ചൊവ്വാഴ്ച, ജൂൺ 28, 2011

കോപ്പയില്‍ ലഹരി നുരയുമ്പോള്‍

കോപ്പയിലെ കൊടുങ്കാറ്റിന്റെ ചൂളം വിളി ഇങ്ങാരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ ഉല്‍ഘാടന വേദിയില്‍ റഫറിയുടെ കിക്കോഫ് വിസിലിനും, വിരല്‍ ചൂണ്ടലിനും ഇനി മണിക്കൂറുകള്‍ മാത്രം... ജൂലൈ രണ്ടാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6. 15 ന്‌ അര്‍ജന്റീനയും ബൊളീവിയയും തമ്മില്‍ ഏറ്റു മുട്ടുന്നതോടെ കോപ്പയില്‍ തീ പാറാന്‍ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ വെനീസ്വലേയുമായി ജൂലൈ നാലാം തീയതി അവരുടെ ആദ്യ മത്സരത്തിനിറങ്ങും.

അര്‍ജന്റീന, കൊളംബിയ, കോസ്റ്റോറിക്ക, ബൊളീവിയ എന്നിവര്‍ എ ഗ്രൂപ്പിലും, ബ്രസീല്‍, പരാഗുവെയ്, ഇക്വഡോര്‍, വെനീസ്വല എന്നിവര്‍ ബി ഗ്രൂപ്പിലും, ഉറുഗ്വയ്, ചിലി, മെക്സിക്കോ, പെറു എന്നിവര്‍ ഗ്രൂപ് സിയിലും മാറ്റുരയ്ക്കും. മൊത്തം 12 ടീമുകള്‍. അര്‍ജന്റീനയ്ക്കും ബ്രസീലിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നവരാണ്‌ മറ്റ് പത്ത് ടീമുകളും

ലോകത്തെ ഏറ്റവും സുന്ദരമായൊരു കളി. ലോകത്തെ ഏറ്റവും പഴക്കം ചെന്നൊരു ടൂര്‍ണമെന്റ്. കളിയിലെ കാല്പ്പനികന്മ്മാരെല്ലാം പരസ്പരം പോരടിക്കുന്ന ക്ലാസ്സിക്ക് മത്സരങ്ങള്‍. വിശേഷണങ്ങള്‍ക്കതീതമായ ഇത്തരം നൂറുനൂറു ലഹരി ഒരുമിച്ച് പത്ഞുയരുന്ന കോപ്പയാണു കോപ്പാ അമേരിക്ക.കോപ്പാ അമേരിക്കയ്ക്ക് നീണ്ട വർഷങളുടെ ചരിത്രമുണ്ട്. അതിന്റെ ഹരം പിടിപ്പിച്ച വേദികളില്‍ കവിതയും, കാല്പ്പനികതയും, കണിശതയും, കണ്ണീരുമെല്ലാം ഒഴുകിയിറങ്ങിയ നിരന്തരതയുണ്ട്. അവിടുത്തെ പുല്മൈതാനികളില്‍ ലോകമെങ്ങുമുള്ള ലാറ്റിനമേരിക്കന്‍ കേളീ ശൈലിയുടെ ഉപാസകരുടെ ആകാംഷയുടെ നിശ്വാസങ്ങളും, കാത്തിരിപ്പിന്റെ അസ്വസ്തതകളും, ആഘോഷത്തിന്റെ അട്ടഹാസങ്ങളുമുണ്ട്. കോപ്പയ്ക്ക് വീണ്ടും ഒരിയ്ക്കല്‍ കൂടി കേളികൊട്ടുയരുന്നു. ഇത്തവണ അര്‍ജന്റീനയാണു വേദി. ഡിസ്റ്റഫാനോയും ഡിയാഗോയും പിറന്ന മണ്ണ് കാല്പ്പന്തിന്റെ ചുടുല താളങള്‍ക്ക് വീണ്ടുമൊരിയ്ക്കല്‍ കൂടി അരങ്ങാവുകയാണു.

കോപ്പാ അമേരിക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറ്യുന്നത് അര്‍ജന്റീനയും ബ്രസീലും അവിടെ മാറ്റുരയ്ക്കുന്നു എന്നതാണ്‌. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഈ രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് പോരടിയ്ക്കുന്നു എന്നത് തന്നെയാണു കോപ്പയുടെ ഏറ്റവും വലിയ സവ്ന്ദര്യം. 1910-ല്‍ ആരംഭിച്ച കോപ്പാ അമേരിക്ക ഇന്നും ലോകത്തേറ്റവും അരാധകരെ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ രഹസ്യവും ഇതു തന്നെ. യൂറോ കപ്പിന്റെ ഗ്ലാമറോ പകിട്ടോ ഇല്ലെങ്കിലും ലാറ്റിനമേരിക്കന്‍ കളിയിലെ കാവ്യ ഭംഗി അതിനെയെല്ലാം മറി കടന്നു കൊണ്ട് ഫുട്ബോള്‍ പ്രേമികളെ എന്നും ലഹരിയുടെ വലയത്തില്‍ നിര്‍ത്തുന്നു.

കോപ്പയേപ്പറ്റിപ്പറയുംബോള്‍ അര്‍ജന്റീനയേയും ബ്രസീലിനേയും കുറിച്ച് പറയാന്‍ നൂറ്നൂറ് കാരണങ്ങളുണ്ട്. ആകാശത്തിന്റെ നീലയും, സമുദ്രത്തിന്റെ വെള്ളയും കലര്‍ന്ന നിറങ്ങളുള്ള ജേഴ്സിയില്‍ പുല്മൈതാനികളെ ത്രസിപ്പിക്കാന്‍ അര്‍ജ്ജെന്റീന ഇറങ്ങുംബോള്‍ തന്നെ ആരാധകരുടെ ഹ്രിദയത്തില്‍ ആവേശത്തിന്റെ കടലിരംബും. ഇത്തവണ അര്‍ജന്റീന ഒരുങ്ങിത്തന്നെയാവണം മൈതാനങ്ങള്‍ കീഴടക്കാനിറങ്ങുന്നത്. കാരണം വര്‍ഷങ്ങളായി വരണ്ടുണങ്ങിക്കിടക്കുകയാണ്‌ അവരുടെ നേട്ടങ്ങളുടെ താരിഫ്. 93-ല്‍ കപ്പെടുത്തതിനു ശേഷം പിന്നീട് കോപ്പ അവര്‍ക്ക് കൈ വഴങ്ങാതെയിരുന്നു. കഴിഞ്ഞ രണ്ട് ഫൈനലുകളില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ വന്നെങ്കിലും ബ്രസീലിനോട് തോല്‍ക്കാനായിരുന്നു നിയോഗം. ഇത്തവണ അങ്ങനെ ആവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടാവും. കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ഇപ്പോഴേ ര്‍ജന്റീനയ്ക്ക് കിരീടം ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. അര്‍ജന്റീനയ്ക്ക് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട്. സ്വന്തം നാട്ടില്‍ കളി നടക്കുന്നു എന്നതാണ്‌ അവയില്‍ പ്രധാനം. മെസ്സി എന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ പങ്കാളിത്തം രണ്ടാമത്തെ കാരണം. ഗോണ്‍സ്വാലോ ഹിഗ്വെയിനും, കാര്‍ലോസ് ടെവസ്സും, ഡിയാഗോ മിലിറ്റോയുമെല്ലാം അണി നിരക്കുന്ന അര്‍ജന്റീന കപ്പ് നേടിയില്ലെങ്കില്‍ പിന്നെ ആരു നേടാനാണ്‌?


മഞ്ഞപ്പട, ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത് താരതമ്യേന അപ്രശസ്തരും, താരപ്പൊലിമ കുറഞ്ഞവരും, രണ്ടാം നിരയെന്നു തോന്നിപ്പിക്കുന്നവരുമായ ടീമുമായാണ്‌. അവര്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്നാണു തോന്നുന്നത്. പക്ഷേ ബ്രസീലിന്റെ ചുണക്കുട്ടികള്‍ എന്തും നേടാന്‍ കെല്പ്പുള്ളവരാണ്‌. പ്രതിഭകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു രാജ്യമാണത്. അര്‍ജന്റീനയ്ക്കൊപ്പം അവരും ടൂര്‍ണമെന്റിലെ ഫേവറിറ്റ്കളാണെന്നുള്ള സമ്മര്‍ദ്ദം അവരുടെ യുവ താരങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്നു കണ്ടറിയണം.

കോപ്പയില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ 10 തവണ ഫൈനലില്‍ ഏറ്റുമുട്ടി. അതില്‍ എട്ട് തവണയും അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു ബ്രസീലിന്റെ വിധി. കഴിഞ്ഞ രണ്ട് തവണ മാത്രമാണവര്‍ ര്‍ജന്റീനയുടെ അധീശത്വത്തെ കീഴ്പ്പെടുത്തുന്നത്. ഈ റെക്കോര്‍ഡ്ര്‍ജന്റീനയുടെ നീലപ്പടയ്ക്ക് ക്ലാസ്സിക്ക് ഗോള്‍ രേഖകള്‍ വരയ്ക്കാനുള്ള ഊര്‍ജം കൂടിയാണ്‌.

ര്‍ജന്റീനയേപ്പോലെ ഡിയാഗോ ഫോര്‍ലാന്‍ കളിച്ചിരുന്ന ഉറുഗ്വായ്ക്കും കോപ്പയില്‍ തിളങ്ങുന്ന റെക്കോഡാണുള്ളത്. ഏറ്റവുമധികം തവണ കോപ്പാ ജേതാക്കളായവരില്‍ അവരുമുണ്ട്. അര്‍ജന്റീനയും ഉറുഗ്വായും 14 തവണ കോപ്പാ ജേതാക്കളായവരാണ്‌. ഫോര്‍ലാന്റെ പിന്തുടര്‍ച്ചക്കാര്‍ കളം ഗംഭീരമാക്കുമെന്നു തന്നെയാണ്‌ വിശ്വാസം.

സാധിച്ചാല്‍ ഒരിയ്ക്കല്‍ കൂടി ഒരു അര്‍ജന്റീന ബ്രസീല്‍ മാച്ചിനു കളം ഒരുങ്ങിയേക്കാം. ആരാധകര്‍ പ്രാര്‍ത്ഥിയ്ക്കുന്നതും അതു തന്നെയാവും. ഡിയാഗോ മറഡോണയുടെ പിന്‍ഗാമികള്‍ പെലെയുടെ പിന്‍ഗാമികളുമായി കൊംബ് കോര്‍ക്കുംബോള്‍ ലഭിയ്ക്കുന്നതിനേക്കാള്‍ വേറൊരു രസം കാല്പ്പന്ത് പ്രേമികര്‍ക്ക് ലഭിയ്ക്കാനിടയില്ലല്ലോ.


Related Articles

മാറഡോണാ നിന്‍റെ മാരിവില്‍ക്കാഴ്ചകള്‍

കാലിപ്സോ സംഗീതവും, കാതങ്ങള്‍ താണ്ടുന്ന ബോളും

5 അഭിപ്രായങ്ങൾ:

  1. ഈ ടൂര്‍ണമെന്റ് ന്റെ ഏകദേശ രൂപം മനസ്സിലാക്കാം സാധിച്ചു...
    താങ്ക്സ് റിജോ..

    മറുപടിഇല്ലാതാക്കൂ
  2. ഇത്തവണ അര്‍ജെന്റീനക്ക് തന്നെ. മെസ്സിക്ക് പിന്നില്‍ പാറപോലെ ഉറച്ച്...:)

    മറുപടിഇല്ലാതാക്കൂ
  3. ഇത്തവണ കളി കൊഴിപിക്കും,
    അര്‍ജന്റീനയക്കാണ് സാധ്യത, എന്നാല്‍ മറ്റി ടീമുകളേയും തള്ളാന്‍ പറ്റില്ലാ, കളിയില്‍ എന്തു സമ്പവിക്കാം

    നല്ല വിവരണം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. JOTHISH BABU:
    ശ്രീജിത് കൊണ്ടോട്ടി:
    ഷാജു അത്താണിക്കല്‍:

    എല്ലാവര്‍ക്കും നന്ദി......

    മറുപടിഇല്ലാതാക്കൂ