ചൊവ്വാഴ്ച, മേയ് 31, 2011

സംവിധായകരേ ഇതിലേ... ഇതിലേ...

ഒടനാവട്ടം ചന്തയിലെ തൂപ്പുകാരന്‍ മുതല്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ വരെയുള്ളവര്‍ക്ക് അവരവരുടെ ജോലിയില്‍ അവരവരുടേതായ ശൈലികള്‍ ഉണ്ട്. സിനിമ, സാഹിത്യം, ചിത്രകല തുടങ്ങിയവയിലെ കലാകാരന്മാര്‍ക്ക് പ്രത്യേകിച്ചും സ്വന്തമായ ഒരു ശൈലി തന്നെ ഉണ്ടാവും. സിനിമയില്‍ ഓരോരുത്തരും അവരുടെ മാസ്റ്റര്‍ ടച്ച് ആയി ഇത്തരം ചില ശൈലികളുടെ ആവര്‍ത്തനം തന്നെ കൊണ്ടു നടക്കാറുണ്ട്. ഇന്നാരുടെ സിനിമയില്‍ ഇന്നതൊക്കെ കാണാം എന്നു നമ്മള്‍ മുന്നേകൂട്ടി പ്രതീക്ഷിക്കുന്നത് അവരുടെ മുന്‍കാല സിനിമകളില്‍ നമ്മള്‍ കണ്ടു ശീലിച്ച ചില പ്രത്യേകതകളുടെ ഓര്‍മ നമ്മില്‍ രൂഡമൂലം പതിഞ്ഞു പോയതു കൊണ്ടാണ്. മലയാളത്തിലെ ചില സംവിധായകരെ നാം വിലയിരുത്തുന്നത് അവരുടെ ശൈലികളും, അവര്‍ സിനിമകളില്‍ പതിവായി ആവര്‍ത്തിക്കുന്നതുമായ ചില ബിംബങ്ങളെ പ്രതിയാണ്. (ബിംബങ്ങള്‍ എന്നൊക്കെ പറഞ്ഞില്ലെങ്കില്‍ പോസ്റ്റിന് ഒരു ഇതില്ല. അതു കൊണ്ട് പറഞ്ഞതാ. അല്ലാതെ അതിന്റെ അര്‍ത്ഥമൊന്നും എന്നോട് ചോദിക്കരുത്‌..) ചില സംവിധായകരെയും അവരുടെ ചില സിനിമാ ശൈലികളേയും മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മനസിലായ ചില വെളിപാടുകളാണിവ...

രഞ്ജിത്ത്:
നാലുകെട്ടും, പടിപ്പുരയും, കാവിയും, കൈലിയും, അമ്പലക്കുളവും, വ്രതവും, തീണ്ടാരിയും, പിരിച്ചുവെച്ച മീശയും, പൊട്ടിച്ച് അടിയ്ക്കുന്ന സ്കോച്ചും, ചതിയിലൂടെയും വന്ചനയിലൂടെയും നേടുന്ന ഭൂമിയും, സ്ഥാവര ജംഗമ വസ്തുക്കളും, ഏത് വീട്ടിലും കയറിച്ചെന്ന് അവിടുത്തെ പെണ്‍കൊച്ചിന്റെ മുന്‍പില്‍ നിന്ന് അവളുടെ അപ്പനെ തെറി വിളിച്ചു മിടുക്കനാകുന്ന നായകനുമെല്ലാം രണ്‍ജിത്ത് ചിത്രങ്ങളിലെ സാമൂഹ്യ പ്രസക്തിയുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. രണ്‍ജിത്തിനെ പദ്മരാജനോടല്ല, അകിര കുറൊസാവയോട് തന്നെ ഉപമിക്കണം. ഇല്ലെന്കില്‍ അദ്ദേഹത്തിന് അതൊരു കുറച്ചിലാണ്...

ജോഷി:
കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളും, ഏതെങ്കിലും ഹൈ റേഞ്ച് റോഡുകളും, പട പണ്ടാരം പാണ്ടി ലോറികളും, ആജാനുബാഹുക്കളായ അബ്കാരി കൊണാണ്ടര്‍മാരും, ആവോളം കാശും അതിലേറെ ശത്രുക്കളുമുള്ള അച്ചായന്മാരും, വയറ്റിലും മുതുകിലും കുത്തേറ്റു മരിക്കുന്ന പാവം കാര്‍ന്നോന്മാരും, കണ്ടെയ്നര്‍ ഗാരേജും, ചിലപ്പോഴൊക്കെ ബോംബെയും ഡെല്ലിയും പോലുള്ള മഹാ നഗരങ്ങളും, പത്രങ്ങളും പത്ര റിപ്പോര്‍ട്ടര്‍മാരും, ബുദ്ധി ശൂന്യരായ മന്ത്രിമാരും, മുണ്ടും മടക്കിക്കുത്തി ഷര്‍ട്ടും തെറുത്തു കയറ്റി തെറി വിളിച്ചുകൊണ്ട് നടക്കുന്ന വില്ലന്മാരും, സഭയേയും മെത്രാന്മാരേയും ബഹുമാനിക്കാന്‍ കൂട്ടാക്കാത്ത, തരം കിട്ടിയാല്‍ തരവഴി പറയുന്ന നായക വില്ലന്‍ കഥാപാത്രങ്ങളും സിനിമകളുടെ ഒരു പതിവാണ്. ജോഷിയെ നമുക്ക് ആല്‍ഫ്രഡ് ഹിച്ച്കൊക്കിനോട് ഉപമിക്കാം.

കമല്‍:
കമലിന്റെ സമീപകാല പ്രണയ സിനിമകള്‍ എടുത്താല്‍ നമ്മുടെയെല്ലാം പ്രണയ സങ്കല്‍പ്പങ്ങള്‍ വെറും ഫ്ലൂക് ആണെന്ന് നമുക്ക് മനസിലാവും. ആഡംബര കോളേജും, അതിലേറെ ആഡംബര കുമാരീ കുമാരന്‍മ്മാരും വിലസുന്ന ക്യാമ്പസ്, പ്രിന്‍സിപ്പാളിനേയും അദ്ധ്യാപകരേയും, നായകനെയും തരിമ്പും വക വെയ്ക്കാത്ത ഹാഷ് പുഷ് തമ്പുരാട്ടിക്കുട്ടികള്‍. പരസ്പരം കലഹിച്ചും പോരടിച്ചും തുടങ്ങി, ഒടുവില്‍ പിരിയാന്‍ പാടില്ലാത്ത വിധം പ്രണയത്തിലാകുന്ന നായികാ നായകന്മാര്‍, എപ്പോഴും നായിക പണക്കാരിയും നായകന്‍ അവളെക്കാള്‍ ഒരു ഗ്രാം കുറഞ്ഞ പണക്കാരനും ആയിരിക്കും, നായികയും നായകനും എടാ പോടാ ബന്ധമായിരിക്കും, നായികാ നായകന്മാര്‍ അവരുടെ അപ്പനമ്മമാരോടും, വീട്ടിലെ വേലക്കാരിയോടും സെയിം ബന്ധം തന്നെയായിരിക്കും. നായികാ നായകന്മാരുടെ അപ്പനമ്മമാര്‍ മക്കളുമായി ഒരുമിച്ചിരുന്ന് വെള്ളമടി, മറ്റുള്ളവരെ പഞ്ചാരയടി തുടങ്ങിയ തരംതാണ കുടുബ ബന്ധങ്ങളുടെ വാക്ത്താക്കള്‍ ആയിരിക്കും. വില്ലകളിലും, അപ്പാര്‍ട്ട്മെന്‍്റ്കളിലും, റസിഡന്‍ഷ്യല്‍ കോളനികളിലും താമസിക്കുന്നവര്‍ മാത്രമായിരിക്കും കമല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍. അവര്‍ക്ക് മാത്രമേ പ്രണയവും വിരഹവും പാടുള്ളൂ. അഥവാ റെയില്‍വേ കോളനികളില്‍ താമസിക്കുന്ന നായകന്‍ ആണെന്കില്‍ പോലും അവന്‍ കോളേജില്‍ വിലസുന്നത് ദയാനിധി മാരന്റെ മകനേപ്പോലെ യായിരിക്കും. കാശില്ലാത്തവന്റെ ജീവിതം അലര്‍ജി ഉളവാക്കുന്ന ഒന്നാണെന്ന് കമല്‍ നമ്മെ പഠിപ്പിക്കുന്നു. കമല്‍ തീര്‍ച്ചയായും പെട്രോ ആല്‍മടൊവാര്‍ എന്ന സംവിധായകന്റെ ലെവലിലുള്ള ആളാണ്‌...

ഫാസില്‍:
ഫാസിലിന്റെ
സിനിമകളെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ "" വാരികകള്‍ എഴുതി വിടുന്ന പൈങ്കിളി സാഹിത്യത്തേക്കാള്‍ കഷ്ട്ടം എന്നു വേണം പറയാന്‍ . മാതാപിതാക്കളുടെ പുന്നാരകള്‍ ആയിരിക്കും 'ഫാസില്‍' നായകന്‍മ്മാര്. വീടും നാടും വിട്ടൊരു കളിയ്ക്ക് 'ഫാസില്‍' കഥാപാത്രങ്ങള്‍ തയ്യാറല്ല. കുടുബ ബന്ധങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങള്‍ പിന്നെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ മാത്രമേ കാണൂ. നായകനും നായികയും സിനിമകളില്‍ പലപ്പോഴായി ഒളിച്ചോടിയിട്ടുണ്ട്. എന്കിലും പിന്നീടവര്‍ പിടിക്കപ്പെടും. നായികയ്ക്ക് എന്തെന്കിലും മാരക രോഗമോ, അനാഥത്വമോ, തീവ്ര വിഷാദമോ, അതുമല്ലെങ്കില്‍ മനഃശാസ്ത്രപരമായ ദുരൂഹതകളോ കാണപ്പെടാം. യുക്തിക്കു നിരക്കാത്ത ഭൂത പ്രേത പൈശാചിക കഥകളും പൈങ്കിളി പ്രേമവും മിക്സ് ചെയ്‌തു പടങ്ങള്‍ പടച്ചു വിടുന്ന ഫാസിലിന്, മംഗളം ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ഏറ്റുമാനൂര്‍ ശിവകുമാറിന്റെ നിലവാരമേയുള്ളൂ എന്കിലും നമ്മള്‍ അദ്ദേഹത്തിന് മനോജ് നൈറ്റ് ശ്യാമളന്‍ പട്ടം തന്നെ ചാര്‍ത്തിക്കൊടുക്കണം.

സിബി മലയില്‍:
മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് ദുഃഖവും, പീഡയും ഒഴിഞ്ഞിട്ട് നേരമില്ല. ജെയില്‍, തടവറ, ബന്ധനം ഇത്യാദി പ്രശ്നങ്ങള്‍ സിബി മലയില്‍ കഥാപാത്രങ്ങളുടെ സന്തത സഹചാരിയാണ്‌. അലക്കൊഴിഞ്ഞിട്ട് നേരമില്ലെന്നു സിബി മലയില്‍ കഥാപാത്രങ്ങള്‍ നമ്മെ ദ്യോതിപ്പിക്കുന്നു. സിബി മലയില് സിനിമകളിലെ സ്ഥിരം പാറ്റേണ്‍ ആണ് നായകനെ പ്രതി ദുഃഖിക്കേണ്ടി വരുന്ന വീട്ടുകാരും, നാട്ടുകാരും, ബന്ധുക്കളും, അവരുടെ കണ്ണീരും. അദ്ദേഹത്തിന്റെ മിക്കാവാറും ചിത്രങ്ങളില്‍ നായികയുടെ കാമുകന്‍ കുടിയനോ, കൊലപാതകിയോ, ജെയിലില്‍ കിടക്കുന്നവനോ ആയിരിക്കും. നായികയ്ക്ക് തീരാ വ്യഥകള്‍ മാത്രം സമ്മാനിക്കുക എന്നത് നായകന്‍ തന്റെ ജീവിതവ്രതമാക്കി എടുത്തിരിക്കുന്നു എന്നതാണ് സിബി ചിത്രങ്ങളില്‍ നാം കാണുന്നത്. പക്ഷേ പ്രണയം ആവിഷ്കരിക്കുന്നതില്‍ ഫാസിലിനേക്കാള്‍ കേമന്‍ തന്നെ. എന്തായാലും അദ്ദേഹം കാസ ബ്ലാങ്ക സംവിധാനം ചെയ്ത മൈക്കല്‍ കര്‍ട്ടിസിന് സമാനന്‍ തന്നെയാണ്‌.

ഹരിഹരന്‍ :
ഇരുണ്ട തവിട്ടു നിറത്തില്‍ കാണപ്പെടുന്ന അകത്തളം, 60 വോള്‍ട്ട് ബള്‍ബ് വോള്‍ട്ടേജ് തീരെയില്ലാതെ മിന്നിയാല്‍ കിട്ടുന്ന വെളിച്ചം മാത്രമേ അദ്ദേഹം കഥ പറയുന്ന വീടുകളില്‍ കാണൂ. കൊട്ടാരങ്ങളും, വിളക്കുകളും, പന്തങ്ങളും ഏറെ പ്രീയം. എണ്ണച്ചായ ചിത്രങ്ങളും, എണ്ണ മെഴുക്കു പുരണ്ട പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയാണ്‌. പ്രണയം, ചതി, വന്ചന, മിത്ത്, യുദ്ധം, വാള്‍, ഉറുമി, ആള്‍ക്കൂട്ടം ഇത്യാദികള്‍ ആവശ്യത്തിന് ലഭിക്കും. നാലുകെട്ട്, കുളിച്ച് ഈറനായി കല്‍പ്പടവുകളില്‍ നില്‍ക്കുന്ന നായിക, വെള്ള സാരിയോ സെറ്റ് മുണ്ടോ അണിഞ്ഞ സ്ത്രീ കഥാപാത്രങ്ങള്‍, ഷര്‍ട്ട് അലര്‍ജിയുള്ള പുരുഷന്മാര്‍ ഇവയൊക്കെ ഹരിഹരന് സ്പെഷ്യല്‍ കാരക്റ്ററുകള്‍ തന്നെ. ഗസലുകളും കര്‍ണാടക സംഗീതവും പുള്ളിക്കാരന്റെ ഫേവറിറ്റ് ആണെന്ന് നമുക്ക് തോന്നിയേക്കാം. ഹരിഹരന്‍ തീര്‍ച്ചയായും ഒരു മെല്‍ ഗിബ്സണ്‍ തന്നെ.

ഷാജി കൈലാസ്:
കൈലാസങ്ങളില്‍ അധിവസിക്കുന്ന ശിവന്റെ പര്യായങ്ങള്‍ ആയിരിക്കും പലപ്പോഴും ഷാജി കൈലാസ് സിനിമകളുടെയും, നായക കഥാപാത്രങ്ങളുടെയും പേരുകള്‍. രുദ്രാക്ഷം, ചുവന്ന തിലകക്കുറി, അര്‍‍ഥം പിടികിട്ടാത്ത പന്‍ച് ഡയലോഗ്, ആകെപ്പാടെ ഒരു സ്വസ്ഥത തരാത്ത ഒച്ചയും ബഹളവും, വണ്ടികളുടെ തേരാ പാരാ ഓട്ടം, വെടി വെയ്പ്പ്, കൊലപാതകം എന്നു വേണ്ട ആകെമൊത്തം ചെങ്ങന്നൂര്‍ ചന്തയില്‍ കയറിയത് പോലുള്ള അസ്വസ്ഥതകളാണ്. മാദക സുന്ദരികളായ പെണ്‍കുട്ടികളും, പ്രോസ്റ്റിറ്റ്യൂട്ടുകളായ ആന്‍റിമാരും ഷാജി കൈലാസ് ചിത്രങ്ങളുടെ സ്പെഷ്യാലിറ്റിയാണ്‌. (അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഏതെങ്കിലും ഒരു ആന്‍റി ഉണ്ടെന്കില്‍ ഉറപ്പിച്ചോളൂ അവര്‍ "മറ്റേ ടീം" ആയിരിക്കും.) കാക്കി നിറം ഷാജി കൈലാസിന്റെ പ്രീയപ്പെട്ട നിറമാണ്‌. കാക്കിയണിഞ്ഞവന്മാര്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വിലസുമ്പോള്‍ ഈശ്വരാ ഷാജി കൈലാസിന് കാക്കിയില്‍ ആരോ കൂടോത്രം ചെയ്തിരിക്കുകയാണോ എന്നു പോലും നമുക്ക് തോന്നിപ്പോകും. രാഷ്ട്ര തന്ത്രജ്ഞനും, രാഷ്‌ട്രീയ വിരോധിയും ആയ നായകനും, കോര്‍പ്പറേറ്റ് വില്ലന്മാരും, കന്നഡ, തെലുങ്ക്, പഞ്ചാബ്‌, സിന്ധു, ഗുജറാട്ട, മാറാട്ട, ദ്രാവിഡ, ഉല്‍ക്കല, ബംഗാള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ഭാഷ‍ സംസാരിക്കുന്ന ബഡാ വില്ലന്മാരും ഷാജി കൈലാസ് ചിത്രങ്ങളില്‍ പതിവ് കാഴ്ചകളാണ്. ശരിക്കും പറഞ്ഞാല്‍ ഷാജി കൈലാസ് ഒരു സംഭവം തന്നെയാണ്. ഷാജി കൈലാസിനെ നമുക്ക് ഉപമിക്കേണ്ടത് സ്റ്റീഫന്‍ സ്പില്‍ബര്‍ഗിനോടായിരിക്കണം.

സത്യന്‍ അന്തിക്കാട്:
ഗ്രാമവും, പച്ചപ്പും, മാടക്കടയും, അവിടിരുന്ന് പത്രം വായിക്കുന്ന അച്ചു നായരും, പാടത്തും പറമ്പിലും പണിയെടുക്കുന്ന ഗ്രാമീണരും, അല്‍പ്പസ്വല്‍പ്പം കുശുമ്പും കുന്നായ്മയും ഉള്ള സ്ത്രീകളും, ഇടത്തരക്കാരന്റെ വല്യ വല്യ പ്രാരാബ്ദങ്ങളും സത്യന്‍ അന്തിക്കാട് കൊണ്ട് നടന്ന് ഇന്നും മാര്‍ക്കറ്റ് ചെയ്യുകയാണ്. അമ്മയോ, ചേട്ടത്തിയമ്മയോ അടുക്കളയില്‍ ദോശ ചുടുമ്പോള്‍ പാതകത്തിനു മുകളില്‍ ഇരുന്ന്
ദോശ വായിലിട്ട് കൊണ്ട് നായകന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് സത്യന്‍ അന്തിക്കാട് സ്പെഷ്യല്‍ ആണ്. കയ്യില്ലാത്ത വെള്ള ബനിയനും, കളം കളം കൈലിയും, തെങ്ങും അതില്‍ കുറെ തേങ്ങയും സത്യന്‍ അന്തിക്കാട് മണ്ഡരി ബാധിക്കാതെ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. എന്തായാലും നമ്മുടെ ജെയിംസ് കാമറൂണ്‍ പോലും ഇത്ര വരില്ല...

(തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇനിയും മറ്റു ചില സംവിധായകരുടെ പ്രത്യേകതകളുമായി മറ്റൊരു പോസ്റ്റില്‍ വരാം.)


Related Articles

കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വരും. സിംഗം സിംഗിളാ താന്‍ വരും...
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍

വെള്ളിയാഴ്‌ച, മേയ് 27, 2011

സെക്സ്‌നോള്‍ഡ് ഷ്വാര്‍സ്നെഗര്‍

സ്വന്തം ഭാര്യ ഇട്ടെറിഞ്ഞ് പൊയ്ക്കളഞ്ഞാല്‍ ആര് സഹിക്കും? നിങ്ങള്‍ സഹിക്കുമോ? ഞാന്‍ സഹിക്കില്ല. ഞാനാണെങ്കില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഏതെങ്കിലും ആല്ബം സോങ്ങ് പാടിക്കൊണ്ട് മുറ്റത്തുടെ തേരാ പാരാ ഉലാത്തുമായിരുന്നു. ഒപ്പം, ഇന്നെങ്കിലും അവള്‍ അടുത്തില്ലല്ലോ എന്ന സന്തോഷത്തില്‍ ഒരു ബ്രാണ്ടി പൊട്ടിച്ച് അടിക്കുകയും ചെയ്തേനെ. ഞാന്‍ എന്റെ കാര്യം പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പരിപാടികള്‍ മുന്നേ കൂട്ടി പ്ലാന്‍ ചെയ്യാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഞാനിവിടെ തരുന്നത്. എനിവേ, ഇത്തരം ഒരു സന്ദര്‍ഭം ഇപ്പോള്‍ ജീവിതത്തില്‍ ഘോരഘോരം അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും?


എന്നാ ഒക്കെയാരുന്നു. ഉരുണ്ടു
കളിക്കുന്ന മസില്‍സ്‌, 7 വട്ടം മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം‌, ടെര്‍മിനേറ്റര്‍ ഹീറോ, ലോകമെമ്പാടും ആരാധകര്‍, അമേരിക്കന്‍ ജംഗ്ഷനിലെ ഗവര്‍ണ്ണറുദ്യോഗം എന്നു വേണ്ട എല്ലാം കൂടെ ലൈഫ് മൊത്തത്തില്‍ ഒരു ജോര്‍ ആയതു കാരണം നമ്മുടെ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ സത്യത്തില്‍ ഒരു ജോര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ തന്നെയായിരുന്നു. ഈ കഴിഞ്ഞ ദിവസം വരെ. എന്നാല്‍ അദേഹത്തിന്റെ ഭാര്യ മരിയ ഷരിവര്‍ പിണങ്ങി പോവുകയും, വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ലൈഫ് വെറും ബോര്‍ ആയി മാറിപ്പോയി. അന്നുമുതല്‍ അദ്ദേഹം ബോര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ആണ്. ഇന്ന് "വീണിതല്ലോ കിടക്കുന്നു ധരണിയില്‍" എന്നു പറഞ്ഞതു പോലെ കാര്യങ്ങളെല്ലാം മേലുകീഴ് മറിഞ്ഞ് അദ്ദേഹത്തിന്റെ ലൈഫ് ആകെ മൊത്തത്തില്‍ വല്യൊരു ഫ്ലോപ്പ് ആയിപ്പോയി. അദ്ദേഹത്തിന്റെ സിനിമകള്‍ പോലും ഇങ്ങനെ ഒരു ഫ്ലോപ്പ് ആയിട്ടില്ല. ഇപ്പോള്‍ ജീവിതം പളുങ്കു പാത്രം കണക്കേ പൊട്ടിയടര്‍ന്ന, വേദനിക്കുന്ന കോടീശ്വരനായി, തീവ്ര ദുഃഖത്തോടെ വീടിന്റെ പിന്നാമ്പുറത്തും, ടെറസിന്റെ മോളിലും, കാലിഫോര്‍ണിയന്‍ കലിങ്കിലും ആശാന്‍ കാജാ ബീഡിയും വലിച്ചിരിപ്പാണ്. ഇനിയിപ്പോ ദുഃഖിച്ചിരുന്നിട്ട് എന്താവാനാണ്? അല്ല എങ്ങനെ ദുഃഖിക്കാതിരിക്കും? ഒന്നും രണ്ടുമല്ല, നീണ്ട 25 വര്‍ഷങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്ന ഭാര്യയാണ് മിനിഞ്ഞാന്ന് അവളുടെ പെട്ടീം കിടക്കേമെല്ലാം എടുത്തോണ്ട് ഇറങ്ങിപ്പോയതു. ഇനിയിപ്പോ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പുമില്ല.

സത്യം പറഞ്ഞാല്‍ അവളങ്ങ് പിണങ്ങി പോകാനും മാത്രമുള്ള കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അര്‍നോള്‍ഡ് സാറ് തന്റെ ഭാര്യയോട്‌ വിശ്വാസ വന്ചന കാണിക്കുന്നത് തെറ്റാണല്ലോ എന്ന് വിചാരിച്ച് ചെറിയൊരു സത്യം അങ്ങ് പറഞ്ഞുപോയി. അതോടെയാണ്‌ ഈ പുകിലുകള്‍ എല്ലാം ഉണ്ടായത്. സംഭവം എന്താണെന്നു വെച്ചാല്‍, അര്‍നോള്‍ഡി ന്റെ വീട്ടില്‍ ഉണ്ടായിരുന്ന വേലക്കാരിയായ മില്‍ഡ്രഡ് ബയ്നയുമായി അദ്ദേഹം പലവട്ടം ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും, അവര്‍ക്ക് ആ വകയില്‍ താന്‍ ചിലവിന് കൊടുക്കുന്നുണ്ടെന്നും ഒന്ന് തുറന്നുപറഞ്ഞുപോയി. "വേലക്കാരിയായിരുന്താലും അവള്‍ എന്‍ മോഹവല്ലി" എന്നാണ് ഷ്വാര്‍സ്നെഗര്‍ പറഞ്ഞത്. അതാണ് പ്രശ്നമായത്. പിന്നെ കാണുന്നത് ഭാര്യയുടെ കാറു വീട് വിട്ട് പോകുന്നതാണ്. പിന്നീടിത് വരെ മരിയയുടെ ഒരു വിവരവുമില്ല. ഇന്ന് രാവിലത്തെ പോസ്റ്റില്‍ ഡൈവോഴ്സ് നോട്ടീസ് വന്നിട്ടുമുണ്ട്. ജീവിതം തകര്‍ന്നെന്നു പറഞ്ഞാല്‍ മതി.

സത്യത്തില്‍ ഈ മരിയ എന്തൊരു ക്രൂരയാണ്‌? തന്റെ ഭര്‍ത്താവ് ഒരു സിനിമാ നടന്‍ ആണെന്നും, ഒരുപാട്
ആരാധികമാര്‍ അദ്ദേഹത്തിന് ഉണ്ടെന്നും, എപ്പോള്‍ വേണമെങ്കിലും അദ്ദേഹം പ്രലോഭനങ്ങളില്‍ പെട്ടു പോകാമെന്നും മരിയ മനസിലാക്കണമായിരുന്നു. ഇതൊക്കെ സിനിമാ ലോകത്ത് സര്‍വ സാധാരണമായ ഒരു സര്‍വീസ്‌ ആണെന്ന് ചിന്തിക്കാത്ത മരിയയാണ്‌ ശരിക്കും ദുഷ്ട. അതിനൊക്കെ ഡീസന്റ് ഇന്ത്യാക്കാരാണ്. അമിതാഭ് ബച്ചന്‍ രേഖയുമായി എന്തൊക്കെയായിരുന്നു. അവസാനം എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ജയ ഭാതുരി അദ്ദേഹത്തെ സ്വീകരിച്ചില്ലേ? അതുപോലെ തന്നെ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇന്നാള് ഒരിക്കല്‍ പറഞ്ഞു പുള്ളി ആയിരം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന്. ഉടനെ അദ്ദേഹത്തിന്റെ ഭാര്യ പിണങ്ങിപ്പോയോ? ഇല്ലല്ലോ. പോട്ടെ നമ്മുടെ കമലാഹാസന്റെ കാര്യം തന്നെ എടുക്കാം. ആള്‍ സ്ത്രീ വിഷയങ്ങളില്‍ ഒരു സകല കലാ വല്ലഭന്‍ തന്നെയാണ്‌. എന്നിട്ടും ഇപ്പോഴും കൂട്ടിന് ഒരു പെണ്‍തുണയുണ്ട്. (നേരത്തേ രണ്ടു പേര് ഡൈവോഴ്സ് വാങ്ങി പോയത് അവരുടെ മണ്ടത്തരം!) ഇതാണ് പറഞ്ഞത് അമേരിക്കയില്‍ ജീവിച്ചാല്‍ പോരാ, സംസ്‌ക്കാരം പഠിക്കണം എന്കില്‍ ഇന്ത്യാക്കാരെ കണ്ടു പഠിക്കണം എന്ന്.

പാവം അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍. ഉരുക്ക് പോലെയൊരു ശരീരം ഉണ്ടെന്നേയുള്ളൂ. ആളു വെറും പാവമാണ്. കഷ്ട്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്നു പറഞ്ഞതുപോലെ അദ്ദേഹത്തെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇതാ മറ്റൊരു വിവാദം കൂടി വന്നിരിക്കുന്നു. പുള്ളിക്കാരന്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ആയിരിക്കുമ്പോള്‍ പതിനെട്ടിനും, ഇരുപത്തന്‍ജിനും ഇടയില്‍ പ്രായമുള്ള ധാരാളം പെണ്‍കുട്ടികളെ അല്‍പ്പ വസ്ത്രധാരികളായി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് വിളിച്ചു കൊണ്ടു വന്നിട്ടുണ്ടത്രേ. ഇപ്പോള്‍ ഇത് വെളിപ്പെടുത്തിയത്
അദ്ദേഹത്തിന്റെ
സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ആളാണ്‌.

ഇനിയിപ്പോള്‍ പിണങ്ങിപ്പോയ അമ്മച്ചി തീരെം വരുകേലെന്നാ തോന്നുന്നത്. ഇനി എന്നാ ചെയ്യും?! ങ്ങാഅമേരിക്കയല്ലേ, വേറേം പെണ്ണുങ്ങള്‍ക്ക്‌ അവിടെ പഞ്ഞമൊന്നും ഇല്ലല്ലോ...


Related Articles
മസാല ദോശ ആന്റിമാര്‍ക്ക് എന്തോന്ന് ഡ്രെസ്സ് കോഡ്
പമേലചേച്ചി പഠിപ്പിക്കും, സാരിയുടുക്കുന്നത് എങ്ങനെയെന്ന്!

ചൊവ്വാഴ്ച, മേയ് 24, 2011

കന്യാസ്ത്രീ മഠത്തില്‍ കപ്യാരുടെ വാക്കാ വാക്കാ


കൂറ്റാകൂരിരുട്ട്..
ഒരിടത്തും ഒരനക്കവുമില്ല.
കന്യാസ്ത്രീ മഠം നിശബ്ദമായി ഉറങ്ങുകയാണ്‌.
ചീവീടുകളുടെ ശബ്ദം മാത്രം അവിടവിടെയായി കേള്‍ക്കാം.
നാല്പതുകാരിയായ സിസ്റ്റര്‍ ബ്രെസ്റ്റില്ല മാത്രം ഉറങ്ങാതെ മുറിയില്‍ ആരെയോ പ്രതീക്ഷിച്ചിരുന്നു. സിസ്റ്ററുടെ തൊണ്ടക്കുഴിയില്‍ വെള്ളം വറ്റി.
ഇപ്പോള്‍ കപ്യാര് പയ്യന്‍ വരും.
വലിയൊരു കള്ളത്തരം ചെയ്യാന്‍ പോകുന്നതിന്റെ വിറയല്‍ സിസ്റ്റര്‍ക്ക് മേലാസകലം ഉണ്ടായിരുന്നു.
അവന്‍ വരുന്നതും പോകുന്നതും ആരും കാണരുതേ എന്ന് ഈശോയെ വിളിച്ചു അവര്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചു.
ക്ലോക്കില്‍ സമയം അപ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു...

അന്നേരം മുറിയുടെ പുറത്ത് ഒരു കാല്‍പെരുമാറ്റം കേട്ടു.
സിസ്റ്റര്‍ ബ്രെസ്റ്റില്ല ചെവി വട്ടം പിടിച്ചു.
സിസ്റ്റര്‍ക്ക് വല്ലാത്ത തളര്‍ച്ച തോന്നി.
അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ ഒരു മുട്ടു കേട്ടു. സിസ്റ്റര്‍ വിവശയായി നടന്നു ചെന്ന് ശബ്ദമുണ്ടാക്കാതെ കതക് തുറന്നു. അരണ്ട വെളിച്ചത്തില്‍ അതാ കപ്യാര് പയ്യന്‍ നില്‍ക്കുന്നു. അവനും വിയര്‍ത്തുകുളിച്ചിട്ടുണ്ട്...

സിസ്റ്റര്‍ അവനെ വേഗം റൂമിലേക്ക് കയറ്റി കതക് അടച്ചു.
എന്നിട്ട് കതകില്‍ ചാരിനിന്ന് കിതച്ചു.
അല്‍പ്പനേരം അങ്ങനെ തന്നെ നിന്നതിനു ശേഷം സിസ്റ്റര്‍ ബ്രെസ്റ്റില്ല അവനെ നോക്കി നെടുവീര്‍പ്പിട്ടു.
"ആരെങ്കിലും കണ്ടോ?"
സിസ്റ്റര്‍ മൃദുവായി ചോദിച്ചു.
"ഇല്ല"

"എങ്കിൽ... ഹെങ്കിൽ പെട്ടന്ന് വെക്കാവോ...."
"ഉം!"
കപ്യാര് പയ്യന്‍  വിറയലോടെ സമ്മതം മൂളി.

"എന്നാല്‍ അതിങ്ങ് എടുക്ക്..."
സിസ്റ്റര്‍ തല കുനിച്ചു കൊണ്ട് പറഞ്ഞു.
കപ്യാര് പയ്യന്റെ കൈ വിരലുകള്‍ അവന്റെ പാന്റിന്റെ മുന്‍വശത്തേയ്ക്ക് നീണ്ടു. സിസ്റ്റര്‍ കണ്ണുകള്‍ അടച്ചു പിടിച്ചു...
.................................
...........................................
കപ്യാര് പയ്യന്‍ വെപ്രാളത്തോടെ പറഞ്ഞു
"സിസ്റ്റര്‍... ഇത് പിടിക്കൂ..."

സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണുകള്‍ ഇറുക്കിയടച്ചു കൊണ്ട് തന്റെ കൈ നീട്ടി. ക
പ്യാര് പയ്യന്‍ അവന്റെ കയ്യിലിരുന്ന സാധനം സിസ്റ്ററുടെ കയ്യിലേക്ക്‌ വെച്ചു കൊടുത്തു. സിസ്റ്റര്‍ അതില്‍ തൊട്ടതും ആകെയൊന്നു ഉലഞ്ഞു. അവര്‍ വിവശതയോടെ അതില്‍ മുറുകെപ്പിടിച്ചു.

"ഇതെങ്ങനെയാ ഉപയോഗിക്കുക?"
സിസ്റ്റര്‍ ആകാംക്ഷയോടെ ചോദിച്ചു...
"അതു ഞാന്‍ പ്രവര്‍ത്തിപ്പിക്കാം. ആദ്യം കണ്ണ്‌ തുറക്കൂ..."
കപ്യാര് പയ്യന്‍ മറുപടി പറഞ്ഞു.
അത് കേട്ട് സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണ്‌ തുറന്നു, എന്നിട്ട് കയ്യിലിരുന്ന സാധനത്തിലേക്ക് തുറിച്ചു നോക്കി. അതൊരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.

"സിസ്റ്റര്‍ പറഞ്ഞ പാട്ട് ഇതിലുണ്ട്. ഹെഡ് ഫോൺ ചെവിയിൽ വെക്കൂ"
അവന്‍ പറഞ്ഞു.
സിസ്റ്ററുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
"ഞാന്‍ പത്രത്തില്‍ വായിച്ച അന്നു മുതല്‍ ആഗ്രഹിക്കുന്നതാ ആ പാട്ടൊന്നു കേള്‍ക്കണമെന്ന്. നിന്റെ കയ്യില്‍ അതുള്ളതുകൊണ്ടാണ് നിന്നോട് ഞാന്‍ വരാന്‍ പറഞ്ഞത്. പകല്‍ പുറത്ത് നിന്ന് നിന്റെ ഫോണ്‍ വാങ്ങുന്നതും, കേള്‍ക്കുന്നതും മറ്റുള്ളവര്‍ കണ്ടാല്‍ എന്തു വിചാരിക്കും എന്നു കരുതിയാണ് ഞാന്‍ ഇങ്ങനെ ഒരു റിസ്ക് എടുത്തത്."
അടക്കിപ്പിടിച്ച ശബ്ദത്തില്‍ സിസ്റ്റര്‍ പറഞ്ഞു.

"സിസ്റ്ററേ ഇതിപ്പോ ആരെങ്കിലും കണ്ടാല്‍ പിന്നെ അതുമതി. എനിക്ക്‌ എളുപ്പം പോകണം."
കപ്യാര് പയ്യന്‍ പറഞ്ഞു. സിസ്റ്റര്‍ ബ്രെസ്റ്റില്ല അവന്‍ പറഞ്ഞതുപോലെ തന്നെ ഹെഡ് ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു. അപ്പോള്‍ കപ്യാര് പയ്യന്‍ തന്റെ ഫോണിലെ മ്യൂസിക് പ്ലേയര്‍ ഓണ്‍ ചെയ്‌തു...

ഒരു നിമിഷം...
സിസ്റ്ററുടെ ചെവിയിലേക്ക്
ഷക്കീരയുടെ ഫിഫാ വേള്‍ഡ് കപ്പ് സോങ്ങ് ഇരച്ചെത്തി.
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
This time for Africa
സിസ്റ്റര്‍ ബ്രെസ്റ്റില്ല ആകെ കുളിരണിഞ്ഞു...

മൊബൈല്‍ ഫോൺ സ്റ്റീരിയോവിൽ സിസ്റ്റര്‍ ആ പാട്ടിലേക്ക് ലയിച്ചു ചേരുകയും, വീണ്ടും വീണ്ടും മൂന്ന് പ്രാവശ്യംകൂടി അതേ "വാക്കാ വാക്കാ" പാട്ട് ആവര്‍ത്തിച്ചു കേള്‍ക്കുകയും ചെയ്‌തു.
എല്ലാം കഴിഞ്ഞ്തെല്ലൊരു നാണത്തോടെ കപ്യാര് പയ്യൻ പറഞ്ഞു
"ഇനി ഞാൻ പൊയ്ക്കോട്ടെ..?!"

സിസ്റ്റര്‍ ബ്രെസ്റ്റില്ല മനസില്ലാമനസോടെ അതു സമ്മതിച്ചു. എന്നിട്ട് മൊബൈലും, ഹെഡ് ഫോണും അവന്റെ കയ്യില്‍ കൊടുത്തിട്ട് പതിയെ ക്തക് തുറന്നു. നിശബ്ദമായ കാല്‍ ചുവടുകളുമായി കപ്യാര് പയ്യന്‍ പതിയെ പുറത്തേക്കു പോയി. അവന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സിസ്റ്റര്‍ ക്തക് അടച്ച് കുറ്റിയിട്ടു. അപ്പോഴാണു സിസ്റ്റര്‍ക്ക് ശ്വാസം നേരേ വീണത്.

കന്യാസ്ത്രീ മഠത്തിന് പുറത്ത് അപ്പോഴും ചീവീടുകള്‍ കലമ്പി...

_________________________________________________
* സിസ്റ്റര്‍ ബ്രെസ്റ്റില്ല എന്ന പേരിന് കടപ്പാട് ബോബനും മോളിയും

Related Articles
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍
രാത്രി സുവരാത്രി, പണ്ഡിറ്റിന് സിവരാത്രി

തിങ്കളാഴ്‌ച, മേയ് 23, 2011

ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി

എത്രയും സ്നേഹം നിറഞ്ഞ ഷിബുച്ചായന്‍ അറിയുന്നതിന്.,
അച്ചായന്റെ കത്ത് കിട്ടി. പിന്നെ, നമ്മുടെ പഞ്ചായത്തിലെ ആകെയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കിയത് കാരണം പണ്ടത്തെ പോലെ പോസ്റ്റുമാന്‍ കത്ത് കൊണ്ടേത്ത
രുന്ന പരിപാടിയൊന്നും ഇപ്പോള്‍ ഇവിടില്ല. ഒടുവില്‍ പോസ്റ്റുമാന്‍, റ്റവ്ണീന്ന് കൊണ്ടുവന്നു തരേണ്ടി വന്നു ഈ കത്ത്. കത്ത് ഞാന്‍ വായിച്ചു. അച്ചായന് ഊമക്കത്ത്‌ കിട്ടി എന്നറിഞ്ഞു ഞാന്‍ ഞെട്ടിപ്പോയി. ഇവിടുന്ന് ആ കത്തെഴുതിയത് ഏതു തന്തയ്ക്ക് പിറക്കാത്തവന്‍ ആയാലും ശരി, കര്‍ത്താവാണേ അവനും അവന്റെ മറ്റവള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു ചത്തു, പണ്ടാരം അടങ്ങി പോകത്തേയുള്ളൂ..

ഇനി ഞാനൊന്നു ചോദിക്കട്ടെ. കത്ത്
വായിച്ച് നിങ്ങള്‍ എല്ലാമങ്ങ് വിശ്വസിച്ചോ? ഞാനൊരു തെറ്റുകാരിയും കൊള്ളരുതാത്തവളും ആണെന്ന് ഈ നാടായ നാട്മുഴുവന്‍ പറഞ്ഞിട്ടും ഞാന്‍ ഗൌനിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ എന്നെ സംശയിച്ചപ്പോള്‍ സത്യമായും എന്റെചങ്കു തകര്‍ന്നുപോയി ഷിബുച്ചായാ, ചങ്കു തകര്‍ന്നുപോയി! വല്ലവനും എഴുതിയ ഊമക്കത്തിന്റെ പേരില്‍ സ്വന്തം ഭാര്യയെ സംശയിക്കുന്ന നിങ്ങള്‍ സത്യത്തില്‍ ഒരു മറുപടിഅര്‍ഹിക്കുന്നില്ല. എന്കിലും ഞാനങ്ങ് എഴുതുകയാണ്. സത്യാവസ്ഥ നിങ്ങള്‍ അറിയണമല്ലോ.

ഷിബുച്ചായന്‍ എന്തടിസ്ഥാനത്തിലാണ് നിങ്ങളുടെ അമ്മയെ, അതായത് എന്റെ അമ്മായിയമ്മയെ ഞാന്‍ പള്ളും, പരത്തെറിയും പറയരുതെന്ന് പറയുന്നത്? ആ പരട്ട പെണ്ണുമ്പിള്ളയുടെ സ്വഭാവം കാണുമ്പോള്‍ പള്ളും, പരത്തെറിയും മാത്രമല്ല കുനിച്ചു നിര്‍ത്തിയിട്ട് അവരുടെ നടുവിന് അമ്മിക്കല്ല് എടുത്ത് ഇടാനാണ് തോന്നുന്നത്. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ, അവര്‍ ഇവിടെ യാതൊരു ജോലീം ചെയ്യുകേല. എപ്പോഴുമങ്ങ് കിടപ്പാണ്‌. ആകെപ്പാടെ തൊണ്ണൂറ് വയസ്സ് മാത്രമേ അവര്‍ക്ക് ആയിട്ടുള്ളല്ലോ. എന്‍റെ തുണികളൊക്കെ അവര്‍ക്ക് ഒന്ന് അലക്കിയാല്‍ എന്താ. പശുവിനെ കുളിപ്പിക്കാനും, തേങ്ങാ ഇടാനും അവര്‍ക്ക് പോയാല്‍ എന്താ? ചന്തയില്‍ പോയി ഒരു സാധനം വാങ്ങാന്‍ അവര്‍ക്കു പറ്റില്ല.എല്ലാം ഞാന്‍ ഒരുത്തി ഒറ്റയ്ക്ക് ചെയ്തോണം എന്നാണ് അവരുടെ മനസിലിരുപ്പ്. ഇതൊക്കെ ചെയ്യാന്‍ ഒരു വേലക്കാരിയെ വെച്ചാല്‍ അവള്‍ക്കുള്ള ശംബളം ആര് കൊടുക്കും? അല്ല അച്ചായന്‍ പറ. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അവരെ ഞാന്‍ "എടീ കഴുവേറി" എന്നുവിളിക്കാതെ, " എന്തേ കപ്പലണ്ടി മിട്ടായി വേണോ എന്ന്" ചോദിക്കണോ? അതിനേ.., സെലീന വേറെ ജനിക്കണം.

പിന്നെ അടുത്ത പരാതി എന്നതാരുന്നു? ങ്ങാ, നിങ്ങള്‍ടെ
പെങ്ങളെയും, അളിയനെയും നമ്മുടെ വീട്ടില്‍ കയറ്റാന്‍ ഞാന്‍ സമ്മതിക്കുന്നില്ലെന്ന്. അല്ലേ? അതേ, അതു ഞാന്‍ ഒരു കാരണവശാലും സമ്മതിക്കുകേല. എന്റെ നാത്തുനെന്നു പറയുന്ന ആ അലവലാതി എന്നെ കേറി തല്ലാന്‍ വന്നത് നിങ്ങള്‍ അറിഞ്ഞോ? ഇല്ലല്ലോ?! ങ്ങാ, എന്നാല്‍ അതാണ് കാരണം. നിങ്ങടെ അമ്മയെ ഞാന്‍ കയറി തല്ലി എന്നും പറഞ്ഞ് അവള്‍, ആ സാലി എന്നെക്കേറി തല്ലാന്‍ വന്നേക്കുന്നു...

നമ്മുടെ വീട്ടില്‍ താമസിക്കുന്ന നിങ്ങളുടെ അമ്മയെ ഞാന്‍ ചിലപ്പോള്‍ തല്ലിയെന്നൊക്കെ ഇരിക്കും. അതിന് സാലിയ്ക്കെന്താ ഇത്ര ചൊവ്വ് കേട്? അവള്‍ക്കും അവളുടെ അമ്മായി അമ്മയെ അവളുടെ വീട്ടിലിട്ട് തല്ലാമല്ലോ. ഞാന്‍ അതിന് തടസ്സം പറയാന്‍ പോകുന്നില്ലല്ലോ... അവളോട് ഞാന്‍ അന്ന് പറഞ്ഞതായിരുന്നു ഇനി മേലാല്‍ കുടുംബത്ത് കേറിപ്പോകരുതെന്ന്. അതു കൂട്ടാക്കാതെ അവളും അവളുടെ അമേരിക്കക്കാരന്‍ ഭര്‍ത്താവും കൂടി വീണ്ടും വലിഞ്ഞു കയറി വന്നതു കൊണ്ടാ പശുവിനു കൊടുക്കുന്ന കാടിവെള്ളം കോരി അവരുടെ മോന്തയ്ക്ക് ഒഴിച്ചത്. അന്നേരം കാടിവെള്ളം കയ്യില്‍ ഇരുന്നത് കോണ്ട് അത്രയുമേ സംഭവിച്ചുള്ളു. തിളച്ച വെള്ളം ആയിരുന്നെങ്കില്‍ അതായിരുന്നേനെ അവരുടെ മോന്തയ്ക്ക് ഒഴിക്കുന്നത്. അന്ന് പിന്നെ പാവം പശു പട്ടിണിയായല്ലോ എന്നൊരുവിഷമം മാത്രമേ എനിക്ക്‌ ഉണ്ടായുള്ളൂ.

ഊമക്കത്തിലെ അടുത്ത ആക്ഷേപം
എന്നതായിരുന്നു? ഓ, ഇഞ്ജിപ്പറമ്പിലെ കുര്യാക്കോസിന്റെ ഒപ്പം ഞാന്‍ തേക്കടിക്ക് ടൂര്‍ പോയ കാര്യം. ഷിബുച്ചായന്‍ എന്നെക്കുറിച്ച് ഇത്ര തരംതാണ രീതിയിലാണോ മനസിലാക്കിയിരിക്കുന്നത്? കുര്യാക്കോസിനെപ്പോലെ ഒരു മുതുകിഴവന്‍ സ്ത്രീ ലംബടന്റെ കൂടെ തേക്കടി പോലൊരു സ്ഥലത്തേക്ക് ടൂര്‍ പോകാന്‍ മാത്രം ഞാന്‍ അത്രയ്ക്കങ്ങ് ഫ്രോഡ് ആണോ ഷിബുച്ചായാ? ചെ ചെ! ഞാന്‍ ടൂര്‍ പോയെന്നുള്ളത് ശരിയാണ്. അതു പക്ഷേ കുര്യാക്കോസിന്റെ ഒപ്പം ആയിരുന്നില്ല. അങ്ങേരുടെ മൂത്ത മകനായ ജിനുവിന്റെ ഒപ്പം ഊട്ടിയിലേക്കായിരുന്നു. അവന്‍ എന്‍ജിനീയറിങ്ങ്‌ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ച് പയ്യനാണ്. ഉള്ളത് പറയാമല്ലോ ഷിബുച്ചായാ, അവന്റെ കൂടെ ടൂര്‍ പോയത് ശരിക്കും ഒരു അടിപൊളിയായിരുന്നു. രണ്ടു ദിവസം ഞങ്ങള്‍ ശരിക്കും അങ്ങ് അര്‍മാദിച്ചു കേട്ടോ. അവന്‍ ആള് മഹാ വില്ലനാ.. ശോ! അവിടെ വച്ച് അവന്‍ അവന്റെ മൊബൈലില്‍ കുറേ വീഡിയോ ഒക്കെ എടുത്തായിരുന്നു. അതൊക്കെ ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട് എന്നു കത്ത് വായിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്. നേരോ, കള്ളമോ എന്തായാലും എനിക്ക്‌ അതൊന്നും വിഷയമേ അല്ല. "അമ്മാമ്മയുടെ ബ്ലൂ ട്രൂത്ത്‌" എന്നു പറഞ്ഞ് ഏതോ ഒരു തെമ്മാടി, നമ്മുടെ മുന്‍വശത്തെ മതിലില്‍ കരി ഒയില് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. ഞാന്‍ അതു മായ്ക്കാന്‍ ഒന്നും പോയില്ല. ഇത്ര അസുഖം ഉള്ളവര്‍ നേരിട്ട് വന്നു ചോദിക്കട്ടെ. അവന്മാരോടൊക്കെ ഞാന്‍ നേരിട്ട് തന്നെ ചുട്ട മറുപടി കൊടുത്തോളാം.

ഷിബുച്ചായനോട് ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. എന്തായാലും എട്ട് വര്‍ഷമായില്ലേ നിങ്ങള്‍ എന്നെ ഇവിടെ ആക്കിയിട്ട് ഗള്‍ഫില്‍ പോയിട്ട്. ഞാനും ഒരു മനുഷ്യ ജീവി തന്നെയാണെന്ന് നിങ്ങള്‍ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ? എനിക്കും എന്റേതായ ഒരു "ഇതൊക്കെ" വേണ്ടേ. ഞാനൊരു യന്ത്രം ഒന്നുമല്ല. ഇപ്പോള്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് പിടികിട്ടി കാണും എന്നു വിശ്വസിക്കുന്നു. ഇനി എന്തെന്കിലും സംശയം ഉണ്ടെന്കില്‍ അതൊക്കെ ഫോണിലൂടെ പറഞ്ഞാല്‍ മതി. മറ്റ് വിശേഷങ്ങള്‍ ഒന്നും ഇതില്‍ എഴുതുന്നില്ല. പ്രാര്‍ത്ഥനയില്‍ ഓര്‍ത്തുകൊണ്ട്‌ തല്‍ക്കാലം കത്ത് ചുരുക്കുന്നു.

സ്വന്തം,
സെലീന
തൊമ്മന്‍ കോടതിയില്‍.
കുരിശു കവല
തിരുവല്ല.Related Articles
ചില എയര്‍ മെയില്‍ ആധികള്‍
എണ്‍പതുകളിലെ ഒരു പ്രേമലേഖനം

വ്യാഴാഴ്‌ച, മേയ് 19, 2011

കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വരും. സിംഗം സിംഗിളാ താന്‍ വരും...

ചിലപ്പോഴൊക്കെ അങ്ങനെയാണ്. കാട്ടിലെ രാജാവായ സിംഹത്തെ വെറും ഇളിഭ്യനാക്കിക്കൊണ്ട്,
താരതമ്യേന അത്ര കരുത്തില്ലാത്ത ചീറ്റപ്പുലികള്‍ ഇരയെയും കൊണ്ട് കടന്നുകളയും. ഓടിത്തളര്‍ന്ന
പടു കിഴവന്‍ സിംഹങ്ങള്‍, തങ്ങളുടെ ആഡ്യത്തം ഒരു ശീലമായിപ്പോയതുകൊണ്ട് മാത്രം "കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വറും. സിംഗം സിംഗിളാ താന്‍ വരും..." എന്ന പഞ്ചു ഡയലോഗ് വെറുതേ
പുലമ്പിക്കൊണ്ട് വായില്‍ നിന്ന് വെള്ളവും ഇറ്റിച്ചു, കിതച്ചുകൊണ്ട് നിരാശനായി നടന്നകലും.
ഇതിപ്പോ എന്തിനാ പറഞ്ഞേന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും, എനിക്കറിയാം. ഞാന്‍ അതു വഴിയേ പറയാം...

സലിം കുമാര്‍ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ്. സലിം കുമാര്‍ എന്ന നടന്‍ കാലം കുറച്ചായി നമ്മള്‍ മലയാളികളെ ഇങ്ങനെ ചിരിപ്പിച്ച് കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കോമഡി കേട്ടു നമ്മള്‍ കരഞ്ഞിട്ടുമുണ്ട്. പക്ഷേ ആള്‍
അത്ര നിസ്സാരനല്ല എന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കാന്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് വേണ്ടിവന്നു. അന്നേ അഭിനയത്തിന്റെ ചില വേറിട്ട ഭാവങ്ങളെയും ആ മുഖത്ത് നാം വായിച്ച് അറിഞ്ഞതാണ്. പക്ഷേ നമ്മുടെ സിനിമാക്കാര്‍ ഇദ്ദേഹത്തെ എന്നും തറ കോമഡി
പറയിക്കാനും, നായകന്റെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങാനും മാത്രമായി വേഷങ്ങള്‍ കൊടുക്കുകയായിരുന്നു
ചെയ്തിരുന്നത്. എന്നാല്‍ മുഹമ്മദ് സലിം എന്ന സംവിധായകന്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുകയും, അതു മൂലം സലിം കുമാറിനും മലയാള സിനിമയ്ക്ക് മൊത്തത്തിലും വലിയൊരു നേട്ടത്തിന് വഴിയൊരുക്കുകയും ചെയ്‌തു. സലിം കുമാറിനും, ഈ നേട്ടത്തില്‍ പങ്കാളികളായ എല്ലാ മലയാളികള്‍ക്കും പടാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സലിം കുമാര്‍ ദേശീയ അവാര്‍ഡിന് അര്‍ഹനായത്. സലിം കുമാറിനൊപ്പം തമിഴ് നടന്‍ ധനുഷും അവാര്‍ഡിനായി
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച നടന്‍ , മികച്ച സിനിമ, മികച്ച ഛായാഗ്രാഹകന്‍ , മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ എന്നിവയടക്കമാണ് നാല് അവാര്‍ഡുകള്‍ നവാഗതനായ സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു കരസ്ഥമാക്കിയത്. ഡോ. ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രത്തിന് മികച്ച ചിത്രം, മികച്ച സഹനടിയായി സുകുമാരിയും, യെന്തിരന്‍ സിനിമയ്ക്ക് കലാ സംവിധാനം നിര്‍വഹിച്ചുതിന് സാബു സിറിള്‍, വസ്ത്രാലങ്കാരത്തിന് ഇന്ദ്രന്‍സ് ജയന്‍ , എന്നിവ ഉള്‍പ്പെടെ ഒന്‍പത് അവാര്‍ഡുകള്‍ മലയാളത്തിന് ലഭിച്ചു.
ഏറെക്കാലം കൂടി മലയാള സിനിമയ്ക്ക് മൊത്തത്തില്‍ ഉണ്ടായ ഈ നേട്ടത്തില്‍ നമ്മള്‍ സാധാ സിനിമാപ്രേമികള്‍ക്കും സന്തോഷിക്കാം. .

സലിം കുമാറിനു ഉണ്ടായ ഈ വലിയ നേട്ടത്തില്‍
മലയാളത്തിലെ തലമൂത്ത, അഥവാ മൂത്താപ്പമാരായ സൂപ്പര്‍ താര പ്രതിഭാസങ്ങള്‍ എന്തു പറയുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. കുറേക്കാലമായല്ലോ രണ്ടുപേര്‍ക്കും ദേശീയ അവാര്‍ഡ് ഭഗവാന്‍ ഒന്ന് കടാക്ഷിച്ചിട്ട്‌. നിങ്ങള്‍ കോളേജ് കുമാരനും, ബഷീറിന്‍റെ ബാല്യകാല സഖിയിലെ കവ്മാരക്കാരൻ മജീദും ഒക്കെയായി
The curious case of benjamin button എന്ന ഹോളിവുഡ് സിനിമയിലെ പോലെ നാള്‍ക്കുനാള്‍ പ്രായം കുറഞ്ഞു കുറഞ്ഞു അവസാനം എല്‍ കെ ജി വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ തിരക്കു കൂട്ടുമ്പോള്‍, അവാര്‍ഡുകളും ബഹുമതികളും ഒക്കെ എന്നാത്തിനാ എന്ന ഒരു ചിന്തയാവും നിങ്ങളെ ഭരിക്കുന്നത്‌.ഇനിയിപ്പോ എന്തോന്ന് അവാര്‍ഡ്. ഞങ്ങള്‍ക്ക് കിട്ടാത്തതല്ലേ അവാര്‍ഡും പേവാര്‍ഡുമൊക്കെ. ഹല്ല പിന്നെ. അവാര്‍ഡ് ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ വീട്ടിലിരിപ്പ്ണ്ട്. ഇനിയിപ്പോ എങ്ങനേലും ഒക്കെ പതിനാറുകാരി പെണ്‍പിള്ളേരുടെ കൂടെ കെട്ടിമറിഞ്ഞ് യൂത്ത് സുപ്പര്‍ സ്റ്റാര്‍ എന്ന് പേരു സമ്പാദിക്കണം. അതുമാത്രമാണ് ലക്ഷ്യം. അതിനിടയിലാണ് ഇനിയൊരു അവാര്‍ഡ്. അവാര്‍ഡ് ഒക്കെ കിട്ടേണ്ട സമയത്ത് കൃത്യമായി ഏഷ്യാനെറ്റ്കാര്‍ തരുന്നുണ്ട്. അതിനേക്കാള്‍ വലുതാണ്‌ ദേശീയ അവാര്‍ഡ് എന്നു തോന്നുന്നില്ല. ഇതൊക്കെയായിരുന്നു സൂപ്പറന്മാരുടെ മനസിലിരുപ്പ്. അങ്ങനെയങ്ങ് ഇരിക്കുമ്പോഴാണ് ഇപ്പോ ഇങ്ങനെയങ്ങ് സംഭവിക്കുന്നത്. തങ്ങളുടെ സിനിമകളില്‍ തല്ലുകൊള്ളിത്തരം കാണിച്ചു നടന്നിരുന്ന സലിം കുമാര്‍ മികച്ച അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നു. ഇവിടെയാണ്‌ നിങ്ങള്‍ ഈ പോസ്റ്റിന്റെ ആദ്യത്തെ പാരഗ്രാഫ് ചേര്‍ത്തു വായിക്കേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ കാര്യവും പിടികിട്ടി കാണുമല്ലോ...

ഇപ്പോള്‍ സലിം കുമാര്‍ പറയുന്നുണ്ടാവും "കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വറും. സിംഗം സിംഗിളാ
താന്‍ വരും..."


വാല്:-
"മലയാളികളാരും ജൂറിയില്‍ ഇല്ലാതിരുന്നതുകൊണ്ടാണ് സലിം കുമാറിന് അവാര്‍ഡ് ലഭിച്ചത്." - ദിലീപ്


Related Articles
ജനങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍. സര്‍ക്കാരിന് എന്തോ സള്‍ഫാന്‍.
ഒബാമ കൊന്നു, ഒസാമയെ

ഞായറാഴ്‌ച, മേയ് 15, 2011

നിങ്ങള്‍ക്ക് അറിയുമോ നിക്കിനെ?


മുന്നൂറോളം വരുന്ന ഒരു യുവ സദസ്സ്. അവര്‍ അച്ചടക്കത്തോടെ, അതിലേറെ അദ്ഭുതത്തോടെ നിശബ്ദരായി ഇരിക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മുന്‍പിലുള്ള വേദിയിലേക്കാണ്. ചിലരുടെയൊക്കെ കണ്ണുകളില്‍ നീര്‍ മണികള്‍ തുളുമ്പാന്‍ വെമ്പുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ പൊട്ടിക്കരയും എന്ന മുഖ ഭാവത്തിലാണ്‌. അവരെ ഇത്രയധികം നൊമ്പരപ്പെടുത്തിയ വിധം എന്താണ്‌ അവിടെ സംഭവിച്ചത്? വേദിയില്‍ ഒരു ഡെസ്ക് ഇട്ടിരിക്കുന്നു. ഡെസ്ക്കിന്മേല്‍ അദ്ഭുതകരമായ ഒരു കാഴ്ചയാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവിടെ അതാ കൈകാലുകള്‍ ഇല്ലാത്ത, വെറുമൊരു മാംസപിണ്ഡം മാത്രമായ ഒരു മനുഷ്യരൂപം ചെവിയില്‍
ഘടിപ്പിച്ചു വെച്ചിരിക്കുന്ന മൈക്രോഫോണിലൂടെ ആ വലിയ യുവ സദസിനോട്
സംവേദിക്കുകയായിരുന്നു. ചെറുപ്പക്കാരനായ, അതീവ സുന്ദരനായ, അതിലേറെ നിഷ്കളങ്കനായ ആ യുവാവ് തന്റെ ജീവിതാനുഭവങ്ങള്‍ അവരോട് പംക് വെക്കുകയായിരുന്നു. തലയും, ഉദരത്തോളം വരുന്ന ശരീരവും മാത്രമുള്ള, ഇതൊരു മനുഷ്യജീവി തന്നെയോ എന്ന് സഹതാപം തോന്നിപ്പിക്കുന്ന ആ പ്രഭാഷകന്റെ പേരാണ് നിക്ക്. നിക്കോളാസ് ജെയിംസ് വ്യൂജിച്ച്.

നിക്കിന്റെ കഥ
കാലില്‍ ഇടാന്‍ പുതിയ അഡിഡാസ് ഷൂ ഇല്ലാത്തന്റെ പേരില്‍, കയ്യില്‍ കെട്ടാന്‍ പുതിയ റാഡോ വാച്ച് ലാഭിക്കാഞ്ഞതിന്റെ പേരില്‍, ദുഃഖിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജന്മനാ കൈകളോ, കാലുകളോ ഇല്ലാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട നിക്കിനെക്കുറിച്ച് നിങ്ങള്‍ അറിയണം.

1982 ഡിസംബര്‍ നാലിന് പഴയ യൂഗോസ്ലാവ്യയിലാണ് (ഇന്നത്തെ സെര്‍ബിയ) അദ്ധേഹം ജനിച്ചത്‌. മാതാപിതാക്കള്‍ ബോറിസും, ദുഷ്ക്കയും. മാതാവ്‌ ഒരു ആതുരാലയത്തിലെ നേഴ്സ് ആയിരുന്നു. ദമ്പതികളുടെ സന്തോഷങ്ങള്‍ക്കു മേല്‍ നിക്ക് പിറന്നു വീണത്‌ അവരുടെ ജീവിതത്തെ ആര്‍ദ്ര വിലാപങ്ങങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടായിരുന്നു. അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ചില മനുഷ്യ ജന്മങ്ങളെപ്പോലെ നിക്കും അപൂര്‍വതകളിലെ അത്യപൂര്‍വതയായി ജന്മം കൊണ്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ മകന് മറ്റ് അവയവങ്ങള്‍ ഒന്നും ഇല്ലെന്നും, അത് തലയും ഉദരവും മാത്രമുള്ള ഒരു മാംസപിണ്ഡം മാത്രമാണെന്നും മനസിലായതോടെ ആ ദമ്പതികള്‍ തകര്‍ന്നുപോയി. ബോറിസും, ദുഷ്ക്കയും അതില്‍ നിന്ന് മുക്തരാവാന്‍ നാളുകള്‍ എടുത്തു. തങ്ങള്‍ക്കും,
തങ്ങളുടെ പൊന്നോമനയ്ക്കും ഇങ്ങനെയൊരു ദുരന്തം വന്നു ഭവിച്ചല്ലോ എന്നു ആ മാതാപിതാക്കള്‍ വേദനിച്ചെന്കിലും പിന്നീട് അവന്റെ പരിചരണത്തിനായി അവര്‍ അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.

നിക്ക് പതിയെ വളര്‍ന്നു തുടങ്ങി. കുഞ്ഞു നാളില്‍ അവന് അവന്റെ ന്യൂനതകള്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ക്രമേണ അവനു തിരിച്ചറിവുകള്‍ ഉണ്ടായിത്തുടങ്ങി. മറ്റ് കുട്ടികളും തന്റെ ഇളയ സഹോദരങ്ങളും ഓടിച്ചാടി നടക്കുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, കൈ കൊട്ടി പാടുമ്പോള്‍ അവനു മനസിലായി തനിക്ക് ഇതിനൊന്നും സാധ്യമല്ല എന്നു. അവര്‍ക്കൊക്കെയുള്ളതുപോലെ തനിക്ക് കൈകളോ കാലുകളോ ഇല്ലെന്നും താന്‍ മാത്രം എന്തേ ഇങ്ങനെയായിപ്പോയി എന്നും അവന്‍ ആലോചിക്കാന്‍ തുടങ്ങി. ചിന്തകള്‍ അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്‍ ചെറു പ്രായത്തില്‍ തന്നെ കടുത്ത വിഷാദങ്ങളിലൂടെയും, ആത്മസംഘര്‍ഷങ്ങളിലൂടെയും, മനപ്രയാസത്തിലൂടെയും കടന്നു പോയി. അതവനെ ഗാഡമായ നിരാശയിലേക്കും, അപകര്‍ഷതാബോധത്തിലേക്കും നയിച്ചു. ആ കാലഘട്ടത്തെക്കുറിച്ച് നിക്ക് ഇങ്ങനെയാണ് പറയുന്നത്. " കമിഴ്ത്തി വെച്ച പാത്രം പോലെ ഒരു സോഫയില്‍ കിടത്തിയാല്‍ അങ്ങനെതന്നെ കിടക്കുവാനേ കഴിയുമായിരുന്നുള്ളൂ. ഒന്ന് തിരിയുവാനോ ചരിയുവാനോ, പോട്ടെ ഒന്ന് അനങ്ങുവാന്‍ പോലും കഴിയുമായിരുന്നില്ല."

പക്ഷേ മാതാപിതാക്കള്‍ അവന് ധൈര്യം പകര്‍ന്നു. അവര്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു.
നല്ലൊരു ഭാവി സ്വപ്നം കണ്ടു പഠനം ആരംഭിച്ചവര്‍ക്കിടയില്‍, നിക്ക് ഒറ്റപ്പെടലും വേദനയും അനുഭവിച്ചു തല താഴ്ത്തി നടന്നു. അവനു മാത്രം ഭാവി സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നു. കയ്യും കാലും ഇല്ലാത്തവന് എന്തു സ്വപ്നം?! അവന്റെ കുറവുകള്‍ക്കു മേലെ കവതുകത്തോടെയും, സഹതാപത്തോടെയും നീളുന്ന അനേകമനേകം കണ്ണുകൾ അവനില്‍ ആത്മനിന്ദ നിറച്ചു. തന്റെ ഏകാന്തതകളില്‍ തനിക്കൊപ്പം ഇരിക്കുവാന്‍ സുഹൃത്തുക്കള്‍ പോലും ഇല്ലല്ലോ എന്ന ചിന്ത അവനെ അനാഥത്വത്തെപ്പോലെ വേട്ടയാടി. ജീവിതം ഇരുളിലേക്ക് ചാഞ്ഞു കൊണ്ടിരുന്നു. പക്ഷേ അവന്റെ മാതാപിതാക്കള്‍ അവനെ കരുതലോടെ പരിചരിച്ചു. ജീവിതത്തില്‍ സ്വപ്നം കാണാനും, ആഗ്രഹിക്കാനും, ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും അവര്‍ അവനെ പ്രേരിപ്പിച്ചു.

12 വയസുള്ളപ്പോള്‍ നിക്ക് എന്നും രാത്രിയിൽ മണിക്കൂറുകളോളം പ്രാര്‍ഥിക്കുമായിരുന്നു. കൈകളും കാലുകളും മുളച്ചു വരാന്‍ . എന്നിട്ട് ശാന്തമായി കിടന്നുറങ്ങും. പിറ്റേന്ന് കാലത്ത് മറ്റുള്ളവരെപ്പോലെ തനിക്കും കൈകളും കാലുകളും മുളച്ചു വരും എന്ന പ്രതീക്ഷയില്‍. പിറ്റേന്ന് നേരം പുലരുമ്പോള്‍ അവന്‍ കണ്ണ് തുറന്ന് ആദ്യം നോക്കുന്നത് കയ്യിലേക്കും കാലിലേക്കുമാവും. അവ മുളച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ . അത് സംഭവിച്ചിട്ടില്ല എന്നു അറിയുന്നതോടെ അവന്‍ വിങ്ങിപ്പൊട്ടി കരയുമായിരുന്നു.

ഇന്ന് നിക്ക് ആരാണ്
ആയിടക്ക് നിക്കിന്റെ ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഒന്ന് സംഭവിച്ചു. ഉദരത്തിനു താഴെ കാല്‍ വിരലുകള്‍ പോലെ മുഴച്ചു നിന്നിരുന്ന ഭാഗം ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി രണ്ടു വിരലുകള്‍ പോലെയാക്കി. അത് നിക്കിന്റെ സ്വപ്നങ്ങളിലേക്കുള്ള പടി വാതില്‍ ആയിരുന്നു. അതോടെ അവന് പതുക്കെപ്പതുക്കെ കാല്‍ കുത്തി നില്‍ക്കാമെന്നായി. പരിശ്രമിച്ചാല്‍ നീങ്ങാം എന്നുമായി. അവന്‍ , അവന്റെ സ്വപ്നങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി...

നിക്കിന്റെ ജീവിതത്തിലെ വലിയൊരു ഭാഗധേയമായിരുന്നു നിക്കും കുടുംബവും അമേരിക്കയിലേക്ക്‌ കുടിയേറിയത്. അവിടെ അവന്‍ സ്‌കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു. ആദ്യമൊക്കെ അവിടുത്തെ സാഹചര്യങ്ങളും അവന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പതിയെപ്പതിയെ അവന്‍ അമേരിക്കന്‍ ജീവിതവുമായി പൊരുത്തപ്പെട്ടു. അവനെ സ്നേഹിക്കുകയും, ഒപ്പം കൊണ്ടു നടക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ അവനുണ്ടായി. അത് അവന്റെ മനസിനെ ആശ്വാസം കൊള്ളിച്ചു. അവനു ആത്മവിശ്വാസം തോന്നിത്തുടങ്ങി. സ്വയം ഒരു മതിപ്പ് അവനില്‍ വളര്‍ന്നു വന്നു. അതൊരു തുടക്കമായിരുന്നു. തന്റെ ജീവിതം വെറുമൊരു ആകസ്മികതയല്ലെന്നും, ജീവിതത്തില്‍ തനിക്ക് പലതും ചെയ്യാനുണ്ടെന്നും നിക്കിനു തോന്നിത്തുടങ്ങി. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

നിക്കിനിപ്പോള്‍ 28 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഇന്ന് നിക്ക് ലോക പ്രശസ്തനാണ്‌. 24 രാജ്യങ്ങളിലായി അസംഖ്യം വേദികളില്‍ നിക്ക് തന്റെ ജീവിതം മറ്റുള്ളവരുടെ വിജയത്തിനുള്ള തിരി നാളമായി പകര്‍ന്നു നല്‍കി കഴിഞ്ഞിരിക്കുന്നു. നിരാശയും അപകര്‍ഷതയും ബാധിച്ച ഒരു ലോകത്തിനു മുന്നില്‍ നിക്ക് പ്രചോദകന്റെ പ്രഭ വിടര്‍ത്തുന്നു. ഇപ്പോള്‍ നിക്ക് സ്വയമായി പല്ലു തേയ്ക്കും, മുഖം കഴുകും, നീന്തും, പൊക്കം കുറഞ്ഞതായതുകൊണ്ട് കുട്ടികള്‍ക്കൊപ്പം കളികളില്‍ പങ്കെടുക്കും, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യും. രണ്ടു വിരലുകള്‍ തന്നെ ധാരാളം എന്നാണ് നിക്ക് പറയുന്നത്. തങ്ങളുടെ കുറവുകളും, പരാജയങ്ങളും ഓര്‍ത്ത് ജീവിതം പാഴാക്കുന്നവര്‍ക്കിടയില്‍ നിക്ക് ഒരു ദൈവദൂതനെപ്പോലെ കടന്നു ചെന്ന്, തന്റെ ജീവിതത്തെ തന്നെ ഉദാഹരണമായി കാട്ടുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. ഇന്ന് ലോകമൊട്ടാകെ കടന്നു ചെല്ലുന്ന ആത്മവിശ്വാസത്തിന്റെ ദാധാവാണദ്ദേഹം. പല യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും നിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നു ചെല്ലുന്നു. നിക്കിന്റെ മുഖത്ത് നിറയുന്ന മനോഹരമാ‍യ ആ ചിരി നമ്മുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ പോന്നതാണ്.

ഈ വീഡിയോ കണ്ടു നോക്കൂ. ഇതാണ് നിക്ക്:-
നിങ്ങള്‍ക്ക് ഈ പോസ്റ്റും, ബ്ലോഗും ഇഷ്ട്ടപ്പെട്ടെന്കില്‍ ഇതിലെ ഫോളോ എന്ന കോളത്തില്‍ കയറി ഫോളോ ചെയ്യുകയോ, അല്ലെന്കില്‍ ഫേസ്ബുക്ക് ഫാന്‍ പേജിലെത്തി ലൈക്ക് ചെയ്യുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...Related Articles
ബോണി എമ്മിന്റെ യുഗം
കുമ്പറാസിപ്പിട്ടോ

വെള്ളിയാഴ്‌ച, മേയ് 13, 2011

ഇനി തമ്മിലടിയുടെ ത്രിവര്‍ണ്ണ കാലങ്ങള്‍

കാത്തിരുന്ന ഫല പ്രഖ്യാപനം വന്നു. കേരളത്തെ ത്രില്ലടിപ്പിച്ച പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിലെ ബലാബല പോരാട്ടത്തിനൊടുവില്‍ യു ഡി എഫ് നയിക്കുന്ന വലതുപക്ഷ ജനാധിപത്യ മുന്നണി കഷ്ട്ടിച്ച് കടന്നു കൂടിയിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വലതു മുന്നണി, കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 72 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോട് കൂടി പതിമൂന്നാം നിയമസഭ സ്വന്തമാക്കിയിരിക്കുകയാണ്. എല്‍ ഡി എഫിനു 68 സീറ്റ് ലഭിച്ചു. ഒരര്‍ത്ഥത്തില്‍ യു ഡി എഫ് വിജയിച്ചെങ്കിലും തോറ്റതിന് സമാനമായ ഒരു വിജയമായിപ്പോയി ഇത്. കേരളത്തില്‍ ബി ജെ പിയുടെ കാര്യം ഇത്തവണയും കട്ടപ്പൊക തന്നെ.

ബംഗാളില്‍ തുടര്‍ച്ചയായ 34 വര്‍ഷത്തെ ഇടതു ഭരണത്തിന് വിരാമമായി. ബംഗാളിന്റെ മമത ഇനി "മമത"യോട്. തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ജയലളിതയുടെ അണ്ണാ ഡി എം കെ സഖ്യം തകര്‍പ്പന്‍ ജയം നേടി. തമിഴ്‌നാട്ടില്‍ ഇനി അഞ്ജു വര്‍ഷത്തേയ്ക്ക് കലൈഞ്ചറുടെ കുടുംബ വാഴ്ച ഇല്ല. ജയലളിതയും മോശമൊന്നുമല്ല..! അസമില്‍ കോണ്‍ഗ്രസിനു ഹാട്രിക് വിജയം.


യു ഡി എഫ് 72,
എല്‍ ഡി എഫ് 68, എന്നതാണ് അവസാന സൂചിക.

യു ഡി എ
ഫില്‍- കോണ്‍ഗ്രസ്‌ 38, ലീഗ് 20, കേരളാ കോണ്‍ഗ്രസ്‌ (എം) 9, സോഷ്യലിസ്റ്റ്‌ ജനത 2, കേരളാ കോണ്‍ഗ്രസ്‌ (ബി) 1, കേരളാ കോണ്‍ഗ്രസ്‌ (ജെ) 1, ആര്‍ എസ് പി (ബി) 1, എന്നിങ്ങനെയാണ് കണക്ക്.

എല്‍ ഡി എ
ഫിലാകട്ടെ - 47 സീറ്റ്‌ നേടി സി പി എം, ഈ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. സി പി ഐ 13, ജെ ഡി എസ്‌ 4, എന്‍ സി പി 2, ആര്‍ എസ് പി 2, ഇതാണ് സീറ്റ് നില.

13 എന്ന സംഖ്യയും വെള്ളിയാഴ്ചയും
ഒരുമിച്ച് വന്നാല്‍ അതൊരു അഭിശപ്ത സൂചകം ആണെന്നാണ്‌ പണ്ടേയുള്ള പറച്ചില്‍. രണ്ടും ഒരേ പോലെ വന്നാല്‍ അതൊരു ദുരന്തമാണത്രേ. അത്തരം വിശ്വാസങ്ങളുടെ പേരില്‍ ഫ്രൈഡേ ദ തേര്‍ട്ടീന്‍ത്‌ എന്നപേരില്‍ വിഖ്യാതമായ ഹോളിവുഡ് ഹൊറര്‍ സിനിമാ സീരീസ് പോലുമുണ്ട്. ഇന്നൊരു പതിമൂന്നാം തീയതി വെള്ളിയാഴ്ചയായിരുന്നു. ഒപ്പം പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ്‌ വിധിയും. ഇത് നമ്മള്‍ ജനങ്ങള്‍ക്ക് നന്മയ്ക്കാണോ, അതോ തിന്മയ്ക്കാണോ എന്നു കണ്ടു തന്നെ അറിയണം. ഈശ്വരോ രക്ഷതു!

**************************


കേരളത്തിലെ മാറി മാറി വരുന്ന മുന്നണി ഭരണ തുടര്‍ച്ചയുടെ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ യു ഡി എഫിനിത് സന്തോഷങ്ങളുടെ സില്‍സിലയെക്കാള്‍ ആശങ്കകളുടെ സില്‍സിലയാണ്‌. അപ്പോള്‍ മറു വശത്ത് ഇടതുപക്ഷം പടിയിറങ്ങുകയാണ്‌. കേരളത്തില്‍ മാത്രമല്ല, കാലങ്ങളായി ഇടതു ഭരണം തുടരുന്ന ബംഗാളിലും ഇടത് പക്ഷം അധികാരം ഒഴിയുന്നു. ഇനിയവിടെ മമതയുടെയും, തൃണമൂലിന്റെയും കാലം..! കേരളത്തിലെയും, ബംഗാളിലെയും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചത് എന്ന് അവര്‍ ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ തന്ത്രജ്ഞര്‍ക്ക് ഇനി നാളുകളോളം ഇതിനെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്യാം.

ഭരിച്ച 5 വര്‍ഷങ്ങളില്‍ വി എസ്‌ അച്യുതാനന്ദന്‍ എന്ന മുഖ്യ മന്ത്രി ജനങ്ങള്‍ക്കിടയില്‍ ഒരു ഫാക്ടര്‍ ആയിത്തന്നെ നില നിന്നിരുന്നു. ഈ ഫാക്ടറിനെ ഒതുക്കുക എന്നതായിരുന്നു തിരഞ്ഞെടുപ്പ്‌ കാലത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. അച്ചുതാനന്ദന്റെ വേദികളില്‍ ആള് കൂടിയത് വോട്ടായി മാറി എന്നത് കോണ്‍ഗ്രസിന്റെ വിജയത്തെ മൂല്യം കുറഞ്ഞ ഓന്നാക്കി തീര്‍ത്തു. പിണറായി വിജയന്‍ ഈ ഇടതുപക്ഷ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും, പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ സമഗ്രമായ ഒരു അഴിച്ചുപണി നടക്കുമോ എന്നും അറിയേണ്ടതുണ്ട്.

ഇനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ, രമേശോ എന്നത് കോണ്‍ഗ്രസിനെ കുഴക്കുന്ന ഒരു കീറാമുട്ടി ആയേക്കാം. അധികാരത്തിന്റെ പേരിലുള്ള വടംവലികള്‍ കൊണ്ട് സമ്പന്നമായ ഗ്രൂപ്പ്കളുടെ ചരിത്രമാണല്ലോ അവര്‍ക്കുള്ളത്. പ്രത്യേകിച്ചും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കണ്ണ്‌ നട്ടിരിക്കുന്ന മാണി സാറും, കുഞ്ഞാലി
സാറും ഇനിയെന്തെല്ലാം തലവേദനകള്‍ ഉണ്ടാക്കാന്‍ പോകുന്നു എന്ന അങ്കലപ്പിലാണു കോണ്‍ഗ്രസ്‌ ഇനി ഉണരാന്‍ പോകുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ, ചെന്നിത്തലയോ എന്നതും അകത്ത് നടക്കുന്ന തമ്മില്‍ തല്ലിന് കാരണമാകാം. അധികാര മോഹികളായ ഒരു സംഘമാണ്‌ യു ഡിഫില്‍ ഇപ്പോഴുള്ളത്. ഇനി നടക്കാന്‍ പോകുന്ന കടിപിടിയും ഗ്രൂപ്പിസവും കാണുമ്പോള്‍, ഇവരെ കയറ്റേണ്ടിയിരുന്നില്ല എന്നു പൊതുജനങ്ങള്‍ക്കു തോന്നാന്‍ ഇട വരരുത്. എന്തായാലും പുതിയ ഭരണത്തിലേക്ക് കാലെടുത്തു വെക്കുന്ന വലതു സര്‍ക്കാര്‍, കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് പാഠം പഠിച്ചോ എന്നും ഇനിയുള്ള 5 വര്‍ഷങ്ങള്‍ അവര്‍ എങ്ങനെയായിരിക്കുമെന്നും നമുക്ക് കവ്തുകത്തോടെ കാത്തിരിക്കാം...

മറ്റ് സംസ്ഥാനങ്ങളിലെ ഫലം:-
തമിഴ്നാട്‌: അണ്ണാ ഡി എം കെ 202 (ആകെയുള്ള സീറ്റ് 234)
പുതുച്ചേരി: അണ്ണാ ഡി എം കെ 20, (ആകെയുള്ള സീറ്റ് 30)
ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ് 225 (ആകെയുള്ള സീറ്റ് 294)
അസം: കോണ്‍ഗ്രസ്‌ 72 (ആകെയുള്ള സീറ്റ് 294)

വാല്:-
ആന്ധ്ര പ്രദേശിലെ കടപ്പ മണ്ഡലത്തില്‍ നടന്ന
ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനും സ്ഥാനാര്‍ഥിയുമായ, ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം. 5,21,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി അദ്ദേഹം ജയിച്ചത് കണ്ടപ്പോള്‍ തോന്നിപ്പോയതാണ്‌. അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ നിലവാരം എന്താണ്? അമ്മേ...