തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

സോവിയറ്റ് ചാര സംഘടന.

 മൂന്നു ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണിത്.
ഒരു KGB ഓപ്പറേഷൻ.
ഇതിൽ എല്ലാമുണ്ട്. അവരുടെ പൊടുന്നനെയുള്ള പ്രതികരണം, അവരുടെ ഓപ്പറേഷൻ സ്റ്റൈൽ, ഏതറ്റം വരെ അവർ സഞ്ചരിക്കും തുടങ്ങി എല്ലാം. ഒരു ഇൻസിഡന്റ് ഉണ്ടാവുമ്പോൾ റഷ്യൻ KGB യുടെ പ്രതികരണം, നമ്മുടെ യുക്തിയ്ക്കും ചിന്തയ്ക്കും മനസാക്ഷിയ്ക്കും അപ്പുറമായിരിക്കും.
റഷ്യയുടെ ഏറ്റവും വലിയ അഡ്വാന്റേജ്, അവരൊരു കാര്യത്തിൽ ഇടപെട്ടാൽ, "തൊട്ട് പോകരുത് മിസ്റ്റർ" എന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരുത്തനും ഭൂമുഖത്ത് ഇല്ല. യു എസ് ഒറ്റയ്ക്ക് അവർക്കൊരു ബദൽ ആകുന്നില്ല. യു എസ് അതുകൊണ്ടാണ് എല്ലായ്പ്പോഴും നാറ്റോയേയും യൂറോപ്യൻ അണികളേയും കൂടെ നിർത്തുന്നത്. നേരേ മറിച്ച് റഷ്യ എന്നും ഒരു വശത്ത് ഒരു മഹാമേരുവായി നിൽക്കുന്നു. അതേ പോലെ തന്നെ റഷ്യൻ ഭരണ കൂടത്തോട് ഏറ്റുമുട്ടാൻ ഐസിസ് ഉൾപ്പെടെ ഒരു ടെററിസ്റ്റിനും ധൈര്യവുമില്ല.
റഷ്യക്കാർ തീവ്രവാദികളാൽ ബന്ധികളാക്കപ്പെടുന്ന വാർത്തപോലും വിരളമാണ്. ചെചന്യയിലെ വിഘടനവാദികളെ മന:സാക്ഷി തെല്ലുമില്ലാതെ വേരോടെ പറിച്ചെറിഞ്ഞ സംഭവം മാത്രമല്ല കാരണം. അവരുടെ ഇന്നോളമുള്ള ഒരോ ഓപ്പറേഷനുകളും ശത്രുക്കൾക്ക് അവരുടെ കൺ വെട്ടത്ത് പെടാതെ ഒളിച്ചിരിക്കാനുള്ള മുന്നറിയിപ്പുകളാണ്.
_________________________________________
സെപ്റ്റംബർ 30 - 1985.
ബെയ് റൂട്ട്
ലെബനൻ.
നാല് സോവിയറ്റ് നയതന്ത്ര ഉദ്ധ്യോഗസ്ഥരെ ലെബനൻ കേന്ദ്രീകൃതമായ ഒരു ഷിയാ സംഘടന കിഡ്നാപ്പ് ചെയ്യുന്നു. ലെബനനിലെ ബെയ് റൂട്ടിൽ വെച്ചായിരുന്നു സംഭവം.
ലെബനീസ് നഗരമായ ട്രിപ്പോളിയിൽ, സിറിയൻ ഇടത് വാദികളെ - സോവിയറ്റ് യൂണിയൻ - അനുകൂലിക്കുന്നു എന്നതായിരുന്നു പ്രകോപന കാരണം.
Valery Mirkov, Oleg Spirin, Nikolai Virsky, Arkady Katakov എന്നിവരായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ടത്.
രണ്ട് ദിവസം കഴിഞ്ഞ് അക്കൂട്ടത്തിലെ Arkady Katkov - നെ,
മെഷീൻ ഗൺ ബുള്ളറ്റുകളാൽ പൊതിഞ്ഞ്, ബെയ് റൂട്ടിലെ ഒരു ഓവു ചാലിൽ, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
തങ്ങളുടെ പൗരൻമ്മാർക്ക് ആപത്ത് സംഭവിക്കുമ്പോൾ തങ്ങൾക്ക് കയ്യും കെട്ടി നോക്കിയിരിക്കാൻ ആവില്ലെന്ന് സോവിയറ്റ് യൂണിയൻ ലെബനന് മുന്നറിയിപ്പ് നൽകി.
സോവിയറ്റ് അധികൃതർ ഒരു മിസൈൽ അറ്റാക്കിനുള്ള / സായുധ ഇടപെടലിനുള്ള അവകാശം ആരാഞ്ഞു. എന്നാൽ അന്നത്തെ ലബനീസ് അധികാരി പക്ഷേ നിസ്സഹായത പറഞ്ഞ് കൈ മലർത്തി.
ഇതോടെ റഷ്യൻ സീക്രട്ട് പോലീസ് ഉണർന്നു.
24 മണിക്കൂറിനുള്ളിൽ, തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയ, പ്രസ്ഥുത ഹിസ്ബുള്ള നേതാവിന്റെ ഒരു ഉറ്റ ബന്ധുവിനെ KGB പൊക്കി.
അയാളുടെ പേരും നാളും ഒന്നും പുറത്ത് വിട്ടില്ല.
അയാൾക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്നു പോലും ഉറപ്പില്ലെന്നോർക്കണം.
നാഴികയ്ക്ക് നാഴിക തികയും മുൻപ് KGB അയാളെ കൊന്നു കളഞ്ഞു. എന്നു മാത്രമല്ല വൃഷ്ണങ്ങൾ, തല, കൈകൾ, കാലുകൾ, ചെവി, മൂക്ക്, കണ്ണുകൾ എന്നിങ്ങനെ ശരീരാവയവങ്ങൾ പീസ് പീസ് ആക്കി, ഹിസ്ബുള്ള അധീശ മേഖലയിൽ കൊണ്ടു പോയി പാഴ്സലായിട്ട് തള്ളി.
ശരീര ഭാഗങ്ങൾക്കൊപ്പം ലെറ്ററോ, കത്തോ, അതോടനുബന്ധിച്ച് വാക്കോ, ചർച്ചയോ, ഫോൺ വിളിയോ യാതൊന്നുമില്ല.
രായ്ക്ക് രാമാനം ബാക്കിയുള്ള റഷ്യൻ ഉദ്ധ്യോഗസ്ഥരെ ഒരു പോറലു പോലുമേൽപ്പിക്കാതെ തിരിച്ചയച്ചിൽല്ലെങ്കിൽ, ഈ ഹിസ്ബുള്ള നേതാവിന്റെ ബാക്കിയുള്ള സകലമാന ബന്ധുക്കളുടേയും സ്ഥിതി ഇതു തന്നെയായിരിക്കും എന്നായിരുന്നു കെ ജി ബി നൽകിയ സൂചന.
നേരത്തോട് നേരം തികഞ്ഞില്ല.
അതിനു മുൻപ് ഒരു BMW കാർ, സോവിയറ്റ് എംബസ്സിയ്ക്ക് മുന്നിൽ വന്ന് നിന്നു. തീവ്രവാദികളുടെ തടവിലുള്ള ബാക്കിയുള്ള മൂന്ന് സോവിയറ്റ് നയതന്ത്രജ്ഞരായിരുന്നു അത്. തട്ടിക്കൊണ്ട് പോകപ്പെട്ടതിന്റെ അവശതയുണ്ടെങ്കിലും സ്വയം കാർ ഓടിച്ചാണ് അവർ വന്നത്.
ശുഭപര്യവസായിയായ അന്ത്യം.
ഇതാണ് സോവിയറ്റ് യൂണിയന്റെ / റഷ്യയുടെ / KGB യുടെ - ഒരു ഓപ്പറേഷൻ സ്റ്റൈൽ. കൂടുതൽ പറച്ചിലോ, കൂടുതൽ പ്രവർത്തിയോ ഒന്നുമില്ല.
കൊടുക്കുന്നത് മർമ്മത്ത് ആയിരിക്കും.
ജെറുസലേം പോസ്റ്റിന്റെ ലേഖകൻ ബെന്നി മോറിസ് പറയുന്നു:
"This is the way the Soviets operate. They do things - they don't talk. And this is the language the Hezbollah understand."
ഇത് ഹിസ്ബുള്ളയ്ക്ക് മാത്രമുള്ള പാഠമല്ല, ഇന്നിത് ഐസിസ് ഉൾപ്പെടെയുള്ള എല്ലാ ടെററിസ്റ്റ് ഗ്രൂപ്പുകളും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ട് അവർ റഷ്യയോട് കളിക്കാൻ നിൽക്കുന്നില്ല.
__________
2014 സെപ്ടംബറിൽ ക്രോണിക്കിൾസിലും മറ്റു ചില ഓൺ ലൈൻ മാധ്യമങ്ങളിലും വന്ന വാർത്തകളോട് കടപ്പാട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ