ബുധനാഴ്‌ച, മാർച്ച് 23, 2011

എന്‍റെ ക്ലാസ്സിക് പെയിന്റിംഗുകള്‍

മഹത്തായ കുറേ പെയിന്റിങ്ങുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ലോകോത്തര നിലവാരമുള്ള ക്ലാസ്സിക് പെയിന്റിങ്ങുകളാണിവ.
ഇതൊക്കെ നിങ്ങള്‍ക്ക് കാണാന്‍ ഒരു യോഗമുണ്ടായല്ലോ എന്നോര്‍ത്ത് നിങ്ങളൊക്കെ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. എനിക്കറിയാം. അഭിമാനിച്ചോളൂ, അഭിമാനിച്ചോളൂ. ആവോളം അഭിമാനിച്ചോളൂ. ഇതൊക്കെ എന്റെ സ്വന്തം സൃഷ്ടികള്‍ ആണെന്നറിയുമ്പോള്‍ വീണ്ടും
നിങ്ങള്‍ അല്‍ഭുത0 കൂറുകയും, ഇങ്ങനെയൊരു മഹദ് വ്യക്തിയുടെ ബ്ലോഗാണല്ലോ താന്‍ വായിക്കുന്നത് എന്നോര്‍ത്ത് സ്വയം ഒരു മതിപ്പ് തോന്നുകയും ചെയ്തേക്കാം.

ഐശ്വര്യ റായ് യുടെ മുഖം വെച്ച് വരച്ച ചില അത്യുത്തരാധുനിക മോര്‍ഫിംങ്ങ് പെയിന്റിങ്ങുകള്‍ ആണിവ. (
ഐശ്വര്യ റായ് ഇപ്പോള്‍ എന്‍റെ വലിയൊരു ഫാന്‍ ആണ്. എന്‍റെ ചിത്രങ്ങള്‍ അവരുടെ സ്വീകരണ മുറി അലങ്കരിക്കുന്നു. പുള്ളിക്കാരി ഇപ്പോള്‍ എന്നും നമ്മളെ വിളിക്കാറുമുണ്ട്.) എന്‍സൈക്ലോപീഡിയയിലോ, വിക്കിപീഡിയയിലോ പോലും ഈ പെയിന്റിങ്ങുകള്‍ കാണാന്‍ കിട്ടില്ല. പോട്ടെ, ഇവയെക്കുറിച്ചു ഉള്ള വിവരങ്ങള്‍ പോലും കിട്ടില്ല. പക്ഷേ പടാര്‍ ബ്ലോഗില്‍ കിട്ടും. അതാണ് പടാര്‍ ബ്ലോഗിന്റെ സവിശേഷത.

ഇനി നിങ്ങള്‍, എന്‍റെ
ക്ലാസ്സിക് പെയിന്റിങ്ങുകള്‍ കാണൂ, ആസ്വദിക്കൂ, കമന്റൂ....








Related Articles

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിട്ടുണ്ട് .......നീ ഇത്രയും ഭയങ്കരനായ വിവരം ഞാന്‍ അറിഞ്ഞില്ല..!!

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെയൊരു മഹദ് വ്യക്തിയുടെ
    ബ്ലോഗാണല്ലോ ഞാന്‍ വായിക്കുന്നത് എന്നോര്‍ത്ത്....(എന്താ ഇപ്പൊ ചെയ്യാ!)

    മറുപടിഇല്ലാതാക്കൂ
  3. അതെയതെ, ഞാനൊരു വല്യ പുള്ളിയാണെന്ന് എന്‍റെ അമ്മ എപ്പോഴും പറയാറുണ്ട്. മറ്റാരും എന്താ അങ്ങനെ പറയാത്തെ എന്നോര്‍ത്ത് വിഷമിക്കാറുണ്ടായിരുന്നു. ഇപ്പോ ആ വിഷമം മാറി. സന്തോഷമായി കൂട്ടുകാരേ. സന്തോഷമായി!
    (പിന്നെ ഈ പെയിന്റിങ്ങുകളുടെ വില വെറും 70,0000$ യു എസ് ഡോളര്‍ മാത്രമാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഓരോന്നും 25,0000$ ഡോളറിന് തരാം. കാരണം നിങ്ങളൊക്കെ എന്‍റെ സുഹൃത്തുക്കളല്ലേ...)

    മറുപടിഇല്ലാതാക്കൂ