
കേരളക്കരയില്‍ ഉണ്ടെന്ന് നമുക്ക്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
നാലും കൂടിയ മലയാള സിനിമാക്കവലയില്‍ ഇടവരും മുന്‍പേ തന്നെഅവര്‍ക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടുമുണ്ട്, അവര്‍കൊടി കെട്ടി പറന്നിട്ടുമുണ്ട്.
ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ ലേഖിച്ചിരിന്നല്ലോ, ( ആശിച്ചിരുന്നു എന്ന് വ്യംഗ്യം! )
തമിഴില്‍ വ്യത്യസ്തതയുടെ പുതിയ സിനിമകള്‍
ധാരാളമായി ഇറങ്ങുന്നു എന്നും, മലയാളിസംവിധായകര്‍ അതു കണ്ടു പഠിച്ചിരുന്നെന്കില് നന്നായിരുന്നേനെ എന്നും. അതു പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
അതിന് മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.
അതിന് മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.
വെറും പന്ത്രണ്ടു പതിമൂന്നു മണിക്കൂര്‍ കോണ്ട് നടക്കുന്ന കുറേ സംഭവങ്ങളാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ ഇതിവൃത്തംപല പല വ്യക്തികള്‍ ഈ സംഭവങ്ങളില്‍ ഭാഗഭാക്കാവുന്നു. വ്യത്യസ്തമായ, പലയിടങ്ങളില്‍ ഉള്ള പലരെയുംബന്ധിപ്പിക്കുന്ന പൊതുവായ ഒരു സംഭവം ആണ് പടത്തിന്റെ ത്രെഡ്. .
ബോബി-സഞ്ജയ് എഴുതിയ തിരക്കഥ തകര്‍പ്പന്‍.
ഈ ചിത്രത്തിലൂടെ മനുഷ്യന്റെ വികാരങ്ങള്‍ തകര്‍പ്പനായി കാണിച്ചിരിക്കുന്നു രാജേഷ് പിള്ള .
കയ്ക്കൂലിക്കാരനായ യുണിയന്‍ നേതാവിന്റെ കള്ള നോട്ടം പോലും എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്!
ഒരേ പാറ്റേണില്‍ പടം പടച്ചു ശീലിച്ച നമ്മുടെ സിനിമാക്കാര്, ചിന്തിക്കാത്ത തരത്തിലുള്ള ഒരു പരീക്ഷണം തന്നെയാണ്
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രത്തില്‍ ഹീറോയില്ല. ഹീറോ എന്നുപറയുന്നത് ഇതിന്റെ തിരക്കഥയും ഡയറക്ഷനും തന്നെ.
ആദ്യാവസാനം ത്രില്‍ നിലനിര്‍ത്തുകയും, മാനുഷിക മൂല്യങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നു ഈ ചെറിയ ചിത്രം.
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്റെ പ്ലസ്പോയിന്റ്. (അത്തരം കഥ പറച്ചില് ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്റെ പ്ലസ്പോയിന്റ്. (അത്തരം കഥ പറച്ചില് ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)
എന്തായാലും രാജേഷ് പിള്ള പിള്ളേരു കളിയല്ലാത്ത ഒരു പടാര്‍ പടം നമുക്കു നല്കിയിരിക്കുന്നു.
സൂപ്പര്‍ തോരന്‍മ്മാരോ,മാംസളസുന്ദര ബെള്ബെളാ ഐറ്റം നടിമാരോ ഇല്ലാതെ തന്നെ നല്ല സിനിമ പിടിക്കാനാവും
എന്നും കാട്ടിത്തരുന്നു.മലയാളത്തിലെ പടച്ചു വിടീല് തമ്പുരാക്കന്മ്മാര്ക്ക് ഇതൊരു ടെക്സ്റ്റ്ബുക്ക് ആകട്ടെ എന്ന് ആശിച്ചുകോണ്ട് തല്ക്കാലം നിര്‍ത്തുന്നു.
Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...
Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ