
കേന്ദ്രത്തിലെ ടെക്സ്റ്റയില്‍സ് മന്ത്രിയായിരുന്ന മാരനു ഇന്നലെ മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ കിട്ടി. ഇനി ആചാര വെടി മാത്രം ബാക്കി.. തീഹാറിന്റെ അകത്തേക്ക് എപ്പോള്‍ എന്നൊരു പ്രസക്തമായ ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് മാരന്. കാര്യങ്ങളൊക്കെ ഇങ്ങനെ ആയ സ്ഥിതിയ്ക്ക് തമിഴ്നാട്ടിലെ സമകാലിക സ്ഥിതി വിശേഷങ്ങളെ ഒന്നു കൂലങ്കഷമായി നിരൂപണം ചെയ്യേണ്ടതുണ്ട്. സംഭവം കവിതയുമായും പാട്ടുമായും കാവ്യ ഭാവനയുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് നിരൂപണ ചുമതല ടി. പീ ശാസ്ത മംഗലം ഏറ്റെടുക്കുന്നതാണു നല്ലതെന്നേ പടാര്‍ ബ്ലോഗിനു പറയാനുള്ളു. അതു ചിലപ്പോ പടാര്‍ ബ്ലോഗിന്റെ അറിവിന്റെ തുശ്ചത കൊണ്ടായിരിക്കാം. എന്നാലും മലയാള കാവ്യ ശാഖയ്ക്ക് അതൊരു മെച്ചമായ മുതല്‍ക്കൂട്ട് തന്നെയാവും എന്ന കാര്യത്തില്‍ സംശയം ഏതും ഇല്ല താനും. മുതലു കട്ടവന്മ്മാര് രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും മനസിലാക്കുന്നത് നല്ല കാര്യമാണ്. കാശുള്ളവന് കത്തോലിക്കയും കാശില്ലാത്തവന് തൊലിക്കയും ആണെന്നു പണ്ടേതോ വിദ്വാന് പറഞ്ഞു വെച്ചത് അച്ചട്ടായിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ട് കൂടിയാണല്ലോ ഇത്.
പറഞ്ഞു വന്നത് കവിതയേയും നിരൂപണത്തേയുമൊക്കെക്കുറിച്ചാണ്. കവിതയും മാരനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പടാര്‍ ബ്ലോഗിന്റെ റോയിട്ടേഴ്സ് ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മാരന് മാത്രമല്ല തമിഴ്നാട് മൊത്തമായും കവിത, സിനിമാപ്പാട്ട് തുടങ്ങിയവ ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. മാരന് എന്നു പറഞ്ഞാല്‍ തന്നെ കവിത തുളുംബുന്ന പേരാണ്. "അവളുടെ മാരന്, മനസിലെ മാരന്" തുടങ്ങി അനേകമനേകം കവിതകളോ പാട്ടുകളോ മാരനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയിട്ടുമുണ്ട്. മാരന് ഒരു പടികൂടി കടന്നാല്‍ അവനൊരു ജാരനായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. മാരന് ഒരു ജാരന് കൂടിയായിരുന്നു. അധികാരത്തിന്റെ ഇരുണ്ട അകത്തളങ്ങളേയും, സംബത്തിന്റെ വിശാല ഗോപുരങ്ങളേയും, അഴിമതിയുടെ കരാള അണ്ടര്‍ ഗ്രൗണ്ടുകളേയും പ്രണയിച്ച് നടന്ന ഒരു മഹാനാണു മാരന് അധവാ ജാരന്. അദ്ദേഹത്തിനു മുന്‍പ് അധികാരത്തില്‍ നിന്നും ക്ലീന്‍ബൗള്‍ഡ് ആയ കനിമൊഴിക്കൊച്ചമ്മ ഒരു കവയത്രിയായിരുന്നു. കനിമൊഴി എന്ന പേരില്‍ തന്നെയുണ്ടൊരു കവി മൊഴി. കനിമൊഴി എന്നു നമ്മള് പറയുംബോഴത് നമ്മുടെ വായില്‍ തേന്മൊഴിയിറ്റിക്കും. ഇപ്പോള്‍ നാട്ടുകാരുടെ തെറിമൊഴി കേട്ട് സസുഖം തീഹാറിലിരുന്ന് മെഴുകുതിരി ഉണ്ടാക്കുകയാണാ പാവം. പണ്ടൊരു കന്യാസ്ത്രീ പറഞ്ഞതുപോലെ "മെഴുകുതിരിയിലും മായമോ" എന്നു പറയാന്‍ ആ മഹിളയ്ക്ക് ഇട വരാതിരിക്കട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളു. എ. രാജയുടെ കാര്യത്തിലാണെങ്കില്‍ കവിതയിങനെ കോര്പ്പറേഷന് പൈപ്പു പോലെ തുളുംബി നില്‍ക്കുകയാണ്. പണ്ടൊക്കെ ഇവിടം ഭരിച്ചിരുന്ന എല്ലാ രാജാക്കന്മ്മാരുടേയും കൊട്ടാരത്തില്‍ കാളിദാസന്, ഭാസന്, ആഭാസന് തുടങ്ങിയ കവി ശ്രേഷ്ട്ടന്മ്മാരുടെ പട തന്നെ ഉണ്ടായിരുന്നതായി ബി.ബി.സി. റിപ്പൊറ്ട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിനു രാജ രാജ ചോഴന്‍ നാന്, രാജാക്കന്മ്മാരുടെ രാജാവേ തുടങ്ങിയ പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജയുടെ കവിതാ ബന്ധമാണ്. അധവാ സംഗീത ബന്ധമാണ്. എന്നതായാലും വേണ്ടില്ല. ആകെ മൊത്തം കവിതാമയമായിരിക്കുകയാണിപ്പോ തമിഴ്നാട്.
ഇതെല്ലാം കാരണം തമിഴ് മക്കളുടെ സ്ഥിതിയും സമൂലമായൊരു അഭിരുചി മാറ്റത്തിനു വിധേയമായിരിക്കുകയാണ്. കൂതറ ഡപ്പാംകൂത്ത് പാട്ടുകളെ ആരാധിച്ച് നടന്നവരാണ് തമിഴ് ജനത. ഒരഞ്ചാറു മാസം മുന്‍പ് വരെ അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങള്‍ അവരെ പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ടോ എന്ന് ആരും സംശയിച്ചു പോകുന്ന സിറ്റുവേഷനാണിപ്പോ നടമാടുന്നത്. നാക്കുമുക്കയും, അപ്പടിപ്പോടും, വാളമീനുക്ക് കല്യാണവും, നാന് അടിച്ചാ താങ്കമാട്ടയുമൊക്കെ ആഘോഷിച്ച് നടന്ന് പാവം സംഗീത പ്രാന്തന്മ്മാര് ഈയിടെയായി ഡപ്പാംകൂത്തില്‍ നിന്ന് ട്രാക്കുമാറി നിത്യഹരിത ശോക ഗാനംഗളിലേക്ക് കൂറു മാറിപ്പോയിരിക്കുന്നു. കലികാലം എന്നല്ലാതെന്താ പറയുക. അണ്ടം കാക്കാ കൊണ്ടക്കാരി എന്ന പാട്ടൊക്കെ ഇപ്പോ പണ്ടം കട്ട കൊള്ളക്കാരീ എന്നോ കൊള്ളക്കാരനെന്നോ ഒക്കെയായി രൂപഭേദം `വന്നിട്ടുണ്ട് എന്തായാലും ടെലികോം മന്ത്രിയായിരിക്കുംബോള്‍ അഴിമതി നടത്തിയതിനു ടെക്സ്റ്റയില്‍ മന്ത്രിയായിരിക്കുംബോള്‍ പണികിട്ടിയ മാരന്റെ ദുര്യോഗത്തെക്കുറിച്ച് അഴിമതിചരിതം നാലാം ഖണ്ടം എന്നൊരു മഹാകാവ്യമെഴുതാനുള്ള സ്കോപ്പൊക്കെ മലയാള കവികള്‍ക്കു മുന്‍പിലും ഇടപ്പുണ്ട്.
Related Articles
രാജയുടെ കട പൂട്ടി.
ഒബാമ കൊന്നു, ഒസാമയെ
കണ്ടത് ഭീകരം, കാണാന്‍ പോകുനത് അതിഭീകരം
മറുപടിഇല്ലാതാക്കൂഇവരൊക്കെ കഴിവ് ഏറെഉള്ള കാഴുവേരികളല്ലേ
മറുപടിഇല്ലാതാക്കൂമാദ്ധ്യമസിന്ഡിക്കേറ്റ് ആണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് പണ്ടേപ്പോലെ ശൌര്യമില്ലാത്ത കരുണാനിധി ശൊല്ലിയാച്ച്. ഇതെപ്പടി??
മറുപടിഇല്ലാതാക്കൂmottamanoj:
മറുപടിഇല്ലാതാക്കൂഅതേയതേ... ഇനിയുമെന്തെല്ലാം കാണാൻ കിടക്കുന്നു..?!
കൊമ്പന് :
ഇവനെയൊക്കെ "കഴുവേറീന്ന്" വിളിച്ചാൽ പോര. ഷാപ്പിൽ വഴക്കു മൂക്കുംബോൾ കുടിയന്മ്മാർ പരസ്പ്പരം വിളിക്കുന്ന പുഴുത്ത തെറി തന്നെയാണു ഇവനെയൊക്കെ സംബോധന ചെയ്യാൻ ബെസ്റ്റ്
ajith :
കലൈഞ്ജര്‍ ഇപ്പോൾ ശര ശയ്യയിലാണു. അങ്ങേർ വെച്ചതും വിളംബിയതും കൊതിച്ചതും വിധിച്ചതുമെല്ലാം ഇരട്ടയിരട്ടിയായി കിട്ടിക്കൊണ്ടിരിക്കുകയാണു. സ്വന്തം കുടുംബത്തിനുള്ളിൽ വിഷപ്പാംബുകളെ വളർത്തുന്ന എല്ലാവർക്കും ഇതു തന്നെയാണു ഗതി.
കനിമൊഴിയും പോയി, മാരനും പോയി, സ്പെക്ട്രവും കിട്ടി ഹൈലസാ ... സ്റ്റാലിന്
മറുപടിഇല്ലാതാക്കൂപോസ്റ്റ് കൊള്ളാംട്ടോ ... പത്രക്കാരന്റെ കമന്റ് കണ്ടപ്പോള്‍ കൊച്ചിന് ഹനീഫയെ ഓര്‍ത്തു :)
മറുപടിഇല്ലാതാക്കൂപത്രക്കാരന് :
മറുപടിഇല്ലാതാക്കൂസ്റ്റാലിൻ ഇനിയൊന്ന് ഒതുങ്ങുമായിരിക്കും...
Lipi Ranju :
:)