വ്യാഴാഴ്‌ച, ജൂൺ 28, 2012

ജർമനി ഇറ്റലി ക്ലാസിക് പോരാട്ടം

യൂറോയിലെ ഒരു ക്ലാസ്സിക് പോരാട്ടത്തിന് ഇന്ന് പോളണ്ടിലെ വാഴ്സോ സ്റ്റേഡിയം വേദിയാവുകയാണ്.
ജർമനി ഇറ്റലി.

ടൂർണമെന്റിലെ അവസാന രണ്ടിലൊരാളാവാനുളള അന്തിമ പോരാട്ടത്തിൽ, സെമീ ഫൈനലിൽ ഇന്നൊരാൾക്ക് കലിടറും. ഫൈനലിലേക്ക് ഇരച്ചെത്തുന്നത് ഇറ്റലിയോ ജർമനിയോ എന്നറിയാൻ ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ കാത്തിരിക്കണം. തൊണ്ണൂറ് മിനിട്ടും കഴിഞ്ഞ്, എക്സ്ട്രാ ടൈം, പെനാൽറ്റി ഷൂട്ടൗട്ട്, അതിനും വിധിയെഴുത് താനായില്ലെങ്കിൽ അപൂർവമായി മത്രം ഫുട്ബോൾ മാച്ചിൽ വന്ന് ഭവിക്കാറുളള സഡൻ ഡെത്ത്..... ഇത്രയൊക്കെ ആയാലും ആയില്ലെങ്കിലും ഇന്ന് രണ്ടിലൊന്ന് അറിയും....

ജർമനിയും ഇറ്റലിയും തമ്മിലുളള ബലാബലം പരിശോധിക്കുമ്പോൾ പ്രകടമായ ശൈലീ വ്യത്യസ്ഥത അവർക്കിടയിൽ കാണാം. ലോകത്തെ ഏതു കടുകട്ടി ഡിഫൻസും തുളയ്ക്കുന്ന അറ്റാക്കിങ്ങ് ഗെയിമാണ് ജർമനിയുടെ കൈമുതൽ. എത്ര വലിയ മതിലും അവർ പൊളിച്ചടുക്കും.
എന്നാൽ ലോകത്തെ ഏതു കൊലക്കൊമ്പൻ ആക്രമണ നിരയേയും പുല്ല് പോലെ കീഴ്പ്പെടുത്തി എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ഡിഫെന്റിങ്ങ് ശൈലിക്ക് കേഴ്വി കേട്ടവരാണ് ഇറ്റലി.
 ഫുട്ബോളിൽ, ഡിഫെൻസ് എന്ന് പറഞ്ഞാൽ എക്കാലത്തും ഇറ്റലിയാണ് അവസാന വാക്ക്!

ജർമനി
പണ്ടു മുതലേ തീവ്ര അറ്റാക്കിങ്ങ് ഗെയിമാണ് ജർമനി കളിക്കാറുളളത്. ഉരുക്കു പോലെ നിൽക്കുന്ന പോരാളികളാണ് അവർക്ക് വേണ്ട് കളിക്കളം ഭരിക്കുന്നത്. ഗേർഡ് മുളളർ, ലോതർ മാതേയസ് തുടങ്ങി പഴയകാല വിഖ്യാത കളിക്കാരിൽ നിന്ന് ഇന്നത്തെ ജർമൻ യുവ നിരയിൽ എത്തി നിൽക്കുമ്പോഴും അതിൽ കാര്യമായ മാറ്റം കാണാനില്ല. ഫൈറ്റിങ്ങ് ഗെയിമുകളിലെ പോരാളികളെ ഓർമിപ്പിക്കുന്ന ശരീരവും ശരീര ഭാഷയുമാണ് ജർമനിയുടെ കാൽപ്പന്ത് താരങ്ങൾക്കുളളത്. അതി വേഗതയിലുളള മുന്നേറ്റങ്ങൾ, അപാര സ്പീഡിലുളള കണക്ഷൻസ്, പെനാൽറ്റീ ബോക്സിൽ നിന്നും എതിർ വലകളിലേക്ക് പായിക്കുന്ന ബുള്ളറ്റ് ഷോട്ടുകൾ...... കാഴ്ച്ചക്കാരെ ആവേശം കൊള്ളിക്കുന്ന ശൈലിയാണ് ജർമനിയുടേത്. റോക്കറ്റ് പോലെ പറന്ന് കയറുകയും, , വെടിയുണ്ട പോലെ പാസ് കൊടുക്കുകയും, അതേ സ്പീഡിൽ ബോൾ സ്വീകരിച്ച് അടുത്ത പാസ് നൽകുകയും ചെയ്യുന്ന സ്റ്റൈൽ ജർമനിയ്ക്കല്ലാതെ മറ്റൊരു ഫുട്ബോൾ ടീമിന് ഇന്ന് നിലവിലില്ല. പ്രത്യേകിച്ച് ഒരു പേരിട്ട് വിളിക്കാൻ പറ്റാത്തൊരു ശൈലിയായത് കൊണ്ട് ജർമനിയുടെ ആക്രമണ നിര എന്നും ലോകത്തെ ഫുട്ബോൾ പണ്ടിതരെ ആശയ കുഴപ്പത്തിലാക്കുന്നു..  ഡോർട്ടുമുണ്ടും, സാക്ഷാൽ ബയേൺ മ്യൂണിച്ചും പോലെ ജർമൻ ബ്യുണ്ടേസ് ലീഗായിൽ കളിക്കുന്ന ലോകപ്രശസ്ഥ ക്ലബ്ബുകളിലും ഇതേ ശൈലി തന്നെയാണ്.

ഇന്ന് ബേൺസ്റ്റൈഗർ, ഷ്വൈൻസ്റ്റീഗർ, ഫിലിപ്പ് ലാം, ലൂക്കാസ് പഡോൾസ്കി, തോമസ് മുളളർ, മാരിയോ ഗോമസ്, മെസ്യൂട്ട് ഓസിൽ തുടങ്ങിയവർ അമാനുഷിക ശക്തികളായി വീണ്ടും അവതാര പൂർത്തീകരണം നടത്തിയാൽ ജർമനി ഫൈനലും ജയിച്ച് കപ്പും കൊണ്ട് പോകും.

ഇറ്റലി
ഫുട്ബോളിൽ പലതരം  ശൈലികളുണ്ട്.
സൗന്ദര്യാത്മകമായി കളിച്ച് ലോകമെങ്ങും ആരാധകരെ സംബാദിച്ച ലാറ്റിനമേരിക്കൻ തനത് ശൈലിയുടെ ഉപാസകരായ അർജന്റീന, ബ്രസീൽ എന്നിവരാണ് അവരിൽ എടുത്ത് പറയേണ്ടത്. യൂറോപ്പിനങ്ങനെ തനത് ശൈലിയില്ല.
ആദ്യത്തെ ഒരു ശൈലീ മാറ്റം യൂറോപ്യൻ ഫുട്ബോളിൽ കൊണ്ട് വന്നത് യോഹാൻ ക്രൈഫും, ഫ്രാങ്ക് റെയ്കാർഡും, റൂഡ് ഗുളളിറ്റുമെല്ലാം ചേർന്ന് ഹോളണ്ട് എന്ന ഓറഞ്ച് ടീമിനെ ലോകത്തെങ്ങും ആരാധകർക്ക് പ്രീയങ്കരമാക്കിയത് ടോട്ടൽ ഫുട്ബോളെന്ന പുതിയ ശൈലിയുമായി വന്നതാണ്. പ്രത്യേകിച്ച് സ്ട്രൈക്കറോ, ഡിഫന്ററോ, മിഡ് ഫീൽഡറോ അല്ലാതെ എല്ലാവരും എല്ലാ പൊസിഷനിലും കളിച്ച് ലോകം കീഴടക്കുന്ന ടോട്ടൽ ഫുട്ബോൾ എന്ന ജാല വിദ്യ ഓറഞ്ച് ഹോളണ്ട് കൊണ്ട് വന്നതാണ് ആദ്യത്തെ ഒരു പ്രത്യേകതരം ഫുട്ബോൾ ശൈലി.

അതിനു ശേഷമാണ് കാറ്റനാച്ചിയൻ സ്റ്റൈൽ എന്ന പുതിയ സ്റ്റൈൽ ഇറ്റലി വികസിപ്പിച്ചെടുക്കുന്നത്. കാറ്റനാച്ചിയോ എന്ന ഇറ്റലിയൻ വാക്കിന്റെ അർഥം താഴിട്ട് പൂട്ടൽ എന്നാണ്. എഴുപതുകളൊടെ ഫിയറൊന്റീന, നാപ്പോളി, എ എസ് റോമ, പാർമ തുടങ്ങി ഇന്റർമിലാനും എ സി മിലാനും പോലുള്ള വിഖ്യാത ക്ലബ്ബുകളിൽ നിന്ന് തുടങ്ങി ഇറ്റലിയൻ ദേശീയ ടീം തങ്ങളുടെ സ്വന്തം ശൈലിയായി കൊണ്ടു നടക്കുന്ന ഡിഫന്റിങ്ങ് രീതി. എതിരാളികളുടെ അറ്റക്കിങ്ങിനെ സ്വന്തം പെനാൽറ്റി ബോക്സിൽ വെച്ച് മുനയൊടിച്ച് വിടുന്ന ഇറ്റാലിയൻ ഡിഫെൻസ് എന്നും എക്കാലവും എതിരാളികൾക്കൊരു മരീചികയാണ്. റോബർട്ടോ ബാജിയോയും, പൗളോ മാൽഡീനിയും പോലുള്ള ലോകോത്തര കളിക്കാരിൽ നിന്ന് ആർജ്ജിച്ച കാറ്റനാച്ചിയൻ ഡിഫൻസുമായി എത്തിയാണ് ഫാബിയോ കന്നവാരോയും സംഘവും  2006 ൽ ലോകക്കപ്പും കൊണ്ട് പോയത്.

അതായത് പന്തുമായി തങ്ങളുടെ ബോക്സിലേക്ക് കയറുന്നിടം വരെ ഇറ്റലിക്കാർ എതിരാളികൾക്ക് സ്വാതന്ത്ര്യം കൊടുക്കും. തങ്ങളുടെ ബോക്സിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെല്ലം പെട്ടന്നായിരിക്കും. നാല് ഇറ്റാലിയൻ ഡിഫന്റർമ്മാർ എതിരാളിയെ വളയും. അയാൾ ബോൾ പാസ് ചെയ്യാൻ പറ്റാതെ പരുങ്ങലിലാവും, വല്ല വിധേനയും അയാൾ അടുത്തയാൾക്ക് പന്ത് പാസ് ചെയ്യാൻ ശ്രമിച്ചാലോ, കിറു ക്രിത്യമായി ആ പാസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നയാളിന്റെ ചുറ്റിനും ഇതേ പോലെ നാല് ഇറ്റാലിയൻ ഡിഫൻറ്റർമ്മാരുണ്ടാവും. ഫലത്തിൽ ഒരോ എതിർ കളിക്കാരനും കരുതും. തനിക്കു ചുറ്റും നാല് ഇറ്റാലിയൻ കളിക്കാരുണ്ടെന്ന്. എതിരാളി  അമ്പരന്ന് വട്ടം ചുറ്റിപ്പോകാൻ പിന്നെ കാർനം വേണ്ട.  ഈ യൂറോക്കപ്പിൽ ഇറ്റലി, ഇംഗലണ്ടിനെ തോൽപ്പിച്ചപ്പോൾ ഇത് നമുക്ക് കാണാമായിരുന്നു.

ഇന്ന് ഈ വിരുദ്ദ ധ്രുവങ്ങൾ തമ്മിൽ ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതൊരു ഐതിഹാസിക മാച്ച് ആയിരിക്കും ഉറപ്പ്. ഇന്ന് വരെ മേജർ ടൂർണമെന്റുകളിൽ ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ല എന്ന ചരിത്രം ജർമനി മായിക്കുമോ? അതോ ഇറ്റലി ചരിത്രം ആവർത്തിക്കുമോ? റഫറിയുടെ വിസിൽ മുഴക്കത്തിനായി ഇനി മിനിട്ടുകളെണ്ണി കാത്തിരിക്കാം...

വ്യാഴാഴ്‌ച, ജൂൺ 21, 2012

ജാക്കി വെക്കുന്നവരുടെ സദാചാരങ്ങൾ

ഒരു പീഡനത്തിന് ആദ്യ കാരണം കാരണം ആ സ്ത്രീയുടെ അനുകൂല നിലപാട് തന്നെ ആയിരുന്നാലും, വിവാഹ മണ്ടപത്തിൽ വെച്ച് നവ വരൻ വരണമാല്യവുമായി കൈ ഉയർത്തുമ്പോൾ, തനിക്കൊരു കാമുകനുണ്ടെന്ന് പറയുന്നത് അതേ പോലൊരു സ്ത്രീയാവാമെങ്കിലും, കല്യാണത്തലേന്ന് അലമാരയിലിരുന്ന കമ്പ്ലീറ്റ് ആഭരണ ജംഗമ വസ്തുക്കളും അടിച്ചോണ്ട് ഓട്ടോ ഡ്രൈവർക്കും, കേബിളിന് കുഴിയെടുക്കുന്നവനുമൊപ്പം ഓടിപ്പോകുന്നവൾ മറ്റൊരു  സ്ത്രീയായിരുന്നാലും,  ഇവരെല്ലാം വിമർശനങ്ങൾക്ക് അതീതരാണ്. ആരും അവരെ കുറ്റം പറയാൻ പാടുളളതല്ല.  എന്നു മാത്രമല്ല അത്തരം സ്ത്രീകൾ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ലവരാണ് ഉദാര മനസ്കരാണ് , സത്സ്വഭാവികളാണ്! അത്തരക്കാരെ വിമർശിച്ചാൽ, അത്തരം സ്ത്രീകളേക്കുറിച്ചെഴുതിയാൽ നിങ്ങളുടെ ചീട്ട് കീറി തോട്ടിലെറിയാൻ സംഘം ചേരുന്ന ലോകോത്തര സദാചാര വാദികളുടെ അസംഖ്യം കൂട്ടങ്ങൾ തന്നെ ഇന്നാട്ടിലും, സോഷ്യൽ മലയോര  നെറ്റ്വർക്ക് മേഖലകളിലും സജീവമാണ്.

ഇത്തരം സോഷ്യൽ നെറ്റ്വർക്ക് മലയോര കർഷകർ, മുക്കുപണ്ടം പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന സ്ത്രീകളേയും, അവിഹിത സന്ധതിയെ അമ്മത്തൊട്ടിലിലും  ചവറ്റ് കൂനയിലും ഉപേക്ഷിക്കുന്ന സ്ത്രീകളേയും,    ജോലിക്ക് പോയഭർത്താവിന്റെ ഫോട്ടോയുടെ മുൻപിൽ നിന്ന് പാൽക്കാരൻ പയ്യന്റെ മൊബൈൽ ലീലകൾക്ക് സ്വമേധയാ ചിരിച്ചുല്ലസിച്ച് വശംവദയാകുന്ന സ്ത്രീകളേയുമൊക്കെ, കിർഗിസ്ഥാനിലെ ഉട്ടോപ്യൻ ദേവിയേപ്പോലെ കണ്ട് -  അവരെ പൂജിച്ച് - അവർക്ക് വേണ്ടി വാദിച്ച് -  അവരാണ് ഉത്തമ കുലസ്ത്രീ എന്ന് ഊന്നിയൂന്നിപ്പറഞ്ഞ് -  അതിനെ പിന്താങ്ങാത്തവന്റെ തന്തയ്ക്ക് വിളിച്ച് -   ഒരു പുതിയ റെവല്യൂഷൻ തന്നെ ഇവിടെ ഉണ്ടാക്കിക്കളയും.

പ്രസ്തുത സദാചാര സംഹിതയുടെ ഈറ്റില്ലക്കാർ, അനേകം ആരാധികമാരൽ പരിത്യൽപ്പനം ഏറ്റവരും, ഇപ്പോഴും ആരാധികമാരുടെ പ്രേമ കടാക്ഷങ്ങൾ ഏൽക്കുന്നവരും, സർവോപരി ആരാധിക മദാലസ സ്ഥാപക ജംഗമ വസ്തുക്കൾ ഒരു വീക്നെസ്സ് ആയവരുമാണ്. [അല്ലെങ്കിലും  ഒരു സ്ത്രീപക്ഷ എഴുത്തുകാരനല്ലാത്ത ഞാൻ, ഒരു പെണ്ണ് പോലും തിരിഞ്ഞ്കൂടി നോക്കാത്ത ഞാൻ,  ഇവിടെ എന്ത് റെവല്യൂഷൻ ഉണ്ടാക്കാനാണ്?!!!]

സ്ത്രീപക്ഷ വാദികളായി സദാചാര സംഹിതകൾ താളിയോലയിലേന്തി, മെയിൽ ഷോവനിസ്റ്റുകളുടെ തന്തയ്ക്ക് വിളിക്കുന്ന ഒരുകൂട്ടം, സ്ത്രീകളും, സ്ത്രീകളേക്കാൾ അവരുടെ മൂട് താങ്ങി, അവർ  ചെയ്യുന്ന എല്ലാ പോക്രിത്തരങ്ങളേയും സപ്പോർട്ട് ചെയ്ത് അവരിലൊരാളായി ഹിജഡ കളിച്ച് നടക്കുന്ന, ഹിഡൻ അജണ്ടകളുളള ഫീ "മെയിൽ" [ഫീ - "മെയിൽ" = രണ്ടും കെട്ട] ഷോവനിസ്റ്റുകളുടേയും   കാലത്താണ് ഇന്ന് ഭൂമി കറങ്ങുന്നത്.
[ഭൂമി കറങ്ങുന്നതും സ്വർഗ്ഗം താണിറങ്ങി വരുന്നതും സ്ത്രീയുടെ ചൂണ്ടാണി വിരലിന്റെ അറ്റത്താണെന്ന് പണ്ടേതോ തെണ്ടി പറഞ്ഞിട്ടുണ്ട്]

എന്തിനും ഏതിനും സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നത് ഇന്നൊരു ഫാഷനാണ്. കൊച്ചിയിൽ വെച്ച് തസ്നീ ബാനുവിനെ ആക്രമിച്ചു എന്ന പേരിൽ  സോഷ്യൽ നെറ്റ് വർക്കുകളിലും മാധ്യമങ്ങളിലും സ്ത്രീപക്ഷ അനുഭാവത്തോടെ പ്രതികരിച്ച വാർത്തയ്ക്ക് എപ്പോഴാണ് മുനയോടിഞ്ഞ് പോയതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കൊച്ചിയിലെ രണ്ട്  പത്രങ്ങളിൽ അന്ന് ഫ്രീലാൻസ് റിപ്പോർട്ടറായിരിക്കുകയും, ഇപ്പോൾ മംഗളത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന എന്റെ ഒരു സുഹൃത്ത്-  പത്ര റിപ്പോർട്ടർ, തസ്നീ ഭാനു സംഭവത്തിന്റെ യാധാർഥ്യം എന്തെന്ന് വിവരിച്ച് തന്നപ്പോൾ, അന്ന് പ്രതിയാക്കപ്പെട്ടവരോടും, സദാചാരപ്പോലീസെന്ന് പറഞ്ഞ് മലയാളികളായ മലയാളികളെല്ലാം കരിവാരിത്തേച്ചവരോടും വിഷമമാണ് തോന്നിയത്. കാരണം സ്ത്രീ രക്ഷപെടുകയും, ചോദ്യം ചെയ്തവൻ അകത്താവുകയും ചെയ്തു. സദാചാരപ്പോലീസെന്ന് ജനം പരിഹസിച്ചവർ സത്യത്തിൽ ഒരു സാമൂഹിക പ്രതിബദ്ദത മാത്രമാണ് പ്രകടിപ്പിച്ചത്.   പ്രണയ ലീലകളാടാൻ ബാറും, ബിവറേജസിന്റെ പിന്നാമ്പുറവും, കഫേയും, കഫറ്റീരിയയും, കഫം തുപ്പുന്നിടവും, ഐസ്ക്രീം പാർലറും വരെയുണ്ട്. പക്ഷേ അവിടൊന്നും പോരാതെ എവിടെ നിക്കുമ്പോൾ ആസക്തി തോന്നുന്നോ, അവിടെ നിന്ന് സംഭവം നടപടിയാക്കണം. അതാണ് ന്യൂ ജനറേഷൻ ആവശ്യപ്പെടുന്നത്. ന്യൂ ജനരേഷന്റെ അടിവയറ്റിൽ നിന്ന് സെക്സ് ഇരമ്പുന്നത് ന്യൂ ജനറേറ്റർ പോലെയാണ്. അതിന്റെ ഇരമ്പം ഉണ്ടാകുന്നിടത്ത് വെച്ച് പെട്രോളും മണ്ണെണ്ണയും ഒഴുക്കണം. അതാണ് സമത്വ സുന്ദര കേരളം.

നേരേ പറഞ്ഞാൽ, പബ്ലിക്ക് റോഡിൽ സെക്സ് ചെയ്യാൻ സ്ത്രീയേയും അവൾക്കിഷ്ട്ടമുളള പുരുഷനേയും അനുവദിക്കണം. അല്ലാത്ത പക്ഷം അത് അനുവദിക്കാത്തവന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന അവതാരങ്ങൾ വിളഞ്ഞു മൂപ്പെത്തി, ഫേസ്ബുക്കിലും, പൂച്ചാണ്ടി മുക്കിലും കറങ്ങി നടപ്പുണ്ട്.

ഇത്തരം സ്ത്രീപക്ഷ സദാചാര വാദികളായ അഞ്ചാറെണ്ണത്തിനെ തുത്തൻ ഖാമന്റെ ശവമടക്ക് മമ്മിയിൽ നിന്നും ക്ണ്ടെത്തിക്കഴിഞിട്ടുണ്ട്. അവരിപ്പോ മലയോര സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ "ഫീ മെയിൽ" ഷോവനിസവും, ഫീ -  "മെയിൽ" ഷോവനിസവും കളിച്ച് മെയിലേതാ ഫെമെയിലേതാണെന്ന്  അവർക്ക് പോലും തിരിച്ചറിവില്ലാത്ത രീതിയിൽ രണ്ടുമല്ലാത്ത ഒരവസ്ഥയിൽ നടപ്പാണ്. ഈ വക സ്ത്രീപക്ഷ സദാചാരക്കാരെ താഴെക്കൊടുത്ത ലക്ഷണങ്ങളോടു കൂടി ചുറ്റുപാടുനിന്നും കണ്ടെത്തിയിട്ടുമുണ്ട്.

1. സദാചാരപ്പോലീസ് വേറേ,  സ്ത്രീപക്ഷ സദാചാരക്കാർ വേറേ. സദാചാരപ്പോലീസിന്റെ പരിപാടി  രണ്ട് ഇണകളെ സ്വസ്ഥമായി കഴിയാൻ അനുവദിക്കില്ല എന്നതാണ്.  ഇത്തരം സ്ത്രീപക്ഷ സദാചാരക്കാർ, ഇരുട്ട് വീഴുമ്പോൾ മടിക്കുത്തഴിക്കാൻ നടക്കുകയും, പകൽ വെളിച്ചത്തിൽ തത്വ സംഹിതകൾ പ്രസംഗിക്കുകയും ചെയ്യുന്നവനാണ്.

2.  സ്ത്രീപക്ഷ സദാചാരക്കാർ, ബസ്സിൽ കയറിയാൽ പെണ്ണുങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ഊളിയിട്ട് പോകും. ഏതെങ്കിലും മദ്ധ്യവയസ്കയുടെ ചന്തിയ്ക്ക് പുറകിൽ നിന്ന് അരക്കെട്ടുരുമ്മും. പക്ഷേ ബസ്സിന് പുറത്തിറങ്ങിയാൽ സ്ത്രീപക്ഷ പ്രശ്നങ്ങളിൽ ബഡാ ഇടപെടലുകളാണ് നടത്തുക.

3. സ്ത്രീപക്ഷ സദാചാരക്കാർ ആയ കാലത്ത് ഒരുപാട് അർമാദിച്ചിട്ടുണ്ടാവും. തന്റെ കൗമാര യവ്വനകാലം എ ടി ജോയി സിനിമകളെ തോൽപ്പിക്കുന്ന അനുഭവ സപര്യകളടങ്ങിയതായത് കൊണ്ട്, പിൽക്കാലത്ത് സ്ത്രീകളെ മോശക്കാരെന്ന് ആരെങ്കിലും പറഞ്ഞാൽ അവനെ കരിവാരിത്തേയ്ക്കും.  [കാരണം ഈ മോശക്കാരായ സ്ത്രീകളായിരുന്നല്ലോ ഇത്തരക്കാരുടെ കൗമാര കാലത്തെ അനശ്വരമാക്കിയത്]

4.  സ്ത്രീകൾക്ക് വേണ്ടി രക്ഷകർത്താവാകുന്ന ഇത്തരം സ്ത്രീപക്ഷ സദാചാരക്കാരുടെ  ഉദ്ദേശം, സ്ത്രീകളുടെ കൂട്ടത്തിൽ കിടന്ന് ഒരു റാസ്പുട്ടിനായി മാറുക എന്നതാവും.

5. സെക്സ്, സ്വവർഗ്ഗ ലൈംഗീകത, ഒളിച്ചോട്ടം, വേലി ചാട്ടം, അവിഹിതം, മൊബൈൽ ക്ലിപ്പ്, ബ്ലൂ ഫിലിം, പാൽക്കാരൻ പയ്യൻ തുടങ്ങി സ്ത്രീകളുമയി ബന്ധപ്പെടുന്ന ഏത്  പ്രശ്നങ്ങളിലും "അത് അവരുടെ അവകാശമാണ്, - അല്ലെങ്കിൽ - അത് സ്വകാര്യതയുടെ  അതിരിനുള്ളിൽ വരുന്നതാണ്, അതിനേക്കുറിച്ച് കുറ്റം പറയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല" എന്ന് ഈ, ജാക്കി- സ്ത്രീപക്ഷ - സദാചാരക്കാർ ഊറ്റം കൊളളും.

6. സ്ത്രീപക്ഷ സദാചാരക്കാർക്ക് സ്ത്രീകൾ ഒരു വീക്നെസ്സ് ആണ്. ഇവർ സ്ത്രീകളുടെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നവനിട്ട് എട്ടിന്റെ പണി കൊടുക്കും. ഇത്തരക്കാർ സ്ത്രീയെന്ന് കേട്ടാൽ അവരുടെ കാൽക്കൽ കമിഴ്ന്നടിച്ച് വീഴുകയും 100 ശതമാനം സ്ത്രീകളും 916 ഹാൾമാർക്ക് പരിശുദ്ദകളാണെന്ന് കൊട്ടിഘോഷിച്ച് ആർപ്പ് വിളിക്കുകയും ചെയ്യും. രണ്ട് കൂട്ടത്തിലും പോക്രികളുണ്ടെന്ന് ഇവർ അംഗീകരിക്കില്ല. സ്ത്രീകളെല്ലാം ഡീസന്റ്. പുരുഷൻമ്മാരെല്ലാം തെമ്മാടികൾ, ഗജ പോക്കിരികൾ. അതാണിവരുടെ പോളിസി.
ടമാർ പടാർ:
സ്ത്രീകൾക്ക് വേണ്ടി ഫെമിനിസം  കളിക്കുന്ന സ്ത്രീപക്ഷ സദാചാരക്കാർ അല്ലെങ്കിൽ ഫീ - "മെയിൽ" [ആണും പെണ്ണുമല്ലാത്ത] ഷോവനിസ്റ്റുകൾ , ഒരു സാരി കൂടി ചുറ്റിയാൽ നന്നായിരിക്കും എന്നൊരു തരവഴി കൊട്ടേഷൻ, വിമത പക്ഷത്ത് നിന്ന് ഉയരുന്നുണ്ട്.ഞായറാഴ്‌ച, ജൂൺ 17, 2012

മാമാങ്കം വാരികയിലെ മാട്രിമോണിയൽ കാലത്ത്.

WANTED GROOM
വരനെ ആവശ്യമുണ്ട്സുന്ദരി. നല്ല ചുറ്റുപാട് (ഐ മീൻ വീടിന് മതിലില്ല...) 27/162 B.Sc. ഒരു മാതിരിപ്പെട്ട വേലി ചാട്ടങ്ങളെല്ലാം നടത്തിയിട്ടുണ്ട്.  അങ്ങ് ഗോവേൽ ഒറ്റയ്ക്കാരുന്നു നാല് വർഷം. അനുയോജ്യരായ യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.


28/ 154 Msc. നേഴ്സ്. സുന്ദരി. ഹോസ്പിറ്റലിൽ കമ്പോണ്ടറായി ജോലി ചെയ്ത, വെളഞ്ഞ പയ്യൻമ്മാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. കല്യാണം കഴിഞ്ഞാൽ അമ്മായി അമ്മയെ തല്ലും. അതുറപ്പാണ്. അതു കൊണ്ട് എല്ലാമറിഞ്ഞ് ബാധ്യതകളില്ലാതെ വരുന്ന യുവാക്കളെ പ്രത്യേകം പരിഗണിക്കുന്നു.സുന്ദരി. MOH നേഴ്സ് 26/161. (എന്റെ മോളാ) സെപ്റ്റംബറിൽ ഈ ആനമറുതാ ഇവിടെ ലാന്റാവും. കയ്യോടെ ഏതെങ്കിലും മുടിഞ്ഞവന്റെ തലേൽ കെട്ടി വെക്കാനാ. കയ്യിലൊരു കോപ്പും ഇല്ലെങ്കിലും സാരമില്ല. ഏതെങ്കിലും യുവാക്കൾ വന്ന് ഇവളെ കെട്ടിക്കൊണ്ടങ്ങ് പോയാൽ മതി.


സുന്ദരി. ഫാമിലി വിസ. 27/ 165, +2, B. Pham, Dubai Ministory Hospital Pharmacist. ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ പ്രണയ വലയിൽ കുരുക്കി, അവരെ നഗ്ന ചിത്രം കാട്ടി ഭീക്ഷണിപ്പെടുത്തിയും മറ്റും എക്സ്പീരിയൻസുളള പയ്യൻമ്മാരിൽ നിന്നും ആലോചനകൾ ക്ഷണിയ്ക്കുന്നു.


22/ 160. ഭരണി നാൾ. ദേശസാല്‍കൃത ബാങ്കിൽ ഉദ്യോഗസ്ഥ. മുൻപ് കേരളമൊട്ടാകെ പ്രചരിച്ച ബ്ലൂടൂത്ത് വീഡിയോ ക്ലിപ്പിലെ അഞ്ചു മിനിട്ട് നായിക.  മൊബൈൽ ബ്ലൂടൂത്തിനും, പോൺ സിനിമകൾക്കും അഡിക്ടായ പയ്യൻമ്മാരിൽ നിന്നും ആലോചനകൾ ക്ഷണിയ്ക്കുന്നു.


M.B.B.S., MD. വടക്കൻ ഉയർന്ന സാംബത്തികമുളള കുടുംബത്തിലെ ഏക മകൾ. ബാധ്യതകളില്ല. പക്ഷേ കെട്ടിക്കഴിഞ്ഞാൽ ഇവളൊരു ബാധ്യതയാവും.


26 / 158, B.Tech.  പൂരുരുട്ടാതി. (കുറച്ച് നാളങ്ങ് ബാംഗ്ലൂരാരുന്നു. ഒറ്റയ്ക്ക്...) ഇനി കൂടുതലൊന്നും വിശദീകരിക്കണ്ടല്ലോ. മുംബൈ റെഡ് സ്ട്രീറ്റിനടുത്തൊക്കെ ജോലി ചെയ്തവൻമ്മാരിൽ നിന്നും ആലോചനകൾ വന്നാൽ ആലോചിക്കാം.


ഡെൽഹിയിൽ മിലിട്ടറി ഹോസ്പിറ്റലിൽ B.Sc നേഴ്സ്. ഡിമാന്റില്ല. (പക്ഷേ മോൾക്ക്  ഭയങ്കര ഡിമാന്റാന്നാ എല്ലാരും പറയുന്നെ.) കെട്ടിക്കഴിഞ്ഞാൽ അമ്മായി അപ്പനും, അമ്മായി അമ്മയും മോൾ പറയുന്നത് അനുസരിച്ച് നിന്നോണം. ഇല്ലെങ്കിൽ എല്ലാത്തിന്റേം അടിനാഭി കലക്കുന്ന ഇനമാ മോള്. അവള് മിലിട്ടറിയല്യോ...


20. Degree, Airport - ൽ ഉദ്യോഗസ്ഥ. ഇരു നിറം. നാടിനെ പിടിച്ച് കുലുക്കിയ നാല് ഒളിച്ചോട്ടങ്ങളിലെ വീര നായിക. വേണമെന്ന് വെച്ചാൽ അമ്മായി അപ്പനെ വരെ വളയ്ക്കുന്ന ടൈപ്പാ. പയ്യന്റെ വിദ്യാഭ്യാസം, സാമ്പത്തികം പ്രശ്നമല്ല. പത്ത് പെമ്പിളളാരുടെ സീലു പൊട്ടിച്ച പയ്യൻമ്മാരുടെ മാതാ പിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിയ്ക്കുന്നു.


19/08/90 - 36.30 pm, രോഹിണി. 160 cm. MA, MED (SET) English, ലക്ച്ചറർ.ഒടുക്കത്തെ വണ്ണമാണ്. ഒരു പറച്ചോറ് ഒറ്റയിരുപ്പിന് അകത്താക്കും. മോൾക്ക് ഒറ്റയ്ക്ക് കിടക്കാൻ തന്നെ ഒരു ഡബിൾ കോട്ട് കട്ടിൽ വേണം. മോൾടെ പുറത്ത് കേറി കിടക്കുന്ന പയ്യൻമ്മാർക്ക് വേറേ മെത്ത അന്വേഷിക്കണ്ട എന്നൊരു ഗുണമുണ്ട്. വണ്ണം കൂടുതലും, സൗന്ദര്യം കുറവുമായത് കൊണ്ട്,  തീരെ ഓടിയ വണ്ടിയല്ല. ഈ വന്ന കാലത്ത് ഇങ്ങനൊരെണ്ണത്തെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം പുണ്യം. ഡീസന്റ് പയ്യൻമ്മാരുടെ മാതാ പിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.


വെളുത്ത സുന്ദരി GNM.  ബാംഗ്ലൂര് നേഴ്സാരുന്നു. പഠിക്കുമ്പോൾ മൂന്നു വട്ടവും, ബോണ്ട് ചെയ്യുമ്പോൾ രണ്ട് വട്ടവും, ഇവളുടെ വയറ് ബോണ്ടാ പോലെ വീർത്തതാണ്. പിന്നെ അവൾക്ക് അതൊക്കെ ഡീല് ചെയ്യാനറിയാവുന്നത് കൊണ്ട് അവള് തന്നെ അതൊക്കെ കലക്കിക്കളഞ്ഞു. ബാംഗ്ലൂര് തന്നെ ബേക്കറി നടത്തി, നേഴ്സിങ്ങ് പെമ്പിളളാരെ വളച്ച് അവർക്ക് ഗർഭമുണ്ടാക്കിയ പയ്യൻമ്മാരിൽ നിന്നും ആലോചന പ്രതീക്ഷിക്കുന്നു.


24. B.Com. ഇരു നിറം. പ്രൗഡിയുളള കുടുംബം. ഇരുപത്തിരണ്ട് വയസ്സിനിടയ്ക്ക് ഇവൾ നാട്ടിലുണ്ടാക്കാത്ത മെനകേടില്ല. അമിതാസക്തയാണ്. ഇവളുടെ കമ്പ്ലീറ്റ് ലൈംഗീക ആസക്തീം തീർത്ത് കെട്ടിലമ്മയേപ്പോലെ വാഴിക്കാൻ ഗട്ട്സുളള പയ്യൻമ്മാരുടെ കുടുംബത്തിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.


22/ 170. BDS. സുന്ദരിയല്ല. അതു കൊണ്ട് തന്നെ അപകർഷത മൂലം ഇവൾ ഒരു മാതിരി ഗ്ലാമറുളളവൻമ്മാരെയെല്ലാം വളച്ച് അവരോടൊപ്പം കിടന്നിട്ടുണ്ട്. അത്ര സുന്ദരനല്ലെങ്കിലും, പെണ്ണ് പിടിച്ച് എക്സ്പീരിയൻസുളളവൻമ്മാരിൽ നിന്നും യോജിച്ച ആലോചനകൾ വന്നാൽ ഇവൾ ഒളിച്ചോടാൻ 100 ശതമാനം റെഡിയാണ്. (നാല് മാസം ഗർഭം ഫ്രീ...)


27/01/86 - 22.10 pm മകയിരം നാൾ. B.Tech.  സുന്ദരി. കളളും, കഞ്ചാവും  വലിച്ച് കേറ്റുന്ന യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിയ്ക്കുന്നു. ലഹരി ഉപയോഗിച്ച് ഭർത്താവിനെ ഉറക്കിക്കിടത്തിയിട്ട്  ജാരനെ തേടുന്ന ഇനമാണ്. (മൂന്ന് മൊബൈലും ആറ് സിമ്മും ഉപയോഗിക്കുന്നു) e-mail: bhooloka.pokk.kes.@gmail.com


മസ്കറ്റിൽ ജോലി ചെയ്യുന്ന 23 വയസ്സുളള യുവതി. സുന്ദരി. നല്ലൊന്നാംതരം ഉരുപ്പടിയാ.. പക്ഷേ ഇതു വരെ ഒരുത്തനെ പ്രേമിക്കുകയോ, ആരുടെയെങ്കിലും ഒപ്പം കറങ്ങി വഷളായി നടക്കുകയോ ചെയ്തിട്ടില്ല. ഇത്രയും സ്വഭാവഗുണമുളള ഒരു പെണ്ണിനെ ഈ വന്ന കാലത്ത് കിട്ടുക എന്ന് പറയുന്നത് മഹാ ഭാഗ്യമാണ്. അതു കൊണ്ട് നല്ല പയ്യൻമ്മാരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സ്വഭാവ ഗുണമുളളത് കൊണ്ട് തന്നെ ഇവളെ കെട്ടുന്നവൻ ഇങ്ങോട്ട് കാശ്തരണം. അല്ലാതെ ഡിമാന്റുകളില്ല.
ഞായറാഴ്‌ച, ജൂൺ 10, 2012

22 മെയിൽ കോട്ടയം. [ഒരു ന്യൂവേവ് സ്റ്റോറി.]

 [ന്യൂ വേവ് സിനിമ എന്ന് പറയുന്നത് പോലെ  ന്യൂ വേവ് സ്റ്റോറിയ്ക്കും, ചില ചിട്ട വട്ടങ്ങളുണ്ട്. കിസ്സ്, സെക്സ്, തുടങ്ങി  പ്രഗ്നൻസിയും ഡെലിവറി യും വരെ പച്ചയായി കാണിക്കണം. അതാണതിന്റെയൊരു സ്റ്റൈൽ. ഈ കഥ പടാർ അസോസിയേറ്റ്സിന്റെ ആദ്യത്തെ ന്യൂ വേവ് സ്റ്റോറിയാണ്. ഇത് വെന്തിട്ട് വേണം ഇത്തരം കുറേ പമ്മൻ കഥകൾ ന്യൂ വേവായി അടിച്ചിറക്കി വിടാൻ....]ബാംഗ്ലൂർ.
മിയാ സ്റ്റാൻസന്റെ ബാംഗ്ലൂർ. ഉസ്താദ് പുനീത് രാജ് കുമാർ കട്ടൗട്ടുകളായി തലയെടുപ്പോടെ നിൽക്കുന്ന ബാംഗ്ലൂർ. ചിന്ദാദ്രിപ്പേട്ട് നിന്നും ചിക് മംഗലൂർക്ക് പോകുന്ന നാഷണൽ ഹൈവേയുടെ ഓരത്ത് സാവിത്രീബീഗം അപ്പാർട്ട്മെന്റിലെ  ഒറ്റമുറിയിൽ ടെസ ഒറ്റയ്ക്ക് താമസിക്കുന്നു.

ടെസ.
ബാംഗ്ലൂര് ഡി.റ്റീ.പി സെന്ററിൽ ടൈപ്പും ഷോർട്ട് ഹാന്റും ചെയ്ത് മാസം രണ്ടായിരം രൂപാ വരെ സംബാധിക്കുന്ന പെൺകുട്ടി. ആണുങ്ങൾ അവളുടെ വീക് നെസ്സ് ആണ്. വളയാത്ത ആണുങ്ങളെ  വരെ കറക്കിയെടുത്ത് അവരുടെ കന്യകാത്വം നേടുക എന്നത് ടെസയുടെ അജണ്ട.

ടെസ്സ ആള് പുലിയാരുന്നു.
നാട്ടിൽ വെച്ച് തന്നെ  കത്രുക്കടവ് പാലത്തിന് കീഴിലും, കലൂർ ബസ് സ്റ്റാന്റിന് പുറകിലും ഒന്നരയെണയ്ക്ക് ഫ്രെഞ്ച് കിസ്സ് കൊടുത്ത് നടന്ന ഒരു പഴയ ചരിത്രമുണ്ട് ടെസ്സയ്ക്ക് ഓതാൻ. ടെസ്സ പുലിയും, ടെസയുടെ നേരേ ഇളയ ലിസ കടുവയും, അവളുടെ അനിയത്തി   നിസ ഒനാംതരം വള്ളിപ്പാക്കാനുമായിരുന്നു. ടെസയും, ലിസയും, നിസയും ചേർന്ന് എം ജി റോഡിൽ കൂടെ നടന്നു പോകുമ്പോൾ എതിരേ വരുന്ന സായിപ്പൻമ്മാരുടെ കണ്ണുകൾ വരെ അവളുമ്മാരുടെ നെഞ്ചത്താരിക്കും. ടെസ ഇവിടാണെങ്കിൽ ടെസയുടെ നെഞ്ചിന്റെ കൂർമ്പന ഇലക്ട്രോണിക് സിറ്റിയിലായിരിക്കും. അത്രയ്ക്കുണ്ട് ടെസ്സയുടെ മു....യുടെ വലിപ്പം.സിറിൾ.
വിശ്വപ്പറെഡ്ഡിയാർ നേഴ്സിങ്ങ് കോളേജിൽ A.N.M.നേഴ്സിങ്ങ് പഠിക്കുന്നു. അവന്റെ അപ്പൻ ഇന്തുപ്പ് മത്തായി കഷ്ട്ടപ്പെട്ട് ലോണെടുത്താണ് സിറിളിനെ ബാംഗ്ലൂരിലേക്ക് നേഴ്സിങ്ങ് പഠിക്കാൻ വിട്ടത്.

സിറിളിന്റെ ഒരു ആഗ്രഹമെന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ ഹോം നേഴ്സ് ആകണമെന്നാണ്. തളർവാതം പിടിച്ച് കിടക്കുന്ന ഏതെങ്കിലും കാശുളളിടത്തെ തൊണ്ണൂറ്കാരന്റെ അപ്പി കോരിയും, സ്മെല്ലടിക്കാതിരിക്കാൻ സാമ്പ്രാണിത്തിരി കത്തിച്ചും, ശിഷ്ട്ട കാലം കഴിയണം. അതാണ് സിറിളിനെ നയിച്ചിരുന്നത്....


ഒരിക്കൽ ഇവരിരുവരും കണ്ട് മുട്ടുന്നു.പല്ലെടുക്കാൻ ഹോസ്പിറ്റലിലെത്തിയതാണ് ടെസ്സ. അന്ന് ഹോസ്പിറ്റലിൽ പ്രാക്ടിക്കലുണ്ട് സിറിളിന്. അവിചാരിതമായി അവർ പരിചയപ്പെടുന്നു. പിന്നീട് വീണ്ടും വീണ്ടും അവിചാരിതമെന്നവണ്ണം സിറിളും ടെസ്സയും കണ്ടു മുട്ടുന്നു. അങ്ങനെയങ്ങനെ പരിചയം വളർന്നു. സത്യത്തിൽ  നിഷ്കളങ്കനായ സിറിൾ അറിയാതെ ടെസ്സയുടെ ട്രാപ്പിൽ വീഴുകയാണ്.

പതുക്കെ പതുക്കെ സിറിൾ ടെസ്സയുമായി പ്രണയത്തിലാണ്ടു പോകുകയാണ്.

മിസ്ഡ് കോളുകളും മെസേജുകളും പെരുകി.
സിറിളിന്റെ ഇൻ ബോക്സ്, ടെസ്സയുടെ മെസേജുകൾ കൊണ്ട് നിറഞ്ഞു. ടിന്റു മോൻ ജോക്സ് മുതൽ ഒന്നാംതരം കമ്പിത്തരങ്ങൾ വരെ മെസേജുകളായി പറന്നു.

വെളുക്കുവോളം കമ്പിളി പുതപ്പിനുളളിൽ പതുങ്ങിക്കിടന്ന് സിറിൾ ടെസ്സയ്ക്ക് വേണ്ടി സിൽക്കാരങ്ങളുതിർത്തു. ഒരിക്കൽ സിറിളിന്റെ സിൽക്കാരം കേട്ട ഹോസ്റ്റൽ വാർഡൻ നഞ്ചപ്പ ഗൗഡ, ഹോസ്റ്റലിൽ പാമ്പു കേറിയതായിരിക്കും എന്ന് സംശയിക്കുക പോലും ചെയ്തു.

ഞായറാഴ്ച്ചകളിൽ ടെസ തന്റെ ഹോണ്ടാ ആക്ടീവയിൽ പറന്ന് വന്ന് സിറിളിനെ പിക് ചെയ്ത് മഡിവാളയിൽ പോയി മാങ്ങാത്തൊലി കാണിച്ച് കൊടുക്കുമായിരുന്നു. മഡിവാളയിൽ വെച്ച് ടെസ്സയുടെ മടിയിൽ കിടന്ന് സിറിൾ ഒരിക്കൽ ഉറങ്ങിപ്പോയി. അന്ന് റോഡരുകിൽ കരിമ്പ് ജ്യൂസ് അടിക്കുന്ന പയ്യൻ വന്ന് ഒരുഗ്ലാസ് കരിമ്പ് ജ്യൂസ് സിറിളിന്റെ മുഖത്തേക്ക് ഒഴിച്ചപ്പോഴാണ് സിറിൾ ഉറക്കം വിട്ടുണർന്നത്.

അന്ന് അവിടെ വെച്ച് സിറിൾ അന്ന് ചോദിച്ചു.
ടെസ്സേ, നീയെന്നെ കെട്ടുമോ? അതോ, മെയിൽ നേഴ്സുകളെ ചതിക്കുന്ന പല മലയാളിപ്പെമ്പിളളാരേപ്പോലെ  നീയും എന്നെ ചതിക്കുമോ?

അതിന് ടെസ്സ,  "ഇല്ല. ഞാൻ നിന്നെ ചതിക്കില്ല കുട്ടാ.., അതിന് മുൻപ് നമുക്ക് കല്ലഡ ബസ്സിൽ കയറി ജെല്ലഡ കളിക്കണം. അത് കഴിഞ്ഞ് മതി കല്യാണം. അതു കൊണ്ട് കുട്ടനിപ്പോ ചെല്ലെടാ" എന്ന് പറഞ്ഞു.

അതിന് സിറിൾ "പറ്റൂലെങ്കിൽ എന്നെ കൊല്ലെടാ" എന്ന് പറഞ്ഞു

ടെസ്സ ഐ കിസ് യൂ ഡാ എന്ന് പറഞ്ഞു.

സിറിൾ ഐ മിസ്  യൂ ഡാ എന്ന് പറഞ്ഞു.

അതിലേ പോയ ഒരു ഓട്ടോറിക്ഷയ്ക്കുള്ളിലിരുന്ന് ഒരമ്മാമ്മേടെ നെഞ്ചത്തമർത്തുന്ന കിളുന്ന് പയ്യന്റെ മിന്നായ ദ്രിശ്യം കണ്ട് സിറിൾ ചോദിച്ചു.
ബംഗ്ലൂരില്‍ നടക്കുന്ന വ്രിത്തികേടുകൾ കാണുമ്പോൾ എനിക്ക് തന്നെ ഭയമാണ്. ഇപ്പോ ഇങ്ങനെ നിന്റൂടെ വന്ന് ഇരിക്കുമ്പോൾ പോലും എനിക്ക് എന്നെ വിശ്വാസമില്ല. നിന്നെ തീരേം വിശ്വാസമില്ല. കാര്യം കാണാനാണ് പലരും ബന്ധങ്ങൾ കൊണ്ട് നടക്കുന്നത്.. അതുകൊണ്ട് ടെസ്സേ ഞാനൊന്ന് പറയട്ടെ., നമുക്ക് ഫാര്യാ ഫർത്താക്കൻമ്മാരാവാം..?!

ഫാര്യാ ഫർത്താക്കന്മാരോ?
ടെസ്സ മുഖം വക്രിച്ചു

സിറിൾ കണ്ണ് മിഴിച്ചു

ടെസ്സ താത്വികയേപ്പോലെ തുടർന്നു-
ഫായല്ല ഭാ!  ഭ എന്ന് പറയൂ... നിങ്ങൾ കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കായംകുളം, തിരുവനന്തോരംകാരെല്ലാം ഈ ഫാ ഫായെന്നാണ് പറയുന്നത്. അത് തെറ്റാണ്. അതു കേട്ടാൽ തന്നെ എനിക്ക് ചൊറിഞ്ഞ് വരും. ഭ അതാണ് കറക്ട്. ഭർത്താവ്, ഭാഷ, ഭാവി, ഭാവന, രമ്യാ നംബീശൻ, ഷക്കീല, രേഷ്മ... ശോ, ഞാൻ അങ്ങ് കാട് കേറിപ്പോയി. പറയൂ ഭ എന്ന് പറയൂ....
ടെസ പ്രോഹ്ത്സാഹിപ്പിച്ചു.

സിറിൾ ഒറ്റ ആട്ട് ആട്ടി
ഭ്ഫാ!!!

************************************************************


അവരുടെ മുഖ്യധാരാ പ്രണയം ഒരു മൂന്നാംകിട മസാല സിനിമയിലേപ്പോലെയാണ് തുടങ്ങിയതെങ്കിലും സംഭവം പുരോഗമിച്ച് തുടങ്ങിയതോടെ അത് ന്യൂ വേവ് സിനിമകളെ വെല്ലുന്ന അവിഹിതവും സെക്സുമൊക്കെ കലർന്ന് മദാലസമായി. നിഷ്കളങ്കനായ മെയിൽ നേഴ്സ് സിറിൾ, ടെസയെ പ്രണയിച്ചത് കോന്തൻ കൊല്ലത്ത് പോയത് പോലെയാണ്. പക്ഷേ ടെസ്സ സിറിളിനെ പ്രണയിച്ചത്,  അവന്റെ കൂടെ ഒന്ന് കിടക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമായിരുന്നു.

വഴിയേ ഒരു ദിവസം അത് സംഭവിക്കുകയാണ്

ടെസ്സ സിറിളുമായി ബെൽഗാമിലെത്തുകയും ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ വെച്ച് ടെസ്സ അവന്റെ സീല് പൊട്ടിക്കുകയും ചെയ്തു.

വിയർത്ത് കുളിച്ച ടെസ്സ ഉണ്ടക്കണ്ണിയും, വിയർക്കാതെ കുളിച്ച സിറിൾ പൊടിമീശക്കാരനുമായി മാറുകയായിരുന്നു അന്ന്. അന്ന്  ആ സെക്സ് രംഗം നടക്കുമ്പോൾ ജനറേറ്റർ റൂമിൽ ഒരിറ്റ് ശ്വാസം കിട്ടാതെ സിറിളിന്റെ അപ്പൻ ഇന്തുപ്പ് മത്തായി പിടഞ്ഞു പിടഞ്ഞ് മരിച്ചു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായി സിറിളിന്റെ അവസ്ഥ. കാത്തു സൂക്ഷിച്ച  സീലും പൊട്ടി, ഉണ്ടായിരുന്ന അപ്പനും ചത്തു.
സ്വാഹ പുഹ!


അങ്ങനെയിരിക്കെയാണ് കഥ മാറുന്നത്.
ബെൽഗാമിലെ ലോഡ്ജിലെ ഒരു കുളിർന്ന സന്ധ്യയ്ക്ക് അതിക്രൂരമായ ഒരു ബലാത്സംഗം അവിടെ അരങ്ങേറുകയാണ്.
ടെസ്സയുമായുളള രതി നിർവേദം കഴിഞ്ഞ് തളർന്ന് കിടന്ന സിറിളിനെ , തന്റെ അനിയത്തിമാരായ ലിസ, നിസ എന്നിവരേക്കൊണ്ട് ടെസ്സ ബലാത്സംഗം ചെയ്യിക്കുന്നു......

ഒന്നെതിർക്കാൻ പോലുമാകാതെ, ഒന്നുറക്കെ പൊട്ടിക്കരയാൻ പോലുമാകാതെ സിറിൾ നടുങ്ങുന്നു.  സിറിളിന്റെ നഗ്ന ശരീരം അവളുമ്മാരെല്ലാവരും ചേർന്ന് പിച്ചിച്ചീന്തുന്നു.


താൻ ചതിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞ് സിറിൾ തലയ്ക്ക് സ്ഥിരതയില്ലാത്തവരേപ്പോലെ ജബ ജബ എന്ന് ഉച്ചത്തിൽ പുലമ്പുന്നുണ്ട്. ടെസ്സ കരുതി, സിറിൾ പഞ്ചാബീ ഹൗസിലെ കൊച്ചിൻ ഹനീഫയുടെ കോമഡി കാണിയ്ക്കുകയായിരിക്കുമെന്ന്. അവൾ ആർത്ത് ചിരിക്കുകയും പഞ്ചാബീ ഹൗസ് സൂപ്പർ പടമാരുന്നെന്ന് പറയുകയും ചെയ്തു.

അതി ക്രൂരമായി സിറിളിനെ ചവച്ച് തുപ്പി ടെസ്സയും, ലിസയും, നിസയും,  അടുത്ത ഇരയെ തപ്പി പാൽക്കാരൻ പയ്യന്റെ ഹോസ്റ്റലിലേക്ക് ആക്ടീവ യിൽ പറക്കുമ്പോൾ സിറിൾ എന്ന ഇരുപത്തിരണ്ട് വയസ്സുളള  പിഞ്ച് നിഷ്കളങ്ക ബാല്യം ബാത് റൂമിലെ ഭിത്തിയിൽ ചാരി പൊട്ടിപ്പൊട്ടിക്കരഞ്ഞു.

രാത്രിയ്ക്ക് ഘനം കൂടിക്കൂടി വന്നു...
ബെൽഗാം, നക്ഷത്ര വിളക്കുകൾ ചിമ്മി ഉല്ലാസത്തിമിർപ്പിലായിരുന്നു അപ്പോഴും...


*************************************************************

കാലം ഒരുപാട് കഴിഞ്ഞു.

സിറിൾ ഇന്ന് അപ്പോളോ ഹോസ്പിറ്റലിലെ ഹെഡ് മെയിൽ നേഴ്സാണ്. അവൻ പിന്നെ കല്യാണം കഴിച്ചില്ല. ജീവിതം തകർന്നു പോയെങ്കിലും അതിൽ നിന്നും, ഒരു  കൊക്ക്മുണ്ടിയേപ്പോലെ പറന്ന് കയറിയവനാണ് സിറിൾ. സിറിളിന്റെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേ ഉണ്ടായിരുന്നുളളു. ഇപ്പോ ഒളിപ്പോരാണ് സിറിളിന്റെ ഒരു  സ്റ്റൈൽ. സിറിൾ ഒളിച്ചിരുന്ന്  ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങളേക്കുറിച്ച് ബാത് റൂമിലും, ഹോസ്പിറ്റൽ ബെഡ്ഡിലും നഖം കൊണ്ട് എഴുതി വെക്കും.

സിറിൾ പക്വതയോടെയും ശാന്തതയോടെയും അപ്പോളോ ഹോസ്പിറ്റലിലെ നേഴ്സായി ജീവിച്ച് പോന്നു.

ആയിടയ്ക്കാണ് ഹോസ്പിറ്റലിലേക്ക് ,  ഗുരുതരാവസ്ഥയില്‍ ഒരു പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ട് വരുന്നത്.
അപ്പോ ഓൺ ഡ്യൂട്ടിയിൽ സിറിളാണുണ്ടായിരുന്നത്.

എന്താ എന്താ.. എന്താ സംഭവിച്ചത്???
സിറിൾ ആരാഞ്ഞു

ആക്സിഡന്റാണ്.

ആക്സിഡന്റോ? ഞാനൊന്ന് നോക്കട്ടെ...
രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീ രൂപത്തിന്റെ മുഖത്തേക്ക് സിറിൾ ഒന്ന് നോക്കി.
സിറിളിന്റെ തലയിലൂടെ ഒരു മരവിപ്പ് പാഞ്ഞു

അത് ടെസ്സയായിരുന്നു....
ടെസ്സ!!!

സിറിളിന്റെ കണ്ണിൽ,  സൂര്യനും ഭൂമിയ്ക്കും ഇടയിൽ  ശുക്രൻ വന്നത്  പോലെ ഒരു ക്റുത്ത പൊട്ട് വ്യാപിച്ചു. സിറിളിന് തല കറങ്ങി...

തന്റെ കാമുകി. താൻ ഒരിക്കൽ ഹൃദയം പണയം വെച്ചവൾ.
അവൻ ഒരാശ്രയത്തിന് വേണ്ടിയെന്നോണം ഭിത്തിയിലേക്ക് ചാരി നിന്ന് വിയർപ്പ് ഒപ്പി.

പിന്നീട് തന്നെ ചതിച്ചവൾ. തന്റെ കന്യകാത്വം, ഫാൻസിക്കടയിൽ നിന്നും വള മോഷ്ട്ടിക്കുന്ന ലാഘവത്തോടെ സംഘം ചേർന്ന് മോഷ്ട്ടിച്ചവൾ... വിടരുതിവളെ... ദൈവം തന്റെ മുൻപിൽ കൊണ്ടെത്തിച്ചതാണ്... പകരം വീട്ടാൻ... ഇനി ഒരിക്കലും ഇവൾ മറ്റൊരാണിനെ ചതിക്കാതിരിക്കാൻ.....

സിറിൾ ടെസ്സയുടെ രക്താവൃതമായ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി

അവൻ പെട്ടന്ന് പറഞ്ഞു.
ഇവരെ  ഓപ്പറേഷൻ തീയേറ്ററിലോട്ട് കയറ്റൂ......

ജീവന് വേണ്ടി പിടയുന്ന ടെസ്സയുടെ തകർന്ന ശരീരം അപ്പോളോ ഹോസ്പിറ്റലിന്റെ ഇടനാഴികളിലൂടെ ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി നീങ്ങി.

തീയേറ്ററിന്റെ അകത്തേക്ക് കയറിയ സിറിൾ കതകടച്ചു.
അവന്റെ മനസ്സിലൂടെ പലവിധ ചിന്തകൾ ഓടിപ്പോയി. അവൻ തലയ്ക്ക് കൈ കൊടുത്ത് മരപ്പട്ടി കിതയ്ക്കുന്നത് പോലെ കിതച്ച് കൊണ്ടിരുന്നു.

തലയൊന്ന് കുടഞ്ഞ്, മുഷ്ട്ടി ചുരുട്ടി അവൻ എന്തോ ചെയ്യാനെന്നവണ്ണം ചാടിയെഴുനേറ്റു.

ജീവശ്ചവമായി കിടക്കുന്ന ടെസയുടെ അരികിലേക്കെത്തിയ സിറിൾ മറ്റൊന്നുമാലോചിക്കാതെ ടെസ്സയുടെ മുറിവിലേക്ക് ഒരു ബോട്ടിൽ ഡെറ്റോളെടുത്ത് ഒഴിച്ചു.തുടർന്ന് സർജ്ജിക്കൽ ബ്ലേഡ് എടുത്തു.

അബോധാവസ്ഥയിൽ കിടക്കുന്ന ടെസ്സയുടെ  ചുരിദാർ അവൻ പതിയെ ഊരിയെടുത്തു. ഉടയാത്ത അംഗ ലാവണ്യം ഓപറേഷൻ തീയേറ്റരിലെ വെളിച്ചത്തിൽ മിനുമിനാന്ന് മിനുങ്ങി.  പല തവണ തന്റെ ശരീരത്തെ ഏറ്റു വാങ്ങിയ ടെസ്സയുടെ മാദക സൗന്ദര്യം അപ്പോഴും സിറിളിനെ വിഭ്രമിപ്പിച്ചു.

മലർന്ന് കിടക്കുമ്പോൾ ടെസ്സയുടെ ബ്രെസ്റ്റ് രണ്ട് തലയിണ മടക്കി വെയ്ക്കുന്നത്ര പൊക്കത്തിൽ ത്രസിച്ച് നിന്നു.

പിന്നെ സിറിൾ ഒന്നും ചിന്തിച്ചില്ല, ടെസയുടെ രണ്ട് മാറിടങ്ങളും അവൻ കത്തി കൊണ്ട് മുറിച്ച് മാറ്റി.  എന്നിട്ട് അവ ദൂരേക്ക് എറിഞ്ഞു കളഞ്ഞു..

എന്നിട്ട് സിറിൾ അവിടെ നിന്ന് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഇഹ്ഹ്ഹ്ഹ്ഹ്ഹ്....

*************************************************************

മൂന്നാം നാൾ ടെസ്സ ഉയർത്തെണീറ്റു.
ഐ.സി.യുവിൽ നിന്നും വെളളത്തുണികളിൽ ടെസ്സ വാർഡിലേക്ക് മാറ്റപ്പെടുമ്പോൾ സിറിൾ ഒരു പുഞ്ചിരിയോടെ ടെസ്സയുടെ മുൻപിലേക്ക് ചെന്നു.

തികച്ചും അപ്രതീക്ഷിതമായി സിറിളിനെ കണ്ട് ടെസ്സ അന്തം വിട്ടു.

സിറിളെന്താ ഇവിടെ???

ഞാനിപ്പോ ഇവിടുത്തെ നേഴ്സാ..

പിന്നെ നിശബ്ദത.
ടെസ്സ കുറച്ച് നേരം കറങ്ങുന്ന സീലിങ്ങ് ഫാനിലേക്കും നോക്കി കിടന്നു. പെട്ടന്ന്  ടെസയ്ക്ക് എന്തോ അസ്വസ്ഥത തോന്നി....
അവൾ യാന്ത്രികമായി തന്റെ നെഞ്ചത്ത് കൈ വെച്ചു....

ടെസ്സ നടുങ്ങി.
എന്റെ നെഞ്ച്.....

ദൈവമേ, എന്റെ ബ്രെസ്റ്റ് എവിടെ?
ടെസ്സ പരിഭ്രാന്തയായി

അപ്പോൾ തണുത്ത ശബ്ദത്തിൽ, സിറിൾ പറഞ്ഞു.
നിന്റെ ബ്രെസ്റ്റ് ഞാൻ മുറിച്ചെറിഞ്ഞു മോളേ...
ഇനി നീ അത് കാട്ടി ആരേം മോഹിപ്പിച്ച് ചതിയ്ക്കരുത്......

ജീസസ്...
ടെസ്സയുടെ ചുണ്ടുകൾ വിറച്ചു...


അൽപ്പ നേരം അവിടം അടൂരിന്റെ പടത്തിലെ മൂകത പൂണ്ടു നിന്നു. സിറിൾ പകയുണ്ടെങ്കിലും ഒരൽപ്പം അനുകമ്പ മുഖത്ത് പ്രകടിപ്പിച്ച് ടെസ്സയെ നോക്കി ചിരിച്ചു.

പെട്ടന്നാണ്  ടെസ്സ കൈ കൂപ്പിക്കൊണ്ട് പറയുന്നത്.
താങ്ക്സ് ജീസസ് .... താങ്ക്സ് സിറിൾ...

താങ്ക്സോ എന്നാത്തിനാ താങ്ക്സ്?
സിറിൾ അമ്പരപ്പോടെ ചോദിച്ചു

അപ്പോൾ ടെസ്സ പറഞ്ഞു
എനിക്ക് ബ്രെസ്റ്റ് ക്യാൻസറാരുന്നു...  സ്തനാർബുദം!!!
എന്റെ ബ്രെസ്റ്റ് മുറിച്ച് മാറ്റണമെന്ന് ഡോടർമ്മാർ വിധിയെഴുതിയതാ...
പക്ഷേ ഓപ്പറേഷൻ നടത്താൻ പോയിട്ട് റേഷൻ വാങ്ങാൻ പോലും കാശില്ലാരുന്നത് കൊണ്ട് അത് മാത്രം ഇതു വരെ ചെയ്യാൻ സാധിച്ചില്ല. എന്തായാലും സിറിളെങ്കിലും എന്റെ സ്തന ശസ്ത്രക്രീയയ്ക്ക് എന്നെ സഹായിച്ചല്ലോ.. താങ്ക്സ് സിറിൾ.., താങ്ക്യൂ വെരി മച്ച്..

അപ്പോൾ സിറിൾ നടുങ്ങി.

ടെസ്സ തുടർന്നു
സെക്സ് ചെയ്യാനും, ആണുങ്ങളെ വീഴ്ത്താനും പെണ്ണിന്  മാറിടം വേണമെന്ന് ആരാ പറഞ്ഞത്. എനിക്ക് ഇതിന്റെ ആവശ്യമില്ല. അഥവാ ഇനി എനിക്ക് ബ്രെസ്റ്റ് വേണമെന്ന് തോന്നിയാൽ തന്നെ പ്ലാസ്റ്റിക്  സർജ്ജറി ചെയ്ത് ഇപ്പോ ഉണ്ടായിരുന്നതിനേക്കാൾ വലുത്  രണ്ടെണ്ണം പിടിപ്പിക്കുകേം ചെയ്യാം...

സിറിളിന്റെ തലയിൽ പെരുച്ചാഴികൾ മുരണ്ടു.
അവൻ അവിടെത്തന്നെ ബോധം കെട്ട് വീണു.

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഒരു പന്തിന് ചുറ്റും ലോകം ചുരുങ്ങുമ്പോൾ...

പോളണ്ടിനേക്കുറിച്ച് ഇനി എല്ലാരും പറയും.
കാരണം പോളണ്ടിലാണ് ഇനി കളി നടക്കാൻ പോകുന്നത്.
പോളണ്ടും, ഉക്രയിനും ചേർന്ന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന പതിനാലാമത് യൂറോക്കപ്പ് ഫുട്ബൊൾ നാളെ കൊടിയേറ്റം കുറിയ്ക്കുകയാണ്.

യൂറോപ്യൻ ഭൂഗണ്ടത്തിലെ ഹോട്ട് ഫേവറിറ്റുകളായ ജർമനി, ഇറ്റലി, ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പൻമ്മാരെല്ലാരുമുണ്ട്.  പോരാത്തതിന് ഏതൊരട്ടിമറിയ്ക്കും കോപ്പുളള ചെക് റിപബ്ലിക്, ഡെന്മാർക്ക്, സ്വീഡൻ, ഗ്രീസ് തുടങ്ങിയവരും അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ, ജർമ്മനി, ഹോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക് തുടങ്ങിയവർ അടങ്ങിയ ബി ഗ്രൂപ്പ്, മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞു. ആ ഗ്രൂപ്പിലെ ഏറ്റുമുട്ടലുകൾ ചരിത്രമാവാൻ പോകുകയാണ്.

ലോക ഫുട്ബോൾ കാണാൻ ആരംഭിച്ച കാലം മുതൽക്കേ  പ്രീയപ്പെട്ട കുറേ ടീമുകളുണ്ട്. അർജന്റീന, ഇറ്റലി, ഹോളണ്ട്, ജർമനി തുടങ്ങിയവരാണവർ. സിദാന്റെ ഇന്ദ്രജാലം  തുടങ്ങിയതോടെ ആ പട്ടികയിലേക്ക് ഫ്രാൻസും ഇടം പിടിച്ചു. [ഇതിൽ അർജന്റീനയൊഴികെയുളളവരെല്ലാം ഈ പോരാട്ട വേദിയിലുണ്ട്.]

ഇംഗ്ലണ്ട് ടീമിനോടും, അവരുടെ പ്രീമിയർ ലീഗിനോടും, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനോടും ഒരിക്കലും ഒരു കാലത്തും യാതൊരു ആരാധനയും തോന്നിയിട്ടില്ല. ഇനിയൊട്ട് തോന്നാനും പോകുന്നില്ല. ബാഴ്സലോണയും, റയൽ മാഡ്രിഡുമൊക്കെ കളിക്കുന്ന വിഖ്യാത സ്പാനിഷ് ലീഗ് ഒന്ന് കൊണ്ട് മാത്രമാണ് സ്പെയിൻ എന്നും അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ യൂറോക്കപ്പും, ലോകക്കപ്പും നേടി അവർ ചാമ്പ്യൻമ്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിലേക്ക് തലയെടുപ്പോടെ കയറിയെങ്കിലും സ്പെയിൻ എന്ന ടീമിനോടും വ്യക്തിപരമായി, തീരെ താല്പര്യമില്ല.

ലാറ്റിനമേരിക്കയില്‍ അർജന്റീന കഴിഞ്ഞാൽ [ലാറ്റിൻ അമേരിക്ക എന്നല്ല, എനിക്ക് ലോകത്ത് ഏറ്റവും പ്രീയപ്പെട്ട ഫുട്ബോൾ ടീം അർജന്റീനയാണ്!] യൂറോപ്പിലെ ഹോളണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവരെ ഒരേപോലെ ഇഷ്ട്ടമാണ്.  ഈ ടീമുകൾ പരസ്പരം ഏറ്റു മുട്ടുമ്പോൾ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയാതെ നിസ്സഹായനായിപ്പോകാറുണ്ട്.

ഹോളണ്ട് :
ഫുട്ബോൾ പ്രേമികളെ എന്നും മോഹിപ്പിക്കുന്ന ഒരു ടീമാണ് ഹോളണ്ട് . ലാറ്റിനമേരിക്കൻ ടീമുകളുടെ  അതിമനോഹരമായ കേളീമികവ് യൂറോപ്പിൽ ആവിഷ്കരിക്കുന്ന ഒരേയൊരു ക്ലാസിക് ടീം. ടോട്ടൽ ഫുട്ബോളിന്റെ വാക്താക്കൾ!  ഓറഞ്ച് പട കളി തുടങ്ങിയാൽ അതിലും സുന്ദരമായ മറ്റൊന്നും ഈ ലോകത്ത് കാണാനുണ്ടാവില്ല. തികഞ്ഞ ക്ലാസിസിസ്റ്റുകളാണ് എക്കാലത്തും  നെതർലാന്റ്സ്, ഹോളണ്ട് എന്നൊക്കെ അറിയപ്പെടുന്ന ഡെച്ച് പട. ഇത്തവണത്തെ യൂറോ കിരീടത്തിന് എന്തു കൊണ്ടും അവകാശികളാണവർ.

ആര്യൻ റോബനും, വാൻ ബൊമ്മലും, വെസ്ലീ സ്നൈഡറും, റോബിൻ വാൻപേഴ്സിയുമൊക്കെ  സോഫ്റ്റ് ടച്ചിന്റെ ഇന്ദ്രജാലങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുമ്പോൾ യൂറോപ്പ് നമിച്ച് പോയില്ലെങ്കിലേ അദ്ഭുതമുളളു


ഫ്രാൻസ് :
ഫ്രെഞ്ച് പട, സിദാൻ യുഗത്തിന്റെ അസ്തമനത്തോടെ കാറ്റത്താടുന്ന കൊന്നത്തെങ്ങ് പോലെയായി എന്ന് പറയാം. എങ്കിലും ഫ്രാൻസ് ഫ്രാൻസ് തന്നെയാണ്. പത്താം നംബർ ജേഴ്സിക്കുടമകളായ  മിഷേൽ പ്ലാറ്റിനി മുതൽ സാക്ഷാൽ  സിനദൈൻ സിദാൻ വരെയുള്ളവർ പുൽ മൈതാനങ്ങൾ അടക്കി വാണ ടീമാണത്. ഫ്രെഞ്ച് പട ചാർജ്ജായാൽ യൂറോയിൽ ഉശിരൻ പോരാട്ടങ്ങളുടെ പറുദീസ തുറക്കപ്പെടും. കിരീടം നേടാനുറച്ച് തന്നെയാണ് ഫ്രാൻസ് ഇത്തവണയും എത്തുന്നത്.

റിബറി, ഫ്ലൂറന്റ് മലൂഡ, പാട്രിക് എവ്റ, സാക്ഷാർ കരിം ബെൻസേമ തുടങ്ങിയവർ നീലപ്പടയെ വീണ്ടും ചാമ്പ്യൻ ടീമാക്കാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ചരിത്രം ത്രസിപ്പോടെ വീക്ഷിക്കുകയാണ്.

ഇറ്റലി :
റോബർട്ടോ ബാജിയോ വീരേതിഹാസം ചമച്ച് തുടങ്ങുന്ന കാലം മുതലാണ് ഞാനൊരു ഇറ്റാലിയൻ ഫാനായി മാറുന്നത്. പിന്നീട് പൗളോ മാൽഡീനി എന്ന ഡിഫന്ററായി എന്റെ ഇറ്റാലിയൻ ഫുട്ബോൾ ഹീറോ. ക്രിസ്റ്റ്യൻ വിയേരിയും, സാംബ്രോട്ടയും, ഗൂട്ടിറെസ്സും, കണവാരോയുമൊക്കെ രോമാഞ്ചം കൊളളിച്ചതിന് കണക്കില്ല. ലോക ഫുട്ബോളിലെ പാരമ്പര്യത്തിലും കിരീട നേട്ടങ്ങളിലും അസൂറിപ്പട ബ്രസീലിനും ജർമ്മനിക്കും ഒപ്പം എത്തും. കളിയഴക് കൊണ്ടല്ല ഇറ്റലി ലോകത്ത് അരാധകരെ സംബാധിച്ചത്. കേളികേട്ട ഡിഫൻസ് കൊണ്ട് മാത്രമാണ്. ഇറ്റലി കപ്പ് നേടണമെന്ന് തീരുമാനിച്ചിറങ്ങിയാൽ, അവർക്കെതിരേ ചെക് പറയാൻ ഒരു ടീമിനും ആവില്ല.

ഗോൾ കീപ്പർ ബഫണും, ഡിഫന്റർമാരായ ചെല്ലിനി, ബർസാഗി, സാൽവഡോർ ബോച്ചെറ്റി തുടങ്ങിയവരും  മധ്യ നിരയിലെ ആന്ദ്രേ പിർലോയും പെരുമയ്ക്കൊത്ത് ഉയർന്നാൽ മക്കളേ, കളി മാറും.

ജർമ്മനി :
എന്നും എപ്പോഴും ഹോട്ട് ഫേവറിറ്റുകളാണ് ജർമ്മനി.
ജർമ്മനി എന്നും കളിക്കുന്നത് സുന്ദരമായ ആക്രമണ ഫുട്ബോളാണ്.  ഫോമിലുളള ദിവസം, അവർ കളിക്കുന്നത് പാറ്റൺ ടാങ്ക് ഇരമ്പുന്നത്  പോലെയാണ്. എതിരെ വരുന്നതിനെയെല്ലാം - അത് എത്ര കൊലക്കൊമ്പനായാലും - തകർത്തെറിയുന്ന അറ്റാക്കിങ്ങാണ് അവരുടെ പാരമ്പര്യം!  യൂറോപ്യൻ ഫുട്ബോൾ ടീമുകളിൽ കാണികളുടെ ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഒരേയൊരു ദേശീയ ഫുട്ബോൾ ടീം ജർമ്മനിയാണ്. നിരന്തരമായി  ആക്രമിക്കുന്ന കളിയഴകിനുടമകൾ.. [ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയ കാലം മുതൽ ജർമ്മൻ ശൈലി അതാണ്. ലോതർ മാതേയസ് കളിക്കുന്ന കാലത്തൊക്കെ ഡിഫൻസിനായിരുന്നത്രെ ഊന്നൽ കൊടുത്തിരുന്നത്.]

ഷ്വൈൻസ്റ്റീഗറും, ലൂക്കാസ് പെഡോൾസ്കിയും, മെസ്യൂട്ട് ഓസിലും, മിറോസ്ലോവ് ക്ലോസെയും, ഫിലിപ് ലാമും, തോമസ് മുള്ളറുമൊക്കെ വിങ്ങുകളിലൂടെ വെടിയുണ്ട പോലെ പറന്നു കയറുമ്പോൾ, എതിർ കോട്ടകൾ വിറകൊളളുന്നത് കാണാം..

മറ്റ് ടീമുകൾ :
ഹെന്റിക് ലാർസൻ ബാക്കി വെച്ച് പോയ ആക്രമണ ചാരുത ഇപ്പോൾ സ്വീഡന്റെ നിരയിൽ ആരാണ് തുടരുന്നത്? സ്കാന്റിനേവിയയിൽ നിന്നും ഡെന്മാർക്ക് കസറുമോ? സ്വർണ മുടിക്കാരൻ സൂപ്പർ താരം - പാവേൽ നെദ്വേദ് - ഒഴിച്ചിട്ട മിഡ്ഫീൽഡ് മാന്ത്രികത,  ചെക് റിപബ്ലിക്കിന് വേണ്ടി ഏറ്റെടുക്കുന്നത് ആരാവാം? ഗ്രീസ് അന്ന് അട്ടിമറിച്ചത് പോലെ പാരമ്പര്യങ്ങൾ തുണയ്ക്കാത്ത പുതിയൊരു ചാമ്പ്യൻ ഇത്തവണ യൂറോയിൽ ഉദയം ചെയ്യുമോ?  യൂറോപ്യൻ പുൽ മൈതാനങ്ങൾ അവയ്ക്കുളള ഉത്തരം കരുതി വെച്ചിട്ടുണ്ട്.

ഉക്രയിനിലും, പോളണ്ടിലുമായി നടക്കുന്ന കാൽപ്പന്തിന്റെ കാനന വന്യത, കലാ ചാരുത,  ഫുട്ബോൾ പ്രേമികളുടെ കണ്ണുകളെ വരുന്ന ഒരു മാസക്കാലം വിരുന്നൂട്ടാൻ പോകുന്നു. ഇഞ്ച്വറീ ടൈമിലെ യോഹാൻ ക്രൈഫിന്റെ "ടോട്ടൽ" സിസർകട്ട്, പോളോ റോസിയുടെ ഐതിഹാസിക ഡ്രിബ്ലിങ്ങ്, ഫ്രെങ്ക് പുഷ്കാസിന്റെ മാന്ത്രിക ഹെഡർ.... ലെജന്റുകൾ ഓർമ്മകളിൽ അവശേഷിപ്പിച്ച ഒരായിരം ഓർമ്മ ചിത്രങ്ങളിലേക്ക് ഊറ്റത്തോടെ തിരിഞ്ഞു നടക്കാനും ഈ യൂറോ വേദിയാവുന്നു.


യൂറോക്കപ്പ് 2012 ഫിക്സ്ചർ ഇവിടെ ഹോളണ്ട്


 ജർമ്മനിഇറ്റലി


ഫ്രാൻസ്

ഞായറാഴ്‌ച, ജൂൺ 03, 2012

മിസ്റ്റർ ഉബുണ്ടുവിന് മിസിസ്സ് ഉബുണ്ടുവിന്റെ അന്താരാഷ്ട്ര മെസേജുകൾ

ഇപ്പോ ഒരാഴ്ച്ചയായല്ലോ ഒന്ന് ഫോണെങ്കിലും വിളിച്ചിട്ട്. നിങ്ങൾക്കവിടെ ഇതിനുമ്മാത്രം എന്നാ ഇത്ര തിരക്ക്?
[Recipient: Mr. UBUNDU.
sent: 11 may 2012  08:10:00 pm ]

നിങ്ങൾ എന്നെയിവിടെ തനിച്ചാക്കി കെനിയക്ക് ഡോളറുണ്ടാക്കാൻ പോയേച്ച് നാളെ മൂന്ന് വർഷം തികയുവാ. ഉളളത് പറയാമല്ലോ, ഈ നിമിഷം വരെ നിങ്ങളേക്കൊണ്ട് എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു പ്രയോജനോം ഉണ്ടായിട്ടില്ല.
[Recipient: Mr. UBUNDU.
sent: 11 may 2012  08:46:31 pm ]


നിങ്ങളേക്കുറിച്ചുളള ഓർമ്മകൾ മാത്രമാണെന്റെ സംബാദ്യം. :(
[Recipient: Mr. UBUNDU.
sent: 11 may 2012  09:05:08 pm ] 

എന്റെ പെഴ്സിലുണ്ടായിരുന്ന നിങ്ങളുടെ ഫോട്ടോ എങ്ങനെയോ നഷ്ട്ടപ്പെട്ടു പോയി. അതിൽ പിന്നെ ഞാൻ, പാൻപരാഗ് കടയിലെ ന്ഡുൻഗ്ഗുവിന്റെ ഫോട്ടോയാ പേഴ്സിൽ കൊണ്ട് നടക്കുന്നെ.അറിയാമോ?!
[Recipient: Mr. UBUNDU.
sent: 11 may 2012  09:30:10 pm ]

നിങ്ങൾ കഴിക്കാറുണ്ടായിരുന്ന പിഞ്ഞാണത്തിലാ ഞാനിപ്പോ പട്ടിക്ക് ചോറ് കൊടുക്കുന്നത്. പട്ടീടെ ആക്രാന്തം കാണുമ്പോഴൊക്കെ ഞാനോർക്കും, ഇതിലും ഭേദം നിങ്ങളാരുന്നെന്ന്....
[Recipient: Mr. UBUNDU.
sent: 12 may 2012  11:20:41 pm ]

നിങ്ങളീ കെനിയയിൽ നിന്നും ഘാനയ്ക്ക് പോയപ്പോ ഞാൻ കരുതി നേരാം വണ്ണം ഖാന കഴിക്കാനുളള വകുപ്പെങ്കിലും ഉണ്ടാക്കുമെന്ന്. ഇതിപ്പോ ഞാൻ കാന കഴുകിയാ ഖാന കഴിക്കുന്നെ.  ഔർ ലൈഫ് ഈസ് വെരി വെരി ഷെയിം ....
[Recipient: Mr. UBUNDU.
sent: 12 may 2012  11:40:11 pm ] 

നിങ്ങളേപ്പോലൊരു നീഗ്രോയല്ലേ മനുഷ്യാ  ആ ഒബാമ. അങ്ങേര് അമേരിക്കൻ പ്രസിഡന്റായി. നിങ്ങളെന്നാ കോപ്പാ ആയത്? മനുഷ്യനായാ നാണം വേണം.
ആ മിഷേൽ ഒബാമേ കാണുമ്പോ എനിക്കാണേൽ അയൂയ പെരുത്തിട്ട് വയ്യ. കെനിയേന്നിങ്ങ് പോന്നിട്ട് ഇവിടെ വല്ല പഞ്ചായത്ത് പ്രസിഡന്റെങ്കിലും ആയിക്കൂടേ മനുഷ്യാ നിങ്ങൾക്ക്? ഔർ ലൈഫ് ഈസ് ഗോയിങ്ങ് ഔട്ട് കമ്പ്ലീറ്റ്ലീ...
[Recipient: Mr. UBUNDU.
sent: 13 may 2012  06:40:49 am ] 

പിന്നെ, മൂത്തവള് പത്തിൽ തോറ്റു. ഞാൻ പറഞ്ഞു ഇനി പഠിപ്പിക്കാനൊന്നും മേലാ, ആരുടേലും തോളേക്കേറി സ്ഥലം വിട്ടോളാൻ. നിങ്ങളെന്നാ പറയുന്നു?!
[Recipient: Mr. UBUNDU.
sent: 13 may 2012  09:03:59 am ]

ഇന്നലത്തെ കുടുംബ റവല്യൂഷണറിയിൽ വെച്ച് മദറിൻലോയുടെ മോന്തയ്ക്കിട്ട് ചിരവയ്ക്കൊന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് പല്ലാ കൊഴിഞ്ഞത്. ഇനിയവർക്ക് ചവച്ചിറക്കാതെ എല്ലാം അങ്ങ് വെട്ടി വിഴുങ്ങാൻ എളുപ്പമാമാവും.
[Recipient: Mr. UBUNDU.
sent: 13 may 2012  09:20:19 am ] 

ഫദർ ഇൻലോ എല്ലും തോലുമായി വരാന്തയിലെ കയറു കട്ടിലിൽ കിടപ്പാണ്. എല്ല് പൊടിച്ച് വളമുണ്ടാക്കുന്ന ഫാക്ടറിക്കാർ വന്ന് അങ്ങേർക്ക് വില പറഞ്ഞിട്ടുണ്ട്. ഒര് എഴുപത് രൂപാ കിട്ടുമെങ്കിൽ അങ്ങേരെ അങ്ങ് കൊടുത്തേക്കാം. എന്താ?!
[Recipient: Mr. UBUNDU. sent: 13 may 2012  09:28:11 am ] 

നിങ്ങൾടെ ആ അനിയത്തിയുണ്ടല്ലോ. അവളുടെ വിചാരം അവൾ അമേരിക്കേലാ ജീവിക്കുന്നതെന്നാ. മിനിഞ്ഞാന്ന് അടുക്കളേൽ വെച്ചിരുന്ന ഒരു കുലപ്പഴം ഒറ്റയിരിപ്പിന് അവള് കാലിയാക്കി. കാളാമുണ്ടം പോലും ബാക്കി വെച്ചില്ലെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്. അതുകഴിഞ്ഞ് രണ്ട് ദിവസം ഞങ്ങൾ പട്ടിണിയാരുന്നു. നമ്മൾ ആഫ്രിക്കേലാണെന്നും, കാര്യങ്ങൾ പരിതാപകരമാണെന്നും യാതൊരു വിവരോം അവൾക്കിക്കിപ്പോഴും ഇല്ല.
[Recipient: Mr. UBUNDU.
sent: 13 may 2012  09:47:18 am ] 

ഗോത്ര മഹാറാണി ഇമ്പിലുവിന്റെ ഭർത്താവ്,  മ്ബാലു വന്ന് എന്നോട് ഡേറ്റിങ്ങിന് സമയം ചോദിച്ചു. ഡേറ്റില്ലാത്തതു കൊണ്ട് ഞാൻ അവനെയങ്ങ്  പറഞ്ഞു വിട്ടു. ഇപ്പോ തന്നെ ആഴ്ച്ചേലെ ഏഴു ദിവസോം ഞാൻ ഡേറ്റിങ്ങിലാ. ആഴ്ച്ചയ്ക്ക് എട്ട് ദിവസമുണ്ടാരുന്നേൽ ആലോചിക്കാരുന്നു. അല്ല ഞാനും ഒരു മനുഷ്യ സ്ത്രീയല്ലേ. മുഴുപ്പട്ടിണി കിടക്കാം. പക്ഷേ "അര"പ്പട്ടിണി കിടക്കാൻ പറ്റുകേലല്ലോ.
[Recipient: Mr. UBUNDU.
sent: 13 may 2012  09:50:05 am ] 

നിങ്ങളേക്കൊണ്ട് ഒന്നിനും പറ്റില്ലെങ്കിൽ ആ  കൗഗാർ നാഷണൽ പർക്കിലെങ്ങാനും പോയി കുത്തിയിരുന്നു കൂടേ മനുഷ്യാ. വല്ല ചീറ്റപ്പുലിയെങ്കിലും നിങ്ങളെപ്പിടിച്ച് തിന്നട്ടെ.
[Recipient: Mr. UBUNDU.
sent: 15 may 2012  03:25:15 am ]

അവസാനമായി ഒരു കാര്യം കൂടി. എന്നെങ്കിലും  വരുന്നുണ്ടെങ്കിൽ, അതിന് ഒരാഴ്ച്ച മുൻപെങ്കിലും എനിക്ക് വിവരം അറിയിക്കണം. . എന്നാലേ ടെമ്പോ വിളിച്ച് വീട്ടുപകരണങ്ങളും കുട്ടകവും ഒക്കെയായി എനിക്ക് കാമുകനൊപ്പം ഓടിപ്പോകാനൊക്കൂ...
[Recipient: Mr. UBUNDU.
sent: 15 may 2012  03:15:10 am ]

അല്ലേൽ  നിങ്ങളിനി വരണ്ട.
വന്നിട്ടിപ്പോ ഇവിടെ മല മറിക്കാനൊന്നും പോകുന്നില്ലല്ലോ.
അവിടെങ്ങാനും കിടന്ന് ചത്ത് പണ്ടാരടങ്ങ്.
അങ്ങനെങ്കിലും ഔർ ലൈഫ് ഗോഡ് ബ്ലെസ്സിങ്ങ്......
[Recipient: Mr. UBUNDU.
sent: 15 may 2012  03:50:55 am ]


ശനിയാഴ്‌ച, ജൂൺ 02, 2012

മണി മുണ്ടരുത്. ചുപ് രഹോ....!!! (ഇനിയിപ്പോ മിണ്ടിയാലെന്നാ മിണ്ടിയില്ലേലെന്നാ?)

ഒരർഥത്തിൽ കമ്യൂണിസ്റ്റുകാരന്റെ കാര്യം വല്യ പരുങ്ങലിലാണ്. ചെഗുവേര മുതൽ ചെമ്മാട്ര ജനാർദ്ദനൻ വരെയുളളവർ വർഗ്ഗ ശത്രുക്കളുടെ വളഞ്ഞിട്ടുളള ആക്രമണങ്ങളെ പ്രതിരോധിച്ചാണ് ചെങ്കൊടിയും പുതച്ച് നടക്കുന്നത്. പ്രതിരോധിക്കാൻ വേണ്ടിയാണ് വടിയെടുത്ത് തുടങ്ങിയത്. പക്ഷേ കാലം പോകുന്നതും കാക്കനാടൻ എഴുതുന്നതും ഒരു പോലെയാണന്ന് പറയുന്നത് പോലെ ഈ നവ ലിബറൽ കാലത്ത് സോഷ്യലിസ്റ്റ് ആദർശങ്ങൾ അതേപടി പാലിക്കുന്നത്  അനാകോണ്ടയുടെ വായിൽ അണ്ട വിസർജ്ജനം നടത്തുന്നത് പോലെ ബുദ്ധിശൂന്യമാണ്.  അരിവാളിന് പകരം സംഗതി മാറി വടിവാളായി. അതോടെ വടിവാളു കൊണ്ട് വർഗ്ഗ ശത്രുവിന്റെ നെഞ്ചാംകൂട് കീറി, തലയ്ക്ക് ചുറ്റിക കൊണ്ടൊന്ന് കൊടുത്ത് അവനെ നക്ഷത്രമെണ്ണിക്കുന്നവനാണ് യധാർഥ കമ്യൂണിസ്റ്റെന്ന് മാനിഫെസ്റ്റോയും പുലർന്നു. .

കാക ദോഷം, സാമ ദോഷം, സാംസ്കാരിക ദോഷം, സാംസങ്ങ് ദോഷം തുടങ്ങി ഒനിഡാ ദോഷം വരെ വൃത്ത കാകളീ മഞ്ചരി തെറ്റിയ്ക്കാതെ ഉഷാ ഫാൻ കറങ്ങുന്നത് പോലെ പാർട്ടിയുടെ തലയ്ക്ക് മേലേ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ദോഷങ്ങൾ കറങ്ങാൻ കമ്യൂണിസ്റ്റിന്റെ ജീവിതം ഇനിയും ബാക്കി എന്ന് ഏതോ കണ്ണൂരുകാരൻ കമ്യൂണിസ്റ്റ് പണ്ട് പറഞ്ഞത് കാലാനുസൃതമായി പ്രവചന നിവാരണം നടത്തി തകർക്കുന്നുമുണ്ട്. പാർട്ടിക്കാരനായാൽ മൂലധനവും,  മാർക്സിയൻ തത്വ ചിന്തയും, കട്ടൻ ചായയുമാണെന്ന് ഏതെങ്കിലും വിവര ദോഷികൾ കരുതി വെച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അയ്യോ കഷ്ട്ടം എന്നേ പറയേണ്ടു.  ഇപ്പോ മുതലാളിത്ത യുഗമാണ്. അതിന്റേതായ ഒരു ഇത് പാർട്ടി കാണിക്കുന്നില്ലെങ്കിൽ ഇതിന്റേതായ ഒരു അത് ഇല്ലാതെ പോകും. ഏത്?!!!

പ്രസംഗവും പ്രവർത്തിയും രണ്ടല്ല അത് ഇണ്ടെന്ന പോലെ ഒന്നാണെന്ന് പാർട്ടിയുടെ ലോക്കൽ കമ്മറ്റിയംഗങ്ങൾ വരെ പ്രസ്ഥാവനയിറക്കുന്ന കാലമാണിത്. തൊഴിലാളി വർഗ്ഗ ഉദ്ബോധനത്തേക്കാളും പാർട്ടി ഈയിടെയായി ഊന്നൽ കൊടുക്കുന്നത്,  എതിരാളികളുടെ നെഞ്ചത്തിട്ട് ഊന്നാനാണ്. ശേഷിയുളളിടത്ത് അടിയും, ശേമുഷിയുളളിടത്ത് വെടിവെപ്പും ആണുങ്ങൾക്ക് പറഞ്ഞിട്ടുളളതായതു കൊണ്ട് കമ്യൂണിസ്റ്റുകാരനും അതൊക്കെ ചെയ്തെന്നിരിക്കും. കാരണം കമ്യൂണിസ്റ്റുകാരൻ ആണാണെന്ന് ചിന്നക്കനാലിലും തൊടുപുഴയിലുമൊക്കെ ഘോര ഘോരം പ്രസംഗിച്ച സാക്ഷാൽ എം എം മണി പറഞ്ഞു വെച്ചിട്ടുണ്ട്. പണ്ടത്തെ ഒരു സ്റ്റൈലെന്ന് പറയുന്നത് അടി കിട്ടിയതിന് ശേഷമാണ് തിരിച്ചടി. തിരിച്ചടി കഴിഞ്ഞ് പ്രസ്ഥാവന. അതൊക്കെ മാറിപ്പോയി. ഇന്ന് ആദ്യം പ്രസ്ഥാവന. പിന്നെ വൺ ടൂ  ത്രീ ഫോർ സ്റ്റാർട്ട് ആക്ഷൻ ക്യാമറ പറയും. അന്നേരം വിജയകാന്ത് സിനിമയിലേപ്പോലെ അടിയോ ഇടിയോ ചവിട്ട് നാടകമോ നടത്തി എതിരാളിയുടെ നെഞ്ച്, കുമ്പനാടൻ ടൗണിലെ സൈഡ്രമ്മ് പോലെയാക്കണമെന്ന് സഖാക്കൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അടിയുടെ കാര്യത്തിൽ ഒരോ സഖാവും മിനിമം ഒരു സുരേഷ് ഗോപിയെങ്കിലും ആയിരിക്കണമെന്നാണ് പാർട്ടിയുടെ പുതിയ കേഡർ മാനദണ്ടങ്ങൾ സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകാരൻ നായകനും കമ്യൂണിസ്റ്റല്ലാത്തവൻ വില്ലനും എന്നാണ് പുതിയ കമ്യൂണിസ്റ്റ് തിരക്കഥകൾ വായിച്ചവരും അതിന്റെ റഷസും റഫ് കട്ടും കണ്ടവരും പറയുന്നത്.  അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ ഘടാഘടിയൻ നായകൻ സാക്ഷാൽ എം എം മണിയാണ്. കൊലച്ചതിക്കാർക്കും, കുലംകുത്തികൾക്കുമെതിരേ സ്വന്തം വോയ്സിൽ  കൊലവെറി പാടി തട്ട് തകർപ്പൻ ആക്ഷൻ ചേരുവകളുളള  പടത്തിലൂടെ തോപ്രാംകുടിയെ ത്രസിപ്പിച്ച ചരിത്രമാണ് മണിക്കുളളത്. പക്ഷേ നായകനും വരാമല്ലോ ദോഷവും, ദോഷൈകദൃക്കുമൊക്കെ .  എങ്കിലും വന്ന് കേറിയ ദോഷം പെട്ടിയോട്ടോറിക്ഷയും വിളിച്ചോണ്ട് വന്നതു പോലെയായിപ്പോയി..

മാനത്ത് കറങ്ങുന്ന സർവ്വ ദോഷങ്ങളും അടിയും ഇടിയും കൊണ്ടുണ്ടായതാണോ, അതോ അടിയും ഇടിയും കൊടുക്കാൻ വൈകിയത് കൊണ്ടാണോ എന്ന് എ കെ ജി സെന്ററിലെ കൂലങ്കഷ ചർച്ചകളിൽ  ഇനിയും ഉരുത്തിരിയാൻ പോകുന്നതേയുളളു.  ഒപ്പം, മണിയുണ്ടാക്കിയ കെണി വല്ല വിധേനയും ഒന്ന് ഒതുക്കി തീർത്തിട്ട് വേണം മണിയേപ്പോലുളളവർക്ക് ഇനിയും വല്ലതും വിളിച്ച് പറയാമോ എന്ന ഉത്തരവ് അതേ സെന്ററിൽ നിന്ന് ഫാക്സ് രൂപത്തിൽ ലഭിക്കാനും.....