ശനിയാഴ്‌ച, മാർച്ച് 21, 2015

വശ്യശൃംഗന്‍

ബെക്കിങ്ങ്ഹാം പാലസിൽ ദേവേന്ദ്രൻ ഉലാത്തുന്ന ഒരു സായം കാലത്താണ് നാരദൻ മലേഷ്യാ സിംഗപ്പൂർ ഹോളിഡേ പാക്കേജ് കഴിഞ്ഞ് ആഗതനാവുന്നത്.
ഒരു ന്യൂസുണ്ട് സർ. കേട്ടാ സാറ് ഞെട്ടും.
ഇപ്പോ ഞെട്ടാനൊന്നും സമയമില്ല. അസാരം ബിസീലാണ് നോം.
സാറിനെ ഞാൻ ഞെട്ടിച്ചിട്ടേ വിടൂ...
എന്നാ ഞാൻ ഞെട്ടി.
ഞെട്ടില്ലാ വട്ടയില പപ്പടം!!!
എന്റെ പൊന്ന് സാറേ, ഭൂമീലിപ്പോ ആകെ പ്രശ്നങ്ങളാണ്. വെള്ളമില്ല, മഴയില്ല, പട്ടിണി, പരിവട്ടം, പ്രാരാബ്ദം, പൊല്യൂഷൻ...
എന്റെ കയ്യിൽ നോ സൊല്യൂഷൻ..!
ഭൂമീലൊരുത്തൻ ഇതിനെതിരേ പൗര സമിതീടെ കേറോഫിൽ കഠിന തപസിലാണ്.
ഒറ്റക്കാലിൽ തപസ്സ്.
മഴ പെയ്യിച്ചിട്ടേ അവൻ തപസ് നിർത്തൂ പോലൂ...
ഹൂ ഈസ് ദ ബ്ലഡി?
ഋഷ്യശൃംഗന്‍. കണിമംഗലം കോവിലകത്തെ ഋഷ്യശൃംഗന്‍.
അവതാരങ്ങളുടെ സകല മൂർത്തീ ഭാവങ്ങളും ആവാഹിച്ച ഒരു രൗദ്രഭാവം.
സുന്ദരൻ, സുശീലൻ, ഉത്തമ വില്ലൻ, വിശ്വരൂപം.
മൊടയാകുവോടേ?
രാഹുൽ ദ്രാവിഡ് ഒറ്റക്കാലിൽ നിന്ന് പുൾ ഷോട്ട് എടുക്കുന്നത് പോലെ കറങ്ങിത്തിരിഞ്ഞാണ് അവന്റെ തപസ്.
ഞാൻ ആദ്യം കണ്ടപ്പോ കരുതിയത് ഹിപ് ഹോപ് ഡാൻസായിരിക്കുമെന്നാണ്.
പിന്നെയാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.
സ്വർഗ്ഗത്തിൽ പോലും മഴ പെയ്യുന്നില്ല അന്നേരമാ അവന്റെ ഭൂമീലെ മഴ.
നോമിപ്പോ ഭൂമിയിലേക്ക് മഴ കയറ്റി അയയ്ക്കുന്നതിന് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു എന്നങ്ങോട്ട് പറയുഹ...
അതുകൊണ്ട് കാര്യമില്ല അങ്ങുന്നേ...
എന്നാ ഞാനിപ്പോ വരാം....
അങ്ങുന്നേ, മുങ്ങുന്നോ?
പിന്നെ ഞാനിപ്പോ എന്നാ ചെയ്യാനാ?
നമുക്കവന്റെ തപസ് ഇളക്കാം സാർ.
പണ്ട് ദുർവാസാവിനിട്ട് കൊടുത്തത് പോലെ നൈസിലൊരു പണിയ്ക്ക് ഇപ്പോഴും സ്കോപ്പുണ്ട്
ദേവസുന്ദരികളെ ഇറക്കി മുക്കബലാ കളിപ്പിക്കണെമെന്നോ?
അതേ
എടോ അതിന് അവുത്തുങ്ങൾക്ക് വയസ്സായില്ലേ.
ഉർവശി 45, മേനക 47, രംഭ 40, തിലോത്തമ 44...........
പ്രായമിശ്ശി കൂടിയാലെന്താ നല്ല മിൽഫ് ഐറ്റങ്ങളല്ലേ.
ഇപ്പോഴും ആരു കണ്ടാലും ഒന്ന് നോക്കും...
അതുങ്ങക്ക് വാതം, പിത്തം, കഫം തുടങ്ങിയ അസുഖങ്ങളൊക്കെ ഉണ്ട്.
എന്നാപ്പിന്നെ ന്യൂജൻ പിള്ളാരെ ഇറക്കാം.
ന്യൂജൻ പിള്ളാർക്കൊന്നും ഭൂമിയോട് അത്ര താല്പര്യമില്ല നാരദാ.
മെട്രോ ലൈഫ് ചങ്കീസ് അല്ലേ അവർ.
frown emoticon
ഭൂമിയോട് ഒരു പ്രത്യേക താല്പര്യമുള്ള മൂന്നാലെണ്ണമുണ്ട് സാർ.
കരിഷ്മാ രംഗസ്വാമി, ജെസ്സി സില്വസ്റ്റർ, ലിൻസി ബാബു, സിൽക്കീ ബാബു...
പെട ടീംസാ...
വൗ!!!
ഞാൻ അവരുടെ കാര്യം ഓർത്തില്ല. ഇതുപോലെ തലതെറിച്ച നാലെണ്ണം.
എന്നാപ്പിന്നെ ഉടനേ ഒരു ജംബോ ജെറ്റ് ഭൂമിയിലേക്ക് അങ്ങട് ചാർട്ടർ ചെയ്യുഹ.

******************************
ഒറ്റക്കാലിൽ നിന്ന് കാലു കഴച്ചപ്പോ ഋഷ്യശൃംഗന്‍, ഈ തപസ്സ് കണ്ടു പിടിച്ചവനെ തന്നെ പ്രാകിക്കൊണ്ട് അപ്പാർട്ട്മെന്റിലെ മാർബിൾ തറയിലേക്ക് ഒന്ന് ചാഞ്ഞതേയുള്ളു. 
അപ്പോ ഡോർ ബെല്ലുണ്ട് കണാകുണാന്ന് ചിലയ്ക്കുന്നു.
ചെന്ന് തുറക്കുമ്പോഴുണ്ട് യൂക്കാലിപ്ടസ് മരം പോലെ മെലിഞ്ഞ നാല് യുവ മിധുനങ്ങൾ.
അവരു തന്നെ എല്ലാം ചെയ്തു.
അകത്തു കയറി.
കതകടച്ചു.
കുറ്റിയിട്ടു.
ഒരു ജോണീ വാക്കർ പൊട്ടിച്ചു അഞ്ച് ഗ്ലാസിലൊഴിച്ചു.
ഗ്ലൂക്കോസ് പോലെ ഒരുതരം പൊടി പൊതിക്കെട്ടഴിച്ച് തുറന്ന് വെച്ചു.
ബോബ് മാർലീടെ ഹോട്ടൽ കാലിഫോർണിയ പാട്ട് പ്ലേ ചെയ്തു.
സ്വയം വിവസ്ത്രരായി.
ഋഷ്യശൃംഗന്റെ ജോക്കി വരെ ഊരി....
കൂട്ടത്തിൽ മിടുക്കി കരിഷ്മാ രംഗ സ്വാമിയായിരുന്നു.
തപസ്സ് മുടക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ ദേവേന്ദ്രനെ കാണിച്ച് വിശദീകരിക്കേണ്ടതുള്ളത് കൊണ്ട് ആ കൊച്ചു മിടുക്കി അതെല്ലാം അമേച്വർ മൊബീ ക്യാമിൽ പകർത്തുന്നുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞപ്പോ തെല്ലൊരാലസ്യത്തോടെ ഋഷ്യശൃംഗൻ ചോദിച്ചു.
ഗ്ലൂക്കോസ് പൊടി ഇച്ചിരൂടെ കിട്ടുവോ
ഇത് ഗ്ലൂക്കോസല്ലെടാ കുട്ടാ. ഇത് കൊക്കെയിനാണ്.
എന്ന് വെച്ചാ???
എന്ന് വെച്ചാ കുണു!!!!!!
അപ്രതീക്ഷിതമായ ആ ശബ്ദം സിറ്റി പോലീസ് കമ്മീഷണർ ലോമ പാദകന്റേതായിരുന്നു.
ആടിക്കുഴഞ്ഞ് ഋഷ്യശൃംഗനും തരുണീ മണികളും എഴുനേറ്റു.
ഈ കുണൂന്ന് പറഞ്ഞാ എന്താ കുട്ടിമാമാ?
അത് ഞാൻ നിനക്ക് പറഞ്ഞു തരാം!
ഇപ്പത്തന്നെ പറഞ്ഞു തരണേ കുട്ടിമാമാ....
ഞാൻ കുട്ടിമാമനല്ല. ഞങ്ങൾ കോപ്സ് ആണ്.
കോപ്പ്!!!
കോപ്സിനെന്താ ഈ വീട്ടിൽ കാര്യം.
അത് ഞങ്ങൾ പത്രക്കാരോട് പറഞ്ഞോളാം...
കമ്മീഷണർ ലോമ പാദനും, സി ഐ ചിത്രാംഗതനും ചേർന്ന് അഞ്ചെണ്ണത്തിനേയും തൂക്കിയെടുത്ത് വണ്ടിയിലിട്ടു

******************************
ഈ സമയം ദേവലോക മഹാപ്രപഞ്ചത്തിൽ അഞ്ചിത കുഞ്ചിതരായിരുന്ന് ദേവേന്ദ്രനും നാരദനും പൊട്ടിച്ചിരിച്ചു.
അവന്റെ തപസ് മുടങ്ങീരിക്കണു.
കൊക്കയിൻ കേസിൽ അകത്തായുമിരിക്കണു.

ഇഹു ഇഹു ഇഹു ഇഹു ഇഹു...

വ്യാഴാഴ്‌ച, മാർച്ച് 05, 2015

ടിന്റുമോൾ ജോക്സ് അഥവാ ഒരു ഘടാഘടിയൻ ലവ് സ്റ്റോറി

ഞാനാദ്യം പ്രണയിച്ച സെലിബ്രിറ്റി മരിയൻ ജോൺസായിരുന്നു.
മരിയൻ ജോൺസ് എന്നെ തിരിച്ച് പ്രണയിക്കാഞ്ഞത് കൊന്ട് അറ്റ്ലാൻറാ ഒളിമ്പിക്സിൽ ഞാൻ റഷ്യയ്ക്ക് വേന്ടി കയ്യടിച്ച് കലിപ്പ് തീർത്തു. കൂടെയുള്ള കൂട്ടുകൃരൻമ്മാരൊക്കെ കാവ്യാ മാധവൻ, ഐശ്വര്യാ റായ് തുടങ്ങിയ സെലിബ്രിറ്റികളെ ബുക്ക് ചെയ്തപ്പോ ഞാൻ മറ്റൊരു സെലിബ്രിറ്റിയ്ക്ക് വേന്ടി അലയുകയായിരുന്നു.
അങ്ങനെ ഇരിക്കവേയാണ് ആ പെൺകുട്ടി എൻറെ മനസ്സിലേക്ക് ഒരു ഷോട്പുട്ട് എടുത്തെറിയുന്നത്...
ടിൻറു ലൂക്ക.
എൻറെ ടിൻറു മോൾ...
നൂറ് ജൻമം നോമ്പ് നോറ്റ തിരുവാതിരയായിരുന്നു എൻറെ ടിൻറു.
പത്രത്തിൽ വരുന്ന ടിൻറുവിൻറെ ഫോട്ടോയിലേക്ക് നോക്കി ഞാൻ ആയിടയ്ക്ക് നെടുവീർപ്പുകളിട്ടു.
ടിൻറുവിൻറെ ഫോട്ടോ കട്ട് ചെയ്ത് അലമാരയിലെ കണ്ണാടിയിലൊട്ടിച്ചിട്ട്, "ടിൻറു ഈ അലമാരയുടെ ഐശ്വര്യം" എന്ന് ഞാൻ എഴുതി വെച്ചു.
ടിൻറു എന്ന പേര് മറക്കാതിരിക്കാൻ,
ആ പേര് - കുറച്ച് ഉമിക്കരി കൊന്ട് ഞാനെൻറെ നെന്ചത്ത് തന്നെ പച്ച കുത്തി.
എന്നിട്ട് നാട്ട്കാരെ കാണിക്കാൻ ഷർട്ട് ഇടാതെ കവല വരെ ഉലാത്തി.
ഇത് കന്ട് സഹിക്കാൻ വയ്യാതെ എൻറെ പൂർവ്വ കാമുകി നാൻസി വേറൊരുത്തൻറെ കൂടെ ഒളിച്ചോടി.
ആ ശല്യം ഒഴിഞ്ഞല്ലോ എന്നേ ഞാൻ വിചാരിച്ചുള്ളു.
ഒരു ദിവസം ടിൻറുവിനെ നേരിട്ട് കാണണം, എന്നിട്ട് അവളുടെ ഹൃദയത്തിലേക്ക് ഒരു ജാവലിൻ ത്രോ എറിയണം...
അതായിരുന്നു എൻറെ പ്ലാനും പദ്ധതിയും.
ആ സമയത്താണ് കോട്ടയത്ത് സംസ്ഥാന സ്കൂൾ മീറ്റ് നടക്കുന്നത്.
ടിൻറു ലൂക്ക പങ്കെടുക്കുന്ന നൂറ് മീറ്റർ ഓട്ടമാണ് സംഭവത്തിലെ ഹൈലൈറ്റ്സ്...
ഞാനൊട്ടും വൈകിയില്ല.
കുളിച്ച് കുട്ടപ്പനായി.
സിൽക് ജൂബയും പോളീസ്റ്റർ ഡബിൾ മുൻടുമുടുത്ത്, പൊന്നരക്കച്ച കെട്ടി, തോളത്തൊരു പാളക്കരയൻ തോർത്തുമിട്ട്,
ചുരിക ഭഗവതിക്ക് നേർന്ന് ഞാൻ കോട്ടയത്തിന് പുറപ്പെട്ടു.
കുർള എക്സ്പ്രസ്സിൻറെ എ സി കമ്പാർട്ട്മെൻറിൽ ഒരു ബിർളയേപ്പോലിരുന്നായിരുന്നു എൻറെ യാത്ര.
ടിൻറു നൂറ് മീറ്റർ ഓട്ടത്തിനിടയിൽ, ഓടി വരുമ്പോൾ ട്രാക്കിൽ തടഞ്ഞ് നിർത്തി അവളോട് എന്നെ ഇഷ്ടമാണോന്ന് ചോദിക്കണം.
അതായിരുന്നു എൻറെ പ്ലാൻ.
എൻറെ ചങ്കൂറ്റം കുപ്രസിദ്ധമായിരുന്നത് കൊന്ട് മദ്ധ്യ തിരുവിതാംകൂറിലെ മോഹൻലാൽ എന്നായിരുന്നല്ലോ എൻറെ അക്കാലത്തെ ഒരു വിളിപ്പേര്...
കഴുകൻ കണ്ണുകളുമായി ആ ട്രാക്കിനു ചുറ്റും ഞാനൊരു പ്രാന്തനേപ്പോലെ അലഞ്ഞു നടന്നു.
ഒടുവിൽ കാത്തുകാത്തിരുന്ന എൻറെ ടിൻറു ഒരു ഉൽക്ക പോലെ പ്രത്യക്ഷപ്പെട്ടു.
പക്ഷേ ആ പി ടി ഉഷ അവളുടടുത്തൂന്ന് മാറുന്നതേ ഇല്ല.
അതെന്നെ ഞെട്ടിച്ച് കളഞ്ഞു.
ഞാൻ കാൻറീനിൻറെ തൂണിനു പിന്നിൽ ഒളിഞ്ഞ് നിന്ന് പിടി ഉഷയേയും ടിൻറു ലൂക്കായേയും മാറിമാറി നോക്കി.
രന്ട് പേരും നല്ല ഘടാഘടിയൻ മസിലത്തികൾ...
അതോടെ എൻറെ ഞെട്ടൽ വീന്ടും അതിക്രമിച്ചു.
ഞാൻ കാൻറീനിൻറെ തൂണിലേക്ക് ഒരു വിറയലോടെ ചാരിനിന്ന് കൊന്ട് നൈസായിട്ടൊരു സോഡാ സർബത്തിന് ഓഡർ ചെയ്തു.
സോഡാ കുടിച്ച് കഴിഞ്ഞ് പിന്നൊരു നിമിഷം പോലും ഞാനവിടെ നിന്നില്ല.
നാഗമ്പടത്തൂന്ന് ഏഴേ പോയിൻറ് എട്ട് സെക്കൻറിൽ റയിൽവേ സ്റ്റേഷനിലേക്കുള്ള നൂറ് മീറ്റർ ഞാൻ ഫിനിഷ് ചെയ്തു.
വെരാവൽ എക്സ്പ്രസ്സിൽ തൂങ്ങിക്കിടന്ന് വീട്ടിലേക്ക് പോകുമ്പോ - അറ്റ് ലീസ്റ്റ്, ടിൻറു ലൂക്കയുടെ അത്രേയെങ്കിലും മസിൽസ് എനിക്ക് ഉന്ടാവേന്ടിയിരുന്നു എന്നൊരു വൈക്ലബ്യം മാത്രേ മനസിലുന്ടായിരുന്നുള്ളു.