തിങ്കളാഴ്‌ച, ജനുവരി 23, 2012

പടാര്‍ ബ്ലോഗിന് ഇന്ന് ഒരു വയസ്സ്

 ഇന്ന് നല്ലൊരു ധുമ്ന്യതയുള്ള ഒരു ദിവസമാണ്..  എന്തെന്നാല്‍ ഞാനും എന്റെ ബ്ലോഗും കൂടി ടമാര്‍ പടാറായി ഗുമ്മ് കച്ചവടം തുടങ്ങിയിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. അതായത് പടാര്‍ ബ്ലോഗ്  ഇന്ന്,  അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിയ്ക്കുകയാണ് . ഏകാന്തതയും അസ്പൃശ്യതയും, തമോഗര്‍ത്തങ്ങളില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ നീട്ടി എന്നെ ചുറ്റിപ്പിടിച്ച് കൊണ്ടിരുന്ന ഒരു പാതിരായ്ക്ക് ചാടിയെഴുന്നേറ്റ് ബ്ലോഗര്‍ ലോഗിന്‍ ചെയ്ത് ജൂലിയന്‍ അസാഞ്ചിനേക്കുറിച്ചും, നീരാ റാഡിയയെക്കുറിച്ചും എഴുതി  ഈ സമൂഹത്തിന്റെ കൊടിയ നന്മയ്ക്കായി സ്ഥാപിതമായ മഹദ് പ്രസ്ഥാനമാണ് പടാര്‍ ബ്ലോഗ്. ഈ പോസ്റ്റ്, ഈ ബ്ലോഗിലെ നൂറ്റി മുപ്പത്തി മൂന്നമത്തെ പോസ്റ്റാണ്.

ഒരെഴുത്തിന്റെ നാന്ദി കുറിയ്ക്കല്‍ നടത്തിയത് ഇതുപോലൊരു ജനുവരി മാസത്തിന്റെ ഒടുവിലത്തെ നാളുകളിലൊന്നായ ഈ ദിവസത്തിലായിരുന്നു. ഒരല്‍പ്പം വൈകിയാണ് ബ്ലോഗിങ്ങ് തുടങ്ങിയതെന്ന് ഇന്ന് തോന്നാറുണ്ട്... എന്കില്‍ പോലും പ്രമുഖ ബ്ലോഗര്‍മ്മാര്‍ ചീങ്കണ്ണികളേപ്പോലെ വിലസുന്ന ഈ ആമസോണ്‍ നദീതീരത്ത് എനിയ്ക്കും തിരിച്ചറിയപ്പെടാവുന്ന ഒരിടം ലഭിച്ചു എന്നത് എന്റെ എഴുത്തിനെ നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നതു കൊണ്ട് മാത്രമാണ്. അതു കൊണ്ട് തന്നെ വായനക്കാരോട് എന്നും കടപ്പെട്ടിരിയ്ക്കും.

ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ പതിവായി പോസ്റ്റ് ഇടാമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എപ്പോഴെങ്കിലും സമയം കിട്ടിയാല്‍ എന്തെങ്കിലും എഴുതണം എന്നേ കരുതിയുള്ളൂ... എന്നാല്‍ ബ്ലോഗിങ്ങ് തുടങ്ങിക്കഴിഞ്ഞ് അതൊരു ലഹരിയായി തലയ്ക്ക് പിടിച്ചു.  പിന്നെപ്പിന്നെ പതിവായി, ആഴ്ച്ചയില്‍ ഒരു മൂന്ന് പോസ്റ്റ് എങ്കിലും ഇട്ടുകൊണ്ടിരുന്നു... വിഷയങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നില്ല.

പക്ഷേ ഈയിടെയായി ആ ഒരൊഴുക്ക് നിലച്ചുപോയി. ഞാനിപ്പോ ബ്ലോഗ് എഴുതുന്നില്ല. ആഴ്ച്ചയില്‍ ഒന്ന് പോലും എഴുതാന്‍ ശ്രമിയ്ക്കുന്നുമില്ല. ആകെയൊരു മടുപ്പ് ജീവിതത്തെ കടന്നു പിടിച്ചതുകൊണ്ടാവാം...
ജീവിതത്തിലെ ചില പ്രതിസന്ധികള്‍ ബ്ലോഗിങ്ങിനെ പെട്ടിയ്ക്കുള്ളിലാക്കി അടച്ചുവെയ്ക്കാനാണ് തോന്നിപ്പിച്ചത്. എല്ലാം ഇട്ടെറിഞ്ഞിട്ട് കാശിക്ക് പോയി അവിടെ വെച്ച് ബ്ലോഗിങ്ങ് ആരംഭിച്ചാലെന്തെന്ന കൂലംകഷമായ ചിന്തയിലാണ് ഞാനിപ്പോ.

എങ്കിലും  ബ്ലോഗെഴുത്തിലൂടെ ലഭിച്ച ഒട്ടനവധി സുഹൃത്തുക്കളുണ്ട്. എന്റെ എഴുത്തു കൊണ്ട് എനിയ്ക്കുണ്ടായ ഏറ്റവും വലിയ നേട്ടവും ഈ സൗഹൃദങ്ങളാണ്. പക്ഷേ ഇതിലെഴുതുന്നതൊക്കെ ഒരുപാട് പേര്‍ വായിക്കുന്നുണ്ടെങ്കിലും കമന്റ് വീഴുന്നില്ല എന്നത് എന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. ഇരുത്തി മാത്രമല്ല, കിടത്തിയും നിര്‍ത്തിയും ചായ്ച്ച്ചും, ചരിച്ചുമെല്ലാം ചിന്തിപ്പിച്ചിട്ടുണ്ട്... ചിന്തിച്ചാലൊരു അന്തോമില്ല ചിന്തിച്ചില്ലേലൊരു കുന്തോമില്ലെന്ന് മാത്രം അവസാനം മനസിലായി

എന്തായാലും ബ്ലോഗിങ്ങില്‍  സന്തോഷവും, മനപ്രയാസവും, ചില്ലറ വിവാദങ്ങളും ഒക്കെ നല്‍കിയ കരാളകടോരമായ ഒരു നീലച്ചടയന്‍ വര്‍ഷമാണ് കടന്നു പോയത്.... പടാര്‍ ബ്ലോഗിന്റെ ഈ ഒന്നാം പിറന്നാള്‍ ബബിള്‍ഗം ചവച്ച് കുമിളവീര്‍പ്പിച്ച് പൊട്ടിച്ചുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് തന്നെ അങ്ങാഘോഷിയ്ക്കുകയാണ്..

ഈ പിറന്നാള്‍ ദിനം ആശംസിച്ച് അവിസ്മരണീയമാക്കാനായി മത്സരിച്ചെത്തുന്ന ഒരോരുത്തവര്‍ക്കുമുള്ള ലഡ്ഡു, പോസ്റ്റിന്റെ രൂപത്തില്‍ അടുത്ത ദിവസം തന്നെ ബ്ലോഗില്‍ ഇടുന്നതായിരിക്കും എന്ന് വിനീതവിധേയനായി അറിയിച്ചുകൊള്ളുന്നു....
നന്ദി നമസ്കാരം.

NB: ഞങ്ങളുടെ സ്ഥാപനത്തിന് സഹോദര സ്ഥാപനങ്ങളില്ല.
916 ഹാള്‍മാര്‍ക്ക് മുദ്രയുള്ള ഒരേയൊരു ബ്ലോഗാണ് പടാര്‍ബ്ലോഗ്.
ISO 9001-2012 അംഗീകാരമുള്ള ഏക ബ്ലോഗ് .
ഞായര്‍ പ്രവര്‍ത്തി ദിനമല്ല.

17 അഭിപ്രായങ്ങൾ:

  1. എന്തായാലും ബ്ലോഗിങ്ങില്‍ സന്തോഷവും, മനപ്രയാസവും, ചില്ലറ വിവാദങ്ങളും ഒക്കെ നല്‍കിയ കരാളകടോരമായ ഒരു നീലച്ചടയന്‍ വര്‍ഷമാണ് കടന്നു പോയത്.... പടാര്‍ ബ്ലോഗിന്റെ ഈ ഒന്നാം പിറന്നാള്‍ ബബിള്‍ഗം ചവച്ച് കുമിളവീര്‍പ്പിച്ച് പൊട്ടിച്ചുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് തന്നെ അങ്ങാഘോഷിയ്ക്കുകയാണ്..


    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. എനിക്കും വേണം ബബില്‍ഗം അങ്ങനെ നീ മാത്രം ചവക്കണ്ട.. എനിക്കും ആഗോഷിക്കണം.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ബബിള്‍ഗങ്ങള്‍ ചവക്കട്ടെ ! കുമിളകള്‍ പൊട്ടട്ടെ ! ഈ ബ്ലോഗ്‌ എന്നെന്നും നില നില്കട്ടെ !
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :ആശംസകള്‍ :

    മറുപടിഇല്ലാതാക്കൂ
  5. ഒരു വര്ഷം തികച്ച്ചതിന്നു അഭിനന്ദനങ്ങള്‍. "നൂറ്റി മുപ്പത്തി മൂന്നമത്തെ പോസ്റ്റാണ്" ബെസ്റ്റ് ബ്ലോഗര്‍ക്കുള്ള വകുപ്പുണ്ടാര്‍ന്നു. :)

    മറുപടിഇല്ലാതാക്കൂ
  6. ഒന്നാം വാര്‍ഷികത്തിലേക്ക് കുതിക്കുന്ന പരപ്പനാടന്‍ ബ്ലോഗിന്റെ എല്ലാ വിധ ആശംസകളും ...

    മറുപടിഇല്ലാതാക്കൂ
  7. പടാര്‍ ബ്ലോഗിലെ എന്‍റെ ആദ്യ കമന്റ്‌ പിറന്നാളാശംസകള്‍ നേരാന്‍ തന്നെയാവട്ടെ!! പടാര്‍ ബ്ലോഗിന്‍റെ പടാര്‍ ബ്ലോഗ്ഗര്‍ക്ക് ഇനിയും ഒരു പാട് പടാര്‍ പോസ്റ്റുകള്‍ ഇടാന്‍ ഈശ്വരകൊച്ചാട്ടന്‍ അനുഗ്രഹിക്കട്ടെ!! പിന്നേ, പ്രതിസന്ധികള്‍ പെട്ടീലാക്കി പോലും...പെട്ടി തല്ലിപ്പൊളിച്ചു ബ്ലോഗ്ഗിങ്ങിനെ പുറത്തെടുക്കു ഉവ്വേ...

    മറുപടിഇല്ലാതാക്കൂ
  8. കമന്റൊന്നും വന്നില്ല എന്ന് കരുതി ബേജാറാവണ്ട റിജോ. റിജോയുടെ ബ്ലോഗുകള്‍ എല്ലാം കൊള്ളാം. ഒരു വര്ഷം തികച്ചതിനു ആശംസകള്‍. ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  9. എന്റെ ലഡ്ഡു എപ്പോ കിട്ടും ..? ഷാപ്പി ജന്മദിനാശംസകള്‍ .. ഇനി ഇത് പോലെ ഒരു നൂറു , അല്ലേല്‍ വേണ്ട ഒരു അമ്പതു വര്‍ഷങ്ങള്‍ ബ്ലോഗിങ്ങില്‍ തികക്കാന്‍ ആകു മാരാകട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. അങ്ങനെ ടമാറും സെഞ്ചുറി അടിച്ചു അച്ചായന് എല്ലാ വിധ ആശംസകളും പടാര്‍ ബ്ലോഗിനും

    മറുപടിഇല്ലാതാക്കൂ
  11. മടുക്കല്ലേ....
    ബബിള്‍ഗം ഊതിപ്പൊട്ടിയ്ക്കാന്‍ അറിഞ്ഞൂട...ആയതിനാല്‍ ഒരു നാരങ്ങ മുഠായി വിഴുങ്ങി സന്തോഷത്തില്‍ പങ്കു ചേരുന്നു ട്ടൊ..(തൊണ്ടയില്‍ കുടുങ്ങാതിരുന്നാല്‍ മതിയായിരുന്നു )
    ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ഈ കൂട്ടുകാരന് ബ്ലോഗിന്‍...!

    മറുപടിഇല്ലാതാക്കൂ
  12. ബ്ലോഗിംഗ് മടുക്കാന്‍ മാത്രം ഇവിടിപ്പോ എന്താണ്ടായേ.. മടുക്കണ്ടട്ടോ..

    ഭാവുകങ്ങള്‍നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  13. എല്ലാവിധ ആശംസകളും നേരുന്നു.... ...

    മറുപടിഇല്ലാതാക്കൂ