വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

പടാര്‍ബ്ലോഗ്‌ നൂറടിച്ചു ... ഞാനീ പേന പയ്യെ ഒന്നുയര്‍ത്തിക്കോട്ടെ...


പ്രീയപ്പെട്ടവരേ, പടാര്‍ബ്ലോഗ് അങ്ങനെ നൂറിന്റെ നിറവില്‍ എത്തിയിരിക്കുന്നു. ഈ പോസ്റ്റ് ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റാണ്. ആയിരം പോസ്റ്റ് തികച്ചവരും, അന്തിയുറങ്ങിയവരും നിറയുന്ന ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ നമ്മുടെ നൂറിന് എന്തു പ്രസക്തി എന്നെനിക്കറിയാം. സച്ചിന്‍ നൂറു സെഞ്ച്വറികള്‍ അടിച്ചാലും, അമ്പാട്ടി റായിഡുവിന്, പുള്ളിക്കാരനടിച്ച ഫിഫ്റ്റി ഒരു വല്യ കാര്യം തന്നെയാണല്ലോ. അതുകൊണ്ട് സച്ചിനും ബാറ്റ് പൊക്കും, റായിഡുവും ബാറ്റ് പൊക്കും. ആയിരം തികച്ച ബെര്‍ളിയും പോസ്റ്റിടും, നൂറു തികച്ച റിജോയും പോസ്റ്റിടും.

രണ്ടായിരത്തി പതിനൊന്ന് ജനുവരി ഇരുപത്തൊന്നാം തീയതി ജൂലിയന്‍ അസാഞ്ചെയേക്കുറിച്ച്
ആസാന്‍ജ് ഒരു പുപ്പുലി ! എന്ന പോസ്റ്റ് എഴുതി തുടങ്ങിയ ഒരു പടയോട്ടമാണിത്.
(പിന്നാലെ കല്ലുകളുമായി വായനക്കാരും...) അന്നു തന്നെ 2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ച്
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍... എന്നൊരു പോസ്റ്റും ബ്ലോഗിലിട്ടു. തുടക്ക കാലത്ത്, വല്ലപ്പോഴും ഒരോന്നൊക്കെ എഴുതണമെന്നാണ് കരുതിയത്. നമ്മളെഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുമെന്നോ, വായനക്കാരെ എങ്ങനെ വല വാശിപ്പിടിക്കുമെന്നോ ഒന്നും അറിവില്ലായിരുന്നു അന്ന്. പക്ഷേ, പിന്നീട് ആഴ്ച്ചയില്‍ മൂന്ന് പോസ്റ്റ് എന്നത് ഒരു കണക്കായിപ്പോയി. മൂന്നു പോസ്റ്റ് ഇടാന്‍ എത്ര കൂതറയാവാനും നമ്മളു റെഡിയാണെന്ന് ചുരുക്കം...


സാമൂഹിക വിപത്തുകള്‍ക്കും അനാചാര അഴിമതികള്‍ക്കും എതിരെ പോരാടുന്ന ബ്ലോഗെന്ന
നിലയ്ക്ക് ബ്ലോഗിന്റെ റേറ്റിങ് ഒന്നിനൊന്ന്‌ കൂടിക്കൂടിവരുന്നത് നിങ്ങള്‍ വായനക്കാര്‍ക്കും
രോമാഞ്ചകരം ആണെന്നാണ് ഈയുള്ളവന്റെ വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗിന്റെ പോക്ക്കണ്ടാല്‍ ചമ്പക്കര കമലം തെങ്ങേല്‍ വലിഞ്ഞ് കേറുന്നത് പോലുണ്ട്. കമലം തെങ്ങ് കേറുന്നത് കണ്ണിനു കാണാന്‍ കിട്ടുകേല. അത്ര സ്പീഡാണ്. പടാര്‍ ബ്ലോഗിന്റെ കുതിപ്പും അത്ര തന്നെ സ്പീഡിലാണ്..! വായനക്കാരുടെ വിചാരം ഇതു ചുമ്മാ രസത്തിന് വേണ്ടി തുടങ്ങിയബ്ലോഗാണെന്നാണ്. എന്നാല്‍ കേട്ടോളൂ .ഇത് ചുമ്മാ ഒരു തമാശിന് വേണ്ടി തുടങ്ങിയ ബ്ലോഗാണ്.
എന്നു കരുതി, അതിന്റേതായ ഒരു അഹങ്കാരമോ, അനാക്രാന്തമോ നമുക്കില്ല.

ഇത്രയും കാലത്തിനിടയ്ക്ക് മനസ്സിലായ ഒരു കാര്യം, കുറേപ്പേരൊക്കെ ഇതിലേ വന്ന് വായിച്ചിട്ട് പോകുന്നുണ്ട് എന്നതാണ്. കുറച്ച് പേരൊക്കെ കമന്റ് ഇടാറുമുണ്ട്. ഉള്ളത് പറയാമല്ലോ, ഇന്ന് വരെ
കമന്റിന്റെ എണ്ണം മുപ്പത് കടന്നിട്ടില്ല. ആരും കമന്റിടാന്‍ പോലും മടിക്കുന്നത്ര തരം താണ ബ്ലോഗാണിതെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും ചിലരൊക്കെ തികച്ചും ആത്മാര്‍ത്ഥമായിത്തന്നെ നമ്മുടെ എഴുത്തുകളെ അഭിനന്ദിക്കുമ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ തോന്നാറുണ്ട്. ആ സമയങ്ങളില്‍ ചിറാപ്പുഞ്ചിയിലൊക്കെ മഞ്ഞുവീഴ്ച്ച സാധാരണമാവും. ഒരിയ്ക്കല്‍ ലതിക സുഭാഷിന്‍റെ പ്രസിദ്ധീ. എന്ന ഒരു പോസ്റ്റിന് സാക്ഷാല്‍ ലതികാ സുഭാഷ് വന്ന് കമന്റ് ഇട്ടത്, വലിയൊരു കാര്യമായി ഈയുള്ളവന്‍ കാണുന്നു. വി.എസ്. അച്യുതാനന്ദനേക്കുറിച്ചുള്ള പോസ്റ്റിന്, അച്യുതാനന്ദന്‍ തന്നെ കമന്റിടുന്ന കാലം ഈ ബ്ലോഗിനത്ര വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്...

എന്തു തന്നെയായാലും ഈ ബ്ലോഗ് വായിക്കുന്ന, ഫോളോ ചെയ്യുന്ന, കമന്റിടുന്ന ഒരുപാട് പേരുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു. നിങ്ങളൊരോരുത്തരും നല്‍കുന്ന ഈ സ്നേഹ സഹകരണങ്ങള്‍ക്ക് ആയിരമായിരം നന്ദി അറിയിക്കട്ടെ. വായനക്കാരുടെ താല്‍പ്പര്യമാണ് ഈ ബ്ലോഗില്‍ നൂറു പോസ്റ്റ് തികയ്ക്കാനുള്ള ഊര്‍ജ്ജമായത്. ഈ നൂറാം നിറവിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ എല്ലാ വായനക്കാരേയും ക്ഷണിയ്ക്കുന്നു...

നൂറാമത്തെ ടമാര്‍ പടാര്‍:
വായനക്കാര്‍ക്കുള്ള നാരങ്ങാ മിട്ടായി ഫാക്സായി അയച്ചിട്ടുണ്ട്...

* ചിത്രത്തില്‍, ഈ പോസ്റ്റിന് തൊട്ടു മുന്‍പു വരെയുള്ള പോസ്റ്റുകളുടെ കൗണ്ടിങ്ങ് കാണിച്ചിരിക്കുന്നു.

ചൊവ്വാഴ്ച, സെപ്റ്റംബർ 27, 2011

വിദ്യാ ബാലന്റെ ഡേര്‍ട്ടീ പിക്ച്ചറുകള്‍

തല്‍ക്കാലം നിങ്ങളിത് കൊണ്ട് സമാധാനപ്പെടണം. നെറ്റില്‍ അരിച്ചു പെറുക്കി തപ്പിയിട്ടും ഇത്രയുമൊക്കെ "ഡേര്‍ട്ടീ പിക്ച്ചറുകളേ" കിട്ടിയുള്ളു. വേറേ കുറച്ച് "ഡർട്ടീ പിക്ച്ചറുകള്‍" ഉള്ളതില്‍ അവന്‍മ്മാരുടെ ഒടുക്കത്തെ വാട്ടര്‍മാര്‍ക്ക് അടയാളപ്പെടുത്തിയിട്ടുണ്ട്...
[നമ്മുടെയൊക്കെ ഒരോരോ ഗതികേടുകളേ....]

ഡേര്‍ട്ടീ പിക്ച്ചറിന്റെ ട്രെയിലര്‍.തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

സേര്‍ജീ, മടുത്തു  സേര്‍ജീ മടുത്തു..! 


സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍.) നടത്തിയ ഒരു പഠനത്തില്, ഡല്‍ഹിയില്‍ സ്ത്രീകള്‍ പകല്‍ പോലും സുരക്ഷിതരല്ലെന്നും, ആരും എപ്പോഴും ബലാല്സംഗത്തിന് ഇരയാവാമെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.

ഡല്‍ഹിയേക്കുറിച്ച് പറയുമ്പോ കേരളത്തിലെ കാര്യം എടുത്തിടുന്നത് ശരിയല്ല. എന്നാലും പറയാതിരിക്കുന്നത് അതിനേക്കാള്‍ ശരികേടായത് കൊണ്ട് പറഞ്ഞു പോവുകയാണ്.

കേരളത്തില്‍ സംഭവം വേറൊരു രീതിയിലാണ്. കേരളത്തിലെ ഏത് പെണ്ണും ആണുങ്ങളെ കറക്കിയെടുത്ത് സെക്സ് ചെയ്തേക്കാം. എന്നിട്ട് കാര്യം കഴിയുമ്പോള്‍ ആണിനെതിരേ പീഡനത്തിന് കേസും കൊടുക്കാം. പിന്നെ ജെയിലായി, ശിക്ഷയായി, പിഴയായി.... ചുരുക്കിപ്പറഞ്ഞാല്‍ ഏത് ആണും കേരളത്തില്‍ പീഡിപ്പിക്കപ്പെടാന്‍ (മാനസികമായി...) സാധ്യതയുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് നമ്മുടെ "സാമാന്യ ബോധം" നടത്തുന്ന ഒരു പഠനത്തില്‍ വെളിവാക്കപ്പെട്ടത്.

പീഡനത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ കൊടുക്കുന്നത് കൊണ്ട് കൂടുതല്‍ പെണ്‍കുട്ടികള് ഈ പരിപാടികളുമായി ഇറങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കേരളത്തിലെ ആണുങ്ങള്‍ ജാഗ്രതൈ...


ബാല്യകാലത്തിന്റെ ഗൃഹാതുരത


സോള്‍ട്ട് ആന്റ് പെപ്പറിലെ ആദ്യ രംഗങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത്, മലയാള സിനിമ ഇന്നുവരെ നമ്മെ അനുഭവിപ്പിച്ചിട്ടില്ലാത്ത ഗൃഹാതുരതയും ബാല്യവുമായിരുന്നു.

ആഹാര ശ്രിംഖലയെക്കുറിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ , ആഹാര ശ്രിംഖല എന്നെഴുതിയിട്ട് അതിന് , ചോക്കു കൊണ്ട് അടിവരയിടുമ്പോള്‍ മേലു പെരുക്കുന്ന ആ, വിദ്യാര്‍ഥി നമ്മെ ഗതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അതിന് ശേഷം, ആ കുട്ടി കീശയില്‍നിന്നും ഒരു പുളിയെടുത്ത് തോട് പൊളിച്ച് നുണയുമ്പോള്‍ നാം മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് നമ്മുടെ ബാല്യത്തിലേക്ക്, നമ്മുടെ നാട്ടിന്‍പുറത്തിന്റെ നന്മകളിലേക്ക്, സ്കൂളിലേക്കുള്ള യാത്രകളില്‍ വഴിയരുകിലെ പറമ്പില്‍ നിന്ന് പുളിയും ചാമ്പയ്ക്കായും ലോലോലിക്കായും നെല്ലിക്കായും പറിച്ച് വായിലിട്ട് നുണഞ്ഞ, ചായക്കൂട്ടുകളും, കൗതുകങ്ങളും നിറഞ്ഞ നൊസ്റ്റാല്‍ജിയയിലേക്ക്, കാല്‍പ്പനികതയിലേക്ക് എല്ലാം പൊടുന്നനെ എടുത്തെറിയപ്പെടുന്നു....

ബാല്യം, അധവാ ഗൃഹാതുരതയെന്നു പറയുമ്പോള്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിന്റെ ആദ്യ വിത്തുകള്‍ പാകുന്ന, മൂന്നാംകിട പൈങ്കിളിയാണെന്ന നമ്മുടെ സിനിമാക്കാരുടെ പാരമ്പര്യ രീതികളെ അട്ടിമറിച്ച ഭാവനാ സമ്പന്നതയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ ഈ ആദ്യ രംഗങ്ങള്‍ നമുക്ക് സമ്മാനിച്ചത്.


സൂപ്പര്‍സ്റ്റാര്‍

പ്രിത്വി രാജ് സ്വയമേ സൂപ്പര്‍സ്റ്റാറെന്ന് പ്രഖ്യാപിച്ച ആളാണ്. യങ്ങ് സൂപ്പര്‍സ്റ്റാറെന്ന് ആസിഫ് അലിയേയും അബൂബക്കര്‍ അലിയേയും വരെ വിളിക്കുന്നു. നാളത്തെ മെഗാസ്റ്റാറെന്ന്, ആരുടെയോ ഗര്‍ഭത്തിലെ ഭ്രൂണത്തെപ്പോലും വാഴ്ത്താന്‍ ഫേസ്ബുക്ക് ഘടാഘടിയന്‍മ്മാര്‍ മത്സരിക്കുന്നു.

ക്രിഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ടിറ്റ് ഫേസ്ബുക്കില്‍ അറിയപ്പെടുന്നത് ഏലിയന്‍ സ്റ്റാറെന്നാണ്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് എക്കാലത്തേയും മലയാള സൂപ്പര്‍സ്റ്റാറുകളെന്നും, അവരെ വെല്ല് വിളിച്ച് ഇനിയൊരു സൂപ്പര്‍സ്റ്റാറുണ്ടാകണമെങ്കില്‍ ലോകം അവസാനിച്ചിട്ട് വീണ്ടും സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നുമുള്ള മട്ടിലാണ് അന്ധരായ മോഹന്‍ലാല് മമ്മൂട്ടി ഫാന്‍സ്.

പക്ഷേ ഇന്‍ഡ്യന്‍ സിനിമയില്‍ നിലവില്‍ ഒരു സൂപ്പര്‍സ്റ്റാറെയുള്ളു. അത് ആരാണെന്ന് നിങ്ങള്‍ക്കറിയാം. ഇല്ലെങ്കില്‍ ദേ ഈ തമിഴ് പാട്ട് ആ സൂപ്പര്‍സ്റ്റാറിനേക്കുറിച്ചുള്ളതാണ്-

"സൂപ്പര്‍സ്റ്റാറു യാരെന്ന് കേട്ടാ ചിന്നക്കുഴൈന്തയും സൊല്ലും....."
ഇപ്പോ മനസ്സിലായില്ലേ ആരാണെന്ന്...


ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി

കല്‍പ്പനാ രാഘവേന്ദ്ര സ്റ്റാര്‍ സിംഗര്‍ വിജയി ആയതിനേക്കുറിച്ച് ഒന്നേ പറയാനുള്ളു.
"മോളേ ജ്ജ് കല്‍പ്പനയല്ല.. ഉര്‍വശിയാണ് ഉര്‍വശി...!!!!"
(അമ്മേ...)

കാശ് കിട്ടാനും, സ്വജനപക്ഷപാതത്തിനും, സെലിബ്രിറ്റിയായി വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനും വേണ്ടി ഒരാള്‍ എത്രയെങ്കിലും അധ:പ്പതിക്കാം എന്നതിന് തെളിവാണ്, ഇത്രയും കാലം എതിര്‍ത്തു പോന്ന ഈ പ്രോഗ്രാമിന് യേശുദാസ് വന്നതിലൂടെ വെളിവായത്. താടി വെളുപ്പിച്ചതില്‍പ്പിന്നെ യേശുദാസിന്റെ മറ്റൊരു "മുഖമാണ്" നമ്മളിന്നലെ കണ്ടത്. ഇനിയിപ്പോ പറഞ്ഞിട്ടെന്താ? എല്ലാം താടിവിട്ട് പോയില്ലേ..

പ്രീയ ഏഷ്യാനെറ്റ്, ഇനിയെങ്കിലും ആളെ പറ്റിക്കുന്ന ഈ റിയാലിറ്റി കോമാളി ഷോ ഒന്നു നിര്‍ത്തൂ... പ്ലീസ്സ്സ്സ്സ്സ്സ്സ്........
എന്തെന്നാല്‍, ഞങ്ങള്‍ക്ക് മടുത്തു സേര്‍ജീ, മടുത്തു...!!!വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

ആത്മഹത്യക്ക് ഇനി അഴിയെണ്ണെണ്ട

ആത്മഹത്യ ചെയ്യുന്നവര്‍ ഭാഗ്യവാന്‍മ്മാര്‍. നിങ്ങള്‍ക്കിനി ധൈര്യമായിട്ട് ആത്മഹത്യ ചെയ്യാം. തൂങ്ങിച്ചാകണോ, ട്രെയിനിനു തല വെയ്ക്കണോ, ആറ്റില്‍ ചാടണോ, വിഷം കുടിക്കണോ, കെട്ടിടത്തിന്റെ മോളീന്നെടുത്ത് ചാടിച്ചാകണോ, ഞരമ്പ് മുറിക്കണോ തുടങ്ങിയ ആത്മഹത്യാ മാര്‍ഗ്ഗങ്ങള്‍ ഒപ്ഷണലാണ്. ഏത് വേണമെന്ന് ആഹ്മഹത്യ ചെയ്യുന്നവന് തീരുമാനിക്കാം. ആത്മഹത്യാ ശ്രമമെങ്ങാനും പരാജയപ്പെട്ടാല്‍ ജെയില്‍ ശിക്ഷ അനുഭവിക്കണമല്ലോ എന്ന ഭീതി, ഇനി ആത്മഹത്യയ്ക്കു മുന്‍പ് നിങ്ങളെ അലട്ടില്ല.

ആത്മഹത്യാ ശ്രമം ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്ന, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (309) വകുപ്പ് ഒഴിവാക്കാനുള്ള നടപടികളിലാണ് കേന്ദ്ര നിയമക്കമ്മീഷന്‍. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവനെ പിടിച്ച് ജെയിലിലിടുന്നത്, കണ്ണില്‍ കൊള്ളേണ്ടുന്ന വെടി ഭാഗ്യത്തിന് ചങ്കില്‍ കൊണ്ടു എന്നു പറയുന്നത് പോലെയാണ്. വൈകിയാണെങ്കിലും നമ്മുടെ നിയമ പരിഷ്ക്കര്‍ത്താക്കള്‍ക്കൊക്കെ നല്ല ബുദ്ധി തോന്നീന്നു വേണം അനുമാനിക്കാന്‍. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവന്, ജീവിതം മടുക്കാനും മാത്രമുള്ള ജീവിതാനുഭവങ്ങള്‍ എന്താണെന്ന് കണ്ടെത്തി, അവന്റെ മനോ നിലയെ നൈരാശ്യത്തില്‍ നിന്നും കര കേറ്റുക എന്നതാണ് പ്രതിവിധി. അല്ലാതെ, കൂനിന്ന്മേല്‍ കുരു പോലെ അവനെ വീണ്ടും തീരാ വിഷാദത്തിലേക്കും, നിരാശയിലേക്കും ഒന്നുകൂടി തള്ളി വിടാനും, ജീവിതം മതിയാക്കണമെന്ന തോന്നല്‍ ശക്ത്തിപ്പെടുത്താനും മാത്രമേ ശിക്ഷാ നടപടികള്‍ കൊണ്ട് നടപ്പാകുന്നുള്ളു. ആത്മഹത്യയിലേക്ക് ഒരാള്‍ പൊയ്ക്കൊണ്ടിരിക്കുന്ന ജീവിത കാലഘട്ടങ്ങളില്‍, അവന് ഒരല്‍പ്പം പരിഗണന നല്‍കിയാല്‍, അവന്റെ ആത്മഹത്യാ ശ്രമത്തെത്തന്നെ ഇല്ലാതാക്കാം. ഈയൊരു തിരിച്ചറിവ് സുഹ്രുത്തുക്കള്‍ക്കിടയിലും, ബന്ധുക്കള്‍ക്കിടയിലും ഉണ്ടാകാത്തിടത്തോളം കാലം, ആത്മഹത്യകള്‍ തുടരുക തന്നെ ചെയ്യും. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവന് സാമീപ്യവും, ആശ്വാസവും, സഹാനുഭൂതിയുമാണ് ആവശ്യം എന്നത് ഒടുവില്‍ നിയമവും മനസ്സിലാക്കിയിരിക്കുന്നു എന്നത് സന്തോഷകരമാണ്.

ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്, അത്രമേല്‍ അവനു ജീവിതം വെറുത്തിട്ടായിരിക്കും. ഇഷ്ട്ടമില്ലാത്ത ജോലി രാജി വെയ്ക്കുന്നത് പോലെ, ഉപയോഗിച്ച് മടുത്ത വസ്ത്രങ്ങള്‍ തീയിലിടുന്നത് പോലെ ഒരു ദിവസം മടുപ്പുളവാക്കുന്ന ജീവിതത്തേയും ഉപേക്ഷിക്കുന്നവരുടെ സംഖ്യ ഒന്നിനൊന്ന് വര്‍ദ്ധിയ്ക്കുകയാണ്. കേരളത്തിലാണെങ്കില്‍ കുടുമ്പമടക്കം ആത്മഹത്യ ചെയ്ത വാര്‍ത്തകളുമായാണ് പല ദിവസങ്ങളിലും പത്രങ്ങള്‍ മുറ്റത്ത് വന്നു വീഴുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്‍മ്മാരേക്കാളും കൂടുതല്‍ സ്ത്രീകളാണെന്ന് വാര്‍ത്തകള്‍ നമ്മെ പഠിപ്പിക്കുന്നു. ഭര്‍ത്താവും, കുഞ്ഞുങ്ങളും ഉള്ള, എരണം കെട്ട വീട്ടമ്മമാരാണ് ആത്മഹത്യ ചെയ്യുന്ന മലയാളികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഭര്‍ത്താവിരിക്കെ തന്നെ കണ്ട ചെമ്മാനുമായും, ചെരുപ്പുകുത്തിയുമായും, പിച്ചക്കാരനുമായുമെല്ലാം അവിഹിത ബന്ധം ഉണ്ടാക്കിയെടുക്കുന്ന പരട്ട പെണ്ണുങ്ങളാണ് അവസാനം, കടുത്ത മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്ത്, അവരുടെ കുടുംബത്തേയും, ബന്ധുക്കളേയും, പത്രം നിവര്‍ത്തുന്ന നമ്മളേയും വരെ ഞെട്ടിക്കുന്നത്.

ആത്മഹത്യ ചെയ്യുന്നവരെ അകത്തിടില്ല എന്ന് നിയമം കൊണ്ടു വരുന്നതിനേക്കാള്‍ മുന്‍പ്, കേരളത്തിലെ പെണ്ണുങ്ങളിനി മൊബൈല്‍ ഉപയോഗിച്ചാല്‍ അവരെപ്പിടിച്ച് അകത്തിടും എന്നൊരു നിയമം കൊണ്ടു വരുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം ഇവളുമ്മാരുടെയൊക്കെ കയ്യില്‍ "മൊഫൈല്" കിട്ടിയതു കാരണമാണ് ഇവിടെ ഇത്രയധികം കുടുംബച്ചിദ്രങ്ങളുണ്ടാകാന്‍ തുടങ്ങിയതും, ഇത്രയധികം പീഡനങ്ങളും ആത്മഹത്യകളൂം പെരുകിയതും. അട്ടയ്ക്ക് കണ്ണൂം കുതിരയ്ക്ക് കൊമ്പും കിട്ടിയാൽപ്പോലും ഇത്ര പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല.

പെണ്ണ് ആണിനെ പീഡിപ്പിച്ചാലും, അവസാനം പീഡനക്കേസില്‍ ആണ് അകത്താകും എന്നു പറയുന്നത് പോലെ, ഒരുങ്ങിയിറങ്ങിയവളുമ്മാര്‍ക്ക് പുതിയ നിയമമാറ്റം ഒരു അനുകൂല ഘടകമായിത്തേര്‍ന്നേക്കുമോ എന്നൊരു സംശയമുണ്ട്. എട്ടും പൊട്ടും അറിയാത്ത പിഞ്ചോമനക്കുഞ്ഞുങ്ങളെ കാലപുരിക്കയച്ചിട്ടാണ് അവറ്റകളുടെ "അമ്മ" എന്നു പറയുന്ന രാക്ഷസിമാര്‍ സ്വയം ഇല്ലാതാവാന്‍ ശ്രമിക്കുന്നത്. അന്നേരം രക്ഷപെടുകയാണെങ്കില്‍, അവര്‍ക്ക് പിന്നെ ജെയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നതും, അഴിഞ്ഞാട്ടം തുടരുന്നതിന് ഇനി പിള്ളേരു തടസ്സമാകുമെന്ന് പേടിക്കേണ്ടെന്നും വരുമ്പോള്‍ ലോട്ടറി അടിക്കുന്നത് ലവളുമ്മാര്‍ക്ക് തന്നെയാണ്. ഭൂരി ഭാഗം പുരുഷന്‍മ്മാരും ആത്മഹത്യ ചെയ്യുന്നത്, തങ്ങളുടെ ഭാര്യമാരുടെ വിശ്വാസ വഞ്ചന മൂലമാണ്. സഹാനു ഭൂതിയും, സ്നേഹവും ആണിനാണാവശ്യം. കാരണം അവന്റെ മനസ്സാണ് പലപ്പോഴും തകര്‍ന്നു പോകുന്നത്. അവനാണ് ക്രൂരമായി വഞ്ചിക്കപ്പെടുന്നത്. പക്ഷേ നിയമം തുല്യമാകുമ്പോള്‍, വീണ്ടും ഗൂഡമായ ഭാവത്തില്‍ പൊട്ടിച്ചിരിക്കുന്നത് ആത്മഹത്യ ചെയ്യാന്‍ മാത്രമല്ല, കുടുമ്പത്തെ ഒന്നടക്കം തകര്‍ക്കാനും ധൈര്യം കാട്ടുന്ന , സ്ത്രീകള്‍ തന്നെയായിരിക്കും.

ടമാര്‍ പടാര്‍:-
ഈ നിയമം ഇപ്പോള്‍ നടപ്പിലാക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ മനം മടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ സംഖ്യ അനുദിനം വര്‍ദ്ധിയ്ക്കുകയാണ്. അക്കൂട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരുടെ സംഖ്യയുമുണ്ട്. പരാജിതരെയെല്ലാം പിടിച്ചിടാന്‍ , അതിനും മാത്രം ജെയിലുകളും ഈ രാജ്യത്തില്ല. ഉള്ള ജെയിലുകളാകട്ടെ, രാഷ്ട്രീയക്കാരു ടെന്ററെടുത്തിരിക്കുകയുമാണ്. എങ്കില്‍ പിന്നെ ഇതേയുള്ളു മാര്‍ഗ്ഗം...


ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

ജോലാര്‍പ്പേട്ട് നിന്നും കീലേരി അച്ചു

സുഹ്രുത്തുക്കളേ, ഗുണ്ടകളേ.

ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന ബഡാ ഗഡിയാണ് കീലേരി അച്ചു എന്ന ഞാന്‍. കീലേരി എന്ന പേരു കേട്ടാല്‍ ജോലാര്‍പ്പേട്ട് മാത്രമല്ല, മുംബൈ മുഴുവന്‍ നിന്നു മുള്ളും. അധോലോഹ നായകനെന്ന് ചില പത്രക്കാരു തെമ്മാടികളെഴുതിപ്പിടിപ്പിക്കാറുണ്ട്. ഞാന്‍ പക്ഷേ വേറേയാണ്. വേറേ വേറേ വേറേ... ഞാനൊരു പെരിയ വേട്ടൈക്കാരന്‍ ഡാ..! ജോലി കൊട്ടേശന്‍. കൈവെട്ട് , തല വെട്ട് , മുതല്‍ മുടിവെട്ട് വരെ....

ഒരു കാലത്ത് ഹാജിമസ്താന്‍, ജോജി മസ്താന്‍, വരദരാജ മുതലിയാര്‍, ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജന്‍, ചോട്ടാ ഷക്കീല്‍, ചോട്ടീ ഷക്കീല, ചോട്ടീ രേഷ്മ, ചോട്ടീ മറിയ തുടങ്ങിയ അതിപ്രശസ്ത അണ്ടര്‍വേള്‍ഡ് ഗഡികളുടെ വലം കൈയ്യായിരുന്നു ഞമ്മള്‍.

അന്നൊക്കെ ഞമ്മളാണ് മുംഫൈ കിടിലം കൊള്ളിക്കുന്ന അധോലോക പ്രഹടനങ്ങള്‍ നടത്തിയത്. ഞാണിന്‍മ്മേല്‍ കളി, കയറേല്‍ക്കൂടൊള്ള നടത്തം, കെട്ടിടത്തിന്റെ മണ്ടയ്ക്കൂന്ന് നെറ്റിലേക്ക് ഡൈവിങ്ങ്, പുല്ലാംകുഴലൂതി പാമ്പിനെ മാറാടിക്കല്‍ തുടങ്ങി സകല അഭ്യാസങ്ങളും അധോലോഹത്തിന്റെ മറവില്‍ നടത്തിയിരുന്നത് ഞമ്മളാണ്. കീലേരിയെന്ന ഞമ്മള്‍. ബുഹ് ഹ ഹ ഹ് ഹ് ഹ് ഹാാാാാാാാ.....

എന്നാല്‍ ഇതിനൊക്കെ മുന്‍പ് എനിക്കും ഒരു നിഷ്ക്കളങ്ക ബാല്യമുണ്ടായിരുന്നു പ്രീയപ്പെട്ടവരേ. നിങ്ങളേപ്പോലെ ഒരു പഞ്ചപ്പാവമായാണ് ഞാനും ജനിച്ചത്.കോഴിക്കോഡ് മിട്ടായിത്തെരുവിലെ മിട്ടായിയും, മത്തങ്ങാ തെരുവിലെ മത്തങ്ങയും, കുംബളങ്ങാത്തെരുവിലെ കുംബളങ്ങയും ഇഷ്ട്ടപ്പെട്ട്, വള്ളിനിക്കറും പുള്ളി ഷര്‍ട്ടുമണിഞ്ഞ് നടന്ന പല്ലുന്തിയ ഒരു സുന്ദരന്‍ ബാല്യകാലം. അക്കാലത്ത്, അതായത് ക്രിത്യമായിപ്പറഞ്ഞാല്‍
ഏഴാം ക്ലാസ്സിലെ ഓണപ്പരീക്ഷക്കാലത്ത് കണക്കിന്റെ പരീക്ഷേടെ തലെന്ന് ഞാനെന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, കണക്ക് ടീച്ചറേയും വിളിച്ച് ബോംബൈയിലേക്ക് ഒളിച്ചോടി. ടീച്ചര്‍ക്ക് എന്റെ ഉന്തിയ പല്ലുകള്‍ ഒരു ഹരമായിരുന്നു. ടീച്ചറുടെ ഉന്തിയ ബോഡി എനിക്കും ഒരു ജ്വരമായിരുന്നു. ഹരവും ജ്വരവും ഹരിച്ച് കൂട്ടിയപ്പോള്‍ കിട്ടിയ ശിഷ്ട്ടം മുട്ടനൊരു വരമായിരുന്നു.

ഒരുപാട് സ്വപ്നങ്ങളുമായി ബോംബയില്‍ ചെന്ന് ട്രെയിനിറങ്ങിയ ഞങ്ങളെ എതിരേറ്റത് ബോംബയുടെ പേരു മുംബൈ എന്നാക്കി മാറ്റി എന്ന നടുക്കുന്ന സത്യത്തിലേക്കായിരുന്നു. ഞാന്‍ ഞെട്ടി വിറച്ച് നിരാശാക്രാന്തനായി പരാക്രാന്തിക്കപ്പെട്ട് അവിടെനിന്ന് കൊരാക്രാന്തം നടത്തി. ബോംബേ കാണണമെന്ന ആഗ്രഹവുമായി വന്ന ഞങ്ങള്‍ക്ക് ഇനിയൊരിക്കലും ബോംബേ കാണാനാവില്ലെന്നും, വേണമെങ്കില്‍ മുംഫൈ കണ്ട് ത്രിപ്തിപ്പെട്ടോളണമെന്നുമുള്ള തിരിച്ചറിവ് ഞങ്ങളെ പൊട്ടിക്കരയിപ്പിച്ചു. ടീച്ചറെ എന്തെല്ലാം പറഞ്ഞ് ആശിപ്പിച്ച് കൊണ്ടുവന്നതാണ്. ചെ... ഇനിയിപ്പോ എന്തു ചെയ്യുമെന്ന് ഞാന്‍ ദുഖാക്രാന്തനായി. എന്റെ ആക്രാന്തം കണ്ട ടീച്ചര്‍ എന്നോട് ആക്രോശിച്ച് കൊണ്ട് അവിടെ നിന്നും ഓടിപ്പോവുകയാണുണ്ടായത്. ആ പോക്ക് ടീച്ചര്‍ പോയത് ഒരു മാര്‍വാഡീടെ കൂടാനെന്ന് പിന്നീടറിഞ്ഞു.....

ആ വാശിയാനെന്നെ അധോലോക നായകനാക്കാന്‍ കാരണം. പിന്നൊട്ടും അമാന്തിക്കാതെ ഞാന്‍ നേരേ നടന്നു. ചെന്നു നിന്നത് ഹാജി മസ്താന്റെ വീട്ടുമുറ്റത്ത് എനിക്ക് അധോലോക നായകനാകണമെന്ന ആവ്ശ്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയിലെ ഈ സ്റ്റേഷന്‍ മാസ്റ്ററുടെ കയ്യിലെന്തുണ്ട്? വെറുമൊരു ഓട്ട വീണ മാട്ടാ ജട്ടിയല്ലാതെ?!!! ഒടുവില്‍ ബെല്ലീ ഡാന്‍സിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അയലത്തെ കാര്‍ത്യായനിയെ മനസില്‍ ധ്യാനിച്ച്,"നിനക്കിപ്പോ ദക്ഷിണ തരാമെടാ തെണ്ടീ, കയ്യില്‍ കുത്ത് പൊറോട്ട കഴിക്കാനുള്ള കാശു പോലുമില്ലാതിരിക്കുംപ്പോഴാ അവന്റെ..." എന്നലറിക്കൊണ്ട് ഞാന്‍ അവിടിരുന്നൊരു തോക്കെടുത്ത് ഒറ്റ വെടി കൊടുത്തു. ഹാജി മസ്താന്‍ ക്ലോസ്സ്! അന്നേരമുണ്ട് അരുണ്‍ ഗാവ് ലി വരുന്നു. കൊടുത്തു അവനിട്ടൊരു വെടി. ഗാവ് ലി ചാവാലിയായി. പിന്നൊട്ടും വൈകിയില്ല ഞാനവിടെക്കിടന്ന ഒരു തുരുമ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ട് തുരുതുരാ വെടിവെപ്പ് നടത്തി.

പത്തേയ്ക്ക് പത്ത് നിമിഷം കൊണ്ട് ഗോഡൗണ്‍ കാലി!

തിരിച്ചിറങ്ങി വന്ന എനിക്കു ചുറ്റും ജനങ്ങള്‍ ആരവമുയര്‍ത്തി. അവരെന്നെ സൂപ്പര്‍മാനെന്ന് വിളിച്ചു. സ്പൈഡര്‍മാനെന്ന് വിളിച്ചു, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചീറിപ്പാഞ്ഞു വന്ന എ.കെ. ഫോര്‍ട്ടീസെവന്‍ ബുള്ളറ്റുകള്‍ എന്റെ ഉന്തിയ പല്ലില്‍ തട്ടി പൊട്ടിച്ചിതറി. അതുകണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ബുഹ്..ഹ്..ഹ..ഹ..ഹ്..ഹ്..ഹാാാ...

അന്നു രാത്രി തന്നെ ബാന്ദ്രയിലൊരു ഫ്ലാറ്റെനിക്ക് റെഡിയാക്കിത്തന്ന്
സൊനാലീ ബാന്ദ്ര എന്റെ കൂട്ടുകാരിയായി. പിറ്റേന്നു മുതല്‍ എന്റെ അന്തിയുറക്കങ്ങള്‍ മമതാ കുല്‍ക്കര്‍ണി, കരിഷ്മാ കപൂര്‍, മാധുരി ദീക്ഷിത്, ട്വിങ്കിള്‍ ഖന്ന, തുടങ്ങിയ അന്നത്തെ ഗഡി താരങ്ങളോടൊപ്പമായി. ചിലപ്പോഴൊക്കെ ഞാന്‍ ചെസ്സ് കളിച്ച് ഹര്‍ഷദ് മേത്തയ്ക്ക് ചെക്ക് പറഞ്ഞു. ബോര്‍ഷദ് മേത്തയ്ക്ക് ബിയറു പറഞ്ഞു, ശത്രുക്കള്‍ക്ക് ഞാനൊരു കയറു പറഞ്ഞു... അവരെ കെട്ടിത്തൂക്കാന്‍...ബുഹ്..ഹ്..ഹ്..ഹാാാാ

അന്നെന്നെ പത്ര മാധ്യമങ്ങളും, ചേരി നിവാസികളും, ബോളീവുഡ് സുന്ദരികളും പല വിശേഷണങ്ങള്‍ നല്‍കി ആദരിച്ചു. കിലാഡിയാം കാ കിലാഡി. സബ്സേ ബഡാ കിലാഡി, തൂ കിലാഡി മേ അനാരീ, കിലാഡീ നമ്പര്‍ വണ്‍..... കിലാഡീ ഷേറോഫ് കിലാഡീ ബച്ചന്‍, കിസ്മത്കാ കിലാഡി, കിസ്സ് മതിയാക്കിയ കിലാഡി, കില്‍ കിലാഡി, കിലുക്കി കുത്ത് കിലാഡി, കിലോഡാല്‍ഫിയന്‍ കിലാഡി, കിലാഡി ഖന്ന, കിലാഡി കപൂര്‍.... കിലാഡീ ഹഷ്മി, കിലാഡി രാജന്‍, കിലാഡീ ദേവ്ഗണ്‍, കിലാഡീ ഷെട്ടി, കിലാഡീ കുമാര്‍....
കില്‍ക്കിലാഡി..സര്‍വത്ര കിലാഡി, സര്‍ബത്തിനോട് ആര്‍ത്തിയുള്ള കിലാഡി, കിലോ.. കിലോ.. കിലോക്കണക്കിന് കിലാഡി... അങ്ങനെ നിരവധിയനവധി വിശേഷനങ്ങള്‍... പുരസ്ക്കാരങ്ങള്‍... പത്മശ്രീ, പത്മ ഷൂ, പത്മ സോക്സ്, പത്മ ക്യാപ്പ്... പത്മാ ബെല്‍റ്റ്... (എല്ലാം പത്മാ ഫാന്‍സിക്കട സ്പോണ്‍സര്‍ ചെയ്ത സാധനങ്ങള്‍ തന്നെ...)

അന്നുമുതലിന്നു വരെ ഞാന്‍ മുംഫൈയെ കിടിലം കൊള്ളിച്ചു കൊണ്ടിരിക്കുന്നു. മുംബൈ പോലീസിനും, എന്‍ കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകള്‍ക്കും, എസ്.ടി.എഫിനും മുന്‍പില്‍ എന്റെ ഉന്തിയ പല്ലുകളുമായി ഞാനിന്നും നിഷ്ക്കരുണം വിഹരിക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയേപ്പോലെ... അതാണീ കീലേരി. മേരാനാം കീലേരി. കീലേരീ ഖാന്‍.. ബുഹ്.. ഹ..ഹ്.. ഹ്..ഹാാാാ

ഇതിത്രയും എന്റെ ആത്മ കഥയാണ്. ഇതെല്ലാം ഈയടുത്ത് ഡീസീ ബുക്ക്സ് പ്രസിദ്ധീകരിയ്ക്കുന്ന "വെടിയുണ്ടയ്ക്കെത്ര പവറുണ്ട്" എന്ന എന്റെ പുസ്തകത്തിലെ, 'തോക്കുണ്ടോ സഖാവേ ഒരുണ്ടയെടുക്കാന്‍" എന്ന അദ്ധ്യായത്തില്‍ നിന്നുമാണ്. "മ" വാരികയുടെ ഈ ഓണപ്പതിപ്പിനെ അലങ്കരിക്കാന്‍ ഞാനീ അദ്ധ്യായം അപ്പാടെ വെച്ച് നീട്ടുന്നു.

കീലേരി അച്ചുവിന്റെ അഡ്രസ്സ്
നമ്പര്‍ 317 ബാര്‍ (മറ്റേ ബാറല്ല ശവികളേ... ഈ ബാര്‍ "/") 201,
ധാരാവി റെസിഡന്‍ഷ്യല്‍ ചേരി,
മുക്കുപണ്ടം കോമ്പ്ലക്സ്,
(ബിഹന്‍ഡ് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ്.)
ജോലാര്‍പ്പേട്ട്
മുംഫൈ


വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

മാനത്തൂന്നൊരെണ്ണം വരുന്നുണ്ട് മോനേ

മാനത്ത് നോക്കി നടക്കണമെന്ന് പണ്ടുള്ളവരു പറയാറുണ്ടായിരുന്നു. ഇനിയിപ്പോ മാനത്തും മലമോളിലും നോക്കി നടന്നാലേ കാര്യമുള്ളൂ. "മാനത്തൂന്നെങ്ങാനും വന്നതാണോ" എന്ന ആ പഴയ സിനിമാ പാട്ടിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്, ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ തലേലോട്ട് വീഴാന്‍ പോകുന്നത്. പണ്ടെങ്ങാണ്ടോ നാസ വിട്ട ഒരു ഉപഗ്രഹം, ഇന്ധനമൊക്കെ തീര്‍ന്ന്, ആകെപ്പാടെ കേട് പാടുകളും, ടയറു പഞ്ചറുമൊക്കെയായി ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണത്രെ.

ഇരുപത് വര്‍ഷം മുന്‍പെന്നോ അന്തരീക്ഷ പഠനത്തിന് വേണ്ടി വിക്ഷേപിച്ച നാസയുടെ കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്)
എന്ന ഉപഗ്രഹമാണ് നമുക്കും, നമ്മുടെ തലയ്ക്കും ഭീഷണിയാകുന്നത്. 2004- ല് ഇഷ്ട്ടന്റെ ഇന്ധനം തീര്‍ന്നത്രെ. അതോടെ തകരാറിലായ, ആറ് ടണ്‍ ഭാരമുള്ള പ്രസ്തുത ഉപഗ്രഹം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടമാര്‍ പടാറാകുമെന്നാണ് നാസ പറയുന്നത്. നാസ ഇത്രവല്യ നാശമാണെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയതല്ല. കേട്ടിടത്തോളം സംഭവം വല്യൊരു നാശ കോടാലിയായി തീര്‍ന്നിരിക്കുകയാണ്.

തല മൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്തെന്ന് കേട്ടിട്ടേയുള്ളു. ഭൂമി കറങ്ങുന്നത് മാത്രമാണൊരാശ്വാസം, കേരളത്തിലെങ്ങാനും അവശിഷ്ടങ്ങള്‍ വന്ന് വീഴാതിരുന്നാല്‍ മതിയായിരുന്നു


*************************************************************************************

കഴിഞ്ഞ നാലു മാസത്തിനിടയിലെ രണ്ടാം തവണത്തെ പെട്രോള്‍ വിലവര്‍ദ്ധനയാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്. ലിട്ടറിന് മൂന്നു രൂപാ പതിനാല് പൈസാ കൂടുന്നു. ഗൊള്ളാം. ബലേ ഫേഷ്. ഇതൊക്കെയാണ് വാസ്തവത്തില്‍ ഭരണകൂട ഭീകരത എന്നു പറയുന്നത്. എന്ത് അനീതി നടന്നാലും പ്രതികരിക്കാന്‍ കഴിവില്ലാത്ത ഒരു ഭാഗ്യം കെട്ട ജനതയ്ക്ക് ഇതൊക്കെ തന്നെ വരണം

മുന്നൂറു കോടി കട്ടിട്ട്, അതിന്റെ കുറവ് പരിഹരിക്കാന്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ നടത്തുന്ന സര്‍ക്കാരിനെതിരേ, പ്രതികരിക്കാനുള്ള ത്രാണി ഉണ്ടാകണമെങ്കില്‍, ഇന്ത്യയെന്ന രാജ്യത്ത് സെന്‍സുണ്ടാവണം, സെന്‍സിറ്റീവിറ്റിയുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം. അല്ലെങ്കിലിവിടെ പെട്രോളുണ്ടാവണം, പെട്രോളിറ്റി ഉണ്ടാവണം, പെട്രോളബിലിറ്റി ഉണ്ടാവണം... കുറഞ്ഞ പക്ഷം ഒരു പെട്രോ മാക്സെങ്കിലുമുണ്ടാവണം. എങ്കില്‍ പെട്രോമാക്സുമായി രാത്രിയില്‍ തവള പിടിക്കാനിറങ്ങുമ്പോള്‍ തവളകള്‍ ഈ അനീതിക്കെതിരേ ഇങ്ങനെ കൂട്ടത്തോടേ പ്രതികരിക്കും.. "പെട്രോമാക്സ്.... പെട്രോമാക്സ്.... പെട്രോമാക്സ്....."
(അര്‍ഥം: പെട്രോള്‍ വില മാക്സിമം ആയെന്ന്!)


ടമാര്‍ പടാര്‍:


2004 - ല് ഇന്ധനം തീര്‍ന്ന ഉപഗ്രഹം, എന്നിട്ടും ഈ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിന്റെ ഗുട്ടന്‍സാണെനിക്ക് പിടികിട്ടാത്തത്. പെട്രോളോ, ഡീസലോ തീര്‍ന്ന ഒരു വാഹനവും ഈ ഭൂമുഖത്ത് പിന്നൊരടി നീങ്ങിയിട്ടില്ല. ആ ഉപഗ്രഹത്തിന്റെ ഗുട്ടന്‍സ് ഈ വാഹനങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില പുല്ലു പോലായേനെ. അല്ലേ...


ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ഒരു പെണ്ണ് കണ്ട കഥ

"താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ.." എന്ന, അടുത്തെവിടെയോ കേള്‍ക്കാവുന്ന സിനിമാപ്പാട്ടിന്റെ അകമ്പടിയോടെയാണ് - അനൂപ് പട്ടാറ്റ് വിറയാര്‍ന്ന വലതുകാലു വെച്ച് പെണ്ണ് വീടിന്റെ കോമ്പൗണ്ടിലേക്ക് കയറുന്നത്...


കൂട്ടിന്
അനൂപിന്റെ ഉറ്റ സുഹ്രുത്ത് പ്രവീണ്‍ മാഷും.


പൂമുഖത്ത് പെണ്ണിന്റെ അച്ഛന്‍, കാഥികന്‍ സാംബ ശിവനേപ്പോലെ സില്‍ക്കിന്റെ ജൂബ്ബയുമിട്ട് വെള്ളെഴുത്ത് കണ്ണടയിലൂടെ അനൂപിനെ നോക്കി ആശ്ചര്യ ഭരിതനായി നില്‍ക്കുന്നു.


"എനിക്കൊന്ന് കിടന്നാല്‍ കൊള്ളാമെന്നുണ്ട്..."

അനൂപ് മാഷിനോട്, ചെവിയില്‍ പറഞ്ഞു.


"അയ്യേ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരേ..."


"അതല്ല മാഷേ എനിക്കാകെ കൈകാല്‍ തളരുന്നത് പോലെ. ഒന്ന് കിടക്കാന്‍ തോന്നുന്നു... ഞാനിങ്ങനെ ആദ്യായിട്ടാ..."


"എടാ ഇപ്പോ നീ ആദ്യമായായിരിക്കും. പോകെപ്പോകെ എക്സ്പീരിയന്‍സാവും."

മാഷ് സമാശ്വസിപ്പിച്ചു.


മാഷ്, പെണ്ണിന്റെ അച്ഛനേയും,
അനൂപിനേയും പരസ്പ്പരം പരിചയപ്പെടുത്തി.

"വരണം വരണം.. ഇരിയ്ക്കണം ഇരിയ്ക്കണം...ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്... ....." "

പെണ്ണിന്റെ അച്ഛന്‍ സ്വാഗതം ചെയ്തു.

തങ്ങള്‍ രണ്ടു പേരുള്ളതുകൊണ്ടായിരിക്കും രണ്ട് വരണവും, രണ്ട് ഇരിക്കണവും പറഞ്ഞതെന്ന് അനൂപ് ഓര്‍ത്തു


"ഇതെന്താ ഈ വേഷത്തില്‍. ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്... ....."

പിതാമഹന്‍ അനൂപിനോട് കൗതുക പൂര്‍വ്വം ആരാഞ്ഞു


അനൂപ് തന്നെത്തന്നെ ഒന്നു ഓടിച്ച് നോക്കി. ചുരുണ്ട കാപ്പിരി വിഗ്ഗ്, കറുത്ത കണ്ണട, കടും ചുവപ്പും നിറയെ പോക്കറ്റുകളുള്ളതുമായ ജയന്‍ മോഡല്‍ ഷര്‍ട്ട്, വെള്ള വെല്‍ബോട്ടം പാന്റ്, മാര്‍ക്കറ്റിലെ അന്ത്രു ഹാജ്യാരുടെ കയ്യീന്ന് വാടകയ്ക്കെടുത്ത എന്‍.എച്ച്. ഫോര്‍ട്ടീ സെവന്‍ വീതിയിലുള്ള ബെല്‍റ്റ്...

എന്താ തനിക്കൊരു കുഴപ്പം. ലുക്കല്ലേ ലുക്ക്. മുടിഞ്ഞ ലുക്ക്! സിഗരറ്റ് വലിച്ച് കറുത്തു പോയ ചുണ്ടില്‍ കുറച്ച് ലിപ്സ്റ്റിക്കൂടെ ഇടാമായിരുന്നു എന്ന് അനൂപ് ഞെട്ടലോടെ ഓര്‍ത്തു...

എന്നിട്ട് പെണ്ണിന്റെ അച്ഛനോട് പറഞ്ഞു.


"ഇതാണിപ്പോഴത്തെ ഫാഷന്‍. എങ്ങനെയുണ്ട്? ഞാന്‍ ലുക്കല്ലേ..."


അപ്പോള്‍ പെണ്ണിന്റെ അച്ചന്‍.

"ഹൊ! ഞാനിത് കണ്ട് ആകെയങ്ങ് പേടിച്ച് പോയി കേട്ടോ... ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്....."


പിതാമഹന്‍ എന്തു പറഞ്ഞാലും ചിരിയാണല്ലോ എന്ന് അനൂപ് ഒരുവേള ഓര്‍ത്തു. ഇങ്ങേരിനി വല്ല മെന്റല്‍ മാനുമാണോ? ഏയ് അല്ല. ഒരു ജെന്റില്മാന്‍ ലുക്കൊക്കെയുണ്ട്. പെണ്ണിനി എങ്ങിനെയാണാവോ???


അനൂപ് വലതു കാല്‍ വെച്ച് സ്വീകരണ മുറിയിലെ സെറ്റിയിലിരുന്നു. കുറച്ചു നേരം പെണ്ണിന്റെ അച്ചനും പ്രവീണ്‍ മാഷും തമ്മില്‍ കുശലാന്‍വേഷണം


"പെണ്ണിനെ വിളിക്കട്ടെ? ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്"

പെണ്ണിന്റെ അച്ചന്‍..


എന്നിട്ട് അകത്തേക്ക് നോക്കി നീട്ടിയൊരു വിളി

"മോളേ .................. ഇങ്ങ് വരൂ..."


പെൺകുട്ടി ഒരു കയ്യില് ചായ ട്രേയുമായി മന്ദം മന്ദം നടന്നു വരുന്നു.

അവള്‍ അനൂപിന്റെ മുന്‍പില്‍ നമ്ര മുഖിയായി നിന്നു...

അനൂപ് ആ പെണ്‍കുട്ടിയെ ഒന്ന് നോക്കി. ദൈവമേ...

അനൂപിന്റെ ഹ്രിദയാന്തര്‍ ഭാഗത്തു കൂടെ ഒരു മലര്‍ബാണം പാഞ്ഞു.


ഇതാണെന്റെ ഭാര്യയാകേണ്ട കുട്ടി. ഇതാണ് ഞാനിത്ര കാലം തേടി നടന്ന പെണ്‍കുട്ടി... ഇതാണ്...

അനൂപ് വിറയാര്‍ന്ന കൈ കൊണ്ട് ഒരു കപ്പ് ചായ തട്ടിയെടുത്തു. ഒരു കവിള്‍ പോലും കുടിയ്ക്കും മുന്‍പ് പറഞ്ഞു.

"നല്ല ചായ..."


"ഇത് മോളുണ്ടാക്കിയ ചായയാ... ഇവള്‍ നല്ലപോലെ കുക്കിങ്ങൊക്കെ ചയ്യും. ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്..."


"ഇനി നിങ്ങള്‍ക്ക് വല്ലോം സംസാരിക്കാം ഇഹ്..ഹ്..ഹ്..ഇഹു..ഹ ഹ...ഹ്... ....."

പെണ്ണിന്റച്ഛനും പ്രവീണ്‍ മാഷും പതിയെ എഴുനേറ്റ് അപ്പുറത്തേക്ക് വലിഞ്ഞു കളഞ്ഞു


അനൂപ് നേരത്തേ മുതല്‍ ഭയന്നിരുന്ന, ആഗ്രഹിച്ചിരുന്ന ആ, അപ്രതീക്ഷിത സന്ദര്‍ഭം അടുത്തു വന്നതോടെ ആകെ വ്രീളാ വിവശനായി. അനൂപിന്റെ മുട്ട് കൂട്ടിയിടിച്ചു. അനൂപ് ടൈലിട്ട തറയില്‍ കാല്‍ വിരല്‍ കൊണ്ട്, കളം വരച്ച് കവിടി നിരത്തി. അനൂപ് ഒരാശ്രയത്തിന് വേണ്ടി ശബരിമല ശാസ്താവിനെ വിളിച്ചു.


"പേരെന്താരുന്നു?"

പെണ്ണ് ചോദിച്ചു.


താന്‍ ചോദിക്കേണ്ട ചോദ്യമാണ്. ലവള് ഓവര്‍ടേക്ക് ചെയ്തിരിക്കുന്നു.

"അ.. ആ.. അനൂപ്"

"എത്ര വയസ്സായി???"


"ങേ..? ഇരുപത്തേഴ്..."

പിന്നെ നിശബ്ദത.


ഇടയ്ക്ക് അനൂപ് ആ പെണ്‍കുട്ടിയുടെ മുഖത്തേക്കൊന്ന് നോക്കി എന്നിട്ട് ഒരു ചിരി ചിരിച്ച് വീണ്ടും നിശബ്ദതയാര്‍ജ്ജിച്ചു...


"എന്നോടൊന്നും സംസാരിക്കാനില്ലേ? ചോദിക്കാനില്ലേ?"

അവള്‍ നിഷ്ക്കളങ്കമായി ചോദിച്ചു.


അനൂപ് ഞെട്ടി.

"ഉണ്ട് ചോദിക്കാനുണ്ട്."


"ചോദിച്ചോളൂ"


പെട്ടന്ന് അനൂപ് വെല്‍ബോട്ടം പാന്റിന്റെ പോക്കറ്റില്‍ നിന്നൊരു മടക്കിയ കടലാസ്സെടുത്ത് നിവര്‍ത്തി.


പെണ്‍കുട്ടി കൗതുകത്തോടെ അത് നോക്കി നിന്നു.


അനൂപ് പേപ്പറിലേക്ക് നോക്കി ഒറ്റ വായനയായിരുന്നു.

കുട്ടീടെ പേരെന്താ? എന്തു വരെ പടിച്ചു? എവിടെയാ ജോലി? ജോലിയില്ലെങ്കില്‍ എന്താ ജോലിക്ക് പോകാഞ്ഞത്? ആരാ ബെസ്റ്റ് ഫ്രെണ്ട്? ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടോ? ഫേസ്ബുക്കില്‍ എത്ര ഫ്രെണ്ട്സ് ഉണ്ട്? യു.സി.എഫ്. എന്ന ഗ്രൂപ്പിനേക്കുറിച്ചറിയാമോ? സിനിമായൊക്കെ കാണുമോ? ആരാ ഇഷ്ട്ട നടന്‍? എന്നേക്കുറിച്ച് എന്താനഭിപ്രായം? എന്നെ ഇഷ്ട്ടപ്പെട്ടോ? എനിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു..


അനൂപ് പെൺകുട്ടിയെ ഒന്നു പാളി നോക്കി. അവളതാ മിഴിച്ചു നില്‍ക്കുന്നു. കുട്ടിയ്ക്ക് ഒന്നും മനസിലായില്ലെന്നുണ്ടോ? എങ്കില്‍ വീണ്ടൂം വായിക്കാം...


"ഇതെന്താ ഇങ്ങനെ എഴുതിക്കൊണ്ട് വന്നത്... ഇങ്ങനെയാണോ ചോദിക്കുന്നത്?"


"അല്ല... എനിക്കിത് ഫസ്റ്റ് എക്സ്പീരിയന്‍സാ... എന്താ ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലാരുന്നു... എന്റെ സുഹ്രുത്താ ഇങ്ങനൊക്കെ ചോദിക്കണമെന്ന് പറഞ്ഞ് എഴുതിത്തന്നത്.... അത്... അല്ലാതെ..."


അനൂപ് ചമ്മിയ മുഖ ഭാവത്തോടെ നില്‍ക്കുന്നത് കണ്ട് പെണ്‍കുട്ടി ചോദിച്ചു.


"ഏത് സുഹ്രുത്ത്?"


"എന്റൊപ്പം വന്നിട്ടില്ലേ... പ്രവീണ്‍ മാഷ്... പ്രവീണ്‍ മാഷാ ഇതൊക്കെ എഴുതി തന്നത്. കാണാതെ പഠിക്കാൻ വേണ്ടി. പക്ഷേ ഞാന്‍ ടെന്‍ഷന്‍ കാരണം ഒന്നും ഓര്‍ത്തില്ല. അതാ വെപ്രാളത്തില്‍ ഇതെടുത്ത് വായിച്ചത്. അല്ലാതെ.. കുട്ടി വിചാരിക്കുന്നത് പോലെ....."


അനൂപിന്റെ മറുപടി കേട്ട് ആ പെണ്‍കുട്ടി കിലു കിലാ ചിരിക്കാന്‍ തുടങ്ങി...അവള്‍ മുഖം പൊത്തി ചിരിക്കുകയാണ്. നല്ല ഭംഗിയുള്ള ആചിരിയായിട്ടും, അത് തന്നെ കളിയാക്കിയാണല്ലോ എന്നോര്‍ത്ത് അനൂപ് ആകെ ചമ്മി അവിടെ നിന്നു. ഇനി എസ്ക്കേപ്പാവുക തന്നെ.അനൂപ് ചാടി അപ്പുറത്തേക്കോടി


അനൂപ് ധൃതിയില്‍ പ്രവീണ്‍ മാഷിനേയും കൂട്ടി, ബജാജ് സ്കൂട്ടറില്‍ കയറി പാഞ്ഞു പോകുമ്പോള്‍, അടുത്തെവിടെയോ, ക്ലബ്ബുകാരുടെ ഓണാഘോഷ വേദിയില്‍ നിന്നും "പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം.." എന്ന പാട്ട് മുഴങ്ങിക്കൊണ്ടിരുന്നു...


"നശിച്ച പാട്ട്.. ചെ ആകെ ചമ്മലായി..."

അനൂപ് പിറുപിറുത്തു.


"എന്താ അനൂപേ പറ്റിയത്. നീ കാര്യം പറ..."

പ്രവീൺ മാഷ് ഉദ്വേഗ ഭരിതനായി.


"മാഷേ എനിക്കാ കുട്ടിയെ ശരിക്കും ഇഷ്ട്ടമായി. ഇതെനിക്ക് വേണ്ടിയുള്ള പെണ്ണാണെന്ന് തോന്നുന്നു മാഷേ. പക്ഷേ അവളുടെ മുന്‍പില്‍ വല്യ ചമ്മലു പറ്റി. അവളെന്നെ ഇഷ്ട്ടപ്പെടുമെന്ന് തോന്നുന്നില്ല.."


"നീ കാര്യം തെളിച്ച് പറ അനൂപേ"

"ഒന്നുമില്ല!"


അനൂപ് വണ്ടി നൂറേല്‍ വിട്ടു


***********************************************************************************************


രാവിലത്തെ ചമ്മലിന്റെ അസ്വസ്ഥതയില്‍, വൈകിട്ട് വീടിന്റെ ടെറസിലിരിയ്ക്കുകയായിരുന്നു അനൂപ് പട്ടാറ്റ്.


അപ്പോള്‍ അനൂപിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്നും കോള്‍ വരുന്നു. അനൂപ് അറ്റന്റ് ചെയ്തു.


"ആരാ?"

അപ്പുറത്ത് ഒരു മധുര സ്വരം.


"ഇത് ഞാനാണ്...... രാവിലേ അനൂപേട്ടന്‍ എന്നെ കാണാന്‍ വന്നിരുന്നു..."


രാവിലത്തെ പെണ്ണ് കാണലിലെ കഥാപാത്രമാണ്


അനൂപ് ചാടിയെഴുനേറ്റു.

"എന്താ?"

അനൂപിന്റെ സ്വരമപ്പോള്‍ ആര്‍ദ്രമായ വിറയലുള്ളതായി മാറി


ടെറസ്സിനു മേലേക്ക് അയലത്തെ കൗമുദി ടീച്ചറുടെ വീട്ടുമുറ്റത്തെ റോസാപ്പൂക്കളുടെ മണമുള്ള ഒരിളം കാറ്റ് വീശി...

അനൂപിന്റെ ചുറ്റിലും ഊഷ്മളമായ ഒരു പരിമളം പടര്‍ന്നു....


"എന്തൊരു ഓട്ടമായിരുന്നു രാവിലേ... ഞാന്‍ നോക്കിയപ്പോ ആളെ കാണുന്നില്ല. അനൂപേട്ടന് എന്നെ ഇഷ്ട്ടമായി എന്ന്, ദാ കുറച്ച് മുന്‍പ് കൂട്ടുകാരന്‍ മാഷ് ഇവിടെ അച്ചനെ വിളിച്ച് പറഞ്ഞു. അതെന്താ എന്നോട് ഇയാള്‍ നേരിട്ട് പറയാഞ്ഞത്.? ഇപ്പോ കാലമൊക്കെ ഒരുപാട് മാറീല്ലേ...?!"


അനൂപ് ബ്ബ ആയി നില്‍പ്പാണ്. ഒന്നും പറയാന്‍ പറ്റുന്നില്ല.


അപ്പോള്‍ പെണ്‍കുട്ടി തുടര്‍ന്നു...


"രാവിലേ ചമ്മിയ മുഖവുമായി നിന്ന പൊടി മീശക്കാരനെ എനിക്കും അന്നേരം തൊട്ടേ പിടിച്ചു പോയിരുന്നു. ശരിക്കും അനൂപേട്ടനെ എനിക്കും ഇഷ്ട്ടമായി... ഇതൊന്ന് പറയാനാ ഇപ്പോ വിളിച്ചത്"


അത് പറയുമ്പോള്‍ അവളുടെ ശബ്ദത്തിലെ സ്നേഹവും, നാണവും അനൂപ് അറിഞ്ഞു. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷ്ത്തോടെ "രാവിലേ ആദ്യമായ്, ഉണ്ടക്കണ്ണിയെ കണ്ടപ്പോ മുതലേ എനിക്കും അങ്ങ് പിടിച്ച് പോയി" എന്ന് അനൂപ് പറയാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് ഫോണ്‍ കട്ട് ചെയ്തിരുന്നു.


അനൂപ് ടെറസ്സില്‍ നിന്ന് തുള്ളിച്ചാടാന്‍ തുടങ്ങി. റോസാപ്പൂ മണത്തിലേക്ക് മുല്ലപ്പൂ മണവും ലയിച്ച് ചേര്‍ന്നു.....


അപ്പോള്‍ എവിടെയോ ജോണ്‍സണ്‍ മാഷുടെ പാട്ട് മുഴങ്ങി.....


"അനുരാഗിണീ ഇതാ എന്‍.. കരളില്‍ വിരിഞ്ഞ പൂക്കള്‍......."

(*കഥാപാത്രങ്ങള്‍ യധാര്‍ത്ഥത്തിലുള്ളതാണ്. കഥ സാങ്കല്‍പ്പികവും.....)