
പടത്തേക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടായാല്‍ മാത്രമേ നമ്മള്‍ പടം കാണൂ. ചാപ്പാ കുരിശ് ഒരു പുതിയ പരീക്ഷണ ചിത്രമാണെന്നും, വ്യത്യസ്തമാണെന്നുമൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടു കളയാമെന്നു കരുതി. അങ്ങനെ സവിതയില്‍ പോയി കണ്ടു. ചാപ്പാ കുരിശെന്നുള്ള പേരു ആദ്യമായി കേട്ടപ്പോള്‍ ചിന്തിച്ചത് ഇതെന്നാ കോപ്പാണെന്നാണ്. ചാപ്പാ കുരിശെന്നു പറഞ്ഞാല്‍ കൊച്ചീക്കാരുടെ ഒരു നാടന്‍ പ്രയോഗമാണ്. ഹെഡ് ഓര്‍ ടെയ്ലെന്ന് ഇംഗ്ലീഷില്‍ പറയും. പടം ആവറേജാണെന്ന് പറയാം. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ ചില സമയത്ത് അടൂര്‍ ചിത്രങ്ങളേപ്പോലെ ഇഴഞ്ഞ് നമ്മെ ബോറടിപ്പിക്കുന്നു. ട്രാഫിക്ക് പോലെ, കോക്ടെയില്‍ പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ, ചാപ്പാ കുരിശും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ (കോക്ക്ടെയിലും ട്രാഫിക്കും ഒറ്റ ദിവസത്തിനുള്ളില്‍ തീരുന്ന കഥകളാണ് പറഞ്ഞത്) നടക്കുന്ന ചില സംഭവങ്ങളെയാണ്
പ്രേകഷകരെ അനുഭവേദ്യമാക്കുന്നത്. എല്ലാരും പറഞ്ഞതു പോലെ വ്യത്യസ്ഥമായ പ്രമേയം, വ്യത്യസ്തമായ അവതരണം, വ്യത്യസ്തമായ അനുഭവം.... ഇതൊക്കെയാണ് ചാപ്പാ കുരിശ്.
മൊബൈല്‍ ക്ലിപ്പിങ്ങുകളുടെ കുത്തൊഴുക്കില്പെട്ട കേരളത്തിന്റെ മറ്റൊരു മുഖം ഈ ചിത്രം അനാവരണം ചെയ്യുന്നു. പലയിടങ്ങളില്‍, പരസ്പരം അറിയാത്ത പലരെ ബന്ധിപ്പിച്ച് കൊണ്ടാണു കഥയുടെ പോക്ക്. ഇവിടെ താലികെട്ട് അവിടെ ആത്മഹത്യ എന്നു പറഞ്ഞതു പോലെ ഫഹദ് ഫാസിലിന്റെ അര്‍ജുന്‍ എന്ന കഥാപാത്രത്തേയും, വിനീത് ശ്രീനിവാസന്റെ അന്‍സാരി എന്ന കഥാപാത്രത്തേയും ഇടവിട്ട് കാണിയ്ക്കുന്ന ദിന ചര്യകളുള്‍പ്പെടെയുള്ള സീനുകളൊക്കെത്തന്നെ ഗംഭീരം. അര്‍ജുന്‍ കാറില്‍ പൊയ്ക്കൊണ്ടിരിക്കുംബോള്‍ അന്‍സാരി ബോട്ടിലായിരിക്കും. അര്‍ജുന്‍ തന്റെ ജൂനിയറെ ഷൗട്ട് ചെയ്യുംബോള്‍ അന്‍സാരി തന്റെ മേലധികാരിയുടെ ഷൗട്ടിങ്ങ് ഏറ്റു വാങ്ങുകയായിരിക്കും. അന്‍സാരി ഒരു ഷോപ്പിലെ ഐ.പി.എല്‍. ക്രിക്കറ്റ് മാച്ചിലേക്ക് യാദ്രിശ്ചികയാ ശ്രദ്ധിയ്ക്കുന്നതിന്റെ അടുത്ത നിമിഷം അപ്പാര്‍ട്ടുമെന്റിലെ അര്‍ജുന്റെ ഫ്രെണ്ടിന്റെ പത്താം നംബര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ നിന്നുമാണു ക്യാമറ ഔട്ട് ഓഫ് ഫൊക്കസ് ചെയ്യുന്നത്. ഇങ്ങനെ ക്ലൈമാക്സില്‍ ഇവരെ ഒന്നിച്ചെത്തിയ്ക്കാന്‍ വേണ്ടി തിരക്കഥയിലും സംവിധാനത്തിലും വളരെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
പക്ഷേ കഥയുടെ ഒഴുക്കിന് സാരമായ തകരാറുണ്ടായി. അതാണ് തിരക്കഥയിലെ പ്രധാന പ്രശ്നം. മലയാള സിനിമയ്ക്ക് സാംബ്രധായിക ചുറ്റുപാടുകളില്‍ നിന്നുമുള്ള മോചനം ഈ സിനിമ ഉറക്കെ പ്രഖ്യാപിക്കുന്നു. അവയില്‍ ചിലത് ഇവയാണ്.
1) ഒരോ ജീവിത സാഹചര്യങ്ങളിലുമുള്ള കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രവിധാനം ഈ ചിത്രത്തിലൂടെ കാണുന്നു. കണ്ട അണ്ടനും, അട കോടനും ചെമ്മാനും ചെരുപ്പു കുത്തിയും വരെ സില്‍ക്കും ഗില്‍റ്റുമുള്ള കടും കളര്‍ വസ്ത്രങ്ങളണീഞ്ഞ് ആടിപ്പാടുന്ന മലയാള സിനിമയുടെ മുഖത്ത് കൊടുക്കുന്ന അടിയാണീ സിനിമ.
2) നായകനും നായികയും നായികയുടെ കുട്ടി മാമനും പൊട്ടമാമനും വരെ പാലക്കാടു പോലും നിലവിലില്ലാത്ത വള്ളുവനാടന്‍ ഭാഷ സംസാരിയ്ക്കുന്നതില്‍ നിന്നും മലയാള സിനിമയുടെ നവോത്ഥാനം ചാപ്പാ കുരിശ് പ്രഖ്യാപിക്കുന്നു. ഇടവിട്ടുള്ള സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന പല കഥാപാത്രങ്ങള്‍ പല തരം പ്രാദേശിക സ്ലാങ്ങുകളില്‍ സംസാരിയ്ക്കുന്നു. ഇത്രയും കാലം ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനറിയാവുന്ന സ്ലാങ്ങായിരുന്നു മലയാള സിനിമയുടെ സ്ലാങ്ങ്. അത് മാറുകയാണ്.
3) ഗാനങ്ങള്‍ക്കായി ഒരു സപ്പറേഷന്‍ കൊടുക്കാതെ കഥയുടെ ഒഴുക്കിനൊപ്പം ഗാനങ്ങളും വന്നു പോകുന്നു.
4) പ്രേമമോ ചുംബനമോ കാണിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ രണ്ട് പൂക്കളെ തമ്മില്‍ ചേര്‍ത്ത് ഉരുമ്മുന്ന ടെക്നിക്ക് കാലു മടക്കി തൊഴിച്ചെറിഞ്ഞു കൊണ്ട് ചാപ്പാ കുരിശ് നല്ലൊന്നാന്തരം ലിപ്പ് ലോക്ക് കിസ്സിങ്ങ് സമ്മാനിച്ച് കഥ ആവശ്യപ്പെടുന്ന തീവ്രതയെ അതേപോലെ പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്നു.
5) ക്ലൈമാക്സ് ഏറ്റവും വ്രിത്തിഹീനമായ ഒരു ടൊയ്ലറ്റില്‍ വെച്ചാണു നടക്കുന്നത്. അടി നടക്കണമെങ്കില്‍ അങ്ങേയറ്റം തരം താണ പ്രദേശമായി കാലങ്ങളോളം മലയാള സിനിമ കണ്ടിരുന്നത് ചന്തകളായിരുന്നു. ചന്തയില്‍ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന പാവപ്പെട്ടവന്റെ ഉപ്പു ചാക്കും മീന്‍ കൊട്ടയും എടുത്തെറിഞ്ഞ് നശിപ്പിച്ച്, കച്ചവടക്കാരുടെ ശാപങ്ങളേറ്റു വാങ്ങിയ നായകന്‍മ്മാര്‍ക്കിനി ധൈര്യമായി ടൊയ്ലറ്റുകളിലേക്ക് വിരല്‍ ചൂണ്ടാം. ഫൈറ്റ് ചെയ്യാനായി.
6) സിനിമ പിടിയ്ക്കണമെങ്കില്‍ ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ മാത്രമോ, അല്ലെങ്കില്‍ വൃത്തി ഹീനമായ പ്രദേശങ്ങള്‍ കൃത്രിമമായി സെറ്റിട്ടോ മാത്രമേ ചെയ്യാന്‍ പാടുള്ളു എന്ന നമ്മുടെ പരംബരാഗത സിനിമാ കാഴ്ച്ചപ്പാടുകള്‍ ഈ ചിത്രം തെറ്റിയ്ക്കുന്നു. വൃത്തിഹീനവും അപരിഷ്കൃതവുമായ ഏറിയകളില്‍ തന്നെ ഈ ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിയ്ക്കുന്നു.
7) സംഘട്ടന രംഗങ്ങള്‍ ഒറിജിനാലിറ്റ്യ് ഫീല്‍ ചെയ്യിക്കുന്നു. ഡിഷ്യും ബിഷും സംഘട്ടനങ്ങളെ ഈ സിനിമ അംഗീകരിയ്ക്കുന്നില്ല
ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യാ നംബീശന്‍ എന്നിവരുടെ ഇതുവരെയുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണിതില്‍. ട്രാഫിക്കിനു ശേഷം പ്രൊഡ്യൂസര്‍ ലിസ്റ്റന്‍ സ്റ്റീഫന്റെ ഈ പരീക്ഷണം, അദ്ദേഹം ചിന്താശേഷിയുള്ള പ്രൊഡ്യൂസറാനെന്ന് വീണ്ടും തെളിയിക്കുന്നു. സമീര്‍ താഹിറും ആര്‍. ഉണ്ണിയും എഴുതിയ തിരക്കകഥയില്‍ സമീര്‍ താഹിറിന്റെ സംവിധാനം ഭാവിയിലേക്കുള്ള പ്രതീക്ഷ പകരുന്നു. അവിയലിലെ റെക്സിന്റെ സംഗീതം, പപ്പായ മീഡിയയുടെ പരസ്യകല എന്നിവയെല്ലാം മലയാള സിനിമയിലെ പുഴുക്കുത്തുകളെ തുരത്തി ഇവിടെയൊരു മാറ്റിയെഴുത്ത് പകരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ തന്നെയാണ്.
അപ്പോ കാണാല്ലേ...?
മറുപടിഇല്ലാതാക്കൂറിജോ, വൃത്തിയെന്ന് എഴുതാന്‍, v യും r ഉം ടൈപ്പ് ചെയ്തിട്ട് ഷിഫ്റ്റ് +6 (ന്യൂമെറിക് പാഡിലെ 6 അല്ല, qwerty യുടെ മേലേ കാണുന്ന 6) ടൈപ്പ് ചെയ്താല്‍ നല്ല വൃത്തിയും കൃത്യവും ആകും. എനിക്ക് പറഞ്ഞുതന്നത് ബ്ലോഗര്‍ “ഒരു നുറുങ്ങ്” ആണ്. താങ്ക്സ് അങ്ങോട്ട് വിട്ടേയ്ക്ക്..!!
കൊള്ളാം റിജോ, സിനിമാ റിവ്യൂ എഴുത്തുകാരനല്ലെന്ന് പറഞ്ഞിട്ട്, നന്നായി ചെയ്യുന്നുണ്ടല്ലോ...
മറുപടിഇല്ലാതാക്കൂപടം കണ്ടില്ല, (ഇവിടെ കാണാന്‍ നിവര്ത്തിയില്ലല്ലോ ) ഓരോ റിവ്യൂസും വായിക്കും തോറും കാണാനുള്ള ആഗ്രഹം കൂടി വരുന്നു :)
Word Verification ഇപ്പോഴും ഉണ്ടല്ലോ ! please go through this. link
മറുപടിഇല്ലാതാക്കൂറിജോ സംഭവം കൊള്ളാം :)
മറുപടിഇല്ലാതാക്കൂഎന്റെ അഭിപ്രായം
മറുപടിഇല്ലാതാക്കൂhttp://anoopesar.blogspot.com/2011/08/blog-post_11.html
:)
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു റിജോ....
കൂടുതല്‍ ആള്‍ക്കാരെ തൃപ്തിപ്പെടുത്താന്‍ ആവശ്യമില്ലാത്ത രംഗങ്ങളോ പഞ്ചിംഗ് ഡയലോഗുകളോ കോമഡി താരങ്ങളെയോ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നും പറയാം :))
സിറ്റി ഓഫ് ഗോഡ് വീണ്ടൂം റീലീസ് ചേയ്തിട്ടുണ്ട് .. കാണുന്നില്ലേ? ആസ്വാദനക്കുറിപ്പ് ഉഗ്രൻ. സിനിമാറ്റോഗ്രാഫിയെ കുറിച്ച് പറയാനില്ലാത്തതോ, അതോ വിട്ടു പോയതോ?
മറുപടിഇല്ലാതാക്കൂajith :
മറുപടിഇല്ലാതാക്കൂതാങ്ക്സ് ചേട്ടാ. എനിക്ക് വൃത്തിയെന്നും, കൃത്യമെന്നും അങ്ങോട്ട് കറക്റ്റ് ടൈപ്പാൻ പറ്റുന്നില്ലായിരുന്നു. ഇപ്പോ പിടികിട്ടി. താങ്ക്സ്. അജിത് ചേട്ടനും, "ഒരു നുറുങ്ങിനും".....
Lipi Ranju :
താങ്ക്സ് കേട്ടോ...
തീർച്ചയായും Word Verification മാറ്റാം. ഞാനൊന്ന് ശ്രമിയ്ക്കട്ടെ....
Sreekanth K S :
നന്ദി സുഹ്രുത്തേ
anoopmon :
ഞാൻ കണ്ടു. അവിടെ കമന്റ് ഇട്ടിട്ടുണ്ട്.
പാക്കരന്‍ :
അതേയതേ. പക്ഷേ തമാശയ്ക്ക് വേണ്ടിയുള്ള ചില രംഗങ്ങൾ - അതായത് പോസ്റ്റോഫീസിൽ ഇംഗ്ലീഷ് പറഞ്ഞുകൊണ്ടിരുന്ന ആൽ ഈ അഡ്രസ്സ് എഴുതിത്തരാമോ എന്നു ചോദിയ്ക്കുന്നത് - ഒട്ടും ചിരിയുണർത്തുന്നുമില്ല.
പാച്ചു :
താങ്ക്സ് പാച്ചു. സിനിമാറ്റോഗ്രാഫിയെക്കുറിച്ചൊക്കെ ഒരുപാട് റിവ്യൂസ് വന്നതല്ലേ. ഞാനത് ആവർത്തിക്കേണ്ടെന്ന് കരുതി. അതാണു. പിന്നെ നല്ല സിറ്റി ഓഫ് ഗോഡ് ഫിലിമാണോ. ആരും അഭിപ്രായം പറഞ്ഞ് കേട്ടില്ലല്ലോ...
പഷ്ട്ട്
മറുപടിഇല്ലാതാക്കൂനല്ല പരിചയപ്പെടുത്തല്‍.....ആശംസകള്‍.
മറുപടിഇല്ലാതാക്കൂപടം കണ്ടില്ല റിജോ...എന്നാലും താങ്കളുടെ റിവ്യൂ വായിച്ചപ്പോള്‍ കാണണം എന്ന് തോന്നുന്നു... ..മലയാള സിനിമയില്‍ നല്ല പരിവര്‍ത്തനം വരട്ടെ ..
മറുപടിഇല്ലാതാക്കൂകൂടുകാരന് റിജോ ,
മറുപടിഇല്ലാതാക്കൂപടാര് ബ്ലോഗ് ഒന്ന് രണ്ടു ദിവസമായി പരതലാണ് മുഖ്യ പരിപാടി , പല പോസ്റ്റുകളും മികച്ച നിലവാരം പുലര്‍ത്തുന്നു . നല്ല ഭാവനയും , കാഴ്ചപ്പാടും ഉള്ള മൌലികമായ രചനകള്‍ ഭാവുകങ്ങള്‍ , ഒരു അപേക്ഷ ഉണ്ട് വായനകാരെ കിട്ടാന് അമിതമായി അശ്ലീലം പറയരുത് ( ഇതുവരെ താങ്കള്‍ പറഞ്ഞിട്ടില്ല ) അല്ലാതെ തന്നെ താങ്കള്‍ക്ക് ബ്ലോഗില്‍ തിളങ്ങാന്‍ ആകും . കമന്റ് എണ്ണം നോകേണ്ട . വായനക്കാരുടെ എണ്ണം നോക്കിയാല്‍ മതി . എല്ലാ ഭാവുകങ്ങളും. ചാപ്പാ കുരിശു ഇവിടെ സൌദിയില്‍ കിട്ടാന്‍ നേരമെടുക്കും, അതുപോലെ ആദാമിന്റെ മകന്‍ അബു , സോള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ഒക്കെ കാണാന്‍ ആഗ്രഹം തോന്നി നിരൂപണം വായിച്ചപ്പോള്‍ ... ആശംസകള്‍
മഖ്‌ബൂല്‍ മാറഞ്ചേരി :
മറുപടിഇല്ലാതാക്കൂവര്ഷിണി :
thanx...
ഏപ്രില്‍ ലില്ലി.:
തീർച്ചയായും മലയാല സിനിമ ഒരു മാറ്റത്തിലാണു.
salimhamza :
നന്ദി സ്നേഹിതാ.. താങ്കൾരണ്ടു ദിവസത്തോലം എന്റെ ബ്ലോഗ് വായിക്കാൻ വന്നിരുന്നു എന്നറിഞ്ഞത് ഏറ്റവും വലിയൊരു കോമ്പ്ലിമെന്റായി എടുക്കുന്നു. അഭിനന്ദനങ്ങൽക്കൊക്കെ ഒരായിരം നന്ദി... വീണ്ടും വരുക സുഹ്രുത്തേ....