തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

വാച്ച് ആന്റ് വാര്‍ഡ് മത്തുക്കുട്ടി

കാലങ്ങള്‍ക്കു മുന്‍പ് മാത്തുക്കുട്ടി ഒരു വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. ഗ്രെയ്സ് മേരിയെ ലൈനടിയ്ക്കുന്ന കാലത്ത് തന്നെയായിരുന്നു മാത്തുക്കുട്ടി ആ പദവിയും വഹിച്ചിരുന്നത്.

മാര്‍ത്ത മറിയം കോളെജിന്റെ തൊട്ടടുത്ത കോമ്പൗണ്ടിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രോഗികള്‍ക്ക്  കൂട്ടിരിക്കുന്ന പെണ്‍പിള്ളാരെ  വായ്നോക്കാന്‍ വേണ്ടി ഒരോ വാര്‍ഡിലും
പോയി രഹ്സ്യമായി വാച്ച് ചെയ്യും.

അന്ന് അവന് പേരു വീണു.
വാച്ച് ആന്റ് വാര്‍ഡ്....!

അങ്ങനെയിരിക്കെ ഏതോ പെങ്കൊച്ചിന്റെ തന്തപ്പടി ഹോസ്പിറ്റലില്‍ വെച്ച് മാത്തുക്കുട്ടിയെ ശരിക്കൊന്ന് കൈകാര്യം ചെയ്തു.  അക്കാലത്ത് അതൊരു വല്യ സംഭവമായിരുന്നു.

വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.

സംഭവം വല്യ ഇഷ്യൂ ആയിത്തീര്‍ന്നത് പെട്ടന്നായിരുന്നു. മാത്തുക്കുട്ടി തല്ലുകൊണ്ട് ചത്തെന്ന് ഏതോ തെണ്ട് മാര്‍ത്ത മറിയം കോളേജില്‍ അടിച്ചിറക്കിയത് ന്യൂട്ടറിലായിരുന്നു.  മാത്തുക്കുട്ടി ചത്തില്ലെന്ന് മാത്തുക്കുട്ടിയ്ക്ക് മാത്രമേ അന്ന് അറിയാമായിരുന്നുള്ളൂ.

അടി കൊണ്ട് ഒരു മാസം ബെഡ് റെസ്റ്റ് വിധിയ്ക്കപ്പെട്ട് എല്ലു നുറുങ്ങുന്ന വേദനയുമായി കിടക്കവേ അവനെ ഗ്രെയ്സ്മേരിയുടെ ഓര്‍മ്മകള്‍ അലട്ടി. മാര്‍ത്ത മറിയം കോളെജില്‍ പോകുന്നതും പച്ചച്ചുരിദാറിട്ട് വരുന്ന ഗ്രെയ്സ്മേരിയെ വായ്നോക്ക് നിന്ന് സായൂജ്യമടയുന്നതുമൊക്കെ അവനു വല്ലാതെ നഷ്ട്ടമായി. ആയിടയ്ക്കാണ് കൂട്ടുകാരന്‍ വര്‍ഗ്ഗീസ് ആ ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി മാത്തുക്കുട്ടിയെ തേടി എത്തിയത്. മാത്തുക്കുട്ടി ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ റ്റീ.സി. തന്ന് പുരത്താക്കും എന്നൊരു തീരുമാനം മാനേജ്മെന്റ് എടുത്തിട്ടുണ്ടത്രെ. വിവരമറിഞ്ഞ് മാത്തുക്കുട്ടി ഞെട്ടി.

താന്‍ ചത്തിട്ടില്ലെന്നും പെണ്ണു കേസില്‍ പെട്ട് തല്ലു കൊണ്ടതല്ലെന്നും വരുത്തി തീര്‍ക്കേണ്ടത് മാത്തുക്കുട്ടിയുടെ ഏറ്റവും വലിയ ഒരാവശ്യമായി തീര്‍ന്നു. ടീച്ചര്‍ക്കൊരു ലീവ് ലെറ്റര്‍ കൊടുത്താലോ എന്ന ഐഡിയ അന്നേരമാണവനുദിച്ചത്. അടി കൊണ്ട് അവശനായി സ്വന്തം വീടിന്റെ കന്നി മൂലയിലെ മുറിയിലെ കട്ടിലില്‍ കിടന്ന് അവന്‍ ടീച്ചര്‍ക്കൊരു ലീവ് ലെറ്ററെഴുതി.

കത്ത് ഇങ്ങനെയായിരുന്നു-


"കണ്ണിച്ചോരയില്ലാത്ത, കരുണാമയിയായ കത്രീന ടീച്ചര് അറിയുന്നതിന്,

ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച എനിക്ക് ലീവെടുക്കേണ്ടി വന്നു.
ടീച്ചറു ഷമി. ഒരു ചെറിയ അപകടം പറ്റിയതു കൊണ്ടാണ് ഞാന്‍ ലീവെടുത്തത്.

കാരാപ്പുഴയില്‍ നിന്ന് കാക്കോത്തിക്കാവിലേക്ക് കാര്‍ഗില്‍ സിനിമ കാണാന്‍  പോയ ഒരു യാത്രയുടെ കാരമുള്ളു കുത്തുന്ന കാനനാനുഭവം കാരണം എനിക്ക്  കാലിനു വേദനയും, കാലിഡോസ്ക്കോപ്പും ഒരുമിച്ച് പിടിച്ചതു കൊണ്ടാണ് ഞാനീയിടെയൊക്കെ  ലീവായിപ്പോയത്.  അങ്ങനെയാണ് ഞാന്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള കാലു ചികിത്സാ ക്ലിനിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  കരുനാഗപ്പള്ളീക്കടലു കടന്ന് കാനാഞ്ചിറയിലേക്ക് പോയാലേ കാലിനു വേദന മാറൂ എന്ന്  കാനായിക്കുഞ്ഞിരാജന്‍ ഡോക്ടറു പറഞ്ഞതനുസരിച്ചാണങ്ങനെ ചെയ്തത്.

കാനായീടെ ക്വാര്‍ട്ടേഴ്സിന്റെ സ്റ്റെപ്പിറങ്ങുമ്പോ ദേ പിന്നേം ഞാന്‍ കിടക്കുന്നു കാറ്റാടി മരത്തിന്റെ മണ്ട പോലെ കല്ല് പാകിയ തറയില്‍. കാലിന്റെ കാതലായ ഭാഗത്തിന് ഉളുക്കം. അതോടെ ഞാന്‍ കാണിപ്പയ്യൂരോട്ടേ പോകുന്നുള്ളു, കാലക്കേട് മാറാനെന്നും പറഞ്ഞ് കൂട്ടുകാരനായ കാദറിന്റെ കാലിബറില്‍ കയറി കാറ്റ് തട്ടാതെ കാട്ടാക്കടയിലേക്ക് വെച്ച് പിടിച്ചു.  ഇത്രയും കടുത്ത തിരക്കുകളും കടുത്ത അസഹ്യതകളും ഈയിടെയായി ഉണ്ടായത് കൊണ്ടാണ് കരളേ, ക്ലാസ്സിന് വരാന്‍ കഴിയാതെ പോയത്.

കത്രീന ടീച്ചറു കലിക്കരുത്. ടീച്ചറുടെ ക്ലാസ്സില്‍ തുടരാന്‍ ഈ കാലമാടനേക്കൂടി അനുവദിക്കണം.
ടീച്ചറിന് ഒരുപാട് ഐ ലവ് യൂ നേര്‍ന്നു കൊണ്ട് ,

സ്വന്തം
മാത്തുക്കുട്ടി
കപ്പ്.
സോറി, ഒപ്പ്."

വര്‍ഗീസ് മുഖേന മാത്തുക്കുട്ടി കത്ത് കോളേജിലേക്ക് കൊടുത്തു വിട്ടു.

വളരെ ഭവ്യതയോടെ മടക്കിയ വെള്ളക്കടലാസുമായി നില്‍ക്കുന്ന വര്‍ഗീസിനെ ഒന്ന് നോക്കിയിട്ട്, ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ് കത്രീന ടീച്ചര്‍ ആ കടലാസ് വാങ്ങി നിവര്‍ത്തി. ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നത് വര്‍ഗീസ് സാകൂതം നോക്കി നിന്നു.

സിനിമാ നടി കല്‍പ്പനയേപ്പോലെ ഇരുന്ന ടീച്ചര്‍ പൊടുന്നനെയാണ്  സിനിമാ നടന്‍ കീരിക്കാടന്‍ ജോസിന്റെ ഭാവഹാദികള്‍ മുഖത്ത് ആവാഹിച്ചത്. ഒറ്റ അലര്‍ച്ചയായിരുന്നു കത്രീന ടീച്ചര്‍. അലര്‍ച്ചയുടെ ശക്തിയില്‍  വര്‍ഗ്ഗീസ് കോളെജ് കാന്റീനിന്റെ കിച്ചണില്‍ ചെന്ന് വീണു....

അന്ന് വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. മാത്തുക്കുട്ടിയ്ക്കും, വര്‍ഗ്ഗീസിനും...

9 അഭിപ്രായങ്ങൾ:

  1. ഇതെന്താ സാധനം?, വായിക്കാന്‍ നല്ല രസമുണ്ട്. . . . മകാരം മാത്യു എന്നാ പോലെ "ക" കാരം റിജോ എന്ന് പേരിട്ടാലോ?. . കടാര്‍ ബ്ലോഗ്‌ എന്ന് പേരും മാറ്റാം

    മറുപടിഇല്ലാതാക്കൂ
  2. അഹാ അങ്ങിനെയാണോ ലത് കിട്ടിയത്
    എന്തരോ എന്തൊ

    മറുപടിഇല്ലാതാക്കൂ
  3. കണ്ട പെണ്‍പിള്ളേരുടെ തല്ലു കൊണ്ട് നടക്കാതെ... ഡേയിലി തേങ്ങ അടിക്കുന്ന... ഈ ഭഗ്തനെ വല്ലപ്പോഴും ഓര്‍ക്കണേ.... :P

    മറുപടിഇല്ലാതാക്കൂ
  4. വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.



    അപ്പൊ ഇതായിരുന്നു അത്...അല്ലെ .. ഏതു..?

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  5. ഹഹഹ് ചിരിച്ചു ഒരു സംഭവം ലീവ് ലെറ്റര്‍ തന്നെ

    മറുപടിഇല്ലാതാക്കൂ
  6. ajith :
    ഹ ഹ....

    വര്‍ഷിണി* വിനോദിനി :
    :D

    സിവില്‍ എഞ്ചിനീയര്‍ :
    കടാര്‍ ബ്ലോഗ്‌ .. :)
    അത് കൊള്ളാമല്ലോ ചേട്ടാ. പേരങ്ങനങ്ങ് ആക്കിയാലോ? :)

    ഷാജു അത്താണിക്കല്‍ :
    ഇഹ് ഹ് ഹ്

    Arunlal Mathew || ലുട്ടുമോന്‍ :
    ഞാൻ വരാറുണ്ടല്ലോ കൂട്ടുകാരാ. പോസ്റ്റുകളൊക്കെ വായിക്കുന്നുമുണ്ട്...

    khaadu.. :
    ഇതാണ് ഞങ്ങ പറഞ്ഞ വാച്ച് ആന്റ് വാർഡ് :)

    കൊമ്പന്‍ :
    :)

    അനില്‍@ബ്ലോഗ് // anil :
    താങ്ക്സ്

    മറുപടിഇല്ലാതാക്കൂ