ഒരല്‍പ്പം വൈകിയാണെങ്കിലും ഇവിടെ ഇങ്ങനെയൊരു പോസ്റ്റ് ഇടാതിരിക്കുക എന്നത് അചിന്ത്യമായതു കൊണ്ടും, ഞാനൊരു കറ തീര്‍ന്ന ഇന്ത്യന്‍ ആകുന്നതു കൊണ്ടും, എനിക്ക് ക്രിക്കറ്റ് അത്യാവശ്യം ഇഷ്ട്ടമുള്ള ഒരു കായിക ഇനം ആണെന്നതു കൊണ്ടും ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞു നാലാമത്തെ ദിവസമായ ഇന്ന് ഇന്ത്യയുടെ കപ്പ് വിജയത്തെക്കുറിച്ച് ഇവിടെ ഒരു പോസ്റ്റ് പോസ്റ്റുകയാണ്. 1983 നു ശേഷം വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ലോക ക്രിക്കറ്റ് ചാമ്പ്യന്മാരായിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇന്ത്യയുടെ ഇത്തവണത്തെ കളികള്‍ എല്ലാം തന്നെ ഓര്‍മകളില്‍ സൂക്ഷിക്കപ്പെടേണ്ടവയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ മേധാവിത്വം, സെമി ഫൈനലില്‍ പാക്കിസ്ഥാന്റെ കരുത്ത്, ഫൈനലില്‍ ശ്രീലങ്കന്‍ വന്യതയെ... ഇന്ത്യ തകര്‍ത്തെറിഞ്ഞത് ചില്ലറക്കാരെ ആരെയും ആയിരുന്നില്ല. കളിച്ച കളികള്‍ ആകട്ടെ പ്രേക്ഷകന്റെ ഞരമ്പുകളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന തരം നെഞ്ചിടിപ്പന്‍ കളികളും.ഫൈനലില്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യയ്ക്ക് എതിരായിരുന്നു. ലോകകപ്പില്‍ ഇന്നു വരെ ആതിഥേയ രാജ്യം മുത്തമിട്ടിട്ടില്ല, വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ചിട്ടില്ല, ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുകയും, അവരില്‍ ആരെങ്കിലും സെന്‍ച്ചുറി അടിക്കുകയും ചെയ്തിട്ടുള്ളപ്പോഴെല്ലാം രണ്ടാമത് ബാറ്റ് ചെയ്തവര്‍ തോല്‍ക്കുകയാണുണ്ടായത് തുടങ്ങി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒപ്പം തന്നെ രണ്ടാം ബോളില്‍ തന്നെ സെവാഗ് മടങ്ങുകയും അധികമൊന്നും ചെയ്യാതെ സച്ചിനും പോകുകയും ചെയ്തതോടെ പ്രതീക്ഷകള്‍ അസ്തമിച്ചതാണ്. എന്നാല്‍ ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവര്‍ നമ്മെ ജയിപ്പിക്കാന്‍ വേണ്ടി ബാറ്റ് വീശിക്കൊണ്ടിരുന്നു. അവരുടെ നിശ്ചയ ദാര്‍ഢ്യം, സിംഹള സ്വപ്നങ്ങള്‍ക്കു മേല്‍ കണ്ണീര് ചാര്‍ത്തിക്കൊണ്ട് ഒടുവില്‍ നമ്മെ ചാമ്പ്യന്മാര് ആക്കുകയായിരുന്നു.
ലോക ക്രിക്കറ്റിലെ മഹാരഥന്മാരുടെ നിരയിലേക്ക് ധോനി ഉയര്‍ത്തപ്പെട്ട ഇന്നിങ്ങ്സും, കിരീട നേട്ടവും ആയിരുന്നു ഇത്. ഗ്യാരി ക്രിസ്റ്റ്യന്‍ എന്ന കോച്ചും, കളിക്കാരും, റ്റീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി. എല്ലാവര്ക്കും നന്ദി. നമ്മുടെ രാജ്യത്തിന് ഒരിക്കല്‍ കൂടി കായിക ഭൂപടത്തിലെ യശസ്സു ചാര്‍ത്തി നല്‍കിയതിന് എല്ലാവര്ക്കും നന്ദി.
Related Articles
വൈകിയാലും സാരമില്ല റിജോ...
മറുപടിഇല്ലാതാക്കൂആരും ആ വിജയലഹരിയില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല ...
കായിക ഭൂപടത്തില്‍ - അവിസ്മരണീയമായ നേട്ടങ്ങള്‍ കൊയ്യാന്‍ - നമുക്ക് ഒരേയൊരു ഗെയിമല്ലേയുള്ളൂ. അപ്പോള്‍ പിന്നെ ധൈര്യമായി തന്നെ നമുക്ക് സന്തോഷിക്കാം. അല്ലേ?!
മറുപടിഇല്ലാതാക്കൂനന്ദി ലിപി.