വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

സിസിലിയാ കാസാ. [നാല്]

ഇതുവരെയുള്ള കഥയറിയാൻ,

സിസിലിയാ കാസാ. [മൂന്ന്]  

എന്ന അധ്യായം വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക.

_______________________________________________________________________
_______________________________________________________________________


yaangpu city.
Shanghai
china

ശനിയാഴ്ച്ച.
രാത്രി 11.P.M.


ഹോട്ടൽ മുറിയിലെ പഞ്ഞി മെത്തയിൽ കിടക്കുന്ന ആന്യയ്ക്ക് നേരേ ആ ഫോട്ടോഗ്രാഫ് തിരിച്ച് ഞാൻ പറഞ്ഞു

ഇതാണ് ആന്ദ്രേ ഗുസ്ഥാവോ. ഇഗ്നാത്തിയോവിന്റെ കയ്യിൽ നിന്ന് സംഘടിപ്പിച്ചതാണ്. നാളെ പുലർച്ചെ തന്നെ ഇയാളെ  കണ്ടെത്തണം.

എന്റെ പ്രെയോറ, റഷ്യൻ എയർപോർട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഞാൻ നിങ്ങൾക്കൊപ്പം രാജ്യം വിട്ടത്. എന്റെ സ്വത്തായിരുന്നു അത്. ഇനി അതെനിക്ക് സ്വന്തമാകുമോ? എന്റെ രാജ്യത്ത് എനിക്കിനി എത്തിപ്പറ്റാൻ കഴിയുമോ? എല്ലാം നിങ്ങൾ നശിപ്പിച്ചില്ലേ...?!

ഞാൻ പറയുന്നതിലല്ലായിരുന്നു അവളുടെ ശ്രദ്ദ എന്ന് മനസ്സിലാക്കിയ ഞാൻ ഫോട്ടോ ഗ്രാഫ് എന്റെ നേരേ തിരിച്ച് ഒന്നുകൂടെ നോക്കി

ഒന്നാംതരം ക്രിമിനൽ ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുള്ള ഒരു മെലിഞ്ഞു നീണ്ട മനുഷ്യൻ, ഏതോ യവന സുന്ദരിക്കൊപ്പം ബീച്ചിൽ നിൽക്കുന്ന ഫോട്ടോഗ്രാഫാണിത്...

ഞൻ, സേഫ്റ്റീ പിൻ കൊണ്ട് ആ ഫോട്ടോഗ്രാഫ് ചുമരിലെ ചൈനീസ് കലണ്ടറിലേക്ക് പിൻ ചെയ്തു വച്ചു.

യാത്രാ ക്ഷീണം കാരണം ഉറങ്ങിപ്പോയ ആന്യയ്ക്കൊപ്പം ഞാനും മയക്കത്തിലേക്ക് വീണു


*****************************************************************************

ഗുസ്ഥാവോയെ ഇവിടെ എവിടെയാണ് നമ്മൾ കണ്ടു പിടിക്കുന്നത്?
എനിക്കെന്തോ നിങ്ങളുടെ നിഗമനങ്ങൾ തെറ്റാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ശരിയായാൽ തന്നെ ഇത്ര ക്രിത്യമായി നിങ്ങൾക്ക് അയാളേപറ്റിയുള്ള മുഴുവൻ വിവരങ്ങളും നൽകണെമെന്ന് അലക്സാണ്ടർ ഇഗ്നാതിയോവിന് എന്താണിത്ര നിർബന്ധം.

മരണ ഭയം. കെ ജി ബിയിൽ നിന്ന് മൂന്നുപേരെ തട്ടിയിട്ട് ചാടിപ്പോന്ന ക്രിമിനലാണിപ്പോ ഞാൻ. എന്റെ തോക്കിൻ മുൻപിൽ നിന്ന് അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ സത്യസന്ധമാണെന്നതിന് രേഖകൾ സഹിതം അയാൾക്ക് നൽകേണ്ടി വന്നു. എന്റെ കൊലപാതക ശ്രമവുമായി പൊലീസ് അന്വേഷിച്ചെത്തിയ ആദ്യ പ്രതി ഗുസ്ഥാവോയാണെന്ന് ഇഗ്നാത്തിയോസ് പറഞ്ഞത് അയാൾക്ക് കിട്ടിയ തെളിവുകള് മൂലമാണ്. അന്ന് ആ മുറിയിൽ വെച്ച് ഞാൻ ഇഗ്നാതിയോവിനേക്കൊണ്ട് മോസ്കോ പൊലീസ് ഹെഡ് ഓഫീസിലേക്ക് വിളിപ്പിച്ച് ഈ വിവരണങ്ങൾ സത്യസന്ധമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇപ്പോൾ നമ്മൾ തിരയുന്ന ഗുസ്ഥാവോ ഒരു പക്ഷേ എനിക്കു നേരേയുണ്ടായ ആക്രമണത്തിലെ ആദ്യ കണ്ണിയായിരിക്കാം.  എങ്കിൽ മുഴുവൻ പേരേയും കണ്ടെത്തി സത്യം അറിയേണ്ടത് എന്റെ ആവ്ശ്യം തന്നെയാണ്. എന്നോടൊപ്പം തുടരുന്നെങ്കിൽ തുടരാം. ഇല്ലെങ്കിൽ പിരിയാം. ഇവിടെ വച്ച് പിരിഞ്ഞാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ, ഞാൻ നിങ്ങളെ കിഡ്നാപ് ചെയ്തതാണ് എന്ന് വിശദീകരിച്ച് നിങ്ങൾക്ക് റഷ്യൻ കുറ്റാന്വേഷകരിൽ നിന്ന് രക്ഷപെടാം.

ആന്യ എന്നെ മുഖം ചുളിച്ച് നോക്കിയിരുന്നു

ഇതാണ് അയാൾ എത്തിച്ചേർന്നിരിക്കുന്ന സ്ഥലം എന്ന് റഷ്യൻ കുറ്റാന്വേഷണ വിദഗ്ദർ അനുമാനിക്കുന്നിടം

ഞാൻ ഒരു കടലാസു കഷണം നിവർത്തി വായിച്ചു


*****************************************************************************


Hotel Les Suites Orient
Near Huangpu River Cruise
Shanghai.

ഞായറാഴ്ച്ച സായാഹ്നം.
07.00 P.M.

താങ്ങ് ച്വാവോ*1 വസ്ത്രമണിഞ്ഞ ജിങ്ങ്ജു  ഓപെറ*2 നടന്നു കൊണ്ടിരിക്കുന്ന വേദിക്കരികിലെ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ എത്തുന്നത്.

ജനക്കൂട്ടത്തിനിടയിൽ മുൻ നിരയിൽ ആറാമതായി രണ്ട് ചൈനീസ് സുന്ദരികൾക്കരികിലായി ഗുസ്ഥാവോയെ ഞാൻ കണ്ടു. 
ഞാൻ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
അയാളെ കുടുക്കാൻ ഒരു പഴുത് എവിടെയെങ്കിലും ഉണ്ടാവുമെന്ന് കാത്തിരുന്നു.  പക്ഷേ ഒന്നിനും കഴിഞ്ഞില്ല.

ഓപെറ അവസാനിച്ചപ്പോൾ മെലിഞ്ഞ് നല്ല പൊക്കം തോന്നിപ്പിക്കുന്ന, മുഖത്ത് പാണ്ടുകൾ നിറഞ്ഞ ആ റഷ്യക്കാരൻ തന്റെ വാഹനത്തിനരികിലേക്ക് നടന്നു.

 ആൾക്കൂട്ടത്തിനൊപ്പം ഒഴുകി നീങ്ങിയ ഞാൻ അയാളിൽ നിന്നും ഒരു പത്തടി അകലത്തിൽ പിന്തുടർന്നു.

ആന്ദ്രേ ഗുസ്ഥാവോയുടെ അത്യാഡംബര വാഹനം -Aston Martin v12 Vantage ,  ഷാങ്ങായുടെ രാത്രിയിലേക്ക് തെന്നി നീങ്ങി.
എന്റെ അടുത്തല്ലെങ്കിലും ഏറെ സമീപത്തായി ആന്യ ഷെവ്ചെങ്കോവ് നടന്നു വരുന്നുണ്ടായിരുന്നു. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. പാർകിങ്ങ് ഏറിയയിലേക്ക് നടന്നു നീങ്ങുന്ന ഒരു ചൈനീസ് യുവതിയുടെ കാലുകൾ ലഹരിയുടെ ആധിക്യം നിമിത്തം കുഴയുന്നത് ഞാൻ ശ്രദ്ദിച്ചിരുന്നു. അവൾ നടന്ന് ചെന്ന് നിന്നത് BMW ന്റെ 730Li മോഡൽ കാറിനരികിലാണ്.

അവരുടെ അടുത്തേക്ക് പെട്ടന്ന് നടന്നു ചെന്ന ഞാൻ, യുവതി തുറന്ന ഡോറിലൂടെ അവൾക്കൊപ്പം അകത്തേക്ക് കയറി. അമ്പരന്നു പോയ യുവതി എനിക്ക് നേരേ തിരിഞ്ഞപ്പോഴേക്കും അവളുടെ ചെകിട്ടത്തും ചെന്നിയ്ക്കുമായി കൈപ്പത്തികൊണ്ട് ഒരെണ്ണം കൊടുത്തു.
മദ്യത്തിന്റെ ലഹരിയിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന യുവതി അവിടെ തന്നെ കറങ്ങി വീണു. അപ്പോഴേക്കും ആന്യ എനിക്കൊപ്പം കാറിനുള്ളിലേക്ക് കടന്നിരുന്നു.

ഞങ്ങളുടെ ബി എം ഡബ്ല്യൂ പാളി നീങ്ങി.

27 Shaoxing Lu - വിലെ പത്ത് വരി ആകാശപ്പാതയിലൂടെ നൂറിൽ പായുന്ന ആസ്റ്റിൻ മാർട്ടിൻ വാന്റേജിന് പിന്നിലായി ഞങ്ങളുടെ BMW 730Li പറന്നു നീങ്ങി.

ഓറിയന്റൽ പേളിന്റെ ഇടതു വശത്തേക്കുളള  കട്ടിങ്ങ് തിരിയുന്നതോടെ ആന്ദ്രേ ഗുസ്ഥാവോയുടെ കാറിന് വേഗത കുറയുകയും അത് ങ്ഷ്വാൻ അപ്പാർട്ട്മെന്റിനരികിൽ നിൽക്കുകയും ചെയ്തു. ഇരമ്പിപ്പറന്ന ഞങ്ങളുടെ വാഹനം അതിന്റെ മുൻപിലേക്ക് പാളിത്തെന്നിച്ച് നിർത്തിയിട്ട് ചാടിയിറങ്ങിയ ഞാൻ തോക്ക് ചൂണ്ടുമ്പോൾ ആന്ദ്രേ ഗുസ്ഥാവോ നടുങ്ങിത്തെറിച്ച് പോയിരുന്നു.

ഡോർ തുറന്ന് ഇറങ്ങിയ ചൈനീസ് സുന്ദരികളിലൊരുത്തി അവളുടെ തോക്കെടുക്കാൻ ശ്രമിയ്ക്കുമ്പോഴേക്കും എന്റെ ട്രിഗർ ഞാൻ വലിച്ചു. ഒരു എക്കിൾ മുഴക്കത്തോടെ അവൾ പിടഞ്ഞു വീണു.
രണ്ടാമത്തെ യുവതി ഭിത്തിയിൽ മാന്തിപ്പിടിച്ചും തിരിഞ്ഞും മറിഞ്ഞും നിലത്തു വീണുമൊക്കെ ജീവനും കൊണ്ട് എവിടേക്കോ ഓടിപ്പോകുന്നത് കണ്ടു.

ഗുസ്ഥാവോയുടെ മുഖത്ത് നോക്കി ഞാൻ കണ്ണും മുഖവും ചരിച്ച് കാട്ടി. അയാൾ എനിക്ക് പിറം തിരിഞ്ഞു നിന്ന് കൈകൾ പിന്നിലേക്ക് പിണച്ചു വെച്ചു. ഞാൻ അയാളുടെ കൈകൾ ബന്ധിക്കാൻ ശ്രമിക്കുന്ന നിമിഷം അയാൾ പിൻ കാൽ കൊണ്ട് എന്റെ കാല്മുട്ടിലേക്ക് ചവിട്ടി.
എന്റെ  തോക്ക് കയ്യിൽ നിന്ന്  താഴേക്ക് വീണൂ. അയാളുടെ കാൽ എന്റെ മുഖത്തിനു നേരേ ഉയർന്ന് വന്നത് ഞാൻ തടഞ്ഞു.
എന്നിട്ട് ഞാനും കൊടുത്തു ഒരെണ്ണം.
ഏകദേശം പത്ത് മിനിട്ടോളം ഞങ്ങൾ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തി. തുടർച്ചയായി അയാളുടെ മൂക്കിനിട്ട് ഞാൻ മുഷ്ട്ടി കൊണ്ട് ആറേഴു പ്രഹരങ്ങൾ കൊടുത്തതോടെ അയാൾ താഴേക്ക് വീണു. പൊക്കിയെടുത്ത് അയാളെ അയാളുടെ വാഹനത്തിലേക്ക് ഇട്ടിട്ട് അതിൽ കയറി ഞാനും ആന്യയും യാത്ര തുടർന്നു.

Aston Martin v12 Vantage പറന്നു.


*****************************************************************************


ഹെങ്ങ് ഷാങ്ങ് ലു.

ഇടിഞ്ഞു തകർന്ന പഴയ കെട്ടിട സമുച്ചയത്തിന് മേൽ വശത്തെ നില.

നന്നായിട്ടൊന്ന് പെരുമാറിയതു കൊണ്ട്, തൂണിൽ ചാരിനിന്ന് കിതയ്ക്കുകയാണ് ആന്ദ്രേ ഗുസ്താവോ എന്ന ആ നീളം കൂടിയ ക്രിമിനൽ.

ആന്യ അയാളുടെ തൊട്ട് പിറകിൽ ചൂണ്ടിയ തോക്കുമായി നിൽക്കുന്നു.

എനിക്ക് വിശദമായി ഒന്നും അറിയില്ല. അന്താരാഷ്ട്ര ഓപ്പറേഷൻസ് നടത്തുന്ന ഒരാൾ മാത്രമാണ് ഞാൻ. നിങ്ങളുമായി ബന്ധപ്പെട്ട ഈ ഓപ്പറേഷൻ എന്താണെന്ന് പോലും എനിക്ക് ഐഡിയയില്ല. എല്ലാം അവസാന ഘട്ടത്തിൽ മാത്രം ഞാൻ അറിയുക എന്നതാണ് ഞങ്ങളുടെ സംഘത്തിന്റെ പദ്ദതി. നിങ്ങളെ തലയിൽ മാരകമായി പരുക്കേൽപ്പിച്ചതിന് ശേഷം വെടിവെയ്ക്കുകയായിരുന്നു. എല്ലാം കഴിഞ്ഞതിന് ശേഷമാണ് എനിക്കീ സംഭവവുമായും നിങ്ങളെ പോലീസ് കണ്ടെത്തുന്ന സ്ഥലവുമായും ബന്ധം. നിങ്ങളെ കാറിന്റെ ഡിക്കിയിലാക്കി അവിടെ തള്ളുന്ന സമയത്ത് മാത്രമാണ് ഞാൻ ആ വാഹനത്തിൽ ഉണ്ടായിരുന്നത്...
ഗുസ്ഥാവോ ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.

എന്തിനാണെന്നെ ആക്രമിച്ചതെന്ന് നിങ്ങൾക്ക് തീർച്ചയായും അറിയാം എന്നു തന്നെയാണെന്റെ വിശ്വാസം. എന്ത് ഓപ്പറേഷനായിരുന്നു നിങ്ങൾക്ക് ആ സമയത്ത് ചെയ്യാനുണ്ടായിരുന്നത്.
ഞാൻ എന്റെ സംശയത്തിൽ മുറുകെപ്പിടിച്ചു.

എന്ത് ഓപ്പറേഷനായിരുന്നു എന്ന് എനിക്ക് ധാരണയില്ല.  നിങ്ങൾ ഞങ്ങളുടെ സംഘത്തിലെ നേതാക്കൻമ്മാരെ പിന്തുടർന്ന് ഹോട്ടൽ മുറിയിൽ എത്തിയെന്നും അതു കൊണ്ട് നിങ്ങളെ ഷൂട്ട് ചെയ്തു എന്നുമാണ് ആകെക്കൂടി ഈ നിമിഷം വരെ അറിയാവുന്നത്. കൂടുതലൊക്കെ അറിയാവുന്നത് മുകളിലുള്ളവർക്ക് മാത്രമാണ്. അവസാന കണ്ണിയാണ് ഞാൻ. എനിക്ക് താഴെ ആരുമില്ല. ഞാൻ അറിയാൻ പാടില്ലാത്ത കാര്യങൾ അവരിൽ നിന്ന് അറിയാൻ ശ്രമിച്ചാൽ എന്റെ ജീവൻ പോകും. അതു കൊണ്ട് സംഘം ഏൽപ്പിക്കുന്ന ദൗത്യം പിഴവില്ലാതെ അവസാനിപ്പിക്കുക എന്നതിനപ്പുറം എനിക്ക് മറ്റൊരു കാര്യത്തേക്കുറിച്ചും അറിയേണ്ടതയി വരുന്നില്ല...
ഗുസ്ഥാവൊയുടെ ഭാവം കരയും പോലെ ആണെന്ന് എനിക്ക് തോന്നി.


എവിടെയായിരുന്നു നിങ്ങളുടെ ഓപ്പറേഷൻ പ്ലാൻ ചെയ്തിരുന്നത്?

അപ്പോൾ അയാൾ വെള്ളത്തിന് ആംഗ്യം കാട്ടി.
ഞാൻ മിനറൽ വാട്ടർ അയാളുടെ കയ്യിലേക്ക് നൽകി. കുപ്പിയുടെ പാതിയോളം വെള്ളം അയാൾ ഒരിരുപ്പിന് കുടിച്ചിട്ട് പറഞ്ഞു.

മോസ്കോയിലെ,  Hotel Baltschug Kempinski യിലായിരുന്നു. പക്ഷേ അവിടെയുള്ള ആരുമായിരുന്നില്ല ഞങ്ങളുടെ എയിം എന്നാണെന്റെ തോന്നൽ. അവിടെ നിന്ന് എയിം ചെയ്യാവുന്ന മറ്റെന്തോ, മറ്റാരോ അതായിരുന്നിരിക്കാം ഓപ്പറേഷന്റെ അന്തിമ ലക്ഷ്യം.

 ഇത്തരം ഓപ്പറേഷനുകളിൽ നിങ്ങളുടെ പങ്ക് എന്താണ്?

ഓപ്പറേഷന്റെ വിജയം എന്റെ കൈയ്യിലൂടെയാണ്. ഞാനൊരു ഷാർപ്പ് ഷൂട്ടർ തന്നെയാണ്. എനിക്ക് തോന്നിയത് ഏതോ വ്യക്തികളെ ഉന്നം വെച്ചാണ് സംഘം എന്നെയവിടെ ദൗത്യമേൽപ്പിച്ചതെന്ന്ആണ്.

നിങ്ങൾക്ക് മേലേയുള്ള മൂന്ന് പേർ എവിടെയുണ്ട് ?

അറിയില്ല! അവർ പലയിടങ്ങളിലായിരിക്കും. അവർ വല്ലപ്പോഴുമേ ഒരുമിച്ച് കാണാറുള്ളു. ഓപ്പറേഷൻ അവർ പ്ലാൻ ചെയ്യും. അവസാനം അത് ഞാൻ നടപ്പിലാക്കും. എനിക്ക് തോന്നുന്നത് അതിനും മേലേ ഒരാൾ ഉണ്ടെന്നാണ്.അയാളുടെ കാര്യം ഇടയ്ക്ക് രണ്ട് തവണ അവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

അവർ ആരൊക്കെയാണ്?

മിഖായേൽ ബാരോസ്, ദിമിത്രി ബാരോസ്, തോമസ് മനാമ... ഇതിൽ ബാരോസ് എന്ന് പേരുള്ളവർ, സഹോദരങ്ങളാണ്.

വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.
ഞാൻ പറഞ്ഞു.

ഞാൻ തോക്കിന്റെ കാഞ്ചി വലിച്ചു.
ആന്ദ്രേ ഗുസ്ഥാവോ എന്ന ക്രിമിനൽ ഇനി ഭൂമുഖത്തില്ല...

അയാളുടെ കീശയിൽ നിന്ന് സെൽ ഫോൺ എടുത്തു. യു എസ് ഡോളർ  $300,000 മതിപ്പ് വില വരുന്ന Sony Ericsson Black Diamond ഫോൺ ആയിരുന്നു അയാളുടെ പക്കൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ രാത്രി റിസീവ് ചെയ്ത കോൾസ് ഞാൻ പരിശോധിച്ചു.
011 + 591 + 6 + 100 2508. എന്ന നംബരിൽ നിന്ന് അഞ്ചു കോളുകൾ വന്നതായും, കോൾ ഡ്യുറേഷനിൽ മണിക്കൂറുകളുടെ സംസാരം നടന്നിട്ടുണ്ടെന്നും കാണാമായിരുന്നു.


ഞാൻ ആ നംബര് മനസ്സിലേക്ക് ആവാഹിച്ചു.
ആന്യയെ നോക്കി,
ഇന്ന് രാത്രി നമ്മൾ ചൈന വിടും.

ഇനി എങ്ങോട്ട്?

അവൾക്കിപ്പോൾ അമ്പരപ്പുകളില്ലായിരുന്നു...
ഞാൻ ചിരിച്ചു.

പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ലോകത്തെ ഏറ്റവും വലിയ കാലാൾപ്പടയുടെ മൂക്കിൻ തുമ്പിൽ അധിക നാൾ ഇവിടെ വിലസാൻ കഴിയില്ല. അതു കൊണ്ട് രാത്രിക്ക് രാത്രി നമ്മൾ ഇവിടം വിടും. അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.ഇനി പോകേണ്ടുന്ന സ്ഥലത്ത് എത്രയും വേഗം എത്തിയേ തീരൂ.

ആന്യ ടെറസിൽ നിന്ന് താഴെ ഒതുക്കിയിട്ടിരിക്കുന്ന മാർട്ടിൻ വിന്റേജ് കാറിലേക്ക് നോക്കി നഷ്ട്ട ബോധം കൊണ്ടു.

ആ കാർ ഇവിടെ ഉപേക്ഷിച്ചിട്ട് പോകാനോ???

പിന്നല്ലാതെ..! അത് വല്ലവരുടേയും കാർ അല്ലേ..?!!!

ഇനി ഏതു നരകത്തിലേക്കാണോ നിങ്ങളെന്നെ കൊണ്ടു പോകുന്നത്?

ചുറ്റിനും ഷ്വാങ്ങായ് നഗരം വെള്ളി വെളിച്ചത്താൽ തുളുമ്പിക്കൊണ്ടിരുന്നു.


 *****************************************************************************


El Alto International Airport.
la paz.
bolivia.


03.A.M.
ചൊവ്വാഴ്ച്ച പുലർച്ചെ.

ലാ പാസിലെ*3 എയർ പോർട്ടിൽ 24 മണിക്കൂർ നേരം തുറന്ന് പ്രവർത്തിക്കുന്ന റഷ്യൻ മണി ചേഞ്ച് ഓഫീസിൽ നിന്നും, അന്യയുടെ ബാഗിലും എന്റെ ബാഗിലും സംഭരിച്ച് വച്ചിരുന്ന മുഴുവൻ റബ്ബിൾസും, ഞങ്ങൾ ബൊളീവിയൻ കറൻസിയായ ബൊളീവിയാനോയിലേക്ക് എക്സ്ചേഞ്ച് ചെയ്തു. റബ്ബിന്റേയും ബോബിന്റേയും നിലവാരം അനുസരിച്ച് ബൊളീവിയൻ കറൻസി ഞങ്ങൾക്ക് മെച്ചപ്പെട്ടതായിരുന്നു.*4

1 RUB = 0.2124 BOB / 1 BOB = 4.7092 RUB

super 8 plymouth in ഹോട്ടലിലെ 110-ആം നംബർ റോയൽ സ്യൂട്ടിലണ് ഞാനും ആന്യയും തങ്ങിയത്

അന്ന് വൈകിട്ട് ഞങ്ങൾ സിറ്റിയിലൂടെ വെറുതേ ചുറ്റിക്കറങ്ങാനാണ് വിനിയോഗിച്ചത്.
ഒരു ദിനം റിലാക്സേഷന് വേണ്ടി മന:പ്പൂർവ്വം വിനിയോഗിക്കുകയായിരുന്നു.


*****************************************************************************


09. 45 A.M.
തിങ്കൾ

തെരുവിലെ ടാക്സിക്കാരന്റെ കീശയിൽ നിന്നുമാണ് ഞാനൊരു മൊബൈൽ ഫോൺ ചൂണ്ടിയത്. ഹോട്ടലിലെ സപ്ലയറുടെ പക്കൽ നിന്നും ഇനിയൊരെണ്ണവും. രണ്ടിലേയും സിമ്മുകൾ പുറത്തെടുത്ത് എന്റേയും ആന്യയുടേയും സെൽ ഫോണുകളിൽ ഇട്ടു.

ആന്യയാണ് 011 + 591 + 6 + 100 2508. എന്ന നംബരിലേക്ക് വിളിച്ച് റഷ്യൻ ഭാഷയിൽ ആ മൊബൈൽ നംബരിന്റെ ഉടമയോട് സംസാരിച്ചത്. റഷ്യനിലായത് കൊണ്ടും പെൺസ്വരം ആയതു കൊണ്ടും അജ്ഞാതനായ ആ വ്യക്തി സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത് ഞങ്ങൾക്ക് ലഭിച്ച ബോണസ് ആയിരുന്നു.

ആന്യയുടെ സംസാരം വശീകരണത്തോടെ തന്നെയായിരുന്നു.
അവൾ അതിൽ ഗംഭീരമായി തന്നെ വിജയിച്ചു. ഫോണിന്റെ ഉടമസ്ഥൻ ഞങ്ങൾ തേടിക്കൊണ്ടിരുന്ന മൂവർ സംഘത്തിലെ തോമസ് മനാമ എന്നയാൾ ആയിരുന്നു. ലാ പാസ് മെരിഡിയനിൽ വെച്ച് രാത്രി ഡിന്നറിന് അയാൾ ആന്യയെ ക്ഷണിക്കുമ്പോൾ അയാൾക്ക് മേൽ മരണ മണി മുഴങ്ങുന്നുണ്ടെന്ന് ആ പാവം സത്യമായും അറിഞ്ഞു കാണില്ല.


*****************************************************************************


രാത്രി
08. 10

ലാ പാസ് മെരിഡിയനിലെ ബാങ്ക്വിറ്റ് ഹാളിലെ ഇരുണ്ട വെളിച്ചത്തിൽ, ആന്യയുടെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം കൊതിയോടെ നോക്കിയിരുന്ന് Pepe Lopez ന്റെ  Tequila സിപ് ചെയ്തു കുടിക്കുന്ന യുവ കോമളനെ ഞാൻ അതേ മുറിയുടെ മറ്റൊരു മൂലയിലിരുന്ന് വീക്ഷിച്ചു കൊണ്ടിരുന്നു.

എന്റെ മുൻപിലെ കോക്ടെയിൽ ഗ്ലാസിൽ Black Velvet  വിസ്കി നുരഞ്ഞു കൊണ്ടിരുന്നു. തോമസ് മനാമ അവളുടെ കയ്യിൽ ചുംബിക്കാൻ ശ്രമിക്കുന്നതും അവൾ ലാസ്യമായി കൈ പിൻ വലിച്ച് എന്തോ സംസാരിക്കുന്നതും ഞാൻ കണ്ടു.

തോമസ് മനാമ അൽപ്പ സമയത്തിന് ശേഷം ആന്യയുമായി ബാങ്ക്വിറ്റ് ഹാളിന് പുറത്തേക്ക് നടക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ആന്യ എനിക്ക് നേരേ കണ്ണുകൾ പായിച്ച് സിഗ്നൽ നൽകി.

ലിഫ്ടിൽ ഇരുപതാം നിലയിലേക്ക് പോകുന്ന അവർക്ക് പിന്നാലെ ഞാനും മറ്റൊരു ലിഫ്ടിൽ അതേ നിലയിലേക്ക് ഉയർന്നു.

റൂം നംബർ 718 ൽ അവരിരുവരും കയറുന്നതും ഡോർ അടയുന്നതും ഞാൻ കണ്ടു.
റൂമിന് പുറത്ത് നിന്ന് അകത്തേക്ക് ശ്രദ്ദിച്ചപ്പോൾ ബൂട്ടിട്ട കാല്പെരുമാറ്റം അകന്ന് പോകുന്നതും ഒരു ഡോർ തുറന്ന് അടയുന്നതും പിന്നെ വാഷ്ബേസിനിൽ വെള്ളം വീഴുന്നതിന്റേയും ശബ്ദം എനിക്ക് വ്യക്തമായി. തോമസ് മനാമ ബാത് റൂമിലേക്ക് കയറിയിരിക്കുന്നു. പെട്ടന്ന് ഡോർ മൃദുവായി തുറക്കപ്പെട്ടു.
ആന്യ തുറന്ന് തന്ന ഡോറിലൂടെ അകത്തേക്ക് കയറിയ ഞാൻ നിമിഷങ്ങൾക്കകം കബോഡിന് പിന്നിലായി മറഞ്ഞു.
എന്റെ തോക്ക് ഞാൻ കയ്യിലെടുത്തു കരുതലോടെ കാത്തിരുന്നു

ടവ്വൽ കൊണ്ട് കൈ തുടച്ച് കടന്നു വന്ന തോമസ് മനാമ ആന്യയുടെ തുടുത്ത മാറിടത്തിലേക്ക് നോക്കി കുഴഞ്ഞ ശബ്ദത്തിൽ പറയുന്നതു കേൾക്കാമായിരുന്നു.

നിങ്ങളുടെ മാറിടം അസാമാന്യ വലുപ്പമുള്ളതാണ്... ആകൃതിയൊത്തതും.

അവൾ കുലുങ്ങിച്ചിരിച്ചു.

തോമസ് മനാമ ആന്യയെ ചുംബിക്കാnaaഞ്ഞതും ഞാൻ ശബ്ദമുണ്ടാക്കിക്കൊണ്ട് എഴുനേറ്റ് അയാളുടെ പിൻ കഴുത്തിലേക്ക് തോക്കമർത്തിക്കഴിഞ്ഞിരുന്നു. അയാളുടെ തലയിൽ അപായത്തിന്റെ അലാറം മുഴങ്ങുന്നത് എനിക്കും ആന്യയ്ക്കും പോലും കേൾക്കാമായിരുന്നു.


*****************************************************************************


എന്റെ മുഖത്തേക്ക് നോക്കി ഞെട്ടിത്തരിച്ചിരുന്നു കൊണ്ട് അയാൾ ചോദിച്ചു.

നിങ്ങൾ അന്ന് മരിച്ചതല്ലേ. മരണം ഉറപ്പിച്ചിട്ടാണ് ഞങ്ങൾ അവിടം വിടുന്നത്. ഇത് അദ്ഭുതം തന്നെ.

ദൈവം ചിലപ്പോൾ അങ്ങനെയാണ്. മനുഷ്യന് വേണ്ടി  പ്രതീക്ഷിക്കാത്ത അദ്ഭുതങ്ങൾ കാത്തു വെച്ചിട്ടുണ്ടാവും.
ഞാൻ ചിരിച്ചു.

അയാൾ, താൻ സ്വപ്നം കാണുകയാണോ എന്നായിരിക്കാം ആലോചിക്കുന്നതെന്ന് തോന്നി.

ഞാൻ തുടർന്നു.
സത്യത്തിൽ എന്റെ അനുമാനങ്ങളാണ് നിങ്ങളെ തേടി എന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചത്. ഇപ്പോൾ എനിക്ക് ഉറപ്പായി ഞാൻ വളരെ ശരിയായ പാതയിൽ തന്നെയായിരുന്നു എന്ന്. പറയൂ എന്തിനാണെന്നെ കൊല്ലാൻ തുനിഞ്ഞത്? ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം എന്താണ്? സാവധാനം പറഞ്ഞാൽ മതി. നമുക്ക് പുലർച്ചെ വരെ സമയമുണ്ട്. നിങ്ങൾക്ക് ഉറക്കം വരുമ്പോൾ പറഞ്ഞോളൂ... ഇനി ഉണരാത്ത വിധം ഉറക്കാൻ എന്റെ തോക്ക് റെഡിയായിരിപ്പുണ്ട്.

നിങ്ങളും ഞാനും തമ്മിൽ എന്തു ബന്ധമാണ്. നിങ്ങളെ കൊല ചെയ്യാനുള്ള തീരുമാനം വന്നത് ബാരോസ് ബ്രദേഴ്സിൽ നിന്നാണ്..

ബാരോസ് ബ്രദേഴ്സ് ഇപ്പോ എവിടെയുണ്ട്.

അവരിപ്പോ എവിടെയുണ്ടെന്ന് എനിക്കറിയില്ല

ഞാൻ റൂമിനുള്ളിൽ ആകമാനം നോക്കി.
അന്ന് പകലെപ്പോഴോ തുറന്നു വെച്ച നിലയിൽ തോമസ് മനാമയുടെ   ലാപ് ടോപ്  ടേബിളിൽ ഇരിപ്പുണ്ടായിരുന്നു.   ലോഗൗട്ട് ചെയ്യാത്ത വിധം അയാളുടെ ഫേസ്ബുക്ക്, ജി മെയിലുകൾ ഇന്റെർ നെറ്റിൽ ഞങ്ങൾ കണ്ടു.

അയാളുടെ മെയിലുകളും, ഫേസ്ബുക്ക് പ്രൊഫൈലും വിവിധ ടാബുകളിലായി ആന്യ സേർച്ച് ചെയ്യാൻ തുടങ്ങി.

ആന്യ അയാളുടെ മെയിലിലെ ഇൻബോക്സിൽ നിന്നും , അയാളുടെ മെയിൽ ഐഡി,  thomasmanama.rsa@BigString.com എന്നാണെന്ന് മ്നസ്സിലാക്കി അത് എന്നോട് പങ്ക് വെച്ചു.

Aol Search എഞ്ചിനിൽ മറ്റൊരു ടാബ് ഓപ്പൺ ചെയ്ത് അവൾ  BigString.com മെയിൽ തുറന്നിട്ട്, അയാളുടെ ഐഡി ടൈപ്പ് ചെയ്യുകയും പാസ്വേഡ് ആവ്ശ്യപ്പെടുകയും ചെയ്തു. അയാൾ പറഞ്ഞു കൊടുത്ത പാസ്വേഡ് അവൾ ടേബിളിലെ ഒരു നോട്ട് പാഡിൽ കുറിച്ച് വെച്ചു.
ഒപ്പം പാസ്വേഡ് ടൈപ്പ് ചെയ്ത് അയാൾ പറഞ്ഞത് കറക്ട് തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു.

അയാൾക്ക് വന്ന മെയിലുകളിൽ കുറേ ഫോട്ടോസ് പെട്ടന്നാണ് ആന്യ കാണുന്നത്. അവൾ അത് ഓപ്പൺ ചെയ്തു. ഇരട്ടകളെന്ന് ദ്യോതിപ്പിക്കുന്ന മുഖമുള്ള രണ്ടു പേരുടെ വിവിധ ഫോട്ടോകൾ.

കിട്ടിപ്പോയ് നീൽ.  ഇതാണ് ബാരോസ് സഹോദരൻമ്മാർ. ആന്യ വളരെ സന്തോഷത്തോടെ, എന്നോടായി ഉറക്കെ പറഞ്ഞു.

എന്റെ ശ്രദ്ദ ഒന്ന് പാളിയ നിമിഷമായിരുന്നു അത്.
ജനാലച്ചില്ലു തകർന്നുടയുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ ഇരുപതാം നിലയിൽ നിന്ന് ഒരു പഞ്ഞിത്തൂവൽ പോലെ തോമസ് മനാമ താഴേക്ക് പതിക്കുന്നതാണ് ഞങ്ങൾ കാണുന്നത്.

ഞങ്ങൾ അപ്രതീക്ഷിതമായി നടുങ്ങിപ്പോയി.
എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

അയാൾ ആ വലിയ കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നും  ജനാലച്ചില്ലുകളും തകർത്ത് താഴേക്ക് ചാടിയിരിക്കുന്നു.
അതോടെ ഞങ്ങൾ ആപത് ശങ്കയിലായി.

നാശം ഞാൻ തലയ്ക്ക് അടിച്ച് നിരാശയോടെ പല്ലിറുമ്മി.

ഒട്ടൊരു സംഭ്രമത്തിന് ശേഷം ആന്യ വീണ്ടും ആ ഫോട്ടോഗ്രാഫിലേക്ക് മിഴി പായിച്ചു.

അവൾ ആവേശത്തോടെ പറഞ്ഞു.-
ഇന്ന് പകൽ വന്ന മെയിലാണ്. മിലാൻ ബാരോസിന്റേതാണ് ഈ മെയിൽ. Plaine du Cul de Sac എന്ന ഉയരം കൂടിയ കോട്ടയിൽ വെച്ച് അവർ എടുത്തിരിക്കുന്ന ഫോട്ടോയാണിത്.ഹെയിറ്റിക്കും ഡൊമിനിക്കൻ സ്റ്റേറ്റിനും അതിർത്തി പ്രദേശത്തെ ഈ സുന്ദര സ്ഥലം, തോമസ് മനാമ നഷ്ട്ടപ്പെടുത്തരുത് എന്നും ഇനി ഒരാഴ്ച്ച കൂടി അവർ അവിടെയുണ്ടാവുമെന്നും ഈ മെയിലിൽ വിശദമാക്കിയിട്ടുണ്ട്. ഇതിൽ കൂടുതൽ വിവരങ്ങൾ നമുക്കിനി തോമസ് മനാമയിൽ നിന്നായാലും നിന്നായാലും കിട്ടാനില്ലല്ലോ.
ആന്യയുടെ മറുപടി, എന്റെ നിരാശയെ പറപ്പിച്ചു കളഞ്ഞു.

ഞാൻ അവൾക്കടുത്തേക്ക് ചെന്നു.
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി ഞാൻ നിന്നു.
അന്നാദ്യമായി അവളെ ഞാൻ ചുംബിച്ചു...

അവളുടെ തേൻ ചുണ്ടുകൾ ഒരു സിൽക്കാരത്തോടെ എന്റെ ചുണ്ടുകൾക്കിടയിൽ നിന്ന് വലിച്ചെടുത്തിട്ട് അവൾ എന്റെ കണ്ണിലേക്ക് രൂക്ഷമായൊന്ന് നോക്കി.

റൂം നംബർ 718 ൽ   നിന്നും, അയാളുടെ വില കൂടിയ ലാപ് ടോപ്,  Apple MacBook, സെൽ ഫോണായ Apple iPhone 4S, AUDEMARS PIGUET ന്റെ Royal Oak വാച്ച് എന്നിവ അതിവേഗം ഞങ്ങൾ ഒരു ബാഗിലാക്കി. 
smith & wesson, Springfield തുടങ്ങിയ രണ്ട് ഹാന്റ് ലോഡഡ് പിസ്റ്റളുകളും, ഒപ്പം മൂന്ന് കാർട്ടൺ ബോക്സ് നിറയെ winchester silvertip 10mm വെടിയുണ്ടകളും ഞങ്ങൾക്ക് അവിടെ നിന്ന്  ലഭിച്ചു.....

കെട്ടിടത്തിൽ നിന്ന് വീണ ആളിന്റെ മരണം അന്വേഷിച്ച് താഴെയെത്തിയ പൊലീസ് ജീപ്പിന്റെ സൈറണുകളുടെ നീണ്ട ശബ്ദം കേട്ടതോടെ ഞങ്ങൾ അവിടെ നിന്നും അതിവേഗം പുറത്തിറങ്ങി.
ലിഫ്ട് ഗ്രൗണ്ട് ഫ്ലോറിലേക്ക് താണിറങ്ങിക്കൊണ്ടിരിക്കുമ്പോൾ അന്ന് തന്നെ ബൊളീവിയ വിടുന്നതിന്റെ ആലോചനകളിലായിരുന്നു ഞാൻ.


*****************************************************************************


El Alto International Airport.

പാസ്പോട്ടിലെ ചില കള്ളത്തരങ്ങളും ചെറിയ ചില പൊടിക്കൈകളും വീശി, ഞങ്ങൾ സെക്യൂരിറ്റി  ക്ലിയറൻസ് കടന്ന് വിമാനത്തിൽ കയറിയിരുന്നു.

പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ ലാ പാസ് വിട്ടു.

ബൊളീവിയയിൽ നിന്നും അടുത്ത രാജ്യത്തേക്ക്....


*****************************************************************************



- ഇനി ഹെയ്റ്റിയിലെ അങ്കങ്ങളിലേക്ക്.... -



_______________________________________________________________________
_______________________________________________________________________

*1
താങ്ങ് ച്വാവോ ( Táng Cháo = Tang Dynasty):
ഒരുതരം ചൈനീസ് പരമ്പരാഗത വസ്ത്രം.

*2
ജിങ്ങ്ജു [jingju ] ഒരു ചൈനീസ് ഓപ്പെറ:
ചില സ്ട്രിങ്ങ് ഉപകരണങ്ങളും ചൈനീസ് സംഗീതോപകരണങ്ങളും ചേർന്ന് വേദിയിൽ സംഗീതവും അഭിനയവും ചേർത്ത് നടത്തുന്ന കലാപരിപാടിയാണ് താങ്ങ് ച്വാവോ.

*3
La paz.
ലാപ്പാസ് എന്ന നഗരം  മെക്സിക്കോയിലുമുണ്ട്. മെക്സിക്കോയിലെ ലാ പാസ് ആണ് പ്രശസ്ഥം. മെക്സിക്കോയിലെ   ലാ പാസ്,  അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

*4
[A] റബ്ബിൾസ് [Russian Ruble] 
റഷ്യൻ കറൻസി

[B] ബോബ് / ബൊളീവിയാനോ [Bob]
ബൊളീവിയൻ കറൻസി .

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിലേക്ക് പോകുക
http://padaarblog.blogspot.in/2012/09/blog-post_10.html



3 അഭിപ്രായങ്ങൾ: