വെള്ളിയാഴ്‌ച, മേയ് 11, 2012

അവൾക്ക് ആ ദിവസമായിരുന്നു

അവളന്ന് ആകാശത്തോളം വളർന്ന തൈമാവ് നോക്കി കണ്ണ് മിഴിച്ചു.... തറവാട്ട് കുളത്തിലെ ആമ്പൽ പൂവിന് ഭംഗിയുണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു...

പൂക്കളൊക്കെ ചുവന്ന നിറത്തിൽ കാണപ്പെടുകയും, കിളിവാതിലിനപ്പുറത്ത് കാക്ക വിരുന്നു വിളിക്കുന്നത് കേട്ട് ഇന്ന് അവൻ വരുമെന്ന് അവൾ  കനവ് കാണുകയും ചെയ്തു...

പുല്ല്... അവൾക്ക് ആ ദിവസമായിരുന്നു...

ആ ദിവസങ്ങളിൽ അവൾക്ക് വയറ് വേദന കലശലാവുകയും, അസ്വസ്ഥതകൾ പെരുകുകയും ചെയ്തു.

അമ്മ വിളിച്ച് ചോദിച്ചു.
നീയെന്നാടീ കുളക്കരേലോട്ടും നോക്കിയിരിക്കുന്നത്

ഓ.., ഞാനൊരു കാര്യം ആലോചിക്കുവാരുന്നു

എന്നതാടീ ഇത്രയ്ക്കൊരാലോചന.
മോളേ, നീയൊന്ന് മനസ്സിലാക്കണം. ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല

കുന്തം പോയാൽ കുടത്തിലും തപ്പണ്ടേ അമ്മേ

കുട്ടികളുടെ ചാച്ചാജി കുടത്തിൽ പോയ പന്ത് വെള്ളമൊഴിച്ച് പുറത്തെടുത്തത് നീ പഠിച്ചിട്ടില്ലേ മോളേ.

അത് കുടത്തിലല്ലമ്മേ, മരപ്പൊത്തിലാരുന്നു.

നിന്റച്ചനെ പഞ്ചായത്തിലുളളവർ കുട്ടികളുടെ ചാച്ചാജി എന്നായിരുന്നു പണ്ടൊക്കെ വിളിച്ചിരുന്നത്. അതൊക്കെ ഒരു കാലം

പക്ഷേ അമ്മ അച്ചനെ വിളിക്കുന്നത് മുതുകാലൻ എന്നാണല്ലോ

ഭാര്യേം ഭർത്താവും ആവുമ്പോ അങ്ങനാ.
ചട്ടീം കലോം ആകുമ്പോ തട്ടീം  മുട്ടീംന്നൊക്കെയിരിക്കും....
നീയിങ്ങ് കേറി വാ

എനിക്ക് വയറ് നോവുന്നമ്മേ

അത് വിശന്നിട്ടാരിക്കും. അടുക്കളേലോട്ട് വാ, നിനക്ക് ഞാൻ തട്ടിൽ കുട്ടി ദോശയുണ്ടാക്കിത്തരാം.

ഇന്ന് പന്നീർ ടിക്കാ ഖോർമയുണ്ടാക്കിയാൽ മതിയമ്മേ

പന്നി മലത്തും കളിച്ചേച്ച് നിന്റച്ചനിപ്പോ വരും. അങ്ങേരോട് പറ അതൊണ്ടാക്കിത്തരാൻ.... ആ പന്നിയ്ക്കാ, പന്നീർടിപ്പറൊക്കെയുണ്ടാക്കാനറിയാവുന്നെ...

എന്നതാ അമ്മേ ഈ പന്നി മലത്ത്?

ചീട്ട് കളി കഴിയുമ്പോ ചേരീലൊളളവൻമ്മാർ നിന്റച്ചനെ മലത്തിയിട്ട് ചവിട്ടും. അതാ പന്നി മലത്ത്

എങ്കിൽ അതിന് കരടി മലത്തെന്ന് പറയണം.
അച്ചന്റെ രൂപത്തിന് കരടീമായാ സാമ്യം..

നിന്റച്ചന് കരടീടെ ശരീരമൊക്കെയുണ്ടെന്നേയുള്ളു.
തേങ്ങാ പൊതിക്കണേൽ ഇപ്പഴും അപ്പറത്തെ നാരായണൻ വരണം


അമ്മേ വയ്യ.....

എന്തുവാ കൊച്ചേ?

വയറ്...... വയറ് വേദനിച്ചിട്ട് വയ്യ

അച്ചൻ വരട്ടെ ഓട്ടോറിക്ഷാ വിളിച്ച് നമുക്ക് വല്ല ക്ലിനിക്കിലും പോകാം മോളേ...

അച്ചൻ എപ്പോ വരും അമ്മേ

ങാഹാ.. പറഞ്ഞു നാവെടുത്തില്ല. അച്ചൻ ദേ ഇങ്ങ് വന്നു.
എന്തൊരു ചേഞ്ച്...

എന്താടീ ഇവിടെ അമ്മേം മോളും കൂടെ ഒരു സമ്പർക്ക് ക്രാന്തി?

മനുഷ്യാ നിങ്ങളിങ്ങ് വന്നേ.
എളുപ്പം പോയി രണ്ട് പാഡ് മേടിച്ചോണ്ട് വാ. നമ്മുടെ മോൾക്കാ....

നമ്മുടെ മോൾക്കോ????
പാഡും, ബാറ്റും, ഹെല്മറ്റുമൊക്കെയായിട്ട്  അവളെന്നാടീ ക്രിക്കറ്റ് കളിക്കാൻ പോകുവാന്നോ?

ഓ.., ഈ മുടിഞ്ഞ കാലമാടൻ....
അതല്ലന്നേ... അവൾക്ക് ഇന്ന് ആ ദിവസമായി....

ആ ദിവസമോ? ഏതു ദിവസം?

എന്റെ മനുഷ്യാ... നിങ്ങളോടിനി എങ്ങനെ പറഞ്ഞ് മനസ്സിലാക്കും?
നമ്മുടെ മോൾ ഇന്നു മുതൽ ലോകത്തെ ഏറ്റവും വലിയ ബ്രൈഡൽ കളക്ഷനായി മാറിയെന്ന്

ഹെന്റെ ദൈവമേ?

അതേ, ഇന്നു മുതൽ നമ്മുടെ മോളൊരു വിശാലമായ ഷോറൂമായിത്തീർന്നു.

ഈശ്വരാ...

എന്താ നിങ്ങൾക്ക് സന്തോഷമായില്ലേ?

ഓ. എനിക്കങ്ങനെ പ്രത്യേകിച്ച് സന്തോഷമൊന്നുമായില്ല...

നമ്മുടെ മോൾ പ്രായ പൂർത്തിയായ സ്ഥിതിയ്ക്ക് ഇനി അവളെ കെട്ടിയ്ക്കുന്ന കാര്യത്തേക്കുറിച്ചൊക്കെ നമ്മൾ ആലോചിക്കാൻ തുടങ്ങണം....

ഇനിയിപ്പോ അതിന്റെ കുറവൂടേയുള്ളു

അങ്ങനെ പറയാതെ. നിങ്ങളൊന്ന് ശരിക്ക് നോക്കിക്കേ മനുഷ്യാ,
ലോകം കാണാൻ കൊതിയ്ക്കുന്ന നമ്മുടെ മോളുടെ പുതിയ മുഖം

നമ്മുടെ മോളെ കണ്ടിട്ട് മംഗല്യപ്പട്ടിന്റെ മഹനീയ ചാരുത പോലെ തോന്നുന്നു

അതാ പറഞ്ഞത്. ഇനി ഒന്നും ആലോചിക്കാനില്ല. നിങ്ങളൊരു ഓട്ടോ വിളിച്ചേ. കൊച്ചിനേം കൊണ്ട് പോയി ഞാൻ അഞ്ചാറ് പാഡ് വാങ്ങട്ടെ. പറ്റിയാൽ ക്ലിനിക്കിലും പോണം.....

എന്നാപ്പിന്നെ നമുക്കൊരു സൈക്കിൾ അഗർബത്തി കൂടി വാങ്ങാം അല്ലേ

അത് എന്തിനാ മനുഷ്യാ?

പെങ്കൊച്ച് പ്രായപൂർത്തിയായെന്നല്ലേ നീ പറഞ്ഞത്.
ഇനിയിപ്പോ എന്നാ ഒക്കെ കാണാൻ കിടക്കുന്നു. ഇവളിനി ആരുടെ കൂടൊക്കെ പോകുമെന്ന് വല്ലോം നിശ്ച്ചയം ഉണ്ടോ?  അപ്പോപ്പിന്നെ അങ്ങനൊന്നും സംഭവിക്കരുതേന്ന് നമുക്ക് സൈക്കിൾ അഗർബത്തി കത്തിച്ച് പ്രാർഥിയ്ക്കാനേ പറ്റൂ. അല്ല, പ്രാർഥിയ്ക്കാൻ ഒരോരുത്തവർക്കും ഒരോ കാരണങ്ങളുണ്ടല്ലോ.... ഇല്ലേ....????

മനുഷ്യാ, വിശ്വാസം... അതല്ലേ എല്ലാം?


വ്യാഴാഴ്‌ച, മേയ് 10, 2012

മഡഗാസ്കറിൽ ഒരു ഉരുൾപ്പൊട്ടൽക്കാലത്ത്

പ്രീയപ്പെട്ടവരേ, 
ഐതിഹാസികവും കരോള വിജ്രുംഭിതവുമായ ലോകോത്തര ഉരുൾപ്പൊട്ടലാണ് മഡഗാസ്കര്‍ എന്ന പേരിൽ പ്രശസ്തമായ നമ്മുടെ പഞ്ചായത്തിൽ  ഇന്നലെ സംഭവിച്ചത്. ഉരുൾപ്പൊട്ടലിൽ നഷ്ട്ടങ്ങൾ സംഭവിച്ചവർക്ക് വേണ്ടിയാണീ പോസ്റ്റ്.

നമ്മുടെ ഈ ഫേസ്ബുക്ക് ഗ്രൂപ്പിൽ, പരസ്പരമുളള തെറിവിളിയല്ലാതെ പലപ്പോഴും കാര്യമായി ഒന്നും നടക്കുന്നില്ല. അതുകൊണ്ട്, ഇന്നെങ്കിലും ആരും തെറി വിളിയ്ക്കരുതെന്നും, മഡഗാസ്കർ പഞ്ചായത്തിലെ ദുരന്തത്തിനിരയായവർക്ക് വേണ്ടി ഒരൽപ്പ സമയം മാറ്റി വെയ്ക്കണമെന്നും അഭ്യർഥിയ്ക്കുന്നു.
- സീനത്ത് റഫീക് -
about an hour ago

തീരാ നഷ്ട്ടമായിപ്പോയി.
മഡഗാസ്കർ പഞ്ചായത്ത് ഇപ്പോ ആളു കേറാത്ത ഓർക്കൂട്ട് പോലായി....
എണ്ണമില്ലാത്ത ഒരുപാട് മരണങ്ങൾ...
- മിന്മിനി - 
45 minutes ago via mobile 


R I P
- നിഖിൽ -
45 minutes ago

R I P റേപ്പ് ആണോ?
- ബോധേശ്വരൻ ബോധക്കേടിലാണ് -
40 minutes ago

@ ബോധേശ്വരൻ ബോധക്കേടിലാണ്: ബോധേശ്വരൻ, ഉരുൾപ്പൊട്ടലിനിടയ്ക്ക് പല സ്ത്രീകളും റേപ് ചെയ്യപ്പെട്ടു എന്ന് ഏഷ്യാനെറ്റിന്റെ പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു....
- മിന്മിനി -
37 minutes ago via mobile 

വസ്തുതാ വിരുദ്ധമായ കാര്യമാവാം. ചിലപ്പോൾ സത്യവും...
- ബോധേശ്വരൻ ബോധക്കേടിലാണ് -
36 minutes ago


ഉരുൾപ്പൊട്ടലിൽ എന്റെ പ്ലാസ്മാ ടീവിയും, പ്ലിമത്ത് കാറും ഒലിച്ച് പോയി. അദ്ഭുതമെന്ന് പറയട്ടെ, വുഡ് ലാന്റിന്റെ ഷൂ ഇപ്പഴും സിറ്റൗട്ടിൽ കിടപ്പുണ്ട്....
- രാജീവൻ ടി കെ -
36 minutes ago


ഉരുള് പൊട്ടി വരുമ്പോൾ ഞാനും വൈഫും കൂടി തൊങ്ങി കളിക്കുവാരുന്നു. അതു കാരണം പിടി വിടാതെ അവൾക്കെന്റെ കഴുത്തേൽ തൂങ്ങാൻ പറ്റി
- ബോധേശ്വരൻ ബോധക്കേടിലാണ് -
35 minutes ago


ഞാൻ ടെറസിലിരുന്ന് ഫോൺ ചെയ്യുവാരുന്നു. അന്നേരമാ ഒരു ശബ്ദം മുഴങ്ങിയത്.  അതു കേട്ടപ്പോഴേ ഞാൻ കരുതി ഉരുൾപൊട്ടലാരിക്കുമെന്ന്
 - സീനത്ത് റഫീക് -
35 minutes ago

@സീനത്ത്: സീനത്തിന് ആറാമിന്ദ്രിയം ഉണ്ടോ? ഹ്ഹ്ഹ്
- നിഖിൽ -
33 minutes ago

ആറാമിന്ദ്രിയം ഞാൻ കാണിച്ച് തരാം. മോൻ വീഡിയോ ചാറ്റിൽ വാ
 - സീനത്ത് റഫീക് -
30 minutes ago


ഇവിടെ ഞാനില്ലാതെ ഒരു സംവാദമോ? ഉരുൾപൂട്ടിയ സ്ഥലത്ത് തന്നെയുളള ആളാണ് ഞാനും
- ചാക്കോ യു. കെ -
30 minutes ago


ഉരുൾ പൂട്ടിയ അല്ല, ഉരുൾ പൊട്ടിയ...
- രാജീവൻ ടി കെ -
30 minutes ago

എനിക്ക് നഷ്ട്ടമായത് എന്റെ ജസ്റ്റിനേം, റോസിയേയുമാ...
- ചാക്കോ യു. കെ -
29 minutes ago


ജസ്റ്റിനും റോസിയും ആരാ ? മക്കളാണോ?
 - മിന്മിനി -
28 minutes ago via mobile 

അല്ല ഒരു ഡാഷും, ചീമപ്പൂച്ചേം..!
അരുമകളാരുന്നു അരുമകൾ...
- ചാക്കോ യു. കെ -
27 minutes ago


മരുമകളോ? ആരുടെ മരുമകൾ?
- രാജീവൻ ടി കെ -
27 minutes ago

അയ്യോ തമാശ
- ചാക്കോ യു. കെ -
25 minutes ago

മഡഗാസ്കറിലെ ഞങ്ങളുടെ കുരിശു പളളിയും കുടുമ്പക്കല്ലറയും വരെ വെളളത്തിലായിപ്പോയി
- മിന്മിനി -
24 minutes ago via mobile 

കല്ലറയ്ക്കാത്ത് വെളളം കേറുമ്പോ ഞങ്ങളുടെ അപ്പച്ചൻ രക്ഷപെടും. 
അപ്പച്ചൻ നല്ല നീന്തലുകാരനാരുന്നു.
- ചാക്കോ യു. കെ -
24 minutes ago

 ഓ, നിങ്ങൾടെ ഗ്രാന്റ് ഫായ്ക്ക് മാത്രമല്ല നീന്തൽ അറിയാവുന്നത്. 
എന്റെ ഗ്രാന്റ് മാ നീന്തലിൽ ഫസ്റ്റാരുന്നു.
- മിന്മിനി -
24 minutes ago via mobile 

നിങ്ങൾടെ  "ഗ്രാന്റ് മാ" മുങ്ങാം കുഴിയിടുന്നതിൽ മിടുക്കത്തിയാരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. കറവക്കാരൻ അവിരായ്ക്കൊപ്പം ചാലിയാറ് നീന്തിപ്പോയ ഒരു പഴയ ചരിത്രമുണ്ട് മിന്മിനിയുടെ ഗ്രാന്റ് മായ്ക്ക് ഓതാൻ...
- ചാക്കോ യു. കെ -
23 minutes ago


ഓ, ഞങ്ങൾടെ കുടുമ്പത്തിലോട്ട് പാണ്ടിപ്പെണ്ണുങ്ങളാരും ചാലിയാറ് നീന്തിക്കേറി വന്നിട്ടില്ല....താൻ പോടോ പറയിപ്പിക്കാതെ.
- മിന്മിനി -
23 minutes ago via mobile 
Chacko U K is offline, but you can still send him e message


ചാക്കോ യു കെ ഓഫ് ലൈനായി
- രാജീവൻ ടി കെ -
21 minutes ago

മഡഗാസ്കറിലെ ഉരുൾപ്പൊട്ടലിനിടയ്ക്ക്, പാൽക്കാരി ജാനകി ഒഴുകിപ്പോകുന്ന പോക്കിൽ ഞാനവളുടെ വയറ് കണ്ടു. ഹ്ഹ്ഹ്
- നിഖിൽ -
21 minutes ago


നീ വയറല്ലേ കണ്ടുള്ളു.. ഞാൻ മു.... മു.... മുടിക്കെട്ട് വരെ കണ്ടു.... 
ആരാ ഭാഗ്യവാൻ?!!! ഹ്ഹ്ഹ്ഹ്
- ബോധേശ്വരൻ ബോധക്കേടിലാണ് -
20 minutes ago

ജാനകീടെ വയറ് പോരാ... വയറ്റത്ത് പൊരികണ്ണീം, മുടിയേൽ ചാർധനോം ഉണ്ട്.
- രാജീവൻ ടി കെ -
19 minutes ago

@രാജീവൻ ടി കെ: 
ജനാർദ്ധനനോ? 
- നിഖിൽ -
19 minutes ago

ഇവിടെ അനാവശ്യം പറയരുത്. പ്ലീസ്
- സീനത്ത് റഫീക് -
19 minutes ago

ഓ, അവരുടെ ആവശ്യം നിനക്ക് അനാവശ്യമായി അല്ലേ.
- മിന്മിനി -
18 minutes ago via mobile 


ലിസ്സൺ പ്ലീസ്... നമ്മളിവിടെ കൂടിയത് മഡഗാസ്കറിൽ ഉരുൾ പൊട്ടിയതിനേക്കുറിച്ച് ചർച്ച ചെയ്യാനും, ചത്തവരെ അനുശോചിക്കാനുമാണ്. അല്ലാതെ ചുമ്മാ കിടന്ന് കണാകുണാ പറയാനല്ല.
- സീനത്ത് റഫീക് -
18 minutes ago

കണാകുണായോ? 
കണാകുണായിൽ അശ്ലീലമുണ്ട്.......
 - രാജീവൻ ടി കെ -
17 minutes ago

എന്നാപ്പിന്നെ കൊണാകൊണാ പറയാം. 
- നിഖിൽ -
17 minutes ago


നിങ്ങളേപ്പോലുളള മൊണകൊണാഞ്ചന്മാരാണ് ഈ ഗ്രൂപ്പിന്റെ ശാപം.
- സീനത്ത് റഫീക് -
16 minutes ago

നിന്നേപ്പോലുളളവളുമ്മാർക്ക് എന്തും  പറയാൻ ഞങ്ങൾ ആണുങ്ങൾ നിന്നു തരുമെന്ന് കരുതുന്നത് മൗഡ്യമാണ്. 
- ബോധേശ്വരൻ ബോധക്കേടിലാണ് -
15 minutes ago


താനൊന്ന് പോടപ്പാ... തനിക്കൊക്കെ പറ്റിയ ഗ്രൂപ്പുണ്ട്. അവിടെപ്പോയി ചളുവാ ചപ്പ്...
- മിന്മിനി -
15minutes ago via mobile 


അതേതു ഗ്രൂപ്പ്? മാഡം പറഞ്ഞു തന്നാൽ ഉപഹാരമാരുന്നു....
 - ബോധേശ്വരൻ ബോധക്കേടിലാണ് -
14 minutes ago

"ബർത്തലോമ്മായിയുടെ വൃത്തികേടുകൾ"  എന്ന ഗ്രൂപ്പ്. ദേ അതിന്റെ ലിങ്ക്.  
ask to join കൊട്. ഇങ്ങനത്തെ തരം താണ സംസാരമൊക്കെ അവിടെ നടക്കും.
- സീനത്ത് റഫീക് -
14 minutes ago


അവിടെ തെറി വിളിക്കാൻ പറ്റുമോ?
- രാജീവൻ ടി കെ -
14 minutes ago


പിന്നേ.., സൂപ്പറായിട്ട് പറ്റും. പക്ഷേ അവിടുത്തെ അഡ്മിന്റെ തെറി വിളി കേട്ടാൽ നമ്മള് പിന്നെ തൂങ്ങിച്ചാവേണ്ടി വരും.
- നിഖിൽ -
13 minutes ago

മൈ___കളേ... നിർത്തീട്ട് പോയീനെടാ എല്ലാം.... 
അവന്റെയൊക്കെ അമ്മേടെ മഡഗാസ്കറും, ഉരുൾപൊട്ടലും...
- ചാക്കോ യു. കെ -
12 minutes ago

താൻ പിന്നേം ഓൺ ലൈനായോ? തനിക്ക് പോയിക്കിടന്ന് ഉറങ്ങിക്കൂടേടോ ശവമേ?
- മിന്മിനി -
12 minutes ago via mobile 

നിന്റെ തളേളടെ വകയാണോടീ ഫേസ്ബുക്കും, ഈ ഗ്രൂപ്പും?
- ചാക്കോ യു. കെ -
11 minutes ago

പിന്നെ തന്റെ തന്തേടെ വകയാണോ ഫേസ്ബുക്ക്?
- മിന്മിനി -
11 minutes ago via mobile 

താൻ നാളെ പത്തനംതിട്ടാ കോർണറിലോട്ട് വാ.. തന്റെ കാല് തല്ലിയൊടിക്കുന്നുണ്ട്.
- സീനത്ത് റഫീക് -
11 minutes ago

പിന്നേ, പത്തനംതിട്ട നിന്റെ അമ്മായിഅച്ചന്റെ വകയല്യോ. കാലു തല്ലിയൊടിക്കുമെന്ന്. ഞാൻ നാളെ പത്തനംതിട്ട ടൗണിലൂടെ മണ്ടയില്ലാത്ത ജീപ്പിൽ ചുറ്റുമെടീ.. ഒന്ന് കാണട്ടെ നീ കാല് തല്ലിയൊടിക്കുന്നത്... ങാഹാ
- ചാക്കോ യു. കെ -
11 minutes ago

പത്തനംതിട്ട ടൗണല്ലെടാ പുല്ലേ. അതിലേ നീ ജീപ്പേലോ കാളവണ്ടിയേലോ നടന്നോ. എനിക്കെന്നാ?! ഞാൻ പറഞ്ഞത്, നീ പത്തനംതിട്ട ബർണർ എന്ന ഗ്രൂപ്പിൽ വന്നാൽ കാലു തല്ലിയൊടിക്കുമെന്നാ...
 - സീനത്ത് റഫീക് -
10 minutes ago

 കുറേ നേരമായി കാണുന്നു. എല്ലാ മൈ__ൻമ്മാരും കൂടി തെറിവിളി മത്സരം നടത്തുവാന്നോ? ഇവിടിനീ  ആരെങ്കിലും തെറി വിളിച്ചാൽ എല്ലാത്തിന്റേം തന്തയ്ക്കും തള്ളയ്ക്കും തന്നെ ഞാൻ വിളിക്കും...
- നിഖിൽ -
9 minutes ago


പുല്ലുകളേ നിർത്തിക്കോണം എല്ലാം
 - ചാക്കോ യു. കെ -
8 minutes ago


നിർത്തിയില്ലേൽ താനെന്നാ ചെയ്യും?
- മിന്മിനി -
8 minutes ago via mobile  

എന്തായാലും ഈ ചാറ്റിലൂടേം ഗ്രൂപ്പിലൂടേം നിന്നെ ബലാത്സംഗം ചെയ്യാൻ പറ്റത്തില്ല.
- നിഖിൽ -
7 minutes ago

പിന്നേ ബലാത്സംഗം ചെയ്യാനിങ്ങ് വന്നേര്.  നിന്റെ ഡാംഡൂം ഞാൻ ചെത്തും
- മിന്മിനി -
7 minutes ago via mobile  

നീ ലോ കോളെജിൽ, പബ്ലിക് പ്രോസിക്യൂട്ടറാകാൻ പഠിക്കുവാന്നോ, അതോ പബ്ലിക് പ്രോസ്റ്റിറ്റ്യൂട്ട് ആകാൻ പഠിക്കുവാന്നോ? ഞാൻ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ...
- നിഖിൽ -
6 minutes ago

@നിഖിൽ: ഹ്ഹ്ഹ് സൂപ്പർ
- രാജീവൻ ടി കെ -
6 minutes ago

നിന്റെ വീട്ടിലൊളളവളുമ്മാരാടാ പബ്ലിക് പ്രോസ്റ്റിറ്റ്യൂട്ട്...
- സീനത്ത് റഫീക് -
6 minutes ago


ഹായ് എവരിബെഡീ
- ചാക്കോ യു. കെ -
5 minutes ago

എവരിബഡിയല്ലാശാനേ, "എവരി വെടി" എന്ന് പറ. ഹ്ഹ്
- ബോധേശ്വരൻ ബോധക്കേടിലാണ് -
4 minutes ago

ഭ്ഫാ.....
- സീനത്ത് റഫീക് -
4 minutes ago


വെറുതേയല്ലെടാ പട്ടികളേ നിന്റെയൊക്കെ നാട്ടിൽ ഉരുൾ പൊട്ടിയത്.... അലവലാതികൾ.. 
നിനക്കൊക്കെ ഇതിലും വലുതേതാണ്ട് വരാനിരിക്കുന്നേയുള്ളു....
- മിന്മിനി -
3 minutes ago via mobile 


@##@#$!@~@%^%$%$#@$!~!!@~@!(*)*(*&
- നിഖിൽ -
2 minutes ago

&*(*(*(!@#!@@&*&^*&$%%
- രാജീവൻ ടി കെ -
2 minutes ago

+)_+)^$%^(#$)()(_@#$@$@$@&^*(*****
- ബോധേശ്വരൻ ബോധക്കേടിലാണ് -
2 minutes ago


(***&(!@#@$))&^%#@$@#$@()(*)(*
- ചാക്കോ യു. കെ -
1 minutes ago

(***&(!@#@$))&^%#@$@#$@()(*)(*
- സീനത്ത് റഫീക് -
1 minutes ago

$))&^%#@$@#$
- മിന്മിനി -
1 minutes ago via mobile 


ഈ ഗ്രൂപ്പിലെ എല്ലാ ^&₹#₹₹%*^&(്#!#)*&^*^*&^&^% ചേർന്ന്  പതിവിൽ കവിഞ്ഞ രീതിയിൽ തെറിവിളികൾ പുനർവജീകരണം ചെയ്തതു കൊണ്ട് ഈ പോസ്റ്റും കമന്റ്സും ഇവിടെ ഡിലീറ്റ് ചെയ്യപ്പെടുന്നു. 
- അഡ്മിൻ -
a few seconds ago

ചൊവ്വാഴ്ച, മേയ് 08, 2012

കൊട്ടേഷന്റെ (ചുവന്ന) രാഷ്ട്രീയം

റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി പി. ചന്ദ്രശേഖരന്റെ വധം ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നു.

ജനാധിപത്യ സമ്പ്രദായത്തിൽ അവരവരുടെ അഭിപ്രായത്തിലും, വാദങ്ങളിലും മുറുകെപ്പിടിച്ച് വേറിട്ട പാതയിൽ നടക്കാനുളള അവകാശം, ഇനിയാർക്കും പാടില്ലേ എന്ന് ടി പി ചന്ദ്ര ശേഖരന്റെ ചോര നമ്മെ നോക്കി ചോദിച്ചുകൊണ്ടിരിക്കുന്നു. ആശയങ്ങളിലും, ചിന്താസരണികളിലുമുളള വ്യത്യാസം തനിക്ക് യോജിക്കാനാവാത്തതെന്ന് മനസ്സിലാക്കി, മാറിപ്പോകുന്നവരേയും അല്ലെങ്കിൽ അവരവരുടെ വാദങ്ങളിൽ മുറുകെ പിടിക്കുന്നവരുടേയും മുഖത്ത് അമ്പതോളം വെട്ടുകൾ, വെട്ടുന്ന കാപാലിക രാഷ്ട്രീയം സമകാലിക കേരളത്തിൽ ഭീദിതമായ അരക്ഷിതാവസ്ഥ  തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

നിരായുധനും, നിരപരാധിയുമായ ഒരു മനുഷ്യനെ നാടും നാട്ടുകാരും ഉറങ്ങുമ്പോൾ അതിക്രൂരമായി വെട്ടി വെട്ടി കൊലപ്പെടുത്തിയ ക്രൂരതയുടെ  പിന്നാമ്പുറ ചരടു വലികൾ നടത്തിയതാരായാലും അവർ മാപ്പ് അർഹിക്കുന്നില്ല.

ടി പി ചന്ദ്ര ശേഖരനെ കൊട്ടേഷൻ ഗുണ്ടകൾ കൊന്നതാണ് എന്ന് തെളിവ് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന്റെ അണിയറയിൽ ആളും അർഥവും സജ്ജമാക്കാൻ അക്ഷീണം പ്രയത്നിച്ചവർ ആരെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 

ചന്ദ്ര ശേഖരന്റെ കാര്യത്തിൽ, സ്വഭാവികമായും പ്രതി സ്ഥാനത്ത് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ പേരാണ് ഉയർന്നു വന്നിരിക്കുന്നത്. അടുത്ത കാലത്തെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ  ആരും സംശയിച്ച് പോകും. 

എന്തു കൊണ്ട് കേരളക്കരയിലുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രതിപ്പട്ടികയിൽ, ഒരു ഭാഗത്ത് നിരന്തരം സി പി. എം വരുന്നു എന്ന് ഇനിയും ചിന്തിച്ചിട്ടില്ലാത്തവർ സി പി എംകാർ മാത്രമായിരിക്കും. ആർ എസ് എസും, ലീഗും, കോണ്ഗ്രസ്സുമൊക്കെയായി സി പി എം നടത്തി വരുന്ന പോരാട്ടക്കണക്ക് ചോരക്കളത്തിൽ പര്യവസാനിക്കുന്നത് സാക്ഷര കേരളത്തിലെ നിരന്തര സത്യങ്ങളിലൊന്നായി മറിയിട്ടുണ്ട്.

ലോകമെങ്ങും കമ്യൂണിസ്റ്റ് പാർട്ടികൾ തകർന്ന് തരിപ്പണമായിപ്പോയത്, ഇത്തരം ഹീനവും പൈശാചികവുമായ ഏകാധിപത്യ പ്രവണതകൾ മൂലവും, കൊലപാതക പരമ്പരകൾ മൂലവും, അടിച്ചമർത്തൽ കൊണ്ടും ഒക്കെത്തന്നെയാണ്. സ്റ്റാലിനിസം സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് തകർച്ചയ്ക്ക് വഴിയൊരുക്കിയത് ലോകത്തെ ഒന്നാമത്തെ ഉദാഹരണമാണ്. പോളണ്ടിലും, മറ്റു പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും കമ്യൂണിസം തകർന്നത് ഇത്തരം ക്രൂരതകൾ കൊണ്ട് കൂടിയാണ്. ടിയാനെൻമെൻ ചത്വരത്തിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രക്തച്ചൊരിച്ചിലും, അടുത്ത കാലത്ത് ബംഗാളിൽ ടാറ്റയ്ക്ക് വേണ്ടി സ്ഥലമെടുക്കുന്നതുമായ് ബന്ധപ്പെട്ട് നടന്ന രക്തച്ചൊരിച്ചിലുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടികളുടെ മേൽ അവിശ്വാസത്തിന്റേയും, ഭയപ്പാടിന്റേയും നേർ രേഖകൾ ഒഴുക്കുന്നു.

പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും അഭിനവ സ്റ്റാലിന്മാരായി മാറാൻ തീരുമാനിച്ചാൽ, ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏടുകൾ കേരളത്തിൽ നിന്നു കൂടി തുടച്ച് മാറ്റപ്പെടാൻ ഇനി അധികമില്ലെന്ന് പറയേണ്ടി വരും.


ടമാർ പടാർ:
അമ്പത്താറ് വെട്ടുകളും മുഖത്ത് കൊളളുമ്പോൾ ആ മനുഷ്യൻ എത്ര വേദന അനുഭവിച്ച് കാണും?!!!

കൊലപാതകികളെ ജെയിലിൽ അയക്കുകയല്ല വേണ്ടത്.
ഇനിയും ഇത്തരം കൊട്ടേഷൻ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്യൻ മോഡൽ ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്....