ഇതുവരെയുള്ള കഥയറിയാൻ,
__________________________________________________________________

Double superior room
BB
Bon Voyage Hotel Alexander
Center
Sofia
Bulgaria
11. 10
രാത്രി
ശനി
ദിമിത്രി ബാരോസിന്റെ അപ്രതീക്ഷിത മരണം ഞങ്ങൾക്ക് മുൻപോട്ടുള്ള വഴി അടയ്ക്കുന്ന വിധത്തിലായിരുന്നു.
അവസാനത്തെ പിടിവള്ളിയാണോ നഷ്ട്ടപ്പെട്ടത്.
ആന്യ ആരാഞ്ഞു.
അല്ല. വഴിയുണ്ടാക്കണം.
ഞാൻ പുകച്ചുരുൾ ശൂന്യതയിലേക്ക് ഊതിയൂതി വിട്ടു.
ബാരോസ് ബ്രദേഴ്സ് രണ്ടുപേരും ഞങ്ങളുടെ തൊട്ട് മുൻപിൽ വെച്ച് ഞങ്ങൾ നോക്കി നിൽക്കേ മറ്റ് ആളുകളാൽ കൊല്ലപ്പെടേണ്ടി വന്നത്, ഈ വിഷയത്തിൽ ഞങ്ങളുടെ ജാഗ്രതയേക്കുച്ചിച്ച് ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു.
ഞാൻ ആന്യയോട് തുടർന്നു
ബാരോസിന്റെ മൊബൈലിലേക്ക് അവസാനം വന്ന കോളുകൾ തുടർച്ചയായി ഒരു നംബരിൽ നിന്നാണ്. അത് എവിടുത്തെ ഫോൺ നംബരാണെന്ന് കണ്ടെത്തുന്നതോടെ നമ്മുടെ ദൗത്യം ടുത്ത ഘട്ടത്തിലേക്ക്. അന്ന് ആ സിറിയൻ ചാരൻ നൽകിയ വിവരം അനുസരിച്ചാണെങ്കിൽ, ഇനി ഒരേ ഒരാൾ കൂടി മാത്രമേ നമ്മുടെ ടാർജറ്റിലുള്ളു. അത് കണ്ടെത്തുന്നതോടെ ഈ കഥയ്ക്ക് ക്ലൈമാക്സ് ആകും.
*****************************************************************
DHL express courier services
Sofia circle.
ഡി എച്ച് എൽ ഓഫീസിലെ ഇൻഫർമേഷനിൽ ഇരുന്ന തടിയനോട് ഞാൻ കാര്യങ്ങൾ വിസദമാക്കിക്കൊണ്ടിരുന്നു. ഭാഷയുടെ പ്രശ്നമുള്ളത് കാരണം ആംഗ്യങ്ങൾ ഉപയോഗിക്കേണ്ടി വന്നു.
011 + 49 + 166 7878 133 (9) ഈ നംബർ ഏതു രാജ്യത്തെ കോഡ് ആണെന്ന് പറഞ്ഞു തരാൻ കഴിയുമോ? ഒരു പാഴ്സൽ വന്നിരുന്നു. പാഴ്സൈലിൽ അഡ്രസ് ഇല്ല. പകരം ഈ ഫോൺ നംബർ ആയിരുന്നു വെച്ചിരുന്നത്..
ഞാൻ സംസാരിക്കാൻ ശ്രമിച്ചത് മനസിലായ മട്ടിൽ മോണിട്ടറിലേക്ക് നോക്കി സേർച്ച് ചെയ്തു.
നിമിഷത്തിനുള്ളിൽ അയാൾ പറഞ്ഞു,
ഇത് ജർമൻ നമ്പരാണ്. നിങ്ങൾക്ക് വന്ന പാഴ്സൽ ജർമനിയിൽ നിന്നാണ്. ജർമനിയിലെ നിങ്ങളുടെ ഏതു ബന്ധുവാണെന്ന് ഇപ്പോ മനസിലായിക്കാണുമല്ലോ...?!
പുഞ്ചിരിയോടെ നന്ദി പറഞ്ഞ് ഇറങ്ങിയ ഞങ്ങൾ, നേരേ ഹോട്ടലിലേക്ക് മടങ്ങി.
ഇന്ന് രാത്രി ഇവിടുന്ന് ജർമ്മനിക്ക് കടക്കണം.
റൂമിൽ വെച്ച് ഞാൻ ആന്യയോട് പറയുകയുണ്ടായി.
എങ്ങനെ പോകും. എല്ലായ്പ്പോഴും എയർപ്പോർട്ടിൽ ഈസിയായി കടക്കാൻ ആവില്ലല്ലോ.
അതിനുള്ള മാർഗ്ഗം ഈ രാത്രി തന്നെ കണ്ടെത്തണം.
ഹില്‍ട്ടണ്‍ സിഗരറ്റിന്റെ പുക ചുരുണ്ട് ചുരുണ്ട് നൃത്തം ചെയ്യവേ, അന്യ ബ്ലാങ്കെറ്റിനടിയിലേക്ക് നൂണ്ടു. എന്റെ തലച്ചോറിൽ വിവിധ പദ്ദതികളുടെ മാസ്റ്റർ പ്ലാനുകൾ ത്രീഡി ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു....

Road Corner budapest.
അന്താരാഷ്ട്ര മോഷണമുതലുകൾ വിൽക്കുന്ന ബ്ലാക് മാർക്കറ്റ്.
റോഡ് കോർണർ ബുഡാപെസ്റ്റിൽ നിന്നും ആന്യയ്ക്ക് വേണ്ടി വിലയേറിയ കോസ്മെറ്റിക്സ് വാങ്ങാനെന്ന ഭാവത്തിൽ ഇറങ്ങിയതായിരുന്നു ഞങ്ങൾ.
Biotherm സ്കിൻ കെയർ, Meritage ലിക്വർ, തുടങ്ങിയവ വാങ്ങി മടങ്ങാൻ നേരമാണ് ഒരു ട്രാവൽ ഏജൻസി ഞങ്ങളുടെ ശ്രദ്ദയിൽ പെടുന്നത്.
അവിടേക്ക് പ്രവേശിക്കാൻ പോകുമ്പോഴേക്കും പെട്ടന്ന് ഒരു മധ്യവയസ്കൻ ഓടിയെത്തി ഞങ്ങളെ തടഞ്ഞു. ഒപ്പം അടക്കിപ്പിടിച്ച ഒരു ചോദ്യവും.
നിങ്ങളെ കണ്ടിട്ട് സ്വൽപ്പം തരികിടയൊക്കെ തോന്നുന്നുണ്ട്. എന്നേക്കൊണ്ട് എന്തെങ്കിലും ഹെല്പ് വേണോ എന്നറിയാനാണ് ഞാൻ വന്നത്.
അയാളെ ഒഴിവാക്കി വിടാനാണ് ആദ്യം തോന്നിയത്. പക്ഷേ എന്തോ എന്റെ ആറാമിന്ദ്രിയം അത് തടഞ്ഞു.
ഞങ്ങൾക്ക് വിദേശത്തേക്ക് പോകാൻ ട്രാവൽ ഏജൻസിയിൽ ഒന്ന് അന്വേഷിക്കാൻ ഇറങ്ങിയതാണ്. അക്കാര്യത്തിൽ നിങ്ങൾക്ക് സഹായിക്കാൻ മാത്രം ഒന്നും ഇല്ല.
സീക്രട്ടായ യാത്രയാനെങ്കിൽ അത് വളരെ സ്മൂത്തായി ഞങ്ങൾ ചെയ്തു തരാം. പ്രതിഫലം അൽപ്പം കൂടുമെന്നേയുള്ളു.
സീക്രട്ടായ യാത്രയോ? നിങ്ങൾ എന്താണുദ്ദേശിക്കുന്നത്?
അതു തന്നെ. പലതരം യാത്രക്കാർ ഇവിടെ വരും. വിസ കാലാവധി കഴിഞ്ഞവർ, അനധിക്രിതമായി കുടിയേറിയവർ, ഒഫീഷ്യലായല്ലാതെ വിദേശത്തേക്ക് കടക്കേണ്ടവർ അങ്ങനെ അങ്ങനെ.... അത്തരം ഒരു യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ ഹെൽപ്പ് ചെയ്യാം.
അയാൾ ഒറ്റ ശ്വാസത്തിൽ തട്ടി മൂളിക്കുകയാണ്.
ഞങ്ങൾക്ക് സീക്രട്ട് യാത്രയാണ് വേണ്ടതെന്ന് നിങ്ങൾ തന്നെയങ്ങ് ഊഹിച്ചാൽ മതിയോ?
ഞാനയാളെ ചൂഴ്ന്നു നോക്കി.
എന്നല്ല, ഈ സ്ഥലം തരികിടകളുടെ കേന്ദ്രമാണ്. ഇവിടെ എത്തുന്നവർ പലരും നേരാം വണ്ണമുള്ളവരല്ല. ഇവിടുത്തെ ഷോപ്പുകളും അങ്ങനെ തന്നെ. നിങ്ങൾ ട്രാവൽ ഏജൻസിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്തോ കുരുക്കിൽ പെട്ട അവസ്ഥയിലാണ് നിങ്ങളെന്ന് തോന്നി. അപ്പോൾ എനിക്ക് നിങ്ങളോട് സംസാരിക്കാനും തോന്നി. ഞാൻ ഈ ബിസിനസുമായി നടക്കാൻ തുടങ്ങീട്ട് കാലം കുറേ ആയില്ലേ. മനുഷ്യന്റെ മനസ് കാണാനാവുന്നതും മാർക്കറ്റിങ്ങിന്റെ ഭാഗമാണല്ലോ.
ഞാൻ ഒന്ന് ചിരിച്ചു.
അയാൾക്കൊപ്പം തെരുവിലെ ഒഴിഞ്ഞ കോണിലേക്ക് നീങ്ങിയിട്ട് ഞൻ സ്വകാര്യമായി ചോദിച്ചു.
നിങ്ങൾ ഊഹിച്ചത് പോലെ തന്നെ ഞങ്ങളുടേത് ഒരു രഹസ്യ യാത്രയാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ഇവിടുന്ന് ജർമനിയിലേക്ക് എത്തിച്ചേരണം.അതിനു വേണ്ടുന്ന ഒരു സ്ജ്ജീകരണം...
ഞങ്ങളുടെ കമ്പനിക്ക് നാല് പൈവറ്റ് വിമാനങ്ങളുണ്ട്. എവിടുന്ന് എപ്പോ എവിടേക്ക് പോകണമെന്ന് പറഞ്ഞാൽ നിങ്ങളെ അവിടെ എത്തിക്കാം. പണം മാത്രം മുടക്കിയാൽ മതി.
നാളെ തന്നെ പോകണമെന്ന് ഞങ്ങൾ കരുതുന്നു.
ഓ. കെ. എങ്കിൽ, ഒരാൾക്ക് 1500 EUR ആകും. രണ്ട് പേർക്ക് 3000 EUR യും
എങ്കിൽ നാളെ പുലർച്ചെ നാല് മണിക്ക് അറീനാ തടാകക്കരയിലെത്തൂ. നിങ്ങളെ ഞങ്ങൾ ജർമനിയിലെത്തിക്കും. അവിടെ ഞങ്ങളുടെ പൈലറ്റ് വിമാനവുമായി റെഡിയായിരിക്കും.

Lake Ariana
Sofia
ഞായർ
04.00
പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും ഞങ്ങൾ അവിടെ വെച്ച് നൽകി.
സോഫിയയിൽ നിന്നും അയാൾ ഒരുക്കിയ പ്രൈവറ്റ് ജെറ്റിൽ ഞങ്ങൾ സോഫിയ വിട്ടു.

Munich international airport.
Dortmund.
Germany.
ഡോർട്ട്മുണ്ട് സൗത്തിലെ വിജനമായ പ്രദേശത്താണ് ഞങ്ങൾ വിമാനം ഇറങ്ങിയത്.
നിരന്തരമായ യാത്രകൾ ഞങ്ങളെ മടുപ്പിക്കാൻ തുടങ്ങിയിരുന്നു.
എങ്കിലും അവസാന വട്ട ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേർന്നു എന്ന പ്രതീക്ഷ ഞങ്ങളെ ഊർജ്വസ്വലരാക്കി.
ഡോർട്ട്മുണ്ടിലെ ഡി എച്ച് എൽ എക്സ്പ്രസ്സ് കൊറിയറിൽ നിന്നും ഞങ്ങൾ ഞങ്ങളുടെ പക്കലുള്ള ഫോൺ നംബരിന്റെ ജർമൻ ബന്ധം ഒന്നു കൂടി ഉറപ്പിച്ചു.
അടുത്ത പടി ഫോൺ നംബരിന്റെ ലൊക്കേഷൻ ട്രേസ് ചെയ്യലായിരുന്നു.
ഞങ്ങൾക്ക് ലൊക്കേഷൻ കിറു ക്രിത്യം കണ്ടെത്തേണ്ടതുണ്ടായിരുന്നു....
ഞങ്ങൾ ഒരു വഴി കണ്ടുപിടിച്ചു.
ഡോർട്ട്മുണ്ടിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ഓഫീസിലേക്ക് കയറിച്ചെന്ന് അവരിൽ നിന്ന് ഒരു ഇന്വെസ്റ്റിഗേഷൻ ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു ചെയ്തത്.
ഞങ്ങളുടെ പക്കൽ നിന്ന് പണം വാങ്ങി മുങ്ങിയ ഒരാളുടെ ഫോൺ നമ്പരാണിതെന്നും, അതിന്റെ ക്രിത്യമായ ലൊക്കേഷൻ കണ്ടുപിടിച്ച് തരണമെന്നും ഞങ്ങൾ ഞങ്ങൾ അവരൊട് ആവശ്യപ്പെട്ടു.
ഡിറ്റക്റ്റീവ് ഓഫീസിൽ അവർക്കുള്ള തുക മുഴുവനും നൽകി ഹോട്ടൽ അന്വേഷിച്ച് നടക്കുമ്പോഴേക്കും എന്റെ ഫൊണിലേക്ക് ഡിറ്റക്ടീവ് ഏജൻസിയിൽ നിന്നും കോൾ വന്നു.
ലൊക്കേഷന്റെ ക്രിത്യമായ വിവരമായിരുന്നു അത്.
മ്യൂണിച്ചിലെ ഡ്യൂറ്റ്ച്ചസ് മ്യൂസിയമായിരുന്നു ഞങ്ങൾ അന്വേഷിച്ച നമ്പരിന്റെ ശ്രോതസ്!!!

ഡോർട്ട്മുണ്ടിൽ നിന്ന് മ്യൂണിച്ചിലേക്ക് 296.41 മൈൽ യാത്രയുണ്ടായിരുന്നു.
[477.01 K.M.]
ഞങ്ങൾ യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുത്തു.
Munich S-Bahn 1* ട്രെയിൻ.
ഡസൽ ഡോർഫിൽ നിന്നും ഹാംബർഗ്, ഹാനോവർ, ബെർലിൻ ഫ്രാങ്ക് ഫുർട്ട് വഴി ദീർഖയാത്രയായിരുന്നു.
സ്റ്റട്ട്ഗാർട്ടിലെത്തിയതോടെ അവിടെയിറങ്ങിയ ഞങ്ങൾ തുടർന്ന് Munich U-Bahn 2* റെയിലിലായി യാത്ര.
മ്യൂണിച്ച് സെന്റ്രൽ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ, വാടകയക്ക് ഒരു കാർ എടുക്കുകയായിരുന്നു അദ്യം ചെയ്തത്. വിടേക്കെല്ലാം യാത്ര പോകണം എന്ന് ഒരുറപ്പുമില്ലല്ലോ.
Volkswagen Beetle ആയിരുന്നു ഞങ്ങൾ സംഘടിപ്പിച്ചത്.
തുടർന്ന് Sofitel Munich Bayerpost ഹോട്ടലിൽ മുറിയെടുത്തു.
ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിന് അര കിലോ മീറ്റർ കലത്തായ് ആയിരുന്നു ഞങ്ങളുടെ ഹോട്ടൽ. മ്യൂസിയത്തിനു സമീപത്തായി നിരന്തരമായി ചുറ്റിക്കൊണ്ടിരിക്കുന്ന ഫോൺ സംഭാഷണങ്ങളെ തേടിയാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.
ഹോട്ടലിൽ നിന്നും ഞങ്ങൾ മ്യൂസിയത്തേക്കുറിച്ച് പഠിക്കാൻ തുടങ്ങി.
അതിന്റെ ഘടനയും രൂപവും അറിയേണ്ടത് അത്യാവശ്യമായിരുന്നു.
എൽസാർ തടാകത്തിന് [lsar river] നടുവിലായി Deutsches Museum 3* തലയെടുപ്പോടെ നിന്നു.
1903 ജൂൺ ഇരുപതിന് സ്ഥാപിതമായമ്യൂസിയമാണത്.
വർഷാവർഷം ഒന്നര മില്യൺ സന്ദർശകർ വരുന്ന മ്യൂസിയം.
28.000 ശാസ്ത്ര സാങ്കേതിക വസ്തുക്കളുടെ പ്രദർശനം....
അവിടെയാണ് ഞങ്ങൾ തിരയുന്ന ആ അജ്ഞാത ക്രിമിനലിനെ കണ്ടെത്തേണ്ടത്.

കളി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
___________________________________________________________________

1*
Munich S-Bahn (suburban trains).
2*
Munich U-Bahn (ഭൂഗർഭ റെയിൽ / underground railway),
1*
Deutsches Museum (German: Deutsches Museum von Meisterwerken der Naturwissenschaft und Technik)
ലോകത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ശാസ്ത്ര സ്സങ്കേതിക മ്യൂസിയമാണ് ഡ്യൂറ്റ്ചസ് മ്യൂസിയം.[German Museum of Masterpieces of Science and Technology ] ശാസ്ത്ര സ്സങ്കേതിക വിദ്യയിലെ ചരിത്രപരമായ കണ്ടുപിടുത്തങ്ങളുടെ തിരുശേഷിപ്പ് ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തെ ഇന്നും പ്രൗഡിയുടെ പെരുമയിൽ നില നിർത്തുന്നു. ലോകത്തെ ആദ്യ ഇലക്ട്രിക് ഡൈനാമോ, ആദ്യത്തെ ഓട്ടോ മൊബൈൽ, ആദ്യത്തെ ആറ്റം വിഘടനം, തുടങ്ങി മറ്റെങ്ങുമില്ലാത്ത ഒട്ടനവധി കാഴ്ച്ച വസ്തുക്കൾ പ്രസ്ഥുത മ്യൂസിയത്തെ അലങ്കരിക്കുന്നു. ആസ്ട്രൊണമി, ട്രാൻസ്പോർട്ടേഷൻ, ഫോട്ടോഗ്രാഫി, പ്രിന്റിങ്ങ് തുടങ്ങി സകലത്തിന്റേയും ആദ്യ ചരിത്രം ഡ്യൂറ്റ്ചസ് മ്യൂസിയത്തിൽ ജനങ്ങളെ ആകർഷിക്കുന്നു. അതോടൊപ്പം ലോകമങ്ങുമുള്ള കുട്ടികൾക്ക് തികച്ചും ഒരു പാഠപ്പുസ്തകം കൂടിയാണ് ഡ്യൂറ്റ്ച്ചസ് മ്യൂസിയം.
തുടർന്ന് വായിക്കുവാൻ ഈ ലിങ്കിലേക്ക് പോകുക സിസിലിയാ കാസാ. [ഏഴ്]
സിസിലിയാ കാസാ. [അഞ്ച്]
എന്ന അധ്യായം വായിച്ചതിന് ശേഷം, തുടർന്ന് വായിക്കുക.__________________________________________________________________

ഹ് ഹ് ഹ് .. ക്ലൈമാക്സ് ന്യൂയോര്ക്കില് മറക്കണ്ട
മറുപടിഇല്ലാതാക്കൂങേ?????????
മറുപടിഇല്ലാതാക്കൂസൂപ്പര്, ഒറ്റയിരിപ്പില് വായിച്ചു തീര്ത്തു. അടുത്ത ഭാഗം എപ്പോള്? പെട്ടന്ന് വരുമല്ലോ അല്ലെ?
മറുപടിഇല്ലാതാക്കൂതാങ്ക്സ് ശ്രീജിത്ജീ...
മറുപടിഇല്ലാതാക്കൂ