
ഒരു ബ്ലോഗര്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചാലാണ് മര്യാദയ്ക്ക് ഒന്ന് എഴുതി, ജീവിച്ചു പോകുക...
വിഎസ് അച്ചുതാനന്ദന് വീണ്ടും മല്‍സരിക്കും എന്നതാണ് ഇന്നത്തെ ചൂടുള്ള വാര്‍ത്ത. അതും മലമ്പുഴയില്‍ തന്നെ. അനാരോഗ്യം മൂലം സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വി എസ് പറഞ്ഞതായി അറിയിച്ചുകൊണ്ട് വിഎസില്ലാത്ത സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയ സംസ്ഥാനനേതൃത്വം വീണ്ടുമൊരിക്കല്‍ കൂടി തീരുമാനം മാറ്റിക്കൊണ്ട് വി എസ് അനുകൂലികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്.
ഇന്നലെ സംസ്ഥാന കമ്മറ്റി കൂടിയതിനു ശേഷം വി എസില്ലാത്ത സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചത്. ഇതെത്തുടര്‍ന്ന് വിഎസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും പ്രകടനങ്ങള്‍ നടന്നിരുന്നു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വീണ്ടുമൊരു വീണ്ടുവിചാരം പാര്‍ട്ടിക്ക് ഉണ്ടാവുകയായിരുന്നു. അങ്ങനെ, ഇന്നുരാവിലെ ചേര്‍ന്ന അവയിലബ്ള്‍ പിബിയാണ് വിഎസ് മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ കറ തീര്‍ന്ന അവസാനത്തെ കമ്യൂണിസ്റ്റ് ആയ വിഎസ് ഇല്ലാതെ, വരുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൈ പൊള്ളും എന്ന് വ്യക്തമായി അറിയാവുന്ന പ്രകാശ് കാരാട്ട്, വിഎസിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയാകണമെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം വിഎസ് അംഗീകരിക്കുകയും ചെയ്തതോടെ സന്ദേഹങ്ങള്‍ക്കു വിരാമമായി. കോടിയേരി ബാലകൃഷ്ണനുപകരം വി.എസ് തന്നെ മുന്നണിയെ നയിച്ചേക്കാനുള്ള സാധ്യതയും വന്നു ചേര്‍ന്നിരിക്കുകയാണ്.
ലാല്‍സലാം സഖാവേ.
Related Articles
സഖാവിന് പാര്‍ട്ടി വക ഫൈനല്‍ ചെക്ക്
കുമ്പറാസിപ്പിട്ടോ
ഇങ്ങിനെ ഒരെണ്ണം ഉള്ളത് അറിഞ്ഞില്ല ഭായ് ..ഇപ്പോള്‍ ബ്ലോഗുകള്‍ നോക്കാന്‍ ഒരിടത്തില്‍
മറുപടിഇല്ലാതാക്കൂകണ്ടു , അങ്ങിനെ ഇവിടെ എത്തി ...ഇനി പുതിയ പോസ്റ്റ് കാണുമ്പോള്‍ വരാം.
നന്ദി സിദ്ധീക്ക. നന്ദി..
മറുപടിഇല്ലാതാക്കൂഈ ബ്ലോഗിലെ ഒരു തുടര്‍ വായനക്കാരന് ആയി തീരണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു...
ഞാന്‍ ഇപ്പോളാണ് ഞെട്ടിയത്....
മറുപടിഇല്ലാതാക്കൂഅധികാര മോഹം ഇല്ലേയില്ല ...
പക്ഷെ പാര്‍ട്ടി പറഞ്ഞാല്‍ .....
പാവം വിഎസ് അനുസരിച്ചല്ലേ പറ്റൂ ...
(എന്തൊരു അനുസരണ!!!)
അതിനെ അധികാരത്തിന്റെ മോഹം എന്ന് വ്യാഖ്യാനിക്കാന്‍ പറ്റുമോ. അറിയില്ല.ആശയങ്ങള്‍ക്ക് വേണ്ടി പട പൊരുതാന്‍ അധികാരം വേണമെന്നുള്ളത് ഒരു സത്യമാണ്. ഒരുമിച്ച് നിന്ന് വേട്ടയാടുന്ന ഒരു സംഘം ചെന്നായ്ക്കള്‍ക്കിടയില്‍ അവരോട് തളരാത്ത സമരങ്ങള്‍ നടത്തുവാന്‍ അദ്ധേഹത്തിന് അധികാരം കൂടിയേ തീരൂ. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും മോഹം കസേരകള്‍ തന്നെയല്ലേ.. വി എസും വ്യത്യസ്തനല്ല എന്നത് കുറ്റകരമായ ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം.
മറുപടിഇല്ലാതാക്കൂഒപ്പം ലിപിയോടുള്ള നന്ദി അറിയിക്കുന്നു...
റിജോ പറഞ്ഞതും ശരിയാണ്. അധികാരം ഉണ്ടായിട്ടുപോലും
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തിന്റെ ആശയങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ പാര്‍ട്ടി സമ്മതിച്ചില്ല.
അപ്പോള്‍പിന്നെ അധികാരം കൂടി ഇല്ലെങ്കിലോ? വി എസ്സും കസേരയ്ക്കു താല്‍പ്പര്യം കാണിക്കുന്നല്ലോ
എന്നാലോചിച്ചപ്പോള്‍ സങ്കടം കൊണ്ട് പറഞ്ഞുപോയതാണ് ആദ്യ കമെന്റ്. പക്ഷെ റിജോ
പറഞ്ഞതിലും കാര്യമുണ്ടെന്നു മനസിലാക്കി ഞാന്‍ അത് തിരുത്തുന്നു.
ലിപി, എന്തായാലും ഇനി നമുക്ക് അദ്ധേഹത്തെ അംഗീകരിക്കുകയോ, തിരസ്ക്കരിക്കുകയോ വേണ്ടി വരില്ല. എന്തെന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് ഇനിയത്തെ ഊഴം വലതിനാണ്. 5 വര്‍ഷത്തിനു ശേഷം വി എസ് അച്ചുതാനന്ദന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാദ്ധ്യതകളും ഈയവസ്ഥയില്‍ കുറവാണ്. എല്ലാ അര്‍ത്ഥത്തിലും മഹത്തായ ഒരു രാഷ്ട്രീയ പോരാളി അസ്തമിക്കുകയാണ് എന്നു കരുതേണ്ടിയിരിക്കുന്നു...
മറുപടിഇല്ലാതാക്കൂബ്ലാഗിൽ വന്നു പോയെന്നറിയിക്കാൻ മാത്രം. ഇതുകൊണ്ടൊന്നുമായില്ല. വല്ല കിടിലൻ സാധനങ്ങളും എടുത്ത് പൂശാൻ നോക്ക്. ന്നാലെ ഒരു പിടിയിൽ നിന്നുപോകാൻ പറ്റു.
മറുപടിഇല്ലാതാക്കൂ