ഇപ്പോ ഒരാഴ്ച്ചയായല്ലോ ഒന്ന് ഫോണെങ്കിലും വിളിച്ചിട്ട്. നിങ്ങൾക്കവിടെ ഇതിനുമ്മാത്രം എന്നാ ഇത്ര തിരക്ക്?
[Recipient: Mr. UBUNDU.
sent: 11 may 2012 08:10:00 pm ]
നിങ്ങൾ എന്നെയിവിടെ തനിച്ചാക്കി കെനിയക്ക് ഡോളറുണ്ടാക്കാൻ പോയേച്ച് നാളെ മൂന്ന് വർഷം തികയുവാ. ഉളളത് പറയാമല്ലോ, ഈ നിമിഷം വരെ നിങ്ങളേക്കൊണ്ട് എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു പ്രയോജനോം ഉണ്ടായിട്ടില്ല.
[Recipient: Mr. UBUNDU.
sent: 11 may 2012 08:46:31 pm ]
നിങ്ങളേക്കുറിച്ചുളള ഓർമ്മകൾ മാത്രമാണെന്റെ സംബാദ്യം. :(
[Recipient: Mr. UBUNDU.
sent: 11 may 2012 09:05:08 pm ]
എന്റെ പെഴ്സിലുണ്ടായിരുന്ന നിങ്ങളുടെ ഫോട്ടോ എങ്ങനെയോ നഷ്ട്ടപ്പെട്ടു പോയി. അതിൽ പിന്നെ ഞാൻ, പാൻപരാഗ് കടയിലെ ന്ഡുൻഗ്ഗുവിന്റെ ഫോട്ടോയാ പേഴ്സിൽ കൊണ്ട് നടക്കുന്നെ.അറിയാമോ?!
[Recipient: Mr. UBUNDU.
sent: 11 may 2012 09:30:10 pm ]
നിങ്ങൾ കഴിക്കാറുണ്ടായിരുന്ന പിഞ്ഞാണത്തിലാ ഞാനിപ്പോ പട്ടിക്ക് ചോറ് കൊടുക്കുന്നത്. പട്ടീടെ ആക്രാന്തം കാണുമ്പോഴൊക്കെ ഞാനോർക്കും, ഇതിലും ഭേദം നിങ്ങളാരുന്നെന്ന്....
[Recipient: Mr. UBUNDU.
sent: 12 may 2012 11:20:41 pm ]
നിങ്ങളീ കെനിയയിൽ നിന്നും ഘാനയ്ക്ക് പോയപ്പോ ഞാൻ കരുതി നേരാം വണ്ണം ഖാന കഴിക്കാനുളള വകുപ്പെങ്കിലും ഉണ്ടാക്കുമെന്ന്. ഇതിപ്പോ ഞാൻ കാന കഴുകിയാ ഖാന കഴിക്കുന്നെ. ഔർ ലൈഫ് ഈസ് വെരി വെരി ഷെയിം ....
[Recipient: Mr. UBUNDU.
sent: 12 may 2012 11:40:11 pm ]
നിങ്ങളേപ്പോലൊരു നീഗ്രോയല്ലേ മനുഷ്യാ ആ ഒബാമ. അങ്ങേര് അമേരിക്കൻ പ്രസിഡന്റായി. നിങ്ങളെന്നാ കോപ്പാ ആയത്? മനുഷ്യനായാ നാണം വേണം.
ആ മിഷേൽ ഒബാമേ കാണുമ്പോ എനിക്കാണേൽ അയൂയ പെരുത്തിട്ട് വയ്യ. കെനിയേന്നിങ്ങ് പോന്നിട്ട് ഇവിടെ വല്ല പഞ്ചായത്ത് പ്രസിഡന്റെങ്കിലും ആയിക്കൂടേ മനുഷ്യാ നിങ്ങൾക്ക്? ഔർ ലൈഫ് ഈസ് ഗോയിങ്ങ് ഔട്ട് കമ്പ്ലീറ്റ്ലീ...
[Recipient: Mr. UBUNDU.
sent: 13 may 2012 06:40:49 am ]
പിന്നെ, മൂത്തവള് പത്തിൽ തോറ്റു. ഞാൻ പറഞ്ഞു ഇനി പഠിപ്പിക്കാനൊന്നും മേലാ, ആരുടേലും തോളേക്കേറി സ്ഥലം വിട്ടോളാൻ. നിങ്ങളെന്നാ പറയുന്നു?!
[Recipient: Mr. UBUNDU.
sent: 13 may 2012 09:03:59 am ]
ഇന്നലത്തെ കുടുംബ റവല്യൂഷണറിയിൽ വെച്ച് മദറിൻലോയുടെ മോന്തയ്ക്കിട്ട് ചിരവയ്ക്കൊന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് പല്ലാ കൊഴിഞ്ഞത്. ഇനിയവർക്ക് ചവച്ചിറക്കാതെ എല്ലാം അങ്ങ് വെട്ടി വിഴുങ്ങാൻ എളുപ്പമാമാവും.
[Recipient: Mr. UBUNDU.
sent: 13 may 2012 09:20:19 am ]
ഫദർ ഇൻലോ എല്ലും തോലുമായി വരാന്തയിലെ കയറു കട്ടിലിൽ കിടപ്പാണ്. എല്ല് പൊടിച്ച് വളമുണ്ടാക്കുന്ന ഫാക്ടറിക്കാർ വന്ന് അങ്ങേർക്ക് വില പറഞ്ഞിട്ടുണ്ട്. ഒര് എഴുപത് രൂപാ കിട്ടുമെങ്കിൽ അങ്ങേരെ അങ്ങ് കൊടുത്തേക്കാം. എന്താ?!
[Recipient: Mr. UBUNDU. sent: 13 may 2012 09:28:11 am ]
നിങ്ങൾടെ ആ അനിയത്തിയുണ്ടല്ലോ. അവളുടെ വിചാരം അവൾ അമേരിക്കേലാ ജീവിക്കുന്നതെന്നാ. മിനിഞ്ഞാന്ന് അടുക്കളേൽ വെച്ചിരുന്ന ഒരു കുലപ്പഴം ഒറ്റയിരിപ്പിന് അവള് കാലിയാക്കി. കാളാമുണ്ടം പോലും ബാക്കി വെച്ചില്ലെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്. അതുകഴിഞ്ഞ് രണ്ട് ദിവസം ഞങ്ങൾ പട്ടിണിയാരുന്നു. നമ്മൾ ആഫ്രിക്കേലാണെന്നും, കാര്യങ്ങൾ പരിതാപകരമാണെന്നും യാതൊരു വിവരോം അവൾക്കിക്കിപ്പോഴും ഇല്ല.
[Recipient: Mr. UBUNDU.
sent: 13 may 2012 09:47:18 am ]
ഗോത്ര മഹാറാണി ഇമ്പിലുവിന്റെ ഭർത്താവ്, മ്ബാലു വന്ന് എന്നോട് ഡേറ്റിങ്ങിന് സമയം ചോദിച്ചു. ഡേറ്റില്ലാത്തതു കൊണ്ട് ഞാൻ അവനെയങ്ങ് പറഞ്ഞു വിട്ടു. ഇപ്പോ തന്നെ ആഴ്ച്ചേലെ ഏഴു ദിവസോം ഞാൻ ഡേറ്റിങ്ങിലാ. ആഴ്ച്ചയ്ക്ക് എട്ട് ദിവസമുണ്ടാരുന്നേൽ ആലോചിക്കാരുന്നു. അല്ല ഞാനും ഒരു മനുഷ്യ സ്ത്രീയല്ലേ. മുഴുപ്പട്ടിണി കിടക്കാം. പക്ഷേ "അര"പ്പട്ടിണി കിടക്കാൻ പറ്റുകേലല്ലോ.
[Recipient: Mr. UBUNDU.
sent: 13 may 2012 09:50:05 am ]
നിങ്ങളേക്കൊണ്ട് ഒന്നിനും പറ്റില്ലെങ്കിൽ ആ കൗഗാർ നാഷണൽ പർക്കിലെങ്ങാനും പോയി കുത്തിയിരുന്നു കൂടേ മനുഷ്യാ. വല്ല ചീറ്റപ്പുലിയെങ്കിലും നിങ്ങളെപ്പിടിച്ച് തിന്നട്ടെ.
[Recipient: Mr. UBUNDU.
sent: 15 may 2012 03:25:15 am ]
അവസാനമായി ഒരു കാര്യം കൂടി. എന്നെങ്കിലും വരുന്നുണ്ടെങ്കിൽ, അതിന് ഒരാഴ്ച്ച മുൻപെങ്കിലും എനിക്ക് വിവരം അറിയിക്കണം. . എന്നാലേ ടെമ്പോ വിളിച്ച് വീട്ടുപകരണങ്ങളും കുട്ടകവും ഒക്കെയായി എനിക്ക് കാമുകനൊപ്പം ഓടിപ്പോകാനൊക്കൂ...
[Recipient: Mr. UBUNDU.
sent: 15 may 2012 03:15:10 am ]
അല്ലേൽ നിങ്ങളിനി വരണ്ട.
വന്നിട്ടിപ്പോ ഇവിടെ മല മറിക്കാനൊന്നും പോകുന്നില്ലല്ലോ.
അവിടെങ്ങാനും കിടന്ന് ചത്ത് പണ്ടാരടങ്ങ്.
അങ്ങനെങ്കിലും ഔർ ലൈഫ് ഗോഡ് ബ്ലെസ്സിങ്ങ്......
[Recipient: Mr. UBUNDU.
sent: 15 may 2012 03:50:55 am ]

ഇന്റര്‍നാഷണല്‍ കോമഡിയുമായിട്ടാണല്ലോ റിജോ...
മറുപടിഇല്ലാതാക്കൂ:) അടിപോളിയെ.... മിസ്റ്റര്‍ ഉബുന്ദൂന്റെ ഒരു റിപ്ലൈ എനികിലും വേണമായിരുന്നു, അവസാനം,,.
മറുപടിഇല്ലാതാക്കൂ