വെള്ളിയാഴ്‌ച, മാർച്ച് 18, 2011

ലാല്‍സലാം സഖാവേ.

വാക്ക് പറഞ്ഞാല്‍ പിന്നെ അതു മാറ്റാന്‍ പടാര്‍ ബ്ലോഗിന് പറ്റില്ല. പക്ഷേ അതിവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അറിയില്ലല്ലോ. അതുകൊണ്ട് ഇന്നലെ വി­എ­സ് സഖാവിന്റെ പേരില്‍ സഹതാപവും, വിമര്‍ശനവും ചൊരിഞ്ഞ ഒരു പോസ്റ്റിന് ശേഷം ഇന്ന് അത് മാറ്റി വേറൊരു പോസ്റ്റ് ഇവിടെ പോസ്റ്റേണ്ടി വന്നു.
ഒരു ബ്ലോഗര്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചാലാണ് മര്യാദയ്ക്ക് ഒന്ന് എഴുതി, ജീവിച്ചു പോകുക...


വി­എ­സ് അച്ചുതാനന്ദന്‍
വീണ്ടും മല്‍സരിക്കും എന്നതാണ് ഇന്നത്തെ ചൂടുള്ള വാര്‍ത്ത. അതും മലമ്പുഴയില്‍ തന്നെ. അനാ­രോ­ഗ്യം മൂ­ലം സ്ഥാ­നാര്‍­ത്ഥി­യാ­കാ­നി­ല്ലെ­ന്ന് വി എസ് പറ­ഞ്ഞ­താ­യി അറി­യി­ച്ചു­കൊ­ണ്ട് വി­എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­ തയ്യാറാക്കിയ സം­സ്ഥാ­ന­നേ­തൃ­ത്വം വീണ്ടുമൊരിക്കല്‍ കൂടി തീരുമാനം മാറ്റിക്കൊണ്ട് വി എസ് അനുകൂലികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്.
­
ഇന്നലെ
സം­സ്ഥാ­ന­ കമ്മറ്റി കൂടിയതിനു ശേഷം വി എ­സി­ല്ലാ­ത്ത സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­യാ­ണ് സം­സ്ഥാ­ന­നേ­തൃ­ത്വം പ്രഖ്യാപിച്ചത്. ഇ­തെ­ത്തു­ടര്‍­ന്ന് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പല­യി­ട­ത്തും പ്ര­ക­ട­ന­ങ്ങള്‍ നട­ന്നി­രു­ന്നു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വീണ്ടുമൊരു വീണ്ടുവിചാരം പാര്‍ട്ടിക്ക് ഉണ്ടാവുകയായിരുന്നു. അങ്ങനെ, ഇന്നു­രാ­വി­ലെ ചേര്‍­ന്ന അവ­യി­ല­ബ്ള്‍ പി­ബി­യാ­ണ് വി­എ­സ് മത്സ­രി­ക്ക­ണ­മെ­ന്ന നിര്‍­ദേ­ശം മു­ന്നോ­ട്ടു­വ­ച്ച­ത്. പാര്‍ട്ടിയിലെ കറ തീര്‍ന്ന അവസാനത്തെ കമ്യൂണിസ്റ്റ് ആയ വി­എ­സ് ഇല്ലാതെ, വരുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൈ പൊള്ളും എന്ന് വ്യക്തമായി അറിയാവുന്ന പ്ര­കാ­ശ് കാ­രാ­ട്ട്, വി­എ­സി­നെ ഫോ­ണില്‍ ബന്ധ­പ്പെ­ട്ട് സ്ഥാ­നാര്‍­ത്ഥി­യാ­ക­ണ­മെ­ന്നും നിര്‍­ദേ­ശി­ച്ചിരുന്നു.
ഇക്കാ­ര്യം വി­എ­സ് അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്ത­തോ­ടെ സന്ദേ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­യി­. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­നു­പ­ക­രം വി­.എ­സ് തന്നെ മു­ന്ന­ണി­യെ നയി­ച്ചേക്കാനുള്ള സാധ്യതയും വന്നു ചേര്‍ന്നിരിക്കുകയാണ്.
ലാല്‍സലാം സഖാവേ.



Related Articles
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
കുമ്പറാസിപ്പിട്ടോ

7 അഭിപ്രായങ്ങൾ:

  1. ഇങ്ങിനെ ഒരെണ്ണം ഉള്ളത് അറിഞ്ഞില്ല ഭായ് ..ഇപ്പോള്‍ ബ്ലോഗുകള്‍ നോക്കാന്‍ ഒരിടത്തില്‍
    കണ്ടു , അങ്ങിനെ ഇവിടെ എത്തി ...ഇനി പുതിയ പോസ്റ്റ് കാണുമ്പോള്‍ വരാം.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സിദ്ധീക്ക. നന്ദി..
    ഈ ബ്ലോഗിലെ ഒരു തുടര്‍ വായനക്കാരന്‍ ആയി തീരണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ഇപ്പോളാണ് ഞെട്ടിയത്....
    അധികാര മോഹം ഇല്ലേയില്ല ...
    പക്ഷെ പാര്‍ട്ടി പറഞ്ഞാല്‍ .....
    പാവം വിഎസ് അനുസരിച്ചല്ലേ പറ്റൂ ...
    (എന്തൊരു അനുസരണ!!!)

    മറുപടിഇല്ലാതാക്കൂ
  4. അതിനെ അധികാരത്തിന്റെ മോഹം എന്ന് വ്യാഖ്യാനിക്കാന്‍ പറ്റുമോ. അറിയില്ല.ആശയങ്ങള്‍ക്ക് വേണ്ടി പട പൊരുതാന്‍ അധികാരം വേണമെന്നുള്ളത് ഒരു സത്യമാണ്. ഒരുമിച്ച് നിന്ന് വേട്ടയാടുന്ന ഒരു സംഘം ചെന്നായ്ക്കള്‍ക്കിടയില്‍ അവരോട് തളരാത്ത സമരങ്ങള്‍ നടത്തുവാന്‍ അദ്ധേഹത്തിന് അധികാരം കൂടിയേ തീരൂ. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും മോഹം കസേരകള്‍ തന്നെയല്ലേ.. വി എസും വ്യത്യസ്തനല്ല എന്നത് കുറ്റകരമായ ഒന്നല്ല എന്നാണ് എന്‍റെ അഭിപ്രായം.

    ഒപ്പം ലിപിയോടുള്ള നന്ദി അറിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. റിജോ പറഞ്ഞതും ശരിയാണ്. അധികാരം ഉണ്ടായിട്ടുപോലും
    അദ്ദേഹത്തിന്റെ ആശയങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ പാര്‍ട്ടി സമ്മതിച്ചില്ല.
    അപ്പോള്‍പിന്നെ അധികാരം കൂടി ഇല്ലെങ്കിലോ? വി എസ്സും കസേരയ്ക്കു താല്‍പ്പര്യം കാണിക്കുന്നല്ലോ
    എന്നാലോചിച്ചപ്പോള്‍ സങ്കടം കൊണ്ട് പറഞ്ഞുപോയതാണ് ആദ്യ കമെന്റ്. പക്ഷെ റിജോ
    പറഞ്ഞതിലും കാര്യമുണ്ടെന്നു മനസിലാക്കി ഞാന്‍ അത് തിരുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ലിപി, എന്തായാലും ഇനി നമുക്ക് അദ്ധേഹത്തെ അംഗീകരിക്കുകയോ, തിരസ്ക്കരിക്കുകയോ വേണ്ടി വരില്ല. എന്തെന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് ഇനിയത്തെ ഊഴം വലതിനാണ്. 5 വര്‍ഷത്തിനു ശേഷം വി എസ് അച്ചുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാദ്ധ്യതകളും ഈയവസ്ഥയില്‍ കുറവാണ്. എല്ലാ അര്‍ത്ഥത്തിലും മഹത്തായ ഒരു രാഷ്ട്രീയ പോരാളി അസ്തമിക്കുകയാണ് എന്നു കരുതേണ്ടിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  7. ബ്ലാഗിൽ വന്നു പോയെന്നറിയിക്കാൻ മാത്രം. ഇതുകൊണ്ടൊന്നുമായില്ല. വല്ല കിടിലൻ സാധനങ്ങളും എടുത്ത് പൂശാൻ നോക്ക്. ന്നാലെ ഒരു പിടിയിൽ നിന്നുപോകാൻ പറ്റു.

    മറുപടിഇല്ലാതാക്കൂ