ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

നിലാഞ്ചന സ്വയം വെളിപ്പെടുത്തുന്നു

പ്രീയപ്പെട്ടവരേ...

വൈകിയാണെങ്കിലും ഒരു സത്യം ഞാനിവിടെ വെളിപ്പെടുത്തുകയാണ്. കുറ്റ;ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. " ഒരുകാലത്ത്
നിങ്ങളെക്കാളൊക്കെ കൂടുതല്‍ ലൈക്കുകളോടെ ബെര്‍ളിത്തരങ്ങളില്‍ കമന്റിട്ട നിലാഞ്ചന എന്ന സുന്ദരിയായ പെണ്‍കുട്ടി ഞാനായിരുന്നു........

അതൊരു മനോഹരമായ കാലം. അന്ന് കളികളും ചിരികളുമായി കിലുങ്ങനെ നടന്ന കൊലുന്നനെയുള്ള ഒരു പാവാടക്കാരിയായിരുന്നു ഞാന്‍. അവിടെ നിന്നും ഞാന്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതും, മിഡിയിലേക്കും ടോപ്പിലേക്കും കൂടു മാറിയതും, ബ്ലോഗര്‍മ്മാരില്‍ ചിലര്‍ എന്റെ അസ്ഥിയ്ക്ക് കയറിപ്പിടിച്ചതും ഒരു ഹേമന്ദ കാലത്തായിരുന്നു.

അക്കാലത്ത് ബെര്‍ളി എനിക്ക് കണ്ണനും, ഞാന്‍ അദ്ദേഹത്തിന്റെ രാധയുമായി... എന്നും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ തല വെട്ടമെങ്കിലും കാണാന്‍ വേണ്ടി വഴിക്കണ്ണുമായി ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്റെ കമന്റിനു അദ്ദേഹം മറുപടി എഴുതുന്നതിനായി കണ്ണിലെണ്ണയോഴിച്ച് ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എണ്ണയില്ലാഞ്ഞപ്പോള്‍ പാമോയിലും, മണ്ണെണ്ണയും, എന്തിന്, ആവണക്കെണ്ണ വരെയെടുത്ത് എന്റെ കണ്ണിലെടുത്ത് ഒഴിച്ചു കൊണ്ട് കാത്തിരിപ്പ് തുടര്‍ന്നു. അക്കാലത്താണു നിങ്ങളെയൊക്കെ ഞാന്‍ അടുത്തറിയുന്നത്. ബെര്‍ളിയെ ഞാന്‍ എന്നാണു കണ്ടത്. ക്രിത്യമായി ഓര്‍ക്കുന്നില്ല. കണിമാറ്റൂര്‍ക്കാവിലെ ക്രിഷ്ണനു വിളക്ക് വെയ്ക്കുന്ന ഒരു സായം സന്ധ്യയ്ക്കാണെന്ന് തോന്നുന്നു. അന്നാണു ഞാന്‍ ആദ്യമായി മാസ്ടെക്ക് കഫേയിലെ കുടുസ്സു ക്യാബീനില്‍ വെച്ച്, പൊടിപിടിച്ച് മങ്ങിയ, ആ പഴഞ്ചന്‍ മോണിട്ടറില്‍ ബെര്‍ളിത്തരങ്ങള്‍ വായിക്കുന്നത്. സത്യത്തില്‍ അതെനിക്ക് ലവ് അറ്റ് ഫസ്റ്റ് റീഡായിരുന്നു. അന്ന് മുതല്‍ അദ്ദേഹം എന്റെ രാജകുമാരനായി.... ഞാന്‍ അദ്ദേഹത്തിന്റെ രാജകുമാരിയും... അന്ന് ശരത്കാലവും, വര്‍ഷ കാലവും ഒളിവില്‍ പോയിരുന്നു. നങ്ങ്യാര്‍ കുളങ്ങര ക്ഷേത്രത്തില്‍ പതിനാലാനകളുടെ എഴുന്നെള്ളത്ത് നടന്നിരുന്നു. ചെത്തുകാരന്‍ കൊയ്യാക്കായുടെ "ഓയ്..." എന്ന നീട്ടിപ്പാട്ട് ഗ്രാമത്തിന്റെ നാലതിരുകളിലും വീശുമായിരുന്നു....

പിന്നീടെപ്പോഴോ ഹേമന്ദം പോയി. ശിശിരം വന്നു. വാകയിലെ പൂക്കളൊക്കെ മണ്ടരി ബാധിച്ച് പൊഴിഞ്ഞു. പാലപ്പം കച്ചവടം ചെയ്തിരുന്ന ശാരദേടത്തിയ്ക്ക് മേലാണ്ടായി. തെങ്ങുകള്‍ക്കൊക്കെ മുഞ്ഞ ബാധിച്ചു. അതൊരു തുടക്കമായിരുന്നു. എന്നെ എന്നിലേക്ക് തന്നെ ഒതുക്കിക്കളഞ്ഞ ചിക്കന്‍ ഗുനിയ എന്ന ചികില്‍സയില്ലാത്ത മാരക രോഗം കാര്‍ന്നു തിന്നാന്‍ തുടങ്ങിയത് ആ കാലത്താണ്.

കാലിന്റെ തള്ള വിരലിനൊരു ചെറിയ വേദന. അതായിരുന്നു തുടക്കം. ആദ്യമൊന്നും അത്ര ഗൗനിച്ചില്ല. പക്ഷേ ക്രമേണ വേദന അസ്തികളെ ബാധിച്ചു. ഒടുവില്‍ ഒടനാവട്ടം മെഡിയ്ക്കല്‍ കോളേജിലെ ഡോ. നന്ദു എന്റെ രോഗം സ്തിരീകരിച്ചു. ചിക്കന്‍ ഗുനിയ. അന്നു മുതല്‍ ഞാന്‍ ബ്ലോഗ് വായിക്കാതായി. കമന്റ് ഇടാതായി. ഇന്റര്‍നെറ്റ് ഉപയോഗിക്കാതായി. എന്റെ എല്ലാ ഉന്മേഷവും ഒരോന്നായി എനിക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു. ഞാന്‍ ഞാനല്ലാതായി. എനിക്കാരും ഇല്ലാണ്ടായി. ഞാന്‍ ബ്ലോഗിന്റെ, കമന്റിന്റെ, ഗൂഗിളിന്റെ ലോകത്ത് നിന്നും ഒരു മുറിയിലേക്ക് എന്നത്തേക്കുമായി ഒതുങ്ങിപ്പോയി. പിന്നെ വേദനകളുടെ ലോകമായിരുന്നു. രണ്ട് വട്ടം കിഡ്നി മാറ്റി വെച്ചു. നടുവിന്റെ ഡിസ്ക് പോയെന്നും പറഞ്ഞ് ഡോക്ടര്‍മ്മാര്‍ കംബ്യൂട്ടറിന്റെ ഡിസ്ക് എടുത്ത് എന്റെ ഇടുപ്പില്‍ ശസ്ത്രക്രീയ ചെയ്തു. ആഴ്ച്ചയില്‍ നാലു ദിവസം ഡയാലിസിസ് ചെയ്യും. മാസത്തിലൊരു തവണ ബ്ലഡ്ഡ് മാറ്റി വെയ്ക്കും. കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ടു. ചെവി കേള്‍ക്കാണ്ടായി... എന്റെ അവസ്ഥ അപ്പോഴേക്കും ഭീതിദമായിക്കൊണ്ടിരുന്നു. ഓടനാവട്ടം മെഡിക്കല്‍ കോളേജില്‍ നിന്നും എഴുതിത്തള്ളിയ എന്നെ പിന്നീട് കാര്‍മലീത്ത സിസ്റ്റര്‍മ്മാര്‍ സ്നേഹപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഞാന്‍ അവരോടൊപ്പം കഴിയുന്നു.... ഇപ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ പോലും റ്റൈമില്ല. പിന്നെങ്ങനെ കമന്റിടാന്‍...

അന്നൊരിയ്ക്കല്‍ ബെര്‍ളിമോന്‍ എന്നോട് ചോദിച്ച്ച്ചു. നിരഞ്ചനയുടെ അച്ച്ച്ചന്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു കല്യാണം ആലോചിക്കാനാണെങ്കില്‍, ഞാനിനി ഇവിടെ കമന്റ് ഇടില്ലെന്ന്. അത് മറ്റൊന്നും കൊണ്ടല്ല. ബെര്‍ളിയെ ഇഷ്ട്ടമല്ലാഞ്ഞിട്ടുമല്ല. ചിക്കന്‍ ഗുനിയ രോഗിയായ എന്നെ അദ്ദേഹം വിവാഹം കഴിച്ച് ദുഖിയ്ക്കാന്‍ ഇട വരരുത് എന്നു മാത്രം സ്നേഹ പൂര്‍വം കരുതിയിട്ടാണ്...

ഇന്ന്, ഞാന്‍ ഇവിടെ കാര്‍മലീത്താ സിസ്റ്റേര്‍സ് ഹോമില്‍ റോസ്ബെല്ല മദറിനോടൊപ്പം ഒരു അരുത്തിക്കുഞ്ഞായി കഴിയുന്നു... എന്നേക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിയ്ക്കരുത്. ഞാനില്ലെന്ന് കരുതി നിങ്ങള്‍ എന്റെ ബെര്‍ളിയ്ക്ക് കമന്റ് ഇടാതിരിയ്ക്കുകയും ചെയ്യരുത്. ഏത് നിമിഷവും മരിച്ച് പോകാവുന്ന ഒരു പാവം പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയായിതിനെ കരുതിയാല്‍ മതി... പ്ലീസ്... അഥവാ ഇനി നിങ്ങള്‍ക്കവിടെ കമന്റ് ഇടാന്‍ കഴിയുന്നില്ലെങ്കില്‍, നാളത്തെ ബെര്‍ളിയായിത്തീരുമെന്ന് ജനീവാ കണ്‍വെന്‍ഷനില്‍ വെച്ച് ശാസ്ത്രലോകം വിധിയെഴുതിയ ആ റിജോ ജോര്‍ജിനു കമന്റ് ഇട്ടാലും മതി. അതു കണ്ട് സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കൊപ്പമിരുന്ന് നിലാഞ്ചന എന്ന ഞാന്‍ ആനന്ദാശ്രുക്കള്‍ പൊഴിയ്ക്കും......

സ്വന്തം പെങ്ങള്‍ നിലാഞ്ചന.

നിലാഞ്ചനാ ഗോപാല ക്രിഷ്ണന്‍.
C/O മദര്‍ റോസ്ബെല്ല.
കാര്‍മലീത്താ സിസ്റ്റേര്‍സ് ഹോം
ബേഡനു ഹള്ളി
കര്‍ണാടക
പിന്‍: 689188
( നിയര്‍: കേരളാ റ്റമിള്‍ നാടു & ആന്ദ്രാപ്രദേശ് )


Related Articles
ഗുമ്മുള്ള പോസ്റ്റുകൾ
ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി

8 അഭിപ്രായങ്ങൾ:

  1. faisu madeena :

    എനിക്കൊരു പിടീമില്ല ഫൈസൂ. ഈയിടെ ഫേസ്ബുക്ക് ഗ്രൂപ്പ് ചർച്ചകളിലൊരിടത്ത് പണ്ട് ബെർളിത്തരങ്ങളിൽ കമന്റിട്ട നീലാഞ്ചന എന്ന പെണ്ണിനേക്കുറിച്ച് ഒരു ചർച്ച കാണാനിടയായി. ചർച്ച ചെയ്യുന്ന ആർക്കും അറിഞ്ഞു കൂടാ ശരിയ്ക്കും നീലാഞ്ചന ആരാണെന്ന്. അപ്പോ നീലാഞ്ചന ഞാനാണെന്നും പറഞ്ഞ് വെറുതേ അവിടെ പോസ്റ്റിയ പൊസ്റ്റാ ഇത്. പിന്നെത്തോന്നി ഇതെടുത്ത് ബ്ലോഗിലിട്ടേക്കാമെന്ന്. അതാ ഇത്. നീലാഞ്ചന ആരാണെന്നോ, അങ്ങനെയൊരാൽ ഉണ്ടായിരുന്നെന്നോ പോലും എനിക്കറിയില്ല....

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്താ കഥ !! ആരാ ഈ നിലാഞ്ചനാ ഗോപാല ക്രിഷ്ണന്‍?

    മറുപടിഇല്ലാതാക്കൂ
  3. ajith :
    ടമാര്‍... പടാര്‍... :)

    Lipi Ranju :
    സത്യമായും എനിക്കറിയില്ല. മുന്‍പങ്ങനെ ഒരാളുണ്ടായിരുന്നത്രേ, ബെര്‍ളിത്തരങ്ങളില്‍ പതിവായി കമന്റിട്ടിരുന്ന ഒരു ഹീറോയിനി. അവരേക്കുറിച്ച് കേട്ടപ്പോള്‍, അവരേക്കുറിച്ചെഴുതിയതാണിത്. അവരിപ്പോ എവിടെയാണെന്നാര്‍ക്കും അറിയില്ല. ഒരു പക്ഷേ അതൊരു ഫെയ്ക്കായിരുന്നിരിക്കാം.......

    മറുപടിഇല്ലാതാക്കൂ
  4. അവരുടെ യഥാര്‍ത്ഥ പേരും ഇതല്ല കേട്ടോ. ഇതുമായി സാമ്യം വരുന്ന ഒരു പേരാണവരുടേത്....

    മറുപടിഇല്ലാതാക്കൂ
  5. ആരാ ഈ ബെര്‍ളി? പടാര്‍ ബ്ലോഗില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം വലിയ ബ്ലോഗ്ഗര്‍ ആണോ?

    മറുപടിഇല്ലാതാക്കൂ
  6. കാഞ്ഞങ്ങാട് താലൂക്കാശുപത്രിക്ക് മുന്നിൽ പെട്ടിക്കട നടത്തുന്ന 90 കഴിഞ്ഞ ഒരു വ്യദ്ധനാണ് ബെർളി

    മറുപടിഇല്ലാതാക്കൂ