
നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം മന്ത്രിയായിയുടെ ആണ്ടിമുത്തു രാജ എന്ന A. രാജയെവാഴിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്ന നീരാ റാഡിയ എന്ന സ്ത്രീയുംപ്രശസ്തരും അപ്രശസ്തരുമായ മറ്റു ചിലരും ചേര്‍ന്നു നടത്തിയ അണിയറ നീക്കങ്ങളുടെ ടെലഫോണ്‍സംഭാഷണങ്ങള്‍ പുറത്തായതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ഇരുട്ടിലേക്ക് ടോര്‍ച്ച്തെളിഞ്ഞത്.
D.M.K കഴിഞ്ഞ, U.P.A സര്‍ക്കാരിന്റെകാലത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നു, തമിഴ്‌നാട് മുഖ്യമന്ത്രികരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ സ്വന്തം ആളായ A. രാജ. ആ കാലത്ത് രണ്ടാം തലമുറ ( 2G ) മൊബൈല്‍ഫോണ്‍ ലൈസന്‍സ്, മേഖല അടിസ്ഥാനത്തില്‍ തിരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഇടപാടാണ് 2G സ്പെക്ട്രo ഇടപാട്. മല്‍സരിച്ച് ലേലം വിളിച്ച് നല്‍കേണ്ട ഈ ഇടപാട്, രാജ വന്‍കിട കമ്പനികള്‍ക്ക് അവരുടെതാല്‍പര്യപ്രകാരം ഉള്ള തുകയ്ക്ക് നല്‍കുകയായിരുന്നു. അതിലൂടെ ഖജനാവിന് രാജ വരുത്തി വെച്ച നഷ്ടംകോടിരൂപയായിരുന്നു ! രാജ സംരക്ഷിച്ചതാവട്ടെ, തന്റെയും - തന്റെ താല്‍പര്യക്കാരും, കോര്‍പ്പറേറ്റ്കളും ഉള്‍പ്പടെയുള്ളവരുടെ വലിയ കീശകളും! പക്ഷേ ഈ വലിയ അഴിമതി അന്നുതന്നെകണ്ടെത്തപ്പെട്ടു. പഴനിയര്‍ പത്രത്തിന്റെ ലേഖകനും മലയാളിയുമായ J.ഗോപി കൃഷണന്‍ ഈ അഴിമതിയുടെറിപോര്‍ട്ട് പുറത്തു വിട്ടു. പഴനിയര്‍ പത്രത്തില്‍ തുടര്‍ച്ചയായി വന്ന കണ്ടെത്തലുകള്‍ മറ്റു പത്രങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒന്നാം U.P.A സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും, വീണ്ടുംതിരഞ്ഞെടുപ്പ് വരുകയും ചെയ്തു. തുടര്‍ന്നും അതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തുടര്‍ന്നാണ് നീരാ റാഡിയസംഭാഷണങ്ങളുടെ ഉല്‍ഭവo.
1,60,000 അഴിമതിയുടെ കാവലാളും സംശയംങ്ങളുടെ മുന ചൂണ്ടപ്പെട്ടയാളുമായ A. രാജയെ ടെലികോം മന്ത്രിയാക്കാന്‍, ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി അവരുടെ ഇടനിലക്കാരി നീരാ റാഡിയ അണിയറയില്‍ലോബിയിംഗ് നടത്തിയതാണ് ഇന്നു നാം ദിവസേന കേള്‍ക്കുന്ന വാര്‍ത്തകളുടെ രത്നച്ചുരുക്കം.
രാജയെ അധികാരത്തില്‍ എത്തിക്കാനായി ഭരണ ഉദയോഗസ്ഥ വൃന്ദങ്ങളെ വഴിക്ക് കൊണ്ടു വരാന്‍ വേണ്ടി ചരടുവലികള്‍ നടത്തുവാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ NDTV യിലെ ബര്‍ഖ ദത്ത, കോളമിസ്റ്റ് വീര്‍ സാംഗവീഎന്നിവരുമായും, കനിമൊഴി, രത്തന്‍ ടാറ്റ, രഞ്ജന്‍ ഫട്ടചാര്യ എന്നിവരുമായും നീരാ റാഡിയ നടത്തുന്നഓളം ടെലഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്ത മൂടി വയ്ക്കുകയായിരുന്നു. അപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ - സീരിയസ് മന്‍ എന്ന നോവലിലൂടെ പ്രശസ്തനായ - , മനു ജോസഫ് എന്ന മലയാളി, ഓപ്പണ്‍ മാഗസിനിലൂടെ, ഈടേപ്പുകള്‍ ഒന്നൊന്നായി പുറത്തു വിട്ടു!.തുടര്‍ന്നാണ് വാര്‍ത്ത വന്‍ വിവാദം ആകുന്നതും, മറ്റ് മാധ്യമങ്ങള്‍ ഇത്എഴുതുന്നതും!
5000- അതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. അവസാനം രാജയ്ക്ക് രാജി വെക്കേണ്ടിയും വന്നു. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും പിന്നാലെ ഇപ്പോള്‍, അന്വേഷണ ഏജന്‍സികളും പുറപ്പെട്ടിരിക്കുന്നു. കൂടുതല്‍വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ...!
എന്നിരിക്കിലും ഗുരുതരമായ ഒരു ചോദ്യം നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു... പൊതുജനങ്ങള്‍ക്ക് എന്നുംപ്രതീക്ഷകളുടെ തിരിനാളം ആയിരുന്നു മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും. ഉന്നതരും, പ്രശസ്തരുമായപലരെയും അവരുടെ തെറ്റുകളുടെ പേരില്‍ വെളിച്ചത്തുകൊണ്ടുവരാനും, നിയമത്തിനു മുന്നില്‍ നിര്‍ത്താനുംനമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ മാധ്യമങ്ങള്‍ തന്നെ നമ്മെ ചതിക്കാന്‍ കൂട്ടു നില്‍ക്കുമ്പോള്‍നാമിനി ആരെ വിശ്വാസിക്കണം എന്നത് ഭീമമായ ഒരു ചോദ്യം .
Related Articles
രാജയുടെ കട പൂട്ടി.
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ