കോലാപ്പൂരി ചെരിപ്പും കാലഹരണപ്പെട്ട കമന്റടികളുമായി കുര്‍ള എക്സ്പ്രസ്സില്‍ കയറി ഞാന്‍ കോട്ടയം കഴക്കൂട്ടം വഴി പാഞ്ഞു നടന്ന കാലം.
സെന്റ് ജോര്‍ജ്ജ് കോളേജിലെ, ജോര്‍ജ്ജ് ക്ലാര്‍ക്കിന്റെ ഇളയ മോള് റീഷ്മാ ജോര്‍ജ്ജ് എന്റെ ശ്രദ്ധയാകര്‍ഷിച്ചത്, ഞാന്‍ ഒരിയ്‌ക്കല്‍ കോട്ടയം സ്റ്റേഷനിലെ റെസ്റ്റോരന്റില്‍ നൂല്‍പ്പുട്ടും (ഇടിയപ്പം, ഇടിയപ്പം) ഗോപീ മഞ്ചൂരിയും കൂടി കഴിച്ചോണ്ടിരിയ്ക്കുമ്പോഴായിരുന്നു.
അപ്പോഴാണവളെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത് ഉള്ളതു പറയാമല്ലോ, അവളൊരു ഒന്നൊന്നര പീസായിരുന്നു. അവളുടെ സ്ലീവ്ലസ്സിട്ട കൈ വണ്ണ ബി.ടി. വഴുതന പോലെ കൊഴുത്തിരുന്നു. കൈ വിരലുകള്‍ മുരിങ്ങയ്ക്കാ പോലെ നീണ്ടിരുന്നു.കവിള് പാഷന്‍ ഫ്രൂട്ട് പോലെയും, മൂക്ക് തക്കാളി പോലെയും, കണ്‍ പിരികം ആടലോടകത്തിന്റെ വേരു പോലെ ചെമ്പിച്ചും കാണപ്പെട്ടു. കഴുത്ത് ചെത്തിയ ചേന പോലെന്നോ, ചുണ്ട് മെറൂണ്‍ മുന്തിരി പോലെന്നോ വര്‍ണിയ്ക്കുമ്പോ നിങ്ങള്‍ക്ക് എന്തു തോന്നുമെന്ന് എനിയ്ക്ക് ഭയാശങ്കയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അവള്, പള്ളീല്‍ ഹൈറേഞ്ച് തോമാച്ചായന്‍ ലേലത്തിന് കൊണ്ടുവരുന്ന കള്‍ട്ടാപുള്‍ട്ടാ കപ്പക്കിഴങ്ങ് പോലൊരു ഒന്നൊന്നര സാധനമായിരുന്നു.
പച്ചയും, സില്വറും ഇടകലര്‍ന്ന ചുരിദാറണിഞ്ഞ പെങ്കൊച്ചിനെ കണ്ട് എന്റെ കണ്ണങ്ങ് തെള്ളി. സപ്ലയര്‍ കരുതി വെള്ളം കുടിക്കാഞ്ഞിട്ടായിരിക്കുമെന്ന്. അയാളോടി വന്ന് എന്റെ വാ തുറന്ന് വായിലേക്ക് വെള്ളം ധാര കോരി. ഞാന്‍ ഗ്ലപ്പ് ഗ്ലപ്പ് എന്ന് വിഴുങ്ങിക്കൊണ്ട് അലറി. "രാജാവേ വെള്ളം ഒഴിയ്ക്കുന്നത് നിര്‍ത്തോ" എന്ന്.
ഇന്‍ഡ്യന്‍ കോഫീ ഹൗസ് കഴിഞ്ഞാല്‍ പിന്നെ സപ്ലൈ ചെയ്യുന്ന ഉന്നത കുല ജാതരായ രാജാക്കന്‍മ്മാരെ കണ്ടിട്ടുള്ളത് ആ റസ്റ്റോറന്റിലാണ്. എന്റെ അലര്‍ച്ചയിലെ ഭീക്ഷണി മനസ്സിലായ രാജാവ് അങ്ങേരെടെ ജീവനും കൊണ്ട് കൗണ്ടറിലേക്ക് ഓടി.
അവളെ നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാനിരുന്നു. ഇടിയപ്പം പെട്ടന്ന് കഴിയ്ക്കണം, അവളും കുര്‍ള എക്സ്പ്രസ്സില്‍ പോകാനുള്ളവളാണെന്ന് തോന്നുന്നു. കുര്‍ളയില്‍ കയറിയാല്‍ ഞാനൊരു ബിര്‍ളയാണെന്ന് എനിയ്ക്ക് തന്നെ തോന്നിയിട്ടുള്ളതു കൊണ്ട്, ഇവളെ എങ്ങനെ വേണേലും വളയ്ക്കാമെന്ന് ഞാനുദ്ധേശിച്ചു.
അപ്പുറത്തെ ടേബിളിലിരിയ്ക്കുന്ന ചേച്ചീടെ തല കാരണം റീഷ്മ അങ്ങോട്ട് വ്യക്തമാവുന്നില്ല. അവളെ വ്യക്തമാകാനായി സീറ്റില്‍ നിന്നും, മൂന്നിഞ്ച് ഉയരത്തില്‍, ഞാന്‍ ചന്തിയുറപ്പിയ്ക്കാതെ ഇരുന്നു. ഞാന്‍ ചന്തിയുറപ്പിക്കാതെ പൊങ്ങിയിരുന്നതു കൊണ്ട് അവളുടെ ചന്തി കാണാമെന്ന് നിങ്ങളു കരുതരുത്. വാതില്‍ക്കല്‍ നില്‍ക്കുന്ന പാറാവുകാരന്‍ രാജാവിന്റെ ഓഞ്ഞ ചന്തി മാത്രമേ കാണാനാവുമായിരുന്നുള്ളൂ. നൂല്‍പ്പുട്ടാണങ്കില്‍ ഇറങ്ങുന്നുമില്ല. മൂന്നെണ്ണം പിന്നേം കിടക്കുകയാണ്. ഈ നൂല്‍പ്പുട്ടൊരു നൂലാമാലയായിപ്പോയല്ലോ എന്ന് ചിന്തിയ്ക്കാതെയിരുന്നില്ല.
പെട്ടന്നാണത് സംഭവിച്ചത്, ഒരുത്തനൊണ്ട് ഒരൊറ്റ വരവാണ്. റീഷ്മാ ജോര്‍ജ്ജതാ, സണ്ണീ ലിയോണ്‍, സില്വസ്റ്റര്‍ സ്റ്റാലന്റെ ആയ കാലത്തെ രൂപം കണ്ട പോലെ മിഴിച്ചു നില്‍ക്കുന്നു. പിന്നൊരൊറ്റ കെട്ടിപ്പിടുത്തമാണ് വന്നവനനും ഇവളും... അവടെത്തന്നെ നിന്ന് ഒരഞ്ചാറുമ്മേം, തഴുകലും, പരവേശൊം, ആക്രാന്തോം.... എന്റെ ചങ്കു തകര്‍ന്നു പോയെന്നു പറഞ്ഞാ മതിയല്ലോ..
ഞാന്‍ ഞെട്ടി. പ്ലാറ്റ് ഫോമിലെ മൊത്തം യാത്രക്കാരും പോണ്‍ രംഗങ്ങള്‍ കണ്ടതു പോലെ അന്തിച്ച് നില്‍ക്കുകയാണ്. എന്റെ പ്രതീക്ഷകളുടെ ഗ്യാസ് അരുവിപ്പുരം തെളിനീരു പോലെ ഒഴുകിപ്പോയി... അവളെ വാരിയെടുത്തു കൊണ്ട് ആഗതനായ കഴുവേറി എന്റെ കണ്‍ വെട്ടത്തൂന്ന് ഫ്ലാറ്റ് ഫോമിന്റെ ഒരറ്റത്തേയ്ക്ക് നടന്നു.
ഞാന്‍ സീറ്റിലേക്ക് എന്റെ ചന്തി അമര്‍ത്തി ഇരുന്നു. നൂല്‍പ്പുട്ടിലേക്ക് നോക്കിയപ്പോള്‍ അത് വഴിയില്‍ ചത്തു കിടന്ന പട്ടിയുടെ ദേഹത്ത് വിരയും പുഴുക്കളും കിടക്കുന്നതു പോലെയാണ് എനിയ്ക്ക് തോന്നിയത്. അകത്തു നിന്നും ഒരു കൊടുവാള്‍ എന്റെ വയറ്റിലൂടെ പുറത്തേക്ക് എക്കിളിയിട്ടപ്പോള്‍ ഞാന്‍ ചാടി വാഷ്ബേസിനരികിലേക്ക് ഓടി. അപ്പോള്‍ കുര്‍ള എക്സ്പ്രസ്സിന്റെ വരവറിയിച്ചു കൊണ്ട് സ്റ്റേഷനില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.

ഞാന്‍ ഞെട്ടി. പ്ലാറ്റ് ഫോമിലെ മൊത്തം യാത്രക്കാരും പോണ്‍ രംഗങ്ങള്‍ കണ്ടതു പോലെ അന്തിച്ച് നില്‍ക്കുകയാണ്. എന്റെ പ്രതീക്ഷകളുടെ ഗ്യാസ് അരുവിപ്പുരം തെളിനീരു പോലെ ഒഴുകിപ്പോയി...
മറുപടിഇല്ലാതാക്കൂഇദിപ്പോ പോട്ടന്നെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... പിന്നെ ആ കൊച്ചി മറൈന്‍ ഡ്രൈവില്‍ വായിനോക്കി നിക്കുമ്പോ കാലങ്ങളായി കുളിക്കുവോ പല്ലുതേക്കുവോ മുടിവെട്ടുവോ ചെയ്യാത്ത കാലമാടന്മാരുടെ കൂടെ അലുവയും മത്തിക്കറിയും കോമ്പിനേഷനില്‍ ഓരോന്നുങ്ങളെ കാണുമ്പോ മാത്രമെ എനിക്ക് ദുഖമുള്ളൂ... :( എന്നയോര്‍ത്തല്ല... അതുങ്ങളെ ഓര്‍ത്ത്... :P
മറുപടിഇല്ലാതാക്കൂനിനക്കങ്ങനെ വേണം......!!! നീ നോക്കിയിരുന്ന ആ പെണ്ണ് എന്‍റെയാ... ഞാനാ സണ്ണീ ലിയോണ്‍....
മറുപടിഇല്ലാതാക്കൂഹും.. അവളുടെയൊക്കെ ഒരു അഹന്കാരമേ.. എന്നതാനെലും ഭാഗ്യം ഒള്ളവളാ..പോയി രക്ഷപ്പെടട്ടെ എന്നോര്‍ത്ത് വലിച്ചെറിഞ്ഞുകള റിജോ..
മറുപടിഇല്ലാതാക്കൂകൈവിട്ടു പോയത് ക്രൈന്‍ കൊണ്ട് വലിച്ചാലും വരില്ല പടാറെ
മറുപടിഇല്ലാതാക്കൂനന്നായി ഹിഹിഹിഹിഹി
മറുപടിഇല്ലാതാക്കൂകൈവിട്ടു പോയത് ക്രൈന്‍ കൊണ്ട് വലിച്ചാലും വരില്ല പടാറെ
മറുപടിഇല്ലാതാക്കൂകദന കഥ കൊള്ളാം
മറുപടിഇല്ലാതാക്കൂഅപ്പൊ അതും പോയി... ഇനി അടുത്തത് നോക്കാം ...അല്ലെ....
മറുപടിഇല്ലാതാക്കൂചങ്കു തകർന്നാൽ ആക്രാന്തം കാട്ടി അകത്താക്കാനൊക്കില്ല... :D
മറുപടിഇല്ലാതാക്കൂ