ഞായറാഴ്‌ച, ഏപ്രിൽ 08, 2012

പടാർബ്ലോഗ് ഇനിയില്ല....

ജീവിതത്തിൽ ചില ആത്യന്തികങളായ തിരിച്ചരിവുകൾ ഉണ്ടാകുമ്പോഴാണ് ഈ ഭൂമുഖത്ത് വിപ്ലവങ്ങളും, മാറ്റങ്ങളും ഉണ്ടായിട്ടുള്ളത്. മാറ്റങ്ങൾക്ക് കുട പിടിച്ച് മാത്രം എന്നും ശീലിച്ചിട്ടുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്ക് പിടിക്കേന്റ കുട പോപ്പിയോ, ജോൺസോ, കൊളംബിയയോ എന്തായാലും അത് ഒരു വിഷയമല്ല. കുട പിടിയ്ക്കുക എന്നത് മാത്രമാണ് വിഷയം.

മാറ്റങ്ങൾക്ക് കുടപിടിക്കേണ്ടുന്ന ഒരു ദൗത്യം ഇന്ന് ഈ ബ്ലോഗിന്റെ വായനക്കാർക്കും വന്ന് ചേർന്നിരിയ്ക്കുകയാണ്. ഇന്നൊരു വലിയ മാറ്റം ഇവിടെ തിരശീലയുയർത്തുമ്പോൾ നിങ്ങൾ വായനക്കാർക്ക് സന്തോഷം ഉണ്ടാവും എന്ന് തന്നെ ഉറച്ച് വിശ്വസിയ്ക്കുന്നു.....

പടാർബ്ലോഗ് തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷവും മൂന്നു മാസവും തികയുന്നു. കട്ടപ്പുറത്തെ വണ്ടി പോലാരുന്നു ഈ ബ്ലോഗ് ഓടിക്കൊണ്ടിരുന്നത്. ഈ ബ്ലോഗിന്റെ ആദായം എന്ന് പറയുന്നത് ഇവിടെ വീഴുന്ന കമന്റുകളും, തെറി വിളികളുമൊക്കെയായിരുന്നു. തെറി വിളി പേടിച്ച് ഒരിയ്ക്ക്ല് ഇതിന്റെ കമന്റ് കട അടച്ച് പൂട്ടിയിരിക്കുകയായിരുന്നു. എന്നാൽ കുറച്ച് നാൾ മുൻപ് അത് തുറന്നു കൊടുത്തു. പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു വിമർശന കമന്റും ഈ ബ്ലോഗിന്റെ ചുവട്ടിലിങ്ങനെ നിരന്നു കിടക്കുന്നത് പടാർ ബ്ലോഗിന്റെ ഒരു സവിശേഷത തന്നെയായിരുന്നു.

പക്ഷേ അത്യന്തം നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ ബ്ലോഗിൽ കമന്റ് ഒപ്ഷൻ തന്നെ ആവശ്യമായിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തെന്നാൽ കമന്റ് വീഴുന്ന ബ്ലോഗുകൾക്കല്ലേ കമന്റ് ഒപ്ഷൻ ആവശ്യമുള്ളു. കമന്റിന്റെ എണ്ണം എന്തു പറഞ്ഞാലും, ഒരോ ബ്ലോഗിന്റേയും സ്വീകാര്യത തന്നെയാണ് തെളിയിച്ച് കാണിച്ചിരുന്നത്. പടാർ ബ്ലോഗിലെ ശൂന്യമായ കമന്റ് കോളങ്ങൾ ഒരോ നിമിഷവും ഈ ബ്ലോഗിന്റെ അസ്വീകാര്യതയെ ഓർമ്മിപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ്.

കമന്റില്ലാത്ത ബ്ലോഗും, ഉപ്പില്ലാത്ത കഞ്ഞിയും  ഒരിയ്ക്കലും എല്ലാവർക്കും രുചിയ്ക്കുന്ന ഒന്നല്ല എന്ന് വൈകിയെങ്കിലും മനസ്സിലാക്കുന്നു. ഇതിന്റെയെല്ലാം അർഥം, നമ്മുടെ എഴുത്ത് അരു ബോറാണ് എന്നതാണ്. അതുകൊണ്ടാണ് ഇവിടെ കമന്റ് വീഴാത്തത്. സാറ്റിസ്ഫാക്ഷനു വേണ്ടി മാത്രം ആരും എഴുതുന്നില്ല. എല്ലാവരും എഴുതുന്നത് അംഗീകരിയ്ക്കപ്പെടാനാണ്. ബ്ലോഗ് പോസ്റ്റുകളെ സംബന്ധിച്ച് അംഗീകാരത്തിന്റെ നിറവ് അതിൽ വീഴുന്ന കമന്റുകളാണ്. ഇവിടെ കമന്റ് വീഴുന്നില്ലെങ്കിൽ എഴുത്ത് നിർത്തുക എന്നതാണ് അതിനർഥം.
പടാർബ്ലോഗ് ഇവിടെ പൂർണ്ണമാവുന്നു.

അതു കൊണ്ട് അവസാനം കൂലംകഷമായ ഒരു തീരുമാനം കൈക്കൊള്ളുകയാണ്.
ഇന്ന് ഇവിടെ സീലടിച്ച് ഒപ്പ് ചാർത്തുകയാണ്. ഇനി ഇവിടെ ഒരു ബ്ലോഗ് പോസ്റ്റ് ഉണ്ടാവില്ല. എന്നു വെച്ചാൽ ബ്ലോഗിങ്ങ് ഞാൻ മതിയാക്കുകയാണെന്ന്. തീരുമാനം ഒക്കെ പെട്ടന്ന് പെട്ടന്നായിരുന്നു. ഇനി ഒരു പോസ്റ്റ് ആവിഷ്ക്കരിയ്ക്കപ്പെട്ആത്ത വിധം ഗോദ്രേജ് താഴിട്ട് ഈ ബ്ലോഗ് പൂട്ടിക്കെട്ടി സീൽ ചെയ്യുന്നു. ഇതുവരെ സഹകരിച്ച, വന്നു വായിച്ച, എല്ലാവർക്കും ഒരായിരം നന്ദി തികച്ചും ആത്മാർഥമായി അർപ്പിച്ചുകൊണ്ട് ഉപസംഹരിയ്ക്കട്ടെ.
നന്ദി, നന്ദി നമസ്കാരം....

എന്ന്,
സ്വന്തം റിജോ ജോർജ്ജ്. 
പടാർ ബ്ലോഗ്



[എല്ലാം ടമാർ പഠാർ.......]


6 അഭിപ്രായങ്ങൾ:

  1. അങ്ങനെ എല്ലാം ഇട്ടെറിഞ്ഞു പോകാന്‍ നിനക്ക് പറ്റുവോടാ...

    മറുപടിഇല്ലാതാക്കൂ
  2. കമന്റ്‌ പ്രശ്നമല്ലെന്ന് മുന്‍പൊരിക്കല്‍ നിങ്ങള്‍ തന്നെ പറഞ്ഞതല്ലേ... പിന്നെന്ത ഇപ്പൊ ഇങ്ങനെ.....
    എന്നെ പോലെ ബ്ലോഗ്ഗ് വിരക്തിയാണോ...

    മറുപടിഇല്ലാതാക്കൂ
  3. തല്‍ക്കാലം റെസ്റ്റ് എടുക്കൂ...പിന്നെ എപ്പോഴെങ്കിലും തോന്നുമ്പോള്‍ തുടങ്ങാമല്ലോ..ബെസ്റ്റ് വിഷസ്..സസ്നേഹം, അജിത്ത്.

    മറുപടിഇല്ലാതാക്കൂ
  4. ajith
    അജിത് ചേട്ടൻ സ്ഥിരമായി ഇവിടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മടുക്കുന്നിടം വരെ വരുക.

    താങ്ക്സ്...


    പേട്ടക്കാരന്‍
    khaadu..
    പുല്ല്, അല്ലേൽ നിർത്തുന്നില്ല. ഗോദ്രേജ് താഴ് കേടായി.......

    മറുപടിഇല്ലാതാക്കൂ
  5. തോന്നുന്നത് തോന്നിയ പോലെ തോന്നുന്ന നേരത്ത് എഴുതിവേക്കെന്നെ ...ആര്‍ക്കാണ് ചേദം? വായിക്കുന്നോരു വായിക്കട്ടെ ,ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  6. സിദ്ധീക്ക..

    സിദ്ധിയ്ക്ക, ഇന്ന് ഞാൻ മരുപടി കമന്റിട്ട് ഇവിടൊരു പത്ത് കമന്റ് തികയ്ക്കുമെന്ന് തോന്നുന്നു. ഹ്ഹ്ഹ്ഹ്

    മറുപടിഇല്ലാതാക്കൂ