ചൊവ്വാഴ്ച, മേയ് 24, 2011

കന്യാസ്ത്രീ മഠത്തില്‍ കപ്യാരുടെ വാക്കാ വാക്കാ


കൂറ്റാകൂരിരുട്ട്..
ഒരിടത്തും ഒരനക്കവുമില്ല.
കന്യാസ്ത്രീ മഠം നിശബ്ദമായി ഉറങ്ങുകയാണ്‌.
ചീവീടുകളുടെ ശബ്ദം മാത്രം അവിടവിടെയായി കേള്‍ക്കാം.
നാല്പതുകാരിയായ സിസ്റ്റര്‍ ബ്രെസ്റ്റില്ല മാത്രം ഉറങ്ങാതെ മുറിയില്‍ ആരെയോ പ്രതീക്ഷിച്ചിരുന്നു. സിസ്റ്ററുടെ തൊണ്ടക്കുഴിയില്‍ വെള്ളം വറ്റി.
ഇപ്പോള്‍ കപ്യാര് പയ്യന്‍ വരും.
വലിയൊരു കള്ളത്തരം ചെയ്യാന്‍ പോകുന്നതിന്റെ വിറയല്‍ സിസ്റ്റര്‍ക്ക് മേലാസകലം ഉണ്ടായിരുന്നു.
അവന്‍ വരുന്നതും പോകുന്നതും ആരും കാണരുതേ എന്ന് ഈശോയെ വിളിച്ചു അവര്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചു.
ക്ലോക്കില്‍ സമയം അപ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു...

അന്നേരം മുറിയുടെ പുറത്ത് ഒരു കാല്‍പെരുമാറ്റം കേട്ടു.
സിസ്റ്റര്‍ ബ്രെസ്റ്റില്ല ചെവി വട്ടം പിടിച്ചു.
സിസ്റ്റര്‍ക്ക് വല്ലാത്ത തളര്‍ച്ച തോന്നി.
അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ ഒരു മുട്ടു കേട്ടു. സിസ്റ്റര്‍ വിവശയായി നടന്നു ചെന്ന് ശബ്ദമുണ്ടാക്കാതെ കതക് തുറന്നു. അരണ്ട വെളിച്ചത്തില്‍ അതാ കപ്യാര് പയ്യന്‍ നില്‍ക്കുന്നു. അവനും വിയര്‍ത്തുകുളിച്ചിട്ടുണ്ട്...

സിസ്റ്റര്‍ അവനെ വേഗം റൂമിലേക്ക് കയറ്റി കതക് അടച്ചു.
എന്നിട്ട് കതകില്‍ ചാരിനിന്ന് കിതച്ചു.
അല്‍പ്പനേരം അങ്ങനെ തന്നെ നിന്നതിനു ശേഷം സിസ്റ്റര്‍ ബ്രെസ്റ്റില്ല അവനെ നോക്കി നെടുവീര്‍പ്പിട്ടു.
"ആരെങ്കിലും കണ്ടോ?"
സിസ്റ്റര്‍ മൃദുവായി ചോദിച്ചു.
"ഇല്ല"

"എങ്കിൽ... ഹെങ്കിൽ പെട്ടന്ന് വെക്കാവോ...."
"ഉം!"
കപ്യാര് പയ്യന്‍  വിറയലോടെ സമ്മതം മൂളി.

"എന്നാല്‍ അതിങ്ങ് എടുക്ക്..."
സിസ്റ്റര്‍ തല കുനിച്ചു കൊണ്ട് പറഞ്ഞു.
കപ്യാര് പയ്യന്റെ കൈ വിരലുകള്‍ അവന്റെ പാന്റിന്റെ മുന്‍വശത്തേയ്ക്ക് നീണ്ടു. സിസ്റ്റര്‍ കണ്ണുകള്‍ അടച്ചു പിടിച്ചു...
.................................
...........................................
കപ്യാര് പയ്യന്‍ വെപ്രാളത്തോടെ പറഞ്ഞു
"സിസ്റ്റര്‍... ഇത് പിടിക്കൂ..."

സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണുകള്‍ ഇറുക്കിയടച്ചു കൊണ്ട് തന്റെ കൈ നീട്ടി. ക
പ്യാര് പയ്യന്‍ അവന്റെ കയ്യിലിരുന്ന സാധനം സിസ്റ്ററുടെ കയ്യിലേക്ക്‌ വെച്ചു കൊടുത്തു. സിസ്റ്റര്‍ അതില്‍ തൊട്ടതും ആകെയൊന്നു ഉലഞ്ഞു. അവര്‍ വിവശതയോടെ അതില്‍ മുറുകെപ്പിടിച്ചു.

"ഇതെങ്ങനെയാ ഉപയോഗിക്കുക?"
സിസ്റ്റര്‍ ആകാംക്ഷയോടെ ചോദിച്ചു...
"അതു ഞാന്‍ പ്രവര്‍ത്തിപ്പിക്കാം. ആദ്യം കണ്ണ്‌ തുറക്കൂ..."
കപ്യാര് പയ്യന്‍ മറുപടി പറഞ്ഞു.
അത് കേട്ട് സിസ്റ്റര്‍ ബ്രെസ്റ്റില്ല കണ്ണ്‌ തുറന്നു, എന്നിട്ട് കയ്യിലിരുന്ന സാധനത്തിലേക്ക് തുറിച്ചു നോക്കി. അതൊരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.

"സിസ്റ്റര്‍ പറഞ്ഞ പാട്ട് ഇതിലുണ്ട്. ഹെഡ് ഫോൺ ചെവിയിൽ വെക്കൂ"
അവന്‍ പറഞ്ഞു.
സിസ്റ്ററുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
"ഞാന്‍ പത്രത്തില്‍ വായിച്ച അന്നു മുതല്‍ ആഗ്രഹിക്കുന്നതാ ആ പാട്ടൊന്നു കേള്‍ക്കണമെന്ന്. നിന്റെ കയ്യില്‍ അതുള്ളതുകൊണ്ടാണ് നിന്നോട് ഞാന്‍ വരാന്‍ പറഞ്ഞത്. പകല്‍ പുറത്ത് നിന്ന് നിന്റെ ഫോണ്‍ വാങ്ങുന്നതും, കേള്‍ക്കുന്നതും മറ്റുള്ളവര്‍ കണ്ടാല്‍ എന്തു വിചാരിക്കും എന്നു കരുതിയാണ് ഞാന്‍ ഇങ്ങനെ ഒരു റിസ്ക് എടുത്തത്."
അടക്കിപ്പിടിച്ച ശബ്ദത്തില്‍ സിസ്റ്റര്‍ പറഞ്ഞു.

"സിസ്റ്ററേ ഇതിപ്പോ ആരെങ്കിലും കണ്ടാല്‍ പിന്നെ അതുമതി. എനിക്ക്‌ എളുപ്പം പോകണം."
കപ്യാര് പയ്യന്‍ പറഞ്ഞു. സിസ്റ്റര്‍ ബ്രെസ്റ്റില്ല അവന്‍ പറഞ്ഞതുപോലെ തന്നെ ഹെഡ് ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു. അപ്പോള്‍ കപ്യാര് പയ്യന്‍ തന്റെ ഫോണിലെ മ്യൂസിക് പ്ലേയര്‍ ഓണ്‍ ചെയ്‌തു...

ഒരു നിമിഷം...
സിസ്റ്ററുടെ ചെവിയിലേക്ക്
ഷക്കീരയുടെ ഫിഫാ വേള്‍ഡ് കപ്പ് സോങ്ങ് ഇരച്ചെത്തി.
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
This time for Africa
സിസ്റ്റര്‍ ബ്രെസ്റ്റില്ല ആകെ കുളിരണിഞ്ഞു...

മൊബൈല്‍ ഫോൺ സ്റ്റീരിയോവിൽ സിസ്റ്റര്‍ ആ പാട്ടിലേക്ക് ലയിച്ചു ചേരുകയും, വീണ്ടും വീണ്ടും മൂന്ന് പ്രാവശ്യംകൂടി അതേ "വാക്കാ വാക്കാ" പാട്ട് ആവര്‍ത്തിച്ചു കേള്‍ക്കുകയും ചെയ്‌തു.
എല്ലാം കഴിഞ്ഞ്തെല്ലൊരു നാണത്തോടെ കപ്യാര് പയ്യൻ പറഞ്ഞു
"ഇനി ഞാൻ പൊയ്ക്കോട്ടെ..?!"

സിസ്റ്റര്‍ ബ്രെസ്റ്റില്ല മനസില്ലാമനസോടെ അതു സമ്മതിച്ചു. എന്നിട്ട് മൊബൈലും, ഹെഡ് ഫോണും അവന്റെ കയ്യില്‍ കൊടുത്തിട്ട് പതിയെ ക്തക് തുറന്നു. നിശബ്ദമായ കാല്‍ ചുവടുകളുമായി കപ്യാര് പയ്യന്‍ പതിയെ പുറത്തേക്കു പോയി. അവന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സിസ്റ്റര്‍ ക്തക് അടച്ച് കുറ്റിയിട്ടു. അപ്പോഴാണു സിസ്റ്റര്‍ക്ക് ശ്വാസം നേരേ വീണത്.

കന്യാസ്ത്രീ മഠത്തിന് പുറത്ത് അപ്പോഴും ചീവീടുകള്‍ കലമ്പി...

_________________________________________________
* സിസ്റ്റര്‍ ബ്രെസ്റ്റില്ല എന്ന പേരിന് കടപ്പാട് ബോബനും മോളിയും

Related Articles
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍
രാത്രി സുവരാത്രി, പണ്ഡിറ്റിന് സിവരാത്രി

16 അഭിപ്രായങ്ങൾ:

  1. വായിക്കാന്‍ ബുദ്ധിമുട്ട് .. ഫോണ്ട് ഒന്ന് മാറ്റിക്കൂടെ ???????

    മറുപടിഇല്ലാതാക്കൂ
  2. 'ബ്രെസ്റ്റി'ല്ല എന്ന് പറഞ്ഞപ്പോലെ ഞാന്‍ ഉറപ്പിച്ചു ഇതെന്തോ ഉഡായിപ്പാണെന്നു

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, മേയ് 25 2:47 PM

    ഇത് പണ്ട് ബെർളിത്തരങ്ങളിൽ വന്ന ഒരു രണ്ടില പോസ്റ്റിന്റെ സ്വതന്ത്രാഖ്യാനമല്ലേ ?......

    മറുപടിഇല്ലാതാക്കൂ
  4. ഇലയിട്ടു. പക്ഷെ ചോറില്ല. ഹി..ഹി.. ധൈര്യവാനാണ് അല്ലേ. കപ്യാര് പയ്യനെ സമ്മതിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം..ബെർളിത്തരത്തിൽ മുൻപ് വായിച്ച പോസ്റ്റുമായി സാമ്യം തോന്നി

    മറുപടിഇല്ലാതാക്കൂ
  6. ബ്ലാക്ക്‌ മെമ്മറീസ്
    അതേ, ഈ കപ്യാരുടെ ഒരു കാര്യം .....ശോ!

    അബ്ദുള്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
    ഇക്കാ അറിയില്ലല്ലോ. ബ്രൌസറിന്റെ പ്രശ്നം ആണോ? "ക്രോം" ചിലപ്പോള്‍ പ്രശ്നം കാണിക്കും. "മോസില്ല"യ്ക്ക് കുഴപ്പമില്ല. അതോ ഇനി ഫോണ്ടിന്റെ കുഴപ്പമാണോ? എന്തായാലും ഫോണ്ട്‌ മാറ്റുകയാണ്..

    പത്രക്കാരന്‍
    ബ്രെസ്റ്റില്ല സിസ്റ്റര്‍ തന്നെ വലിയൊരു ഉഡായിപ്പാണണല്ലോ പത്രക്കാരാ,
    ഏത്..?! :P


    കാഴ്ച്ചക്കാരന്‍
    ഇലയിട്ടെന്കിലും ചോറ് തരാന്‍ എനിക്ക്‌ ഒരല്‍പ്പം ധൈര്യക്കുറവുണ്ട്.. എല്ലാരും വായിക്കുന്നതല്ലേ ഇത്. ഹ ഹ..

    മറുപടിഇല്ലാതാക്കൂ
  7. ലുട്ടാപ്പി , തൂവലാന്‍:-

    എന്കില്‍ ബെര്‍ളിടെ പോസ്റ്റിന്റെ ലിങ്ക് താ...നിങ്ങള്‍ ഈ പറയുന്ന പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ട് 5 മാസമേ ആയിട്ടുള്ളു. (കാരണം എന്റെ ബ്ലോഗ് ഞാന്‍ തുടങ്ങിയത് 2011 ജനുവരിയില്‍ ആണ്. സത്യത്തില്‍ എന്റെയൊരു സുഹൃത് എഴുതിയ ബ്ലോഗ് (പാസ്റ്റ് ലൈഫ്)‌ കണ്ടാണ്‌ "ഈ പരിപാടി കൊള്ളാമല്ലോ" എന്നു കരുതി ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നത്‌.)എന്‍റെ ബ്ലോഗില്‍ ഞാന്‍ എഴുതി തുടങ്ങിയതിനു ശേഷമാണ്‌ സത്യം പറഞ്ഞാല്‍ ഞാന്‍ മറ്റ് മലയാളം ബ്ലോഗുകള്‍ കാണുന്നത് പോലും. അതിനു ശേഷം ഫോളോ ചെയ്യാന്‍ വേണ്ടി മലയാളം ബ്ലോഗ്‌ എന്നു ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ആദ്യ റിസല്‍ട്ട് ബെര്‍ളിത്തരങ്ങള്‍ ആയിരുന്നു. അന്നു മുതലാണ് ഞാനതു വായിക്കുന്നത്. എന്നു കരുതി 24 മണിക്കൂറും അതു വായിച്ചുകൊണ്ടിരിക്കലല്ല എന്റെ പണി. ബെര്‍ളിത്തരങ്ങളിലെ പലതും വായിച്ചിട്ടുണ്ടെങ്കിലും എല്ലാമൊന്നും ഞാന്‍ വായിച്ചിട്ടില്ല ലുട്ടാപ്പി. നിങ്ങള്‍ ഈ പറഞ്ഞ പോസ്റ്റ് തീരെയും വായിച്ചിട്ടില്ല..! ഏതെങ്കിലുമൊക്കെ കഥകളോ, കാര്‍ട്ടൂണുകളോ, സിനിമകളോ ഒക്കെ സാദൃശ്യം വരുക പതിവാണ്. എന്നു കരുതി കോപ്പിയടി ആണോ അത്? ബെര്‍ളി, ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എഴുതി എന്നു കരുതി ബാക്കിയുള്ള ആര്‍ക്കും ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒന്നും എഴുതണ്ടേ? സത്യത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ കഥ മിനിഞ്ഞാന്ന് വായിച്ചപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസില്‍ തോന്നിയത്. ആരേയെങ്കിലും ഞാന്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്കില്‍ അതു സിസ്റ്റര്‍ ജെസ്മിയുടെ "ആമേനും", ഈ രീതിയില്‍ സസ്പെന്‍സ് കൊണ്ടുപോകുന്ന ചില തമാശ എസ്.എം.എസ്കളെയും മാത്രമാണ്. (6000 പേര് വായിക്കുന്ന ബെര്‍ളിത്തരങ്ങള്‍ കോപ്പിയടിക്കാന്‍ മാത്രം മണ്ടനല്ല ഞാന്‍.) ഞാനിപ്പോ അടുത്ത പോസ്റ്റ് "ഡൈനോസറിനേക്കുറിച്ചാണ്" എഴുതുന്നത്. ബെര്‍ളി നേരത്തെ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല.... ഉണ്ടെന്കില്‍ ബെര്‍ളിയുടെ പോസ്റ്റുകളുടെ എണ്ണവും, ഉള്ളടക്കവും മെമ്മറിയില്‍ കൊണ്ടു നടക്കുന്ന ലുട്ടാപ്പി അതിന്റെ ലിങ്ക് തരണം. ഞാന്‍ മനസില്‍ ഉദ്ദേശിച്ചത് പോലെയാണ് ആ പോസ്റ്റ് എന്കില്‍ ഞാന്‍ എഴുതിയത് പോസ്റ് ചെയ്യാതെ കീറിക്കളയാമല്ലോ... :P

    മറുപടിഇല്ലാതാക്കൂ
  8. എഴുത്തിന്റെ പോക്ക് കണ്ടപ്പോഴേ തോന്നി..ഇത് ആളെ ഒന്ന് ഫൂള്‍ ആക്കാനുള്ള പരിപാടി ആണെന്ന്.. സിസ്ടരിന്റെ പേരും കൊള്ളാം ...കഥയും കൊള്ളാം :-)

    മറുപടിഇല്ലാതാക്കൂ
  9. ഏപ്രില്‍ ലില്ലി, Villagemaan, ജുവൈരിയ സലാം:-
    എല്ലാവര്‍ക്കും നന്ദി.

    @ഏപ്രില്‍ ലില്ലി: സിസ്ടരിന്റെ പേര് ബോബനും മോളിയില്‍ നിന്ന് കിട്ടിയതാണ് :)

    മറുപടിഇല്ലാതാക്കൂ
  10. ഡോ.ആര്‍ .കെ.തിരൂര്‍:-
    ആദ്യമായി വന്നതിന് നന്ദി...

    ചോദ്യം: എന്തില്ല?
    ഉത്തരം: ബ്രെസ്റ്റില്ല!
    :D

    മറുപടിഇല്ലാതാക്കൂ
  11. ഞാന്‍ തെറ്റിധരിച്ചുപോയി പോയി

    മറുപടിഇല്ലാതാക്കൂ
  12. http://berlytharangal.com/?p=5498 - ഇതാണ് മുകളില്‍ പറഞ്ഞ ബെര്‍ളിത്തരങ്ങള്‍ പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ