
ജെയിലില്‍ കിടന്ന് " ഉണ്ട മുത്തി രാജ " കളിക്കുകയാണ്. ഗോതമ്പുണ്ട
കയ്യിലെടുത്ത് അതില്‍ മുത്തമിട്ടു കൊണ്ട്! (ജെയിലിലിപ്പോ ഗോതമ്പുണ്ടയില്ലന്നും പറച്ചിലുണ്ട്. ആവോ
ആര്‍ക്കറിയാം? നമ്മളൊന്നും ജെയിലില്‍ പോയിട്ടില്ലല്ലോ..!!!)
2 ജി സ്പെക്ക്ട്രo ലൈസന്‍സ് വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുന്‍
കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി A.രാജ എന്ന ആണ്ടി മുത്തു രാജയേയും
അദേഹത്തിന്റെ പഴ്സല്‍ സെക്രട്ടറി R.K. ചന്ദ്ഓലിയാ, മുന്‍ ടെലികോം മന്ത്രാലയ സെക്രട്ടറി
സിദ്ധാര്‍ത്ഥ ബഹുരിയാ തുടങ്ങിയവരെയും സി ബി ഐ ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഖജനാവിന് 1,76,000 കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കിയ വന്‍ അഴിമതിയായിരുന്നു 2 ജി സ്പെക്ക്ട്രാo
ഇടപാട്. ഇതിലെ ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്
2009 മേയിലാണ് പരാതി ലഭിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന
അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ന്ന് സി ബി ഐയ്ക്ക് കൈമാറുകയുണ്ടായി. 2009 ഒക്ടോബര്‍ 21 നു
ഈ കേസ് സി ബി ഐ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ അന്വേഷണം ത്വരിതമാക്കുകയും ചെയ്തു.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജയുടെ രാജിക്കായി മുറവിളിയുയര്‍ന്നു. രാജയെ പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി നല്‍കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ് വന്നു. അതിനിടയിലാണ്
ഇടിവെട്ടിയവനെ പാമ്പു കടിച്ചത് പോലെ, രാജയെ മന്ത്രിയാക്കാന്‍ നടന്ന ചരടുവലികളുടെ
നീരാ റാഡിയാ ഫോണ്‍ സംഭാഷണ ടേപ്പ്കള്‍ പുറത്തു വരുന്നത്. അതോടെ
കടുത്ത സമ്മര്‍ദങ്ങളിലായ രാജ രാജി വെക്കുകയായിരുന്നു. ഒടുവിലിപ്പോള്‍ രാജ്യം കണ്ട വലിയ
കുംഭകോണങ്ങളിലൊന്നിലെ പ്രതി ഇരുമ്പുഴിയ്ക്കുള്ളില്‍ അടയ്ക്കപ്പടുകയും ചെയ്തിരിക്കുന്നു.
ഉടന്‍തന്നെ നീരാ റാഡിയയ്ക്കെതിരെയും നടപടി ഉണ്ടാവും എന്നാണ് കേട്ടുകേഴ്‌വി.
ഇടയ്ക്കെങ്കിലും വമ്പന്‍ തിമിംഗലങ്ങളും കുടുങ്ങുന്നത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ!
സ്പെക്ക്ട്രo അഴിമതിയെക്കുറിച്ചുള്ള മുന്‍ പോസ്റ്റ് വായിക്കുക.
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍
Related Articles
ആസാന്‍ജ് ഒരു പുപ്പുലി !
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍
Related Articles
ആസാന്‍ജ് ഒരു പുപ്പുലി !
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ