക്കിടയിലേക്ക് പതിയെ കയറ്റി എന്നെത്തെന്നെ ഒളിപ്പിക്കാന്‍  ശ്രമിച്ചു.  എന്നെ  വിറയ്ക്കുന്നുണ്ടായിരുന്നു. ആ വേനലിലും, മഞ്ഞു കാലത്തെന്നത് പോലെ എന്റെ താടി  കിടുകിടുത്തു.  രൂപത്തെ ഞാന്‍ പാതി കണ്ണ്  തുറന്ന് നോക്കിക്കൊണ്ടിരുന്നു. എന്റെ മുഖവും മനസ്സും ഭീതികൊണ്ട് കരുവാളിച്ച് പോയിരുന്നു....

മരിക്കാന്‍ പോകയാണ്.
അല്ല, കൊല്ലപ്പെടാന്‍ .....
എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍  പാഞ്ഞു...
തണുത്ത മരണം മുന്‍പിലുണ്ട്.

പട്ടി കാലന്‍ കൂവി. കോഴി കാലക്കേട്കൊണ്ട് കൂവി...
ചെവിയില്‍ ചൂളം കുത്തുന്നു... മരണത്തിന്റെ ചൂളം കുത്തല്‍.
ഞാന്‍ ചെവി പൊത്തി.
ഗ്വാണ്ടനാമോയിലെ തടവുകാര്‍  ഉറക്കെയുറക്കെ ഓരിയിട്ടു.
ഓാഓാഓാഓാഓയ്.................

ഇനി ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഉടനേ തന്നെ ഞാന്‍ ബാഗില്‍ നിന്നും ലിപ്സ്റ്റിക്കെടുത്ത് ചുണ്ടില്‍ പുരട്ടി.
ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു. ഫെയര്‍ ആന്റ് ലൗലി പതുക്കെ ഞെക്കി മുഖത്തും കഴുത്തിലും തേച്ചു. കണ്ണില്‍ കണ്മഷി  തേക്കാനായി ബാഗില്‍ പരതി. പക്ഷേ അത് മാത്രം കിട്ടിയില്ല. എങ്കിലും തക്ക  സമയത്ത് ഒരു ഐഡിയാ കിട്ടി.നേരേ, മതിലിലെ പായലിനടിയിലിരുന്ന കറുത്ത ചെളി  വാരി കണ്‍ പിരികത്തില്‍ തേച്ചു. ഇപ്പോ സുന്ദരിയായിട്ടുണ്ട്. ഇനി ചിരിച്ചുകൊണ്ടിരിക്കണം. കൊലപാതകി എന്ത് ചെയ്താലും ചിരിച്ചു കൊണ്ട് തന്നെയിരിക്കണം. മുഖം വികൃതമാകരുത്.
കത്തി കൊണ്ട് കുത്തിയാലും പിക്കാസ്സു കൊണ്ട് വെട്ടിയാലും
ചിരി വിടരുത്. നാളത്തെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലും, ഡെക്കാന്‍ ക്രോണിക്കിളിലും ഞാന്‍
കൊല്ലപ്പെട്ടുകിടക്കുന്ന സുന്ദരമായ ഫോട്ടോ തന്നെ അച്ചടിക്കപ്പെടണം...

എങ്ങനെയായിരിക്കും അയാളെന്നെ കൊല്ലുക?
ഗജിനിയിലെ അസിനേപ്പോലെ കത്തികൊണ്ട് കുത്തിയോ?
അതോ തലയ്ക്ക് വലിയ ടി.എം.ടി. കമ്പി കൊണ്ട് അടിച്ചോ?
അതിന്റെയൊക്കെ ഉപയോഗം അയാള്‍ക്ക് വരുമെന്ന് തോന്നുന്നില്ല.
കയ്യിലൊരു പിക്കാസ്സുണ്ട്. മൈ ബ്ലഡീ വാലന്റൈന്‍സിലേപ്പോലെ, ഫ്രൈഡേ ദ തേര്‍ട്ടീന്തിലേപ്പോലെ.. ഒരു പിക്കാസ്സ് കൊലപാതകി...
അയാള്‍ക്ക് അതു തന്നെ ധാരാളം!

പൊടുന്നനെയാണത് സംഭവിച്ചത്.  ബാഗിലിരുന്ന എന്റെ മൊബൈല്‍ അപ്രതീക്ഷിതമായി റിങ്ങ് ചെയ്തു....
എന്റെ തലയില്‍ നക്ഷത്രങ്ങള്‍ പറന്നു. എന്റെ ഹ്രിദയമിടിപ്പ് നിലച്ചു.
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ ഞാന്‍ ഭയാക്രാന്തയായി.
ക്രൗര്യമായ ആ രൂപം - അതേ,  ഗെറ്റില്‍ പിടിച്ചുകൊണ്ട് കിതയ്ക്കുകയായിരുന്ന ആ രൂപം - എന്നെ, ഞാനിരുന്ന ഭാഗത്തേക്ക് പൊടുന്നനെ ചുഴിഞ്ഞു നോക്കി.

കാനം രാജേന്ദ്രന്റെ ബെഡ്രൂമിലെ റോസ് വെളിച്ചം എന്റെ മേലേ പടരുന്നുണ്ടായിരുന്നു.
എന്റെ ചുണ്ടുകള്‍ വിറച്ചു. രൂപം എന്റെ  അടുത്തേക്ക് ചുവടുകള്‍ വെച്ചു... വാച്ചിലെ സക്കന്റ് സൂചിയുടെ നേരിയ ശബ്ദം പോലും എനിക്കു കേള്‍ക്കാവുന്നത്ര നിശബ്ദത അവിടെയുണ്ടായിരുന്നു... ഇപ്പോ പിക്കാസ് ഉയര്‍ന്നു താഴും... എന്റെ അന്ത്യ കുര്‍ബാന ഇവിടെ പൂര്‍ത്തിയാകും. അതിനു മുന്‍പ് സ്വയം ഒപ്രിശുമ ചൊല്ലിയേക്കാം.....

ഉറക്കെ അലറിയാല്‍ പോലും കാര്‍ത്തികാറോഡ് സെവൻത്  ബ്ലോക്ക് എനിക്ക് രക്ഷ തരുമെന്ന് തോന്നുന്നില്ല... ഞാന്‍ കൈ കൂപ്പിക്കൊണ്ട് മതിലിനോട് പറ്റിയിരുന്നു.
രൂപം അടുത്തു വന്നു. ഞാന്‍  യാചനയൊടെ ആ പത്തടിയുള്ള രൂപത്തെ നോക്കി.
പെട്ടന്ന് അയാളുടെ കയ്യില്‍ നിന്ന് പിക്കാസ്സ് താഴെ വീണു.
അയാള്‍ പുതച്ചിരുന്ന. ശീല പോലെ ചുറ്റിയ വലിയ ജാക്കറ്റ് -കരിമ്പടം-   പിന്നിലേക്ക്
ഊര്‍ത്തി എറിഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അത് ആജാനുബാഹുവായ ഒരാളല്ല. രണ്ട് പേരാണ്.
അതാ ഒരുത്തന്റെ തോളില്‍ ഒരു അഞ്ചു വയസ്സുകാരന്‍ പയ്യന്‍  ഇരിക്കുന്നു...
ഞാൻ കണ്ണു തിരുമ്മി വീണ്ടും നോക്കി.
അതേ. അതങ്ങനെ തന്നെയാണ്.

എനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ആളുടെ തോളില്‍  ഒരു ചിന്ന പയ്യന്‍സ് ഇരിക്കുകയാണ്.
പെട്ടന്ന് രൂപം പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് എന്റെ മുഖത്തേക്ക് തെളിച്ചു.

എന്റെ മുഖം വ്യക്തമായതും അയാളില്‍  നിന്ന് ഒരു ആശ്ച്ചര്യകരമായ ശബ്ദം പുരപ്പെട്ടു

"അക്കാ നീങ്ക ഏന്‍ ഇങ്കെ വന്ത് ഒക്കാന്തിരിക്കിറേന്‍ ? ഏന്‍ , എന്നാ ആച്ച് അക്കാ?"

]അക്കയെന്നോ. ആരുടെ അക്ക.ഞാന്‍ അംബരന്നു.
 കൊലപാതകിക്കും മാനേഴ്സോ? പക്ഷേ ഈ ശബ്ദം, ഇത് നല്ല പരിചയമുണ്ട്!

"അക്കാ ഇത് നാന്‍ താന്‍ . ഇന്ത സ്ട്രീറ്റിലെ ട്രെയിനേജ് ക്ലീനാക്കിറ വേലയെല്ലാം സെയ്യിറ അന്‍പഴകന്‍ ."

അന്‍പഴകനോ.
ഞാൻ ആലോചിച്ചു
ട്രെയിനേജ് ക്ലീനര്‍ അന്‍പഴകന്‍ ..?!
ഇവനാരുന്നോ ഈ കാലമാടനായി തന്നെ പേടിപ്പിച്ചത്?

"അക്കാ ഇന്ന് കാലത്ത് വന്ത് ട്രെയിനേജ്  ക്ലീനാക്കറുതുക്ക് താന്‍ , നാനും എന്‍ കുഴൈന്തയും
വന്തത്. അപ്പോ ഒരു പൊണ്ണ് ഇന്തപ്പക്കം ഓടി പോകിറത് നാങ്ക പാത്തേന്‍ . അത് യാരെന്ന് തെരിയ്റുതുക്ക് താന്‍ നാങ്ക ഫോളോ പണ്ണി വന്തത്. അന്ത ആള്‍ നീങ്ക താന്‍ന്ന് ഇപ്പൊതാന്‍ തെരിഞ്ചത്. നീങ്ക എതുക്ക് ഇങ്കെ വന്ത്.......?"

ഞാന്‍ ചാടി എഴുനേറ്റു.
ഞാന്‍ രണ്ടുമൂന്നു തവണ ദീര്‍ഘമായി നിശ്വസിച്ചു.
എത്ര നേരം ശ്വാസം അടക്കിപ്പിടിച്ചതാണ്...
എന്നിട്ട് എന്നിട്ട് അന്‍പഴകനെ നോക്കി ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.

"എന്റെ അന്‍പഴകാ, ഇത് നീയാണെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കില്‍ ഞാനിത്ര  ടെന്‍ഷനടിക്കൂലാരുന്നു. ഞാന്‍ പേടിച്ച് ചത്ത് പോകേണ്ടതായിരുന്നു... ഞാനെന്തുമ്മാത്രം പേടിച്ച് പോയി... ഗജിനി, സഞ്ചയ് രാമസ്വാമി, അസിന്‍ ... അവസാനം പവനായി ശവമായി"

അത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ബോധം കെട്ട് കാനം രാജേന്ദ്രന്റെ ഉദ്യാനത്തിന്
നടുവിലേക്ക് വീണു. അത്രയും നേരം കെടാതെ പോയ എന്റെ ബോധം അന്നേരമാണ് കെട്ട് പോയത്.


(കാർത്തികാ ലക്ഷ്മിയുടെ ബാംഗ്ലൂര്‍ അനുഭവങ്ങളുടെ ഡയറിയില്‍ നിന്നും)


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

ശോഭയുടെ ബലാല്‍സംഗം. ഒരു ഫ്ലാഷ്ബാക്


ശോഭേ... എടീ ശോഭേ... കതക് തുറക്കാനാ പറഞ്ഞത്. എടീ കതക് തുറക്കാന്‍ . മര്യാദയ്ക്ക് നീ കതക് തുറക്കുന്നോ അതോ ഞാന്‍ ചവിട്ടി പൊളിയ്ക്കണോ?
- ഉമ്മര്‍ അലറി.

നിശബ്ദത...
മുറിയ്ക്കുള്ളില്‍, അടച്ചിട്ട  കതകില്‍ ചാരി നിന്ന് കിതയ്ക്കുന്ന ശോഭ. ശോഭയുടെ മാറിടം കിതപ്പുകൊണ്ട് വിജ്രുംഭനങ്ങള്‍ സൃഷ്ടിയ്ക്കുന്നു. 

ശോഭേ, എന്റെ ക്ഷമയെ നീ പരീക്ഷിയ്ക്കരുത്.  ഞാന്‍ കതക്  ചവിട്ടിപ്പൊളിയ്ക്കുമെന്ന് പറഞ്ഞാല്‍ ചവിട്ടിപ്പൊളിച്ചിരിയ്ക്കും!

ശോഭ ദയനീയമായി അപേക്ഷിയ്ക്കുന്നു.
അരുത്...  ഉമ്മറു ചേട്ടന്‍ പോകണം. എനിക്കൊരു കുടുംബമുള്ളതാണ്. എന്നെ ദ്രോഹിക്കരുത്. ദയവായി എന്നെ ഉപദ്രവിയ്ക്കരുത്..

ഉമ്മറു ചേട്ടന്റെ ഉണ്ടക്കണ്ണുകള്‍ തവള പിടുത്തക്കാരെക്കണ്ട പച്ചത്തവളയുടേതു പോലെ ഒന്നുകൂടി ഉരുളുന്നു. കതകു തുറന്നാല്‍ ശോഭയോടൊപ്പം കട്ടിലില്‍ കിടന്ന് ഉരുളുന്ന സൗഭാഗ്യത്തെയോര്‍ത്ത് ഉമ്മര്‍ ഏതോ അമ്പലത്തിലേക്ക് ഒരു ഉരുളി നേര്‍ന്നു.

ശോഭേ...  ഭേ..  ഭേ..  ഫേ... ഫേ...  ഏഏഏഏഏ........
ഉമ്മര്‍ ഗര്‍ജിച്ചു-

ഞാനൊരു ഭര്ത്രുമതിയാണ്. ഭര്‍ത്താവിനെ മതിയായവളായാണ്.  എങ്കിലും ഒരു ബലാല്‍സംഗത്തിനൊന്നും നിന്നുകൊടുക്കാന്‍ എന്നേക്കൊണ്ട് പറ്റില്ല. ഉമ്മറു ചേട്ടന്‍ എന്റെ പിറക്കാതെ പോയ ആങ്ങളയാണ്... എന്നെ മനസ്സിലാക്കൂ...
ശോഭ കെഞ്ചി-

ശോഭ വാതിലിനരികില്‍ നിന്ന് ഭിത്തിയിലേക്ക് നീങ്ങി നിന്ന് കിതയ്ക്കുന്നു. നെറ്റിയിലൂടെ മാറിടത്തിലേക്ക് വിയര്‍പ്പ് ചാലിട്ടൊഴുകുന്നു. ശോഭയുടെ മാറിടം ആരുടെയോ കരങ്ങള്‍ക്കുള്ളില്‍ കിടന്ന് ഞെരിഞ്ഞമരാന്‍ വേണ്ടി പൊട്ടിത്തരിയ്ക്കുകയാണ്...

അത്രയുമായപ്പോള്‍ ക്ഷമകെട്ട് ഉമ്മര്‍ ഒറ്റച്ചവിട്ടിന് വാതിലു പൊളിച്ചു!!! 

അകത്തു കയറിയ ഉമ്മര്‍ ഗ്രഹിണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ ശോഭയെ നോക്കി കണ്ണുരുട്ടുന്നു. ശോഭ വെള്ള സാരി കൊണ്ട് ദേഹമാസകലം മൂടിപ്പുതയ്ക്കാന്‍ വിഫലമായി ശ്രമിയ്ക്കുന്നു. താന്‍ സാരിയല്ല ഉടുത്തിരിയ്ക്കുന്നതെന്നും, സാരിയാണെന്ന് കരുതി വെള്ള തോര്‍ത്താണു ചുറ്റിയിരിക്കുന്നതെന്നും ശോഭ അപ്പോഴാണ് മനസ്സിലാക്കുന്നത്. ഈശ്വരാ...

അരുത്.. അരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്നെ നശിപ്പിക്കരുത്...

ശോഭേ ഞാനൊരു വികാര ജീവിയാണ്. നിന്നെ കാണുമ്പോഴൊക്കെ പ്രത്യേകിച്ചും!  
ദാഹം വന്നാല്‍ സോഡാ സര്‍ബത്ത് കുടിച്ച് ദാഹം തീര്‍ക്കാം. മനുഷ്യന് വികാരം വന്നാല്‍ എന്ത് ചെയ്യും? പറയൂ ശോഭേ പറയൂ...  

എനിക്കറിയില്ല.. ദയവ് ചെയ്ത് പോകൂ.

എന്നാല്‍ ഞാന്‍ പറയാം. വികാരം വന്നാല്‍ ബലാല്‍സംഗം ചെയ്യണം.

ശോഭ മുറിയുടെ മൂലയിലേക്ക് പമ്മിയിരിക്കുന്നു. ഉമ്മര്‍ കരടി ചുവടു വെയ്ക്കുമ്പോലെ ചുവട് വെച്ച് ശോഭയുടെ അരികിലെത്തുന്നു. പിന്നെ നടക്കുന്നതൊരു മല്‍പ്പിടുത്തമാണ്

ത്സം ജം ത്സം ജം ത്സം ജം...... (ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ശോഭ അലറുന്നു. ബച്ചാവോ ബച്ചാവോ

ബചാവോയോ? ങാ ഇനി അവനേക്കൂടെ വിളിക്ക്. എന്നിട്ട് വേണം അവനും വന്ന് നിന്നെ ബലാല്‍സംഗം ചെയ്യാന്‍ ...

വീണ്ടും ശോഭ-
ബചാവോ ബചാവോ... രക്ഷിക്കൂ രക്ഷിക്കൂ...

പെട്ടന്ന് വാതില്‍ക്കലേക്ക് ഒരു രൂപം കടന്ന് നിന്നു. ഉമ്മര്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു. വെള്ള കോട്ട്, സ്യൂട്ട്, ഷൂ, കൂളിങ്ങ് ഗ്ലാസ്സ്, തൊപ്പി, ചുണ്ടിലൊരു എരിയുന്ന സിഗരറ്റ്... ആഗതന്‍ പതിയെ ഉപചാരം പ്രകടിപ്പിച്ചു.

ഹലോ മിസ്റ്റര്‍ പെരേര...

ഓ.., ജോസ് പ്രകാശ്...!
ഉമ്മര്‍ മനസ്സില്‍ പ്രാകി.

മിസ്റ്റര്‍ പെരേര..., ഹാര്‍ബറില്‍ ഒരു ലോഡ് സ്വര്‍ണ ബിസ്കറ്റ് എത്തിയിട്ടുണ്ട്. കസ്റ്റംസുകാരില്ലാത്ത നേരമാണ്... നമ്മുടെ പയ്യന്‍മ്മാരുടെ കൂടെ നിങ്ങളൊന്ന് അത്രടം വരെ പോയാല്‍.., നമുക്ക് കിട്ടുന്നത് കോടികളാണ്....

ത്സം ജം ത്സം ജം ത്സം ജം...... ( വീണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ഒന്നു പോടോ, മനുഷ്യനിവിടെ ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പോഴാണ് അവന്റെയൊരു സ്വര്‍ണ്ണ ബിസ്ക്കറ്റ്. എന്തായാലും ഇതൊന്ന് തീര്‍ത്തിട്ടേ ഞാനിനി ഏതു പരിപാടിയ്ക്കും ഉള്ളൂ.

ധിക്കാരം ഞാന്‍ വെച്ച് പൊറുപ്പിക്കില്ല!


ഞാനിന്ന് ഇല്ലെന്ന് പറഞ്ഞില്ലേ?!!!
ഉമ്മര്‍ ക്ഷോഭാകുലനായി-

ഓഹോ.. നിങ്ങളപ്പോ ഇന്ന് ഓപ്പറേഷനില്ല, അല്ലേ മിസ്റ്റര്‍ പെരേര...?  

ഇന്നത്തെ ഓപ്പറേഷന് ഞാന്‍ എന്തായാലും ഇല്ല. നാളെ  ഹിരണ്യേടെ ഒരു ഓപ്പറേഷനുണ്ട്. അത് വരത്തന്‍ നാടാരുടെ ആശുപത്രീലാ... അതിന് ഞാന്‍ പോകുന്നുണ്ട്. ബോസിപ്പോ പോ

അപ്പോ നിങ്ങളെന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചു എന്നര്‍ഥം!. കൊള്ളാം. 

ഇതെല്ലാം കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന ശോഭ പെട്ടന്നാണ് സഹികെട്ട് അലറിയത്.

എടോ കിഴട്ട് കിഴവന്‍ ബോസ് പ്രകാശേ. താനൊന്ന് പോയേ. ഇവിടൊരുത്തന്‍ വന്ന് എന്നെയൊന്ന് ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പഴാ അവന്റെയൊരു കോപ്പിലെ കിടങ്ങും, മുതലേം,  സ്വര്‍ണ്ണ ബിസ്കറ്റും. ഒന്ന് പോടോ അവിടുന്ന്.... ആറ്റു നോറ്റിരുന്നാ ഒരുത്തനെന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നത്. അന്നേരം വന്നേക്കുന്നു അത് കുളമാക്കാന്‍ . എങ്കില്‍ താനൊന്ന് എന്നെ ബലാല്‍സംഗം ചെയ്യ്. താനൊട്ട് ചെയ്യുകേമില്ല, ചെയ്യുന്നവനേക്കൊണ്ടൊട്ട് ചെയ്യിക്കുകേമില്ല. ഒന്ന് പോടോ പ്രകാശേ... ഉമ്മറു ചേട്ടന്‍ വാ.. അങ്ങേരെ പൊറത്താക്കീട്ട് ചേട്ടനൊന്ന് ഉത്സാഹിച്ചേ...

ശോഭയുടെ അപ്രതീക്ഷിത് ഡയലോഗ് അവിടെ പ്രകമ്പനം സൃഷ്ടിച്ചു. ജോസ് പ്രകാശ് ഞെട്ടി. ഉമ്മറു ചേട്ടന്റെ ഗ്യാസു പോയി.

രണ്ടു പേരും ബ്ലിങ്കി നില്‍ക്കവേ വാതിലിലൂടെ താടി ചൊറിഞ്ഞു കൊണ്ട് ബാലന്‍ കെ നായര്‍ നടന്നു വന്നു. ബാലന്‍ കെ നായര്‍ വിടല നോട്ടത്തോടെ പുലമ്പി.-
ശോഭേ, നീ ഒരു ബലാല്‍സംഗത്തിനല്ല, ഒരു മുന്നൂറു ബലാല്‍സംഗത്തിനെങ്കിലും സ്കോപ്പുള്ള സാധനമാ.. പക്ഷേ അന്നത്തെ ആ ഹെലികോപ്റ്ററപകടത്തെ തുടര്‍ന്ന് എനിക്ക് ബലാല്‍സംഗം ചെയ്യാനുള്ള ആംബിയറില്ല.  എം. എന്‍ . നംബ്യാര്‍ സാര്‍ വന്നിട്ടുണ്ട്. അദ്ധേഹം ഈ വക കമ്പി പരിപാടികള്‍ക്കെല്ലാം എപ്പോഴും റെഡിയാണ്. അദ്ധേഹത്തോടെങ്ങനെ, ശോഭയ്ക്ക് താല്‍പ്പര്യമുണ്ടോ?

ശോഭയുടെ മാറിടം രാജപ്പന്റെ കടയിലെ ബോണ്ട പോലെ ഉരുണ്ടു നിന്നു.  അന്നേരം എം.എന്‍ . നംബ്യാര്‍ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കയറി വന്നു. അദ്ധ്ഹത്തിന്റെ തോളില്‍ ഒരു പരുന്ത് തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു. ക്രാ ക്രാ എന്നൊരു ബാക്ഗ്രൗണ്ട് മ്യൂസിക്ക് മുഴങ്ങി.

കൊമ്പന്‍ മീശ തലോടിക്കൊണ്ട് എം.എന്‍ . നംബ്യാര്‍ എല്ലാവരേയും തുറിച്ച് നോക്കി.

നിശബ്ദമായ നിമിഷങ്ങള്‍ കടന്നു പോയി.

ഉമ്മര്‍, ജോസ്  പ്രകാശ്, ബാലന്‍ കെ. നായര്‍, എം.എന്‍ . നംബ്യാര്‍.... ചെ! ഇന്നത്തെ ദിവസം പോയിക്കിട്ടി. ഇന്ന് ബലാല്‍സംഗോം നടക്കില്ല ഒരു കോപ്പും നടക്കില്ല. ശോഭ ആകെ നിരാശയായി. 

പെട്ടന്നായിരുന്നു ശോഭയുടെ മനസ്സിലൊരു ഐഡിയ തെളിഞ്ഞത്. യെസ്. അതു തന്നെ...
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ഇവരേക്കാളൊക്കെ യോഗ്യതയുള്ള ഒരു പെരിയ ഗഡി സ്ഥലത്തുണ്ട്. അയാളെ വിളിച്ച് വരുത്തുക തന്നെ. പുള്ളിയാണ് ശരിയ്ക്കും ബലാല്‍സംഗ എക്സ്പേര്‍ട്ട്.

ശോഭ മൊബൈലെടുത്തു. കോണ്ടാക്റ്റിലെ സേര്‍ച്ചില്‍ ടി എന്ന അക്ഷരം അമര്‍ത്തി.

അന്നേരം ഡിപ്ലേയില്‍ തെളിഞ്ഞു വന്ന പേരു കണ്ട് അവള്‍ രോമാഞ്ചം കൊണ്ടു.
ടി.ജി. രവി!!!
ത്സം ജം ത്സം ജം ത്സം ജം...... ( ഒരിയ്ക്കല്‍ കൂടി ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി..)

ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.

*ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പല പ്രശസ്തരുടേയും പേരുകളുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദ്രിശ്ചികം മാത്രമാണ്.


ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ഇരട്ടപ്പേരിലെ എം.ബി.ബി.എസ്.


ഇരട്ടപ്പേരുകള്‍ ഉണ്ടാകുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയുമാണ്.

നാട്ടിലൊരു പാവത്താനുണ്ടായിരുന്നു. പുള്ളീ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ആരുമായും കൂട്ടില്ല,  കലുങ്കിലിരിപ്പില്ല, ബീഡി വലിയില്ല, കള്ളു കുടിയില്ല. സ്വന്തം വീടും വീട്ടുകാരും മാത്രമുള്ള ലോകത്ത് അയാള്‍ സല്‍സ്വഭാവിയായി ജീവിച്ചു.

അങ്ങനെയിരിക്കെ അയാളുടെ കല്യാണം വന്നു. കല്യാണം കൂടാന്‍ വേണ്ടി പോയ "നമ്മുടെ" പ്രായത്തിലുള്ള പയ്യന്‍സ് അയാളെ കണ്ട് അന്തം വിട്ടു. വള്ളിച്ചെരുപ്പും ലുങ്കിയും (പാന്റും ഇടാറൊക്കെയുണ്ടായിരുന്നു..) ഇട്ട് നടന്നിരുന്ന അയാള്‍ അതാ കോട്ടും, സ്യൂട്ടും, ടയ്യും, ഷൂവും ഒക്കെയണിഞ്ഞ് ഫേഷ്യലു ചെയ്ത് കുട്ടപ്പനായി നില്‍ക്കുന്നു...
അയാളുടെ ലുക്ക് കണ്ട്, ഒരു കോമാളിയെക്കണ്ടത് പോലെ ഞങ്ങള്‍ നിന്ന് കുടുകുടാ ചിരിച്ചു.

അന്ന് ആ സ്പോട്ടില്‍ വെച്ച് അയാള്‍ക്കൊരു പേരു വീണു.

"വസൂല്‍രാജാ എം.ബി.ബി.എസ്."

(ഇന്ന് പുള്ളി അറിയപ്പെടുന്നത് ആ ഒരൊറ്റപ്പേരില്‍ മാത്രമാണ്)

**********************************************************************************

ചാനലുകളിലെ പ്രോഗ്രാമിനിടയ്ക്ക് സക്കന്റിന്റെ നൂറിലൊന്ന് സമയം കൊണ്ട്, ആ പരിപാടിയുടെ മുഴുവന്‍ സ്പോണ്‍സര്‍മാരുടേയും പേരുകള്‍ ശ്വാസം വിടാതെ പറഞ്ഞ് ഓടിപ്പോകുന്ന ആ അജ്ഞാതന്‍ എന്റെയൊരു ഹരമാണ്. ഒറ്റ ശ്വാസത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്തത്ര സ്പീഡില്‍ ആ വിരുതന്‍ , എല്ലാ പ്രായോജകരുടേയും പേരു പറഞ്ഞ് ജീവനും കൊണ്ട് ഓടിപ്പോകുന്നു. എന്തൊരു അക്രമമാണത്?!

(ആസ്ത്മാ രോഗികളെയൊക്കെ ചികില്‍സിപ്പിക്കേണ്ടത് ആ പുള്ളിക്കാരനേക്കൊണ്ടാണ്.)


അത്തരമൊരു സാമ്പിള്‍ നിങ്ങള്‍ക്ക് ഇട്ട് തരുന്നു. ധൈര്യമുണ്ടെങ്കില്‍ ഒറ്റ ശ്വാസത്തിലൊന്ന് പറഞ്ഞ് നോക്ക്!

"ഈ പരിപാടിയുടെ പ്രായോജകര്‍ (ദിസ് പാര്‍ട്ട് ഓഫ് ദ സ്പോണ്‍സേഡ് ബൈ)

കാഡ്ബറീസ് ഒണക്കമീന്‍ , കോമ്പ്ലാന്‍ കോഴിത്തീറ്റ, ഗോദ്റേജ് മൊബൈല്‍ മോര്‍ച്ചറി, മിസ്റ്റര്‍ ബട്ട്ലര്‍ ചട്ടീം കലോം, മരുത്വാ പഞ്ചജീരക കാടിവെള്ളം, പീറ്റര്‍ ഇംഗ്ലണ്ട് ചട്ടേം മുണ്ടും, ജോയ് ആലുക്കാസ് ഉഡായിപ്പ് സെന്റര്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ പഴംകഞ്ഞി, പെണ്‍വാണിഭപ്പുരയ്ക്കല്‍ ജൂവലേഴ്സ്, എച്ച്.ഡി.എഫ്.സി. വീടു മുടിയുന്ന ലോണ്‍, മണപ്പുറം ഗോള്‍ഡ് മോഷണം സ്കീം, കാഞ്ചീപുരം ബോഡീസ് ആന്റ് കോണകംസ്, ഗ്രാന്റ് കേരളാ ശവപ്പെട്ടി ഫെസ്റ്റിവല്‍, വാജീ തൈലം ഒരു മൂഞ്ചിയ തൈലം, വാസന്‍ അബോര്‍ഷന്‍ കെയര്‍സെന്റര്‍ ആന്റ് ഹീറോഹോണ്ടാ കാളവണ്ടികള്‍..............

**********************************************************************************

സന്തോഷ് പണ്ടിറ്റിന്റെ കൃഷ്ണനും രാധയും സിനിമ റിലീസായി. അതിലെ പാട്ടുകളൊക്കെ യൂ ട്യൂബിലൂടെ ഹിറ്റായി മാറിയ ചരിത്രമാണുള്ളത്. സിനിമ അതിലും വലിയ ഹിറ്റായി മാറി എന്ന് ലോകമാകെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വെളിവായിട്ടുണ്ട്.

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സല്മാന്‍ ഖാന്റെ ബോഡീഗാര്‍ഡിന്റെ റെക്കോഡ് കളക്ഷന്‍, കൃഷ്ണനും രാധയും ബ്രേക്ക് ചെയ്തെന്ന് സി.എന്‍ .എന്‍ . ഐ.ബി. എന്‍ . ന്യൂസില്‍ പറഞ്ഞു. സന്തോഷ് പണ്ടിറ്റില്‍ നിന്നും ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് സാക്ഷാല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്ഗ് "പാണ്ട്യാനാ ജോണ്‍സ്" എന്ന ഒരു 3D പടം പിടിയ്ക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജ്ജേര്‍ണല്‍ എഴുതിയിരിക്കുന്നു.

സന്തോഷ് പണ്ടിറ്റിന്റെ സിനിമ കണ്ട് ബ്രൂണയ് സുല്‍ത്താന് പ്രാന്ത് പിടിച്ചോ എന്നും, സൗദി ഷെയ്ക്ക് ഷാര്‍ജാ ഷെയ്ക്ക് കുടിച്ച് വീലായോ എന്നും മാത്രമേ ഇനി അറിയാനുള്ളൂ.ടമാര്‍ പടാര്‍:
സന്തോഷ് പണ്ടിറ്റിനെ ആരെന്തു പറഞ്ഞാലും, അദ്ധേഹത്തെ ഒരു ധീരനായി കാണുകയാണ് വേണ്ടതെന്ന് തോന്നുന്നു. ഇത്രയേറെ പരിഹാസങ്ങളുണ്ടായിട്ടും, വിമര്‍ശനങ്ങളുണ്ടായിട്ടും, അത്രയൊന്നും സൗന്ദര്യമില്ലാത്ത, ആ മെലിഞ്ഞ മനുഷ്യന്‍ നിവര്‍ന്ന് നിന്ന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി കഠിനമായി ശ്രമിയ്ക്കുന്നത് (ശ്രമിച്ചത്) സമീപ കാല കേരളത്തിലെ ഏറ്റവും ഷാര്‍പ്പായ ഒരു കാഴ്ച്ചയായിരുന്നു. ആരെന്ത് പറഞ്ഞാലും "പോ പുല്ല്" എന്ന് തന്റേടത്തോടെ മനസ്സിലെഴുതിയ സന്തോഷ് പണ്ടിറ്റിന് പടാര്‍ ബ്ലോഗിന്റെ പടാര്‍ ക്ലാപ്സ്...!


തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

വാച്ച് ആന്റ് വാര്‍ഡ് മത്തുക്കുട്ടി

കാലങ്ങള്‍ക്കു മുന്‍പ് മാത്തുക്കുട്ടി ഒരു വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. ഗ്രെയ്സ് മേരിയെ ലൈനടിയ്ക്കുന്ന കാലത്ത് തന്നെയായിരുന്നു മാത്തുക്കുട്ടി ആ പദവിയും വഹിച്ചിരുന്നത്.

മാര്‍ത്ത മറിയം കോളെജിന്റെ തൊട്ടടുത്ത കോമ്പൗണ്ടിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രോഗികള്‍ക്ക്  കൂട്ടിരിക്കുന്ന പെണ്‍പിള്ളാരെ  വായ്നോക്കാന്‍ വേണ്ടി ഒരോ വാര്‍ഡിലും
പോയി രഹ്സ്യമായി വാച്ച് ചെയ്യും.

അന്ന് അവന് പേരു വീണു.
വാച്ച് ആന്റ് വാര്‍ഡ്....!

അങ്ങനെയിരിക്കെ ഏതോ പെങ്കൊച്ചിന്റെ തന്തപ്പടി ഹോസ്പിറ്റലില്‍ വെച്ച് മാത്തുക്കുട്ടിയെ ശരിക്കൊന്ന് കൈകാര്യം ചെയ്തു.  അക്കാലത്ത് അതൊരു വല്യ സംഭവമായിരുന്നു.

വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.

സംഭവം വല്യ ഇഷ്യൂ ആയിത്തീര്‍ന്നത് പെട്ടന്നായിരുന്നു. മാത്തുക്കുട്ടി തല്ലുകൊണ്ട് ചത്തെന്ന് ഏതോ തെണ്ട് മാര്‍ത്ത മറിയം കോളേജില്‍ അടിച്ചിറക്കിയത് ന്യൂട്ടറിലായിരുന്നു.  മാത്തുക്കുട്ടി ചത്തില്ലെന്ന് മാത്തുക്കുട്ടിയ്ക്ക് മാത്രമേ അന്ന് അറിയാമായിരുന്നുള്ളൂ.

അടി കൊണ്ട് ഒരു മാസം ബെഡ് റെസ്റ്റ് വിധിയ്ക്കപ്പെട്ട് എല്ലു നുറുങ്ങുന്ന വേദനയുമായി കിടക്കവേ അവനെ ഗ്രെയ്സ്മേരിയുടെ ഓര്‍മ്മകള്‍ അലട്ടി. മാര്‍ത്ത മറിയം കോളെജില്‍ പോകുന്നതും പച്ചച്ചുരിദാറിട്ട് വരുന്ന ഗ്രെയ്സ്മേരിയെ വായ്നോക്ക് നിന്ന് സായൂജ്യമടയുന്നതുമൊക്കെ അവനു വല്ലാതെ നഷ്ട്ടമായി. ആയിടയ്ക്കാണ് കൂട്ടുകാരന്‍ വര്‍ഗ്ഗീസ് ആ ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി മാത്തുക്കുട്ടിയെ തേടി എത്തിയത്. മാത്തുക്കുട്ടി ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ റ്റീ.സി. തന്ന് പുരത്താക്കും എന്നൊരു തീരുമാനം മാനേജ്മെന്റ് എടുത്തിട്ടുണ്ടത്രെ. വിവരമറിഞ്ഞ് മാത്തുക്കുട്ടി ഞെട്ടി.

താന്‍ ചത്തിട്ടില്ലെന്നും പെണ്ണു കേസില്‍ പെട്ട് തല്ലു കൊണ്ടതല്ലെന്നും വരുത്തി തീര്‍ക്കേണ്ടത് മാത്തുക്കുട്ടിയുടെ ഏറ്റവും വലിയ ഒരാവശ്യമായി തീര്‍ന്നു. ടീച്ചര്‍ക്കൊരു ലീവ് ലെറ്റര്‍ കൊടുത്താലോ എന്ന ഐഡിയ അന്നേരമാണവനുദിച്ചത്. അടി കൊണ്ട് അവശനായി സ്വന്തം വീടിന്റെ കന്നി മൂലയിലെ മുറിയിലെ കട്ടിലില്‍ കിടന്ന് അവന്‍ ടീച്ചര്‍ക്കൊരു ലീവ് ലെറ്ററെഴുതി.

കത്ത് ഇങ്ങനെയായിരുന്നു-


"കണ്ണിച്ചോരയില്ലാത്ത, കരുണാമയിയായ കത്രീന ടീച്ചര് അറിയുന്നതിന്,

ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച എനിക്ക് ലീവെടുക്കേണ്ടി വന്നു.
ടീച്ചറു ഷമി. ഒരു ചെറിയ അപകടം പറ്റിയതു കൊണ്ടാണ് ഞാന്‍ ലീവെടുത്തത്.

കാരാപ്പുഴയില്‍ നിന്ന് കാക്കോത്തിക്കാവിലേക്ക് കാര്‍ഗില്‍ സിനിമ കാണാന്‍  പോയ ഒരു യാത്രയുടെ കാരമുള്ളു കുത്തുന്ന കാനനാനുഭവം കാരണം എനിക്ക്  കാലിനു വേദനയും, കാലിഡോസ്ക്കോപ്പും ഒരുമിച്ച് പിടിച്ചതു കൊണ്ടാണ് ഞാനീയിടെയൊക്കെ  ലീവായിപ്പോയത്.  അങ്ങനെയാണ് ഞാന്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള കാലു ചികിത്സാ ക്ലിനിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  കരുനാഗപ്പള്ളീക്കടലു കടന്ന് കാനാഞ്ചിറയിലേക്ക് പോയാലേ കാലിനു വേദന മാറൂ എന്ന്  കാനായിക്കുഞ്ഞിരാജന്‍ ഡോക്ടറു പറഞ്ഞതനുസരിച്ചാണങ്ങനെ ചെയ്തത്.

കാനായീടെ ക്വാര്‍ട്ടേഴ്സിന്റെ സ്റ്റെപ്പിറങ്ങുമ്പോ ദേ പിന്നേം ഞാന്‍ കിടക്കുന്നു കാറ്റാടി മരത്തിന്റെ മണ്ട പോലെ കല്ല് പാകിയ തറയില്‍. കാലിന്റെ കാതലായ ഭാഗത്തിന് ഉളുക്കം. അതോടെ ഞാന്‍ കാണിപ്പയ്യൂരോട്ടേ പോകുന്നുള്ളു, കാലക്കേട് മാറാനെന്നും പറഞ്ഞ് കൂട്ടുകാരനായ കാദറിന്റെ കാലിബറില്‍ കയറി കാറ്റ് തട്ടാതെ കാട്ടാക്കടയിലേക്ക് വെച്ച് പിടിച്ചു.  ഇത്രയും കടുത്ത തിരക്കുകളും കടുത്ത അസഹ്യതകളും ഈയിടെയായി ഉണ്ടായത് കൊണ്ടാണ് കരളേ, ക്ലാസ്സിന് വരാന്‍ കഴിയാതെ പോയത്.

കത്രീന ടീച്ചറു കലിക്കരുത്. ടീച്ചറുടെ ക്ലാസ്സില്‍ തുടരാന്‍ ഈ കാലമാടനേക്കൂടി അനുവദിക്കണം.
ടീച്ചറിന് ഒരുപാട് ഐ ലവ് യൂ നേര്‍ന്നു കൊണ്ട് ,

സ്വന്തം
മാത്തുക്കുട്ടി
കപ്പ്.
സോറി, ഒപ്പ്."

വര്‍ഗീസ് മുഖേന മാത്തുക്കുട്ടി കത്ത് കോളേജിലേക്ക് കൊടുത്തു വിട്ടു.

വളരെ ഭവ്യതയോടെ മടക്കിയ വെള്ളക്കടലാസുമായി നില്‍ക്കുന്ന വര്‍ഗീസിനെ ഒന്ന് നോക്കിയിട്ട്, ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ് കത്രീന ടീച്ചര്‍ ആ കടലാസ് വാങ്ങി നിവര്‍ത്തി. ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നത് വര്‍ഗീസ് സാകൂതം നോക്കി നിന്നു.

സിനിമാ നടി കല്‍പ്പനയേപ്പോലെ ഇരുന്ന ടീച്ചര്‍ പൊടുന്നനെയാണ്  സിനിമാ നടന്‍ കീരിക്കാടന്‍ ജോസിന്റെ ഭാവഹാദികള്‍ മുഖത്ത് ആവാഹിച്ചത്. ഒറ്റ അലര്‍ച്ചയായിരുന്നു കത്രീന ടീച്ചര്‍. അലര്‍ച്ചയുടെ ശക്തിയില്‍  വര്‍ഗ്ഗീസ് കോളെജ് കാന്റീനിന്റെ കിച്ചണില്‍ ചെന്ന് വീണു....

അന്ന് വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. മാത്തുക്കുട്ടിയ്ക്കും, വര്‍ഗ്ഗീസിനും...

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

ഇന്‍ഡ്യന്‍ റുപ്പി: പണത്തിന്റെ വരത്തു പോക്കുകള്‍

പണം മനുഷ്യ ജീവിതത്തിലേ ഏറ്റവും വലിയ ഘടകമാണെന്ന്, നമ്മുടെ സമൂഹത്തില്‍ പതിഞ്ഞു  പോയൊരു  ചിന്തയെ മാറ്റിയെഴുതാനുള്ള ശ്രമമാണ് രഞ്ചിത് ഇന്‍ഡ്യന്‍ റുപ്പിയിലൂടെ  നടത്തിയിരിക്കുന്നത്. തീയേറ്ററില്‍ രഞ്ചിത് എന്നെഴുതിക്കാണിക്കുമ്പോള്‍ മുഴങ്ങുന്ന കയ്യടി അദ്ധേഹത്തിന്റെ പ്രതിഭയെ മലയാളികള്‍ അംഗീകരിച്ചു കഴിഞ്ഞു എന്നതിനൊരു തെളിവാണ്.

ജെ. പി. (ജയപ്രകാശ്) എന്ന സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തുകാരന്‍ പെട്ടന്നൊരുനാള്‍ പണക്കാരനാകാന്‍ തീരുമാനിയ്ക്കുന്നതും അതിനു ചില വേണ്ടി കളികള്‍ നടത്തുന്നതുമാണ് ഈ സിനിമയുടെ ത്രെഡ്ഡ്.അതിനിടയിലൂടെ മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഈ സിനിമ കാട്ടിത്തരികയും ചെയ്യുന്നു. വിവിധ മനുഷ്യര്‍, വിവിധ സ്വഭാവങ്ങള്‍... പണത്തിന് വേണ്ടി മനുഷ്യന്റെ പെടാപ്പാടുകള്‍... ഇതെല്ലാമാണ് ഇന്‍ഡ്യന്‍ റുപ്പി.

കാശ് എങ്ങിനെയെല്ലാം കൈ മറിഞ്ഞ് പോകാം എന്നതിന് ഇതിലും മനോഹരമായ വിവരണം മറ്റൊരു മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടിലൂടെ ജെ. പി, രേവതിയുടെ ഷീല കോശി എന്ന കഥാപാത്രത്തില്‍ നിന്നും സ്വന്തമാക്കുന്ന ഇരുപത്തഞ്ച് ലക്ഷം രൂപ, ജഗതിയുടെ ഗോള്‍ഡ് പാപ്പന്‍  എന്ന കഥാപാത്തിനാണ് നല്‍കുന്നത്, ഗോള്‍ഡ്  പാപ്പനില്‍ നിന്ന് അത് തിലകനിലേക്ക് എത്തുന്നു. തിലകന്‍ അത് തന്റെ വീടു സ്വന്തമാക്കാനായി, വീട് ജപ്തി  ചെയ്യുമെന്ന് പറയുന്ന ആളിന് നല്‍കുന്നു, അയാളത് തന്റെ മകന് കൈ മാറുകയും, മകന്‍ ആ പണവുമായി രേവതിയുടെ കഥാപത്രമായ ഷീല കോശിയുടെ അടുത്തേക്ക് തന്നെ ഒടുവില്‍ എത്തുന്നതും മിഴിവാര്‍ന്ന ഒരു സന്ദേശമാണ് നമുക്ക് തരുന്നത്. പണം വരും പോകും എന്നു പറയുന്ന നിസ്സാരമായ ആ വാക്കിനെയാണ് രഞ്ചിത്ത് ഇത്ര മനോഹരമായി വരച്ച് കാട്ടുന്നത്. നഷ്ട്ടപ്പെടുന്ന പണം, കറങ്ങിത്തിരിഞ്ഞ് ഒരോരുത്തവരിലേക്കും  തന്നെ എത്തിച്ചേരുന്നു

എറണാകുളത്ത് മാത്രം ചുറ്റിക്കറങ്ങുന്ന മലയാള സിനിമയെ രഞ്ചിത്ത് ത്രിശൂരേക്കും, കോഴിക്കോടേക്കുമൊക്കെ വഴി തിരിച്ച് വിടുന്നത് അഭിനന്ദനീയം തന്നെ. പ്രാഞ്ചിയേട്ടനില്‍ എല്ലാവരും ത്രിശൂര്‍ ഭാഷ പറഞ്ഞു. മമ്മൂട്ടി അതില്‍ ഗംഭീരമായിത്തന്നെ ത്രിശൂരുകാരന്റെ സ്ലാങ്ങില്‍ സംസാരിച്ചു.  ഇന്‍ഡ്യന്‍ റുപ്പിയില്‍ പക്ഷേ മുഴുനീള കോഴിക്കോടന്‍ സ്ലാങ്ങ് കേള്‍ക്കാനായില്ല. പ്രിത്വിരാജ് ഇടയ്ക്കൊക്കെ കോഴിക്കോട് നിന്നും തന്റെ സംസാരം മധ്യ തിരുവിതാംകൂറിലേക്ക് ട്രാഫിക്ക് തെറ്റിച്ച് വിട്ടത് പോരായ്മയായി. എന്നാലും രഞ്ചിത്ത് തന്നെ പറഞ്ഞതുപോലെ പ്രിത്വിരാജിനെ ഒന്ന് മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ രഞ്ചിത്ത് വിജയിച്ചിട്ടുണ്ട്. പ്രിത്വി തന്റെ പുശ്ചം കലര്‍ന്ന മുഖ ഭാവവും, മസിലു പിടിച്ച ബോഡി ലാംഗ്വേജും ഈ  സിനിമയിലെ ജെ.പി.യ്ക്കു വേണ്ടി ഒഴിവാക്കി എന്നു പറയുന്നത് പ്രിത്വിരാജ് എന്ന നടന്റെ വളർച്ചയില്‍ വഴിത്തിരിവായേക്കും.

പ്രിത്വിരാജ് അവതരിപ്പിച്ച ജെ.പി. എന്ന കഥാപത്രവും, തിലകന്റെ തിരിച്ചു വരവായി മാറിയ അച്യുത മേനോന്‍ എന്ന കഥാപത്രവും, മാമുക്കോയയുടെ രായീന്‍ എന്ന കഥാപത്രവും,  മുഴു നീളെ തന്നെയുള്ള ടിനിടോമിന്റെ സി.എച്ചും നന്നായി തന്നെ അഭിനയിച്ചിരിക്കുന്നു. ഏതു വേഷം ലഭിച്ചാലും അഭൂതമായി പെര്‍ഫൊം ചെയ്യുന്ന ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തില്‍ തകര്‍ത്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. എന്തുകൊണ്ട് ജഗതി ശ്രീകുമാര്‍ ഇന്നും പ്രീയങ്കരനായി നില്‍ക്കുന്നു എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രം. അദ്ധേഹത്തെ കോമഡി ആക്റ്ററെന്ന് മാത്രം ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഒരിയ്ക്കല്‍ കൂടി അദ്ധേഹം തെളിയിക്കുന്നു. റീമാ കല്ലിങ്ങല്‍ സുന്ദരിയാണ്. പക്ഷേ അവരുടെ മുഖത്ത് ഒരു ഭാവവും ഒരിയ്ക്കലും വിരിഞ്ഞ് കണ്ടിട്ടില്ല. ഇങ്ങനെ നിര്‍വികാരമായ മുഖം കാണിയ്ക്കുന്നതും അഭിനയമായിരിക്കും. എന്നാല്‍, പ്രിത്വിരാജിന്റെ സഹോദരീ വേഷത്തിലെത്തുന്ന മല്ലിക നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ , പ്രിത്വി രാജ്, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് രഞ്ചിത് സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ റുപ്പി നല്ല ചിത്രമെന്ന പൊതു അഭിപ്രായം നേടി മുന്‍പോട്ട് പോകുന്നു. എസ് കുമാറിന്റെ ക്യാമറ നമ്മെ മിഴിവുള്ള കോഴിക്കോടന്‍ മഴക്കാലത്തില്‍ ലയിപ്പിക്കുന്നു. മുല്ലനേഴി, വി. ആര്‍. സന്തോഷ് എന്നിവരുടെ വരികള്‍ക്ക് ഷെഹബാസ് അമന്റെ സംഗീതം ഈ ചിത്രത്തിലെ പാട്ടുകളെ കവിത പോലെ സുന്ദരമാക്കുന്നു. ഈ ചിത്രത്തിന് കൊമേഴ്സ്യല്‍ സിനിമയ്ക്കുതകുന്ന ക്ലൈമാക്സ് ആണ്. പക്ഷേ ക്ലൈമാക്സ് രംഗങ്ങൾ ഒരു അതി നാടകീയത തോന്നിപ്പിക്കുന്നു. എങ്കിലും, ഇന്‍ഡ്യന്‍ റുപ്പി എന്ന ഈ സിനിമ നമുക്ക് ആസ്വദിയ്ച്ച് തന്നെ കാണാം.

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

മൗനം വിദ്വാനു ഭൂഷണം

പഴംചൊല്ലില്‍ പതിരില്ലെന്ന് പ്രശാന്ത് ഭൂഷന്‍ ഇനി ഒരിക്കലും പറയില്ല. മൗനം വിദ്വാനു ഭൂഷണം  എന്ന പഴംചൊല്ലില്‍ പതിരുണ്ടെങ്കിലും, ഇല്ലെങ്കിലും ഒരു കാര്യത്തില്‍ മൗനം പാലിക്കണമെന്നത് ഇന്‍ഡ്യയിലെ അലിഖിത നിയമമാണ്. അതേതു കാര്യമെന്നു ചോദിച്ചാല്‍, കുന്നംകുളം ക്രൂഷ്ചേവിന്റെയോ, കുറുപ്പന്തറ കാള്‍ മാര്‍ക്സിന്റെയോ കാര്യമായിരിക്കും എന്നാവും ഇവിടുത്തെ സി.പി.എംകാര്‍ പറയുക. അത് അവരുടെ വിവരം. സത്യത്തില്‍ മൗനം പാലിക്കേണ്ട വിഷയം കാശ്മീര്‍ പ്രശ്നമാണ്. അഥവാ, കാശ്മീര്‍ വിഷയത്തില്‍ മൗനം പാലിച്ചില്ലെങ്കിലും, കാശ്മീര്‍ ഇന്‍ഡ്യയുടെ ഘടകമല്ല എന്നു മാത്രം പറയരുത്. പറഞ്ഞാല്‍ തീര്‍ന്നു. അതാണിപ്പോ പ്രശാന്ത് ഭൂഷണ് വിനയായത്. കശ്മീരില്‍ ഹിതപരിശോധന സാധ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ്  ഇപ്പോള്‍ പാര്‍ശ്വ ഫലങ്ങളോടെ തിരിച്ചടിക്കപ്പെട്ടത്. പാര്‍ശ്വ ഫലങ്ങളോടെ തിരിച്ചടിക്കുന്നത് സാധാരണ മുസ്ലി പവറും, കാമിലാരിയുമൊക്കെയാണെന്ന് ചിലരു പറഞ്ഞു കേട്ടിട്ടേയുള്ളൂ.

അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമൊക്കെയായ പ്രശാന്ത് ഭൂഷണെ സുപ്രീം കോടതിയിലെ അദ്ധേഹത്തിന്റെ ചേംബറില്‍ വെച്ചാണ് ഇന്നലെ കുറേ "സാമൂഹ്യ പ്രവര്‍ത്തകര്‍" ബയോളജിക്കലായി കൈകാര്യം ചെയ്തത്. പരിപാടി നടത്തിയത് ശ്രീറാം സേനക്കാരാണെന്നും, അതല്ല ഭഗത് സിങ്ങ് ക്രാന്തിസേനക്കാരാണെന്നും രണ്ട് പക്ഷമുണ്ട്.യുവ മോര്‍ച്ചയുമായി ബന്ധമുള്ള ഒരുത്തനും കൂട്ടത്തിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ തേജീന്ദര്‍ പാല്‍ ഭഗ്ഗ് എന്ന ഒരു കക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട് .

അല്ലെങ്കിലും ഈ പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ തുടങ്ങിയ പേരുകളൊക്കെ കേട്ടാലേ അറിയാം അത് ദേശീയമായ പ്രസക്തി പേറുന്ന വല്യ വല്യ പേരുകളാണെന്ന്. അങ്ങനെ വരുമ്പോള്‍ അത്തരം കേന്ദ്രങ്ങളില്‍ നിന്നുതിരുന്ന പ്രസ്താവനകളും വചനങ്ങളുമൊക്കെ ദേശീയ തലത്തില്‍ തന്നെ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പ്രശാന്ത് ഭൂഷണിന്റെ വാക്ക് കേട്ട് നാളെത്തന്നെ കാശ്മീരില്‍ വോട്ടെടുപ്പ് നടന്നേക്കുമോ, കാശ്മീരങ്ങ് പാകിസ്ഥാന്റെ കയ്യില്‍ ചേരുമോ, അതോ സ്വതന്ത്ര രാജ്യമായി, ഇന്‍ഡ്യയ്ക്ക് ശല്യമായി തീരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ മേല്‍പ്പറഞ്ഞ സേനകളെ അലട്ടുന്നുണ്ടെങ്കില്‍, നമൊക്കെ നമ്മുടെ രാജ്യത്തെയോര്‍ത്ത് അഭിമാനം കൊള്ളണം. എന്തെന്നാല്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് വേവലാതിപ്പെടാനും, കാശ്മീരിനെ കെട്ടിപ്പിടിച്ച് സംരക്ഷിക്കാനും ഇവിടെ കര, വ്യോമ, നാവീകം എന്നിങ്ങനെ സേനകള്‍ മൂന്നല്ല. പിന്നേയും കിടക്കുകയാണ് കാശ്മീര്‍ ബോര്‍ഡറില്‍ സേനകള്‍. അത് ശ്രീറാം സേനയും, ഭഗത്സിങ്ങ് ക്രാന്തി സേനയുമാണ്. ഭഗത് സിങ്ങ് ക്രാന്തി സേനയ്ക്ക് കാശ്മീരിനോടുള്ള ആക്രാന്തം കൂടുതലാണ്. ഈ രണ്ടു സേനകളും കൂടി എതിരാളികളെ ഇടിയ്ക്കും, ചവിട്ടും, തൊഴിയ്ക്കും... എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍, രാജ്യ ദ്രോഹിയെ മോര്‍ച്ചറിയിലാക്കാന്‍ യുവ മോര്‍ച്ചക്കാരും റെഡിയായിട്ടിങ്ങനെ നില്‍പ്പാണ്. ഇതിൽപ്പരമൊക്കെ ഇനി എന്തു വേണം നമ്മുടെ രാജ്യത്തിന്.
അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലുമുള്ള അവകാശം ഇൻഡ്യക്കാരനു നഷ്ട്ടപ്പെടുത്തുന്ന ഈ സേനകളിലേക്കുള്ള റിക്രൂട്ട്മെന്റ് എവിടെയാണെന്നും കൂടി അറിയിച്ചാല്‍, വളര്‍ന്നു വരുന്ന യുവാക്കള്‍ക്കൊക്കെ രാജ്യത്തെ സേവിക്കാമായിരുന്നു.

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

ഉമ്മക്കടം


നേരു പറഞ്ഞാല്‍ ഒരു നിത്യ സഹായ കാമുകിയാണ് സിഗരട്ട്. ഒരിയ്ക്കലും സിഗരട്ടിനെ പുശ്ചിക്കരുത്. സിഗരട്ടിനെ വാഴ്ത്തുകയാണ് വേണ്ടത്... 

ഒരോ സിഗരട്ടിലും ഉയരുന്നു ഒരുകോടി ഈശ്വര വിലാപം എന്ന് മഹാകപി ചതിസുധനന്‍ നായര്‍ അദ്ദേഹത്തിന്റെ "സ്മോക്കാണത്ത് പ്രാന്തന്‍" എന്ന കവിതയില്‍ എഴുതിയിട്ടുണ്ട്. "അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കേ അച്ചന്റെ വായില്‍ നിന്നും ഉതിര്‍ന്നു ബീഡിപ്പുഹ" "പുകവലി വളരുന്നു, കേറിയും കടന്നും ചെന്നന്ന്യമാം ദിക്ക്കളില്‍" "ഓമന ത്തിങ്കള്‍ സിഗര്‍ട്ടോ നല്ല ഗോള്‍ഡിന്റെ നിറമുള്ള പുകയോ" "ഒരു വട്ടം കൂടിയാ പഴയ വഴീല്‍ ചെന്ന് മുറി ബീഡി തപ്പുവാന്‍ മോഹം" തുടങ്ങി എത്രയെത്ര മഹാ കാവ്യങ്ങള്‍ സിഗരട്ടിനേക്കുറിച്ചും, അത് ജീവിതത്തിലേക്ക് സമ്മാനിക്കുന്ന കട്ടപ്പുഹയേക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു.

**********************************************************************************

പ്രീയപ്പെട്ടവളേ, നീയും ഞാനും ചക്കിട്ടാം പടീലെ കുറ്റ്യാള്‍പ്പുട്ടിലിരുന്ന് ലില്ലിപ്പുട്ട് തിന്നത് ഓര്‍ക്കുന്നില്ലേ? മാക്രിമുക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ വെച്ച് പഞ്ചായത്ത് മേള ഫുട്ബോള്‍ ടൂര്‍ണമെന്റിന് കോണകപ്പറമ്പില്‍ എബനേസര്‍ ഇലവണും, മുള്ളന്‍ മടയില്‍ തോറ്റോടി ഇലവണും തമ്മില്‍ നടന്ന ഫുട്ബാള്‍ മാച്ച് രസിച്ചിരുന്ന് കണ്ടതോര്‍ക്കുന്നില്ലേ...

അന്നാണ് യോഹാന്‍ ക്രൈഫ് എന്ന വിഖ്യാത കളിക്കാരന്‍ മിഡ്ഫീല്‍ഡില്‍ നിന്ന് പന്ത് തട്ടിയെടുത്ത്, ഇന്ദ്രജാലപ്രകടനങ്ങളോടേ, ഐതിഹാസികനായ ഡിസ്റ്റഫാനോയ്ക്ക് പന്ത് പാസ്സ് ചെയ്തത്. ഡിസ്റ്റഫാനോ ആ ബോള്‍ മൂന്നു പേരെ ട്രിബിള്‍ ചെയ്ത് മാന്ത്രികനായ പെലേയ്ക്ക് ക്രോസ്സ് നല്‍കി. പെലേ മൂന്നുപേരെ വട്ടം ചുഴറ്റി ഐന്ദ്രജാലികനായ സാക്ഷാല്‍ മറഡോണയ്ക്ക് നീട്ടിക്കൊടുത്തു. മറഡോണ അത് ലോകം കണ്ട എക്കാലത്തേയും മാസ്മരികമായ ഒരു സിസര്‍ക്കട്ടിലൂടെ ഗോളാക്കി മാറ്റി. അന്ന് നീയെന്നെ ഉന്മാദത്തോടേ കെട്ടിപ്പിടിച്ച് ചുംബിച്ചത് നീ മറന്നോ പ്രീയേ...

പറഞ്ഞു വന്നത് അന്നത്തെ കളിയേക്കുറിച്ചല്ല...
അന്നത്തെ നിന്റെ തീക്ഷ്ണമായ ചുംബനങ്ങളേക്കുറിച്ചാണ്...
നിന്റെ അന്നത്തെ ചുംബനങ്ങള്‍ കിടന്നു കിടന്ന് പലിശയും, പലിശേടെ പലിശയുമൊക്കെയായിത്തീര്‍ന്നിരിക്കുന്നു...

പ്രീയേ, നീയാ വാക മരത്തിന്റെ ചുവട്ടില്‍ വരാമെങ്കില്‍....
വരാമെങ്കില്‍.., അതത്രയും നിനക്കങ്ങ് മടക്കിത്തന്നേക്കാമായിരുന്നു...

**********************************************************************************

സൂസീ നീ കാരണം ഞാനാകെ പ്രാന്ത് പിടിച്ചിരിക്കുകയാ.
അമ്മയറിയാന്‍ എന്ന ചിത്രത്തിലെ ജോണ്‍ ഏബ്രഹാമിനേം ബിപാഷാ ബസുവിനേം പോലെ നമുക്ക് മുന്തിരിത്തോപ്പുകളില്‍ പോയി അര്‍മാദിച്ച് നടന്നാലോ ചക്കരേ. ഈയിടെ, അതായത് മിനിഞ്ഞാന്ന് രാത്രി പത്ത് മണിക്ക് നിന്നേക്കുറിച്ച് ഞാനൊരു കവിതയെഴുതി. കേക്കണോ? സൂസിക്ക്  കേക്കണ്ടെങ്കിലും ഞാന്‍ പാടും. അതാണ് ഞാന്‍.
ഇന്നാ പിടിച്ചോ...

"മൈ ഹാര്‍ട്ട് ഈസ് ബീറ്റിങ്ങ്, ഇറ്റ്സ് ഓണ്‍ റിപ്പീറ്റിങ്ങ്, ആം വെയ്റ്റിങ്ങ് ഫോര്‍ യൂ..."
( മീനിങ്ങ്: - എന്റെ ഹ്രിദയത്തിലെ ബീറ്ററൂട് ആണു നീ, ഓണം വീണ്ടുമിങ്ങെത്തി, നിനക്കു വേണ്ടി ഞാന്‍ വെയ്റ്റ് ലിഫ്റ്റ്റിങ്ങ് വരെ ചെയ്യും...)

സൂസീ, എങ്ങനെയുണ്ടെന്റെ കവിത???

**********************************************************************************

ടമാര്‍ പടാര്‍:
സ്കൂളെന്താണെന്ന് കണ്ടിട്ടില്ലാത്ത ഒരുപാട് കുഞ്ഞുങ്ങള്‍ ഹോട്ടലുകളിലും ഫാക്ടറികളിലും പണിയെടുക്കുന്നുണ്ട്. പലപ്പോഴും അവരുടെ നിഷ്ക്കളങ്ക മുഖങ്ങള്‍ക്കും, ഉറപ്പില്ലാത്ത കൈകള്‍ക്കും  താങ്ങാനാവാത്ത ഭാരം ചുമക്കുന്ന അവരുടെ മുഖം കണ്ടാല്‍ നമ്മുടെയൊക്കെ കണ്ണു നിറഞ്ഞു പോകും... ചോക്കലേറ്റിന്റെ ബോക്സ് കിട്ടാത്തതിനു വാശി പിടിച്ച് ഒന്നും കഴിക്കാതെയിരിക്കുന്ന കുട്ടികളും, വിശന്നൊട്ടിയ വയറുമായി ക്ഷീണിച്ച മുഖത്തോടെ, തിരക്കു പിടിച്ച ട്രാഫിക് സിഗ്നലില്‍ കൈ നീട്ടി നില്‍ക്കുന്ന കുട്ടികളും ഈ രാജ്യത്തിന്റെ വിരോധാഭാസം തന്നെയാണ്.


വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

സ്മോളടിച്ചാല്‍ ഗേളടിക്കും

നാലു കാലില്‍ മദ്യപിച്ചെത്തുന്ന  ഭര്‍ത്താവ്... ഭര്‍ത്താവിന്റെ റോഡളന്നുള്ള വരവ് കണ്ട്, മുതുക് കുനിച്ച്, അതിയാന്റെ ഇടി മുഴുവനും പുറത്തേറ്റ് വാങ്ങാന്‍ തയ്യാറെടുക്കുന്ന അബലയായ ഭാര്യ... തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തുകയറി, കുഴഞ്ഞ കൈ കൊണ്ട് വിളഞ്ഞ ഇടി ഇടിക്കാന്‍ തയ്യാറെടുക്കുന്ന വെളഞ്ഞ ഭര്‍ത്താവ്.... പ്രോഗ്രാം ആരംഭിക്കുകയായി. ഇടി... ഇടിയോടിടി... ഭര്‍ത്താവിന്റെ കൈമുട്ട് ഉയര്‍ന്നു താഴുന്നു. ഭാര്യയുടെ മുതുകത്ത് നിന്നും ഡ്രം സെറ്റ് മുഴങ്ങുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്നു. ഒപ്പം  ഭാര്യയുടെ വലിയ വായിലുള്ള ദയനീയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും....

ആന്ദ്രാപ്രദേശിലെ കള്ളുകുടിയനായ ഭര്‍ത്താക്കന്മാരുള്ള വീടുകളില്‍ ഇന്നലെ വരെ ഇങ്ങനെയൊക്കെ തന്നെയീയിരുന്നു കാര്യങ്ങള്‍. എന്നാല്‍ അതെല്ലാം ആകെ തകിടം മറിഞ്ഞിരിക്കുന്നു. ആന്ദ്രാപ്രദേശിലിപ്പോ രാത്രിയായാല്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ പ്രതീക്ഷിച്ച്, ദേഹമാസകലം സുമോഗുസ്തിക്കാരേപ്പോലെ എണ്ണതേച്ച് , പല്ലിറുമ്മി നില്‍ക്കുന്ന ഭാര്യമാരുടെ മേളമാണ്.ഭര്‍ത്താവ് കുടിച്ചിട്ടിങ്ങ് വരട്ടെ, എന്നിട്ട് വേണം ഭര്‍ത്താവിന്റെ നെഞ്ചാംകൂട് ഇടിച്ച് കലക്കാന്‍ എന്നതാണ് അവരുടെയൊക്കെ മനസിലിരിപ്പ്.

പതിവു പോലെ ഭര്‍ത്താവ് കുടിച്ച് വെളിവില്ലാതെ വരുന്നു, മുറിയില്‍ കയറുന്നു, എന്നത്തേയും പോലെ ഇടിക്കാന്‍ റെഡിയാകുന്നു. അന്നേരമാണ് കളി മാറിയ വിവരം ഭര്‍ത്താവ് അറിയുന്നത്. ഇടിയുണ്ട് ഇടിവെട്ട്പോലെ ചറപറാ വരുന്നു. ഭര്‍ത്താവിന് എന്താണ് സംഭവിക്കുന്നത് എന്നൊന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. ആരാണിടിക്കുന്നത്? വേറാരുമല്ല സ്വന്തം പെണ്ണുമ്പിള്ള തന്നെയാണ്. ഇന്നു വരെ പെണ്ണുമ്പിള്ളയുടെ ഇടി കൊണ്ടിട്ടില്ലാത്തതു കൊണ്ട് അതെങ്ങനെ പ്രധിരോധിക്കണമെന്നോ, അതില്‍നിന്നെങ്ങനെ ഒഴിയണമെന്നോ എന്നറിയാതെ ഭര്‍ത്താവ് വട്ടം കറങ്ങുന്നു. ഒടുവില്‍  ഭര്‍ത്താവ് ബോധം കെട്ട് താഴെ വീഴുമ്പോള്‍, ഭര്‍ത്താവിന്റെ നെഞ്ചത്ത് ചവിട്ടി നിന്ന് ഭാര്യ വൈജയന്തി ഐ.പി.എസ്സിലെ വിജയ ശാന്തിയെപ്പോലെ ഗര്‍ജ്ജിക്കുന്നു.      "റേ, ഇക്കടാ ചൂഡൂ..."

പിറ്റേന്ന് തൊട്ട് അതാ, ഭര്‍ത്താവുണ്ട് കുടിയൊക്കെ നിര്‍ത്തി ഡീസന്റായി വീട്ടിലേക്ക് വന്നു കയറുന്നു. ഭാര്യയുടെ ഇടിയ്ക്ക് കുടി നിര്‍ത്താനുള്ള പവറുണ്ടെന്ന രഹസ്യമറിഞ്ഞ് ഇടിയുടെ ഉപഭോക്താക്കളായ ഭാര്യയും ഭര്‍ത്താവും "വൗ" എന്ന് അദ്ഭുതത്തോടെ തൊള്ള തുറക്കുന്നത് ഈ കഥയുടെ ശുഭാന്ത്യം.

ആന്ധ്രാപ്രദേശിലെ ചെറുകിട ജലസേചന മന്ത്രിയായ ടി.ജി. വെങ്കിടേഷ് കള്ളു കുടിയന്‍മ്മാരെ ഒതുക്കാന്‍ വേണ്ടി ആവിഷ്ക്കരിച്ച ഒരു പദ്ധതിയേക്കുറിച്ചാണ് പറഞ്ഞു വന്നത്. കള്ളുകുടിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവിനിട്ട് നല്ല നാലു പെട കൊടുക്കാമെങ്കില്‍, ഭാര്യമാരെ കാത്തിരിക്കുന്ന സമ്മാനം പതിനായിരം രൂപയാണ്. മദ്യപിച്ചെത്തി ഭാര്യമാരുമായി വഴക്കിടുന്ന ഭര്‍ത്താക്കന്‍മ്മാരെ ഒതുക്കാനാണ് അദ്ധേഹം ഈ അടവ് എടുത്തത്. "പതിപത്നി - 10000" എന്നാണ് പദ്ധതിയുടെ പേര്‍. ഇതിനോടകം ഇരുനൂറ്റിചില്ല്വാനം പേര്‍ക്ക് സമ്മാനം നല്‍കിക്കഴിഞ്ഞത്രേ. സംഭവം ഇപ്പോ ആന്ധ്ര മുഴുവനും ക്ലിക്കായി. മദ്യപിക്കാത്ത ഭര്‍ത്താവിനിട്ട് രണ്ട് പൊട്ടിച്ചിട്ട്, മൊബൈലില്‍ റെക്കോഡ് ചെയ്ത് കാശിനു വേണ്ടി ക്യൂ നില്‍ക്കുന്ന ഭാര്യമാരും, ഈ അവസരം ഒരു "അവസരമായി" എടുത്ത് ഭര്‍ത്താവിനെ തൊഴിച്ച് മലര്‍ത്തുന്നവരും ആന്ധ്രയില്‍ കൂടുന്നുണ്ടോ എന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി.

ടമാര്‍ പടാര്‍:
ഈ പദ്ധതി കേരളത്തിലായിരുന്നെങ്കില്‍, ഭാര്യയെ ക്കൊണ്ട് തന്നെ തല്ലിപ്പിച്ചിട്ട്, അതിന് കിട്ടുന്ന കാശുകൊണ്ട് ഒരുമാസം വെള്ളമടിച്ച്  അര്‍മാദിക്കുമായിരുന്നു ഇവിടുത്തെ പുള്ളികള്‍...