ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

ശോഭയുടെ ബലാല്‍സംഗം. ഒരു ഫ്ലാഷ്ബാക്


ശോഭേ... എടീ ശോഭേ... കതക് തുറക്കാനാ പറഞ്ഞത്. എടീ കതക് തുറക്കാന്‍ . മര്യാദയ്ക്ക് നീ കതക് തുറക്കുന്നോ അതോ ഞാന്‍ ചവിട്ടി പൊളിയ്ക്കണോ?
- ഉമ്മര്‍ അലറി.

നിശബ്ദത...
മുറിയ്ക്കുള്ളില്‍, അടച്ചിട്ട  കതകില്‍ ചാരി നിന്ന് കിതയ്ക്കുന്ന ശോഭ. ശോഭയുടെ മാറിടം കിതപ്പുകൊണ്ട് വിജ്രുംഭനങ്ങള്‍ സൃഷ്ടിയ്ക്കുന്നു. 

ശോഭേ, എന്റെ ക്ഷമയെ നീ പരീക്ഷിയ്ക്കരുത്.  ഞാന്‍ കതക്  ചവിട്ടിപ്പൊളിയ്ക്കുമെന്ന് പറഞ്ഞാല്‍ ചവിട്ടിപ്പൊളിച്ചിരിയ്ക്കും!

ശോഭ ദയനീയമായി അപേക്ഷിയ്ക്കുന്നു.
അരുത്...  ഉമ്മറു ചേട്ടന്‍ പോകണം. എനിക്കൊരു കുടുംബമുള്ളതാണ്. എന്നെ ദ്രോഹിക്കരുത്. ദയവായി എന്നെ ഉപദ്രവിയ്ക്കരുത്..

ഉമ്മറു ചേട്ടന്റെ ഉണ്ടക്കണ്ണുകള്‍ തവള പിടുത്തക്കാരെക്കണ്ട പച്ചത്തവളയുടേതു പോലെ ഒന്നുകൂടി ഉരുളുന്നു. കതകു തുറന്നാല്‍ ശോഭയോടൊപ്പം കട്ടിലില്‍ കിടന്ന് ഉരുളുന്ന സൗഭാഗ്യത്തെയോര്‍ത്ത് ഉമ്മര്‍ ഏതോ അമ്പലത്തിലേക്ക് ഒരു ഉരുളി നേര്‍ന്നു.

ശോഭേ...  ഭേ..  ഭേ..  ഫേ... ഫേ...  ഏഏഏഏഏ........
ഉമ്മര്‍ ഗര്‍ജിച്ചു-

ഞാനൊരു ഭര്ത്രുമതിയാണ്. ഭര്‍ത്താവിനെ മതിയായവളായാണ്.  എങ്കിലും ഒരു ബലാല്‍സംഗത്തിനൊന്നും നിന്നുകൊടുക്കാന്‍ എന്നേക്കൊണ്ട് പറ്റില്ല. ഉമ്മറു ചേട്ടന്‍ എന്റെ പിറക്കാതെ പോയ ആങ്ങളയാണ്... എന്നെ മനസ്സിലാക്കൂ...
ശോഭ കെഞ്ചി-

ശോഭ വാതിലിനരികില്‍ നിന്ന് ഭിത്തിയിലേക്ക് നീങ്ങി നിന്ന് കിതയ്ക്കുന്നു. നെറ്റിയിലൂടെ മാറിടത്തിലേക്ക് വിയര്‍പ്പ് ചാലിട്ടൊഴുകുന്നു. ശോഭയുടെ മാറിടം ആരുടെയോ കരങ്ങള്‍ക്കുള്ളില്‍ കിടന്ന് ഞെരിഞ്ഞമരാന്‍ വേണ്ടി പൊട്ടിത്തരിയ്ക്കുകയാണ്...

അത്രയുമായപ്പോള്‍ ക്ഷമകെട്ട് ഉമ്മര്‍ ഒറ്റച്ചവിട്ടിന് വാതിലു പൊളിച്ചു!!! 

അകത്തു കയറിയ ഉമ്മര്‍ ഗ്രഹിണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ ശോഭയെ നോക്കി കണ്ണുരുട്ടുന്നു. ശോഭ വെള്ള സാരി കൊണ്ട് ദേഹമാസകലം മൂടിപ്പുതയ്ക്കാന്‍ വിഫലമായി ശ്രമിയ്ക്കുന്നു. താന്‍ സാരിയല്ല ഉടുത്തിരിയ്ക്കുന്നതെന്നും, സാരിയാണെന്ന് കരുതി വെള്ള തോര്‍ത്താണു ചുറ്റിയിരിക്കുന്നതെന്നും ശോഭ അപ്പോഴാണ് മനസ്സിലാക്കുന്നത്. ഈശ്വരാ...

അരുത്.. അരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്നെ നശിപ്പിക്കരുത്...

ശോഭേ ഞാനൊരു വികാര ജീവിയാണ്. നിന്നെ കാണുമ്പോഴൊക്കെ പ്രത്യേകിച്ചും!  
ദാഹം വന്നാല്‍ സോഡാ സര്‍ബത്ത് കുടിച്ച് ദാഹം തീര്‍ക്കാം. മനുഷ്യന് വികാരം വന്നാല്‍ എന്ത് ചെയ്യും? പറയൂ ശോഭേ പറയൂ...  

എനിക്കറിയില്ല.. ദയവ് ചെയ്ത് പോകൂ.

എന്നാല്‍ ഞാന്‍ പറയാം. വികാരം വന്നാല്‍ ബലാല്‍സംഗം ചെയ്യണം.

ശോഭ മുറിയുടെ മൂലയിലേക്ക് പമ്മിയിരിക്കുന്നു. ഉമ്മര്‍ കരടി ചുവടു വെയ്ക്കുമ്പോലെ ചുവട് വെച്ച് ശോഭയുടെ അരികിലെത്തുന്നു. പിന്നെ നടക്കുന്നതൊരു മല്‍പ്പിടുത്തമാണ്

ത്സം ജം ത്സം ജം ത്സം ജം...... (ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ശോഭ അലറുന്നു. ബച്ചാവോ ബച്ചാവോ

ബചാവോയോ? ങാ ഇനി അവനേക്കൂടെ വിളിക്ക്. എന്നിട്ട് വേണം അവനും വന്ന് നിന്നെ ബലാല്‍സംഗം ചെയ്യാന്‍ ...

വീണ്ടും ശോഭ-
ബചാവോ ബചാവോ... രക്ഷിക്കൂ രക്ഷിക്കൂ...

പെട്ടന്ന് വാതില്‍ക്കലേക്ക് ഒരു രൂപം കടന്ന് നിന്നു. ഉമ്മര്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു. വെള്ള കോട്ട്, സ്യൂട്ട്, ഷൂ, കൂളിങ്ങ് ഗ്ലാസ്സ്, തൊപ്പി, ചുണ്ടിലൊരു എരിയുന്ന സിഗരറ്റ്... ആഗതന്‍ പതിയെ ഉപചാരം പ്രകടിപ്പിച്ചു.

ഹലോ മിസ്റ്റര്‍ പെരേര...

ഓ.., ജോസ് പ്രകാശ്...!
ഉമ്മര്‍ മനസ്സില്‍ പ്രാകി.

മിസ്റ്റര്‍ പെരേര..., ഹാര്‍ബറില്‍ ഒരു ലോഡ് സ്വര്‍ണ ബിസ്കറ്റ് എത്തിയിട്ടുണ്ട്. കസ്റ്റംസുകാരില്ലാത്ത നേരമാണ്... നമ്മുടെ പയ്യന്‍മ്മാരുടെ കൂടെ നിങ്ങളൊന്ന് അത്രടം വരെ പോയാല്‍.., നമുക്ക് കിട്ടുന്നത് കോടികളാണ്....

ത്സം ജം ത്സം ജം ത്സം ജം...... ( വീണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ഒന്നു പോടോ, മനുഷ്യനിവിടെ ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പോഴാണ് അവന്റെയൊരു സ്വര്‍ണ്ണ ബിസ്ക്കറ്റ്. എന്തായാലും ഇതൊന്ന് തീര്‍ത്തിട്ടേ ഞാനിനി ഏതു പരിപാടിയ്ക്കും ഉള്ളൂ.

ധിക്കാരം ഞാന്‍ വെച്ച് പൊറുപ്പിക്കില്ല!


ഞാനിന്ന് ഇല്ലെന്ന് പറഞ്ഞില്ലേ?!!!
ഉമ്മര്‍ ക്ഷോഭാകുലനായി-

ഓഹോ.. നിങ്ങളപ്പോ ഇന്ന് ഓപ്പറേഷനില്ല, അല്ലേ മിസ്റ്റര്‍ പെരേര...?  

ഇന്നത്തെ ഓപ്പറേഷന് ഞാന്‍ എന്തായാലും ഇല്ല. നാളെ  ഹിരണ്യേടെ ഒരു ഓപ്പറേഷനുണ്ട്. അത് വരത്തന്‍ നാടാരുടെ ആശുപത്രീലാ... അതിന് ഞാന്‍ പോകുന്നുണ്ട്. ബോസിപ്പോ പോ

അപ്പോ നിങ്ങളെന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചു എന്നര്‍ഥം!. കൊള്ളാം. 

ഇതെല്ലാം കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന ശോഭ പെട്ടന്നാണ് സഹികെട്ട് അലറിയത്.

എടോ കിഴട്ട് കിഴവന്‍ ബോസ് പ്രകാശേ. താനൊന്ന് പോയേ. ഇവിടൊരുത്തന്‍ വന്ന് എന്നെയൊന്ന് ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പഴാ അവന്റെയൊരു കോപ്പിലെ കിടങ്ങും, മുതലേം,  സ്വര്‍ണ്ണ ബിസ്കറ്റും. ഒന്ന് പോടോ അവിടുന്ന്.... ആറ്റു നോറ്റിരുന്നാ ഒരുത്തനെന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നത്. അന്നേരം വന്നേക്കുന്നു അത് കുളമാക്കാന്‍ . എങ്കില്‍ താനൊന്ന് എന്നെ ബലാല്‍സംഗം ചെയ്യ്. താനൊട്ട് ചെയ്യുകേമില്ല, ചെയ്യുന്നവനേക്കൊണ്ടൊട്ട് ചെയ്യിക്കുകേമില്ല. ഒന്ന് പോടോ പ്രകാശേ... ഉമ്മറു ചേട്ടന്‍ വാ.. അങ്ങേരെ പൊറത്താക്കീട്ട് ചേട്ടനൊന്ന് ഉത്സാഹിച്ചേ...

ശോഭയുടെ അപ്രതീക്ഷിത് ഡയലോഗ് അവിടെ പ്രകമ്പനം സൃഷ്ടിച്ചു. ജോസ് പ്രകാശ് ഞെട്ടി. ഉമ്മറു ചേട്ടന്റെ ഗ്യാസു പോയി.

രണ്ടു പേരും ബ്ലിങ്കി നില്‍ക്കവേ വാതിലിലൂടെ താടി ചൊറിഞ്ഞു കൊണ്ട് ബാലന്‍ കെ നായര്‍ നടന്നു വന്നു. ബാലന്‍ കെ നായര്‍ വിടല നോട്ടത്തോടെ പുലമ്പി.-
ശോഭേ, നീ ഒരു ബലാല്‍സംഗത്തിനല്ല, ഒരു മുന്നൂറു ബലാല്‍സംഗത്തിനെങ്കിലും സ്കോപ്പുള്ള സാധനമാ.. പക്ഷേ അന്നത്തെ ആ ഹെലികോപ്റ്ററപകടത്തെ തുടര്‍ന്ന് എനിക്ക് ബലാല്‍സംഗം ചെയ്യാനുള്ള ആംബിയറില്ല.  എം. എന്‍ . നംബ്യാര്‍ സാര്‍ വന്നിട്ടുണ്ട്. അദ്ധേഹം ഈ വക കമ്പി പരിപാടികള്‍ക്കെല്ലാം എപ്പോഴും റെഡിയാണ്. അദ്ധേഹത്തോടെങ്ങനെ, ശോഭയ്ക്ക് താല്‍പ്പര്യമുണ്ടോ?

ശോഭയുടെ മാറിടം രാജപ്പന്റെ കടയിലെ ബോണ്ട പോലെ ഉരുണ്ടു നിന്നു.  അന്നേരം എം.എന്‍ . നംബ്യാര്‍ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കയറി വന്നു. അദ്ധ്ഹത്തിന്റെ തോളില്‍ ഒരു പരുന്ത് തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു. ക്രാ ക്രാ എന്നൊരു ബാക്ഗ്രൗണ്ട് മ്യൂസിക്ക് മുഴങ്ങി.

കൊമ്പന്‍ മീശ തലോടിക്കൊണ്ട് എം.എന്‍ . നംബ്യാര്‍ എല്ലാവരേയും തുറിച്ച് നോക്കി.

നിശബ്ദമായ നിമിഷങ്ങള്‍ കടന്നു പോയി.

ഉമ്മര്‍, ജോസ്  പ്രകാശ്, ബാലന്‍ കെ. നായര്‍, എം.എന്‍ . നംബ്യാര്‍.... ചെ! ഇന്നത്തെ ദിവസം പോയിക്കിട്ടി. ഇന്ന് ബലാല്‍സംഗോം നടക്കില്ല ഒരു കോപ്പും നടക്കില്ല. ശോഭ ആകെ നിരാശയായി. 

പെട്ടന്നായിരുന്നു ശോഭയുടെ മനസ്സിലൊരു ഐഡിയ തെളിഞ്ഞത്. യെസ്. അതു തന്നെ...
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ഇവരേക്കാളൊക്കെ യോഗ്യതയുള്ള ഒരു പെരിയ ഗഡി സ്ഥലത്തുണ്ട്. അയാളെ വിളിച്ച് വരുത്തുക തന്നെ. പുള്ളിയാണ് ശരിയ്ക്കും ബലാല്‍സംഗ എക്സ്പേര്‍ട്ട്.

ശോഭ മൊബൈലെടുത്തു. കോണ്ടാക്റ്റിലെ സേര്‍ച്ചില്‍ ടി എന്ന അക്ഷരം അമര്‍ത്തി.

അന്നേരം ഡിപ്ലേയില്‍ തെളിഞ്ഞു വന്ന പേരു കണ്ട് അവള്‍ രോമാഞ്ചം കൊണ്ടു.
ടി.ജി. രവി!!!
ത്സം ജം ത്സം ജം ത്സം ജം...... ( ഒരിയ്ക്കല്‍ കൂടി ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി..)

ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.





*ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പല പ്രശസ്തരുടേയും പേരുകളുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദ്രിശ്ചികം മാത്രമാണ്.


13 അഭിപ്രായങ്ങൾ:

  1. ശോഭേ... എടീ ശോഭേ... കതക് തുറക്കാനാ പറഞ്ഞത്. എടീ കതക് തുറക്കാന്‍ . മര്യാദയ്ക്ക് നീ കതക് തുറക്കുന്നോ അതോ ഞാന്‍ ചവിട്ടി പൊളിയ്ക്കണോ? മുറിയ്ക്കുള്ളില്‍, അടച്ചിട്ട കതകില്‍ ചാരി നിന്ന് കിതയ്ക്കുന്ന ശോഭ. ശോഭയുടെ മാറിടം കിതപ്പുകൊണ്ട് വിജ്രുംഭനങ്ങള്‍ സൃഷ്ടിയ്ക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  2. വൊ ഹൊ വൊ ഹൊ
    സമ്പവം കസറി
    ശോഭക്ക് വേറെയും നമ്പറുകള്‍ എടുക്കമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.
    :) :) :)

    മറുപടിഇല്ലാതാക്കൂ
  4. ഒരുമാതിരി മറ്റെതിലെ പണി കാണിക്കരുത്. ബാക്കി എവിടെ ?????

    മറുപടിഇല്ലാതാക്കൂ
  5. Anoop Pattat :
    Arunlal Mathew || ലുട്ടുമോന്‍ :
    khaadu.. :
    RYAZ ELAMBILAKODE :
    Wish nu :
    :)

    ഷാജു അത്താണിക്കല്‍ :
    ഷാജു ഭായുടെ നമരു കൊടുക്കാരുന്നു. ഹ ഹ



    mottamanoj :
    ബാക്കി എഴുതിയാൽ വായനക്കാരുടെ മൊത്തം തെറി വിളീം ഞാൻ കേക്കേണ്ടി വരും മനോജേട്ടാ... :)

    മറുപടിഇല്ലാതാക്കൂ
  6. മേരാ നമ്പര്‍ കഭ് ആയേഗാ???...കിടിലന്‍ പോസ്റ്റ്‌....ഇനിയും വരട്ടെ ഓരോന്ന്....

    മറുപടിഇല്ലാതാക്കൂ
  7. ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.

    ശരിക്കും ആസ്വദിച്ചു...

    മറുപടിഇല്ലാതാക്കൂ
  8. പാന്ടാരിന്റെ രതി നിര്‍വേദം ഹഹഹ കലക്കി

    മറുപടിഇല്ലാതാക്കൂ
  9. ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ഉണ്ടോ..?
    :)

    മറുപടിഇല്ലാതാക്കൂ