ഞായറാഴ്‌ച, ഏപ്രിൽ 22, 2012

സല്യൂട്ട് ഇൻഡ്യ.

ബിഹൈന്റ് ദ എനിമീ ലൈൻസ് എന്ന  വിഖ്യാത ഹോളീവുഡ് ചിത്രത്തിലെ ആദ്യ രംഗങ്ങൾ ആരും മറന്നു ട്ടുണ്ടാവില്ലല്ലോ. വിമാനവേധ മിസൈലുകൾ എന്താണെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു സിനിമയാണത്. സ്ട്രാറ്റജിയുടെ  ചില്ലറ അഭ്യാസങ്ങൾ കാട്ടി പട്ടാളക്കഥകളുടെ രോമാഞ്ച ചിറകിലേറ്റിയ സിനിമയാണത്.  ആക്രമിക്കാൻ പാഞ്ഞെത്തുന്ന വിമാനങ്ങളെയോ, ആക്രമിച്ച് പായുന്ന വിമാനങ്ങളെയോ, തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്താനായി എത്തുന്ന ശബ്ദരഹിത വിമാനങ്ങളെയോ പിന്തുടർന്ന് ചെന്ന്, ആക്രമിച്ച് നശിപ്പിക്കുന്ന വിമാനവേധ മിസൈലുകളുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ ആ ചിത്രം കാട്ടിത്തരുന്നു

കേവലം ഗ്രാഫിക്സോ, സ്പെഷൽ ഇഫക്ടുകളോ എന്നു പറയാമെങ്കിലും അത്തരം ചിത്രങ്ങളിലൂടെ മനസ്സിലാക്കുന്ന വലിയ സത്യം, ഒരോ രാജ്യത്തേയും പൗരൻമ്മാരുടെ ചിന്താ ശക്തിയ്ക്ക് അതീതമാണ് ഒരോ രാജ്യങ്ങളുടേയും സ്ട്രാറ്റജിക്കൽ സ്ട്രെങ്ങ്ത് എന്നതാണ്.  എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ്, കൊള്ളുമ്പോൾ ആയിരം എന്ന കണക്കിൽ ഒരോ രാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം വർധിപ്പിച്ച് കൊണ്ടിരിക്കുന്നത്, ശത്രു വാതില്ക്കൽ തന്നെ ഊഴം കാത്ത് നിൽപ്പുണ്ടെന്ന് തിരിച്ചറിവിലാണ്.                           

ഭയം എന്ന വികാരം ഭൂമുഖത്തെ ഒരോ ജീവജാലങ്ങളേയും ആത്യന്തികമായി നയിക്കുന്ന ഒന്നാണല്ലോ. മ്രിഗങ്ങളുടെ റിഫ്ലക്ഷൻ വളരെ പെട്ടന്നാണ്. ഉറക്കത്തിൽ പോലും അവയ്ക്ക് ആപത്ത് നേരിട്ടാൽ രക്ഷപെടൽ നിമിഷങ്ങൾക്കുളളിൽ നടന്നിരിക്കും. ആക്രമണവും പ്രത്യാക്രമണവും  വളരെ പ്ലാൻ ചെയ്ത് കരുതിക്കൂട്ടിത്തന്നയായിരിക്കും അവ നടത്താറുള്ളത്. ഒരു ചീറ്റപ്പുലി, ഒരു കൂട്ടം മാനുകൾക്കിടയിൽ വേട്ടയാടാൻ തീരുമാനിച്ചാൽ, അത് ഒന്നിനെ തന്നെ എയിം ചെയ്ത് അതിനെ മാത്രം പിന്തുടർന്ന് പിടിക്കും. പക്ഷേ മനുഷ്യന് റിഫ്ലക്ട് ചെയ്യാനുള്ള കാല താമസവും, അവന്റെ ശരീരത്തിന്റെ പരിമിതികളും ആദിമ കാലം മുതൽക്കേ അവനേക്കൊണ്ട് കൂർത്ത കല്ലുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ അണിയുന്നവനാക്കി തീർത്തു. ഭയത്തെ തോൽപ്പിക്കാൻ ആയുധങ്ങളുടെ സംരക്ഷണവും, അവ കൂടുതൽ കൂടുതൽ ശേഖരിക്കുക ദൗർബല്യവും അവനിൽ സംജാതമാക്കി. പിന്നീട് സംഘം ചേരലും, പ്രവിശ്യാ ഭരണവും തുടങ്ങിയപ്പോൾ എതിർ സംഘത്തേക്കാളും എതിർ പ്രവിശ്യയേക്കാളും ആളും , അർഥവും, ആയുധങ്ങളും അവന് ആവ്ശ്യമായി വന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രഖ്യാപിത നിഴൽ യുദ്ധകാലത്ത് രാഷ്ട്രങ്ങളെ ഭരിക്കുന്ന ഭീതിയുടെ അടിസ്ഥാനം, നാലുപാടും ശത്രു ജാഗരൂകരായിരിക്കുന്നു എന്നത് തന്നെയാണ്. തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്നറിയാമായിരുന്നിട്ടും, അഭിമാന സ്തംഭങ്ങളായ ലോക വ്യാപാര കേന്ദ്രങ്ങളുടെ തകർച്ചയുടെ പേരിൽ മാത്രം അമേരിക്ക അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയുമൊക്കെ ആക്രമിച്ചത് ആധൂനിക ഭയപ്പാടിന്റെ പ്രതീകമായിരുന്നു. അറേബ്യൻ രാജ്യങ്ങളിലെ പെട്രോളിന് മേലേ ഒരു കണ്ണുണ്ടെങ്കിലും, തങ്ങളെ ആക്രമിച്ചേക്കുമോ എന്ന ഭയമാണ് അവരെ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന യുദ്ധതന്ത്രം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

ദുർശക്തികളുടെ അച്ചുതണ്ടെന്ന് ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവരെ അമേരിക്ക സംബോധന ചെയ്തപ്പോൾ. ഉത്തര കൊറിയ എന്ന കുഞ്ഞു രാജ്യം പ്രതികരിച്ചത് "ഉത്തര കൊറിയയെ ആരെങ്കിലും ആക്രമിച്ചാൽ തങ്ങൾ ആറ്റം ബോംബിടും" എന്ന ഒറ്റ ഡയലോഗിലാണ്. അവരുടെ പക്കൽ ആറ്റം ബോംബുണ്ട് അതു കൊണ്ട് അവരെ ആക്രമിക്കണം എന്ന് പറഞ്ഞു നടന്ന അമേരിക്ക പിന്നീടിന്നോളം ഉത്തര കൊറിയക്കെതിരേ സംസാരിച്ചിട്ടില്ല എന്നത് അവർക്ക് ആ പരാമർശത്തെ നിസ്സാര വത്കരിച്ച് കളയാൻകഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. ഉത്തര കൊറിയ അങ്ങനെ ചെയ്തേക്കുമോ എന്ന ഭയം അമേരിക്കയെ അലട്ടാൻ തുടങ്ങി. സത്യത്തിൽ ഉത്തര കൊറിയുടെ ഭയപ്പാട് കൊണ്ടാണ് വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ അവരേക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഇങ്ങനെ ഭയം, ആർക്കും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കാമെന്നും, ഭയത്തെ തടുക്കാനുളള നല്ല മാർഗ്ഗം ഭയപ്പെടുത്തിക്കൊണ്ടിർഇക്കുന്നവനെ ഭയപ്പെടുത്തുക എന്നതാണെന്നും സൈനീക യുദ്ധ തന്ത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്നു.

നമ്മുടെ  രാജ്യം  അഗ്നി 5 മിസൈൽ വിക്ഷേപണം നടത്തിയത്, നമ്മെ നിരന്തരം ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്ന സകല രാജ്യങ്ങൾക്കും ഒരു ശക്തമായ താക്കീത് നൽകുക എന്ന അർഥത്തിൽ കൂടിയാണ്. കണ്ണും പൂട്ടി ആക്രമിക്കാൻ വന്നാൽ, കയ്യുംകെട്ടി നിൽക്കാതെ തിരിച്ചടിച്ച് കളയും എന്ന ശക്തമായ താക്കീത്. അഥവാ ഭയപ്പെടുത്തൽ. തനിക്ക് അവനെ തോൽപ്പിക്കാനും തകർക്കാനും പറ്റുമെങ്കിലും, അവന് വേനമെങ്കിൽ തന്റെ നട്ടെല്ലിന് ക്ഷതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കാൻ അഗ്നി 5 രാജ്യം ഒരു ആഘോഷമായി ഏറ്റെടുത്തതിലൂടെ  കഴിഞ്ഞിരിക്കുന്നു. 5000 കിലോമീറ്ററാണിതിന്റെ പ്രഹര പരിധി. ചൈനയേപ്പോലെ നമുക്ക് മുൻപിൽ മഹാമേരുവായി വളരുന്ന ശത്രു രാജ്യം മുതൽ റഷ്യയും ആഫ്രിക്കയും എല്ലാം ഉൾപ്പെടുന്ന വിശാലമായ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ ആണവ പോർമുനകൾ വഹിച്ച് ലക്ഷ്യം കാണാൻ ഈ മിസൈലിന് കഴിയും. ശബ്ദത്തിന്റെ പതിൻമ്മടങ്ങ് വേഗത അഗ്നി 5 നുണ്ട്.

യു എസ്, ചൈന, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്രയും പ്രഹര ശേഷിയുളള മിസൈൽ ഉളളു. തങ്ങൾക്ക് തിരിച്ചടി കിട്ടും എന്ന് ഉറപ്പുള്ള രാജ്യത്തെ ആക്രമിക്കാതിരിക്കുന്നതും യുദ്ധതന്ത്രമാണെങ്കിൽ, ഇൻഡ്യയെ തൊട്ടാൽ കൈ പൊളളും എന്ന ഒരു ഭയം മറ്റു രാജ്യങ്ങളെ ഗ്രസിപ്പിക്കാനും  ഈ മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

39.9  ബില്ല്യൺ ഡോളറാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബജറ്റ്.  നിരന്തര ശത്രുവായ പാകിസ്ഥാൻ, ഇന്ന് നമുക്കൊരു ഭീതിപ്പെടുത്തുന്ന രാഷ്ട്രമല്ല. അവരേക്കാൾ എത്രയോ എത്രയോ പടി മുകളിലാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബലം. പക്ഷേ ചൈന തൊട്ടപ്പുറത്ത് നിന്ന്  നമ്മുടെ രാജ്യത്തിന്റെ അടിവേരിളക്കാൻ പ്ലാനും പദ്ധതിയും എലിവേഷനും വരച്ച് കാത്തിരിക്കുമ്പോൾ നമുക്ക് ഭയപ്പാടുണ്ടായേ മതിയാവൂ. അത്തരം ഭയത്തിൽ നിന്നും നാം ആർജ്ജിച്ചെടുക്കുന്ന സൈനീക ബലം, ചൈനയെ ഭീതിപ്പെടുത്താൻ പോകുന്നതാവുമ്പോൾ തൊട്ടാൽ പണി കിട്ടും എന്ന ഭയം അവരെ വേട്ടയാടാൻ തുടങ്ങും.

അമേരിക്ക പോലുളള രാജ്യങ്ങൾക്കും ശക്തമായ ഒരു താക്കീതാണ് നാം ഇതിലൂടെ നൽകുന്നത്. ഇത്തരം ആയുധങ്ങളുടെ സോഴ്സിനും, ടെക്നോളജിക്കും വേണ്ടി നാം അമേരിക്ക, റഷ്യ പോലെയുളള രാജ്യങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും, നമ്മുടെ ശാക്തിക വളർച്ച ഏഷ്യൻ രാജ്യത്തെ പുതിയ ശാക്തിക ധ്രുവീകരണമായി മാറുകയാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ അമേരിക്ക കൈകടത്താത്തതിന് പിന്നിൽ ചൈയുടെ സമ്മർദ്ധവും, ഇൻഡ്യയുടെ സ്വയം പര്യാപ്തതയുമെല്ലാം ഘടകങ്ങളാണ്....

അഗ്നി 5, 2014-ഓടെയേ സൈന്യത്തിന് കൈമാറ്റം ചെയ്യൂ... അതിനു മുൻപ് ഇനിയും പരീക്ഷണ പറക്കലുകൾ ആവശ്യമാണ്. പൊഖ്രാൻ മരുഭൂമിയിൽ രണ്ട് തവണ ബുദ്ധൻ ചിരിച്ചതിന് ശേഷം, ഒഡീഷയിലെ വീലർ ദ്വീപിൽ 20.04.2012 -ൽ അഗ്നി പ്രഭ ചൊരിഞ്ഞത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റേയും, ശാക്തിക വളർച്ചയുടേയും സുശക്തമായ ഉറപ്പ് തന്നെയാകുന്നു.

സല്യൂട്ട് ഇൻഡ്യ.

11 അഭിപ്രായങ്ങൾ:

  1. മേരാ ഭാരത്‌ മഹാന്‍ സല്യൂട്ട് ഇന്ത്യ

    മറുപടിഇല്ലാതാക്കൂ
  2. നല്ല ലേഖനം. ഒഡീഷയിലെ വീലർ ദ്വീപിൽ അഗ്നി പ്രഭ ചൊരിഞ്ഞത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റേയും, ശാക്തിക വളർച്ചയുടേയും സുശക്തമായ ഉറപ്പ് തന്നെയാകുന്നു. സംശയമില്ല. നമുക്ക് നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനം കൊള്ളാം.

    ആണവസാങ്കേതികവിദ്യകളുടെ സംഹാരാത്മകശേഷിയെയും അവസൃഷ്ടിക്കുന്ന ആയുധവ്യാപാരത്തിന്റെ ചതിക്കുഴികളെയും കുറിച്ച് അടുത്ത ലക്കത്തില്‍ ഒരു പോസ്റ്റ് ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഒരിടത്തും യുദ്ധങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ ...ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  4. ബഷീര്‍ ഒരിക്കല്‍ ഇങ്ങിനെ പറഞ്ഞു: ചൊറിച്ചിലുണ്ടാക്കുന്ന എന്തെങ്കിലും പൊടി കണ്ടുപിടിച്ചിട്ട് അത് ശത്രുക്കളുടെ മേല്‍ പ്രയോഗിച്ചാല്‍ മതി, അവര്‍ ചോറിയാന്‍ പോകുമോ കാഞ്ചി വലിക്കാന്‍ പോകുമോ....? ഒരിടത്തും യുദ്ധങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.

    (If you want peace, prepare for war.

    വിശാഖപട്ടണം നേവല്‍ ബേസിന്റെ ഒരു കെട്ടിടച്ചുവരില്‍ എഴുതിവച്ചിരുന്ന വാചകം ഒരിക്കലും മറന്നിട്ടില്ല)

    മറുപടിഇല്ലാതാക്കൂ
  5. അജിത് ചേട്ടന്റെ ബ്ലോഗിൽ ഒരു കമന്റിടാൻ നോക്കീട്ട് നടന്നില്ല. എനിക്കീ ഇ മെയിൽ പോസ്റ്റിങ്ങിന്റെ പരിപാടിയൊന്നും വശമില്ല. കമന്റ് ബോക്സ് തുറക്കുന്നതല്ലേ നല്ലത്

    മറുപടിഇല്ലാതാക്കൂ
  6. നല്ല ലേഖനം!
    പ്രിഥ്വി, അഗ്നി എന്നിവയുടെ നിര്‍മ്മാണവും വികസനവുമൊക്കെ എ.പി.ജെ. അബ്ദുള്‍കലാമിന്റെ വിന്ഗ്സ് ഓഫ് ഫയറില്‍ വായിച്ചിരുന്നു. ഇന്നത്തെ മനോരമയിലും ഈ വിഷയത്തില്‍ നല്ല ഒരു ലേഖനമുണ്ട്. എങ്കിലും ലളിതമായ ഭാഷയില്‍ പറഞ്ഞ ഈ ചെറുകുറിപ്പ്, വിജ്ഞാനപ്രദവും ആര്‍ക്കു എളുപ്പം വായിച്ച് മനസിലാക്കാം എന്നതും അതിലേറെ സന്തുഷ്ടി പകരുന്നു,

    മറുപടിഇല്ലാതാക്കൂ
  7. ലേഖനം നന്നായിടുണ്ട് റിജോ. കുറെ നാളായി റിജോയുടെ പോസ്റ്റൊന്നും എന്റെ ഡാഷ്ബോര്‍ഡില്‍ വരുന്നില്ല. എന്താണെന്നറിയില്ല. പോസ്റ്റ്‌ ചെയ്യുമ്പോള്‍ മെയിലില്‍ കൂടി അയക്കുക.

    മറുപടിഇല്ലാതാക്കൂ
  8. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും പറക്കുമ്പോള്‍ നൂറും കൊള്ളുമ്പോള്‍ ആയിരവും ആവുന്ന അസ്ത്രങ്ങള്‍ ഒക്കെ വിഭാവനം ചെയ്ത നമ്മുടെ പൂര്‍വികന്മാര്‍ നമുക്കും എത്രയോ മുന്‍പിലായിരുന്നു.. അവര് ആ ടെക്നോളജി കൂടെ തന്നിട്ട് പോയാരുന്നെങ്കില്‍...

    നമ്മളിപ്പോ ആ വഴിക്ക് പകുതി യാത്ര ചെയ്തിട്ടേ ഉള്ളു..

    മറുപടിഇല്ലാതാക്കൂ