ഞായറാഴ്‌ച, ജനുവരി 23, 2011

ആസാന്‍ജ് ഒരു പുപ്പുലി !

അധിനിവേശത്തിനു എതിരെയുള്ള
പോരാട്ടത്തിലാണ് ജൂലിയന്‍ ആസാന്‍ജും വിക്കി ലീക്ക്സും.
വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ ആസാന്‍ജിനെ കുടുക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോക പോലീസ്. ഇത്രയും വലിയ പ്രസ്ഥാനത്തെ ഇത്രയും ചെറിയ മനുഷ്യന്‍ വിഭ്രാന്തിയില്‍
ആഴ്ത്തിയിരിക്കുകയാണ്.

ഇതെല്ലാം കണ്ട്, നമുക്ക് കോമഡി! അമേരിക്കക്ക് ട്രാജഡി! ആസാന്‍ജിന് ബോറടി!

കോണ്ടം ലീക്ക്സ് എന്ന കേസിന് ആധാരം സ്വീഡനില്‍ വച്ചു നടന്ന ഒരു ബന്ധപ്പെടല്‍ സംഭവമാണ്‌.
സ്വീഡന്‍കാരായ ( പ്രായപൂര്‍ത്തിയായ ) രണ്ടു യുവതികളുമായി ആസാന്‍ജിനു ബന്ധമുണ്ടായിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരം അവരുമായി ബന്ധപ്പെട്ട ആസാന്‍ജ് പിന്നീട് കോണ്ടം ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ കോണ്ടം ലീക്ക് ചെയ്യുന്നു എന്നു മനസിലാക്കിയ യുവതികള്‍
പെട്ടന്നൊരു നാള്‍ ബന്ധപ്പെടലിനിടയില്‍ തങ്ങളുടെ സമ്മതം പിന്‍വലിക്കുകയായിരുന്നു. സ്വീഡനിലെ നിയമമനുസരിച്ച് ഉഭയകക്ഷി സമ്മതത്തോടെ യാണെങ്കില്‍ പോലും,
ബന്ധപ്പെടലിന് ശേഷംസ്ത്രീ സമ്മതം പിന്‍വലിച്ചാല്‍ അതു ബലാല്‍‌സംഗം ആക്കി പമകാളിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാം. നാളുകള്‍ക്കു മുന്‍പായിരുന്നു സ്വീഡനില്‍ കേസ് ഉണ്ടായത്.പിന്നീട് അതു തേഞ്ഞു മാഞ്ഞു പോവുകയും ചെയ്തു. അങ്ങനെ അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അടഞ്ഞുപോയ ഒരു പഴയ കേസ് പൊടി തട്ടി എടുത്ത്
ആസാന്‍ജിന് എതിരെ പ്രയോഗിച്ചിരിക്കുകയാണ്.


പക്ഷേ ആസാന്‍ജ് കടുവയെ പിടിച്ച കിടുവയാണ്‌.
അമേരിക്കയുടെ അമ്മയെ വിറ്റു കാശ് അദ്ധേഹത്തിന്റെ
കയ്യിലുണ്ട്‌. ഒന്നും കാണാതെ ആസാന്‍ജ് ചുമ്മാ ഒരു കളിയങ്ങ്
കളിക്കുമെന്ന് തോന്നുന്നില്ല.


ജൂലിയന്‍ ആസാന്‍ജ് ഫാന്‍സ് അസോസിയേഷന്‍ വക ലോകവ്യാപകമായി ഹാക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
ആസാന്‍ജിന് എന്തു തന്നെ സംഭവിച്ചാലും അമേരിക്കയുടെ നട്ടെല്ലിന് കിട്ടിയ ഗംഭീരന്‍ അടിയായിരുന്നു വിക്കി ലീക്ക്സ് വഴി ചോര്‍ന്ന അവരുടെ പ്രസ്റ്റിജ് രഹസ്യങ്ങള്‍


ആസാന്‍ജിന് എന്തെന്കിലും സംഭവിച്ചാല്‍ അന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ ഹര്‍ത്താലും, ബന്തുo നടത്തും. ( സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ലോകത്ത് ഹര്‍ത്താല്‍ നടത്തിയ
ഒരേയൊരു സ്ഥലം കേരളം ആയിരുന്നു.) ആസാന്‍ജിന് നല്ലതു മാത്രം വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഒപ്പം വിക്കി ലീക്ക്സിനും...

ഓര്‍ക്കുക പലപ്പോഴും അമേരിക്കയെ വിറപ്പിക്കുന്നത് ദക്ഷിണ കൊറിയ, ഇറാന്‍ , പാലസ്തീന്‍ തുടങ്ങിയ ചിന്ന രാജ്യങ്ങളാണ്. ചെഗുവേര, വിയറ്റ്‌നാം, ഫിദല്‍ കാസ്ട്രോ, ക്യൂബാ തുടങ്ങിയവരുടെ ചരിത്രവും നമുക്കറിയാം.അവരുടെ ധീരമായ ആ ചെറിയ പട്ടികയിലേക്ക് ഇതാ ജൂലിയന്‍ ആസാന്‍ജ് എന്ന അമാനുഷികനും...


Related Articles
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വാക്കാ വാക്കാ
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍

1 അഭിപ്രായം: