ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

ഗ്ലീറ്റസ്സിന്റെ ഡയറിക്കുറിപ്പുകൾ

ഏപ്രിൽ. ഒന്ന്: 
ഇന്നും പതിവു പോലെ ഒരു പിറന്നാൾ കൂടി ആഘോഷങ്ങൾ കഴിഞ്ഞു. അമ്മ പായസം ഉണ്ടാക്കി. അപ്പൻ അതെടുത്ത് വടക്കോട്ടെറിഞ്ഞു. അനിയത്തി ഇന്നും ഫുൾ ടൈം, കതകടച്ചിട്ട് ഫോണിലാരുന്നു. ചേട്ടൻ കള്ളു കുടിയ്ക്കാതെ വന്നതു കൊണ്ട് ഇന്ന് വീട്ടിൽ മുഠൻ വഴക്കു നടന്നു  

ഏപ്രിൽ രണ്ട്: 
പുല്ല്. റീന ഇന്നും നോക്കിയില്ല. അവളുടെ അമ്മ അന്യായ സാധനമാണ്, അവളുടെ അമ്മയെ വളയ്ക്കാമെന്നു കരുതിയാണ് അവളെ വളയ്ക്കാൻ ശ്രമിച്ചത്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരു പരാജയ ദിനം കൂടി...  

ഏപ്രിൽ മൂന്ന്:
ഇന്ന് മുത്തുച്ചിപ്പി കിട്ടിയില്ല. ക്രൈമും കിട്ടിയില്ല. അല്ലെങ്കിലും മനോഹരന്റെ കട ഒരു മാതിരി ഊ__യ കടയാ.   

ഏപ്രിൽ നാല്:
ഫയർ കിട്ടി. ടീനാ ജോണിന് ഇന്നും ഒരു കത്തെഴുതണം. ടീനച്ചേച്ചീ, ചേച്ചിയെ ഓർത്ത് എന്നും ഞാൻ വടക്കോട്ടും നോക്കി വികാരങ്ങൾ കടിച്ചമർത്താറുണ്ട്. ടീനച്ചേച്ചിക്ക് അതു വല്ലോം അറിയാമോ? .

ഏപ്രിൽ അഞ്ച്: 
ഇന്നൊരു സിനിമാ കാണാൻ പോയി. ക്രിസ്ത്യൻ ബ്രദേഴ്സ്. കിടിലൻ പടം. എന്നാ ഒരു സ്റ്റണ്ടാ. മോഹൻ ലാൽ വില്ലനെ ഇടിച്ച് പരത്തുന്നത് കണ്ട് തീയേറ്ററിലിരുന്ന് ഞാൻ വീണ്ടും വീണ്ടും വിസിലടിച്ചപ്പോ, ഒരു കഴുവേറീടെ മോൻ എഴുനേറ്റ് തന്തയ്ക്ക് വിളിച്ചു. ആ ഡാഷ് മമ്മൂട്ടീടെ ഫാനാണെന്നു തോന്നുന്നു. മൈ_____ ൻ

ഏപ്രിൽ ആറ്: 
ഓ, ഇന്നൊരുമാതിരി മൂഞ്ചിയ ദിവസം ആയിരുന്നു.  

ഏപ്രിൽ ഏഴ്: 
റോസമ്മാമ്മ പാലും കൊണ്ട് പോകുന്നത് കണ്ടാൽ, എന്റമ്മോ... റോസമ്മാമ്മേടെ ഭർത്താവെങ്ങാനും ആയി ജനിച്ചാ മതിയാരുന്നു. 

......റോസമ്മാമ്മേ, നിങ്ങളെ ഞാൻ ഒരു ദിവസം സെറ്റപ്പാക്കും......  

ഏപ്രിൽ എട്ട്: 
ഇന്ന് രാവിലെ പഴം കഞ്ഞി കുടിച്ചു. ഉച്ചയ്ക്ക് മത്തി വറത്തതും മോരും  സാമ്പാറും കൂട്ടി ചോറുണ്ടു. രാത്രി പതിവു പോലെ പട്ടിണി. 


ഏപ്രിൽ ഒമ്പത്, ഏപ്രിൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല് ദിവസങ്ങളിൽ, ഡയറി എഴുതാൻ പറ്റിയില്ല. ഞാൻ പറഞ്ഞില്ലാരുന്നോ, വാഴപ്പള്ളിയിലുള്ള അമ്മച്ചിയുടെ വീട്ടിൽ പോയി നിൽക്കുമെന്ന്. ങാ, അവിടാരുന്നു ഇത്ര ദിവസം.


ഏപ്രിൽ പതിനഞ്ച്:
ഓ, ഇന്നും ഒരു അലമ്പു ദിവസമായിരുന്നു. ഇതു പോലെ കൂതറ ദിവസം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഷെയറിടാൻ ഒരു തെണ്ടിയേം കണ്ടില്ല.


ഏപ്രിൽ പതിനാറ്: 
ശ്രീവിദ്യാ ബസ്സിൽ ഇന്ന് തിരക്കു കുറവാരുന്നു. അതു കാരണം ഫ്രെണ്ടിൽ ഇടിച്ചിടിച്ച് നിൽക്കാൻ പറ്റിയില്ല. അല്ലെങ്കിലും ഇന്ന് പഞ്ചായത്താപ്പീസിലെ പൊന്നമ്മ സൂപ്രണ്ട് ഇല്ലാരുന്നല്ലോ. 
അവരുടെ ബാക്കിൽ അങ്ങനെ നിൽക്കാനാ രസം.  

ഏപ്രിൽ പതിനേഴ്: 
ഇന്ന് പിള്ളേരുടെ കൂടെ ഫുട്ബോൾ കളിച്ചു. എനിക്ക് കളിക്കാനറിയില്ലെന്നും പറഞ്ഞ് അവൻമ്മാരെന്നെ പിടിച്ച് ഗോൾ കീപ്പറാക്കി. അതു കൊണ്ടെന്താ, ഇന്ന് പതിനാലു ഗോളാ ഞങ്ങളുടെ പോസ്റ്റിൽ മറ്റവൻമ്മാരടിച്ച് കയറ്റിയത്. ഇനി ഫുട്ബോൾ കളിക്കാൻ `ആ ഏറിയേലേക്കു പോലും ചെല്ലരുതെന്നാ ആ തെണ്ടി ഡാർവിൻ പറഞ്ഞേക്കുന്നെ. പിന്നെ അവന്റമ്മേടെ വകയല്ലേ കണ്ടം?..  

ഏപ്രിൽ പതിനെട്ട്: 
കോപ്പിലെ മഴ. ഈ പുല്ല് മഴയ്ക്ക് നേരത്തിനും കാലത്തിനും പെയ്തു കൂടേ. ഇന്ന് പുറത്തിറങ്ങാൻ പറ്റിയില്ല. മൈ____.  വീട്ടിലിരിയ്ക്കുന്ന ജോൺസ് കുടയാന്നേ മൊത്തം ഓട്ടവീണിരിക്കുന്നു. വീട്ടിലിരുന്ന് മഴയെ പ്രാകിക്കൊണ്ടിരിക്കുമ്പോഴാണ് എഴുത്തുകാരി ഗ്രേസി, സണ്ടേ സപ്ലിമെന്റിൽ "മഴ, കാൽപ്പനിക പ്രണയഭാവങ്ങൽ ഉയർത്തുന്നു" എന്ന ലേഖനം എഴുതിയിരിക്കുന്നത് കണ്ടത്. ഗ്രേസിക്ക് വട്ടാണോ? 
ഈ മുടിഞ്ഞ മഴ കാൽപ്പനികമാണത്രേ...  

ഏപ്രിൽ പത്തൊൻപത്:
ഇന്ന് ബീഡി വലി നിർത്തുമെന്ന് പ്രതിജ്ഞ എടുത്തതാണ്. പക്ഷേ കഴിഞ്ഞില്ല. വൈകിട്ട് രണ്ട് പെഗ്ഗ് ജവാനടിച്ചപ്പോ വീണ്ടും രാം വിലാസ് ബീഡി കത്തിക്കേണ്ടി വന്നു.


ഏപ്രിൽ ഇരുപത്:
ഇന്ന്  തയ്യക്കാരി രാധാമണിയുടെ ടെയിലറിങ്ങ് ഷോപ്പിലോട്ടൊന്ന് പോയി. അമ്മേ.., രാധാമണി എന്നാ കിടിലൻ പീസാണെന്നറിയാമോ. ഹൊ. രാധാമണീടെ ഭർത്താവ് സുഗുണന്റെയൊക്കെ ഒരു ഭാഗ്യം.  പക്ഷേ അവരുടെ കോങ്കണ് കൊണ്ടുള്ള തുറിച്ച് നോട്ടം കണ്ടാൽ അവരുടെ മുഖത്തേക്കും ദേഹത്തേക്കും എനിക്ക് പിന്നെ ആക്രാന്തത്തോടെ നോക്കാൻ പറ്റുന്നില്ല. [ഒരു മാതിരി നാഗവല്ലി നോക്കുന്നപോലാണെന്നേ]


ഏപ്രിൽ ഇരുപത്തൊന്ന്, ഏപ്രിൽ ഇരുപത്തിരണ്ട്, ഏപ്രിൽ ഇരുപത്തിമൂന്ന്... കഴിഞ്ഞ മൂന്നു ദിവസോം ഒരു പോള ഡയറി എഴുതാൻ കഴിഞ്ഞില്ല. ഇങ്ങനെ പെന്റിങ്ങ് വരുന്നതിൽ എനിക്ക് വിഷമമുണ്ട്. പകഷേ കഴിഞ്ഞ മൂന്നു ദിവസോം ഞാനങ്ങ് അടിച്ച് പിമ്പിരിയാരുന്നു. നേരേ നിക്കാൻ വയ്യാരുന്നു. പിന്നല്ലേ പേനാ പിടിക്കുന്നെ..? അതാ എഴുതാഞ്ഞത്.


ഏപ്രിൽ ഇരുപത്തിനാല്:
'പയ്യാ' സിനിമ കണ്ടു. തമന്ന എന്തുവാ അളിയാ??? മഴേത്ത് അവളും ലവനും കൂടെ എന്നാ ഡാൻസാ ഉവ്വേ. പണ്ടാരം, അവനെപ്പോലെ ഒരു സിനിമാ നടനെങ്ങാനും ആയാ മതിയാരുന്നു. എങ്കിൽ റീന മാത്രമല്ല, റീനേടമ്മ റീത്തേം വളഞ്ഞേനെ. പോട്ട്, പുല്ല്.


ഏപ്രിൽ ഇരുപത്തഞ്ച്: 
ബസ്സിലിന്ന് ജാക്കി വെപ്പൊക്കെ ഭംഗിയായിത്തന്നെ നടന്നു. പൊന്നമ്മ സൂപ്രണ്ടിന് സീറ്റ് കിട്ടിയതു കാരണം അവരങ്ങ് ഇരുന്നു. പിന്നെ പച്ചക്കറിക്കടക്കാരി പേരറിയാത്ത ചേച്ചിയെ വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തു. അല്ല പിന്നെ.


ഏപ്രിൽ ഇരുപത്താറ്: 
ഇന്ന് "കനക നിലാവേ തുയിലുണരൂ..." എന്ന പാട്ട് കേൾക്കലാരുന്നു പണി. അതിൽ, "പാപനി ഗമ ഗമ... പാപ്പനി ഗമ ഗമ" എന്ന് പാടുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടീം കിട്ടിയില്ല. പാപ്പന് പനിയായതിൽ അവനെന്നാത്തിനാ ഗമ കാണിക്കുന്നത്? അല്ല, പാപ്പന് പനിയോ, ഗമയോ, പോളിയോയോ, ചിക്കുൻ ഗുനിയായോ ആയാൽ യേശുദാസിനെന്തു വേണം. അങ്ങേരാരാ അതും പറഞ്ഞു പാടാൻ. 
 നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.........


ഏപ്രിൽ ഇരുപത്തേഴ്: 
കോപ്പെടപാട്....
 ഇന്ന് കലിങ്കിൽ വെച്ച് ഡേവിസുമായിട്ടൊന്ന് മുട്ടി. അവന്റെ മൂക്കിടിച്ച് പരത്താൻ വേണ്ടി ഞാൻ തുനിഞ്ഞതാണ്. പക്ഷേ അപ്പോഴേക്കും നാട്ടുകാരവനെ അങ്ങ് പിടിച്ച് മാറ്റിക്കളഞ്ഞു. അന്നേരമാ എനിക്ക് താഴേന്ന് എഴുനേൽക്കാൻ പറ്റ്യേ. ഇല്ലേൽ കാണിച്ച് കൊടുക്കാരുന്നു......
തള്ളേ കലിപ്പടങ്ങുന്നില്ലല്ലോ...


ഏപ്രിൽ ഇരുപത്തെട്ട്: 
അപ്പുറത്തെ ലൗലിച്ചേച്ചീടെ കല്യാണമാരുന്നു ഇന്ന്. 
കല്യാണത്തിന് ഫ്രൈഡ് റൈസ് വിളമ്പിയ കേറ്ററിങ്ങ് പയ്യനെ കാലു വെച്ച് വീഴ്ത്തിയെന്നും പറഞ്ഞ് എന്നെ എല്ലാരൂടെ പിടിച്ച് ഹോളിന് പുറത്താക്കി. അതുകൊണ്ട് ഫ്രൈഡ് റൈസ് കഴിക്കാനും പറ്റിയില്ല. ങാ, ഇനീം കല്യാണം വരുമല്ലോ. ഫ്രൈഡ് റൈസ് ഇന്നു കൊണ്ടൊന്നും തീർന്നും പോകുകേല. ഗ്ലീറ്റസ്, ഫ്രൈഡ്രൈസ് എങ്ങനെ കഴിക്കുമെന്ന് കാണിച്ചു തരാം.


ഏപ്രിൽ ഇരുപത്തൊൻപത്: 
ഇന്നെന്നെ പട്ടി കടിച്ചു. 
ഞാൻ ചുമ്മാ ഒരു കല്ലെടുത്ത് അതിനെ എറിഞ്ഞതേയുള്ളു. 
ഉടനേയങ്ങ് വന്ന് കടിയ്ക്കാമോ? അല്ല പറഞ്ഞേ....?
വഴിയേ പോകുന്ന വയ്യാവേലിയെല്ലാം എന്റെ നെഞ്ചത്തോട്ടാ.......


ഏപ്രിൽ മുപ്പത്: 
ക്രിക്കറ്റിൽ ഇൻഡ്യ ഇന്നും തോറ്റത്രേ. പുല്ലൻമ്മാര്. 
നേരാം വണ്ണം ഒരു ഗോളടിക്കാനറിയാത്തവൻമ്മാരാ ക്രിക്കറ്റാ കോപ്പെന്നും പറഞ്ഞു നടക്കുന്നത്. എല്ലാത്തിനേം പിടിച്ച് റെഡ് കാർഡ് കാണിച്ച് പൊറത്താക്കണം.  ചാപ്പ കുത്തി, അടിമാലീലോട്ട് നാടു കടത്തണം. 

[അല്ലെങ്കിലും ഞാനങ്ങനാ. സാമൂഹിക അനീതിയ്ക്കെതിരേ തീവ്രമായി പ്രതികരിച്ചു കളയും]


ഏപ്രിൽ മുപ്പത്തൊന്ന്. 
ഓ, ഒരു മാസം കൂടെ കഴിഞ്ഞു പോയി. പുല്ലെടപാട്. 
ഇനിയിപ്പോ നാളെ ഒന്നാം തീയതി... 

കർത്താവേ, നാളെ അപ്പുറത്തെ വേലക്കാരി നാരായണി, ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസുമിട്ട് എന്റെ നേരേ കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന കണി കണ്ടേ എന്നെ നീ ഉണർത്താവുള്ളേ............ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

അലഭ്യ ഗർഭശ്രീ അലോഷ്യസായ നമഹ

അവൻ പ്രൊഫൈലു ക്രിയേറ്റ് ചെയ്തപ്പോഴാണ് അവളും പ്രൊഫൈലു ക്രിയേറ്റിയത്.  
അവൻ ചുമ്മാ ഹായ് പറഞ്ഞപ്പോ അവളും പറഞു ഹായ്.  അവൻ മെസേജിയപ്പോ അവളും മെസേജി പൂയ്.
 
അവൻ ചാറ്റ് ഓൺ ചെയ്ത് അവളെ കാത്തിരുന്നപ്പോൾ അവൾ ഷിറ്റ് എന്നു മനസിൽ പറഞ്ഞെങ്കിലും ചാറ്റിൽ വന്നു.
 
അവൻ പോസ്റ്റിട്ട് അതിൽ ചാരി കാത്തു കെട്ടി നിന്നു.
 
അവൾ ശത്രുഘ്നൻ സിൻഹ ഭഗവാന്റെ അമ്പലത്തിൽ നിന്നും നിവേദ്യമായി കിട്ടിയ കമന്റുമായി ലേഡീബേഡ് സൈക്കിളിൽവന്നു ശ്രിംഗരിച്ചു.
 
അവന്റെ പോസ്റ്റിൽ കമന്റിന്റെ മന്ദസ്മിതങ്ങളുതിർത്ത് അവൾ സിൽക്ക് സ്മിതയേപ്പോലെ വിജുലിംബിച്ച് നിന്നു.
 
അവൻ "ലലല്ലാ ട്രിഫാനീ ലലല്ലാ..." എന്ന് മധുരോധാരമായി പാടിക്കൊണ്ട് അവൾക്ക് ലൈക്കുകൾ ചൊരിഞ്ഞു.
 
പരസ്പരം ലൈക്കിട്ടു തുടങ്ങുമ്പോൾ "അവളുടെ മനമാകെ തളിരിടുമൊരുകാലം" എന്ന ജിംഗിൾസ് മുഴങ്ങി.

അങ്ങനെ അവനും അവളും കൂടി മാത്യൂ മറ്റത്തിന്റെ വീട്ടു മുറ്റത്ത് വെച്ച് ഒരു മീറ്റ് നടത്തി. പാതിരാത്രിയ്ക്ക്...
അന്ന് അവൻ, അവളുടെ വയറ്റിൽ ഒരു ഡോക് ക്രിയേറ്റ് ചെയ്തിട്ടിട്ടു...
അതിനു ശേഷം ഇപ്പോ മാസങ്ങളാറു കഴിഞ്ഞു.

ഇപ്പോ അവൻ, അവന്റെ പ്രൊഫൈൽ ഡീ ആക്റ്റിവേറ്റ് ചെയ്ത് എവിടേക്കോ മുങ്ങിക്കളഞ്ഞിരിയ്ക്കുന്നു.
 
അവളുടെ അപ്പനും അമ്മയും തങ്ങളുടെ മകളുടെ വയറ്റിലെ ഡോക് ക്കിന് ലൈക്കിടാതെ മറുതലിച്ച് നിന്ന് ഭത്സിയ്ക്കുന്നു.

ഇനി അവളുടെ മുൻപിൽ രണ്ടേ രണ്ട് ഒപ്ഷനേയുള്ളൂ.
 
ഒന്നുകിൽ ഡോക് ഡിലീറ്റ് ചെയ്യുക.
അല്ലെങ്കിൽ പ്രൊഫൈലങ്ങ് ഡിലീറ്റ് ചെയ്യുക....