വ്യാഴാഴ്‌ച, ജൂലൈ 28, 2011

നിരത്തില്‍ മൂത്രം. നെറ്റില്‍ ചിത്രം.

ഇനി ബാംഗ്ലൂരെ റോഡ് സൈഡില്‍ നിന്ന് മാനമായി മൂത്രമൊഴിച്ചാല്‍, ആണുങ്ങളേ നിങ്ങള്‍ക്ക് അയ്യോ കഷ്ട്ടം. കാര്യങ്ങള്‍ വളരെ സങ്കീര്‍ണ്ണം ആകാന്‍ പോവുകയാണവിടെ. ഇന്‍ഡ്യയിലെ ഐ.ടി. കേന്ദ്രമായ ബാംഗ്ലൂരിലെ ഡപ്യൂട്ടി മേയര്‍ എസ്. ഹരീഷ് കൊണ്ട് വന്ന ഐഡിയാ നടപ്പിലായാല്‍ നമുക്ക് നഷ്ട്ടപ്പെടുന്നത് ബാംഗ്ലൂരിലെ പ്രധാന നിരത്തുകളുടെ സൈഡില്‍ നിന്നും നാം നിര്‍വ്രിതിയോടെ ഒഴിച്ച് കളഞ്ഞിരുന്ന മൂത്രത്തിന്റെ സുഖമാണ്. ഇനി മുതല്‍ ബാംഗ്ലൂരിലെ റോഡുകളില്‍ നിന്ന് സൈഡിലേക്ക് മൂത്രമൊഴിയ്ക്കുന്നവന്മ്മാരുടെ ഫോട്ടോ അന്നേരം തന്നെ ക്യാമറയിലൊപ്പി, രായ്ക്കുരാമാനം ഇന്റെര്‍നെറ്റിലിടാന്‍ പോകുകയാണത്രെ. ഇത്തരം പണിഷ്മെന്റു തുടങ്ങിയാല്‍ മാത്രമേ നാണക്കേടോര്‍ത്ത് ഇനിയാരും വഴി വക്കില്‍ മൂത്രമൊഴിയ്ക്കാതിരിയ്ക്കൂ എന്നാണവിടുത്തെ കണ്ടു പിടുത്തം.

മൂത്ര സ്മെല്ലടിയ്ക്കുന്ന ബാംഗ്ലൂര്‍, കാനയുടെ സ്മെല്ലടിയ്ക്കുന്ന ചെന്നൈ, ചീഞ്ഞഴുകലിന്റെ സ്മെല്ലടിയ്ക്കുന്ന കൊച്ചിയെന്നൊക്കെയുള്ള മനോഹരമായ സങ്കല്പ്പങ്ങളുടെ കടയ്ക്കലാണു ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ കൊണ്ട് കത്തി വെയ്ക്കുന്നത്. റോഡോ, റോഡ് സൈഡിലൊരു മതിലോ, അല്ലെങ്കിലൊരു പോസ്റ്റോ കാണുംബോള്‍ ഒന്നു മൂത്രമൊഴിയ്ക്കാന്‍ തൊന്നിപ്പോകുന്നത് ഒരു രോഗമാണോ മേയര്‍ എന്ന് ആരും അവിടെ ചോദിയ്ക്കുന്നില്ലേ എന്നാനെനിക്ക് അത്ഭുതം.

വീട്ടിലെ ബാത്ത്‌റൂമില്‍ പോലും ഒഴിച്ച് പാഴാക്കാത്ത എത്രയെത്ര മൂത്രങ്ങളാണു റോഡ് സൈഡിലെ പോസ്റ്റിനു ചുവട്ടില്‍ വളമായി ചൊരിഞ്ഞു സംത്രിപ്തി നേടിയത്. അതെല്ലാമാണ് ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെടാന്‍ പോകുന്നത്. ഇന്ന് ബാംഗ്ലൂരു. നാളെ ചെന്നൈ. മറ്റന്നാള്‍ കൊച്ചി. അതിന്റെ നാലാം നാള്‍ കേരളമൊട്ടുക്കും ഈ നിയമം വന്നേക്കാം. നമ്മള്‍ എന്തു ചെയ്യും. അല്ലെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതൊക്കെ തന്നെയേ കിട്ടൂ. പോസ്റ്റിനു മൂത്രം നല്ലൊരു വളമായിരുന്നു എന്നും, റോഡിന്റെ ഉറപ്പ് വര്‍ധിപ്പിയ്ക്കുവാന്‍ മൂത്രത്തിനു ശക്തിയുണ്ടായിരുന്നു എന്നും, റോഡ് സൈഡിലെ മതിലിനു കാലങ്ങളോളം മഴയത്തും വെയിലത്തും മാറാത്ത ഭംഗിയായി നില നില്‍ക്കാനുള്ളര്‍ജ്ജമായിരുന്നു നമ്മുടെ വഴിയോര മൂത്രങ്ങളെന്നും ഭരണകൂടങ്ങള്‍ അറിയുന്നില്ലല്ലോ എന്നത് എത്ര ഖേദകരമാണ്. ഇതൊക്കെയാണ് ഭരണകൂട ഭീകരതകളെന്നു പറയുന്നത്. മൂത്രമിങ്ങനെ തുളുംബി നില്‍ക്കുംബോള്‍ അത് പുറത്തേക്കൊഴുക്കിക്കളയാന്‍ നമ്മളൊന്നു മടിയ്ക്കുന്ന സിറ്റുവേഷനാണു വരാന്‍ പോകുന്നത്. അമ്മച്ചിയേ... അത്തരമൊരവസ്തയേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നു.

ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ പറയുന്നതു പോലെ, അവര്‍ നമുക്ക് പണി തരികയാണെങ്കില്‍, ഇന്റര്‍ നെറ്റില്‍ നമ്മുടെയൊക്കെ മൂത്രമൊഴി ഫോട്ടോസ് വന്നാല്‍ ആകെ നാണം കെട്ടതു തന്നെ. യൂറിന്‍ എന്നോ, മൂത്രം എന്നോ ആരെങ്കിലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ബാംഗ്ലൂര്‍ സിറ്റിയിലെ നൂറു കണക്കിനു ആണുങ്ങളുടെ ഇരുന്നും, നിന്നും, ചാരിയുമൊക്കെയുള്ള വിവിധ മൂത്രമൊഴി ഫോട്ടോകള്‍ ഇങ്ങനെ നിരന്നു കാണാന്‍ പറ്റും. പക്ഷേ ഒരു സംശയമുണ്ട്. മൂത്രമൊഴിയ്ക്കുന്ന ഫോട്ടോസ് നെറ്റിലിടുമെന്ന് പറയുംബോള്‍ അത് എങ്ങനെയായിരിക്കും? പിന്നില്‍ നിന്നുള്ള വ്യൂ ആണോ, അതോ മുന്നില്‍ നിന്നുള്ള വ്യൂ ആണോ. എന്നതായാലും ആകെ പുലിവാലാണു സംഭവം എന്ന് മാത്രം കരുതിയാല്‍ മതി.

നേരു പറഞ്ഞാല്‍ ഇതൊരുമാതിരി മൂത്രത്തെ അപമാനിയ്ക്കുന്ന പരിപാടിയായിപ്പോയി. നെറ്റിലൊക്കെയിട്ട് നാണം കെടുത്താല്‍ മാത്രം വ്രിത്തികെട്ടതാണ് മൂത്രമെന്നു എനിക്കഭിപ്രായമില്ല. മൂത്രം അതിനും മത്രമൊന്നും പാപം ചെയ്തിട്ടുമില്ല. മുന്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മൊറാര്‍ജി ദേശായ് അദ്ദേഹത്തിന്റെ സ്വന്തം മൂത്രം കുടിയ്ക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത്ര ടേസ്റ്റാണു്‌ ആ സാധനത്തിനു. ഞാന്‍ കുടിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് അതിന്റെ ടേസ്റ്റിനേക്കുറിച്ച് വല്യ പിടിയില്ല. ഞാന്‍ കൊക്കൊക്കോളയും, പെപ്സിയും പോലുള്ള കുത്തക ബൂര്‍ഷ്വാ പാനീയങ്ങള്‍ മാത്രേ കുടിയ്ക്കാറുള്ളു. കുടിച്ചതിനു ശേഷം അത് മൂത്രമായി പരിണമിയ്ക്കുംബോള്‍ യാതൊരു നഷ്ട്ട ബോധവും തോന്നാതെ തന്നെ അതോക്കെ പുറത്തേക്ക് പ്രവഹിപ്പിച്ച് കളഞ്ഞിട്ടുമുണ്ട്. ഇതിപ്പോ അങ്ങനെയൊക്കെയുള്ള, നമ്മുടേ സന്തത സഹ്ചാരിയായ, ആത്മ മിത്രമായ മൂത്രത്തെ സ്വതന്ത്രയാക്കുന്ന പ്രക്രിയ, വഴി വക്കില്‍ വെച്ച് നടത്തരുത് എന്നു കര്‍ശനമായി പറയുകയാണ് ബാംഗ്ലൂര്‍ ഗര സഭ.

ഈ നിയമം ഭംഗിയായി ബാംഗ്ലൂരില്‍ നടപ്പായാല്‍ മറ്റ് നഗരങ്ങളും ഇത് സ്വീകരിച്ചേക്കും. അങ്ങനെ കാലങ്ങളായി ഇന്‍ഡ്യക്കാര്‍ ആചരിച്ചു വരുന്ന അനേകം വ്രിത്തികെട്ട ശീലങ്ങളിലൊന്നിനു നഗരങ്ങളിലെങ്കിലും മാറ്റം ഉണ്ടാവും. മൂക്കു പൊത്തി വഴി നടക്കുന്ന സ്ത്രീകള്‍ക്കും, ഇടവഴിയില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന ആണിനെ കടന്നു പോകേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്കും ഇനി ആശ്വസിക്കാം. നെറ്റില്‍ പ്രത്യക്ഷനാവും എന്ന പേടി കൊണ്ട് നല്ലൊരു ശതമാനം ആളുകളും ഇനി ഇത്തരം വഴിയോര കച്ചവടം ചെയ്യില്ല ഉറപ്പിക്കാം. ഇന്‍ഡ്യക്കാരന്‍ ഇങ്ങനെയെങ്കിലും നല്ല ശീലങ്ങള്‍ പഠിക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കുകയും ചെയ്യാം.


Related Articles
മസാല ദോശ ആന്റിമാര്‍ക്ക് എന്തോന്ന് ഡ്രെസ്സ് കോഡ്
പെണ്‍കുട്ടികള്‍ക്ക് പത്തു കല്‍പ്പനകള്‍

ബുധനാഴ്‌ച, ജൂലൈ 27, 2011

റെയില്‍വേ ചേരി: ഒരു നൈറ്റ് ഷോ

ഓ.. ഈ മുടിഞ്ഞ കാലമാടനിന്നും കുടിച്ചേച്ചാണല്ലോ വന്നു കേറിയേക്കുന്നെ..

അതേടീ ഞാൻ കുടിച്ചിട്ടാടീ വന്നു കേറിയേക്കുന്നെ. അതിനെന്നാ വേണമെന്നാടീ എരനം കെട്ടവളേ?

ഓ.. തൊള്ള തൊറക്കാൻ തൊടങ്ങിയല്ലോ. ഇനിയൊരു സ്വസ്തതേം സമാധാനൊം കിട്ടുകേലല്ലോ ദൈവമേ...

ഇല്ലെടീ നിനക്ക് അത്രയ്ക്ക് സ്വസ്തത വേണോന്നൊണ്ടെങ്കിൽ നീയങ്ങ് മുത്തൂറ്റ് ഫിനാൻസിപ്പോയി വാങ്ങെടീ പുല്ലേ സ്വസ്തത.

ഭ! ഒരുമാതിരി പുല്ലേ കോപ്പേന്നൊക്കെ വിളിച്ചാലുണ്ടല്ലോ... കെട്ടിയവനാന്നൊന്നും നോക്കുകേലാ.. പരഞ്ഞേക്കാം...

ഓ. എന്നാപ്പിന്നെ എന്നെ ആങ്ങളയായിട്ടങ്ങ് കരുതെടീ ചൂലേ... ഇന്നുമുതല്‍ ഞാൻ നിന്റെ ആങ്ങള. നീയെന്റെ പെങ്ങള...

പാതിരാത്രിക്ക് കെടക്കപ്പായെ വെച്ചും ഇതു തന്നെ പരയണം.. മുടിഞ്ഞ കാലൻ

നിന്നെ കെട്ടിയന്നു മുതൽ ഞാൻ നിന്നെ എന്റെ പെങ്ങളേപ്പോലല്യൊടി അലവലാതീ നിന്നെ കരുതിയത്..?

ഭ! മുടിഞ്ഞവനേ. എന്നിട്ടാനോടോ എന്നേക്കൊണ്ട് നാലു വട്ടം പ്രസവിപ്പിച്ചത്???

നീ പ്രസവിച്ചതിനു ഞാനാന്നോഡീ ഡാഷ്മോളേ കാരണക്കാരൻ? നിനക്ക് ലതുണ്ട്. എനിക്ക് ലതില്ല. ഇല്ലെങ്കിൽ ഞാനും പ്രസവിച്ചേനെയെഡീ മൂന്നല്ല മുന്നൂറെൺനത്തിനെ.. ങാ ഹാ.. അവളുടെയൊരഹങ്കാരം..

അയ്യോ, ഉവ്വ ഉവ്വ

നീയെന്നാഡീ സിനിമാ നടൻ തിലകനാണോഡീ ഉവ്വ ഉവ്വ പറയാൻ?

തിലകൻ തന്റെ തന്ത.

ഭ നശിച്ചവളേ.. ചത്തുപോയ എന്റെ തന്തയ്ക്ക് പറയുന്നോ? നിന്നെ ഞാൻ...

ഓ. അപ്പോ ജീവിച്ചിരിപ്പുണ്ടാരുന്നേൽ തന്റെ തന്തയ്ക്ക് പറയാരുന്നു. അല്ലേ. അങ്ങേരു ചത്തതു കൊണ്ടാണോ ഇങ്ങേർക്ക് സൂക്കേട്?

എടീ എന്റെ തന്ത ജീവിച്ചിരുപ്പുണ്ടേലും, ചത്താലും അങ്ങേരെപ്പറഞ്ഞാൽ ഞാൻ നിന്റെ തന്തേടെ പള്ള ചവിട്ടി മലത്തും പറഞ്ഞേക്കാം

വെറുതേയല്ലഡോ തന്റെ തന്ത നേരത്തേയങ്ങ് കെട്ടിയെടുത്തത്.

നിന്റെ തന്തയെ നിന്റെ തള്ള ലോക്കറിൽ വെച്ച് പൂട്ടിയേക്കുവല്ലേ. അതുകൊണ്ട് അങ്ങേരു ചാകത്തില്ലാരിക്കും.

ഞാനിപ്പോ ഫോണെടുത്ത് എന്റെ ഒള്ളവരെയൊക്കെയിങ്ങ് വിളിച്ച് വരുത്തുമേ... പറഞ്ഞേക്കാം

വിളിയെടീ... അല്ലേലും നീയെപ്പഴും ഫോണേലല്യോ. നിനക്കന്നാഡീ കസ്റ്റമർ കെയറിലാണോ ജോലി? എത് നേരോം അവടെയൊരു ഫോൺ....

കസ്റ്റമര്‍ കെയറിൽ തന്റെ പെണ്ണുംബിള്ളയ്ക്കാഡോ ജോലി. ഒരുമാതിരി വർത്തമാനം എന്നേക്കൊണ്ട് പരയിപ്പിക്കരുത്...

എന്റ പെണ്ണുംബിള്ളയ്ക്ക് പറഞ്ഞാൽ പര നാറി മോളേ നിന്റെ പല്ലു ഞാൻ പറിയ്ക്കും

അതു നല്ല ആംബിള്ളാരു ദന്ത ഡോക്റ്ററുമ്മാരെടുത്തോളുമെടോ. തന്റെ വ്രിത്തികെട്ട കൈക്ക് പറ്റിയ പണി പുല്ലു പരിയ്ക്കലല്ലേ. പുല്ലു പരിയ്ക്കൽ... റാസ്ക്കൽ

റാസ്ക്കൽ നിന്റെ തന്തയാഡീ ചെറ്റേ

ഓ... എന്റെ തന്ത ചെറ്റയായത്കൊണ്ടാ തന്നേക്കൊണ്ട് എന്നെ കെട്ടിച്ചത്

ഇപ്പഴെങ്കിലും നീ സമ്മതിച്ചല്ലോ നിന്റെ തന്ത ചെറ്റയാണെന്ന്. സന്തോഷം.

നിനക്ക് അല്ലേലും സന്തോഷക്കൊരവൊന്നുമില്ലല്ലോ ദുഷ്ട്ടാ... ട്യൂഷൻ മാസ്റ്ററെ കയ്യും കലാശോം കാണിച്ച് മയക്കി, അങ്ങേരടെയൊപ്പം പൊറുക്കാനുള്ള സെറ്റപ്പ് നോക്കിക്കൊണ്ടിരുന്ന എന്നേപ്പോലൊരു കിണ്ണൻ ഉരുപ്പടിയെ കല്യാനം കഴിച്ച തനിക്ക് സന്തോഷം വന്നില്ലേലേയൊള്ളു അതിശയം. ഈശ്വരാ നീയെന്തിനെന്നെ പരീക്ഷിക്കുന്നു?

ങാ. എന്നാ വിളിയെടീ അപ്പുറത്തെ ഈശ്വരനേക്കൂടി. അവൻ വെച്ചേക്കുന്നു നിനക്ക് രണ്ടുണ്ട!

അപ്പുറത്തെ ഈശ്വരനെ വിളിയ്ക്കുന്നത് തന്റെ തള്ളയാരിക്കും. തള്ള. ഞാൻ വിളിക്കുന്നത് നല്ലൊന്നാന്തരം ഈശ്വരനെയാടൊ. ഒന്നാംതരം ഈശ്വരനെ.

ഓ, പിന്നേ... നീ വിളിച്ചാലൊടനേ ഈശ്വരനിങ്ങ് പ്ലിമത്തേക്കേറി വരുവല്യോ. ഒന്നു പോഡീ പുല്ലേ...

മോളിലിരിക്കുന്ന ഈശ്വരനെ വല്ലോം പറഞ്ഞാലൊണ്ടല്ലോ, മുടിഞ്ഞവനേ ചവിട്ടി തന്റെ നടുവൊടിയ്ക്കും പറഞ്ഞേക്കാം

നീ ചവിട്ടുമെടീ ചവിട്ടും. നീ അംബനേം കൊംബനേം വഹ വെയ്ക്കാത്തവന്നാന്ന് എനിക്ക് പണ്ടേ മനസിലായതാഡീ ചെറ്റേ

ഭ പോഡാ ചൂലേ

ഭ പോഡീ പുല്ലേ

ഭ പോടാ തെണ്ടീ..

എറങ്ങിപ്പോടീ കോപ്പേ

നീ പോഡാ ക്ണാപ്പാ

എഡീ നിർത്ത് നിർത്ത് നിർത്ത്... നമ്മുടെ മോൻ വരുന്നുണ്ട്. ഇനീം മിണ്ടരുത്.

അയ്യൊ എന്ത്യേ. അവനും കുടിച്ചേച്ചായിരിക്കും കേറി വരുന്നത്. ഇനി ഒരക്ഷരം നിങ്ങളു മിണ്ടരുത്...

......................................

...................................................

ഇവിടെന്താരുന്നു ഇതുവരെ? അപ്പനും അമ്മേം കൂടെ നല്ല ബഹലമാരുന്നെന്ന് തൊന്നുന്നല്ലോ... ഞാൻ റോഡിൽ വച്ചേ കേട്ടു...!

...........................................................


ഇപ്പൊ എന്താ വായില്ലേ???

....................................................................

ദേ തന്തയോടും തള്ളയോടും ഒരു കാര്യം പറഞ്ഞേക്കാം. ഒരുമാതിരി കഴുവേറിയ പരിപാടി രണ്ടൂടെ ഇവിടെ കാണിച്ചാലുണ്ടല്ലോ. എടുത്ത് ഞാൻ രണ്ടിനേം പെട്ടിയ്ക്കകത്താക്കും. രണ്ട് കഴുവേറികളും ഇനീ തെറി വിളിച്ചേക്കരുത്. പുല്ലെല്ലാം കൂടെ എടുത്ത് ഞാൻ തീ കൊളുത്തും. ഇവിടെ മാനം മര്യാദയ്ക്ക് സംസാരിയ്ക്കണമെന്നും, ജീവിയ്ക്കണമെന്നും തെറി വിളിയ്ക്കരുതെന്നും പല പ്രാവശ്യം ഞാൻ രണ്ടെണ്ണത്തിനോടും പറഞ്ഞിട്ടുണ്ട്. ഇനി മേലിൽ തെറി വിളിച്ചാൽ എല്ലാത്തിനേം ഞാൻ @$$%%##$**@@# ^#$#$*^$@@#&^&*#$# $$*^%$!!@@#()**&*%^ @$$%%##$**@@# ^#$#$*^$@@#& *^$@@# ^&*#$# $*^$*^%$!!@@#@@# ()**&*%^...........................വെള്ളിയാഴ്‌ച, ജൂലൈ 22, 2011

റെയ്ഡ് വിചാരം

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ബംഗ്ലാവുകള്‍ ആദായ നികുതി വകുപ്പുകാര്‍ റെയ്ഡ് ചെയ്ത് പുതിയൊരു റെയ്ഡ് സംസ്കാരത്തിനു തുടക്കമിട്ടിരിക്കുന്നു. നല്ലത്. നാളെ സുരേഷ്ഗോപി ജയറാം എന്നിവരുടേയും വീടുകളിലേക്കും, മറ്റന്നാള്‍ പ്രിത്വിരാജ് ദിലീപ് തുടങ്ങിയവരുടെ കൂരയിലേക്കും ആദായനികുതി വകുപ്പ് കടന്നു ചെന്നേക്കാം. അതിന്റടുത്ത ദിവസം മലയാളത്തിലെ കമ്പ്ലീറ്റ് താരങ്ങളെയും ചേര്‍ത്ത് ഒരു മള്‍ട്ടി സ്റ്റാര്‍ റെയ്ഡ് നടത്താനും ആദായ നികുതി വകുപ്പിനു ഉദ്ദേശമുണ്ടെന്ന് കേള്‍ക്കുന്നു. ഇപ്പോ മള്‍ട്ടി സ്റ്റാര്‍ പ്രോഗ്രാമുകള്‍ക്കാണല്ലോ ഡിമാന്റ്.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചതോടെ മമ്മൂട്ടി ഫാന്‍സ് ആകെ നാണം കെട്ടിരിക്കുകയാണ്‌. സൂപ്പര്‍ സ്റ്റാറിനേക്കാളും വലുത് മെഗാസ്റ്റാറാണെന്ന് വിശ്വസിക്കുന്ന മമ്മൂട്ടി ഫാന്‍സ്, മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് ഒരു ഡൈനോസര്‍ കൊംബെങ്കിലും കണ്ടെത്തേണ്ടണ്ടതായിരുന്നു എന്ന് അടക്കം പറയുന്നുമുണ്ട്. ആനയേക്കാളും വലുതാണ്‌ ഡൈനോസറെന്ന് ബയോളജിപ്പുസ്തകത്തില്‍ പഠിച്ചിട്ടുളവരു തന്നെയാണ്‌ ഫാന്‍സ്. കൊംബുള്ള ഡൈനോസര്‍ ഉണ്ടോ എന്നതൊരു പ്രസക്തമായ ചോദ്യമാണ്‌. കൊംബുള്ള ഡൈനോസറും ഉണ്ടായിരുന്നെന്നും അതിന് ടെറാസോറസെന്നോ, മൊസൈക്ക്സോറസെന്നോ, ടൈല്‍ സോറസെന്നോ മറ്റോ ആയിരുന്നു പേരെന്നും ചരിത്രം പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും ഒരു ഡൈനോസര്‍ കൊംബൊക്കെ കണ്ടെടുക്കാം. ഇങ്ങനെ പോയാല്‍ രജനി കാന്തിന്റെ വീട്ടില്‍ നിന്നും തിമിംഗലത്തിന്റെ കൊമ്പ്, അമിതാഭ് ബച്ചന്റെ വീട്ടില്‍ നിന്നും പറക്കും തളിക തുടങ്ങിയവയൊക്കെ കണ്ട് കിട്ടിയേക്കാം. ഇതൊക്കെ കണ്ടെത്തിക്കഴിയുംബോള്‍ ഇതിനൊക്കെ വേണ്ടിയായിരുന്നെങ്കില്‍, ആദായ നികുതി വകുപ്പിനേക്കാളും നല്ലത് പുരാവസ്തു ഗവേഷകര്‍ റെയ്ഡ് നടത്തുന്നതായിരുന്നെന്നും, കണ്ടു കിട്ടിയ മുതലു കമ്പ്ലീറ്റും മ്യൂസിയത്തിലേക്ക് കണ്ട് കെട്ടുകയാണെന്നും വരുമായിരുന്നു. അങ്ങനെയൊക്കെയായിരുന്നെങ്കില്‍ നാളെ തിരുവനന്തപുരം മ്യൂസിയത്തില്‍ പോകുംബോള്‍ നമുക്ക് പറയാമായിരുന്നു, ദേ മോഹന്‍ലാലിന്റെ ആനക്കൊമ്പ്. ദേ മമ്മൂട്ടിയുടെ ഡൈനോസര്‍ വാല്‍ മോതിരം. ദേ രജനി കാന്തിന്റെ തിമിംഗലപ്പല്ല്. ദേ അമിതാഭ് ബച്ചന്റെ....

വാല്:
സിനിമാ രംഗത്തെ സീനിയോറിറ്റിയും, വിശേഷണപ്പേരും, ഇമേജുമൊക്കെ അനുസരിച്ചാണ്‌ വക ഐറ്റങ്ങള്‍ കണ്ടെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും പ്രിത്വിരാജിന്റെ വീട്ടില്‍ നിന്നും സ്രാവിന്റെ ചെവി, ദിലീപിന്റെ വീട്ടില്‍ നിന്നും ഓന്തിന്റെ മൂക്ക്, ജയസൂര്യയുടെ വീട്ടില്‍ നിന്നും മത്തിയുടെ തല തുടങ്ങിയവയൊക്കെ കിട്ടാനാണു ചാന്‍സ്. നമ്മുടെയൊക്കെ വീട്ടില്‍ ആനക്കൊമ്പ് പോയിട്ട് നാടന്‍ പട്ടിയുടെ പല്ല് പോലും സൂക്ഷിച്ച് വെച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് നമുക്ക് ദെണ്ണമടിയ്ക്കാം. ഫാന്‍സുകാരുടെ വീട്ടില്‍ പട്ടിയുടെ പല്ല്, പൂച്ചയുടെ രോമം, പശുവിന്റെ അകിട് ഇത്യാദി സാധനങ്ങളൊക്കെ ഉള്ളതായാണു ഇന്റലിജന്‍സ് റിപ്പോര്‍
ട്ട്.


Related Articles
കാര്‍ട്ടൂണ്‍ കോര്‍ണര്‍
എണ്‍പതുകളിലെ ഒരു പ്രേമലേഖനം

ബുധനാഴ്‌ച, ജൂലൈ 20, 2011

പള്ളിക്കുന്നില്‍ വെരളിത്തരങ്ങള്‍

അവന്‍ ഇവനെക്കുറിച്ച് ബ്ലോഗെഴുതുന്നു, ഇവന്‍ അവനേക്കുറിച്ച് ബ്ലോഗെഴുതുന്നു. അവനും ഇവനും ചേര്‍ന്ന് മറ്റവനേക്കുറിച്ച് ബ്ലോഗെഴുതുന്നു. മറ്റവന്‍ ഇവന്മ്മാരെ രണ്ടിനേം കുറിച്ച് ബ്ലോഗെഴുതുന്നു. ഇവന്മ്മാരും ഈ മറ്റവനും ഉള്‍പ്പെടുന്ന എല്ലാ അവന്മ്മാരേയും കുറിച്ച് വേറേ കുറേ അവന്മ്മാര്‍ ബ്ലോഗെഴുതുന്നു. ഇങ്ങനെ പരസ്പ്പരം കരിവാരിത്തേച്ച് ബ്ലോഗെഴുതുന്നവന്മ്മാരെയെല്ലാം നല്ല കിണ്ണന്‍ തെറി വിളിച്ച് കൊണ്ട് ഇങ്ങനെയൊന്നും ബ്ലോഗെഴുതിയിട്ടില്ലാത്തവന്മ്മാര്‍ ബ്ലോഗെഴുതുന്നു. അതോടെ കിണ്ണന്‍ തെറി പറഞ്ഞ് ബ്ലോഗ്‌ എഴുതിയ എല്ലാ അവന്മ്മാരേയും തന്തയ്ക്ക് വിളിച്ച് കൊണ്ട് വേറേ ചിലവന്മ്മാര്‍ ബ്ലോഗെഴുതിക്കൂട്ടുന്നു. ഇങ്ങനെ തമ്മില്‍ തല്ലുന്ന എല്ലാ ഗഡികളുടേയും ബ്ലോഗില്‍ നിന്നും അവരുടെ ലിങ്ക് എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റി എന്നേപ്പോലുള്ള ചില എരണം കെട്ടവന്മ്മാര്‍ ഈ തമ്മില്‍ തല്ലിലേക്ക് ആളെ കൂട്ടുന്നു. വാര്‍ത്തയറിഞ്ഞ് ഫേസ്ബുക്ക് പുലികള്‍ അവരവരുടേതായ രീതിയില്‍ സകലമാന ബ്ലോഗര്‍മ്മാരേയും ശാസിക്കുന്നു, ഭത്സിക്കുന്നു, ഉപദേശിക്കുന്നു. ഇതാണിപ്പോഴത്തെയൊരു ട്രെന്റ്.

ഫേസ്ബുക്ക് ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഈ താത്വിക പ്രശ്നത്തിനു ആത്യന്തികമായ പരിഹാരങ്ങളും, പ്രശ്നങ്ങളെ ചൂടു പിടിപ്പിക്കാനുതകുന്ന നാടന്‍ തോക്കിലെ വെടിയുണ്ടകളും തുരുതുരാ വര്‍ഷിച്ച് കൊണ്ട് ഞാനുള്‍പ്പെടെയുള്ള ബൗദ്ദീകമായ ചിന്താഗതിയും ആശയപരമായ ഉന്നതിയുമുള്ള പൗരന്മ്മാര്‍ കത്തിക്കയറുന്നു. ഇതിനിടയില്‍ പരസ്പ്പര ബന്ധമില്ലാതെ കമ്ന്റ്റ്സോ ബ്ലോഗ് അപ്ഡേഷനോ പോസ്റ്റുന്ന ബ്ലോഗറന്മ്മാര്‍ തമ്മിലടിയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നവന്മ്മാരുടെ പുശ്ചവും അവഗണനയും മാത്രം നിഷ്ക്കരുണം നേരിടുന്നു. എന്നാല്‍ അതേ സമയത്ത് ഏതെങ്കിലും ബ്ലോഗിണി എന്തെങ്കിലും പോസ്റ്റിയാല്‍ അവളെ തലോടാനും പിന്നെ അവളെ സന്തോഷിപ്പിക്കാനും "കടാപ്പുറത്ത് പോയിട്ട് ഞാന്‍ മടങ്ങി വരുംബോള്‍ ബ്ലോഗമ്മയ്ക്ക് ചാളയോ, മത്തിയോ, മത്തങ്ങയോ, മാങ്ങാത്തൊലിയോ എന്തു വേണേലും കൊണ്ടെത്തരാം" എന്ന് സവിനയം പറയാനും സന്മനസ്സ് കാണിയ്ക്കുന്നുണ്ട്.

അങ്ങനെ ചര്‍ച്ച കാട് പിടിച്ച് പോകുംബോള്‍ അതിന്റെ അലയൊലികള്‍ ബസ്സിലും പ്ലസ്സിലും ഭക്ഷണം കഴിയ്ക്കുന്ന മെസ്സിലും വരെ നിറയുന്നു. ആരാണു ശരിയ്ക്കും ബ്ലോഗ് പുലി എന്ന സംവാദം എല്ലായിടത്തും തീവ്ര വിഷയമാകുംബോള്‍ അമേരിക്കയാണോ - റഷ്യയാണോ, സച്ചിനാണോ - ലാറയാണോ, മോഹന്‍ലാലാണോ - മമ്മൂട്ടിയാണോ, രജനികാന്താണോ - കമലഹാസനാണോ, അര്‍നോള്‍ഡാണോ - സ്റ്റാലോണാണോ, അര്‍ജന്റീനയാണോ - ബ്രസീലാണോ എന്നത് പോലെ ഇദ്ദേഹമാണോ - അദ്ദേഹമാണോ എന്നൊരു ചോദ്യം പ്രസക്തമായി ഉന്നയിക്കപ്പെടുന്നു. ഇദ്ദേഹവും അദ്ദേഹവും ചേര്‍ന്ന് ബ്ലോഗ് ലോകം കീഴടക്കുംബോള്‍ എന്നേപ്പോലുള്ള യുവ ബ്ലോഗര്‍മ്മാര്‍ക്ക് വേണ്ടി ഇവരൊക്കെ ഒഴിഞു തരണമെന്നു പറയാന്‍ ഇവിടൊരു സുകുമാര്‍ അഴീക്കോട് പോലുമില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഞങ്ങള്‍ക്കുള്ളു, ബെര്‍ളിയും വള്ളിക്കുന്നുമൊക്കെ ഇത്രയുമൊക്കെ പ്രായമായ സ്ഥിതിയ്ക്ക്, ഇത്രയുമൊക്കെ എക്സ്പീരിയന്‍സായ സ്ഥിതിയ്ക്ക് ഇനി മസാല പോസ്റ്റുകളോ ബ്ലൂ ലേഖനങ്ങളോ ഇടാതിരിയ്ക്കണമെന്നും, അതൊക്കെ പ്രായത്തിനു ചേരുന്ന പരിപാടികളായത്കൊണ്ട് ഞങ്ങള്‍ യുവ പ്രിത്വിരാജന്‍ ബ്ലോഗര്‍മ്മാര്‍ നടത്തിക്കൊള്ളാമെന്നും ഒരഭിപ്രായം എനിയ്ക്കുണ്ട്. പ്രത്യേകിച്ചും മലയാളം ബ്ലോഗ് ലോകത്ത് നന്നായി മലയാളം സംസാരിയ്ക്കുന്ന ഒരേയൊരാള്‍ എന്നാണ് എന്നേക്കുറിച്ച് ഈയിടെ എന്റെ അമ്മ പറഞ്ഞത്. (സത്യമായും ഇത് മലയാളത്തിലെ യങ്ങ് സൂപ്പര്‍ സ്റ്റാറിന്റെ ഇന്റര്‍വ്യൂവിന്റെ പാരഡിയായി നിങ്ങളിതിനെ കാണരുത്.)

അതവിടെ നില്‍ക്കട്ടെ. ബ്ലോഗര്‍മ്മാരുടെ തമ്മില്‍ തല്ലിന്റേയും കുറുന്തോട്ടി വാതത്തിന്റേയും കേസു കെട്ടിലേക്ക് തന്നെ മടങ്ങിച്ചെല്ലാം. എന്തായാലും ഒരു ബ്ലോഗര്‍ "പുലി" കഴിഞ്ഞയാഴ്ച്ച പോസ്റ്റിയ വരികളില്‍ മുന വെച്ച പോസ്റ്റ് തന്നെക്കുറിച്ചാണെന്നറിഞ്ഞിട്ടും മറ്റേ "പുലി" ഒന്നും മിണ്ടീട്ടില്ല. ഒരു മഹത്തായ മൂന്നാം ലോക മഹായുദ്ദമാണ് നമുക്കിതിലൂടെ നഷ്ട്ടമായത്. ആരോപണ പ്രത്യാരോപണങ്ങളും പക്ഷം തിരിഞ്ഞുള്ള ചൂടന്‍ കമന്റുകളും വായിച്ച് ഈയാഴ്ച്ചത്തെ ബോറടി മാറ്റാമല്ലോ എന്ന മോഹമാണു വട്ട് സോഡാ പോലെ പൊട്ടിപ്പോയത്. തന്നേക്കുറിച്ച് മറ്റേ "പുലി" ഇങ്ങനെയൊക്കെ എഴുതിയിട്ടും കമാന്നൊരക്ഷരം മിണ്ടാന്‍ പ്രസ്തുത ബ്ലോഗര്‍ തയ്യാറാആവാഞ്ഞത് എന്തുകൊണ്ടാണെന്നത് തന്നെ കൂലങ്കഷമായി
ചര്‍ച്ച
ചെയ്യപ്പെടേണ്ടുന്ന ഒരു വിഷയമായിരുന്നു. ഒരു പക്ഷേ കൂടുതല്‍ അനുകൂലമായ ഒരു സമയം നോക്കി ആളവിടെ കാത്തു നില്‍ക്കുകയാവാം. അങ്ങനെയിരിക്കുംബോഴാണു നമ്മുടെ മറ്റൊരു സുഹ്രുത് ബ്ലോഗര്‍, ആദ്യത്തെ ബ്ലോഗര്‍ക്കെതിരേ മറ്റ്ചില ആരൊപണങളുന്നയിക്കുന്നത്. അതോടെ കടുവയെപ്പിടിച്ച കിടുവയേ ബടുവ പിടിച്ചു എന്നു പറഞ്ഞതു പോലായിട്ടുണ്ട് കാര്യങ്ങള്‍.

അങ്ങനെ ബ്ലോഗറന്മ്മാരുടെ തമ്മില്‍ തല്ലിനേക്കുറിച്ചുള്ള ചര്‍ച്ച കൊഴുത്തു കൊഴുത്ത്, അടി, അടി പണി, പാര, വാഗ്വാദം, ആരോപണ പ്രത്യാരോപണങ്ങള്‍ എന്നീ പരിണാമ പ്രക്രിയയിലൂടെയൊക്കെ സഞ്ചരിച്ച്, ഏറ്റവും ഒടുവില്‍ അതൊരു വലിയ കൂട്ടച്ചിരിയിലോ ഷേക്ക് ഹാന്‍ഡിലോ തീര്‍ന്നേക്കാം. അന്നേരം എന്തിനാണീ ചര്‍ച്ച തുടങ്ങിയതെന്നോ, തങ്ങളുടെ ഈ ചര്‍ച്ച കൊണ്ട് കുറേ ശത്രുക്കളെയല്ലാതെ മിത്രങ്ങളെ സംബാധിച്ചോ എന്നും അറിയാത്തൊരവസ്ഥയില്‍ എല്ലാ ബ്ലോഗര്‍മ്മാരും കൂടി കൂട്ടം കൂടി നില്‍ക്കും. അവസാനം എല്ലാത്തിനും കാരണം ഗൂഗിളാണെന്നും
അവരുണ്ടാക്കിയ ഈ ബ്ലോഗെന്നു പറയുന്ന സാമാനമാണെന്നും ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ ഈ വക പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നെന്നും എല്ലാവര്‍ക്കും ബോധോദയം ഉണ്ടാകുന്നതോടെ എല്ലാ ചര്‍ച്ചകളും നീരാവിയായി അന്തരീക്ഷത്തില്‍ ലയിക്കുന്നു. അതോടെ പ്രശ്നം പര്യവസാനിക്കുന്നു. തല്ലു പൊട്ടും എന്ന പ്രതീക്ഷയോടെ മനസില്‍ ലഡ്ഡു പൊട്ടിച്ച് നിന്ന എല്ലാ കാഴ്ച്ചക്കാരും അതോടെ വീട്ടിലിരുന്ന് കുപ്പി പൊട്ടിച്ച് അവനവനായി അടിച്ച് "ഇങ്ങനെങ്കിലും ഒരടി നടന്നല്ലോ" എന്ന സന്തോഷത്തോടെ സായൂജ്യമടയുന്നു.


Related Articles
ബ്ലോഗേഴ്സ് റസ്‌ലിങ്ങ് 2011 എഡിഷന്‍
ഗൂഗിള്‍ ലോഗോയുടെ വികൃതികള്‍

തിങ്കളാഴ്‌ച, ജൂലൈ 18, 2011

അനോണിമസ് തേരട്ടകള്‍

പേരു വെളിപ്പെടുത്താതെ ബ്ലോഗ് കമന്റില്‍ ഭീക്ഷണി മുഴക്കുന്നവന്മ്മാരെ തന്തയ്ക്ക് പിറക്കാത്തവന്‍ എന്നു വേണം വിളിക്കാന്‍. അപ്പന്‍ ആരെന്നു ചോദിയ്ക്കുംബോള്‍ അപ്പുറത്തെ അപ്പാപ്പനെ ചൂണ്ടിക്കാട്ടുന്ന ജനുസില്‍ പെട്ടവന്മാരാണ് ഇങ്ങനെ ഭീക്ഷണി എഴുതി നടക്കുന്ന അനോണി കഴുവേറികള്‍... എന്ത് അഭിപ്രായം പറയാനുണ്ടെന്‍കിലും അത് നേരേ പറയണം. അതാണ് വേണ്ടത്. അല്ലാതെ ഹിജടയിസം കാണിയ്ക്കുന്നത് അതിനേക്കാള്‍ ചെറ്റത്തരമാണ്. ഇതിത്രയും പറഞ്ഞത് ഇന്നലെ ഒരുത്തന്‍ പടാര്‍ ബ്ലോഗില്‍ അനോണിമസ്സായിട്ട്
(ANONYMOUS: പേരറിയാത്ത, പേരുവയ്ക്കാത്ത, അജ്ഞാതനാമകമായ)
വന്നു ഭീക്ഷണി മുഴക്കിയിരിക്കുന്നു. ഞാന്‍ ബ്ലോഗ് നിര്‍ത്തണമത്രേ. അല്ലെങ്കില്‍ അവന്‍ എന്റെ സൈറ്റില്‍ വൈറസിനെ വിട്ട് സൈറ്റ് നശിപ്പിച്ച് പണ്ടാരമടക്കുമെന്ന്. അവന്‍ നശിപ്പിക്കുന്നെങ്കില്‍ നശിപ്പിക്കട്ടെ. എന്നു വെച്ചാല്‍ എന്റെ ബ്ലോഗെന്നു പറയുന്നത് തൊണ്ണൂറായിരം കോടി വിറ്റ് വരവുള്ള പ്രസ്താനമല്ലേ.. അവന്‍ എന്താ കരുതിയത്. ബ്ലോഗ് പൊയാല്‍ പോട്ടെന്നു വെയ്ക്കും. അത്ര തന്നെ...

കഴിഞ്ഞ ദിവസം ഒരു ബ്ലോഗിലെ പോസ്റ്റ് വായിച്ച് ഞാനൊരു കമന്റ് ഇട്ടിരുന്നു. സംഭവം അത്ര പോരെന്നും, നന്നായി എഴുതാന്‍ ശ്രമിയ്ക്കണമെന്നും ആയിരുന്നു എന്റെ കമന്റ്. പക്ഷേ ആ കമന്റ് കയ്യോടെ തന്നെ ആള്‍ ഡിലീറ്റിക്കളഞ്ഞു. നേരിയ ഒരു വിമര്‍ശനത്തെപ്പോലും ഭയപ്പെടുന്ന ഒരു ബ്ലോഗര്‍. അതിനു ശേഷമാണു എന്റെ ബ്ലോഗില്‍ പ്രസ്തുത ഭീക്ഷണി കമന്റ് വീണത്. ആ ബ്ലോഗര്‍ അങ്ങനെ അനോണിമസ്സായി എഴുതും എന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റില്‍ എത്തിയ മറ്റാരെങ്കിലും എന്റെ കമന്റ് കണ്ട് (ഡിലീറ്റുന്നതിനു മുന്‍പ്) എനിക്കിരിക്കട്ടെ ഒരു പണി എന്നു കരുതി എഴുതിയതാവാം. ആ കമന്റ് ഇട്ടവനു അതൊരു സന്തോഷമായി അതങ്ങനെ എന്റെ നെഞ്ചത്ത് കിടക്കണ്ടാ എന്നു തോന്നിയതു കൊണ്ട് മാത്രം ആ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്തു. .

ഞാന്‍ അങ്ങനെ ഓടി നടന്ന് സുഖിപ്പിക്കല്‍ കമന്റ് ഇടുന്ന ഒരാളല്ല. എനിക്ക് കൊട്ടക്കണക്കിനു കമന്റ്സ് വേണമെന്ന് യാതൊരു ആഗ്രഹവുമില്ല. എന്റെ കമന്റ് ബോക്സിന്റെ ആവറേജ് മൂന്നോ നാലോ കമന്റ്സാണ്. വല്ലപ്പോഴുമൊക്കെ അത് പത്തോ പതിനഞ്ചോ ആയേക്കാം അത്രേയുള്ളൂ. കമന്റ്സ് കിട്ടാന്‍ വേണ്ടി ഓടി നടന്ന് കണ്ട കൂതറ പോസ്റ്റുകള്‍ക്ക് "എത്ര മനോഹരം" എന്നെഴുതാന്‍ എന്നെ കിട്ടില്ല." അതു പോലെ ഇവിടുത്തെ ചില വനിതാ ബ്ലോഗര്‍മ്മാരെഴുതുന്ന, തരം താണ നാലു വരി പൈങ്കിളി കവിതകളെ ഉദാത്തം എന്നു വാഴ്ത്താനും നമ്മള്‍ പോകാറില്ല. ഇഷ്ട്ടപ്പെട്ടാല്‍ ഇഷ്ട്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. പറയുന്ന കാര്യങ്ങള്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിത്തന്നെയേ പറയാറുമുള്ളു. അല്ലാതെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ തെറിക്കമന്റ് ഇടുന്ന മൂന്നാംകിട അനോണിമസ്കളെപ്പോലെ എനിക്കാരേയും ഒളിയ്ക്കേണ്ട കാര്യമില്ല. പടാര്‍ ബ്ലോഗില്‍ പതിവായി കമന്റ് ഇടുന്നവരുടെ ബ്ലോഗുകളില്‍ അവരുടെ പോസ്റ്റ് വായിച്ചു എന്നറിയിക്കാന്‍ വേണ്ടി പലപ്പോഴും കമന്റ് ഇടാറുണ്ട്. പടാര്‍ ബ്ലോഗില്‍ കമന്റ്സ് ഇടാത്തവരുടെ ബ്ലോഗിലും എനിക്കിഷ്ട്ടപ്പെട്ട പോസ്റ്റുകള്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതാണ് കൂടുതലും. ഇനിയും വാഴ്ത്തേണ്ടവയെ വാഴ്ത്തുക തന്നെ ചെയ്യും. പക്ഷേ ഒരു കാര്യം ഇതോടെ തീരുമാനിച്ചു. ഇനി കൂതറ പോസ്റ്റുകള്‍ (കൂതറ ബ്ലോഗുകള്‍ അല്ല. ഏതു ബ്ലോഗിലും ചിലപ്പോള്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ ആരും ഇടാം. എന്റെ ബ്ലോഗിലും അങ്ങനെ സംഭവിക്കാം, സംഭവിച്ചിട്ടുമുണ്ട്) വായിക്കാനും പോകുന്നില്ല, അതിനു താഴെ കമന്റ്സ് ഇടാനും പോകുന്നില്ല. അതു പോലെ തന്നെ നമുക്ക് കമന്റ്സ് ഇടുന്നു എന്നു കരുതി അവരുടെയെല്ലാം പോസ്റ്റില്‍ പോയി ഉദാത്തമെന്നു പറയാനും നമ്മളില്ല. ഇക്കാര്യത്തില്‍ എന്റെ സുഹൃത്ത് രാകേഷ് റോസ് പുള്ളിക്കരന്റെ സ്വന്തം ബ്ലോഗില്‍ എഴുതിയ ഒരു കമന്റ് തന്നെയാണു എന്റേയും അഭിപ്രായം. "@ശരണ്യ: വന്നതിന് നന്ദി..മ്യൂച്ചല്‍ കചവടങ്ങളിലുള്ള താത്പര്യം കുറവാണ്...:)." ആരുടെ ബ്ലോഗും നന്നായിരിക്കുന്നെങ്കില്‍ മാത്രം വായിക്കും. ഈ നന്നാവലിന്റെ മാനദണ്ഡം എന്താണെന്നു വച്ചാല്‍, ഈ ബ്ലോഗ് അങ്ങ് വല്യ സംഭവം ആണെന്നും ബാക്കിയെല്ലാം പൊളിയാണെന്നുമല്ല പറയുന്നത്. അങ്ങനെയാരും തെറ്റി:ധരിക്കുകയും ചെയ്യരുത്. നമ്മുടേത് വെറും കൂതറ ബ്ലോഗാണെന്ന് നമുക്കറിയാം. ബ്ലോഗ് എഴുതുംബോള്‍, അതെന്തിനേക്കുറിച്ചായാലും അതൊരു ശരാശരി നിലവാരമെങ്കിലും പുലര്‍ത്തേണ്ടേ? വെറുതേ എന്തെങ്കിലും ചുമ്മാ എഴുതി വിട്ടിട്ട്, അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതൊരു ദ്രോഹമായിക്കാണുകയാണ് പലരുടേയും പതിവ്. വിമര്‍ശന കമന്റുകളെ ഒരേ നാണയത്തിന്റെ രണ്ടാമത്തെ വശമായെടുത്ത്, അതിനുള്ള മറുപടി അവിടെത്തന്നെ കൊടുക്കാന്‍ എന്തിനാണ് പേടിക്കുന്നത്. എന്റെ മൂന്നു പോസ്റ്റുകള്‍ക്ക് മൂന്നു തവണ പ്രത്യക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ഞാന്‍ പക്ഷേ ആ കമന്റ് എഴുതിയവരെ വെറുക്കാനോ, കമന്റ് ഡിലീറ്റാനോ പോയില്ല. പകരം എനിക്ക് പറയാനുള്ള മറുപടി അതിനു ചുവട്ടില്‍ തന്നെ എഴുതുകയാണു ചെയ്തത്. അതാണു ഞാന്‍ വിശ്വസിക്കുന്ന എന്റെ രീതി. എന്തായാലും ഇനി ആരേയും ഉപദേശിക്കുന്ന പരിപാടിയില്ല. എന്തിനു നമ്മളൊരു എം. ക്രിഷ്ണന്‍ നായരാകണം? എന്തിനു നമ്മുടെ കമന്റ്സ് ഒരു സാഹിത്യ വാരഫലം ആകണം?

ഏറ്റവും കൂടുതല്‍ കമന്റ്സ് കിട്ടുന്ന ബ്ലോഗാണു ഏറ്റവും നല്ല ബ്ലോഗെന്നു യാതൊരു അഭിപ്രായവുമില്ല. അങ്ങനെയെങ്കില്‍ ബെര്‍ളിയ്ക്കും, മറ്റു പല മികച്ച ബ്ലോഗര്‍മ്മാര്‍ക്കും കിട്ടുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി കമന്റ്സ് ചില ചപ്പടാച്ചി ഈനാമ്പേച്ചി പ്രണയ കവിതാ ബ്ലോഗുകള്‍ക്ക് കിട്ടുന്നുണ്ട്. എന്നു കരുതി റേറ്റിങ്ങില്‍ മുന്‍പിലുള്ള മികച്ച ബ്ലോഗുകളേക്കാള്‍ കിടിലണാണു മറ്റേ ബ്ലോഗെന്നോ, അല്ലെങ്കില്‍ മറ്റേ ബ്ലോഗിനേക്കാള്‍ മോശമാണു റേറ്റിങ്ങില്‍ മുന്‍പിലുള്ള ബ്ലോഗുകളെന്നോ ആരെങ്കിലും വിചാരിക്കുന്നുണ്ടാവില്ലെന്നു തന്നെയാണെന്റെ ധാരണ. കൂടുതല്‍ കമന്റ് വീഴുന്ന സ്ത്രീ ബ്ലോഗുകളിലെ വിഷയം എന്നും, പ്രണയം ആയിരിക്കും. അഞ്ചോ ആറോ വരികള്‍ പടച്ച് വിടും. എല്ലാം "അവന്‍ കാറ്റായി വന്നതും, ഏറോപ്ലെയിനായി വന്നതും, നാസയുടെ ഭ്രമണ പേടകമായി വന്നതും, ഒടുവില്‍ ഗര്‍ഭമായി വന്നതുമൊക്കെയായിരിക്കും." അതിനെപ്പോയി പുകഴ്ത്തലുകളുടെ ചെറിപ്പഴം കൊണ്ട് മൂടാന്‍ ആയിരം പേരും കാണും. എന്നാല്‍ അതില്‍ ഒരുത്തന്‍ പോലും ആ വനിതകളോട് "സുഹ്രുത്തേ എഴുത്ത് തുടങ്ങീട്ട് കുറേയായില്ലേ കുറച്ചൂടൊക്കെ നന്നായി എഴുതാന്‍ ശ്രമിച്ച് കൂടേ " എന്നു പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എല്ലായിടത്തും ഇതു തന്നെയാണു ഗതി. ബ്ലോഗ് എഴുതുന്നവള്‍ / എഴുതുന്നവന്‍, എഴുതി നന്നാവരുത് എന്നാഗ്രഹിക്കുന്നവരാണ്, അല്ലെങ്കില്‍ പ്രസ്തുത ബ്ലോഗ്ഗര്‍ ഇതേ നിലവാരത്തില്‍ തന്നെ കഴിഞ്ഞാല്‍ മതി എന്നാഗ്രഹിക്കുന്നവരാണ് "അതി മനോഹരമായ കവിത / കഥ" എന്ന കമന്റ്സ് ഇടുന്നതെന്നു ആരും തിരിച്ചറിയുന്നില്ല. അതാണ് ദയനീയം.

സ്ത്രീ ബ്ലോഗര്‍ എന്നു വേര്‍തിരിച്ച് എഴുതുന്നത് ഇനിയൊരു പുലിവാലാക്കണ്ട. സ്ത്രീകളുടെ ബ്ലോഗില്‍ കമന്റേറ്റര്‍മ്മാരുടെ ഒടുക്കത്തെ തിരക്കാണ്. പുരുഷ ബ്ലോഗര്‍മ്മാരില്‍ ചുരുക്കം ചില പേര്‍ക്കൊഴിച്ച് കമന്റുകള്‍ കിട്ടാന്‍ വല്യ പഞ്ഞമാണ്. അതുകൊണ്ട് സ്ത്രീകളുടെ ബ്ലോഗുകളെ സ്ത്രീ ബ്ലോഗെന്നോ, വനിതാ ബ്ലോഗെന്നോ അല്ലാതെ പുരുഷ ബ്ലോഗെന്നു വിളിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മാത്രം അങ്ങനെ സംബോധന ചെയ്യുന്നു.

പണ്ട് ബാല്യ കാലത്ത്, ബോബനും മോളിയേം അനുകരിച്ച് കാര്‍ട്ടൂണ്‍ വരച്ച് നടന്നപ്പോഴും, പിന്നീട് കയ്യെഴുത്ത് മാസികകളുടെ എഡിറ്ററായപ്പോഴും നമ്മള്‍ എഴുതുന്നത് നാട്ടിലുള്ള അഞ്ചാറു പേരെങ്കിലും വായിച്ചാല്‍ മതി എന്നൊരു പരിമിതമായ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാലിന്ന് ഈ ബ്ലോഗ് എന്നെ അറിയാത്ത, ഞാന്‍ അറിയാത്ത ഒരു നൂറു പേരെങ്കിലും കാണുന്നു, വായിക്കുന്നു. അതാണു സന്തോഷം. സ്റ്റാറ്റിസ്റ്റിക്സില്‍ കാണുന്ന വായനക്കാരുടെ കണക്ക് കൊണ്ട് തന്നെ എന്റെ പ്രതീക്ഷകളേക്കാള്‍ സംത്രിപ്തി തോന്നുന്നുണ്ട്. അല്ലാതെ വരുന്നവരെല്ലാം ഇവിടെ കമന്റിട്ട് ഇവിടെ ആയിരം കമന്റ്സ് തികയ്ക്കണമെന്നു തീരെ ആഗ്രഹമില്ല. കമന്റ് ഇടേണ്ടുന്നവര്‍ക്ക് കമന്റ് ഇടാം. അല്ലാത്തവര്‍ക്ക് ചുമ്മാ വായിച്ചിട്ട് പോകുകയോ, വായിക്കാതെ പോകുകയോ എന്നാ വേണേല്‍ ആവാം. എനിക്കൊരു പ്രശ്നവുമില്ല. എന്തായാലും ഞാന്‍ ഇപ്പോള്‍ അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കാന്‍ തീരുമാനിച്ചൂ. ഇനി അനോണിമസ്സുമാര്‍ കേറി കളിക്കണ്ട. ചില അനോണീമസ്സുകള്‍ നല്ല കമന്റ്സും ഇടാറുണ്ട്. അവര്‍ക്ക് സ്വന്തം പേരില്‍ കമന്റ് ഇട്ടാലെന്താ കുഴപ്പം. അവരുടെ സ്റ്റാന്‍ഡേര്‍ഡിനു പാകപ്പെടുന്നതല്ലേ ഈ ബ്ളോഗ്? അതോ ഇവിടെ സ്വന്തം ഐഡന്റിറ്റിയില്‍ കമ്ന്റ്റിയാല്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് പൊയ്പ്പോകുമോ? ഇത്ര ബുദ്ദിമുട്ടി ആരും കമന്റ് ഇടണമെന്നില്ല.അതുകൊണ്ട് ഇനി അനോണിമസൂകള്‍ പടാര്‍ ബ്ലോഗില്‍ വിലസണ്ട.

ബ്ലോഗെഴുതി എന്റെ കുറേ സമയം മിനക്കെടുന്നു എന്നല്ലാതെ ഇതിലൂടെ എനിക്ക് യാതൊരു ആദായവും ഇല്ല. ഇന്നലെ കമന്റിട്ട അജ്ഞാതന്‍ കമന്റേറ്ററോടാണിത് പറയുന്നത്. എന്റെ ബ്ലോഗ്‌ പോയാല്‍ പോട്ടെന്നു വെയ്ക്കും കൂവേ. പിന്നെ താങ്കള്‍, ഇത്തരം ഫ്രാഡ് പരിപാടികള്‍ക്ക് വേണ്ടി സമയം മിനക്കെടുത്താതെ, ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാന്‍ നോക്ക്. അതേ പോലെ മുഖമ്മൂടിയുടെ അകത്തൂന്നു പുറത്തേക്കിറങ്ങി സ്വന്തം ഐഡന്റിറ്റിയില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ശ്രമിക്ക്. അതൊരു വിമര്‍ശനമായാലും സ്വയം വെളിപ്പെടുത്തിച്ചെയ്യുന്നതിന് ഒരന്തസ്സുണ്ട്. ഈ ബ്ലോഗ് "നീ നിര്‍ത്തുന്നോ, അതോ ഞാന്‍ വൈറസ് കേറ്റി ഇത് നശിപ്പിക്കണോ " എന്നാണു നിങ്ങള്‍ ഭീക്ഷണിപ്പെടുത്തിയത്. ഒന്നുകില്‍ ഞാന്‍ ഇത് നിര്‍ത്തണം. അല്ലെങ്കില്‍ താങ്കളായിട്ടിത് നിര്‍ത്തിത്തരും. അതാണല്ലോ സൂചന. അപ്പോ രണ്ടായാലും ഫലം ഈ ബ്ലോഗിന്റെ മരണം. എങ്കില്‍ താങ്കളായിട്ട് തന്നെ ഇതങ്ങ് നിര്‍ത്തിക്കോ. ഞാനാര്‍ക്കും നേര്‍ച്ചയൊന്നും നേര്‍ന്നിട്ടില്ല ഈ ബ്ലോഗ് എന്റെ കുഴിമാടം വരെ എടുത്തോണ്ട് പോകാമെന്നു. ആയതിനാല്‍ പ്രീയ അനോണിമസ് സുഹ്രുത്തേ, തല്‍ക്കാലം ഞാനിവിടെ നിര്‍ത്തുന്നു. ഒപ്പ്!


Related Articles
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

വ്യാഴാഴ്‌ച, ജൂലൈ 14, 2011

സോള്‍ട്ട് ആന്റ് പെപ്പര്‍: ഒരു വെറൈറ്റി ഉണ്ടാക്കിയ കഥ

ഒരു നല്ല സിനിമ തീയേറ്ററില്‍ പോയിരുന്ന് ആസ്വദിച്ച് കണ്ടിട്ട് അതിന്റെ കുറ്റങ്ങളും കുറവുകളും എണ്ണിപ്പറഞ്ഞ് ക്രിട്ടിസൈസ് ചെയ്യുന്ന ഒരു സിനിമാ റിവ്യു അല്ല ഇതെന്ന് ആദ്യമേ പറഞ്ഞു കൊള്ളുന്നു. ഞാന്‍ ഈ സിനിമ കണ്ടതും ഈ സിനിമയേക്കുറിച്ച് ഇപ്പോ എഴുതുന്നതും ഒരു ശരാശരി പ്രേക്ഷകന്റെ അസ്വാദന നിലവാരത്തില്‍ മാത്രമാണു. കൊമേഴ്സ്യല്‍ സിനിമകള്‍ കാണുകയാണെങ്കില്‍ അതില്‍ നിന്നു നമ്മള്‍ മുടക്കിയ കാശിന്റെ മുതലും ഒരല്പ്പനേരം എന്റര്‍ടെയ്ന്മെന്റും കിട്ടണം എന്നാഗ്രഹിക്കുന്ന ഒരു സാദാ പ്രേക്ഷകന്റെ വിലയിരുത്തല്‍ മാത്രമാണീ ലേഖനം. അതുകൊണ്ട് അത്തരം ഒരു മുന്‍വിധിയോട് കൂടിമാത്രം ഈ റിവ്യൂ വായിക്കുക.

കഴിഞ്ഞ ദിവസമാണു
സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ കണ്ടത്. നല്ലൊരു എന്റര്‍ടെയ്ന്മെന്റ് മൂവി എന്നാണു ആകെമൊത്തം ടോട്ടലായുള്ള അഭിപ്രായം. സോള്‍ട്ട് ആന്റ് പെപ്പര്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വെയ്ക്കുന്നത് വെറൈറ്റികള്‍ മലയാളം സിനിമയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ക്രിത്യമായ ഒരു ഉത്തരമാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ നടക്കുന്ന കുറച്ച് രസകരമായ കാര്യങ്ങള്‍ അവതരിപ്പിച്ച്, പ്രേക്ഷകര്‍ക്ക് രുചികരമായ ഒരു സദ്യ നടത്തി എന്നിടത്ത് തുടങ്ങുന്നു സോള്‍ട്ട് ആന്റ് പെപ്പറിന്റെ ആദ്യ വിജയ ഗാഥ. ഞാന്‍ കാണുംബോള്‍, എറണാകുളത്ത് പത്മയില്‍ പടം ഹൗസ് ഫുള്ളാണ്. അതേ പോലെയായിരിക്കുമല്ലോ കേരളത്തിലെ മറ്റ് തീയേറ്ററുകളിലും. ആദ്യം തന്നെ ആഷിക്ക് അബുവിന്റെ ഈ ഉദ്യമത്തിനു നമുക്കൊരു ആശംസ നേരാം.
ഈ ചിത്രത്തിലെന്താണിത്ര കാര്യമായ വെറൈറ്റി എന്നൊക്കെ ചോദിച്ചാല്‍ അത്ര ഗംഭീര ലോകോത്തര വെറൈറ്റിയാ
ണ് എന്നു പറയാനും മാത്രമൊന്നുമില്ല. പക്ഷേ പടം മൊത്തതില്‍ വ്യത്യസ്തത ഉളവാക്കുന്നു. അതാനിതിന്റെ വെറൈറ്റി എന്നു പറയുന്നത്. അത് ഈ ചിത്രത്തിന്റെ പോസ്റ്ററുകളിലും, മീഡിയാ അഡ്വര്‍ട്ടൈസ്മെന്റുകളിലും തുടങ്ങി ടൈറ്റില്‍ ഓടുന്നതില്‍ നിന്നും, പടത്തിന്റെ ക്ലൈമാക്സ് വരെ നമുക്ക് ഫീല്‍ ചെയ്യുന്നു എന്നിടത്താണ് പടത്തിന്റെ വിജയം.

പടത്തിന്റെ ടൈറ്റിലിനൊപ്പം ചേര്‍ത്ത് കാണിക്കുന്ന "ഒരു ദോശ ഉണ്ടാക്കിയ കഥ" എന്ന ക്യാപ്ഷന്‍ പോലെ തന്നെ ഈ ചിത്രം ഒരു ദോശയെ ചുറ്റിപ്പറ്റിയാ
ണ് അതിന്റെ കഥാ തന്തുവിലേക്ക് പോകുന്നത്. ഇതിലെ നായകനായ കാളിദാസന്‍ എന്ന അവിവാഹിതനായ ആര്‍ക്കിയോളജിസ്റ്റ് മധ്യ വയസ്കനും, ഭയങ്കര ഭക്ഷണ പ്രീയനും, രുചി ഗവേഷകനും കൂടിയാണു. യാദ്രുശ്ചികമായി നംബര്‍ മാറിയെത്തുന്ന ഒരു ഫോണ്‍ കോള്‍ട് അദ്ദേഹത്തിന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിയ്ക്കുന്നു. നംബര്‍ തെറ്റി കാളിദാസനുമായി സംസാരിയ്ക്കുന്നത് അവിവാഹിതയും മധ്യ വയസിലേക്ക് കടക്കുന്നതുമായ മായ എന്ന സ്ത്രീയാണ്. ആദ്യത്തെ ചില്ലറ ഉടക്കുകള്‍ട്ക്ക് ശേഷം ഇരുവരും സൌഹൃദത്തിലാകുന്നു. കാളിദാസനും മായയ്ക്കും പൊതുവായുള്ള സവിശേഷത രുചികരമായ ഭക്ഷണം ഉണ്ടാക്കുക, അത് ആസ്വദിയ്ക്കുക തുടങ്ങിയ കാര്യങ്ങളിലാണ്. ക്രമേണ അത് അവര്‍ ഇരുവരേയും, പരസ്പരം നേരില്‍ കാണാതെ തന്നെ പ്രണയത്തിലേക്ക് കൊണ്ടെത്തിയ്ക്കുന്നു. അവര്‍ക്കിടയിലെ രണ്ട് കഥാ പാത്രങ്ങളാണ്, കാളി ദാസന്റെ അനന്തിരവനായ മനുവും, മായയുടെ റൂം മേറ്റായ മീനക്ഷിയും. ഇവര്‍ ഈ പ്രണയത്തിലേക്ക് ആകസ്മികമായി വന്നു പെടുന്നതോടെ കഥയ്ക്ക് ഒരു ട്വിസ്റ്റ് വന്നു ചേരുന്നു.

ഭക്ഷണവും, രുചിയും, കോമഡിയും ആവോളം വിളംബിയിരിക്കുന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ എല്ലാവിധ പ്രേക്ഷകര്‍ക്കും തികച്ചും ആസ്വാദ്യ ജനകമാ
ണ്. തീയേറ്ററില്‍ മുഴങ്ങുന്ന ചിരിയലകള്‍, ഈ ചിത്രത്തില്‍ ഉപ്പും എരിവും ആവശ്യത്തിനുണ്ടെന്ന് സമ്മതിയ്ക്കുന്നു. ലക്സാം സിനിമയുടെ ബാനറില്‍ ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ ഗംഭീര ഹിറ്റിലേക്ക് കുതിയ്ക്കുകയാണ്. കഥയും തിരക്കയും ശ്യാം പുഷ്ക്കരനും , ദിലീഷ് നായരുമാണു നിര്‍വഹിച്ചിരിയ്ക്കുന്നത്. സംഗീതം ബിജിബാല്‍. ഷയ്ജു ഖാലിദിന്റെ സിനിമാട്ടോ ഗ്രാഫി സൂപ്പറായിട്ടുണ്ട്. ഒപ്പം തന്നെ, പപ്പായ എന്ന ഡിസൈനേഴ്സിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകര്‍ഷിയ്ക്കുന്നു. വംബന്‍ താരങ്ങളില്ലാതെ, അധികം മുതല്മുടക്കില്ലാതെ, അധിക ഭാഗവും ഇന്‍ഡോര്‍ ഷൂട്ടിങ്ങ് നടത്തിയിരിയ്ക്കുന്ന ഈ സിനിമ പുതിയൊരു വാണിജ്യ തന്ത്രം കൂടിയാണ് പയറ്റിയിരിയ്ക്കുന്നത്. താര മഹിമ ഇല്ലാതെ രണ്ടാം നിര താരങ്ങളെ വെച്ചും ഹിറ്റ് സിനിമകള്‍ പുറത്തിറക്കാം എന്ന പുതിയൊരു വഴികാട്ടി കൂടിയാണീ സിനിമ. ആഷിഖ് അബു ഒരു യൂറോപ്യന്‍ കേരള മിക്സഡ് അന്തരീക്ഷം ഫീല്‍ ചെയ്യിക്കുന്ന തനതായ ഒരു പാത വെട്ടിത്തെളിച്ച് മുന്നേറുകയാണെന്നത് വെറൈറ്റികളാഗ്രഹിയ്ക്കുന്ന മലയാളി പ്രേക്ഷകര്‍ക്കൊരു നല്ല വാര്‍ത്ത കൂടിയാണ്.

ചിത്രം ഒട്ടും വിരസത ഉളവാക്കുന്നില്ല. എവിടേയും ഇഴച്ചിലോ വലിച്ചിലോ അനുഭവപ്പെടുന്നുമില്ല. രണ്ട് മണിയ്ക്കൂറേയുള്ളു പടം. അതിവേഗം കഥ പറഞ്ഞു പോകുന്ന ശൈലി.
പരസ്യ സംവിധായകനായി തുടക്കം കുറിച്ച് ഡാഡീകൂള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ ആഷിഖ് അബുവിന്റെ ഈ ചിത്രം ഒരു നല്ല പരസ്യം പോലെയും തോന്നിപ്പിക്കാം.
ഡാഡി കൂളില്‍ നിന്നും സോള്‍ട്ട് ആന്റ് പെപ്പറിലേക്കെത്തുംബോള്‍ ആഷിഖ് അബു ഫോര്‍മുല മാറ്റിപ്പിടിച്ചു എന്നു വേണം അനുമാനിയ്ക്കാന്‍. ചുരുങ്ങിയ സക്കന്റുകള്‍ക്കുള്ളിള്‍ കാര്യം പറയുന്ന പരസ്യ മേഖലയില്‍ നിന്നു ലഭിച്ച അനുഭവങ്ങള്‍ അദ്ദേഹത്തെ ഈ സിനിമയിലും നയിക്കുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ഇഴച്ചിലില്ലാതെ കഥ പറഞ്ഞതാണൊന്നാമത്തെ കാര്യം. അടുത്തത് ഇതിലെ വിഷ്വല്‍സിന്റെ കാര്യമാണ്. പല സീനുകളുടേയും പശ്ചാത്തലങ്ങള്‍ പരസ്യങ്ങളെ ഓര്‍മിപ്പിയ്ക്കും. ടൈറ്റില്‍ എഴുതിക്കാണിയ്ക്കുംബോഴും, പിന്നീട് ഇടയ്ക്കുള്ള ചില സന്ദര്‍ഭങ്ങളിലായി ചില വാചകങ്ങള്‍ എഴുതിക്കാണിയ്ക്കുന്ന ഗ്രാഫിക്സും പരസ്യങ്ങളില്‍ കാണാറുള്ളതാണ്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സ്വാധീനം പിന്നീട് പല ഇന്‍ഡ്യന്‍ സിനിമകളേയും അതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇതിലെ ചില സീനുകള്‍ ത്രീ ഇഡിയറ്റ്സിനെ ഓര്‍മിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. എങ്കിലും ഒരു പുതിയ പരീക്ഷണമെന്ന നിലയില്‍, ഒരു പുതിയ ശൈലി എന്ന നിലയില്‍, ഒരു പുതിയ പ്രമേയമെന്ന നിലയില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ മലയാള സിനിമയില്‍ ഒരു നവ ചൈതന്യം സ്രിഷ്ട്ടിക്കുന്നു.


നല്ല പാട്ടുകളും ഗാന ചിത്രീകരണ രംഗങ്ങളും ഈ ചിത്രത്തിന് പ്രത്യേകം മിഴിവു കൂട്ടുന്നു. അവിയല്‍ എന്ന മ്യൂസിക്ക് ബാന്റിന്റെ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. ഒരു പക്ഷേ ആഷിഖ് അബുവുമായുള്ള സൗഹൃദത്തിലൂടെ അവിയലിനു കിട്ടുന്ന ഒരു പ്രമോഷന്‍ കൂടിയായിരിക്കാം അത്. ലാല്‍, ബാബുരാജ്, ശ്വേതാ മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ലാലിന്റേയും ശ്വേതയുടേയും അഭിനയം വളരെ നന്നായിരിക്കുന്നു. ബാബുരാജെന്ന നടന്റെ പുതിയൊരു മുഖമാണീ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ സാധിയ്ക്കുന്നത്. ഒരു പക്ഷേ ഈ ചിത്രത്തിലൂടെ ഏറ്റവുമധികം പ്രയോജനം ഉണ്ടാകാന്‍ പോകുന്നത് ഇനി ബാബുരാജിനായിരിയ്ക്കാം..


Related Articles
സംവിധായകരേ ഇതിലേ... ഇതിലേ...
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍

ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍

സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്,
ആദ്യം തന്നെ ഒരപേക്ഷയുണ്ട്.
ഈ കത്ത്‌ ചുമ്മാ എന്കിലും ഒന്ന് വായിച്ചിട്ട് മാത്രമേ കീറി കളയാവൂ. പ്ലീസ്........

ഗ്രെയ്സ് മേരി എന്നെ വെറും കൂതറയായാണോ കാണുന്നത് എന്നൊരു സംശയം ഈയിടെയായി എനിക്ക് തോന്നുന്നുണ്ട്. അതെന്റെ കുഴപ്പമാണോ അതോ ഇനി ഗ്രെയ്സ് മേരിയുടെ നോട്ടത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. പക്ഷേ ഗ്രെയ്സ് മേരി ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഗ്രെയ്സ് മേരിയെ ഞാനൊരിയ്ക്കലും ഒരു കൂതറയായി ഇന്നേവരെ കണ്ടിട്ടില്ല. നേരു പറഞാല്‍ ഗ്രെയ്സ്മേരിയുടെ സൗന്ദര്യത്തില്‍ ഞാന്‍ എപ്പോഴും ലയിച്ച് പോകാറാണു പതിവ്. എന്നാ ഒടുക്കത്തെ സൗന്ദര്യമാണു ഗ്രെയ്സ് മേരിയുടേത്. ഉള്ളതു പറയാമല്ലോ ഗ്രെയ്സ് മേരിയ്ക്ക് മഴയത്തും വെയിലത്തും മാറാത്ത ഭംഗിയാണ്‌. ഇത്രയും സുന്ദരിയായ ഗ്രെയ്സ്മേരി എന്റെ കാമുകിയാകുന്നതില്‍ എനിക്കൊരു വിരോധവുമില്ല. കാരണം ഗ്രെയ്സ് മേരിയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ്‌. ഗ്രെയ്സ് മേരി എന്നെ ഒന്ന് നോക്കുന്നതും, എന്നോടൊന്നു സംസാരിക്കുന്നതും മാത്രം പ്രതീക്ഷിച്ചാണു ഞാന്‍ കോളേജില്‍ വരുന്നത്. അല്ലാതെ പഠിച്ചു പാസായി വല്യ കൊണാണ്ടര്‍ ആകാമെന്ന് കരുതിയിട്ടല്ല. ഗ്രെയ്സ് മേരിയ്ക്ക് ചിലപ്പോള്‍ ഞാന്‍ വെറുമൊരു "താനാരുവാ" ആയിരിക്കും. പക്ഷേ എനിക്ക് ഗ്രെയ്സ്മേരി അങ്ങനെയല്ല. ഗ്രെയ്സ് മേരിയെ എന്റെ ഹ്രിദയത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ നടക്കുന്നില്ല. ഗ്രെയ്സ് മേരി വല്ല കോക്രോച്ചോ, കീഠാണുവോ മറ്റോ ആയിരുന്നെങ്കില്‍ ഹിറ്റ് അടിച്ചെന്കിലും ഗ്രെയ്സ് മേരിയെ മനസില്‍ നിന്നും ഇല്ലാതാക്കാമായിരുന്നു. പക്ഷേ ഗ്രെയ്സ് മേരി ഹിറ്റ് അടിച്ചാലും പോകാത്തത്ര സൂപ്പര്‍ ഹിറ്റായി എന്റെ മനസ്സില്‍ കിടന്ന് ഓടുകയാണ്.


ഗ്രെയ്സ് മേരിയ്ക്കറിയാമോ ഗ്രെയ്സ് മേരീ, ഗ്രെയ്സ് മേരി എന്നെയൊന്ന് ഇഷ്ട്ടപ്പെടുവാന്‍ വേണ്ടി
ഞാന്‍ എന്നും രാത്രി സൈക്കിള്‍ അഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിക്കാറുണ്ട്. സൈക്കിള്‍ അഗര്‍ബത്തിയ്ക്ക് പണ്ടത്തേപ്പോലുള്ള ശക്തിയില്ലാഞ്ഞിട്ടോ, അതോ കര്‍ത്താവിനു സാംബ്രാണി ഇഷ്ട്ടമല്ലാഞ്ഞിട്ടോ എന്തോ, ഗ്രെയ്സ്മേരി മാത്രം എന്നെ ഇഷ്ട്ടപ്പെടുന്നില്ല. അഗര്‍ബത്തി കത്തിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നിന്നാരും പ്രാര്‍ത്തിയ്ക്കാറില്ലെങ്കിലും ഞാന്‍ അതും പരീക്ഷിച്ച് നോക്കിയത് എനിക്ക് സൈക്കിള്‍ അഗര്‍ബത്തിയിലുള്ള വിശ്വാസം കൊണ്ടല്ല ഗ്രെയ്സ്മേരീ. നിന്നെ എങ്ങനേയും എന്റെ സ്വന്തമാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്‌.

ഇപ്പോള്‍ ഇങ്ങനെയൊരു കത്ത്‌ എഴുതാന്‍ കാരണം എന്താണെന്നു വെച്ചാല്‍, വരുന്ന പരീക്ഷക്ക് ഗ്രെയ്സ് മേരി തോല്‍ക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രമാണ്. ഗ്രെയ്സ് മേരി ഇന്നലെ ജീനയോട് പറഞ്ഞില്ലേ "ഒന്നും അങ്ങോട്ട് ഓര്‍മയില്‍ നില്‍ക്കുന്നില്ല, അതുകൊണ്ടു എക്സാമിന് പൊട്ടാന്‍ ചാന്‍സുണ്ട്" എന്ന്. ഇന്നലെ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഗ്രെയ്സ് മേരിയുടെ തൊട്ടടുത്ത്, ഒരു ഇരുപതടി മാറി നില്‍പ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ഗ്രെയ്സ് മേരി പൊട്ടുമെന്നു കേട്ടപ്പോള്‍ എന്റെ ചങ്ക് പൊട്ടി. ഗ്രെയ്സ് മേരിയുടെ ഓര്‍മ ശക്തി കൂട്ടാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ഗ്രെയ്സ് മേരീ, ഞാന്‍ പറഞ്ഞു തരാം. തുളസിയില അരച്ചെടുത്ത് കറ്റാര്‍വാഴപ്പോളയില്‍ ചാലിച്ച്, ഗോ മൂത്രവും നാരങ്ങാ അച്ചാറും സമാസമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കോഴിക്കാട്ടത്തില്‍ മിക്സ് ചെയ്ത് ചാണക വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ബുദ്ധിയും ശക്തിയും വര്‍ദ്ധിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുക. അതല്ലെങ്കില്‍ സന്തോഷ് പാണ്ടിയോ സന്തോഷ് ബ്രഹ്മിയോ വാങ്ങി കഴിക്കുക. ബുദ്ദിയ്ക്കും, ശക്തിയ്ക്കും, ഉണര്‍വിനും, ഉന്മേഷത്തിനും സന്തോഷ് ബ്രഹ്മി നല്ലതാണ്‌.

ജീനയുമായുള്ള സംസാരമെല്ലാം കഴിഞ്ഞ്, ഗ്രെയ്സ് മേരി ഇന്നലെ കോളേജ്‌ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍, മനോരമയുടെ പത്രമോഫീസ് മുതല്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ഓഫീസ് വരെ ഞാന്‍ ഗ്രെയ്സ് മേരിയെ പിന്തുടര്‍ന്നിരുന്നു. ഗ്രെയ്സ് മേരി ആ മണ്ടയില്ലാത്ത ബസ്സ്റ്റോപ്പില്‍, പൊരി വെയിലത്ത് കെ.എസ്.ആര്‍.ടി.സി ബസ് കാത്തു നില്‍ക്കുന്നതും, ഒടുവില്‍ തുരുമ്പിച്ച ഓര്‍ഡിനറി ബസില്‍ കയറി പോകുന്നതും കണ്ടു എന്റെ കണ്ണ് നിറഞ്ഞു. സത്യത്തില്‍ ഗ്രെയ്സ് മേരി എന്നോട് കൂട്ടായിരുന്നെങ്കില്‍ ഇത്രയും ബ്യൂട്ടിയായ ഗ്രെയ്സ് മേരിയെ ഞാന്‍ എന്റെ സ്കൂട്ടിയില്‍ കയറ്റി ഊട്ടി വരെ കൊണ്ടു പോയേനെ.

ഗ്രെയ്സ് മേരി എന്നെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഓരോ ലഡ്ഡു പൊട്ടും. പക്ഷേ ഗ്രെയ്സ് മേരി ആ സതീശനെയോ ജോണ്‍സനെയോ നോക്കുമ്പോഴെല്ലാം എന്‍റെ ചങ്ക് പൊട്ടും. ഈ വക ആധികളും, വ്യാധികളും കാരണം വരാന്‍ പോകുന്ന സപ്ലിമെന്ററി പരീക്ഷയിലും ഞാന്‍ പൊട്ടും.
അങ്ങനെ സംഭവിച്ചാല്‍ അപ്പന്റെ കയ്യീന്ന് എന്റെ മുഖത്തൊരെണ്ണം പൊട്ടും. അന്നേരം ചിലപ്പോള്‍ എന്റെ വായിലെ പല്ല്‌ പൊട്ടും. അതോടെ ചിലപ്പോള്‍ എന്റെയീ വണ്‍വേ ലൈനും പൊട്ടും. എല്ലാം കൊണ്ടും വലിയൊരു പൊട്ടല്‍ ഇതിന്റെ ക്ലൈമാക്സില്‍ എന്നെ കാത്തിരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല. എല്ലാം ഒരു പൊട്ടല്‍ ആയി കലാശിച്ചാലും ഗ്രെയ്സ്മേരി എന്നെയൊരു പൊട്ടന്‍ ആയി കണക്കാക്കരുതേ എന്നൊരപേക്ഷ മാത്രമേ ഈ പാവം മാത്തുക്കുട്ടിയ്ക്കുള്ളു.

ഇതിനെങ്കിലും ഗ്രെയ്സ്മേരി ഒരു മറുപടി തരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തരില്ലേ ഗ്രെയ്സ് മേരീ. തരണം. തരാതിരിയ്ക്കരുത്. തരാതരം മറുപടികള്‍ തരം തിരിച്ച് കൊടുക്കാന്‍ കെല്പ്പുള്ള ഗ്രെയ്സ്മേരി ഇതിനുള്ള മറുപടി തരാതിരിയ്ക്കില്ല എന്നെന്റെ മനസ് പറയുന്നു.

മറ്റൊന്നും എഴുതാനില്ല. തല്‍ക്കാലം ഈ കത്ത് ഇവിടെ നിര്‍ത്തുന്നു. മറുപടി പ്രതീക്ഷിച്ച് കൊണ്ട്...
സ്വന്തം
മാത്തുക്കുട്ടി
ഒപ്പ്.

ഫ്രം:
പീ.പീ. മാത്തുക്കുട്ടി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


ടു:
ഗ്രെയ്സ് മേരി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.Related Articles

ബുധനാഴ്‌ച, ജൂലൈ 13, 2011

സദാചാരത്തരങ്ങള്‍

1) കോര്‍പ്പറേറ്റ് സ്വാമി നിരാഹാരം ചെയ്യുമ്പോള്‍ അവന്റമ്മേടെ യോഗ ചെയ്യുന്നോ, ഭോഗം ചെയ്യുന്നോ എന്നൊക്കെ തിരഞ്ഞുപിടിച്ച് വാര്‍ത്തയാക്കാന്‍ ശ്രമിയ്ക്കുന്ന ഇവിടുത്തെ മാധ്യമങളും , സ്വാമി ചുരിദാറണിഞ് ജീവനും കൊണ്ട് ഓടുമ്ബോള്‍ അതിന്റെയുള്ളില്‍ അടിപ്പാവാട ഇട്ടിട്ടുണ്ടോ എന്നു ബൈനോക്കുലര്‍ വെച്ച് കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഇവിടുത്തെ സോഷ്യല്‍ മീഡിയകളും, സാമി സ്ത്രീകള്ക്കിടയില്‍ കയറിയപ്പോള്‍ അങേര്‍ സ്ത്രീകളെ ടച്ചുന്നുണ്ടോ എന്നു നോക്കിയിരുന്ന എന്നേപ്പോലുള്ള അലവലാതികളും സ്വാമിയുടെ കയ്യിലുള്ള കോടികളുടെ കണക്കല്ലാതെ, അങ്ങേര്‍ക്ക് വല്ല ഉത്തരേന്‍ഡ്യന്‍ സിനിമാ നടിമാരുമായും ബന്ധമുണ്ടോ എന്നന്വേഷിച്ച് നടക്കുന്ന കൊച്ച് പുസ്തക ക്രൈം മാഗസിനുകളും നിര്‍വചിക്കുന്നത് മാധ്യമങ്ങളില്ലാതെ എന്താഘോഷമെന്നാണ്‌.

2) തസ്നീ ബാനു സംഭവത്തില്‍ പടാര്‍ ബ്ലോഗ് മന:പ്പൂര്‍വ്വം പ്രതികരിക്കാതിരുന്നതാണ്‌. (അല്ലെങ്കിലും പടാര്‍ ബ്ലോഗ് പ്രതികരിച്ചാലുടനേ ഇവിടേതാണ്ടൊക്കെയങ്ങ് നടക്കും...) പ്രസ്തുത സംഭവത്തില്‍ ഉന്നയിക്കപ്പെടാതിരുന്ന ചില വസ്തുതകളുണ്ട്. ഒരു സ്ത്രീ - അവര്‍ പരിചിതയോ അപരിചിതയോ ആയിരിക്കട്ടെ - പാതിരാ വെട്ടത്തില്‍ പര പുരുഷനൊപ്പം ഒരു പ്രദേശത്തെത്തുംബോള്‍ "ഈ രാത്രിയില്‍ നിങ്ങളിവിടെ എന്തു ചെയ്യുന്നു" എന്നു ചോദിക്കുന്ന നാട്ടുകാരന്റെ സാമാന്യ അവകാശത്തേപ്പോലും ക്രൂരമായി തകര്‍ത്ത് കളയുന്ന പുരോഗമന വാദത്തിന്റെ പണിപ്പുരയിലാണു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. നിങ്ങളുടെ നാട്ടിലെ, നിങ്ങളുടെ വീടിന്റെ മുന്‍പിലെ ഇട വഴിയില്‍ ഇനിയൊരു രാത്രി അപരിചിതരായ രണ്ട് പേര്‍ ലൈംഗീകബന്ധം പുലര്‍ത്തുന്നത് കണ്ടാല്‍ പോലും നിങ്ങള്‍ ദയവ് ചെയ്ത് പ്രതികരിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിനു അകത്താകാന്‍ ചാന്‍സുണ്ട്. ഇക്കണ്ട നാട്ടിലെ പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും നിങ്ങളെ വില്ലനാക്കി ചിത്രീകരിച്ച് കൊണ്ടും, പുരോഗമന കാലഘട്ടത്തിലെ അധോഗമന വാദിയായും വിലയിരുത്തിക്കൊണ്ടും ഇവിടെ ന്യൂസുകളും ഫീച്ചറുകളും കാര്‍ട്ടൂണുകളും ആഘോഷിക്കപ്പെടും.

തസ്നീ ബാനുവിനെ ഹീറോയിനിയാക്കാന്‍ മത്സരിച്ച പരട്ട പീറ മാധ്യമങള്‍ പിന്നീടെന്തു കൊണ്ടാണു പൊടുന്നനവേ നിശ്ചലമായത്. സത്യാവസ്ഥ മനസിലായപ്പോള്‍ ചമ്മലായിക്കാണണം. പക്ഷേ ക്രൂശിക്കപ്പെട്ട ആ നാട്ടുകാരുടെ അവസ്ഥ ഇനി എന്താവും? പാതിരാത്രിയില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ടാല്പ്പോലും അതിനോട് പ്രതികരിക്കാന്‍ അതെന്താണെന്നന്വേഷിക്കാന്‍ ഇനിയാരെങ്കിലും ധൈര്യപ്പെടുമോ? സൌമ്യമാര്‍ അക്രമിക്കപ്പെടുംബോഴും അപായച്ചങ്ങല വലിച്ച് കാര്യമെന്താണെന്നന്‍വേഷിക്കാന്‍ ആണുങ്ങള്‍ മടിക്കുന്നത് ഇതൊക്കെക്കൊണ്ട് കൂടിയാണ്‌.

3) മുൻപൊക്കെ കൗമാരക്കാരുടെ ചെറിയൊരു ദൗര്‍ബല്യമായിരുന്നു കൊച്ച് പുസ്തകങ്ങള്‍. അന്ന് അതു വായിച്ച് മനസില്‍ നെയ്യുന്ന രതി നിര്‍വേദങ്ങള്‍ മാത്രമായിരുന്നു ഒരോ കൗമാര കില്ലാഡികള്‍ക്കും ആശ്വാസമായിരുന്നത്. കാലം മാറി. ഇന്റര്‍നെറ്റ് അഭൂതപൂര്‍വമായി സ്വീകാര്യമായി. മൊബൈല്‍ ഫോണുകള്‍ ഇവിടെ വിപ്ളവം ശ്രിഷ്ട്ടിച്ചു. കാലില്‍ ചെരുപ്പില്ലാത്തത് അപമാനകരമോ അസ്വസ്തതയോ എന്നതു പോലെ തന്നെ മൊബൈലില്ലാത്തത് അന്തസ്സ് കേടാണെന്ന് വിചാരിക്കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്ക് മലയാളി അധപ്പതിച്ച് പോയിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. യു. കെ. ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് അവളുടെ മുങ്ങി മരണത്തിനിടയാക്കുകയും ചെയ്തതിന്റെ പേരില്‍ ഒരു എട്ട് വയസുകാരന്‍ ജുവൈനല്‍ ഹോമിലായിരിക്കുന്നു. മറ്റൊരു പീഡനക്കേസില്‍ എട്ടാം ക്ലാസു കാരിയെ പീഡിപ്പിച്ചിരുന്നത് അതേ ക്ലാസിലെ അവളുടെ സഹപാഠികളായ വിദ്യാര്‍ഥികള്‍. കുറച്ച് നാള്‍ മുന്‍പ് ഒരു മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥി അയല്‍ വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് മരപ്പോത്തിലോളിപ്പിച്ച് വച്ചു.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന അന്വേഷണം നമ്മളെ കൊണ്ടെത്തിക്കുന്നത് പത്രങ്ങള്‍, ചാനലുകള്‍, ഇന്റെര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ മാധ്യമങ്ങളാണ്‌ പ്രതിയെന്ന സത്യത്തിലേക്കാണ്‌. കൊച്ച് പുസ്തകത്തില്‍ വായിച്ച് മാത്രമറിയാന്‍ കഴിഞ്ഞ അനുഭവങ്ങളുടെ നേരിയ സാധ്യതയില്‍ നിന്നു ചാനലുകളിലും പത്രമാസികകളിലും പരസ്യങ്ങളിലും എഴുന്നു നില്‍ക്കുന്ന ലൈംഗീകത മുതല്‍ ഇന്റര്‍നെറ്റിലും, കൈക്കുംബിളിലെ മൊബൈലിലും ലഭിക്കാവുന്ന ഒറിജിനല്‍ വീഡിയോ ക്ലിപ്പിങ്ങ്സുകളുടെ ചലനപരതയിലേക്കു വരെയാണ്‌ ഇന്നത്തെ തലമുറ ഗതിവേഗം ചെയ്തിരിക്കുന്നത്. കണ്മുന്‍പില്‍ അരങ്ങേറുന്ന രതി ക്ലിപ്പിങ്ങ്സുകളുടെ ഹാങ്ങോവര്‍ പലരേയും അതെല്ലാമൊന്ന് ചെയ്തുനോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നുമാണ് ഒരോ ജുവൈനല്‍ ഹോം സ്റ്റോറികളും, ഒരോ പീഡന കഥകളും തുടക്കം കുറിയ്ക്കുന്നത്...

ചര്‍ച്ച ചെയ്യേണ്ടുന്ന വലിയൊരു വിഷയമാണീത്. അതായത് മാധ്യമങ്ങളുടെ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ ഇന്നത്ത അവസ്ഥയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നത്. പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിണ്ടിക്കേറ്റ് വാസ്തവത്തില്‍ ഇതാണ്‌. നമ്മെ തകര്‍ത്തു തരിപ്പണമാക്കാന്‍, നമ്മുടെ മൂല്യങ്ങളെ കാറ്റില്‍ പറത്താന്‍ കുട്ടികളെ വഴിതെറ്റിയ്ക്കാന്‍... ഇതിനെല്ലാം ഇവിടെയൊരു മാധ്യമ സിണ്ടിക്കേറ്റ് അദ്ര്യ്ശ്യമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.Related Articles
കുരുന്നുകളുണ്ടോ, ഒന്നു പീഡിപ്പിക്കാന്‍
ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

മാരന്റെ ഡപ്പാംകൂത്ത് അവസാനിച്ചു. ഇനി ശോക ഗാനങ്ങള്‍

തമിഴ്നാട്ടില്‍ കിലോഗ്രാമിന് ഒരു മന്ത്രി എന്ന കണക്കിലാണു പുറത്താവുകയോ, അകത്തു പോവുകയോ ചെയ്യുന്നത്. വില മെച്ചം ഗുണം തുച്ചം എന്നതാണിപ്പോ അവിടുത്തെ സ്ഥിതി. മന്ത്രിയുടെ വിലയും മന്ത്രി സംബാദിച്ച വിലയും ഒടുക്കത്തെ മെച്ചമാണ്. ബട്ട് അതുകൊണ്ട് ആയുഷ്കാലമുണ്ടാകേണ്ടുന്ന ഗുണം മാത്രം തുച്ചമെന്നേ പറയേണ്ടൂ. എ. രാജ, കനിമൊഴി, ഇപ്പോ മാരനും. എല്ലാരും വാലേ വാലേ പുറത്തേക്കും അകത്തേക്കുമൊക്കെയായി പ്രയാണത്തിലാണ്.

കേന്ദ്രത്തിലെ ടെക്സ്റ്റയില്‍സ് മന്ത്രിയായിരുന്ന മാരനു ഇന്നലെ മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ കിട്ടി. ഇനി ആചാര വെടി മാത്രം ബാക്കി.. തീഹാറിന്റെ അകത്തേക്ക് എപ്പോള്‍ എന്നൊരു പ്രസക്തമായ ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് മാരന്‍. കാര്യങ്ങളൊക്കെ ഇങ്ങനെ ആയ
സ്ഥിതിയ്ക്ക് തമിഴ്നാട്ടിലെ സമകാലിക സ്ഥിതി വിശേഷങ്ങളെ ഒന്നു കൂലങ്കഷമായി നിരൂപണം ചെയ്യേണ്ടതുണ്ട്. സംഭവം കവിതയുമായും പാട്ടുമായും കാവ്യ ഭാവനയുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് നിരൂപണ ചുമതല ടി. പീ ശാസ്ത മംഗലം ഏറ്റെടുക്കുന്നതാണു നല്ലതെന്നേ പടാര്‍ ബ്ലോഗിനു പറയാനുള്ളു. അതു ചിലപ്പോ പടാര്‍ ബ്ലോഗിന്റെ അറിവിന്റെ തുശ്ചത കൊണ്ടായിരിക്കാം. എന്നാലും മലയാള കാവ്യ ശാഖയ്ക്ക് അതൊരു മെച്ചമായ മുതല്‍ക്കൂട്ട് തന്നെയാവും എന്ന കാര്യത്തില്‍ സംശയം ഏതും ഇല്ല താനും. മുതലു കട്ടവന്മ്മാര്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും മനസിലാക്കുന്നത് നല്ല കാര്യമാണ്. കാശുള്ളവന്‍ കത്തോലിക്കയും കാശില്ലാത്തവന്‍ തൊലിക്കയും ആണെന്നു പണ്ടേതോ വിദ്വാന്‍ പറഞ്ഞു വെച്ചത് അച്ചട്ടായിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ട് കൂടിയാണല്ലോ ഇത്.

പറഞ്ഞു വന്നത് കവിതയേയും നിരൂപണത്തേയുമൊക്കെക്കുറിച്ചാ
ണ്. കവിതയും മാരനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പടാര്‍ ബ്ലോഗിന്റെ റോയിട്ടേഴ്സ് ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മാരന്‍ മാത്രമല്ല തമിഴ്നാട് മൊത്തമായും കവിത, സിനിമാപ്പാട്ട് തുടങ്ങിയവ ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. മാരന്‍ എന്നു പറഞ്ഞാല്‍ തന്നെ കവിത തുളുംബുന്ന പേരാണ്. "അവളുടെ മാരന്‍, മനസിലെ മാരന്‍" തുടങ്ങി അനേകമനേകം കവിതകളോ പാട്ടുകളോ മാരനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയിട്ടുമുണ്ട്. മാരന്‍ ഒരു പടികൂടി കടന്നാല്‍ അവനൊരു ജാരനായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. മാരന്‍ ഒരു ജാരന്‍ കൂടിയായിരുന്നു. അധികാരത്തിന്റെ ഇരുണ്ട അകത്തളങ്ങളേയും, സംബത്തിന്റെ വിശാല ഗോപുരങ്ങളേയും, അഴിമതിയുടെ കരാള അണ്ടര്‍ ഗ്രൗണ്ടുകളേയും പ്രണയിച്ച് നടന്ന ഒരു മഹാനാണു മാരന്‍ അധവാ ജാരന്‍. അദ്ദേഹത്തിനു മുന്‍പ് അധികാരത്തില്‍ നിന്നും ക്ലീന്‍ബൗള്‍ഡ് ആയ കനിമൊഴിക്കൊച്ചമ്മ ഒരു കവയത്രിയായിരുന്നു. കനിമൊഴി എന്ന പേരില്‍ തന്നെയുണ്ടൊരു കവി മൊഴി. കനിമൊഴി എന്നു നമ്മള്‍ പറയുംബോഴത് നമ്മുടെ വായില്‍ തേന്മൊഴിയിറ്റിക്കും. ഇപ്പോള്‍ നാട്ടുകാരുടെ തെറിമൊഴി കേട്ട് സസുഖം തീഹാറിലിരുന്ന് മെഴുകുതിരി ഉണ്ടാക്കുകയാണാ പാവം. പണ്ടൊരു കന്യാസ്ത്രീ പറഞ്ഞതുപോലെ "മെഴുകുതിരിയിലും മായമോ" എന്നു പറയാന്‍ ആ മഹിളയ്ക്ക് ഇട വരാതിരിക്കട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളു. എ. രാജയുടെ കാര്യത്തിലാണെങ്കില്‍ കവിതയിങനെ കോര്‍പ്പറേഷന്‍ പൈപ്പു പോലെ തുളുംബി നില്‍ക്കുകയാണ്. പണ്ടൊക്കെ ഇവിടം ഭരിച്ചിരുന്ന എല്ലാ രാജാക്കന്മ്മാരുടേയും കൊട്ടാരത്തില്‍ കാളിദാസന്‍, ഭാസന്‍, ആഭാസന്‍ തുടങ്ങിയ കവി ശ്രേഷ്ട്ടന്മ്മാരുടെ പട തന്നെ ഉണ്ടായിരുന്നതായി ബി.ബി.സി. റിപ്പൊറ്ട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിനു രാജ രാജ ചോഴന്‍ നാന്‍, രാജാക്കന്മ്മാരുടെ രാജാവേ തുടങ്ങിയ പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജയുടെ കവിതാ ബന്ധമാണ്. അധവാ സംഗീത ബന്ധമാണ്. എന്നതായാലും വേണ്ടില്ല. ആകെ മൊത്തം കവിതാമയമായിരിക്കുകയാണിപ്പോ തമിഴ്നാട്.

ഇതെല്ലാം കാരണം തമിഴ് മക്കളുടെ
സ്ഥിതിയും സമൂലമായൊരു അഭിരുചി മാറ്റത്തിനു വിധേയമായിരിക്കുകയാണ്. കൂതറ ഡപ്പാംകൂത്ത് പാട്ടുകളെ ആരാധിച്ച് നടന്നവരാണ് തമിഴ് ജനത. ഒരഞ്ചാറു മാസം മുന്‍പ് വരെ അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങള്‍ അവരെ പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ടോ എന്ന് ആരും സംശയിച്ചു പോകുന്ന സിറ്റുവേഷനാണിപ്പോ നടമാടുന്നത്. നാക്കുമുക്കയും, അപ്പടിപ്പോടും, വാളമീനുക്ക് കല്യാണവും, നാന്‍ അടിച്ചാ താങ്കമാട്ടയുമൊക്കെ ആഘോഷിച്ച് നടന്ന് പാവം സംഗീത പ്രാന്തന്മ്മാര്‍ ഈയിടെയായി ഡപ്പാംകൂത്തില്‍ നിന്ന് ട്രാക്കുമാറി നിത്യഹരിത ശോക ഗാനംഗളിലേക്ക് കൂറു മാറിപ്പോയിരിക്കുന്നു. കലികാലം എന്നല്ലാതെന്താ പറയുക. അണ്ടം കാക്കാ കൊണ്ടക്കാരി എന്ന പാട്ടൊക്കെ ഇപ്പോ പണ്ടം കട്ട കൊള്ളക്കാരീ എന്നോ കൊള്ളക്കാരനെന്നോ ഒക്കെയായി രൂപഭേദം `വന്നിട്ടുണ്ട് എന്തായാലും ടെലികോം മന്ത്രിയായിരിക്കുംബോള്‍ അഴിമതി നടത്തിയതിനു ടെക്സ്റ്റയില്‍ മന്ത്രിയായിരിക്കുംബോള്‍ പണികിട്ടിയ മാരന്റെ ദുര്യോഗത്തെക്കുറിച്ച് അഴിമതിചരിതം നാലാം ഖണ്ടം എന്നൊരു മഹാകാവ്യമെഴുതാനുള്ള സ്കോപ്പൊക്കെ മലയാള കവികള്‍ക്കു മുന്‍
പിലും ഇടപ്പുണ്ട്.


Related Articles
രാജയുടെ കട പൂട്ടി.
ഒബാമ കൊന്നു, ഒസാമയെ

വ്യാഴാഴ്‌ച, ജൂലൈ 07, 2011

മറുപടി

അവ്ളോടെനിക്ക് തീര്‍ത്താൽ തീരാത്തത്ര പ്രണയമായിരുന്നു. പ്രണയം ഭ്രാന്തമായപ്പൾ തീവ്രമായ മനസുമായി ഞാന്‍ അവളെ ഭ്രമണം ചെയ്യാന്‍ തുടങ്ങി. പക്ഷേ എല്ലായ്പ്പോഴും അവൾ എന്റെ തീവ്രതകളെ നിശ്ചേതനമാക്കിക്കൊണ്ട് അകന്നകന്നു പോയി.

അവൾ നോക്കുമെന്നു ഞാൻ ആഗ്രഹിച്ചു.
നോക്കിയില്ല.
അവൾ ചിരിക്കുമെന്നു ഞാന്‍ ആഗ്രഹിച്ചു.
ചിരിച്ചില്ല.
അവൾ മിണ്ടുമെന്നു ഞാന്‍ ആഗ്രഹിച്ചു.
മിണ്ടിയില്ല.
അവൾ എന്നെയൊന്നു പരിഗണിക്കുമെന്നു ഞാൻ ആഗ്രഹിച്ചു. പരിഗണിക്കുകയേയുണ്ടായില്ല.അവളുടെ പരിഗണന എല്ലായ്പ്പോഴും ക്ലാസിലെ സുന്ദരന്മ്മാരായ ആൺകുട്ടികളോടായിരുന്നു.
ഒഴിവു വേളകളിൽ അവൾ എന്റെയടുത്ത് വന്നിരിയ്ക്കുമെന്നു ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അവൾക്കിരിയ്ക്കാന്‍ മറ്റു പലരുടേയും കൂട്ടങ്ങൾ കാത്തിരിക്കാന്‍ ഉണ്ടായിരുന്നു.
അവൾ എനിക്ക് പറയാനുള്ളത് കേൾക്കാന്‍ സന്മനസ്സ് കാണിയ്ക്കുമെന്നു വിചാരിച്ചു. പക്ഷേ അവൾക്കതിനുള്ള സന്മനസ്സ് ഇല്ലായിരുന്നു.
അവൾ യെസ് പറയുമെന്നു ഞാന്‍ ആഗ്രഹിച്ചു.
യെസ് പറഞ്ഞില്ല.
അവൾ നോയെങ്കിലും പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.
പക്ഷേ നോ പോലും പറയാനുള്ള ഹ്രിദയ വിശാലത അവൾക്കുണ്ടായിരുന്നില്ല.
അവൾ എന്നോടല്പ്പം സൗഹൃദം കാട്ടിയെങ്കിൽ എന്നു ഞാൻ ആശിച്ചു.
അവൾക്ക് സുഹ്രുത്തുക്കളായി നൂറു പേരുള്ളപ്പോള്‍ എന്നോടെന്തിനു
സൗഹൃദം കാട്ടണം?
വിവാഹം ആലോചിച്ച് അവളുടെ വീട്ടിലേക്ക് പോയാലോ എന്നു ഞാൻ ചിന്തിച്ചു. അതറിഞ്ഞ
അവൾഅന്നാദ്യമായെന്നെ നോക്കി.
ചിരിച്ചു.
മിണ്ടി.
പരിഗണിച്ചു.
എനിക്ക് പറയാനു
ള്ളത് മുഴുവന്‍ കേൾക്കാന്‍ സന്മനസ്സ് കാണിച്ചു.
എന്റെയരികത്ത് വളരെ നേരം ഇരുന്നു.

യെസ്സോ, നോയോ പറയേണ്ടുന്ന ഘട്ടത്തിൽ മിടിയ്ക്കുന്ന ഹ്രിദയവുമായി ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി ആകാംഷയോടെ ഇരുന്നു... അപ്പോൾ അവൾ പതിയെ എന്നോട് പറഞ്ഞു,


"എനിക്കതിനു കഴിയൂല. കാരണം എനിക്ക്‌ വേറൊരു പ്രയമുണ്ട്. 'അവൻ" എന്നെ തീവ്രമായി സ്നേഹിക്കുന്നുണ്ട്. അവനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. ഞങ്ങൾ തമ്മിൽ ഏഴ് മാസമായി പ്രണയത്തിലാണ്..."!"

ഞാന്‍ ഒന്നും മിണ്ടിയില്ല. അതെന്താ അങ്ങനെ പറഞ്ഞത് എന്നു പോലും ചോദിച്ചില്ല. വിദൂരതയിലേക്ക് കണ്ണുകൾ പറിച്ച് നട്ട എന്റെ കണ്ണിലെ നീർത്തുള്ളികൾ തുളുംബാതിരിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. യെസ് പ്രതീക്ഷിച്ച എനിക്ക് നോയെങ്കിലും കിട്ടിയല്ലോ എന്ന് ഞാന്‍ വ്രിഥാ ആശ്വസിച്ചു.

ഇപ്പോൾ ഞാന്‍ ബാറിലാണ്. ചുണ്ടിൽ എരിയുന്ന പതിനാലാമത്തെ സിഗരറ്റും, മുന്‍പിൽ തുളുംബുന്ന എട്ടാമത്തെ ലാർജും. തല മരവിച്ചും, കണ്ണുകൾ ഘനീഭവിച്ചും ഇരിക്കുന്ന എനിക്ക് മീതേ ബാറിലെ അരണ്ട വെളിച്ചം പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു...Related Articles
കുമ്പറാസിപ്പിട്ടോ
ലെബനനിലെ ദേവതാരുക്കള്‍


തിങ്കളാഴ്‌ച, ജൂലൈ 04, 2011

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍


അരുന്ധതി റോയിയുടെ ബുക്കര്‍ പുരസ്കാരം ലഭിച്ച നോവല്‍, ഗോഡ് ഓഫ് സ്മാള്‍തിങ്സ്
ഒരല്‍പ്പം വൈകിയാണെങ്കിലും
മലയാളത്തില്‍ എത്തിയിരിക്കുകയാണ്.
അരുന്ധതി റോയിയെയും
അയ്മനത്തെയും
വിഖ്യാതമാക്കിയ ഗോഡ് ഓഫ് സ്മാള്‍തിങ്സിന് പരിഭാഷ
നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ കഥാകാരി പ്രീയ എ.എസ്. ആണ്.
ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച
പുസ്തകം ഇനി മലയാളത്തിനും, മലയാളിക്കും സ്വന്തം.
പുസ്തകത്തിന്റെ മലയാളീകരിച്ച പേര്
"കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ ."

റാഹേല്‍ എന്നും, എസ്ത എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളിലൂടെ
കുഞ്ഞുകുഞ്ഞ് കാര്യങ്ങളുമായി മുഴുവന്‍ വായനക്കാരെയും ആസ്വദിപ്പിച്ച വലിയ നോവല്‍ കേരളത്തിന്‍റെ
വായനാമനസിലേക്കും വന്നെത്തുന്നു. സാധാരണയായി
മലയാളത്തില്‍ ലഭിക്കുന്ന ഇംഗ്ലീഷ്‌ ക്ലാസിക്ക് നോവലുകളുടെ
വിവര്‍ത്തനങ്ങള്‍പ്പോലെ ജീവസ്സറ്റതായിരിക്കില്ല ഈ പരിഭാഷ
എന്നത് ഗ്യാരന്‍റിയാണ്‌. പ്രീയ എ.എസ്. പറഞ്ഞത് അനുസരിച്ചാണെങ്കില്‍
അവര്‍ മൂന്നു വര്‍ഷമെടുത്താണ് ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത്.
ഒരു നോവല്‍ സ്വന്തമായി എഴുതുന്ന അധ്വാനം വേണ്ടി വന്നു എന്നു ചുരുക്കം.
നിരവധിയനവധി തവണകള്‍ അരുന്ധതി റോയിയുമായി നടത്തിയ ചര്‍ച്ചകളിലൂടെ അവരുടെ
മനസിലുള്ള അതേ ഗോഡ് ഓഫ് സ്മാള്‍തിങ്സിനെത്തന്നെയാണ്‌
മലയാളത്തിലേക്കാക്കിയതും.

ഇതിലെ വായനാനുഭവത്തിലെ സംസാര ശൈലി എന്നു പറയുന്നത് കോട്ടയം മലയാളമാണ്‌.
ഒരു സന്ദര്‍ഭത്തില്‍ രവി ഡി.സി യും, അരുന്ധതി റോയിയും തനി
കോട്ടയം മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ
കവ്തുകം കൊണ്ടാണ് പ്രീയ എ.എസ്. അതേ ശൈലി തന്നെ ഉപയോഗിച്ചത്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ തീര്‍ച്ചയായും പതിവു വിവര്‍ത്തനങ്ങളെ അതിശയിപ്പിക്കുന്ന ഒന്നുതന്നെയാവും
എന്ന കാര്യത്തില്‍ ഡി.സി. ബുക്ക്സ് ഉറപ്പ് തരുന്നുണ്ട്. ഇന്നുവരെ ഇതു വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഒരു ഉപഹാരമാകുന്നു ഈ നോവല്‍.


Related Articles
കുമ്പറാസിപ്പിട്ടോ
മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

ശനിയാഴ്‌ച, ജൂലൈ 02, 2011

പറവൂര്‍ കേസിലെ സിനിമാ അങ്കിള്‍മാര്‍

പറവൂരെ പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാള സിനിമാ സെലിബ്രിറ്റികളാര്? പരവൂര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാള സിനിമാ, സീരിയല്‍, ആല്‍ബം മേഖലയിലെ പല പ്രമുഖരുടേയും അടിത്തറ ഇളകുമോ? പറവൂരെന്നു കേള്‍ക്കുംബോള്‍ ഉറക്കം നഷ്ട്ടപ്പെടുന്ന ഹാസ്യതാരങ്ങള്‍ ആര്? നിരവധി ചൊദ്യങ്ങളുടെ ഇടയിലൂടെ മലയാള പത്രമാധ്യമ രംഗത്തേയും, പൊതുജനത്തേയും ത്രസിപ്പിക്കാന്‍ പോന്ന ആന്റി ക്ലൈമാക്സിലേക്കാണു പറവൂര്‍ പീഡനം ട്വിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വിവാദങ്ങളില്ലെങ്കില്‍ എന്തോന്ന് സെലിബ്രിറ്റി എന്നു പറഞ്ഞ കാലമൊക്കെ പോയെന്നാണ്‌ തോന്നുന്നത്.ഇപ്പോള്‍ പീഡനങ്ങളില്ലെങ്കില്‍ എന്തോന്ന് സെലിബ്രിറ്റി എന്നാണു പറയുന്നത്. പീഡകരും പീഡിതരും കളങ്ങളിലെ കരുക്കളായി സ്വയം ചതുരങ്കം കളിക്കുംബോള്‍ നമുക്ക് വെറും പ്രേക്ഷകരുടെ റോളുകളാണ്‌. മലയാള പത്രങ്ങളും, ചാനലുകളും എഴുതിയെഴുതി പീഡനത്തിന്റെ അര്‍ത്ഥ തലങ്ങള്‍ പോലും മാറിക്കഴിഞ്ഞിരിക്കുന്ന ഈ കാലയളവില്‍ പീഡന വാര്‍ത്തകള്‍ മലയാളിക്കൊരു "പമ്മന്‍" നോവലു പോലെയോ, മലയാള പത്രങ്ങള്‍ കച്ചിപ്പേപ്പറില്‍ അടിച്ച് കിട്ടുന്ന കൊച്ച് പുസ്തകം പോലെയോ ആയി മാറുന്നു. എന്തെല്ലാം വാര്‍ത്തകളാണ്‌?! അപ്പന്‍ മകളെ പീഡിപ്പിക്കുന്നു, മകന്‍ അമ്മയുടെ സ്വഭാവികമല്ലാത്ത ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു, സഹോദരി സഹോദരന്റെ ഗര്‍ഭം ചുമക്കുന്നു, ഭര്‍ത്രുമതിയായ സ്കൂള്‍ ടീച്ചര്‍ തന്റെ വിദ്യാര്‍ഥിയ്ക്കൊപ്പം ഊരു ചുറ്റുന്നു.... കേരളം പുരോഗമനത്തിന്റെ എക്സ്പ്രസ്സ് വഴികളിലൂടെ കുതിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണിവ. പ്രീണനമെന്നു കേള്‍ക്കുംബോള്‍ ഞെട്ടുന്നവര്‍ പോലും ഇപ്പോള്‍ പീഡനമെന്നു കേള്‍ക്കുംബോള്‍ ഞെട്ടാതായിരിക്കുന്നു. കാരണം, കേരളത്തെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു പീഡനങ്ങള്‍. പക്ഷേ അടുത്ത കാലത്ത് ഉണ്ടായ എല്ലാ പീഡനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് മലയാളക്കരയെ ഞെട്ടിത്തെറിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്തെന്നാല്‍ പറവൂര്‍ പീഡനം എന്നറിയപ്പെടുന്ന ഈ കേസില്‍ള്‍പ്പെട്ടിട്ടള്ളവര്‍ മലയാള സിനിമാ ലോകത്തെ പ്രമുഖരാണ്‌. സിനിമാക്കാരെപ്പറ്റി നമുക്കൊന്നും അത്ര നല്ല അഭിപ്രായമല്ല. അവരെ ആരാധിക്കാന്‍ മാത്രമേ നമുക്ക് താല്പ്പര്യമുള്ളു. സിനിമാ ലോകത്ത് നടക്കുന്ന അനാക്രാത കുസുമങ്ങളുടേയും അവിഹിത ബന്ധങ്ങളുടേയും കൊട്ടക്കണക്കിനു കഥകള്‍ നമുക്ക് മുന്‍പില്‍ എത്രയെങ്കിലുമുണ്ട്. എങ്കില്‍ പോലും, പരസ്യമായി ഒരു നടന്‍ പീഡക്കേസില്‍ കുരുങ്ങിയെന്നറിയുംബോള്‍ നമ്മളൊന്നു ഞെട്ടും. വെറുതേയെങ്കിലും ഞെട്ടും. എന്നിട്ട്, ഇവനിത്തരക്കാരനാണെന്ന് അറിഞ്ഞില്ലല്ലോ എന്നു നെടുവീര്‍പ്പിടും. എങ്കില്‍ അതിനൊക്കെ വേണ്ടി തയ്യാറായിക്കോളൂ എന്നാണു വായനക്കാരോട് പറയാനുള്ളത്.

പറവൂരെന്നു കേള്‍ക്കുംബോള്‍ പറവൂര്‍ ഭരതനെയായിരുന്നു മുന്‍പൊക്കെ ഓര്‍ത്തിരുന്നത്. ഇനിയിപ്പോ പറവൂര്‍ പെണ്‍കുട്ടി എന്ന വിശാലമായ ഐഡന്റിറ്റിയിലേക്ക് പറവൂര്‍ പുരോഗമിക്കുകയാണ്‌. പ്ലസ് ടൂക്കാരി പെണ്‍ കുട്ടിയെ പിതാവ് തന്നെ പീഡിപ്പിക്കുകയും, പെണ്‍ വാണിഭ സംഘങ്ങളൂള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറുകയും ചെയ്ത് കേരളക്കരയെ അംബരപ്പിച്ച് കളഞ്ഞ ലേറ്റസ്റ്റ് പീഡന കഥയാണു പറവൂര്‍ സംഭവം. പറവൂര്‍ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത് അങ്ങ് ക്രൈം ബ്രാഞ്ച്കാരാണ്. കേസില്‍ ആദ്യം കൂടുങ്ങിയ വന്‍ ഇര സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. ഒപ്പമുണ്ടായിരുന്ന സി.ഐ.ടി.യു. നേതാവിന്റെ പിന്നാലെ രഹസ്യപ്പോലീസ് പറന്നു കഴിഞ്ഞിരിക്കുന്നു. അതിനു പുറകേയാണ്‌ ചില മലയാള നടന്മ്മാര്‍ക്ക് വേണ്ടി ക്രൈംബ്രാഞ്ച് വല നെയ്ത് കത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണ ഗതി യൂ ടേണടിച്ച് തിരിഞ്ഞ് പോകുന്നത് സേര്‍ച്ച് ലൈറ്റുകളുടെ വെള്ളി വെളിച്ചത്തില്‍ കൂളിച്ച് നില്‍ക്കുന്ന മലയാള സിനിമാ വേദിയിലേക്കാണ്. മുകളില്‍ നിന്നുള്ള അട്ടിമറിയുടെ ക്ലിപ്പ് വീണില്ലെങ്കില്‍ അന്വേഷണ സംഘം കിറു ക്രിത്യമായി പൊക്കാന്‍ പോകുന്നത് നമ്മള്‍ ചിരിച്ചും രസിച്ചും കയ്യടിച്ചും ആസ്വദിച്ച ചില പൊളപ്പന്‍ താരങ്ങളെയാവാം.

അതോടൊപ്പം തന്നെ, നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ നാളുകള്‍ നീണ്ട് നില്‍ക്കാവുന്ന ഒരു പ്രമുഖ വാര്‍ത്ത്യ്ക്കാണ് സ്കോപ്പ് ഉരുണ്ട് കൂടുന്നത്. കിളിരൂര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച വി.ഐ.പി. പോലെ ഇതും പത്രങ്ങള്‍ക്കൊരു ഫെസ്റ്റിവല്‍ സീസണാവാന്‍ പോകുകയാണ്. തെക്കന്‍ കേരളത്തില്‍ നിന്നു - തെക്കന്‍ കേരളമെന്നു പറയുംബോള്‍ അതങ്ങ് വെഞ്ഞാറമൂട് പാറശാല വരെയുണ്ടെന്നോര്‍ക്കുക- മിമിക്രി താരമായി വന്ന്, ഇന്ന് മലയാള സിനിമയിലെ മുന്‍ നിര ഹാസ്യ താരമായി മാറിയ നടന്‍ പീഡനക്കേസില്‍ കുടുങ്ങാനുള്ള സാഹചര്യം നിലവില്‍ സംജാതമാണ്. ഈ താരം, ഈ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പീഡിപ്പിക്കുന്ന രംഗങ്ങള്‍ നെറ്റിലും മൊബൈല്‍ ബ്ലൂടൂത്തുകളിലും അടുത്തിടെ "പ്രചുര പ്രചാരം" നേടിയിരുന്നു. ഗുരുവായൂരപ്പന്‍ എന്നു ആകുലത്തില്‍ പ്രാര്‍ത്ഥിക്കും പോലെ, പ്രസ്തുത നടനിപ്പോ ഇരുപത്തിനാലു മണിക്കൂറും പറവൂരപ്പനെ വിളിച്ച് പ്രാര്‍ഥിക്കുന്നുണ്ടെന്ന് വിശ്വസ്ത് കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നടന്റെ കട്ടേം പടോം മടങ്ങുന്ന കാര്യം ഏകദേശം ഉറപ്പ്.

മറ്റൊരു നടന്‍ ഇപ്പോള്‍ ഒരു പെട്ടിയുടെ കഥ പറയുന്ന ഒരു സിനിമയുടെ തുടര്‍ സീരീസുകളില്‍ നാല്‍വര്‍ സംഘമായി അഭിനയിച്ച നടന്മ്മാരില്‍ ഒരാളാണെന്നു പറയുന്നു. പുള്ളി അത്യാവശ്യം പാട്ടൊക്കെ പാടും. പോലീസ് വേഷങ്ങളിലൂടെ ഒട്ടനവധി ചിത്രങ്ങളില്‍ നമ്മെ അഭിമുഖീകരിച്ച ആളാണീ നടന്‍. ഒരു പക്ഷേ അത് അടുത്തിടെ ഒരു നടിയില്‍ നിന്നും വിവാഹ മോചിതനായി മറ്റൊരു യുവതിയെ വിവാഹം കഴിച്ച, സംഗീതജ്ഞരായ ഇരട്ട അച്ചന്മ്മാരുടെ മകനിലേക്കോ, കട്ടി മീശയുള്ള, വര്‍മ എന്നു പേരുള്ള നടിയെ വിവാഹം കഴിച്ച സ്വഭാവ നടനിലേക്കോ വായനക്കാരുടെ സംശയം നീണ്ടേക്കാമെങ്കിലും നിങ്ങളുടെ ഒബ്സര്‍വേഷന്‍ ക്രിത്യമായിരിക്കാന്‍ നിങ്ങള്‍ തന്നെ ശ്രമിക്കുക.

പിന്നെയും കിടപ്പുണ്ട് സീരിയല്‍, ആല്‍ബം രംഗത്തെ പല പ്രശസ്തരും അപ്രശസ്തരും... എല്ലാം കൂടി ഇതൊരു സിനിമാ പാരഡൈസോ ആകുന്ന ലക്ഷണമാണു കണ്ട് വരുന്നത്. മിക്ക നടന്മ്മാരുടേയും സിനിമാ ലോകത്തെ പറുദീസാ നഷ്ട്ടം കൂടിയായിരിക്കും ഈ കേസ്.

വാല്:

പീഡിപ്പിക്കാന്‍ ബെന്‍സേല്‍ വരുന്ന സിനിമാ അണ്ണന്മ്മര്‍ക്കൊപ്പം നിന്ന് പെണ്‍കൊച്ച് "ഫോട്ട"ത്തില്‍ പോസു ചെയ്തതാണത്രേ ഇപ്പോ തെളിവ് സഹിതം ക്രൈംബ്രാഞ്ചിന്റെ കയ്യില്‍ കിട്ടിയിരിക്കുന്നത്.. ഇനിയിപ്പോ ക്രൈംബ്രാഞ്ചിനു പണി എളുപ്പമാണ്‌. പെണ്‍കുട്ടിയ്ക്ക് അതിലും എളുപ്പം. നംബര്‍ വണ്‍ പീഡകന്‍ സ്വന്തം അച്ഛന്‍ തന്നെയായത് കൊണ്ട്, പോലീസ് ചോദ്യം ചെയ്യുംബോള്‍ സംശയം തോന്നുകയോ, ആശയ കുഴപ്പം വരുകയോ ചെയ്യുന്ന ഘട്ടങ്ങളിള്‍ അച്ചനോട് ചോദിച്ച് പെണ്‍കുട്ടിയ്ക്ക് പ്രതികളെ കണ്‍ഫോം ചെയ്യാം. പോലീസിനാണെങ്കില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പെണ്‍കുട്ടിയേയും കൊണ്ട് നാട് നാടാന്തരം നടക്കുകയോ ബുദ്ദിമുട്ടുകയോ വേണ്ട. പെണ്‍കുട്ടിയുമായി അടുത്തുള്ള സിനിമാ കൊട്ടകയിലേക്ക് പോയാല്‍ മതി. അല്ലെങ്കില്‍ വ്യാജ സീഡിയിട്ട് സ്റ്റേഷനില്‍ തന്നെ പുതിയ സിനിമാ കാണിച്ച് കൊടുത്താലും മതി. തന്നെ പീഡിപ്പിച്ച താരം സ്ക്രീനില്‍ വരുംബോള്‍ പെണ്‍കുട്ടി ഏമാന്മ്മാരോട് ഇങ്ങനെ പറഞ്ഞാല്‍ മതി. "സാറേ ദാ ല്ല അങ്കിളാ എനിച്ച് ഐസ്ക്രീം മേടിച്ച് തന്നതും തംബാനൂര്‍ രാവണന്‍ ലോഡ്ജില്‍ വെച്ച്......'. അപ്പോ രണ്ട് കൂട്ടര്‍ക്കും പണീം എളുപ്പം സമയവും ലാഭം.

വെയ്റ്റ് ആന്റ് സീ.


*വാര്‍ത്തയ്ക്ക് കടപ്പാട് മംഗളം ന്യൂസ്


Related Articles

കുരുന്നുകളുണ്ടോ, ഒന്നു പീഡിപ്പിക്കാന്‍ ...

പെണ്‍കുട്ടികള്‍ക്ക് പത്തു കല്‍പ്പനകള്‍