മലയാള സിനിമയിലെ നായികമാർചത്തും, പ്രസവിച്ചും, പേറെടുത്തും, കുന്നായ്മ പറഞ്ഞും, കുന്നത്ത് ജൂവലറീലെ ആഭരണം എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയും കാലം കഴിയ്ക്കാൻ തുടങ്ങീട്ട് ഇന്നേക്ക് എത്രയേതാണ്ടോ വർഷങ്ങളാകുന്നു. സിനിമാ നിരൂപകർ, മലയാളം സിനിമയേയും, കഥാ പാത്രങ്ങളേയും, എന്തിന് ക്ലീഷേയേയും, ബ്ലൂഷേയേയും വരെ പിടിച്ച് കെട്ടി പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങീട്ടും ഏതാണ്ട് ഇത്ര തന്നെ കാലങ്ങളായി. ഇതൊന്നും പോരാഞ്ഞ്, സാക്ഷാൽ ഞാനും, സാക്ഷാൽ ബെർളീ തോമസും, സാക്ഷാൽ... അല്ലെങ്കിൽ സാക്ഷാൽ വേണ്ട, സാക്ഷാൽ അല്ലാത്ത സാദാ ബ്ലോഗേഴ്സ് ആയ സാധുക്കൾ വരെ, സാധൂ ബീഡിയും വലിച്ച് കൊണ്ട് മലയാള സിനിമയേക്കുറിച്ച് കദന പോസ്റ്റുമാർട്ടങ്ങൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു.
ഈ പോസ്റ്റും അത്തരമൊരു മൈനർ പോസ്റ്റുമോർട്ടമാണ്. ഇത് വായിച്ച് ആരുമെന്നെ മേജർ പോസ്റ്റുമോർട്ടം ചെയ്യരുത് എന്ന് വിനയ പൂർവ്വം അപേക്ഷിച്ച് കൊണ്ട് ഈ പോസ്റ്റ് ഇവിടെ തുടങ്ങുന്നു. [സിംബൽ.....] ഇന്നത്തെ നമ്മുടെ വിഷയം, മലയാള സിനിമയിലെ നായികമാരുടെ ദുർ മരണങ്ങളേക്കുറിച്ചാണ് .
മലയാള നായികമാരുടെ മരണത്തെ പത്തായി തരം തിരിക്കാം...
ഒന്ന്: കെട്ടി ഞാന്നു ചാകൽ:-
നായിക കെട്ടി ഞാന്നു ചാകാൻ പലവിധ കാരണങ്ങളുണ്ട്. ഒന്നാമത്തേത് അവിഹിത ഗർഭമായിരിക്കും. ഐപിൽ കണ്ട് പിടിച്ചിട്ടില്ലാത്ത കാലമായതിനാൽ വയറു വീർക്കാൻ വളരെ ചാൻസാണ്. ഗർഭം സമ്മാനിച്ചവനെ രക്ഷിക്കുക എന്ന ദൗത്യം സ്വയമേവ ഏറ്റെടുത്താണ് നായിക കെട്ടിത്തൂങ്ങാൻ തീരുമാനിയ്ക്കുന്നത്. മിക്കവാറും ഇത് ചെയ്തിരുന്നത് ഓപ്പോൾ എന്ന വംശ പരമ്പരയിൽ പെട്ടവരായിരുന്നു. ഇന്ന് ഓപ്പോളോ, ജോപ്പോളോ, ജോപ്പോൾ അഞ്ചേരിയോ സിനിമയിൽ നിന്ന് അന്യം നിന്ന് പോയതു കൊണ്ട് കെട്ടി ഞാന്നു ചാകലും വംശ നാശം സംഭവിച്ച് പോയ മട്ടാണ്. നായിക തൂങ്ങിച്ചത്തു എന്ന് മനസ്സിലാകുന്നത്, പലപ്പോഴും നായികയുടെ അനിയത്തി മുറിയിലേക്ക് കയറി വരുമ്പോൾ എയറിൽ നിൽക്കുന്ന രണ്ട് കാലുകൾ കണ്ടാവും. എങ്ങും തൊടാതെ വായുവിൽ കാല് കണ്ടാൽ അന്നേരം മനസ്സിലാക്കിക്കോണം, നായിക കെട്ടിത്തൂങ്ങിച്ചത്തെന്ന്.
രണ്ട്: കെട്ടിടത്തീന്ന് ചാടി ചാകുന്നത്:-
കെട്ടിടത്തീന്ന് ചാടിച്ചാകുന്നത് വല്ലപ്പോഴും മാത്രമായിക്കണ്ടു വരുന്ന പ്രതിഭാസമാണ്. മുൻപൊക്കെ രണ്ടു നില ബംഗ്ലാവിന്റെ മേലേന്ന് ചാടി ചാവുന്ന നായികമാരുണ്ടായിരുന്നു. നടുമുറ്റത്ത് നായിക കമിഴ്ന്ന് കിടക്കുകയും, നിലത്ത് തലയുടെ ഭാഗത്ത്, രക്തം പമ്പാ നദി പോലെ കിട്ക്കുകയും ചെയ്താൽ അന്നേരം ഉറപ്പിച്ചോളണം നായിക ചാടിച്ചത്തു. കേരളത്തിൽ ഫ്ലാറ്റ് സംസ്കാരം ഒക്കെ ആയതോടുകൂടി, ഇത്രയും ഉയരമുള്ള കെട്ടിടത്തിൽ നിന്നും എങ്ങനെ ചാടും എന്ന ബുദ്ധിമുട്ടുകൊണ്ടാവണം ഇപ്പോ ചാടിച്ചത്തു എന്ന് കേൾക്കുന്നത് അപൂർവമാണ്.
മൂന്ന്: നായിക കൊക്കയിൽ ചാടി ചാകുന്നത് :
നായിക കൊക്കയിലേക്ക് ചാടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. പക്ഷേ അവിടെ നാശം പിടിച്ച നായകൻ അപ്രതീക്ഷിതമായി അവതരിച്ചു കളയും. കൊക്കയിലേക്ക് ചാടുന്ന നായികയുടെ വിരലിന്റെ അറ്റത്ത് പിടിയ്ക്കുന്ന നായകൻ അവളെ വല്ല വിധേനയും രക്ഷിച്ചെടുത്ത് കളയും. ഈ സാങ്കേതിക വിദ്യ മലയാളത്തേക്കാൾ ഉപയോഗിക്കപ്പെട്ടത് എൺപതുകളിലെ മിഥുന് ചക്രവർത്തി, അമിതാഭ് ബച്ചൻ ഹിന്ദി സിനിമകളിലായിരുന്നു. എങ്കിലും ചാടിച്ചത്ത നായികമാർ ഭാഗ്യം ചെയ്തവരാണ്. കൊക്കയിലേക്ക് എടുത്ത് ചടി മരിച്ച നായികമാരുടെ പ്രേതം വാഗമണ്ണും, കൊടൈക്കനാലിലും ഇപ്പോഴും അലയടിയ്ക്കുന്നു.
നാല്: ട്രെയിനിന്റെ മുൻപിലേക്ക് ചാടി ചാകൽ:-
അലറിപ്പാഞ്ഞു വരുന്ന ട്രെയിൻ.... ഉലഞ്ഞ സാരിയും, മുഖത്തെന്തോ, തലേന്നത്തെ ഉറക്കം ശരിയായില്ലെന്ന ഭാവവും മായി ട്രാക്കിന്റെ ഓരം ചേർന്ന് നായിക നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കണം. അവളെടുത്ത് ചാടും... നിർഭാഗ്യമെന്ന് പറയട്ടെ ഇങ്ങനെയെങ്കിലും ചാടി, ഈ നായകനിൽ നിന്ന് രക്ഷപെടാമെന്നു കരുതുന്ന നായികയ്ക്ക് അവിടേയും രക്ഷയില്ല. നായകൻ സ്പോട്ടിലെത്തും, നായികയെ ട്രെയിനിനു മുൻപിൽ നിന്ന് വലിച്ച് മാറ്റി, മെറ്റിലിലൂടെ ഉരുണ്ട് പിരണ്ട് വല്ല വിധേനയും ഒരു ദുർമരണം ഒഴിവാക്കും. കഷ്ട്ടമെന്നല്ലാതെ എന്തു പറയാൻ
അഞ്ച്: ബലാത്സംഗം ചെയ്ത് കൊല്ലൽ:-
ഘടാഘടിയനായ വില്ലന്മാർ നായികയെ പൂണ്ടടക്കം ബലാൽസംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തുന്നത് കണ്ട് മലയാള സിനിമ ഞെട്ടിത്തരിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന നായികയുടെ ഐഡന്റിറ്റി - മുഖത്തെ നഖപ്പാടുകൾ, ചുണ്ടിലെ ചോര, ഉലഞ്ഞ മുടി, പറിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ തുടങ്ങിയവയായിരിക്കും. ഇത്രയും രോഗ ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉറപ്പിച്ചോളൂ അത് ബലാത്സംഗ കൊലപാതകം തന്നെ...
ആറു: വിഷം കഴിച്ച് ചാകൽ:-
വിഷം കഴിച്ച് ചത്ത നായികമാരുടെ എണ്ണം അസംഖ്യമാണ്. വിഷം കഴിച്ച് ചാകുന്ന നായികമാരെ ശ്രദ്ധിച്ചാലറിയാം അവർ ക്ഷയിച്ച തറവാട്ടിലെ ആത്മാഭിമാനമുള്ള പെണ്ണുങ്ങളാരിയ്ക്കും. കുടുമ്പത്തിലെ ഇല്ലായ്മ, മറ്റുള്ളവരുടെ അപമാനം, കൈ നീട്ടാനുള്ള മടി തുടങ്ങിയവയാണ് ഇത്തരം നായികമാരേക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിക്കുന്നത്. ഏതെങ്കിലും നായിക വിഷം കഴിച്ച് മരിച്ചെന്ന് കേട്ടാൽ അന്നേരം ഓർത്തോളണം, അവൾ കുടുമ്പത്തിൽ പിറന്നവള് തന്നെ എന്ന്.
ഏഴ്: ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യൽ:-
ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്ന നായിക മിക്കവാറും ഹോസ്റ്റലിൽ ജീവിയ്ക്കുന്നവളായിരിക്കും. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ മൂലം തീവ്ര മനോ വേദന അനുഭവിയ്ക്കുന്നവളും. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ നേരേ ബാത് റൂമിൽ എത്തി ഒരു ബക്കറ്റ് വെള്ളത്തിലേക്കോ, ടമ്പ്ലറിലേക്കോ, വാഷ്ബേസിനിൽ തന്നെയോ ഞരമ്പ് മുറിച്ച് കൂളായി ചത്ത് കിടക്കും. ഇങ്ങനെ ചാകുന്നവർ നരകത്തിലേക്കേ പോകൂ എന്ന് വേണം അനുമാനിയ്ക്കാൻ. ശരീരത്തിൽ ഒരു തുള്ളി രക്തം ശേഷിച്ചിട്ടില്ലാത്തതു കാരണം ഇവർക്ക് സ്വർഗ്ഗം വരെ പോയെത്തിച്ചേരാനുള്ള ആരോഗ്യം ഉണ്ടായിരിക്കില്ല.
എട്ട്: ചത്ത് കുളത്തിൽ പൊങ്ങിക്കിടക്കൽ:-
ചത്ത് കുളത്തിൽ പൊങ്ങിക്കിടന്ന നായികമാർ വംശനാശം സംഭവിച്ച് കഴിഞ്ഞിരിയ്ക്കുന്നു. പേരിനു പോലും ഒരു തറവാട് കാണിയ്ക്കാൻ ഇന്നത്തെ സിനിമക്കാർ മടിയ്ക്കുന്നതാണ് ഇതിന് കാരണം. തറവാടുകളും അവിടുത്തെ ജന്മി കുടിയാൻ തത്വ പ്രതിസന്ധികളും മൂലമാണ് നായികമാർക്ക് കുളത്തിൽ ചത്ത് പൊങ്ങിക്കിടക്കേണ്ടി വന്നത്. മിക്കവാറും താനുമായുള്ള അവിഹിത ബന്ധത്തിന്റെ ഫലമായി നായികയുടെ വയർ വീർത്തതു കൊണ്ട്, തറവാട്ടിലെ കാരണവരായിരിക്കും ഈ കടും കൈ ചെയ്തിരിക്കുക. നായികയുടെ മരണ കാരണം അടി വയറ്റിലേറ്റ തൊഴിയാവും. ഇങ്ങനെ മരിയ്ക്കുന്ന നായികമാർ കൂടുതലും, അടിച്ചു തളി ജാനുവിന്റെ കാറ്റഗറിയിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ തറവാട്ടിലെ ഹോം നേഴ്സ്...
ഒൻപത്: വെടിയുണ്ട,വാൾ, കഠാര തുടങ്ങിയവ മൂലമുള്ള മരണം:-
ഈ വക മരണങ്ങൾ അന്തമില്ലാതെ സംഭവിച്ച് കൊണ്ടിരിയ്ക്കുന്നു. ഇന്നലെയും, ഇന്നും, എന്നും ഇങ്ങനെ ചാകുന്ന നായികമാർ നില നിന്നുകൊണ്ടേയിരിക്കും
പത്ത്: ഗുളിക കഴിച്ച് ചാകൽ:-
ഗുളിക കഴിച്ച് ചാവുന്നതാണ് എക്കാലത്തേയും മലയാള സിനിമയിലെ സ്റ്റാൻഡേർഡ് സൂയിസൈഡ്. ഇത് കൂടുതലായും കാണപ്പെട്ടത് മധു സിനിമകളിലാണ് [എടാ പട്ടീ... ഇതു ഞാനാടാ മഴൂ.....]
മധുവിന്റെ ഭാര്യയോ, കാമുകിയോ, അവിഹിത കേസു കെട്ടോ ഒക്കെയായ ശ്രീവിദ്യ, ജയഭാരതി, സീമ തുടങ്ങിയ വല്യ വീട്ടിലെ നായികമാർ, ഫാൽക്കൺ പ്രൊഡക്റ്റിന്റെ സ്റ്റിക്കറൊട്ടിച്ച ബംഗ്ലാവിലെ ബെഡ്രൂമിൽ വെച്ച്, ഈ രീതിയിൽ ആത്മഹത്യ ചെയ്ത് ഇല്ലാതായിട്ടുണ്ട്. ഒരു തരം റോസ് നിറമുള്ള ഡപ്പി എടുക്കും, കുഞ്ഞു കുഞ്ഞു ഗുളികകൾ ഡപ്പിയോടെ കയ്യിലേക്ക് കമിഴ്ത്തിയിട്ട് അത് അപ്പാടെ വായിലേക്കിട്ട് വിഴുങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോ നായിക ക്ലോസായിക്കിടക്കുന്നതാണ് പ്രേക്ഷകൻ കാണുന്നത്. ഇത്തരം സാംബ്രദായിക ആത്മഹത്യ ചെയ്തു പോന്നിരുന്നത്, സമൂഹത്തിലെ ഉന്നതകുലജാതരായതു കൊണ്ട്, ഈ സൂയിസൈഡിനെ സൂയിസൈഡുകളിലെ രാജാവ് എന്ന് പറയപ്പെടുന്നു.

"മരണം വരുമൊരു നാളെന്നെനോര്‍ക്കുക നായിക നീ ... !
മറുപടിഇല്ലാതാക്കൂസല് കൃത്യങ്ങള്‍ ചെയ്യുക നീ .... !!"
നായകന്റെ നേര്‍ക്ക് വരുന്ന വെടിയുണ്ട, കത്തി, വാള്‍,ബോംബ് തുടങ്ങിയ മാരകയുധങ്ങള്‍ക്ക് മുന്പില്‍ നെഞ്ചും വിരിച്ചു നിന്ന് നായകനെ രക്ഷിച്ചു രക്തസാക്ഷിത്വം വരിക്കുന്നതും ഒരു തരം ആത്മഹത്യ അല്ലെ അച്ചായ ?? ആണോ?
മറുപടിഇല്ലാതാക്കൂവല്ല മാറാരോഗവും പിടിച്ചു നായിക മരിക്കുകയാണെങ്കില്‍ അത് തൊണ്ണൂറ്റി ഒമ്പത് ശതമാനവും ബ്ലഡ് കാന്‍സര്‍ വന്നിട്ടാകും..മൂക്കില്‍ നിന്നും കട്ടചോര പ്രവഹിക്കുന്നു ..നായിക ഞെട്ടുന്നു ..രഹസ്യമായി കര്‍ച്ചീഫ് കൊണ്ട് മൂക്ക് തുടക്കുന്നു .
മറുപടിഇല്ലാതാക്കൂകൊല്ലുന്ന നായകന് ചാവുന്ന നായിക...(സ്റ്റാറ്റിറ്റിക്സ് ശരിയാന്ന് തോന്നുന്നു.)
മറുപടിഇല്ലാതാക്കൂSuperrrrr....chirrichu chirichu marichu :D iniyum pratheshikkunnu ithupolathe postukal :)
മറുപടിഇല്ലാതാക്കൂഇഹു ഇഹു ഇഹു .വാഹനാപകടത്തില്‍ നായികമാര്‍ കൊല്ല്പെടരില്ലേ ..അല്ലല്‍ ചോടിചെന്നെ ഉലൂ ...
മറുപടിഇല്ലാതാക്കൂ