
ഭര്‍തൃ പീഡനം സഹിക്ക വയ്യാതെ സ്വന്തം വീട്ടിലേക്ക് ഓടിയൊളിച്ചു എന്നൊരു തെറ്റേ ഇവള് ചെയ്തുള്ളൂ.
പക്ഷേ അതിനവള്‍ക്ക് നേരിടേണ്ടി വന്ന ശിക്ഷ ഭീകരമായിരുന്നു.
ഐഷ ബീവിയുടെ മൂക്ക്, അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറുത്തു മാറ്റിക്കളഞ്ഞു..!
ആധുനിക കാലത്തു നിന്നും ...പുരാതന കാലത്തേക്കുള്ള കിരാതമായ ഈ മടങ്ങിപ്പോകലിന്റെ ഭീകര ദ്രിശ്യം ലോകത്തിന് കാട്ടിക്കൊടുത്തത് ജോഡി ബീബര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ്.
ടൈം മാഗസിന്റെ 2010 ലെ ഒരു ലക്കത്തിന്റെ കവര്‍പേജില്‍ ചിത്രം അച്ചടിച്ചു വന്നതോടെയാണ് ഈ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയത്. അതോടെ ഐഷ ബീവിയുടെ സഹായത്തിനായി ഒട്ടനവധിപേര്‍ രംഗത്തെത്തി. അതിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഐഷ ബീവിയെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് അവരുടെ മൂക്ക് പ്ലാസ്റ്റിക്സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ഇന്ന് അവര്‍ അമേരിക്കയില്‍ കഴിയുന്നു.
ഈ ചിത്രത്തിന്, ഫോട്ടോഗ്രാഫര്‍ ജോഡി ബീബര്‍ക്ക് വേള്‍ഡ് പ്രെസ്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിക്കുക്കുകയുണ്ടായി...
Related Articles
താലിബാന്റെ ഒരു ഇരിപ്പ് വശം വച്ചു നോക്കുമ്പോള്‍ തല വെട്ടാതെ മൂക്ക് മാത്രം ചെത്തി വിട്ടത് തന്നെ ഭാഗ്യം.
മറുപടിഇല്ലാതാക്കൂപാവം, ഒരു സുന്ദരിക്കുട്ടി !
മറുപടിഇല്ലാതാക്കൂramayanathile kadha ormakalil...!!
മറുപടിഇല്ലാതാക്കൂവായിച്ചു എന്ന് അറിയിക്കാൻ മാത്രമാണു ഇതെഴുതുന്നത്.
മറുപടിഇല്ലാതാക്കൂശൂര്പ്പണഖയുടെ കഥ താലിബാന്‍കാരും കേട്ടിട്ടുണ്ടാവണം.
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദിയുണ്ട്.
പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്കും, പ്രത്യേകിച്ച് ഇതില്‍ കമന്റെഴുതിയ ആസാദ്,ലിപി,പ്രവീണ്‍,സുബ്രഹ്മണ്യന് എന്നിവര്‍ക്കും...