വ്യാഴാഴ്‌ച, ജൂൺ 16, 2011

ഗൂഗിള്‍ ലോഗോയുടെ വികൃതികള്‍



ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ കയറുമ്പോള്‍ ഹോംപേജിലെ ഗുഗിള്‍ ലോഗോ നമ്മെ ചിലപ്പോഴെല്ലാം അംബരപ്പിച്ച് കളയാറില്ലേ. ഇന്നലെ ഗൂഗിൾ ഉപയോഗിച്ചവരെല്ലാം അതിന്റെ ഹോം പേജിലെ ചന്ദ്ര ഗ്രഹണത്തിന്റെ രൂപത്തില്‍ വിളയാടുന്ന ഗൂഗിള്‍ ലോഗോ കണ്ട് "വവ്" എന്നു പറഞ്ഞിട്ടുണ്ടാവും. ഗൂഗിള്‍ പലനിറങ്ങളിലും ,ഭാവങ്ങളിലുംചില കസറ്ത്തുകളൊക്കെ നമുക്കു മുന്‍പില്‍ കാട്ടിത്തരുന്നത് കാണുംബോള്‍ കൊള്ളാലോ വീഡിയോണ്‍ എന്നുനമ്മള്‍ അറിയാതെ ആശ്ചര്യപ്പെട്ടു പോകുക പതിവാണ്. ചില പ്രത്യേകതയുള്ള ദിവസങ്ങളിലും,പ്രശസ്തരുടെ പിറന്നാള്‍ദിനങ്ങളിലും,ഫെസ്റ്റിവല്‍ ദിനങ്ങളിലുമെല്ലാം ഗൂഗിള്‍ ഇത്തരം ട്രിക്കുകള്‍ കാട്ടി,സെര്‍ച്ച്‌ ചെയ്യുന്നവരെക്കൊണ്ട്
"നുമ്മ ആളു ഗഡിയാണു കേട്ടാ" എന്നു പറയിപ്പിക്കാറുണ്ട്. ഗൂഗിള്‍ ലോഗോയിലെ ഇത്തരം 2ഡി, 3ഡി ആനിമേഷന്‍ ഗ്രാഫിക്സുകള്‍ക്ക് ഗൂഗിള്‍ ഡൂഡില്‍സ് (Google Doodles.) എന്നാണുപറയുന്നത്. ഡൂഡില്‍സിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിക്കീപീഡിയ അതിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിയ്ക്കുന്നു.

ഇതൊക്കെ ചെയ്യുന്നത് ഡെന്നീസ് ഹ്വാങ്ങ് (Dennis Hwang, or Hwang Jeong-mok) എന്ന 33 വയസുള്ള ഒരു ഗഡിയാണ്.
1978-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്നോക്സ്വില്ലിയിലാണു (Knoxville, Tennessee,) ഡെന്നീസ്ഹ്വാങ്ങ് എന്ന വിദ്വാൻ ജനിച്ചത്. ആളെക്കണ്ടാല്‍ പക്ഷേ ഇത്ര വല്യ പുള്ളിയാണെന്നൊന്നും തോന്നുകേല.
സലിം കുമാര്‍ പറഞ്ഞതുപോലെ കണ്ടാല്‍ വല്യ ലുക്കില്ലന്നേയുള്ളു. പക്ഷേ ഒടുക്കത്തെ ബുദ്ദിയാണെന്നു നമ്മളുംപറഞ്ഞുപോകും.

ഇതാണ് ഗഡി:-



അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍
ഈ വിക്കിപ്പീഡിയാ ലിങ്കില്‍ ക്ലിക്കൂ... , അല്ലെങ്കില്‍ ദേ ഇവിടെ, അതുമല്ലെങ്കില്‍ ഇവിടെയായാലും മതി അതുകൊണ്ട് അദ്ദേഹത്തിനിരിയ്ക്കട്ടെ പടാര്‍ ബ്ലോഗിന്റെ ഒരു നിലയ്ക്കാത്ത ക്ലാപ്പ്. എന്തെന്നാല്‍ നമ്മള്‍ ചുരുണ്ടു കൂടി കിടന്നുറങ്ങുംബോഴും അദ്ദേഹം പുതിയ പുതിയ ഐഡിയകള്‍ക്കു വേണ്ടിയുള്ള ഉറക്കമിളപ്പുകളുമായി ഭാവനാ ലോകത്തിങ്ങനെ വിഹരിക്കുകയായിരിക്കുമല്ലോ.
കാരണം ഓഫീസിലെ 8 മണിയ്ക്കൂര്‍ ഡ്യൂട്ടി ടൈമില്‍ പൊട്ടി മുളച്ച് വരുന്ന ഒന്നല്ലല്ലോ ഈ"ഫാവന ഫാവന" എന്നു പറയുന്ന സംഗതി. ചുമ്മാ ഉഫകാരത്തിനല്ലല്ലോ, ചക്കച്ചൊള പോലെ ഗൂഗിളീന്ന് ഡോളേഴ്സ് എണ്ണി വാങ്ങീട്ടല്ലേ എന്നു നമുക്ക് തോന്നിയാലും, അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ അംഗീകരിയ്ക്കാതിരിയ്ക്കാന്‍ ആര്‍ക്കു പറ്റും. അതുകൊണ്ട് പടാര്‍ ബ്ലോഗ് നിലയ്ക്കാത്ത കരഘോഷങ്ങള്‍ തുടരുകയാണ്...


ഇതാ ചില ഗൂഗിള്‍ ഡൂഡില്‍സ് സാംബിളുകള്‍... ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് യഥാര്‍ത്ഥ പേജിലേക്ക് പോകാവുന്നതാണ്. ഇവിടെ ക്ലിക്കൂ..











8 അഭിപ്രായങ്ങൾ:

  1. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. നന്ദി

    "വികൃതി" എന്നതല്ലേ ശരി?

    മറുപടിഇല്ലാതാക്കൂ
  2. പ്രീയപ്പെട്ട ശ്രീജിത്, തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി സത്യത്തില്‍ ബോധപൂര്‍വമായി സംഭവിച്ച  ഒരു തെറ്റല്ല ഇത്. മലയാളം ടൈപ്പ് ചെയ്യുംബോള്‍ ഇപ്പോഴും ചില അക്ഷരങ്ങള്‍ എന്നെ കബളിപ്പിയ്ക്കുന്നത് കൊണ്ട് സംഭവിച്ച് പോയതാണു. . ഇനി ഇത്തരം തെറ്റുകള്‍ വരാതിരിയ്ക്കാന്‍ ഈ ചൂണ്ടിക്കാട്ടല്‍ കാരണമായിത്തീരുന്നു... നന്ദി

    മറുപടിഇല്ലാതാക്കൂ
  3. doodle എന്താണെന്ന് അറിയാമായിരുന്നു.. പക്ഷെ അതിന്റെ പുറകില്‍ ഉള്ള ഗഡിയെ അറിയില്ലായിരുന്നു.. ആളൊരു പുലി ആണല്ലോ..

    മറുപടിഇല്ലാതാക്കൂ
  4. ഈ പോസ്റ്റ്‌ ഇനിയും വായിക്കാത്തവരുണ്ടോ ..?

    മറുപടിഇല്ലാതാക്കൂ
  5. very much informative... thanks for sharing.. :) expecting more like this from you.

    മറുപടിഇല്ലാതാക്കൂ
  6. ഏപ്രില്‍ ലില്ലി:
    mujeeb:
    Noushad Koodaranhi:
    Phayas AbdulRahman:
    വന്നു അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു... :)

    മറുപടിഇല്ലാതാക്കൂ
  7. ഡെന്നീസ് ഹ്വാങ്ങ് ...പരിചയപ്പെടുത്തലിന്‍ നന്ദി...ഇഷ്ടായി ഈ പോസും.

    മറുപടിഇല്ലാതാക്കൂ