ചൊവ്വാഴ്ച, ഫെബ്രുവരി 15, 2011

83 ആവര്‍ത്തിക്കുമോ?

മുംബൈ വാന്‍കടെ സ്റ്റേഡിയം.
സീറ്റുകളില്‍ നിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍പൊട്ടിത്തെറിക്കുകയാണ്.
നമ്മുടെ കളിക്കാര്‍
ലോകകപ്പ്‌മായി ഗ്രൌണ്ട് വലം വയ്ക്കുന്നു. രാജ്യമെങ്ങും ഇരമ്പം പോലെ ആഹ്ലാദംഅലയടിക്കുന്നു.
അതേ ഇന്ത്യ രണ്ടാമതും ക്രിക്കറ്റ്ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നു.
ലോക കായിക ചരിത്രത്തിലെ പുതിയ ഒരുഏടു! ആകാശത്ത് ഒരായിരംദീപാവലിപ്പടക്കങ്ങള്‍...

വരുന്ന ഏപ്രില്‍ രണ്ടിന്സംഭവിച്ചേക്കാവുന്നതാണിത്. കാരണംഅന്നാണ് ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍.
ഈ സ്വപ്നത്തിലേക്ക് ഫെബ്രുവരി 19-നു ബെന്‍ഗ്ലാദേശില്‍ കൊടിയേറ്റം കുറിക്കുകയാണ്.
83-ല്‍ കപില്‍ദേവിന്‍റെ ചെകുത്താന്‍മ്മാര്‍ക്ക് കഴിഞ്ഞത് ധോനിയുടെ ഉശിരന്‍ യുവാക്കള്‍ക്ക് കഴിയുമോ എന്ന്ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. ഇന്ത്യയും, ബെന്‍ഗ്ലാദേശും തമ്മിലാണ് ഉല്‍ഘാടന മത്സരം. കലാശപ്പോരാട്ടത്തിലും ഒരു ടീം തന്നെയായിരിക്കണേയെന്ന്‌ രാജ്യമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ഥിച്ചുതുടങ്ങിയിരിക്കുന്നു.

ഐ. പി. എല്‍. എഫെക്റ്റ്നു ശേഷമുള്ള ആദ്യ ലോകക്കപ്പ്., 20-20യുടെ ആവേശപ്പൊലിമ.,
പോരാത്തതിന് ക്രിക്കറ്റിന്റെ വിളനിലമായ ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ലോകകപ്പ്‌... വിശേഷണങ്ങള്‍ഏറെയാണ്‌.രണ്ടു ദശാബ്ദക്കാലം മൈതാനങ്ങളെ ത്രസിപ്പിച്ച നിരവധി പ്രതിഭാധനരുടെ അവസാന ലോകക്കപ്പ്ആയിരിക്കും ഇത്.
സചിന്‍, കാലിസ്, മുരളീധരന്‍...
നിര നീളുകയാണ്. ഓരോരുത്തരും എത്തുന്നത് കപ്പില്‍ ചുംബിച്ച് കൊണ്ടുള്ള മധുരമായ ഒരു
വിടവാങ്ങല്‍ സ്വൊപ്നം കണ്ടു തന്നെയാണ്‌.

ഭാരതത്തിന്റെ അഭിമാനമായ തെന്‍ഡുല്‍ക്കര്‍ നമ്മെ ലോക ജേതാക്കള്‍ ആക്കിക്കൊണ്ട് കരിയറിനോട്
വിടപറയും എന്നു തന്നെ രാജ്യം പ്രതീക്ഷിക്കുന്നു. സച്ചിന് അല്ലെന്കില്‍ മറ്റാര്‍ക്കാണ് അതിന് കഴിയുക?
83-നു ശേഷം ക്രിക്കറ്റില്‍ നമുക്ക് മഹത്വവല്‍ക്കരിക്കപ്പെടാന്‍ രണ്ട് അവസരമേ ലഭിച്ചുള്ളൂ. ഒന്ന്
20-20 ലോകകപ്പ് നേടിയതും, ഇനിയൊന്ന് ഏകദിന ലോകകപ്പ്ല്‍ റണ്ണര്‍അപ് ആയതും.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു കൃത്യമായ അനുപാതം അല്ല.
അതു കൊണ്ട് തന്നെ ഇതൊരു അവസരമാണ്. പലവട്ടം നമുക്ക് കൈവിട്ട ആ കപ്പ് സ്വൊന്തമാക്കാന്‍...
അതിനു വേണ്ടി നമ്മുടെ കളിക്കാര്‍ക്ക് കഴിയട്ടെ.

നോട്ട്.
വെസ്റ്റ് ഇന്‍ഡീസ് ആധിപത്യത്തെ ഇല്ലായ്മ ചെയ്തത് ഇന്ത്യയായിരുന്നു. 83-ല്‍ അവരെ വേള്‍ഡ് കപ്പ്
ഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട്. പിന്നീടു ശക്തിപ്രാപിച്ചത്‌ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആണ്‌.
അവര്‍ക്ക് തെല്ലൊരു കുലുക്കം വന്നു തുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ ഫൈനലില്‍ അവരെയും
എന്നന്നേക്കുമായി ക്ഷയിപ്പിക്കും വിധം, ഒരു ഫൈനല്‍ ജയം നമ്മള്‍ നേടുമോ? കാത്തിരുന്നു കാണാം.


Related Articles
അവാര്‍ഡ്, അതല്ലേ എല്ലാം...
കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ