ചൊവ്വാഴ്ച, ജനുവരി 25, 2011

ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍

പുതുമയുള്ള ചിന്താഗതിക്കാരായ ചിലആമ്പിറന്ന സംവിധാനപ്പുലികളും
കേരളക്കരയില്‍ ഉണ്ടെന്ന്‌ നമുക്ക്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
നാലും കൂടിയ മലയാള സിനിമാക്കവലയില്‍ ഇടവരും മുന്‍പേ തന്നെ
അവര്‍ക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടുമുണ്ട്, അവര്‍കൊടി കെട്ടി പറന്നിട്ടുമുണ്ട്.
ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ ലേഖിച്ചിരിന്നല്ലോ, ( ആശിച്ചിരുന്നു എന്ന്‌ വ്യംഗ്യം! )
തമിഴില്‍ വ്യത്യസ്തതയുടെ പുതിയ സിനിമകള്‍
ധാരാളമായി ഇറങ്ങുന്നു എന്നും, മലയാളിസംവിധായകര്‍ അതു കണ്ടു പഠിച്ചിരുന്നെന്കില്‍ നന്നായിരുന്നേനെ എന്നും. അതു പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
അതിന്‌ മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.

വെറും പന്ത്രണ്ടു പതിമൂന്നു മണിക്കൂര്‍ കോണ്ട് നടക്കുന്ന കുറേ സംഭവങ്ങളാണ്‌ ട്രാഫിക് എന്ന ചിത്രത്തിന്റെ ഇതിവൃത്തംപല പല വ്യക്തികള്‍ ഈ സംഭവങ്ങളില്‍ ഭാഗഭാക്കാവുന്നു. വ്യത്യസ്തമായ, പലയിടങ്ങളില്‍ ഉള്ള പലരെയുംബന്ധിപ്പിക്കുന്ന പൊതുവായ ഒരു സംഭവം ആണ്‌ പടത്തിന്റെ ത്രെഡ്. .
ബോബി-സഞ്ജയ് എഴുതിയ തിരക്കഥ തകര്‍പ്പന്‍.
ഈ ചിത്രത്തിലൂടെ മനുഷ്യന്റെ വികാരങ്ങള്‍ തകര്‍പ്പനായി കാണിച്ചിരിക്കുന്നു രാജേഷ് പിള്ള .
കയ്ക്കൂലിക്കാരനായ യുണിയന്‍ നേതാവിന്റെ കള്ള നോട്ടം പോലും എത്ര മനോഹരമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്!
ഒരേ പാറ്റേണില്‍ പടം പടച്ചു ശീലിച്ച നമ്മുടെ സിനിമാക്കാര്‍, ചിന്തിക്കാത്ത തരത്തിലുള്ള ഒരു പരീക്ഷണം തന്നെയാണ്
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രത്തില്‍ ഹീറോയില്ല. ഹീറോ എന്നുപറയുന്നത്‌ ഇതിന്‍റെ തിരക്കഥയും ഡയറക്ഷനും തന്നെ.
ആദ്യാവസാനം ത്രില്‍ നിലനിര്‍ത്തുകയും, മാനുഷിക മൂല്യങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നു ഈ ചെറിയ ചിത്രം.
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്‍റെ പ്ലസ്പോയിന്‍റ്. (അത്തരം കഥ പറച്ചില്‍ ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)

എന്തായാ‍ലും രാജേഷ് പിള്ള പിള്ളേരു കളിയല്ലാത്ത ഒരു പടാര്‍ പടം നമുക്കു നല്‍കിയിരിക്കുന്നു.
സൂപ്പര്‍ തോരന്‍മ്മാരോ,മാംസളസുന്ദര ബെള്‍ബെളാ ഐറ്റം നടിമാരോ ഇല്ലാതെ തന്നെ നല്ല സിനിമ പിടിക്കാനാവും
എന്നും കാട്ടിത്തരുന്നു.മലയാളത്തിലെ പടച്ചു വിടീല്‍ തമ്പുരാക്കന്‍മ്മാര്‍ക്ക് ഇതൊരു ടെക്സ്റ്റ്ബുക്ക് ആകട്ടെ എന്ന് ആശിച്ചുകോണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.


Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...

ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍

മേജര്‍ രവിയുടെ കഴിഞ്ഞ സിനിമ കണ്ടപ്പോള്‍ ഒരുകാര്യം കൂടി പിടികിട്ടി.
അദ്ധേഹത്തിന്റെ പേര് മേജര്‍ രവി എന്നതിനുപകരം,
ടോര്‍ച്ചര്‍ രവി എന്നായിരുന്നെങ്കില്‍ എത്രഅര്‍ത്ഥവത്തായിത്തീര്‍ന്നേനെ എന്ന്.
എന്തൊക്കെയായിരുന്നു... കാണ്ഡഹാറ്, ഹൈജാക്ക്, ടെററിസം... അവസാനം പവനായി, ശവമായി!
ബോറടിച്ച് മടുപ്പായപ്പോഴാണ്‌ ഒരു സിനിമയ്ക്ക്പോയത്.
സിനിമ കണ്ട്‌ ബോറടിച്ചത്തോടെ ആദ്യത്തെ ബോറടിയങ്ങ്മാറി എന്നഅവസ്ഥയാണ്‌ കാണ്ഡഹാര്‍
കണ്ടപ്പോള്‍ ഉണ്ടായത്. (ഇന്നിറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമകളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെയാണ്‌.) മേജര്‍രവി ഇനി ഏതു കഥയാണാവോ സിനിമയാക്കാന്‍ പോകുന്നത്?

ബെസ്റ്റ് കോമ്പ്ലിമെന്‍്റ്
ബെസ്റ്റ് ആക്ടര്‍ നല്ല എന്റര്‍ടൈന്‍മെന്‍്റ് പടം തന്നെ.
തുടക്കക്കാരന്റെ പതര്‍ച്ച പ്രകടിപ്പിക്കാതിരുന്ന മാര്‍ട്ടിന്‍ പ്രക്കാട്ടിന് അഭിനന്ദനങ്ങള്‍.
ടൈറ്റില്‍ ഓടുമ്പോള്‍ മുതല്‍ നമുക്കൊരു വെറൈറ്റി ഫീല്‍ ചെയ്യുന്നുണ്ട്.
അത് ക്ലൈമാക്സ് വരെ കൊണ്ടുപോകുന്നു എന്നത് ഈ ചിത്രത്തിന്റെ പുതുമ.

വ്യത്യസ്തതയുടെ പുതിയ മണങ്ങള്‍
തമിഴ് നാട്ടിലെ കഥ മറ്റൊന്നാണ്. അവിടെ നാടോടികളും, മയ്നയും, മദിരാശിപ്പട്ടണവും മറ്റുമായി
വ്യത്യസ്തതയുള്ള നവ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടേയിരിക്കുകയാണ്.
ഹോളിവുഡിനെ വെല്ലാന്‍ 150 കോടി മുടക്കി എന്തിരന്‍ പോലുള്ള സിനിമകള്‍
ഇറക്കുന്ന അതേ നാട്ടില്‍ നിന്നു തന്നെയാണു സുബ്രമണ്യപുരവും, നാന്‍ കടവുളും ഉണ്ടാകുന്നത്.
സാധാരണക്കാരന്റെ ജീവിതമാണ്‌ അവിടെ സിനിമയ്ക്കു വിഷയം.
സാധാരണക്കാരന്റെ പ്രണയവും.
അല്ലാതെ കമലിനെപ്പോലെയുള്ള സംവിധായകര്‍ ധരിച്ചു വച്ചിരിക്കുന്നതു പോലെ
റെസിഡന്‍ഷ്യല്‍ കോളേജും, ബെന്‍സ്‌ കാറും, ആഡംബര വീടുകളും
ഉണ്ടെന്കില്‍ മാത്രമെ യുത്ത് ആവുകയുള്ളൂ എന്നും, അവര്‍ക്കെ പ്രണയം പാടുള്ളൂ എന്നും മറ്റുമുള്ള
മുതലാളിത്ത മൂരാച്ചി ബൂര്‍ഷ്വാ വരേണ്യ ചിന്താഗതികള്‍ ഒന്നും അവിടെയാര്ക്കും ഉണ്ടാവില്ല.
അതുകൊണ്ട് വ്യത്യസ്തതയുടെ പുതിയ മണമുള്ള സിനിമകള്‍
അവിടെ ധാരാളമായി ഇറങ്ങുന്നു. മലയാളി സംവിധായകര്‍ കണ്ടു പഠിക്കട്ടെ.
അല്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണല്ലോ നമ്മള്‍ മലയാളികള്‍.

അടിക്കുറിപ്പ്
തീവ്രവാദികളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നമ്മുടെ പട്ടാളക്കാരുണ്ട്. മേജര്‍ രവിയുടെ സിനിമകളില്‍ നിന്ന് നമ്മെആരു രക്ഷിക്കും...?


Related Articles
പമേലചേച്ചി പഠിപ്പിക്കും, സാരിയുടുക്കുന്നത് എങ്ങനെയെന്ന്!
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍

കുമ്പറാസിപ്പിട്ടോ

ഓര്‍ക്കുട്ടും ബാര്‍ക്കുട്ടും വീടിനടുത്തുള്ള കൂട്ടുകാരും ഒക്കെയായി ഇങ്ങനെ പോകുന്ന സമയത്താണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ശരിക്കും പറഞ്ഞാല്‍ അല്‍ഫോന്‍സേട്ടന്റെ വീടിന്‌ പിന്നാമ്പുറത്തുള്ള മെല്ലിച്ച ഇന്റര്‍നെറ്റ്‌ കഫേയില്‍ വച്ച്. അതും പണ്ടാരമടങ്ങിയ ഒരു മഴയത്ത്‌! മണ്ണെണ്ണ വാങ്ങാനായി ഗോപി ആശാന്റെ റേഷന്‍ കടയിലേക്ക് ഇറങ്ങിയതാണ്. അപ്രതീക്ഷിതമായി മഴ വന്നു.കയ്യിലാണെന്കില്‍ കുടയുമില്ല.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴയുടെ സംഗീതം ധൂരത്തു പോലും ഇല്ലായിരുന്നു. എന്കിലും മഴക്കാലം ആയിരുന്നതു കോണ്ട് മുന്‍കരുതലെന്ന നിലയില്‍ കുട അന്വേഷിച്ചു. പക്ഷേ, കുട നോക്കിയിട്ട് ഗൂഗിളില്‍ പോലും കിട്ടിയില്ല.ഒടുവില്‍ കുട വേണ്ടന്നും പറഞ്ഞ് ഒറ്റ നടപ്പ് അങ്ങ് നടക്കുകയായിരുന്നു. ഇപ്പൊ ദേ, മഴ പെയ്തു ആകെ ചളകൊളമായി. അങ്ങനെ, നനയാതിരിക്കാന്‍ വേണ്ടിയാണ് വഴിയോരത്തുളള അല്‍ഫോന്‍സേട്ടന്റെ കഫേയുടെ സുരക്ഷിതത്വത്തില്‍ അഭയം പ്രാപിച്ചത്‌. പക്ഷേ ഷീറ്റിന്റെ ചുവട്ടിലാണ്‌ നിന്നത്‌ എന്കിലും ഞാന്‍ നനയുന്നുണ്ടായിരുന്നു. എന്കില്‍ പിന്നെ കുറച്ചു നേരം നെറ്റിനു മുന്‍പില്‍ ഇരിക്കാം എന്നങ്ങു കരുതി. പതിവുപോലെ ഓര്‍ക്കുട്ടും ഫേസ്ബുക്കുമെല്ലാം ഓപ്പണ്‍ ചെയ്തു. അപ്പോഴാണു ഞാന്‍ അവളെ കാണുന്നത്. തികച്ചും ആദ്യമായി.

എനിക്ക്‌ സൌഹൃദ സന്ദേശമയച്ചിരിക്കുന്ന ഒരു പെണ്‍മുഖം!

അവളുടെ പേര് - അല്ലെന്കില്‍ വേണ്ട - അവള്‍ക്കു പേരില്ല. പേരില്ലാത്ത പേരുള്ള ഒരു സുന്ദരി പെണ്‍കുട്ടി. ഞാന്‍ അവള്‍ക്ക് ഒരു പേരിട്ടു. പേരില്ലാത്ത പേരുള്ള പേരുകാരി എന്ന്.( എന്തോന്ന് പേരപ്പാ ഇത് ?! ).
ഞാന്‍ അവളേയും എന്റെ സൌഹൃദക്കൂട്ടത്തില്‍ അംഗമാക്കി. പിന്നെ പിന്നെ എന്നും സന്ദേശങ്ങളുടെ ബഹളം. തുടര്‍ന്ന് ചാറ്റിങ്ങ്, ചീറ്റിങ്ങ് ( ഛെ, അതില്ല അതില്ല ! ) അങ്ങനെ പലതും. ഒടുവില്‍ ഒരു നാള്‍ ഞങ്ങള്‍ പരസ്പരം ഫോന്‍ നമ്പര്‍‍ കൈമാറി. സമയം കിട്ടുമ്പോഴൊക്കെ ( സമയം കിട്ടാത്തപ്പോഴുo ) ഞങ്ങള്‍ വിളിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു പോയി. ലോകത്തെ ഏതൊരാള്‍ക്കും ( ആള്‍ക്കും എന്നല്ല, ഏതൊരാണിനും സംഭവിക്കാവുന്നതുപോലെ തന്നെ എനിക്കുo സംഭവിച്ചു. ) h2o എവിടെയും ലയിക്കുന്നതുപോലെ എന്‍റെ ഹൃദയവും അവളിലേക്ക്‌ ലയിക്കാന്‍ തുടങ്ങി. അവളുടെ സൌഹൃദത്തിലേക്ക്... ഞാന്‍ അറിയാതെ അവളെ പ്രണയിച്ചു തുടങ്ങി... പക്ഷേ ഞാനിത് അവളോട് എങ്ങനെ പറയും? നേരെ ചൊവ്വേ പറഞ്ഞാല്‍ അന്നു തീരും സൌഹൃദo. കാരണം അവളുടെ മനസ്സില്‍ അങ്ങനെയൊന്നുമില്ല എന്നാണ് തോന്നുന്നത്.

തല പുകഞ്ഞു ചിന്തിക്കാന്‍ തുടങ്ങി. ഞാന്‍ ചിന്തിക്കുമ്പോള്‍ ഒരു കപ്പു ചായ പോലുo അമ്മ തന്നില്ലെങ്കിലും ഐസക്‌ ന്യൂട്ടണെ വെല്ലുന്ന രീതിയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി. ഒരുപാട് ചിന്തിച്ചപ്പോള്‍ എനിക്കൊരു വലിയ സത്യം പിടികിട്ടി. ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല ! അങ്ങനെ രണ്ടും കല്‍പ്പിച്ച്‌ ഒരു തീരുമാനത്തില്‍ ഞാനെത്തി. അവളോട് പറയുക...


അന്നു വൈകുന്നേരം ഞാന്‍ അവളെ ഫോണ്‍ ചെയ്തു. അവളുടെ മാധുര്യമേറിയ ശബ്ദം കേട്ടു ഞാന്‍ വല്ലാതെ പ്രണയാതുരനായി. മനസിനുള്ളില്‍ തിങ്ങുന്ന വീര്‍പ്പുമുട്ടല്‍ കനത്തപ്പോള്‍ പ്രേമം എന്ന സംഭവം കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണമെന്ന് പോലും തോന്നിപ്പോയി. സംസാരം നീണ്ടു പോയി. അവളാണ് പറയുന്നതെല്ലാം. എനിക്കാണെങ്കില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. വീട്ടില്‍ വളര്‍ത്തുന്ന തത്തയുടെ കാര്യവും അവളുടെ സുഹൃത്തിന്‍റെ കാര്യവും മറ്റുമേ അവള്‍ക്കു പറയാനുള്ളൂ.

"
നീയെന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്? എന്നത്തേയും പോലെ ഉഷാര്‍ ഇല്ലാതെ? "
ഒടുവില്‍ അവള്‍ ചോദിക്കുക തന്നെ ചെയ്തു. ഞാന്‍ പരുങ്ങലിലായി.
"
എനിക്കൊരു കാര്യം പറയാനുണ്ട്... " ഞാന്‍ പറഞ്ഞു.
"
ഉം.. എന്ത് ? "
"
അത്... " ( എന്റെ വായില്‍ ബ.. ബ... ബ...! )
"
പറയൂന്നേ.. "
"
അത് പിന്നെ... "
"
എന്താ, എന്തെന്കിലും കള്ളത്തരം കാണിച്ചോ? ഒരു പരുങ്ങല്‍ പോലെ? " അവളുടെ ഗൂഡമായ ചോദ്യം.
പെണ്ണുങ്ങള്‍ പലപ്പോഴും സി ഡികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം അവര്‍ ചൂഴ്ന്ന് ചൊദിച്ചു കളയും. ഇനി രക്ഷയില്ല. പെട്ടന്ന് ഞാന്‍ പറഞ്ഞു.
"
എനിക്കൊരു സംശയം എനിക്ക്... എനിക്ക്... "
"
എന്തു സംശയം? "
"
അത്... അതെനിക്ക് ഒരുമാതിരി... "
(
സോറി, അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ വര്‍ത്തമാനം നീണ്ടു പോകുന്നുണ്ട്. നിങ്ങള്‍ ക്ഷമിക്കുക കാരണം ഞാന്‍ ഒടുക്കത്തെ പരുങ്ങലിലായിപ്പോയെന്നേ... )
"
ഈയിടെയായി എനിക്കൊരു സംശയം, എനിക്കല്‍പം കുമ്പറാസിപ്പിട്ടോ ഉണ്ടോന്ന്... "
"
കുമ്പറാസിപ്പിട്ടോയോ ? " - തുടര്‍ന്ന് അവളുടെ നിര്‍ത്താതെയുള്ള ചിരി മാത്രം കേട്ടു. എന്നിട്ടൊരു ചോദ്യവും
"
അതെന്തു കുന്തമാ ? "
അതോടെ എന്റെ സര്‍വ ഗ്യാസും പോയി. ഞാന്‍ പറഞ്ഞു-
"
എന്നു വച്ചാല്‍ അതിനിപ്പോ അങ്ങനെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല. നീ വേണമെങ്കില്‍ എന്തെങ്കിലും അര്‍ഥം കണ്ടുപിടിച്ചിട്ടോ... " ഇനി പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഞാന്‍ വേഗത്തില്‍ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നീട് കുറച്ചു നേരത്തേക്ക് ഞാന്‍ ആകെപ്പാടെ ബ്ലoഗിയങ്ങ് നിന്നു പോയി. എന്തു പണ്ടാരമാ ഞാന്‍ പറഞ്ഞത് എന്നോര്‍ത്ത്
വീണ്ടും എനിക്കു ചമ്മല്‍ വന്നു. പ്രണയമാണ് എന്ന സത്യം പോലും തുറന്നു പറയാന്‍ കഴിവില്ലാത്ത എന്തൊരു പോങ്ങനാണ് താന്‍. ച്ചെ ! കുമ്പറാസിപ്പിട്ടോ പോലും! കുമ്പറാസിപ്പിട്ടോ ! പേരെങ്ങനെ അന്നേരം വായില്‍ വന്നു?

കുഞ്ഞു നാളിലെ അമ്മക്കഥകളിലെ ഒരു പേരായിരുന്നു കുമ്പറാസിപ്പിട്ടോ. മാണിക്യം തേടിപ്പോകുന്ന രാജകുമാരന്‍റെ മുന്‍പില്‍ അലറുന്ന വായുമായി നില്‍ക്കുന്ന ഒരു ഭീകര രാക്ഷസന്‍...! അവനായിരുന്നു കുമ്പറാസിപ്പിട്ടോ. അമ്മ വച്ചു നീട്ടുന്ന ചോറുരുള വായില്‍ വാങ്ങാതെ ഞാന്‍ നില്‍ക്കുമ്പോള്‍ അമ്മ കുമ്പറാസിപ്പിട്ടോയെ വിളിക്കുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ അമ്മയെ ഇറുകെ കെട്ടിപ്പിടിച്ച് എന്‍റെ പിടിവാശി ഞാന്‍ ഉപേക്ഷിക്കുമായിരുന്നു. കുമ്പറാസിപ്പിട്ടോയാണ്‌ ഇന്നിവിടെ അവതരിച്ചത്. അല്ലെങ്കിലും മനുഷ്യന് ഉത്തരം മുട്ടുമ്പോള്‍, വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നാണല്ലോ. അന്നു രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ കിടന്നു. പുലര്‍ച്ചയ്ക്കോ മറ്റോ ആണ് ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ ആദ്യം തന്നെ കാണുന്നത് എന്‍റെ മൊബൈല്‍ ഫോണില്‍ വന്നു കിടന്ന അവളുടെ ഒരു മെസ്സേജായിരുന്നു. അവളുടേതായിരുന്നതു കൊണ്ട് മാത്രം അതല്‍പം ആകാംക്ഷയോടെയും, അല്‍പം ആക്രാന്തത്തോടെയും ഞാന്‍ ചാടി എടുത്തു. അതില്‍ ഒരേയൊരു വാചകം മാത്രമേയുണ്ടായിരുന്നുള്ളൂ.
കുമ്പറാസിപ്പിട്ടോ ! ഞാന്‍ ഞാന്‍ ഡിമ്മായിപ്പോയി. അന്നത്തെ ദിവസം അവളുടെ നാലോ അഞ്ചോ മെസ്സേജുകള്‍ വന്നു. ഒക്കെയും കുമ്പറാസിപ്പിട്ടോ, കുമ്പറാസിപ്പിട്ടോ എന്ന് മാത്രമായിരുന്നു. എന്നെ അവള്‍ പരിഹസിക്കുകയാണെന്ന് എനിക്കുറപ്പായി. അബദ്ധത്തില്‍ ഒരു വാക്ക്‌ പറഞ്ഞുo പോയി ഇനിയിപ്പോ എന്നാ ചെയ്യും എന്നൊരു പിടിയുമില്ല.
അന്നു വൈകിട്ട്‌ ഞാന്‍ അവളെ വിളിച്ചു. പതിവില്ലാത്ത വിധം അവളുടെ ശബ്ദത്തിന് വളരെ വളരെ നല്ല മൃദുലത തോന്നി. ( അവളുടെ ശബ്ദo കേട്ടാല്‍ അന്നേരം എന്‍റെ ഹൃദയമിടിപ്പ് കൂടും ).

"
ഞാന്‍ ഒരു വാക്ക് പറഞ്ഞു പോയി. അതിന് എന്തിനാ എന്നെ പരിഹസിക്കുന്നത്? "
"
ഞാന്‍ നിന്നെ പരിഹസിച്ചെന്നോ? എന്തു വാക്ക് പറഞ്ഞ്‌? "
"
അല്ല നിന്‍റെ മെസ്സേജ്‌ കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നി. "
"
അതാണോ? " അവള്‍ മൃദുവായി ചിരിച്ചു. "
"
കുമ്പറാസിപ്പിട്ടോന്നാ?! അയ്യോ, ഞാന്‍ നിന്നെ കളിയാക്കിയതല്ലടാ... സത്യായിട്ടും... ഞാന്‍ അതിനൊരു അര്‍ഥം കണ്ടു പിടിച്ചതാ. "
"
എന്തര്‍ത്ഥം? " - ഞാന്‍ അടുത്തുള്ള വാഴയിലേക്ക് കൈ വച്ചു.
"
അത്., എനിക്ക് നിന്നോട് കുമ്പറാസിപ്പിട്ടോ തോന്നി. അതങ്ങു നേരില്‍ പറഞ്ഞതാ... "
അവളുടെ ശബ്ദത്തിലെ കുസൃതി എന്‍റെ ഹ്രിദയത്തിന്‍റെ ഇടതു ഭാഗത്ത് തന്നെ വന്നു തറച്ചു.എന്നില്‍ ഒരു നിര്‍മഗസ്യയുണ്ടായി. ( നിര്‍മഗസ്യ എന്നു പറഞ്ഞാല്‍ അതിന് അങ്ങനെ പ്രത്യേകിച്ച് ഒരു അര്‍ഥം ഒന്നുമില്ല. ) മനസിനുള്ളില്‍ ഒരു കുളുകുളിര്‍മ.

"
എന്നോട് നിനക്ക് കുമ്പറാസിപ്പിട്ടോയോ? എന്നതാ അതിന്‍റെ അര്‍ഥം? "
പെട്ടന്ന് രണ്ടു നിമിഷത്തേക്ക് അവള്‍ മൌനത്തിലായി... എന്നിട്ട് പതിയെ പറഞ്ഞു...
"
എന്നു വച്ചാല്‍ സ്നേഹം, ഇഷ്ട്ടം... "
എന്നില്‍ ഒരു ആന്തല്‍ ഉണ്ടായി. വാഴയിലയില്‍ നിന്നും ഒരു ചിത്രശലഭo എന്നെ വട്ടംചുറ്റി പറന്നു.
നനുത്ത കാറ്റില്‍ ദേവതാരുപ്പൂവിന്‍റെ മണം അവിടെ നിറഞ്ഞു. അങ്ങേയറ്റം സംയമനം പാലിച്ചു കോണ്ട് ഞാന്‍ അവളോട് ചോദിച്ചു.
"
എന്തു സ്നേഹം, എന്തിഷ്ട്ടം? "
വീണ്ടും അവള്‍ മൌനത്തിലായി. ഞാന്‍ മറുപടിയായി പറഞ്ഞു.
"
എന്തു സ്നേഹമാ നിനക്കെന്നോട്? കാതല്‍, ലവ്വ്, പ്രേമം, പ്യാര്‍, മൊഹബത്ത്... ഇതു വല്ലോം ആണോ? "
"
ഇതൊന്നുമല്ല, എന്നാല്‍ ഇതെല്ലാമുള്ള കുമ്പറാസിപ്പിട്ടോയാ നിന്നോടെനിക്ക്...! കുമ്പറാസിപ്പിട്ടോ... കുമ്പറാസിപ്പിട്ടോ... കുമ്പറാസിപ്പിട്ടോ...! ലവ്വ് യൂ... ലവ്വ് യൂ ... ലവ്വ് യൂ ...!!! "
അതു പറഞ്ഞു തീര്‍ന്നതും അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അപ്പൊള്‍ എന്‍റെ മനസ്സില്‍ ദീപാവലിപ്പടക്കം പൊട്ടുകയായിരുന്നു....
ഞാന്‍ അന്നേരം കുലച്ചു നിന്ന വാഴയും ഓടിച്ചു കോണ്ട് മലച്ചു വീണു.
വീഴ്ചയില്‍ കുഞ്ഞിക്കാലത്തെ കുമ്പറാസിപ്പിട്ടോ എന്ന ഭീകര രാക്ഷസന്‍ ഒരു റോസാപ്പൂ പോലെ ചുകന്നു വരുന്നത് ഞാന്‍ അറിഞ്ഞു . ചിത്രശലഭങ്ങളുടെ എണ്ണം അസംഖ്യമായി പെരുകി.


Related Articles
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്
മൂരിക്കാടന്‍‍ ജോസ്‌: ഒരു മുരയ്ട്ച്ചി തലൈവര്‍

ഞായറാഴ്‌ച, ജനുവരി 23, 2011

രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍...

120 കോടി ജനങ്ങളെ വിഡ്ഡികള്‍ ആക്കി ചതിച്ച 2G സ്പെക്ട്രo അഴിമതി എന്ന സസ്പെന്‍സ് ത്രില്ലര്‍ ഇന്ത്യന്‍ദേശീയതക്കുമേല്‍ സൂപ്പര്‍ഹിറ്റ്ആയി ഓടിക്കൊണ്ടിരിക്കുകയാണ്‌. ഗാന്ധിസത്തിനു സംഭവിക്കുന്നമൂല്യച്യുതി അതേ ഗാന്ധിയുടെ അനുയായികള്‍ഭരിക്കുമ്പോള്‍ ആണെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം മന്ത്രിയായിയുടെ ആണ്ടിമുത്തു രാജ എന്ന A. രാജയെവാഴിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്ന നീരാ റാഡിയ എന്ന സ്ത്രീയുംപ്രശസ്തരും അപ്രശസ്തരുമായ മറ്റു ചിലരും ചേര്‍ന്നു നടത്തിയ അണിയറ നീക്കങ്ങളുടെ ടെലഫോണ്‍സംഭാഷണങ്ങള്‍ പുറത്തായതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ഇരുട്ടിലേക്ക് ടോര്‍ച്ച്തെളിഞ്ഞത്.

D.M.K കഴിഞ്ഞ, U.P.A സര്‍ക്കാരിന്റെകാലത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നു, തമിഴ്‌നാട്‌ മുഖ്യമന്ത്രികരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ സ്വന്തം ആളായ A. രാജ. ആ കാലത്ത് രണ്ടാം തലമുറ ( 2G ) മൊബൈല്‍ഫോണ്‍ ലൈസന്‍സ്, മേഖല അടിസ്ഥാനത്തില്‍ തിരിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഇടപാടാണ് 2G സ്പെക്ട്രo ഇടപാട്. മല്‍സരിച്ച്‌ ലേലം വിളിച്ച്‌ നല്‍കേണ്ട ഈ ഇടപാട്, രാജ വന്‍‌കിട കമ്പനികള്‍ക്ക് അവരുടെതാല്‍പര്യപ്രകാരം ഉള്ള തുകയ്ക്ക് നല്‍കുകയായിരുന്നു. അതിലൂടെ ഖജനാവിന് രാജ വരുത്തി വെച്ച നഷ്ടംകോടിരൂപയായിരുന്നു ! രാജ സംരക്ഷിച്ചതാവട്ടെ, തന്റെയും - തന്റെ താല്‍പര്യക്കാരും, കോര്‍പ്പറേറ്റ്കളും ഉള്‍പ്പടെയുള്ളവരുടെ വലിയ കീശകളും! പക്ഷേ ഈ വലിയ അഴിമതി അന്നുതന്നെകണ്ടെത്തപ്പെട്ടു. പഴനിയര്‍ പത്രത്തിന്റെ ലേഖകനും മലയാളിയുമായ J.ഗോപി കൃഷണന്‍ ഈ അഴിമതിയുടെറിപോര്‍ട്ട് പുറത്തു വിട്ടു. പഴനിയര്‍ പത്രത്തില്‍ തുടര്‍ച്ചയായി വന്ന കണ്ടെത്തലുകള്‍ മറ്റു പത്രങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒന്നാം U.P.A സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും, വീണ്ടുംതിരഞ്ഞെടുപ്പ് വരുകയും ചെയ്തു. തുടര്‍ന്നും അതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തുടര്‍ന്നാണ്‌ നീരാ റാഡിയസംഭാഷണങ്ങളുടെ ഉല്‍ഭവo.

1,60,000 അഴിമതിയുടെ കാവലാളും സംശയംങ്ങളുടെ മുന ചൂണ്ടപ്പെട്ടയാളുമായ A. രാജയെ ടെലികോം മന്ത്രിയാക്കാന്‍, ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി അവരുടെ ഇടനിലക്കാരി നീരാ റാഡിയ അണിയറയില്‍ലോബിയിംഗ് നടത്തിയതാണ് ഇന്നു നാം ദിവസേന കേള്‍ക്കുന്ന വാര്‍ത്തകളുടെ രത്നച്ചുരുക്കം.
രാജയെ അധികാരത്തില്‍ എത്തിക്കാനായി ഭരണ ഉദയോഗസ്ഥ വൃന്ദങ്ങളെ വഴിക്ക് കൊണ്ടു വരാന്‍ വേണ്ടി ചരടുവലികള്‍ നടത്തുവാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ NDTV യിലെ ബര്‍ഖ ദത്ത, കോളമിസ്റ്റ് വീര്‍ സാംഗവീഎന്നിവരുമായും, കനിമൊഴി, രത്തന്‍ ടാറ്റ, രഞ്ജന്‍ ഫട്ടചാര്യ എന്നിവരുമായും നീരാ റാഡിയ നടത്തുന്നഓളം ടെലഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്ത മൂടി വയ്ക്കുകയായിരുന്നു. അപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ - സീരിയസ് മന്‍ എന്ന നോവലിലൂടെ പ്രശസ്തനായ - , മനു ജോസഫ് എന്ന മലയാളി, ഓപ്പണ്‍ മാഗസിനിലൂടെ, ഈടേപ്പുകള്‍ ഒന്നൊന്നായി പുറത്തു വിട്ടു!.തുടര്‍ന്നാണ്‌ വാര്‍ത്ത വന്‍ വിവാദം ആകുന്നതും, മറ്റ്‌ മാധ്യമങ്ങള്‍ ഇത്എഴുതുന്നതും!

5000- അതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. അവസാനം രാജയ്ക്ക് രാജി വെക്കേണ്ടിയും വന്നു. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും പിന്നാലെ ഇപ്പോള്‍, അന്വേഷണ ഏജന്‍സികളും പുറപ്പെട്ടിരിക്കുന്നു. കൂടുതല്‍വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ...!
എന്നിരിക്കിലും ഗുരുതരമായ ഒരു ചോദ്യം നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു... പൊതുജനങ്ങള്‍ക്ക് എന്നുംപ്രതീക്ഷകളുടെ തിരിനാളം ആയിരുന്നു മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും. ഉന്നതരും, പ്രശസ്തരുമായപലരെയും അവരുടെ തെറ്റുകളുടെ പേരില്‍ വെളിച്ചത്തുകൊണ്ടുവരാനും, നിയമത്തിനു മുന്നില്‍ നിര്‍ത്താനുംനമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ മാധ്യമങ്ങള്‍ തന്നെ നമ്മെ ചതിക്കാന്‍ കൂട്ടു നില്‍ക്കുമ്പോള്‍നാമിനി ആരെ വിശ്വാസിക്കണം എന്നത് ഭീമമായ ഒരു ചോദ്യം .Related Articles
രാജയുടെ കട പൂട്ടി.
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്

ആസാന്‍ജ് ഒരു പുപ്പുലി !

അധിനിവേശത്തിനു എതിരെയുള്ള
പോരാട്ടത്തിലാണ് ജൂലിയന്‍ ആസാന്‍ജും വിക്കി ലീക്ക്സും.
വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ ആസാന്‍ജിനെ കുടുക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോക പോലീസ്. ഇത്രയും വലിയ പ്രസ്ഥാനത്തെ ഇത്രയും ചെറിയ മനുഷ്യന്‍ വിഭ്രാന്തിയില്‍
ആഴ്ത്തിയിരിക്കുകയാണ്.

ഇതെല്ലാം കണ്ട്, നമുക്ക് കോമഡി! അമേരിക്കക്ക് ട്രാജഡി! ആസാന്‍ജിന് ബോറടി!

കോണ്ടം ലീക്ക്സ് എന്ന കേസിന് ആധാരം സ്വീഡനില്‍ വച്ചു നടന്ന ഒരു ബന്ധപ്പെടല്‍ സംഭവമാണ്‌.
സ്വീഡന്‍കാരായ ( പ്രായപൂര്‍ത്തിയായ ) രണ്ടു യുവതികളുമായി ആസാന്‍ജിനു ബന്ധമുണ്ടായിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരം അവരുമായി ബന്ധപ്പെട്ട ആസാന്‍ജ് പിന്നീട് കോണ്ടം ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ കോണ്ടം ലീക്ക് ചെയ്യുന്നു എന്നു മനസിലാക്കിയ യുവതികള്‍
പെട്ടന്നൊരു നാള്‍ ബന്ധപ്പെടലിനിടയില്‍ തങ്ങളുടെ സമ്മതം പിന്‍വലിക്കുകയായിരുന്നു. സ്വീഡനിലെ നിയമമനുസരിച്ച് ഉഭയകക്ഷി സമ്മതത്തോടെ യാണെങ്കില്‍ പോലും,
ബന്ധപ്പെടലിന് ശേഷംസ്ത്രീ സമ്മതം പിന്‍വലിച്ചാല്‍ അതു ബലാല്‍‌സംഗം ആക്കി പമകാളിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാം. നാളുകള്‍ക്കു മുന്‍പായിരുന്നു സ്വീഡനില്‍ കേസ് ഉണ്ടായത്.പിന്നീട് അതു തേഞ്ഞു മാഞ്ഞു പോവുകയും ചെയ്തു. അങ്ങനെ അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അടഞ്ഞുപോയ ഒരു പഴയ കേസ് പൊടി തട്ടി എടുത്ത്
ആസാന്‍ജിന് എതിരെ പ്രയോഗിച്ചിരിക്കുകയാണ്.


പക്ഷേ ആസാന്‍ജ് കടുവയെ പിടിച്ച കിടുവയാണ്‌.
അമേരിക്കയുടെ അമ്മയെ വിറ്റു കാശ് അദ്ധേഹത്തിന്റെ
കയ്യിലുണ്ട്‌. ഒന്നും കാണാതെ ആസാന്‍ജ് ചുമ്മാ ഒരു കളിയങ്ങ്
കളിക്കുമെന്ന് തോന്നുന്നില്ല.


ജൂലിയന്‍ ആസാന്‍ജ് ഫാന്‍സ് അസോസിയേഷന്‍ വക ലോകവ്യാപകമായി ഹാക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
ആസാന്‍ജിന് എന്തു തന്നെ സംഭവിച്ചാലും അമേരിക്കയുടെ നട്ടെല്ലിന് കിട്ടിയ ഗംഭീരന്‍ അടിയായിരുന്നു വിക്കി ലീക്ക്സ് വഴി ചോര്‍ന്ന അവരുടെ പ്രസ്റ്റിജ് രഹസ്യങ്ങള്‍


ആസാന്‍ജിന് എന്തെന്കിലും സംഭവിച്ചാല്‍ അന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ ഹര്‍ത്താലും, ബന്തുo നടത്തും. ( സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ലോകത്ത് ഹര്‍ത്താല്‍ നടത്തിയ
ഒരേയൊരു സ്ഥലം കേരളം ആയിരുന്നു.) ആസാന്‍ജിന് നല്ലതു മാത്രം വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഒപ്പം വിക്കി ലീക്ക്സിനും...

ഓര്‍ക്കുക പലപ്പോഴും അമേരിക്കയെ വിറപ്പിക്കുന്നത് ദക്ഷിണ കൊറിയ, ഇറാന്‍ , പാലസ്തീന്‍ തുടങ്ങിയ ചിന്ന രാജ്യങ്ങളാണ്. ചെഗുവേര, വിയറ്റ്‌നാം, ഫിദല്‍ കാസ്ട്രോ, ക്യൂബാ തുടങ്ങിയവരുടെ ചരിത്രവും നമുക്കറിയാം.അവരുടെ ധീരമായ ആ ചെറിയ പട്ടികയിലേക്ക് ഇതാ ജൂലിയന്‍ ആസാന്‍ജ് എന്ന അമാനുഷികനും...


Related Articles
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വാക്കാ വാക്കാ
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍